വ്യത്യസ്തമായ വനിത ദിനഘോഷം

വ്യത്യസ്തമായ വനിത ദിനഘോഷം വർണ്ണാഭമായി ലോകമെമ്പാടും വനിതാ ശാക്തീകരണത്തിന്‍റെ ആവേശം വിളിച്ചോതി വനിതാ ദിനം ആഘോഷിക്കപ്പെടുകയാണ്. ഇങ്ങ് നമ്മുടെ കൊച്ച് കേരളത്തിലും വിവിധ ഇടങ്ങളില്‍ വനിതാ ദിനത്തില്‍ വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടു. സ്ത്രീ ശക്തി വിളിച്ചോതുന്നതായിരുന്നു എല്ലാ പരിപാടികളും. എന്നാൽ കൊച്ചി നഗരത്തില്‍ ബുള്ളറ്റില്‍ കറങ്ങിയുള്ള പെണ്‍പടയുടെ വനിതാ ദിനാഘോഷം സോഷ്യല്‍ മീഡിയ നെഞ്ചേററിക്കഴിഞ്ഞു. ഈ കിടിലൻ പെമ്പിള്ളർ രെന്നറിയാം, കൊച്ചിയിലെ വനിതാ ബൈക്ക് ആന്‍ഡ് ബുള്ളറ്റ് റൈഡേഴ്‌സ് ക്ലബ്ബിന്‍റെ നേതൃത്വത്തിൽ എറണാകുളത്തെ പനമ്പിള്ളി നഗറിൽ നിന്ന് തുടങ്ങിയ ബുള്ളറ്റ് റൈഡിംഗ് നഗരം കീഴടക്കി.

ഡ്രൈവർ വേണ്ടാത്ത ഇലക്ട്രിക് കാറുമായി വോൾവോ

ഡ്രൈവർ വേണ്ടാത്ത ഇലക്ട്രിക് കാറുമായി വോൾവോ ഡ്രൈവറില്ലാതെ ഓടുന്ന ഇലക്ട്രിക് ബസുമായി സ്വീഡിഷ് ആഡംബര വാഹന നിര്‍മാതാക്കളായ വോള്‍വോ രം​ഗത്ത്. പൊതുഗതാഗത മേഖലയില്‍ ഡ്രൈവര്‍ലെസ് വാഹനങ്ങള്‍ അവതരിപ്പിക്കുന്നതിന്‍റെ ഭാഗമായി സിംഗപ്പൂരിലെ നന്‍യാംഗ് ടെക്‌നോളജി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളുമായി സഹകരിച്ചാണ് വോള്‍വോയുടെ ഈ ബസിന്‍റെ നിര്‍മ്മാണം. നിലവിൽ 12 മീറ്റര്‍ നീളമുള്ള ഈ ബസില്‍ 80 പേര്‍ക്ക് യാത്ര ചെയ്യാം. വോള്‍വോയുടെ ശുചിത്വ സുരക്ഷിത സ്മാര്‍ട്ട് സിറ്റി എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്‌പ്പെന്നാണ് ഈ ഉദ്യമത്തെ വോള്‍വോ വിശേഷിപ്പിക്കുന്നത്. കൂടീതെ ഡീസല്‍ ബസിനേക്കാള്‍ 80 ശതമാനം കുറവ് ഊര്‍ജം മാത്രമേ ഈ ബസിന് ആവശ്യമുള്ളെന്നാണ് കമ്പനിയുടെ അവകാശവാദം. വൈകാതെ തന്നെ സിംഗപ്പൂരിലെ നിരത്തുകളില്‍ ഈ ഡ്രൈവര്‍ ലെസ് ഇലക്ട്രിക് ബസിന്റെ പരീക്ഷണയോട്ടം നടക്കും.

വാഗണ്‍ആറിന്റെ പുതിയ സിഎന്‍ജി പതിപ്പ് വിപണിയില്‍

വാഗണ്‍ആറിന്റെ പുതിയ സിഎന്‍ജി പതിപ്പ് വിപണിയില്‍ ജനപ്രിയ കാറായ മാരുതി വാഗണ്‍ആറിന്റെ പുതിയ സിഎന്‍ജി പതിപ്പ് വിപണിയില്‍ . പുതിയ മോഡലിനെ വാഗണ്‍ആര്‍ S-CNG എന്നാണ് മാരുതി വിശേഷിപ്പിക്കുന്നത്. നിലവിൽ രണ്ടു വകഭേദങ്ങള്‍ മാത്രമെ വാഗണ്‍ആര്‍ സിഎന്‍ജി പതിപ്പിലുള്ളൂ. 4.84 ലക്ഷം രൂപയ്ക്ക് പ്രാരംഭ വാഗണ്‍ആര്‍ LXi വകഭേദം വില്‍പ്പനയ്ക്ക് അണിനിരക്കും. 4.89 ലക്ഷം രൂപയാണ് വാഗണ്‍ആര്‍ LXi (O) മോഡലിന് വില. മാരുതി വാഗണ്‍ആര്‍ S-CNG ഇന്ത്യയില്‍, വില 4.84 ലക്ഷം രൂപ മുതല്‍ ലഭ്യമാകും. 1.0 ലിറ്റര്‍ എഞ്ചിന്‍ യൂണിറ്റാണ് വാഗണ്‍ആര്‍ സിഎന്‍ജിയിൽ . 67 bhp കരുത്തും 90 Nm torque ഉം സൃഷ്ടിക്കാനുള്ള ശേഷി 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുണ്ട്. അതേസമയം സിഎന്‍ജി കിറ്റ് ഘടിപ്പിച്ച പശ്ചാത്തലത്തില്‍ 58 bhp കരുത്തും 78 Nm torque -മാണ് വാഗണ്‍ആര്‍ S-CNG മോഡലുകള്‍…

ഇ വിഷൻ കാറുമായി ടാറ്റ

ഇ വിഷൻ കാറുമായി ടാറ്റ ഇ വിഷൻ കാറുമായി ടാറ്റയെത്തുന്നു. 20 വർഷമായി ജനീവ ഓട്ടോഷോയിൽ തങ്ങളുടെ സാന്നിധ്യം അറിയിക്കുന്ന പ്രശസ്ത കമ്പനി ടാറ്റ ഇത്തവണ എത്തുന്നത‌് പുത്തൻ ഇ–വിഷൻ ഇലക്ട്രിക് കാറുമായി. ഇത സമയം കഴിഞ്ഞ വർഷം ടാറ്റ പ്രദർശിപ്പിച്ച ഇ–വിഷൻ ഇലക്ട്രിക് കാറിന്റെ പ്രൊഡക്ഷൻ മോഡലാണ‌് അടുത്ത മാസം നടക്കുന്ന ഓട്ടോഷോയിൽ പ്രദർശിപ്പിക്കുന്നത‌്. ടാറ്റ ജനീവ ഓട്ടോഷോയിൽ 20 വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി പ്രദർശിപ്പിച്ച കൺസെപ്റ്റ് ഇ–വിഷന്റെ പ്രൊഡക്ഷൻ മോഡൽ മാർച്ചിൽ പ്രദർശിപ്പിച്ചാലും വിപണിയിലെത്താൻ പിന്നെയും കാത്തിരിക്കേണ്ടി വരും.

മാറ്റങ്ങളുമായി മഹീന്ദ്ര

ഭാരത് സ്റ്റേജ് VI എഞ്ചിനുകളിലേക്ക് ചുവടു മാറാന്‍ ഒരുങ്ങി മഹീന്ദ്ര. 2020ത് ഏപ്രിലോട് കൂടി വാഹനങ്ങളില്‍ ഭാരത് സ്റ്റേജ് VI എഞ്ചിനുകള്‍ ഉള്‍പ്പെടുത്തണെമെന്ന നിയമം പ്രാബല്ല്യത്തില്‍ വരുന്നതിന് മുന്നോടിയായാണിത്. കൂടാതെ നിലവില്‍ ഉപയോഗിക്കുന്ന ഭാരത് സ്റ്റേജ് IV 2.2 ലിറ്റര്‍ എംഹ്വാക്ക് ഡീസല്‍ എഞ്ചിന്‍ പൂര്‍ണമായും ഒഴിവാക്കിപരിഷ്‌കരിച്ച 2.0 ലിറ്റര്‍ ടര്‍ബ്ബോ എഞ്ചിനാകും ഇനി ഉള്‍പ്പെടുത്തുക. എഞ്ചിന് 80 കിലോ ഭാരം കുറയുന്നതോടൊപ്പം ഭാരം കുറഞ്ഞ അലൂമിനിയം നിര്‍മ്മിത തന്നെ മികച്ച കരുത്ത് പ്രതീക്ഷിക്കാം. 140 bhp കരുത്തും 300 Nm torqueഉം സൃഷ്ടിക്കുമെന്നാണ് വിവരം. മൂന്ന് വ്യത്യസ്ത ട്യൂണിംഗുകളായി എത്തുന്ന എന്‍ജിന്‍ ഥാറിലാവും ആദ്യം ഉപയോഗിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ‌

‌എബിഎസ് സുരക്ഷയിൽ ഡ്യൂക്ക് 250

ഡ്യൂക്ക് 250-യും ഇനി മുതൽഎബിഎസ് സുരക്ഷയിൽ ഒരുങ്ങിയെത്തി. കെടിഎം ഇന്ത്യന്‍ നിരത്തിലെത്തിച്ചിട്ടുള്ള ഡ്യൂക്കിന്റെ എല്ലാ മോഡലുകളിലും എബിഎസ് സുരക്ഷ ഒരുങ്ങുന്നു. ഡ്യൂക്ക് 390, ഡ്യൂക്ക് 200 എന്നീ മോഡലുകള്‍ക്ക് പിന്നാലെ ഡ്യൂക്ക് 250-യും എബിഎസ് ബ്രേക്കിങ് സംവിധാനത്തില്‍ പുറത്തിറക്കിയിരിക്കുകയാണ്. ഡ്യൂക്കിന് ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം ഉള്‍പ്പെടുത്തി, കെടിഎം ഡ്യൂക്ക് 250 ന് 1.94 ലക്ഷം രൂപയാണ് ഡല്‍ഹി എക്സ്ഷോറൂം വിലയായി പറയുന്നത്.. നോണ്‍ എബിഎസിനെക്കാള്‍ 14,000 രൂപയോളം കൂടുതലാണിത്. ഡ്യൂക്കിന്റെ മറ്റ് മോഡലുകളിലുള്ള ഡ്യുവല്‍ ചാനല്‍ എബിഎസാണ് 250 ഡ്യൂക്കിലുമുള്ളത്. എബിഎസ് ഉള്‍പ്പെടുത്തിയത് ഒഴികെ മറ്റു മാറ്റങ്ങളൊന്നും ഡ്യൂക്ക് 250-യിലില്ല. 250 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിന്‍ തന്നെയാണ് വാഹനത്തിന് കരുത്തേകുക. 30 ബിഎച്ച്പി പവറും 24 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 6 സ്പീഡാണ് ഗിയര്‍ബോക്സ്. കെടിഎം ഇന്ത്യന്‍ നിരത്തിലെത്തിച്ചിട്ടുള്ള ഡ്യൂക്കിന്റെ…

2019 ലെത്തും ജാവ പെറാക്ക്

2019 ലെത്തും ജാവ പെറാക്ക് ഇന്ത്യയിലെ ഏറ്റവും ചിലവ് കുറഞ്ഞ ബോബർ ബൈക്കെന്ന വിശേഷണവുമായി എത്താൻ പോകുന്ന ബൈക്കാണ് ജാവ പെറാക്ക്. ബോബർ ഡിസൈനിം​ഗായതുകൊണ്ട് തന്നെ ഒറ്റ സീറ്റാണ് ഉണ്ടാവുക. മുൻകാലത്തെ അപേക്ഷിച്ച് ജാവ മോഡലുകളിൽ നിന്നും വ്യത്യസ്തമായി ഏറെ കരുത്തുള്ള 334 സിസി സിലിണ്ടറാണ് പെറാക്കിലുണ്ടാകുക. ലിക്വിഡ് കൂളിം​ഗ് സംവിധാനവും ജാവ പെറാക്കിലുണ്ടാകും. ആറ് സ്പീഡാണ് ബൈക്കിലെ ​ഗിയർ ബോക്സ്. മലപ്പുറത്ത് യുവാവിന് സൂര്യാഘാതമേറ്റു മലപ്പുറം ജില്ലയിലെ എടവണ്ണയില്‍ യുവാവിന് സൂര്യാഘാതമേറ്റു. എടവണ്ണ പിസി കോളനിയിലെ ഏലംകുളവന്‍ അബ്ബാസിനാണ് സൂര്യാഘാതമേറ്റത്. അതേസമയം, സംസ്ഥാനത്ത് ഉഷ്ണ തരംഗത്തിനുള്ള മുന്നറിയിപ്പും ജാഗ്രതയും തുടരുകയാണ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പു പ്രകാരം അടുത്ത മൂന്ന് ദിവസം ജാഗ്രത പാലിക്കണമെന്നാണ്. സൂര്യാഘാതം അടക്കമുള്ള അടിയന്തര സാഹചര്യള്ളള്‍ നേരിടാന്‍ ആശുപത്രികളെ സജ്ജമാക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് അനുഭവപ്പെടുന്ന കടുത്ത ചൂട് ഏതാനും ദിവസങ്ങള്‍കൂടി…

സ്കോഡ ഒക്ടാവിയയെത്തും 2020 ൽ

ചെക്ക് റിപ്പബ്ലിക്കൻ കാർ നിർമ്മാതാക്കളായ സ്കോഡ തങ്ങളുടെ അടുത്ത തലമുറ ഒക്ടാവിയയെ നിരത്തിലെത്തിക്കാനുള്ള ശ്രമങ്ങളിലാണ്. 2020 ലാണ് ഒക്ടാവിയ എത്തുകയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഹൈബ്രിഡ് വകഭേദത്തിൽ ആദ്യമായെത്തുന്നു എന്നതാണ് അടുത്ത തലമുറ ഒക്ടാവിയയുടെ സവിശേഷത. സെഡാൻ ശ്രേണിയിലെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് നിലവിൽ ഒക്ടാവിയ.

പരിഷ്കരിച്ച ഫീച്ചറുകളോടെ മഹീന്ദ്ര TUV300

വിപണിയിലെത്തുന്നതിന് മുന്നേ താരമായിരിക്കുകയാണ് മഹീന്ദ്രയുടെ ടിയുവി 300. ക്യാമറക്കണ്ണുകൾ വിടാതെ പിന്തുടരുന്ന ടിയുവിയിൽ ഒരു പിടി കിടിലൻ ഫീച്ചറുകൾ മഹീന്ദ്ര ഒരുക്കിയിട്ടുണ്ട്. പരിഷ്ക്കരിച്ച ടെയിൽ ലാമ്പുകളും , സ്പെയർ വീലും എല്ലാം ചേർത്ത് മഹീന്ദ്ര ടിയുവിയ്ക്ക് നൽകുന്നത് ആകർഷകമായ ലുക്കാണ് . പുത്തൻ ടിയുവി ഫെയ്സ്ലിഫ്റ്റിൽ പരിഷ്ക്കരിച്ച എൽഇഡി ആർഎല്ലുകളും എൽഇഡി ഹെഡ് ലാമ്പുകളും പുതുതായി രൂപകൽപ്പന ചെയ്ത അലോയ് വീലുകളും ടിയുവിയെ മികച്ച അനുഭവമാക്കി തീർക്കും.

2 വർഷം അധിക വാറന്റി നൽകുമെന്ന് ജീപ്പ് കോംപസ്

വാഹന പ്രേമികളുടെ മനസ് കീഴടക്കിയ യുഎസ് നിര്‍മ്മാതാക്കളായ ഫിയറ്റ് ക്രൈസ്ലര്‍ ഓട്ടമൊബീല്‍ ഇന്ത്യ എസ്യുവിയായ ജീപ് കോംപസിന് രണ്ടു വര്‍ഷം അഥവാ ഒന്നര ലക്ഷം കിലോമീറ്റര്‍ നീളുന്ന അധിക വാറന്റി പ്രഖ്യാപിച്ചു. മൊപാര്‍ എക്സ്റ്റന്‍ഡഡ് വാറന്റി പ്രോഗ്രാം പ്രകാരമുള്ള ഈ ആനുകൂല്യം നിലവിലുള്ള ഉപയോക്താക്കള്‍ക്കടക്കം എല്ലാ ജീപ് കോംപസ് ഉടമസ്ഥര്‍ക്കും ലഭ്യമാണെന്നും എഫ്സിഎ ഇന്ത്യ വ്യക്തമാക്കി. ഇതോടൊപ്പം തന്നെ നിലവിലുള്ള സമഗ്ര വാറന്റിയുടെ വ്യവസ്ഥകളെല്ലാം ദീര്‍ഘിപ്പിച്ച വാറന്റിക്കും ബാധകമാണെന്നും കമ്ബനി വ്യക്തമാക്കി. എഫ്സിഎ ഇന്ത്യ വാഗ്ദാനം ചെയ്യുന്നത് നിലവില്‍ ‘ജീപ് കോംപസി’നൊപ്പം മൂന്നു വര്‍ഷക്കാലം അഥവാ ഒരു ലക്ഷം കിലോമീറ്റര്‍ നീളുന്ന വാറന്റിയാണ്. കൂടാതെ എഫ്സിഎ ഇന്ത്യ പ്രസിഡന്റും മാനേജിങ്ങ് ഡയറക്ടറുമായ കെവിന്‍ ഫ്ളിന്‍ ‘ജീപ് കോംപസി’ന്റെ ഗുണമേന്മയോടു കിടപിടിക്കുന്ന കാര്യക്ഷമമായ വില്‍പ്പനാന്തര സേവനം ലഭ്യമക്കാനാണ് ശ്രമിക്കുന്നതെന്ന് അഭിപ്രായപ്പെട്ടു. ‘ജീപ് കോംപസി’ന്റെ ഗുണനിലവാരത്തില്‍ കമ്ബനിക്കുള്ള ആത്മവിശ്വാസത്തിന്റെ പ്രതിഫലനമാണു…