കിടിലൻ ഫീച്ചറുകളുമായി ഡ്യൂക്ക് 790 എത്തുന്നു

കിടിലൻ ഫീച്ചറുകളുമായി ഡ്യൂക്ക് 790 എത്തുന്നു യുവത്വത്തിന്റെ ഹരമായി മാറിയ ഡ്യൂക്ക് 790 അങ്ങനെ ഇന്ത്യൻ നിരത്തുകളിലേക്കും എത്തുന്നു. ഓസ്ട്രിയൻ സൂപ്പർ ബൈക്ക് നിർമ്മാതാക്കളായ കെടിഎമ്മിന്റെ ഡ്യൂക്ക് ഇത്തവണയും മിന്നിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 8 ലക്ഷത്തിനടുത്താണ് മോഡലിന്റെ വിലയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിയ്ക്കുന്നു. . ആദ്യ ഘട്ടത്തില്‍ ചൈനയില്‍ നിന്നും ഘടകങ്ങള്‍ ഇറക്കുമതി ചെയ്ത് ശേഷം പൂനെ ശാലയില്‍ നിന്നും സംയോജിപ്പിക്കാനാണ് കെടിഎം പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ട്വിൻ എഞ്ചിൻ ലഭ്യമാകുന്ന കെടിഎം രൂപകല്‍പ്പന ചെയ്ത LC8C പാരലല്‍ ആദ്യ ബൈക്കാണിത്. 799 സിസി എഞ്ചിന് പരമാവധി 105 bhp കരുത്തും കൂടാതെ 85 Nm torque ഉം സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. ഡൗണ്‍ഷിഫ്റ്റ് സുഗമമാക്കാന്‍ വേണ്ടി സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണ 790 ഡ്യൂക്കിനുണ്ട്. ക്രോമിയം മോളിബ്‌ഡെനം നിര്‍മ്മിത സ്റ്റീല്‍ അലോയ് ട്രസ് ഫ്രെയിമാണ് കെടിഎം…

തന്റെ വാഹനപ്രേമത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ടൊവിനോ തോമസ്

തന്റെ വാഹനപ്രേമത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ടൊവിനോ തോമസ് യുവതാരനിരയില്‍ ശ്രദ്ധേയനായ താരമാണ് ടൊവിനോ തോമസ്. ടൊവിനോ ഇപ്പോള്‍ തന്റെ വാഹനപ്രേമത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്. ബിഎം ഡബ്ലുവിന്റെ കാറും ബൈക്കും അടുത്തിടെയാണ് ടൊവിനോ സ്വന്തമാക്കിയത്. കാറിന് ഒന്നരക്കോടിയും ബൈക്കിന് മൂന്ന് ലക്ഷവുമായിരുന്നു. ഈ വാഹനങ്ങള്‍ സ്വന്തമാക്കാന്‍ തനിക്കു പ്രേരണയായ കാര്യ വ്യക്തമാക്കുകയാണ് താരം. ഓരോ സമയത്ത് തോന്നുന്ന വട്ടാണ് ഇങ്ങനെയൊരോ വാഹനങ്ങള്‍ വാങ്ങാന്‍ തീരുമാനിക്കുന്നത്. ഒരു സെഡാന്‍ കാര്‍ വാങ്ങാനാണിരുന്നത് എന്നാല്‍ അപ്പോഴാണ് ഈ കാര്‍ ഭയങ്കര കംഫര്‍ട്ടാണെന്നറിഞ്ഞത്. അതോടെ ഇത് വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ഡ്രൈവിങ്ങില്‍ വല്ല്യ ക്രേസില്ലെന്നും അക്കാര്യത്തിലൊക്കെ താന്‍ വളരെ ബോറനാണെന്നും താരം പറയുന്നു. പ്രേക്ഷക പിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലായ താരത്തിന്റ ലൂസിഫറുള്‍പ്പടെ നിരവധി സിനിമകളാണ് പുറത്തിറങ്ങാനിരിക്കുന്നത്.

‌ഹമ്മർ മോഡൽ വാഹനം ഇന്ത്യൻ സൈന്യത്തിന് നൽകാൻ ടാറ്റ

‌ഹമ്മർ മോഡൽ വാഹനം ഇന്ത്യൻ സൈന്യത്തിന് നൽകാൻ ടാറ്റ പുത്തൻ ഓഫ് റോഡ് വാഹനം നിർമ്മിക്കാനൊരുങ്ങി ടാറ്റ . ഇന്ത്യൻ സൈന്യത്തിനായാണ് ഈ കിടിലൻ മോഡൽ തയ്യാറാക്കുന്നത്. മെർലിനെന്ന കോഡ് നാമത്തിലാകും ഈ വാഹനം എത്തുകയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഹമ്മറിനോട് സാദൃശ്യമുള്ളതാണ് ടാറ്റയുടെ പുത്തൻ വാഹനം. മികച്ച ഡ്രൈവിംങ് അനുഭവം ലഭ്യമാക്കുന്ന ഈ വാഹനത്തിന്റെ പരീക്ഷണ ഓട്ടം ഹിമാലയത്തിൽ മേഖലയിൽ നടക്കുന്നുണ്ടെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്. ഓഫ് റോഡ് യാത്രകൾക്ക് ഉതകുന്ന രീതിയിലുള്ള വലിയ ടയറുകളാണ് വാഹനത്തിന്റെ സവിശേഷതകളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സൈന്യത്തിന്റെ ​ഗ്രേറ്റ് ഡോറുകളും ബുള്ളറ്റ് പ്രൂഫ് വാതിലുകളും നൽകിയിട്ടുണ്ട്. വെള്ളക്കെട്ടിൽ കുടുങ്ങാതിരിയ്ക്കാൻ സ്നോക്കർ , വിഞ്ച് ചെറിയ ബുള്ളറ്റ് പ്രൂഫ് വിൻഡോ എന്നിവയും നൽകിയിട്ടുണ്ട്.

സാങ്കേതിക പരിശോധനയ്ക്കായി ജീപ്പ് കോംപസുകൾ തിരികെ വിളിക്കുന്നു

സാങ്കേതിക പരിശോധനക്കായി കോംപസ് എസ്യുവികളെ തിരികെ വിളിയ്ക്കുന്നതായി റി്പ്പോർട്ട്. 2017 ഡിസംബർ 18നും 2018 നവംബർ 30 നും ഇടയിൽ നിർമ്മിയ്ച്ച 11,002 കോംപസ് ഡീസൽ മോഡൽ എസ്യുവികളെയാണ് തിരികെ വിളിയ്ക്കുക. ‍ഡീസൽ മോഡലുകളിൽ എമിഷൻ പ്രശ്നം കണ്ടെത്തിയതിനെ തുടർന്നാണ് തിരികെ വിളിക്കൽ നടപടിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പ്രശ്നം തികച്ചും സൗജന്യമായാണ് പരിഹരിയ്ച്ച് നൽകുക. എമിഷൻ പ്രശനം പരിസ്ഥിതിയ്ക്ക് ആശങ്ക ഉയർത്തുന്നതല്ലെന്നും നിർമ്മാതാക്കൾ വ്യക്തമാക്കി. പുത്തൻ സോഫ്റ്റ്വെയർ അപ്ഡേറ്റ് ഉപയോ​ഗിച്ച് ഇസിയു റീപ്രോ​ഗ്രം ചെയ്യുമ്പോൾ എമിഷൻ പ്രശ്നം പൂർണ്ണമായും പരിഹരിക്കപ്പെടുമെന്നും കമ്പനി വ്യക്തമാക്കി.

നിരത്ത് കീഴടക്കാൻ ടാറ്റയുടെ കടൽപ്പക്ഷി

നിരത്ത് കീഴടക്കാൻ ടാറ്റയുടെ കടൽപ്പക്ഷി ടാറ്റയുടെ പ്രീമിയം അർബൻസെ​ഗ്മെന്റിലുള്ള ഏറ്റവും പുത്തൻ ഹാച്ച് ബാക്കിന് പേര് നൽകി കഴിയ്ഞ്ഞു. ആൽബട്രോസെന്ന കടൽപക്ഷിയുടെ പേരിൽ നിന്നുമാണ് അൽട്രോസെന്ന പേര് നൽകിയിരിയ്ക്കുന്നത്. 45X എന്ന കോഡിലാണ് ഇത്രയും നാൾ ഈ വാഹനം അറിയപ്പെട്ടിരുന്നത്. കടൽ പക്ഷികളിൽ ഏറ്റവും വലുപ്പം കൂടിയ പക്ഷിയാണ് ആൽബട്രോസ്. അക്വിലയെന്ന പേരിലാകും വാഹനമെത്തുകയെന്നാണ് അടുത്തിടെ വരെ ഉയർന്ന് കേട്ട മറ്റൊരു വസ്തുത. ഇതിനെയൊക്കെ പിന്തള്ളിയാണ് അതി മനോഹരമായ അൽട്രോസെന്ന നാമം കൊടുത്തിരിയ്ക്കുന്നത്. അക്വിലയെന്നാൽ കവുകനെന്നാണർഥം. 2018 ഓട്ടോ എക്സ്പോയിലായിരുന്നു 45 എക്സ് എന്ന കൺസെപ്റ്റ് മോഡലിന്റെ ആദ്യാവതരണം . സ്പീഡിലും കാര്യക്ഷമതയിലും മുന്നിട്ട് ഉപഭോക്താക്കളെ വിസ്മയിപ്പിക്കും അൽട്രോസെന്നാണ് റിപ്പോർട്ടുകൾവ്യക്തമാക്കുന്നത്.

പുത്തൻ വാ​ഗണാറിനായി കാത്തിരിക്കണം മൂന്ന്മാസം

പുത്തൻ വാ​ഗണാറിനായി കാത്തിരിക്കണം മൂന്ന്മാസം ഹാച്ച്ബാക്ക് ശ്രേണിയിലെ മാരുതിയുടെ കിടിലൻ വാഹനമായ വാ​ഗൺആറിന്റെ പുതിയ മോഡൽ പുറത്തിറക്കിയപ്പോൾ ലഭിച്ച ബുക്കിങ്ങുകൾ നിരവധിയാണ്. ബുക്കിങ്ങുകൾ ഏറെയായതിനാൽ വാഹനത്തിനായി കുറഞ്ഞത് 3 മാസമെങ്കിലും കാത്തിരിക്കണമെന്നാണ് വ്യക്തമാകുന്നത്. പുറത്തിറങ്ങി 10 ദിവസം പിന്നിടുന്നതിന് മുൻപ് തന്നെ 16000 ബുക്കിങ്ങുകളാണ് വാ​ഗണാറിനെ തേടിയെത്തിയത്. ബുക്കിംങ് ഏറെ ഉയർന്നതിനാല് തന്നെ വേരിയന്റുകൾക്കനുസരിയ്ച്ച് വെയ്റ്റിംങ് പിരീഡും ഉയർന്നിട്ടുണ്ടെന്ന് ഡീലർമാർവ്യക്തമാക്കിയ്രുന്നു. ഹാർട്ടെക്റ്റ് പ്ലാറ്റ്ഫോമിൽ ടോൾ ബോയ് ഡിസൈനിലാണ് പുതിയ വാ​ഗൺ ആർ അങ്കത്തിനിറങ്ങിയത്. ഇതുമൂലം കൂടുതൽ സുരക്ഷിതത്വം ലഭിയ്ക്കുമെന്നാണ് കമ്പനി പറയുന്നത്.

ആദ്യ യാത്രയിൽ തന്നെ പെരുവഴിയിലായി കെഎസ്ആർടിസിയുടെ 2 ഇലക്ട്രിക് ബസുകൾ

കെഎസ് ആർടിസിയുടെ തിരുവനന്തപുരം- എറണാകുളം ഇലക്ട്രിക് ബസ് ആദ്യ യാത്രയിൽ തന്നെ പാതിവഴിയിൽ യാത്ര മുടക്കി .യാത്ര ആരംഭിച്ച 5 ഇലക്ട്രിക് ബസുകളിൽ രണ്ടെണ്ണമാണ് പണി മുടക്കിയത്. ചേർത്തല എക്സ്റേ ജം​ഗ്ഷനിലാണ് ആദ്യ ഇലക്ട്രിക് ബസ് പണിമുടക്കി ഓട്ടം നിർത്തിയത്. മറ്റൊരു ബസ് വൈറ്റിലയിലും പണിമുടക്കുകയായിരുന്നു. ചേർത്തല, വൈറ്റില എന്നിവിടങ്ങളിൽ ഇലക്ട്രിക് ബസ് ചാർജ് ചെയ്യുകഅസാധ്യമാണ് എന്നതിനാൽ കമ്പനി അധികൃതർ ജനറേറ്റർ വണ്ടിയെത്തിച്ച് ചാർജ് ചെയ്താൽ മാത്രമാണ് ഈ ഇലക്ട്രിക് ബസുകൾ തിരികെ ഡിപ്പോയിലെത്തിക്കാൻ സാധ്യമാകൂ. ദീർഘദൂര യാത്രകൾക്ക് ഉപയോ​ഗിക്കുന്നതിന് മുൻപ് വേണ്ടവിധ പരിശോധനകൾ നടത്തിയിരുന്നില്ലെന്ന ആരോപണവും ജനങ്ങൾ ഉന്നയിക്കുന്നു.

സൂപ്പർതാരം വിജയ്സേതുപതിയുടെ യാത്രകൾക്ക് കൂട്ടായി മൂന്നര ലക്ഷത്തിന്റെ ബൈക്ക്

സൂപ്പർതാരം വിജയ്സേതുപതിയുടെ യാത്രകൾക്ക് കൂട്ടായി മൂന്നര ലക്ഷത്തിന്റെ ബൈക്ക് ജർമ്മൻ വാഹന നിർമ്മാതാക്കളായ ബിഎംഡബ്ല്യു മോട്ടാറാഡിന്റെ പുതുപുത്തൻ ജി 310 ജിഎസ് അഡ്വഞ്ചർ ബൈക്ക് സ്വന്തമാക്കി സൂപ്പർ താരവും മക്കൾ സെൽവനെന്ന വിളിപ്പേരുമുള്ള വിജയ് സേതുപതി. ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യയാണ് ഈ സന്തോഷ വാർത്ത ഫേസ്ബുക്കിലൂടെ ആരാഥധകർക്കായി പുറത്ത് വിട്ടത്. ബിഎംഡബ്ല്യു ശ്രേണിയിലെ ചെറു ബൈക്കായ 310 ന് ഇന്ത്യയിലെ എക്സ് ഷോറൂം വില മൂന്നര ലക്ഷമാണ് . ബിഎംഡബ്ല്യു സെവൻ സീരീസ് കാറും താരം സ്വന്തമാക്കിയിരുന്നു, അങ്ങ് തമിഴ് നാട്ടിൽ മാത്രമല്ല കേരളത്തിലും ഏറെ ആരാധകരുള്ള മക്കൾ സെൽവന് വാഹനങ്ങളോടുള്ള ക്രെയ്സ് പരസ്യമാണ്.

മോജോ എന്ന മൊബൈൽ ജേർണലിസം പ്രസക്തമായിരിക്കുന്ന ഇക്കാലത്തു മോജോ വീഡിയോ എങ്ങനെയെന്ന് പരിചയപ്പെടാം

മോജോ എന്ന മൊബൈൽ ജേർണലിസം പ്രസക്തമായിരിക്കുന്ന ഇക്കാലത്തു മോജോ വീഡിയോ എങ്ങനെയെന്ന് പരിചയപ്പെടാം ജോ ജോഹർ,   പാനൽ വീഡിയോ സ്ട്രിങ്ങർ, ഐ &  പി ആർ ഡി  എറണാകുളം മൊബൈൽ സാങ്കേതികത്വം ക്വാളിറ്റി വീഡിയോ ഫോർമാറ്റിലേക്കു ആവിഷ്കൃതമായതോടു കൂടി ഏറ്റവും കൂടുതൽ സാധ്യത വന്നു ചേർന്നത് ജേർണലിസത്തിലാണ് . ചാനലുകൾ തമ്മിലുള്ള കിടമത്സരം വർധിച്ചപ്പോൾ ഏറ്റവുമാദ്യം വിഷ്വലുകൾ എത്തിക്കുക എന്ന മത്സര തലത്തിലേക്ക് വിഷ്വൽ ജേർണലിസം മാറി. എന്നാൽ ഉയർന്ന ബിറ്റ് റേറ്റ് ഉള്ള ഹൈ ഡെഫനിഷൻ പ്രൊഫഷണൽ വീഡിയോ ക്യാമറ വഴി തത്സമയം ട്രാൻസ്ഫർ ചെയ്യുന്നതിന് പരിമിതികൾ മാറി നിന്നിടത്താണ് ബിറ്റ് റേറ്റ് കുറഞ്ഞ ഹൈ ഡെഫനിഷൻ മൊബൈൽ വിഡിയോകൾ വളരെ എളുപ്പത്തിൽ ട്രാൻസ്ഫർ ചെയ്തു സംപ്രേക്ഷണം നടത്താൻ സാധിക്കുന്ന രീതിയിലെത്തിയത്. ഇത് മൊബൈൽ ജേര്ണലിസത്തിന്റെ സാദ്ധ്യതകൾ വർദ്ധിപ്പിക്കുകയും മോജോ എന്ന ന്യൂ ജെൻ ജേർണലിസത്തിന്റെ…

കോഴിക്കോട് ടൂറിസ്റ്റ് ബസിന് നേരെ വിദ്യാര്‍ത്ഥികള്‍ വെടിയുതിര്‍ത്തു

കോഴിക്കോട് ടൂറിസ്റ്റ് ബസിന് നേരെ വിദ്യാര്‍ത്ഥികള്‍ വെടിയുതിര്‍ത്തു കോഴിക്കോട് രാമനാട്ടുകരയില്‍ ടൂറിസ്റ്റ് ബസിന് നേരെ കാറിലെത്തിയ സംഘം എയര്‍ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തു. വാഹനം ഓവര്‍ടേക്ക് ചെയ്തതിനെചൊല്ലിലുള്ള തര്‍ക്കമാണ് സംഭവത്തിന് പിന്നില്‍. രണ്ട് വിദ്യാര്‍ത്ഥികളെ ഫറോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 12 മണിയോടെ രാമനാട്ടുകര മേല്‍പ്പാലത്തിലാണ് സംഭവം. മലപ്പുറം ഭാഗത്തേക്ക് പോയ ടൂറിസ്റ്റ് ബസിന് നേരെ കാറിലെത്തിയ വിദ്യാര്‍ത്ഥികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ദേശീപാതയിലൂടെ കാറില്‍ യാത്ര ചെയ്ത വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരും തമ്മില്‍ ഓവര്‍ടേക്ക് ചെയ്തതിനെ ചൊല്ലി തര്‍ക്കമുണ്ടായി. പലതവണ ബസിനെ മറികടന്ന് വിദ്യാര്‍ത്ഥികള്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ഒടുവില്‍ മേല്‍പ്പാലത്തില്‍ എത്തിയപ്പോള്‍ എയര്‍ഗണ്‍ ഉപയോഗിച്ച് ബസിന് നേരെ വെടിയുതിര്‍ത്തു. ബസ് ജീവനക്കാരാണ് ഫറോക്ക് പൊലീസില്‍ വിവരം അറിയിച്ചത്. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാറ് കണ്ടെത്തി. രാമനാട്ടുകര സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തു. വാടകയ്ക്കെടുത്ത കാറിലാണ് വിദ്യാര്‍ത്ഥികള്‍ യാത്ര…