ക്യാച് ദ റെയിൻ ജില്ലാതല ഉദ്ഘാടനം നടത്തി
ക്യാച് ദ റെയിൻ ജില്ലാതല ഉദ്ഘാടനം നടത്തി
എറണാകുളം: കേന്ദ്ര ജല ശക്തി അഭിയാൻ്റെ ക്യാച്ച് ദ റെയിൻ ക്യാമ്പയിൻ്റെ ജില്ലാതല ഉദ്ഘാടനം കലക്ടർ എസ് സുഹാസ് നിർവഹിച്ചു. ശുദ്ധജലം സംഭരിക്കാനുള്ള ശാസ്ത്രീയ മാർഗങ്ങളെക്കുറിച്ച് വിദഗ്ധർ ക്ലാസുകൾ നയിച്ചു.
മഴക്കാലത്ത് വെള്ളപ്പൊക്കമുണ്ടാ കുന്ന നാട്ടിൽ വേനൽ കാലത്ത് ജലക്ഷാമമാണ് നേരിടുന്നത്. മഴക്കാലത്ത് ലഭിക്കുന്ന മഴവെള്ളം വേണ്ട രീതിയിൽ സംരക്ഷിക്കേണ്ടതാണെന്നും വിലയിരുത്തി.
ഇതിനായി പൊതു, സ്വകാര്യ വ്യത്യാസം ഇല്ലാതെ ജില്ലയിലെ ജലസംഭരണികൾ മുഴുവൻ ഉപയോഗപ്പെടുത്തി ക്ഷാമത്തിന് പരിഹാരം കാണാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ജില്ലാ പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപറേഷനുകൾ, ജലസേചന വകുപ്പ് അടക്കമുള്ള സർക്കാർ വകുപ്പുകളുടെയും സംവിധാനങ്ങൾ ഏകോപിപ്പിച്ച് ശുദ്ധജലം സംഭരിക്കാനുള്ള പദ്ധതികൾ ഇതോടൊപ്പം തയ്യാറാക്കും.
പ്രസിഡന്റുമാർ, അംഗങ്ങൾ മറ്റു നേതാക്കൾ എന്നിവരുടെ ജനങ്ങൾക്കിടയിലെ സ്വാധീനവും ഇതിനായി ഉപയോഗപ്പെടുത്തും. യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നെഹ്രു യുവകേന്ദ്രയാണ് എറണാകുളം ജില്ലാതല കാമ്പെയ്ൻ നടത്തുന്നത്.
കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയവും കേന്ദ്ര ജലശക്തി മന്ത്രാലയവും സംയുക്തമായി സംഘടിപ്പിച്ച രണ്ടാമത് സ്വച്ഛ് ഭാരത് സമ്മർ ഇന്റേൺഷിപ്പ് ന്റെ ജില്ലാതല അവാർഡുകൾ കളക്ടർ എസ്.സുഹാസ് വിതരണം ചെയ്തു. മത്സരത്തിന്റെ ഭാഗമായി ജില്ലയിൽ ഓരോ വില്ലേജുകളും കേന്ദ്രികരിച്ച് യുവജന ക്ലബുകൾ നടത്തിയ ഒരുമാസം നീണ്ട ശുചീകരണ മത്സരത്തിൽ ഒന്നും, രണ്ടും സ്ഥാനം പള്ളുരുത്തി ബ്ലോക്കിൽ നിന്നുള്ള ക്ലബുകൾ കാരസ്ഥമാക്കി.
റുബിക്‌സ് ആർട്‌സ് & സ്പോർട്സ് ക്ലബ്ബ്, കുമ്പളങ്ങി ഒന്നാം സ്ഥാനവും,ഫ്രണ്ട്സ് ഓഫ് നേച്ചർ ക്ലബ്ബ്, കുമ്പളം രണ്ടാം സ്ഥാനവും നേടി. കോതമംഗലം ബ്ലോക്ക് യുവ ആർട്‌സ് & സ്പോർട്സ് ക്ലബ്ബ്, കുട്ടമ്പുഴ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് കോഡിനേറ്റർ അശ്വിൻ കുമാർ, യൂത്ത് റിസോഴ്‌സ് സെന്റർ കോഡിനേറ്റർ മൻസൂർ പി.ടി ,പള്ളുരുത്തി ബ്ലോക്ക് നാഷണൽ യൂത്ത് വോളണ്ടിയർ ക്രിസ്റ്റഫർ ജോസഫ് എന്നിവർ സംബന്ധിച്ചു.
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
- കുട്ടിക്ക് വിരല്‍ കുടിക്കുന്ന ശീലമുണ്ടോ? പരിഹാരം ഇതാ
- സ്കൂൾ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ
- കഞ്ചാവുമായി യുവാക്കൾ പിടിയിൽ
- അടുത്ത അഞ്ചു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത
- നാഷണൽ സർവ്വീസ് സ്കീം ദിനം : രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
- ക്ഷേത്ര മോഷണ കേസിലെ പ്രതികള്‍ പിടിയില്‍
- സ്വപ്നങ്ങള്‍ സഫലം പ്രതീക്ഷയുടെ ട്രാക്കില്‍ ഇനി പുതുയുഗം
Leave a Reply