ബജാജിന്റെ പൾസർ ന്യൂ മോഡലിന്റെ സവിശേഷതകളറിയാം

ബജാജിന്റെ പൾസർ ന്യൂ മോഡലിന്റെ സവിശേഷതകളറിയാം ബജാജിന്റെ പള്‍സര്‍ ന്യൂ മോഡല്‍ പള്‍സര്‍ 180F നിയോണ്‍വിപണിയില്‍ എത്തി, വാഹനപ്രേമികൾ ഇഷ്ടടപ്പെടുന്ന തരത്തില്‍ ഏറ്റവും പുതിയ പള്‍സര്‍ 180F നിയോണ്‍ ആണ് വിപണിയില്‍ എത്തിയിരിക്കുന്നത്. മാത്രമല്ല, ധാരാളമായുള്ള സീറ്റ് കുഷ്യനിംഗാണ് പുതിയ പള്‍സര്‍ 180F ന്റെ പ്രത്യേകതയയായ് പറയാനുള്ളത്. പള്‍സര്‍ 180F നിയോണ്‍ ഫെയറിംഗിലും ഇന്ധനടാങ്കിലും പാനലുകളിലും പതിപ്പിച്ച ഓറഞ്ച് സ്റ്റിക്കര്‍ 180F നെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു. മാത്രമല്ല, 17 ഇഞ്ചാണ് അഞ്ചു സ്‌പോക്ക് അലോയ് വീലുകളുടെ വലുപ്പമെന്നത് പ്രത്യകതയാണ്. 220F ലെ ഇരട്ട പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ 180F ലും ഉണ്ട്. 87,450 രൂപയാണ് ബജാജ് പള്‍സര്‍ 180F നിയോണ്‍ എഡിഷന്റെ വില വരുന്നത്. ഇതിനുപുറമെ, പുതിയ 180F നിയോണില്‍ പള്‍സര്‍ 180 യിലെ എഞ്ചിന്‍ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. മാത്രമല്ല, 178.6 സിസി dtsi എഞ്ചിന്‍ 8,500 rpm…

മാർച്ച് 15 നെത്തുന്നു യമഹയുടെ ‘എംടി-15 ‘മോഡല്‍

മാർച്ച് 15 നെത്തുന്നു യമഹയുടെ ‘എംടി-15 ‘മോഡല്‍ വാർത്തകളിൽ നിറയ്ഞ്ഞ് യമഹയുടെ ‘എംടി-15 ‘മോഡല്‍ , ‘എംടി-15 ‘മോഡല്‍ ആണ് മാര്‍ച്ച് 15ന് നിരത്തുകളിലെത്തുന്നത്. യമഹയുടെ തന്നെ സ്‌പോര്‍ട്‌സ് ബൈക്കായ ആര്‍15 വി3.0-യുമായി സാങ്കേതികമായി ഏറെ സമാനതകളുണ്ട് ഈ കിടിലൻ മോഡലിന്. മാത്രമല്ല, യമഹ നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ ശ്രേണിയിലേക്ക് എംടി-15 എത്തുന്നു. കൂടാതെ, കാഴ്ചയില്‍ നേക്കഡ് സ്ട്രീറ്റ് ഫൈറ്ററിന്റെ എല്ലാ ഭാവങ്ങളും പ്രകടമാക്കുന്ന വാഹനമാണ് ഇത്. കൂടാതെ പുതിതായി ഡിസൈന്‍ ചെയ്ത ഫുള്‍ എല്‍ഇഡി ഹെഡ്ലാമ്പ്, ഡിജിറ്റല്‍ ഇന്‍ട്രുമെന്റ് കണ്‍സോള്‍, മസ്‌കുലാര്‍ ഫ്യുവല്‍ ടാങ്ക് തുടങ്ങിയവ യമഹയുടെ ‘എംടി-15 ‘മോഡല്‍ , ബൈക്കിനെ വേറിട്ടതാക്കുന്നു.ഇതിനപുറെമ, 155 സിസി സിംഗിള്‍ സിലണ്ടര്‍ എന്‍ജിനാണ് ബൈക്കിന്റെ ഹൃദയഭാഗമായി വരുന്നത്. കൂടതെ ഇതില്‍ 19.3 ബിഎച്ച്പി പവറും 15 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കുന്നു. കൂടാതെ, മാര്‍ച്ച് 15ന്…

കെയുവി ഇലക്ട്രിക് പതിപ്പ് ഉടൻ വിപണിയിലേക്ക്

കെയുവി ഇലക്ട്രിക് പതിപ്പ് ഉടൻ വിപണിയിലേക്ക് വാഹനകമ്പക്കാർക്ക് സന്തോഷമേകി മഹീന്ദ്രയുടെ കെയുവി ഇലക്ട്രിക് പതിപ്പ് ഉടൻ ഇന്ത്യൻ വിപണിയിലേക്ക്. സ്മോൾ എസ്യുവി ശ്രേണിയിലക്ക് മഹീന്ദ്ര എത്തിച്ചിട്ടുള്ള കെയുവി 100 നെയാണ് ഇലക്ടിക് കരുത്തിലേക്ക് മാറ്റുന്നത്. ഒറ്റ ചാർജിൽ 140 കിലോമീറ്റർ ദൂരം പിന്നിട്നാ‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 80 ശതമാനത്തോളം ഒരു മണിക്കൂറിനുള്ളിൽ ബാറ്ററി ചാർജ് ചെയ്യാവുന്നതാണ്. രൂപത്തിലും ഡിസൈനിം​ഗുിലും പുതുമകളില്ലാതെ എൻജിനിൽ മാത്രം മാറ്റം വരുത്തിയാണ് കെയുവി നിരത്തിൽ താരമാകാനെത്തുന്നത്. ഒറ്റ ചാർജിൽ 140 കിലോമീറ്റർ ദൂരം പിന്നിട്നാ‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 80 ശതമാനത്തോളം ഒരു മണിക്കൂറിനുള്ളിൽ ബാറ്ററി ചാർജ് ചെയ്യാവുന്നതാണ്.

​ഗംഭീര തിരിച്ചു വരവ് നടത്തി സിവിക്

​ഗംഭീര തിരിച്ചു വരവ് നടത്തി സിവിക് ഹോണ്ടയുടെ രാജ്യാന്തര സാന്നിധ്യമായ സിവിക് ഇന്ത്യയിൽ തിരിച്ചെത്തി. വാഹന പ്രേമികളുടെ കണ്ണുടക്കുന്ന തരത്തിലാണ് സിവിക് എത്തുന്നത്. 17.69ലക്ഷമാണ് പെട്രോൾ മോഡലിന്റെ വില . ഡീസലിന് 20.69 ലക്ഷമാണ് വില. പഴയകാല സിവിക്കിനെക്കാൾ വലുപ്പവും കൂടുതലാണ് ഇത്തവണ സിവികിനെന്നത് സിവികിന്റെ എടുത്തുപറയത്തക്ക സവിശേഷതകളിലൊന്നാണ്. വാഹന വിത്പന തീരെ കുറഞ്ഞതിനെ തുടർന്ന് 2013 ൽ വിപണിയിൽ നിന്ന് പിൻവലിച്ച സിവികിന്റെ ​ഗംഭീര തിരിച്ചുവരവാണ് ഇത്തവണ്തേത്. ആരെയും മനം മയക്കുന്ന രൂപവും, പ്രീമിയം ലുക്കും ആഡംബര സൗകര്യങ്ങളുമായി പുതിയ സിവിക്കിന്റെ പെട്രോള്‍ മോഡലിന് 16.5 കിലോമീറ്ററും ഡീസല്‍ മോഡലിന് 26.8 കിലോമീറ്ററുമാണ് ഇന്ധനക്ഷമത കമ്പനി അവകാശപ്പെടുന്നത്.

വ്യത്യസ്തമായ വനിത ദിനഘോഷം

വ്യത്യസ്തമായ വനിത ദിനഘോഷം വർണ്ണാഭമായി ലോകമെമ്പാടും വനിതാ ശാക്തീകരണത്തിന്‍റെ ആവേശം വിളിച്ചോതി വനിതാ ദിനം ആഘോഷിക്കപ്പെടുകയാണ്. ഇങ്ങ് നമ്മുടെ കൊച്ച് കേരളത്തിലും വിവിധ ഇടങ്ങളില്‍ വനിതാ ദിനത്തില്‍ വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടു. സ്ത്രീ ശക്തി വിളിച്ചോതുന്നതായിരുന്നു എല്ലാ പരിപാടികളും. എന്നാൽ കൊച്ചി നഗരത്തില്‍ ബുള്ളറ്റില്‍ കറങ്ങിയുള്ള പെണ്‍പടയുടെ വനിതാ ദിനാഘോഷം സോഷ്യല്‍ മീഡിയ നെഞ്ചേററിക്കഴിഞ്ഞു. ഈ കിടിലൻ പെമ്പിള്ളർ രെന്നറിയാം, കൊച്ചിയിലെ വനിതാ ബൈക്ക് ആന്‍ഡ് ബുള്ളറ്റ് റൈഡേഴ്‌സ് ക്ലബ്ബിന്‍റെ നേതൃത്വത്തിൽ എറണാകുളത്തെ പനമ്പിള്ളി നഗറിൽ നിന്ന് തുടങ്ങിയ ബുള്ളറ്റ് റൈഡിംഗ് നഗരം കീഴടക്കി.

ഡ്രൈവർ വേണ്ടാത്ത ഇലക്ട്രിക് കാറുമായി വോൾവോ

ഡ്രൈവർ വേണ്ടാത്ത ഇലക്ട്രിക് കാറുമായി വോൾവോ ഡ്രൈവറില്ലാതെ ഓടുന്ന ഇലക്ട്രിക് ബസുമായി സ്വീഡിഷ് ആഡംബര വാഹന നിര്‍മാതാക്കളായ വോള്‍വോ രം​ഗത്ത്. പൊതുഗതാഗത മേഖലയില്‍ ഡ്രൈവര്‍ലെസ് വാഹനങ്ങള്‍ അവതരിപ്പിക്കുന്നതിന്‍റെ ഭാഗമായി സിംഗപ്പൂരിലെ നന്‍യാംഗ് ടെക്‌നോളജി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളുമായി സഹകരിച്ചാണ് വോള്‍വോയുടെ ഈ ബസിന്‍റെ നിര്‍മ്മാണം. നിലവിൽ 12 മീറ്റര്‍ നീളമുള്ള ഈ ബസില്‍ 80 പേര്‍ക്ക് യാത്ര ചെയ്യാം. വോള്‍വോയുടെ ശുചിത്വ സുരക്ഷിത സ്മാര്‍ട്ട് സിറ്റി എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്‌പ്പെന്നാണ് ഈ ഉദ്യമത്തെ വോള്‍വോ വിശേഷിപ്പിക്കുന്നത്. കൂടീതെ ഡീസല്‍ ബസിനേക്കാള്‍ 80 ശതമാനം കുറവ് ഊര്‍ജം മാത്രമേ ഈ ബസിന് ആവശ്യമുള്ളെന്നാണ് കമ്പനിയുടെ അവകാശവാദം. വൈകാതെ തന്നെ സിംഗപ്പൂരിലെ നിരത്തുകളില്‍ ഈ ഡ്രൈവര്‍ ലെസ് ഇലക്ട്രിക് ബസിന്റെ പരീക്ഷണയോട്ടം നടക്കും.

വാഗണ്‍ആറിന്റെ പുതിയ സിഎന്‍ജി പതിപ്പ് വിപണിയില്‍

വാഗണ്‍ആറിന്റെ പുതിയ സിഎന്‍ജി പതിപ്പ് വിപണിയില്‍ ജനപ്രിയ കാറായ മാരുതി വാഗണ്‍ആറിന്റെ പുതിയ സിഎന്‍ജി പതിപ്പ് വിപണിയില്‍ . പുതിയ മോഡലിനെ വാഗണ്‍ആര്‍ S-CNG എന്നാണ് മാരുതി വിശേഷിപ്പിക്കുന്നത്. നിലവിൽ രണ്ടു വകഭേദങ്ങള്‍ മാത്രമെ വാഗണ്‍ആര്‍ സിഎന്‍ജി പതിപ്പിലുള്ളൂ. 4.84 ലക്ഷം രൂപയ്ക്ക് പ്രാരംഭ വാഗണ്‍ആര്‍ LXi വകഭേദം വില്‍പ്പനയ്ക്ക് അണിനിരക്കും. 4.89 ലക്ഷം രൂപയാണ് വാഗണ്‍ആര്‍ LXi (O) മോഡലിന് വില. മാരുതി വാഗണ്‍ആര്‍ S-CNG ഇന്ത്യയില്‍, വില 4.84 ലക്ഷം രൂപ മുതല്‍ ലഭ്യമാകും. 1.0 ലിറ്റര്‍ എഞ്ചിന്‍ യൂണിറ്റാണ് വാഗണ്‍ആര്‍ സിഎന്‍ജിയിൽ . 67 bhp കരുത്തും 90 Nm torque ഉം സൃഷ്ടിക്കാനുള്ള ശേഷി 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുണ്ട്. അതേസമയം സിഎന്‍ജി കിറ്റ് ഘടിപ്പിച്ച പശ്ചാത്തലത്തില്‍ 58 bhp കരുത്തും 78 Nm torque -മാണ് വാഗണ്‍ആര്‍ S-CNG മോഡലുകള്‍…

ഇ വിഷൻ കാറുമായി ടാറ്റ

ഇ വിഷൻ കാറുമായി ടാറ്റ ഇ വിഷൻ കാറുമായി ടാറ്റയെത്തുന്നു. 20 വർഷമായി ജനീവ ഓട്ടോഷോയിൽ തങ്ങളുടെ സാന്നിധ്യം അറിയിക്കുന്ന പ്രശസ്ത കമ്പനി ടാറ്റ ഇത്തവണ എത്തുന്നത‌് പുത്തൻ ഇ–വിഷൻ ഇലക്ട്രിക് കാറുമായി. ഇത സമയം കഴിഞ്ഞ വർഷം ടാറ്റ പ്രദർശിപ്പിച്ച ഇ–വിഷൻ ഇലക്ട്രിക് കാറിന്റെ പ്രൊഡക്ഷൻ മോഡലാണ‌് അടുത്ത മാസം നടക്കുന്ന ഓട്ടോഷോയിൽ പ്രദർശിപ്പിക്കുന്നത‌്. ടാറ്റ ജനീവ ഓട്ടോഷോയിൽ 20 വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി പ്രദർശിപ്പിച്ച കൺസെപ്റ്റ് ഇ–വിഷന്റെ പ്രൊഡക്ഷൻ മോഡൽ മാർച്ചിൽ പ്രദർശിപ്പിച്ചാലും വിപണിയിലെത്താൻ പിന്നെയും കാത്തിരിക്കേണ്ടി വരും.

മാറ്റങ്ങളുമായി മഹീന്ദ്ര

ഭാരത് സ്റ്റേജ് VI എഞ്ചിനുകളിലേക്ക് ചുവടു മാറാന്‍ ഒരുങ്ങി മഹീന്ദ്ര. 2020ത് ഏപ്രിലോട് കൂടി വാഹനങ്ങളില്‍ ഭാരത് സ്റ്റേജ് VI എഞ്ചിനുകള്‍ ഉള്‍പ്പെടുത്തണെമെന്ന നിയമം പ്രാബല്ല്യത്തില്‍ വരുന്നതിന് മുന്നോടിയായാണിത്. കൂടാതെ നിലവില്‍ ഉപയോഗിക്കുന്ന ഭാരത് സ്റ്റേജ് IV 2.2 ലിറ്റര്‍ എംഹ്വാക്ക് ഡീസല്‍ എഞ്ചിന്‍ പൂര്‍ണമായും ഒഴിവാക്കിപരിഷ്‌കരിച്ച 2.0 ലിറ്റര്‍ ടര്‍ബ്ബോ എഞ്ചിനാകും ഇനി ഉള്‍പ്പെടുത്തുക. എഞ്ചിന് 80 കിലോ ഭാരം കുറയുന്നതോടൊപ്പം ഭാരം കുറഞ്ഞ അലൂമിനിയം നിര്‍മ്മിത തന്നെ മികച്ച കരുത്ത് പ്രതീക്ഷിക്കാം. 140 bhp കരുത്തും 300 Nm torqueഉം സൃഷ്ടിക്കുമെന്നാണ് വിവരം. മൂന്ന് വ്യത്യസ്ത ട്യൂണിംഗുകളായി എത്തുന്ന എന്‍ജിന്‍ ഥാറിലാവും ആദ്യം ഉപയോഗിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ‌

‌എബിഎസ് സുരക്ഷയിൽ ഡ്യൂക്ക് 250

ഡ്യൂക്ക് 250-യും ഇനി മുതൽഎബിഎസ് സുരക്ഷയിൽ ഒരുങ്ങിയെത്തി. കെടിഎം ഇന്ത്യന്‍ നിരത്തിലെത്തിച്ചിട്ടുള്ള ഡ്യൂക്കിന്റെ എല്ലാ മോഡലുകളിലും എബിഎസ് സുരക്ഷ ഒരുങ്ങുന്നു. ഡ്യൂക്ക് 390, ഡ്യൂക്ക് 200 എന്നീ മോഡലുകള്‍ക്ക് പിന്നാലെ ഡ്യൂക്ക് 250-യും എബിഎസ് ബ്രേക്കിങ് സംവിധാനത്തില്‍ പുറത്തിറക്കിയിരിക്കുകയാണ്. ഡ്യൂക്കിന് ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം ഉള്‍പ്പെടുത്തി, കെടിഎം ഡ്യൂക്ക് 250 ന് 1.94 ലക്ഷം രൂപയാണ് ഡല്‍ഹി എക്സ്ഷോറൂം വിലയായി പറയുന്നത്.. നോണ്‍ എബിഎസിനെക്കാള്‍ 14,000 രൂപയോളം കൂടുതലാണിത്. ഡ്യൂക്കിന്റെ മറ്റ് മോഡലുകളിലുള്ള ഡ്യുവല്‍ ചാനല്‍ എബിഎസാണ് 250 ഡ്യൂക്കിലുമുള്ളത്. എബിഎസ് ഉള്‍പ്പെടുത്തിയത് ഒഴികെ മറ്റു മാറ്റങ്ങളൊന്നും ഡ്യൂക്ക് 250-യിലില്ല. 250 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിന്‍ തന്നെയാണ് വാഹനത്തിന് കരുത്തേകുക. 30 ബിഎച്ച്പി പവറും 24 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 6 സ്പീഡാണ് ഗിയര്‍ബോക്സ്. കെടിഎം ഇന്ത്യന്‍ നിരത്തിലെത്തിച്ചിട്ടുള്ള ഡ്യൂക്കിന്റെ…