നിയമലംഘനങ്ങൾക്ക് തടയിട്ട് പോലീസ്; നാല് മാസം കൊണ്ട് റദ്ദാക്കിയത് 9577 ലൈസന്‍സുകൾ

നിയമലംഘനങ്ങൾക്ക് തടയിട്ട് പോലീസ്; നാല് മാസം കൊണ്ട് റദ്ദാക്കിയത് 9577 ലൈസന്‍സുകൾ വെറും നാല്മാസം കൊണ്ട് ലൈലൻസ് പോയവരുടെ എണ്ണം കേട്ട് ഞെട്ടരുത്, കേരളത്തില്‍ ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിന്‍റെ പേരില്‍ നാല് മാസം കൊണ്ട് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കിയത് 9577 ലൈസന്‍സ്. ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍വരെയുള്ള നാല് മാസത്തിനിടെ ഏറ്റവും കൂടുതല്‍ ലൈസന്‍സുകള്‍ റദ്ദാക്കിയത് വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ചെയ്തതിനായിരുന്നു. വാഹനമോടിക്കുന്നതിനിടെയുള്ള ഫോണ്‍വിളിയുടെ പേരില്‍ 777 പേരുടെ ലൈസന്‍സാണ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കിയത്. പരമാവധി ആറ് മാസം വരെ ലൈസന്‍സ് റദ്ദാക്കാന്‍ കൂടാതെ മദ്യപിച്ച് വാഹനമോടിച്ചതിന്‍റെ പേരില്‍ 584 പേരുടെ ലൈസന്‍സ് റദ്ദ് ചെയ്തു. അമിതവേഗത്തിന്‍റെ പേരില്‍ 431 പേരുടെയും ലൈസൻസും അമിതഭാരം കയറ്റിയതിന് 177 പേരുടെയും സിഗ്നൽ തെറ്റിച്ചതിന് 53 പേരുടെയും ലൈസൻസുകളും നാല് മാസത്തിനിടെ കേരളത്തില്‍ റദ്ദാക്കിയതായി മോട്ടോര്‍ വാഹന…

വില്പനാനന്തര സേവനങ്ങള്‍ക്കായി സേവന ആപ്ലിക്കേഷന്‍ അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്സ്

വില്പനാനന്തര സേവനങ്ങള്‍ക്കായി സേവന ആപ്ലിക്കേഷന്‍ അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്സ്. ടാറ്റ മോട്ടോഴ്സ് സര്‍വീസ് കണക്ട് എന്ന ആപ്ലിക്കേഷനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ലൈവ് നോട്ടിഫിക്കേഷനുകള്‍, കാലാവസ്ഥ തുടങ്ങിയ വിവരങ്ങള്‍ ആപ്ലിക്കേഷന്റെ ഹോം സ്‌ക്രീനില്‍ ലഭ്യമാകും. രജിസ്റ്റര്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ചേസിസ്, വാറന്റി, എഎംസി, ഇന്‍ഷ്വറന്‍സ് ആനൂകൂല്യങ്ങളുടെ വിവരങ്ങളും ലഭ്യമാകും. വാഹനത്തിന്റെ പ്രധാന രേഖകള്‍ സ്‌കാന്‍ ചെയ്ത് ആപ്ലിക്കേഷനില്‍ സൂക്ഷിക്കാനും കഴിയും. ഇതിന് പുറമെ വാഹനവുമായി ബന്ധപ്പെട്ട വിവരങ്ങളും വാഹന ലോകത്തെ വാര്‍ത്തകളും ഉള്‍പ്പടെ നിരവധി വിവരങ്ങള്‍ ആപ്ലിക്കേഷനില്‍ ലഭ്യമാണ്.

അഞ്ചുലക്ഷം രൂപവരെ കുറച്ച് ഔഡിയുടെ മോഡലുകള്‍

അഞ്ചുലക്ഷം രൂപവരെ കുറച്ച് ഔഡിയുടെ മോഡലുകള്‍ മുംബൈ: പ്രമുഖ ബ്രാന്റുകളിലെ വാഹനങ്ങള്‍ വിലകുറച്ച് ലഭിക്കുന്നത് വാഹനപ്രേമികളെ സംബന്ധിച്ച് സ്വപ്‌നം കാണാന്‍ കഴിയാത്ത ഒന്നാണ്. അത്തരത്തില്‍ ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഔഡി എ3 മോഡലുകള്‍ക്ക് വില കുറച്ചു. അഞ്ചുലക്ഷം രൂപവരെയാണ് വിലക്കിഴിവ്. പ്രീമിയം ബ്രാന്റിന് 36.12 ലക്ഷം രൂപ വിലയുണ്ടായിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ 28. 99 ലക്ഷം രൂപ. 2014 ഓട്ടോ എക്‌സ്‌പോയിലാണ് എ3 സെഡാനെ ഔഡി അവതരിപ്പിച്ചത്. 35 ടിഎഫ്എസ്‌ഐ പ്രീമിയം പ്ലസ്, 35 ടിഎഫ്എസ്‌ഐ ടെക്‌നോളജി, 35 ടിഡിഐ പ്രീമിയം എന്നിങ്ങനെയാണ് വിവിധ മോഡലുകള്‍.

വീണ്ടുമെത്തുമോ ചേതക്?

വീണ്ടുമെത്തുമോ ചേതക്? അങ്ങനെ മറക്കാൻ പറ്റുമോ ചേതകിനെ അല്ലേ?ഒരുകാലത്ത് മധ്യവര്‍ഗ ഇന്ത്യക്കാരന്‍റെ വാഹനസ്വപ്നങ്ങളിലെ രാജകുമാരനായിരുന്നു ചേതക്. ഇരുചക്ര വാഹനമെന്നാല്‍ ചേതക്കാണെന്നായിരുന്നു സാധാരണക്കാരന്റെ വിശ്വാസം. ഹമാരാ ബജാജ് എന്ന മുദ്രാവാക്യത്തോടെ രാജ്യം നെഞ്ചേറ്റിയ ജനപ്രിയ വാഹനം തിരികെ വരുന്നതായി കഴിഞ്ഞ മൂന്നു വര്‍ഷമായി കേട്ടു തുടങ്ങിയിട്ട്. എന്നാൽ പുതിയ റിപ്പോര്‍ട്ടുകളും ചേതക്കിന്‍റെ തിരിച്ചുവരവിനെയാണ് സൂചിപ്പിക്കുന്നത്. ഇലക്ട്രിക് സ്‍കൂട്ടറായിട്ടാണ് ആ വരവെന്നാണ് പുതിയ വാര്‍ത്തകള്‍. ചേതക് എന്ന പേരില്‍ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കാനാണ് ബജാജ് അര്‍ബനൈറ്റ് ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ജര്‍മന്‍ ഇലക്ട്രിക് ആന്‍ഡ് ടെക്‌നോളജി കേന്ദ്രമായി ബോഷുമായി ചേര്‍ന്നാണ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിനെ ബജാജ് അര്‍ബനൈറ്റ് വികസിപ്പിച്ചിരിക്കുന്നത്. ഹാന്‍ഡില്‍ ബാറിലെ എല്‍ഇഡി ഹെഡ്‌ലാമ്പ്, ടു പീസ് സീറ്റുകള്‍, എല്‍ഇഡി ടെയ്ല്‍ ലാമ്പ്, 12 ഇഞ്ച് അലോയി വീലുകള്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഉയര്‍ന്ന് സ്റ്റോറേജ് തുടങ്ങിയവ ഇലക്ട്രിക്…

കൊട്ടാരക്കര- സുള്ള്യ സൂപ്പർ ഡീലക്സ് സർവ്വീസിന് തുടക്കം

കൊട്ടാരക്കര- സുള്ള്യ സൂപ്പർ ഡീലക്സ് സർവ്വീസിന് തുടക്കം കൊട്ടാരക്കരയിൽ നിന്നും കർണാടകയിലെ സുള്ള്യയിലേക്ക് കെഎസ്ആര്‍ടിസിയുടെ പുതിയ സൂപ്പർ ഡീലക്സ് എയര്‍ ബസ് സർവീസ് തുടങ്ങി. കൊട്ടാരക്കരയിൽ നിന്നും വൈകുന്നേരം 5. 25ന് പുറപ്പെടുന്ന ബസ് രാവിലെ 5. 50ന് സുള്ള്യയിൽ എത്തും. കോട്ടയം, മുവാറ്റുപുഴ, തൃശ്ശൂർ, കോഴിക്കോട് ,കണ്ണൂർ, കാസർഗോഡ്, പഞ്ചിക്കൽ വഴിയാണ് യാത്ര. തിരികെ സുള്ള്യയിൽ നിന്നും വൈകുന്നേരം 5.30 പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.20നു കൊട്ടാരക്കരയിലും എത്തും. സുള്ള്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും മടിക്കേരി, കൂര്‍ഗ് യാത്രികര്‍ക്കുമൊക്കെ ഏറെ പ്രയോജനപ്പെടുന്നതാണ് പുതിയ സര്‍വ്വീസ്. കൊട്ടാരക്കര മുതൽ മുവാറ്റുപുഴ വരെയുള്ള എല്ലാ ബസ് സ്റ്റാന്റിലും റിസർവേഷൻ ഉൾപ്പടെ ബോർഡിങ് പോയിന്‍റ് ഏർപെടുത്തിട്ടുണ്ട് . 641 രൂപയാണ് കൊട്ടാരക്കരയിൽ നിന്ന് സുള്ള്യ വരെയുള്ള ടിക്കറ്റ് ചാർജ് . Online.Keralartc.Com വഴിയും ടിക്കറ്റ് റിസര്‍വ് ചെയ്യാം.

വോൾവോയുടെ പുത്തൻ കരാർ ബാറ്ററി നിർമ്മാതാക്കളുമായി

വോൾവോയുടെ പുത്തൻ കരാർ ബാറ്ററി നിർമ്മതാക്കളുമായി, സ്വീഡിഷ് വാഹന നിര്‍മ്മാതാക്കളായ വോള്‍വോയുടെയും പോൾസ്റ്റാറിന്റെയും പുതുതലമുറ വൈദ്യുത മോഡലുകൾക്ക് ലിഥിയം അയേൺ ബാറ്ററികൾ ലഭ്യമാക്കുന്നതിന് മുൻനിര ബാറ്ററി നിർമാതാക്കളായ എൽ.ജി. ചെം, സി.എ.ടി.എൽ. എന്നിവരുമായി കരാര്‍ ഒപ്പിട്ട് വോൾവോ ഗ്രൂപ്പ്. അടുത്ത പത്തു വർഷത്തേക്കാണ് കരാര്‍. കൃത്യമായി പറഞ്ഞാൽ 2025ഓടെ ആഗോളതലത്തിലെ കാർ വില്പനയുടെ പകുതിയും പൂർണമായും വൈദ്യുതീകരിച്ച കാറുകളാവണം എന്ന ലക്ഷ്യത്തോടെയാണ് ഈ കരാർ എന്ന് വോൾവോ കാർസ് സി.ഇ.ഒ.യും പ്രസിഡന്റുമായ ഹാകെൻ സാമുവെൽസൺ വ്യക്തമാക്കി. കൂടാതെ നിലവിലുള്ള സി.എം.എ. മോഡുലർ വാഹനങ്ങൾക്കും പുതുതായി വരാനിരിക്കുന്ന എസ്.പി.എ. 2 വാഹനങ്ങൾക്കും ആഗോളതലത്തിൽ ബാറ്ററി മോഡ്യൂളുകൾ ലഭ്യമാക്കുന്നതാണ് പുതിയ കരാറുകൾ.

സാങ്കേതിക വിദ്യയുടെ കാര്യത്തിൽ മുന്നിലാണ് വെന്യു

സാങ്കേതിക വിദ്യകളുടെകാര്യത്തിൽ ഏറെ മുന്നിലാണ് വെന്യുവെന്ന് നിസംശയം പറയാം. വാഹനത്തിന്‍റെ സെന്റര്‍ കണ്‍സോളില്‍ നല്‍കിയിട്ടുള്ള ഫ്‌ളോട്ടിങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇന്റീരിയറിലെ പ്രധാനം. സുരക്ഷ, സൗകര്യം, വെഹിക്കിള്‍ മാനേജ്മെന്റ് റിലേഷന്‍ഷിപ്പ് സര്‍വീസ് തുടങ്ങിയവ ഇന്ത്യയിലെ ഗതാഗതത്തെ അടിസ്ഥാനപ്പെടുത്തി വികസിപ്പിച്ചെടുത്തതാണ് 33-ല്‍ അധികം സേവനങ്ങള്‍ ഒരുക്കുന്ന ബ്ലൂലിങ്ക് സാങ്കേതികവിദ്യയിലുള്ള ഈ ഡിവൈസ്. കൂടാതെ വോഡഫോണ്‍ ഇ-സിം, ശബ്ദത്തിന് അനുസൃതമായി പ്രവര്‍ത്തിക്കുന്ന നിര്‍മ്മിതബുദ്ധി സംവിധാനം എന്നിവ വഴിയാണ് ബ്ലൂലിങ്കിന്‍റെ പ്രവര്‍ത്തനം. അതാത് സമയങ്ങളിലെ ട്രാഫിക് നാവിഗേഷന്‍, സ്ഥലങ്ങള്‍, ഓട്ടോമാറ്റിക് ക്രാഷ് നോട്ടിഫിക്കേഷന്‍, എമര്‍ജന്‍സി അലര്‍ട്ട്സ്, മെഡിക്കല്‍ ആന്‍ഡ് പാനിക് അസിസ്റ്റന്‍സ് തുടങ്ങിയവ ബ്ലൂലിങ്കിലുണ്ട്. കൂടാതെ ബ്ലാക്ക് ഫിനിഷിങ് ഇന്റീരിയറില്‍ സില്‍വര്‍ ആവരണത്തില്‍ നല്‍കിയിട്ടുള്ള എസി വെന്റുകള്‍, റിമോട്ട് ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനം, റിമോട്ട് സ്റ്റാര്‍ട്ട്-സ്‌റ്റോപ്പ്, ത്രീ സ്‌പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റീയറിങ് വീല്‍ എന്നിവയും ഇന്റീരിയറിന്റെ സവിശേഷതകളാണ്. സുരക്ഷയുടെ കാര്യത്തിൽ ക്രൂയിസ്…

ലോകം കറങ്ങാൻ ബൈക്കുമായി മൂന്ന് പെൺപുലികൾ; കയ്യടിച്ച് സോഷ്യൽമീഡിയ

വാരാണസി: ബൈക്കിൽ ചെത്തി നടക്കുകയെന്നത് പലരുടെയും സ്വപ്നമാണ്, ബൈക്കില്‍ നാട് ചുറ്റാന്‍ ആഗ്രഹമില്ലാത്തവര്‍ കുറവാണ്. ബുള്ളറ്റ് വാങ്ങുന്നവരുടെ സ്വപ്നങ്ങളില്‍ പ്രധാനവും ഇതു തന്നെയാണ്. രാജ്യം മൊത്തം കറങ്ങണമെന്ന ആഗ്രഹവും പേറി നടക്കാറുണ്ടെങ്കിലും വാങ്ങിയ ബുള്ളറ്റില്‍ ഓഫീസില്‍ പോക്കുമാത്രമാകും പലപ്പോഴും നടക്കാറുള്ളത്. എന്നാൽ അത്തരത്തിലുള്ളവര്‍ കാണേണ്ട മുന്ന് ചുണക്കുട്ടികളുണ്ട് ഉത്തര്‍പ്രദേശില്‍. ബൈക്കില്‍ രാജ്യം ചുറ്റുകയെന്ന സ്വപ്നമല്ല, ഉലകം ചുറ്റാന്‍ പോകുകയാണ് ഇവര്‍. വാരണാസിയില്‍ നിന്ന് ഏഷ്യയും യൂറോപ്പും ആഫ്രിക്കയും ചുറ്റി ലണ്ടനിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് ഈ ബൈക്കിംഗ് ക്യൂന്‍സ്. ദേശീയ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. മൂന്ന് ഭൂഖണ്ഡങ്ങളും 25 രാജ്യങ്ങളും ചുറ്റിയാകും ഇവര്‍ ലണ്ടനിലെത്തുക. ജൂണ്‍ അഞ്ചാം തിയതി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇവരുടെ യാത്രയ്ക്ക് ഫ്ലാഗ്ഓഫ് നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അപ്രീലിയ സ്റ്റോം 125 ഇന്ത്യന്‍ വിപണിയിൽ; വരവേറ്റ് വാഹനപ്രേമികൾ

പ്രശസ്ത ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മ്മതാക്കളായ അപ്രീലിയയുടെ പുതിയ സ്‍കൂട്ടര്‍ സ്റ്റോം 125 ഇന്ത്യന്‍ വിപണിയിലെത്തി. രണ്ട് നിറപ്പതിപ്പുകളിലെത്തുന്ന പുതിയ അപ്രീലിയ സ്റ്റോം 125 ന് 65,000 രൂപയാണ് എക്സ്ഷോറൂം വില. 7,500 rpm -ല്‍ 9.3 bhp കരുത്തും 6,250 Nm torque ഉം പരാമവധി സൃഷ്ടിക്കുന്ന ഒറ്റ സിലിണ്ടര്‍ മൂന്ന് വാല്‍വ് എയര്‍കൂളിംഗ് എഞ്ചിനാണ് സിബിഎസ് നിലവാരമുള്ള പുതിയ അപ്രീലിയ 125ന്‍റെ ഹൃദയം. കൂടാതെ അപ്രീലിയ SRലെ 14 ഇഞ്ച് വീലുകള്‍ക്ക് പകരം 12 ഇഞ്ച് അലോയ് വീലുകളാണ് പുതിയ സ്‍കൂട്ടറില്‍. മുന്നില്‍ ഡിസ്‌ക്ക് ബ്രേക്കിന് പകരം ഇരു വശത്തും ഡ്രം ബ്രേക്കുകളാണ്. റെഡ് നിറമുള്ള അപ്രീലിയ ലോഗോയക്ക് പകരമായി വൈറ്റ് നിറമുള്ള ലോഗോയാണ് സ്‌കൂട്ടറിന് നല്‍കിയിരിക്കുന്നത്. ഓഫ്റോഡിംഗിന് സഹായകമാവുന്ന ടയറുകളാണ് പുതിയ അപ്രീലിയ സ്റ്റോം 125 -ലുള്ളത്. നിരത്തിൽ ടിവിഎസ് എന്‍ടോര്‍ക്ക് 125,…

ലിമിറ്റഡ് എഡിഷന്‍ മോഡല്‍ ഹോണ്ട വിപണിയിൽ

ലിമിറ്റഡ് എഡിഷന്‍ മോഡലുമായി ഹോണ്ട , ആക്ടീവ 5 ജിയുടെ പുതിയ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ ഹോണ്ട പുറത്തിറക്കി. പത്ത് മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ലിമിറ്റഡ് എഡിഷന്റെ വരവ്. പുറംമോടിയിലെ ഡിസൈനില്‍ മാത്രമാണ് മാറ്റങ്ങള്‍. കൂടാതെ പേള്‍ വൈറ്റ്-മാറ്റ് സില്‍വര്‍, സില്‍വര്‍ മെറ്റാലിക്-പേള്‍ ബ്ലാക്ക് എന്നീ രണ്ട് ഡ്യുവല്‍ ടോണ്‍ നിറങ്ങളിലാണ് എഡിഷന്‍ ലഭ്യമാവുക. 55,032 രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. പുതിയ ഗ്രാഫിക്‌സ്, ബ്ലാക്ക് വീല്‍ റിം, ക്രോം മഫ്‌ളര്‍ കവര്‍, ബ്ലാക്ക്ഡ് ഔട്ട് എന്‍ജിന്‍, ഇന്റീരിയര്‍ കവര്‍, കോണ്‍ട്രാസ്റ്റിങ് സീറ്റ്, കളേര്‍ഡ് ഗ്രാബ് റെയില്‍ എന്നിവയാണ് ലിമിറ്റഡ് എഡിഷനിലെ പ്രധാന പ്രത്യേകതകള്‍. കൂടാതെ ലിമിറ്റഡ് ലിമിറ്റഡ് എഡിഷന്‍ ബാഡ്ജിങും പുതിയ ആക്ടീവയെ വ്യത്യസ്തമാക്കും. മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ യാതൊരു മാറ്റവുമില്ല. റഗുലര്‍ ആക്ടീവ 5ജിയിലെ 8 ബിഎച്ച്പി പവറും 9 എന്‍എം ടോര്‍ക്കുമേകുന്ന 109.2 സിസി…