ശസ്ത്രക്രിയയിലെ പിഴവ്: കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ പരാതി

ശസ്ത്രക്രിയയിലെ പിഴവ്: കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ പരാതി

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയിലെ പിഴവ് കാരണം യുവാവിന്റെ വൃക്കകള്‍ തകരാറിലായെന്ന് പരാതി. ചേമഞ്ചേരി സ്വദേശി ബൈജുവാണ് പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്.

പിത്താശയത്തിലെ കല്ല് നീക്കം ചെയ്യുന്നതിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ബൈജുവിന് ചികിത്സാ പിഴവിനെ തുടര്‍ന്ന് വൃക്കകള്‍ തരാറിലായെന്നാണ് ബന്ധുക്കളുടെ പരാതി.

സംഭവത്തെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഏപ്രില്‍ 13 നാണ് ബൈജുവിന് പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ നടത്തിയത്. താക്കോല്‍ ദ്വാര സര്‍ജറിയിലൂടെയായിരുന്നു കല്ല് നീക്കം ചെയ്തത്.

സര്‍ജറിയ്ക്ക് ശേഷം രണ്ട് ദിവസം കഴിഞ്ഞാല്‍ ആശുപത്രി വിടാമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നെങ്കിലും ഒരാഴ്ചയ്ക്കുള്ളില്‍ രോഗി ഗുരുതരാവസ്ഥയിലാവുകായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം പിത്താശയത്തിലെ നീര് പോകുന്നതിനുള്ള ട്യൂബ് ഇട്ടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള രോഗിക്ക് രണ്ട് തവണ ഡയാലിസിസ് ചെയ്യുകയും കൂടുതല്‍ പരിശോധന നടത്താന്‍ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോകാനും മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ എഴുതി നല്‍കി. അതേസമയം ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ വിശദീകരണം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment