St Thomas School | UKG കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴാം മൈല്‍ സെന്‍റ് തോമസ് സ്കൂളിന് എതിരെ പ്രതിഷേധം ശക്തമാവുന്നു
Case aganist St Thomas School Ezham mile (7th Mile) Kasambanad | കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴാം മൈല്‍ സെന്‍റ് തോമസ് സ്കൂളിന് എതിരെ വ്യാപക പരാതി: പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു
യൂ കെ ജി കുട്ടികളെ ക്ലാസ് ടീച്ചര്‍ കവിളില്‍ അടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ സ്കൂളിന് എതിരെ പ്രതിഷേധം ശക്തമാവുന്നു. അടുത്തിരുന്ന കുട്ടിയോട് സംസാരിച്ചു എന്നതിന്‍റെ പേരിലാണ് അഞ്ച് വയസ്സ് മാത്രമുള്ള യൂ കെ ജി കുട്ടിയെ ക്ലാസ്സ് ടീച്ചര്‍ കവിളിലും തലയിലും അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തത്. ഇക്കഴിഞ്ഞ നാലാം തീയതിയാണ് കുട്ടിയോട് അതി ക്രൂരമായി ഷീന എന്ന ക്ലാസ്സ് ടീച്ചര്‍ പെരുമാറിയത്. സാധാരണ നിലയില്‍ മുടി പറ്റെ വെട്ടിയതിന് ഉച്ച ഭക്ഷണത്തിന് പോയ കുട്ടികളെ പിടിച്ച് നിര്‍ത്തി ഫോട്ടോ എടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സ്കൂള്‍ പി ആര്‍ ഓ മായ പ്രസാദ് എന്നിവര്‍ക്ക് എതിരെയാണ് പോലീസില്‍ പരാതി നല്‍കിയത്.
ഇത് സംബന്ധിച്ച് രക്ഷിതാക്കള്‍ ശൂരനാട് പോലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചെങ്കിലും സ്കൂള്‍ അധികൃതരുടെ സ്വാധീനത്തില്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അന്വേഷണം നീട്ടിക്കൊണ്ട് പോവുകയാണ്. അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഇല്ലാത്ത സാഹചര്യത്തില്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് രക്ഷിതാക്കള്‍.
സമാനമായ സംഭവങ്ങള്‍ മുന്‍പും ഈ സ്കൂളില്‍ ഉണ്ടായതായി പറയുന്നു. അന്ന് രക്ഷിതാക്കള്‍ കുട്ടികളെ ഇവിടെ നിന്നും മറ്റ് സ്കൂളുകളിലേക്ക് മാറ്റുകയാണ് ചെയ്തത്. മതിയായ യോഗ്യത ഇല്ലാത്തവരാന് ഇവിടെ അധ്യാപകരായി ജോലി നോക്കുന്നത്. തുച്ചമായ വേതനം നല്‍കിയാല്‍ മതിയാകും എന്ന കാരണത്താലാണ് യോഗ്യത ഇല്ലാത്തവരെ അധ്യാപകരായി നിയമിക്കുന്നത്. ഇതുകൊണ്ട് തന്നെ മതിയായ വിദ്യയയോ അച്ചടക്കാമോ കുട്ടികള്‍ക്ക് ലഭിക്കുന്നില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് സ്കൂളിന്‍റെ അഫലിയേഷനെ തന്നെ ബാധിക്കുമെന്ന് നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Leave a Reply