യൂബറാണ് താരം; ഇനി യാത്ര ഡ്രൈവറില്ലാത്ത കാറിലുമാകാം

യൂബറാണ് താരം; ഇനി യാത്ര ഡ്രൈവറില്ലാത്ത കാറിലുമാകാം അടിപൊളി കാറുമായി യൂബർ, ഡ്രൈവര്‍ വേണ്ടാത്ത കാറുമായി വാഹന നിര്‍മ്മാതാക്കളായ വോള്‍വോയും ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ യൂബറും. വോള്‍വോയുടെ എക്‌സ്.സി 90 എസ്.യു.വിയാണ് യൂബറിന്റെ സെല്‍ഫ് ഡ്രൈവിങ് സിസ്റ്റം ഉപയോഗിച്ച് ഡ്രൈവറില്ലാതെ ഓടുക. 2016 ലാണ് സ്വയം നിയന്ത്രിത കാറുകള്‍ പുറത്തിറക്കുന്നത് സംബന്ധിച്ച് ഇരുകമ്പനികളും ധാരണയിലെത്തിയത്. ആദ്യ സ്വയം നിയന്ത്രിത കാറിന്റെ പ്രൊഡക്ഷന്‍ സ്‌പെക്കാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. വാഹനത്തിന് മുകളിലായി സ്ഥാപിച്ചിട്ടുള്ള വലിയ സെന്‍സര്‍ സംവിധാനങ്ങളും മറ്റും വഴിയാണ് XC 90 ഡ്രൈവറില്ലാതെ സുരക്ഷിതമായി ഓടുക. സ്റ്റിയറിങ്, ബ്രേക്കിങ്, ബാറ്ററി പവര്‍ എന്നിവയ്ക്ക് ബാക്ക്അപ്പ് സിസ്റ്റവും വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. പ്രൈമറി ഡ്രൈവിങ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനത്തിന് എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ ഈ ബാക്ക്അപ്പ് സിസ്റ്റത്തിലൂടെ വാഹനം എളുപ്പത്തില്‍ ബ്രേക്ക് ചെയ്ത് നിര്‍ത്താന്‍ സാധിക്കുമെന്നാണ് കമ്പനികള്‍ പറയുന്നത്. ഓട്ടോണമസ് റൈഡ് ഷെയറിങ്…

ഈ ഹാൻഡ് ബാ​ഗ് വേ​ഗം മേടിക്ക് കേട്ടോ; ടാക്സി വിളിച്ച് തരുന്ന ഹാൻഡ്ബാ​ഗ് വിപണിയിൽ

ഈ ഹാൻഡ് ബാ​ഗ് വേ​ഗം മേടിക്ക് കേട്ടോ; ടാക്സി വിളിച്ച് തരുന്ന ഹാൻഡ്ബാ​ഗ് വിപണിയിൽ ഹാൻഡ് ബാ​ഗുകൾ വിപണി ഇനി കീഴടക്കുക ദാ ഇത്തരത്തിലൂ ടാകാം, ടെക്നോളജി വളർന്ന് എത്രത്തോളമെത്തിയെന്നത് നിങ്ങളെ അത്ഭുതപ്പെടുത്തുമെന്ന് തീർച്ച. ടെക്നോളജിയുടെ ഉപയോഗം നിങ്ങളുടെ ഹാൻഡ് ബാഗിലൂടെ നിങ്ങളെ സഹായിച്ചാലോ? സാധനങ്ങള്‍ വെയ്ക്കാന്‍ മാത്രമല്ല, വേണമെങ്കില്‍ ടാക്സി/ യൂബര്‍ വിളിക്കാനും നിങ്ങളുടെ ഫോണ്‍ കണ്ടെനും ഈ ബാഗിന് കഴിയുമത്രേ. ന്യൂയോര്‍ക്കിലെ ‘Bee and Kin’ എന്ന കമ്പനിയാണ് ഇങ്ങനെയൊരു സംരംഭത്തിന് തുടക്കമിടുന്നത്. മുൻകൂട്ടി പ്രോഗ്രാം ചെയ്തുവെച്ചിരിക്കുന്ന ഒരു സ്മാര്‍ട്ട് ബട്ടണിന്‍റെ (smart buttons) സഹായത്തോടെയാണ് ബാഗ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും കമ്പനിഉടമകള്‍ പറയുന്നു. എന്നാൽ ഉപഭോക്താവിന്‍റെ ആവശ്യം അനുസരിച്ച് പ്രോഗ്രാം ചെയ്യാമെന്നാണ് കമ്പനിക്കാര്‍ പറയുന്നത്. നേരത്തെ പ്രോഗ്രാം ചെയ്തിവെച്ചിരിക്കുന്ന സ്മാര്‍ട്ട് ബട്ടണില്‍ അമര്‍ത്തിയാല്‍ മാത്രം മതി. അപ്പോള്‍ തന്നെ ഫോണ്‍ ബെല്‍ അടിക്കും. ഇത്തരത്തില്‍…

വാഹന പരിശോധനക്കിടെ ഹെല്‍മറ്റ് ധരിക്കാതെ വണ്ടിയോടിച്ച് വന്ന എസ്‌ഐയെ പരസ്യമായി ശകാരിച്ച് കമ്മീഷണര്‍

വാഹന പരിശോധനക്കിടെ ഹെല്‍മറ്റ് ധരിക്കാതെ വണ്ടിയോടിച്ച് വന്ന എസ്‌ഐയെ പരസ്യമായി ശകാരിച്ച് കമ്മീഷണര്‍ ചെന്നൈ: ഹെല്‍മെറ്റ് ധരിക്കാതെ വാഹനമോടിച്ച എസ്‌ഐയെ പരസ്യമായി ശകാരിച്ച് അസിസ്റ്റന്റ് കമ്മീഷണര്‍. വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഹെല്‍മറ്റ് ധരിക്കാതെ ബൈക്കോടിച്ച് വരുകയായിരുന്ന എസ്‌ഐയെ കമ്മീഷണര്‍ പിടികൂടുകയും ശകാരിക്കുകയും ചെയ്തത്. ചെന്നൈ കാമരാജ് ശാലൈയിലാണ് സംഭവം. ഇന്‍സ്‌പെക്ടറെ തടഞ്ഞു നിര്‍ത്തി അസിസ്റ്റന്റ് കമ്മീഷ്ണര്‍ പരസ്യമായി ശകാരിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ഹെല്‍മറ്റില്ലാതെ യൂണിഫോം ധരിച്ച് വാഹനമോടിച്ചെത്തിയ ഇന്‍സ്‌പെക്ടറോട് കടുത്തഭാഷയിലാണ് കമ്മീഷണര്‍ പ്രതികരിക്കുന്നത്. താനൊക്കെ ഒരു പൊലീസാണോ എന്നൊക്ക വീഡിയോയില്‍ പറയുന്നത് കേള്‍ക്കാവുന്നതാണ്. എന്തായാലും ഹെല്‍മറ്റ് വേട്ട നടത്തുന്ന ഉദ്യോഗസ്ഥര്‍ മാതൃകയാവേണ്ടതിന് പകരം ഇങ്ങനെ കാണിച്ചാല്‍ പിന്നെ ജനങ്ങളെ പഴിച്ചിട്ടെന്ത് കാര്യം.

മോട്ടോര്‍ വാഹന പണിമുടക്ക് മാറ്റിവെച്ചു

മോട്ടോര്‍ വാഹന പണിമുടക്ക് മാറ്റിവെച്ചു ജൂണ്‍ 18ന് നടത്താന്‍ തീരുമാനിച്ചിരുന്ന മോട്ടോര്‍ വാഹന പണിമുടക്ക് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് മാറ്റിവെച്ചു. ജിപിഎസ് സംവിധാനം നടപ്പാക്കുന്നത് മാറ്റിവെയ്ക്കും. പതിനഞ്ച് വര്‍ഷത്തെ നികുതി, ഓട്ടോറിക്ഷ മീറ്റര്‍ സീല്‍ ചെയ്യുന്നത് വൈകിയാലുള്ള പിഴ തുടങ്ങിയ വിഷയങ്ങള്‍ 26ന് ഉന്നതതല ചര്‍ച്ച നടത്താനും തീരുമാനിച്ചതിനെ തുടര്‍ന്നാണ് പണിമുടക്ക് മാറ്റിവെച്ചതെന്ന് ഇടുക്കി ഡിസ്ട്രിക്റ്റ് മോട്ടോര്‍ ആന്‍ഡ് മെക്കാനിക്കല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി കെ.എം ബാബു അറിയിച്ചു. ഓട്ടോറിക്ഷ ഒഴികെയുള്ള പൊതുഗതാഗത വാഹനങ്ങളില്‍ ജിപിഎസ് കഴിഞ്ഞ ഒന്നുമുതല്‍ നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ വാഹന പരിശോധന നടത്തി ജിപിഎസ് ഇല്ലാത്തവര്‍ക്കെതിരെ പിഴ ഈടാക്കേണ്ടതില്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചത്. ബസ്, ഓട്ടോ, ലോറി, ടാക്‌സി തുടങ്ങിയ വാഹനങ്ങള്‍ പണിമുടക്കുമെന്നാണ് അറിയിച്ചിരുന്നത്. തൃശ്ശൂരില്‍ ചേര്‍ന്ന മോട്ടോര്‍ വാഹന സംരക്ഷണ സമിതി യോഗത്തിലാണ് പണിമുടക്കാന്‍ തീരുമാനം കൈകൊണ്ടത്.

സ്‌പൈസ് ജെറ്റ് വിമാനം പറക്കുന്നതിനിടെ ടയര്‍ പൊട്ടി; സുരക്ഷിതമായി ലാന്‍ഡ് ചെയ്തു

സ്‌പൈസ് ജെറ്റ് വിമാനം പറക്കുന്നതിനിടെ ടയര്‍ പൊട്ടി; സുരക്ഷിതമായി ലാന്‍ഡ് ചെയ്തു ജയ്പുര്‍: സ്പൈസ് ജെറ്റ് വിമാനം ദുബൈയില്‍ നിന്ന് പറന്നുയരുന്നതിനിടെ ടയര്‍ പൊട്ടി. 189 യാത്രക്കാരുമായി പുറപ്പെട്ട ദുബൈ-ജയ്പൂര്‍ വിമാനം രാവിലെ ഒമ്പത് മണിയോടെ ജയ്പൂര്‍ വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. ലാന്‍ഡിങ്ങിനൊരുങ്ങുമ്പോഴാണ് ടയര്‍ പൊട്ടിയത് ശ്രദ്ധയില്‍ പെട്ടത്. എന്നാല്‍ ഉടന്‍ വിമാനത്താവളത്തിലെ ജോലിക്കാര്‍ ഇത് പൈലറ്റിനെ അറിയിക്കുകയായിരുന്നു. ഒടുവില്‍ അധികൃതരുടെ കൃത്യമായ നിര്‍ദേശം അനുസരിച്ച് വിമാനം സുരക്ഷിതമായി ഇറക്കാന്‍ പൈലറ്റിന് കഴിഞ്ഞു. സാധാരണ നിലയില്‍ തന്നെയാണ് വിമാനം നിലത്തിറക്കിയതെന്നും എമര്‍ജന്‍സി ലാന്‍ഡിങ് വേണ്ടി വന്നില്ലെന്നും വിമാനക്കമ്പനി വക്താവ് അറിയിച്ചു. പൊട്ടിയ ടയറുമായി വിമാനം ലാന്‍ഡ് ചെയ്തതിന്റെ വീഡിയോ എഎന്‍ഐ പോസ്റ്റ് ചെയ്തു.

കൊല്ലത്ത് സ്‌കൂള്‍ ബസ് മതിലില്‍ ഇടിച്ച് നാല് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

കൊല്ലത്ത് സ്‌കൂള്‍ ബസ് മതിലില്‍ ഇടിച്ച് നാല് വിദ്യാര്‍ഥികള്‍ക്ക് പരുക്ക് പത്തനാപുരത്ത് സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് നാല് വിദ്യാര്‍ഥികള്‍ക്കും ബസ് ജീവനക്കാര്‍ക്കും പരുക്കേറ്റു. പത്തനാപുരം കുന്നിക്കോട് വിളക്കുടിയില്‍ ഇന്ന് രാവിലെ ഒന്‍പതുമണിയോടെയായിരുന്നു അപകടം. സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ട് ക്ഷേത്രത്തിന്റെ മതിലില്‍ ഇടിക്കുകയായിരുന്നു. പുനലൂര്‍ താലൂക്ക് സമാജം സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഓടിക്കൂടിയ നാട്ടുകാര്‍ ഏറെ പണിപ്പെട്ടാണ് വിദ്യാര്‍ഥികളെയും ജീവനക്കാരെയും ബസ്സില്‍നിന്ന് പുറത്തെടുത്തത്. കുട്ടികളുടെ പരിക്ക് ഗുരുതരമല്ല. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംസ്ഥാനത്ത് ജൂണ്‍ 18ന് വാഹന പണിമുടക്ക്

സംസ്ഥാനത്ത് ജൂണ്‍ 18ന് വാഹന പണിമുടക്ക് സംസ്ഥാനത്ത് ജൂണ്‍ 18 ചൊവ്വാഴ്ച വാഹന പണിമുടക്ക്. വാഹനങ്ങളില്‍ ജിപിഎസ് നിര്‍ബന്ധമാക്കുന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. ബസ്, ഓട്ടോ, ലോറി, ടാക്‌സി തുടങ്ങിയ വാഹനങ്ങളാണ് പണിമുടക്കുക. തൃശൂരില്‍ ചേര്‍ന്ന മോട്ടോര്‍ വാഹന സംരക്ഷണ സമിതി യോഗത്തിലാണ് പണിമുടക്കാന്‍ തീരുമാനം കൈകൊണ്ടത്.

പോര്‍ഷെ മകാന്‍ കുറഞ്ഞ വിലയില്‍ ഇന്ത്യന്‍ വിപണിയിലേക്ക്

പോര്‍ഷെ മകാന്‍ കുറഞ്ഞ വിലയില്‍ ഇന്ത്യന്‍ വിപണിയിലേക്ക് ബ്രാന്റഡ് വാഹനങ്ങള്‍ ഒതുങ്ങുന്ന വിലയില്‍ കൈയ്ക്കുള്ളില്‍ ലഭ്യമാകുമ്പോള്‍ അത് ഒരിക്കലും നിരസ്സിച്ച് കളയാന്‍ വാഹനപ്രേമികള്‍ക്കാവില്ല. അത്തരത്തില്‍ വാഹനത്തിന് വില കുറച്ച് ഇന്ത്യയില്‍ എത്താന്‍ ഒരുങ്ങുകയാണ് പോര്‍ഷെ. ജര്‍മന്‍ ആഢംബര വാഹന നിര്‍മ്മാതാക്കളായ പോര്‍ഷെയുടെ സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനം മകാന്‍ ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നു. നിലവില്‍ ഈ വാഹനത്തിന് 80 ലക്ഷം രൂപയില്‍ അധികം വിലയുള്ളതാണ്. എന്നാല്‍ 69.90 ലക്ഷം രൂപയ്ക്കാണ് നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ മകാന്‍ അവതരിപ്പിക്കുന്നത്. മകാന്റെ രണ്ട് മോഡലുകള്‍ ജൂലൈയില്‍ വിപണിയില്‍ എത്തുമെന്നാണ് സൂചന. 2.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ്, 3.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് വി 6 പെട്രോള്‍ എന്നീ ഓപ്ഷനുകളിലാണ് വാഹനം എത്തുക. പുതിയ മകാന്റെ എന്‍ട്രി ലെവല്‍ മോഡലില്‍ 245 എച്ച്.പി.യും മകാന്‍ എസ് വേരിയന്റില്‍ 340 എച്ച്പിയുമായിരിക്കും വാഹനത്തിന് കരുത്ത് പകരുന്നത്. ഗ്രീന്‍…

പുതിയ മോഡൽ R15 ഇന്ത്യയിൽ എത്തിക്കാനൊരുങ്ങി യമഹ

പുതിയ മോഡൽ R15 ഇന്ത്യയിൽ എത്തിക്കാനൊരുങ്ങി യമഹ നിരത്തിൽ താരമാകാൻ യമഹ; പുതിയ മോഡൽ R15 ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങി യമഹ. YZF-R15 V3.0 മോട്ടോജിപി ലിമിറ്റഡ് എഡിഷനായിരിക്കും വിപണിയിൽ എത്തിക്കുക. പുറംമോടിയിലെ സ്റ്റിക്കറുകളും ചെറിയ ഡിസൈന്‍ പരിഷ്‌കാരങ്ങളുമല്ലാതെ മറ്റു മാറ്റങ്ങളൊന്നും മോട്ടോജിപി മോഡലിൽ യമഹ വരുത്തിയിട്ടില്ല. 155 സിസി ലിക്വിഡ് കൂളിങ് ഒറ്റ സിലിണ്ടര്‍ VVA എഞ്ചിന്‍ തന്നെയാകും മോട്ടോജിപി എഡിഷനില്‍ ഇടം നേടുക. എഞ്ചിന്‍ 19.3 bhp കരുത്തും 15 Nm ടോർക്കും ഉൽപാദിപ്പിച്ച് ബൈക്കിനെ നിരത്തിൽ കരുത്തനാക്കുന്നു. സ്പീഡാണ്ഗിയര്‍ബോക്സ്. സ്ലിപ്പര്‍ ക്ലച്ച് പിന്തുണയും ബൈക്കിനു ലഭിക്കുന്നു. സാധാരണ മോഡൽ R15 -നെക്കാളും മൂവായിരം രൂപയോളം അധികം വില മോട്ടോജിപി എഡിഷന് പ്രതീക്ഷിക്കാം.

വിപണി കീഴടക്കാൻ ഇക്കോസ്പോര്‍ട് തണ്ടര്‍ എഡിഷനുമായി ഫോര്‍ഡ്

വിപണി കീഴടക്കാൻ ഇക്കോസ്പോര്‍ട് തണ്ടര്‍ എഡിഷനുമായി ഫോര്‍ഡ് തണ്ടര്‍ എഡിഷനുമായി ഫോര്‍ഡ് എത്തുന്നു, വിപണി കീഴടക്കാൻ ഇക്കോസ്പോര്‍ട് തണ്ടര്‍ എഡിഷനുമായി ഫോര്‍ഡ്. ഇരട്ടനിറമുള്ള ബോണറ്റ്, കറുപ്പ് നിറമുള്ള റൂഫിങ്, 17 ഇഞ്ച് കറുപ്പു നിറമുള്ള സ്‌പോർട്ടി അലോയ് വീലുകള്‍, കറുത്ത മിററുകള്‍ എന്നിവ പ്രധാന സവിശേഷതകൾ. കൂടാതെ 9.0 ഇഞ്ച് വലുപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ അടക്കമുള്ള ടൈറ്റാനിയം വകഭേദത്തിലെ സൗകര്യങ്ങളും സംവിധാനങ്ങളും ഇക്കോസ്പോര്‍ട് തണ്ടര്‍ എഡിഷനിലും ലഭ്യമാക്കിയിട്ടുണ്ട്. പെട്രോൾ പതിപ്പിൽ 1.5 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിനാണ് കരുത്ത് നൽകുന്നതെങ്കിൽ 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ TDCI ടര്‍ബ്ബോ എഡിഷന്‍ എൻജിനാണ് ഡീസൽ പതിപ്പിനെ കരുത്തനാക്കുക. ഇക്കോസ്പോര്‍ട് തണ്ടര്‍ ഡീസൽ-പെട്രോൾ മോഡലിനു 10.68 ലക്ഷം രൂപ മുതലാണ് പ്രാരംഭ വില.