നടി ഭാനുപ്രിയയുടെ വീട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികള്‍; പീഡനത്തിന് ഇരയായതായി കുട്ടികള്‍

നടി ഭാനുപ്രിയയുടെ വീട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികള്‍; പീഡനത്തിന് ഇരയായതായി കുട്ടികള്‍

നടി ഭാനുപ്രിയയുടെ വീട്ടില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികളെ കൂടി കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. ചെന്നൈയിലെ ടി നഗറിലെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്‍കുട്ടികളെ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉള്ളത്.

പീഡനത്തിനു ഇരയായതായി പെണ്‍കുട്ടികള്‍ ദേശീയ സമിതിക്ക് മൊഴി നല്‍കി. നേരത്തെ ഭാനു പ്രിയയുടെ വീട്ടില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ രക്ഷപെടുത്തിയിരുന്നു.

പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് നടപടി ഉണ്ടായത്. ബാലവകാശ പ്രവര്‍ത്തകനായ അച്ചുത റാവോയാണ് ദേശീയ സംസ്ഥാന കമ്മീഷനുകള്‍ക്ക് പരാതി നല്‍കിയത്. ഭാനുപ്രിയയുടെ വീട്ടില്‍ നാല് പെണ്‍കുട്ടികള്‍ ഉണ്ടെന്നും ഇവരെയെല്ലാം ഒരു എജെന്റ് ആണ് എത്തിച്ചു നല്‍കിയതെന്നും അച്ചുത പരാതിയില്‍ പറയുന്നു.

എന്നാല്‍ നടിക്കെതിരെ കേസേടുത്തെങ്കിലും ഇവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പതിനാലു വയസുള്ള മകളെ ഭാനുപ്രിയ ചെന്നൈയിലേക്ക് കൊണ്ടുപോയെന്നും, അവിടെ പീടിപ്പിക്കപ്പെട്ടെന്നും പറഞ്ഞ ശമ്പളം മകള്‍ക്ക് നല്‍കിയില്ലെന്നും ആരോപിച്ചു മാതാവ് സമാല്‍കോട്ട പോലീസില്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply