ആകർഷകമായ മൈലേജിലെത്തുന്നു മാരുതിയുടെ എർട്ടി​ഗ

മുംബൈ: ആകർഷകമായ മൈലേജുമായി മാരുതിയുടെ എർട്ടിഗ വാഹന പ്രേമികളുടെ ഇഷ്ട വാഹനമായി മാറിക്കഴിഞ്ഞു. ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റക്കും മഹീന്ദ്രയുടെ മരാസോയ്ക്കുമൊക്കെ കനത്തവെല്ലുവിളി സൃഷ്‍ടിക്കുന്ന വാഹനത്തിന്‍റെ സിഎന്‍ജി മോഡല്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍ മാരുതി. 26.20 മൈലേജാണ് വാഹനത്തിന് കമ്പനി വാഗ്‍ദാനം ചെയ്യുന്ന മൈലേജ്. 8.83 ലക്ഷം രൂപ മുതലാണ് വാഹനത്തിന്‍റെ പ്രാരംഭംവില. 60 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക്. വാഹനത്തിലെ ഓട്ടോ ഫ്യൂവല്‍ സ്വിച്ചിന്റെ സഹായത്തോടെ സിഎന്‍ജിയില്‍ നിന്നും പെട്രോളിലേക്ക് മാറാനും സാധിക്കും. ഇന്‍റലിജെന്റ് ഇഞ്ചക്ഷന്‍ സിസ്റ്റം എന്ന സംവിധാനമാണ് സിഎന്‍ജി മോഡലില്‍. എര്‍ടിഗ പെട്രോള്‍ മോഡലിലെ 1.5 ലിറ്റര്‍ എന്‍ജിനാണ് ഈ വാഹനത്തിന്‍റെയും ഹൃദയം. പെട്രോള്‍ എന്‍ജിന്‍ 103.26 ബിഎച്ച്പി പവറും 138 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുമ്പോള്‍ സിഎന്‍ജിന്‍ എഞ്ചിന്‍ 91 ബിഎച്ച്പി കരുത്തും 122 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. അഞ്ച് സ്‍പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ട്രാന്‍സ്‍മിഷന്‍.…

ഇലക്ട്രിക്കൽ കാർ നിർമ്മാതാക്കളായ ടെസ് ല ഇന്ത്യയിലേക്ക്

യുഎസ് ഇലക്ട്രിക്കല്‍ കാര്‍ നിര്‍മ്മാതാക്കളായ ടെസ്‌ല ഇന്ത്യയിലേക്ക്. 2020ഓടെ ടെസ്‌ല ഇന്ത്യന്‍ നിരത്തുകളിലെത്തിക്കുമെന്ന് സിഇഒ എലോണ്‍ മസ്‌ക് അറിയിച്ചു. നേരിട്ടുള്ള വിദേശ നിക്ഷേപം(എഫ് ഡി ഐ) സംബന്ധിച്ചു നിലവിലെ വ്യവസ്ഥകളാണു ഇന്ത്യയിലേക്കുള്ള വരവ് തടയുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെത്താന്‍ ഏറെ ആഗ്രഹമുണ്ടെന്നും ദൗര്‍ഭാഗ്യവശാല്‍ സര്‍ക്കാര്‍ നിബന്ധനകള്‍ വെല്ലുവിളി സൃഷ്ടിക്കുന്നുവെന്നും മസ്‌ക് മുൻപും വ്യക്തമാക്കിയിരുന്നു. അതിനിടെ ഇന്ത്യന്‍ വംശജനായ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ ദീപക് അഹൂജ കമ്പനിയില്‍ നിന്നു വിട വാങ്ങിയതും കമ്പനിയുടെ ഇന്ത്യയിലേക്കുള്ള വരവിനു തിരിച്ചടിയായിരുന്നു. 35,000 ഡോളര്‍ വിലയുള്ള മോഡല്‍ 3 കാറായിരിക്കും ഇന്ത്യയിൽ അവതരിപ്പിക്കുക ഇന്ത്യയിലെത്തുമ്പോള്‍ ഇതിന് 25 ലക്ഷം രൂപയ്ക്കു മുകളിലാകുമെന്നാണ് സൂചന

കോഴിക്കോട് ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട് ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക് കോഴിക്കോട് തൊണ്ടയാട് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 12 പേര്‍ക്കു പരിക്ക്. രാവിലെ 10 മണിയോടെ തൊണ്ടയാട് ബൈപ്പാസിലായിരുന്നു അപകടം. മെഡിക്കല്‍ കോളേജില്‍ ഭാഗത്ത് നിന്ന് ടൗണിലേക്ക് വരികയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരില്‍ ആരുടെയും നില ഗുരുതരമല്ലെന്നാണു റിപ്പോര്‍ട്ട്.

ബുക്കിങ്ങിൽ വൻ കുതിപ്പുമായി വെന്യു

ബുക്കിങ്ങിൽ വൻ കുതിപ്പുമായി വെന്യു ബുക്കിങ്ങിൽ വൻ കുതിപ്പുമായി മുന്നേറി ഹ്യുണ്ടായിയുടെ ചെറു എസ്.യു.വിയായ വെന്യു. ബുക്കിങ് 45,000 യൂണിറ്റ് പിന്നിട്ടതായും ഇതുവരെ ബുക്ക് ചെയ്തവരില്‍ 55 ശതമാനംപേരും ബ്ലൂലിങ്ക് സാങ്കേതികത അടങ്ങിയ ഉയര്‍ന്ന വെന്യു വേരിയന്റാണ് തിരഞ്ഞെടുത്തതെന്നും കമ്പനി അറിയിച്ചു. മേയ് മൂന്ന് മുതലാണ് വെന്യുവിനുളള ബുക്കിങ് ഹ്യുണ്ടായ് ആരംഭിച്ചത്. നിരവധി ഫീച്ചറുകളോടൊപ്പം ക്രേറ്റ എസ്.യു.വിയുമായി ഏറെ സാമ്യമുള്ള സ്പോര്‍ട്ടി രൂപമാണ് വെന്യുവിനു മികച്ച നേട്ടം സ്വന്തമാക്കാൻ സാഹായിച്ചതെന്നാണ് റിപ്പോർട്ട്. കൂടാതെ കോംപാക്‌ട്‌ എസ്.യു.വി ശ്രേണിയില്‍ മുന്‍പന്തിയിലുള്ള മാരുതി വിറ്റാര ബ്രെസ, ഫോര്‍ഡ് എക്കോസ്പോര്‍ട്ട്, ടാറ്റ നെക്സോണ്‍, മഹീന്ദ്ര എക്സ്.യു.വി 300 എന്നിവയോട് മത്സരിച്ചാണ് വെന്യു മികച്ച ജനപ്രീതി നേടിയത്. 6.50 ലക്ഷം രൂപ മുതല്‍ 11.10 ലക്ഷം വരെയാണ് വെന്യുവിന്റെ എക്‌സ്‌ഷോറൂം വില.

ഇത്തരം ആഡംബര വാഹനങ്ങൾക്ക് വിലകൂട്ടുന്നു

ഇത്തരം ആഡംബര വാഹനങ്ങൾക്ക് വിലകൂട്ടുന്നു അടുത്ത മാസം ആഡംബരവാഹനം വാങ്ങുന്നവർക്ക് ചിലപ്പോൾ വില കൂടുതൽ നൽകേണ്ടിവരും. അടുത്ത മാസം മുതൽ മെഴ്സിഡസ് ബെൻസ്, ഔഡി കാറുകൾക്ക് ഒരു ലക്ഷം മുതൽ അഞ്ചരലക്ഷം വരെ വില കൂടുകയാണ്. കസ്റ്റംസ് ഡ്യൂട്ടിയും, നിർമ്മാണച്ചെലവും കൂടിയതിനാലാണ് കാറുകൾക്ക് ഇന്ത്യൻ വിപണിയിൽ വില കൂട്ടേണ്ടി വരുന്നതെന്ന് നിർമ്മാതാക്കൾ അറിയിച്ചു. ഇറക്കുമതി ചെയ്യുന്ന ആഡംബര കാറുകളുടെ കസ്റ്റംസ് ഡ്യൂട്ടി 25 ൽ നിന്ന് 30 ശതമാനമായി കേന്ദ്രം ഉയർത്തിയിരുന്നു. അതുകൊണ്ട് വിദേശ നിർമിത ആഡംബര കാറുകള്‍ വാങ്ങാൻ ഇനി കൂടുതൽ പണം മുടക്കേണ്ടി വരുംഅതേസമയം വോള്‍വോ, ബിഎംഡബ്യൂ, ജെഎല്‍ആര്‍ ഇന്ത്യ, എന്നീ ആഡംബര കാറുകളുടെ വില ഉടൻ കൂടാൻ ഇടയില്ലെന്നാണ് നിർമ്മാതാക്കൾ വ്യക്തമാക്കുന്നത്.

താമരശേരി ചുരത്തില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് അപകടം: അഞ്ചുപേര്‍ക്ക് പരിക്ക്

താമരശേരി ചുരത്തില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് അപകടം: അഞ്ചുപേര്‍ക്ക് പരിക്ക് താമരശേരി ചുരത്തില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് അപകടം. അഞ്ച് യാത്രക്കാര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. താമരശേരി ചുരത്തിലെ അഞ്ചാം വളവിന് സമീപമാണ് അപകടം നടന്നത്. അപകടത്തില്‍പ്പെട്ടവരുടെ പരിക്ക് സരമുള്ളതല്ല. സംഭവത്തിനു ശേഷം ചുരത്തിലൂടെയുള്ള ഗതാഗതം ഭാഗീകമായി തടസപ്പെട്ടു.

നിരത്തുകളിലെ മിന്നും താരമെന്ന ഖ്യാതിയുമായെത്തിയ ഹെക്ടറിന്റെ ബുക്കിംങ് കമ്പനി നിർത്തി; ചങ്കിടിപ്പോടെ വാഹനപ്രേമികൾ: കാരണം ഇതാണ്

നിരത്തുകളിലെ മിന്നും താരമെന്ന ഖ്യാതിയുമായെത്തിയ ഹെക്ടറിന്റെ ബുക്കിംങ് കമ്പനി നിർത്തി; ചങ്കിടിപ്പോടെ വാഹനപ്രേമികൾ: കാരണം ഇതാണ് മുംബൈ: മോറിസ് ഗാരേജസിന്റെ ഇന്ത്യയിലെ ആദ്യ മോഡലായ ഹെക്ടര്‍ എസ്‍യുവി അടുത്തിടെയാണ് ഇന്ത്യന്‍ വിപണിയിലെത്തിയത്. കിടിലന്‍ ഫീച്ചറുകളോടെ മോഹവിലയില്‍ എത്തിയ വാഹനത്തിന്റെ ബുക്കിങ് കമ്പനി താത്കാലികമായി നിര്‍ത്തുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. വമ്പന്‍ ബുക്കിങ് ലഭിച്ചതോടെ കൂടുതല്‍ വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ശേഷിയില്ലാത്തതിനാലാണ് താത്കാലികമായി ബുക്കിങ് നിര്‍ത്താന്‍ കമ്പനി ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ഒക്ടോബറോടെ ഹലോല്‍ നിര്‍മാണ കേന്ദ്രത്തിലെ മാസംതോറുമുള്ള പ്രൊഡക്ഷന്‍ കപ്പാസിറ്റി 3,000 യൂണിറ്റാക്കി ഉയര്‍ത്താനാണ് നീക്കം. നിലവില്‍ ഇത് 2000 യൂണിറ്റാണ്. കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്ഠിത കാറെന്നു പേരുള്ള ഹെക്ടറുമായി കമ്പനി ഇന്ത്യയിലെത്തിയത്. 12.18 ലക്ഷം മുതൽ 16.88 ലക്ഷം വരെയാണ് സ്റ്റൈൽ, സൂപ്പർ, സ്മാർട്, ഷാർപ് എന്നീ…

ഒറിജിനലിലെ വെല്ലുന്ന വ്യാജൻ; ഫെറാരിക്കും, ലംബോര്‍ഗിനിക്കും വ്യാജന്മാരെ സൃഷ്ട്ടിച്ച് വിത്പന നടത്തിവന്ന വര്‍ക് ഷോപ്പ് പൂട്ടിച്ച് പോലീസ്

ഒറിജിനലിലെ വെല്ലുന്ന വ്യാജൻ; ഫെറാരിക്കും, ലംബോര്‍ഗിനിക്കും വ്യാജന്മാരെ സൃഷ്ട്ടിച്ച് വിത്പന നടത്തിവന്ന വര്‍ക് ഷോപ്പ് പൂട്ടിച്ച് പോലീസ് ഫെറാരിക്കും, ലംബോര്‍ഗിനിക്കും വ്യാജൻ പതിപ്പുകള്‍ നിർമ്മിക്കുന്ന ബ്രസീലിയന്‍ വര്‍ക് ഷോപ്പ് പോലീസ് പൂട്ടിച്ചു. കോടികള്‍ വിലയുള്ള ആഡംബര കാറുകളുടെ വ്യാജപതിപ്പുകള്‍ ഉണ്ടാക്കുന്ന അച്ഛനും മകനുമാണ് അറസ്റ്റിലായത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ആവശ്യക്കാരെ ഇവര്‍ കണ്ടെത്തിയിരുന്നത്. തെക്കന്‍ ബ്രസീലിലെ സംസ്ഥാനമായ സാന്റ കറ്ററീനയിലാണ് സംഭവം. ഇറ്റാലിയന്‍ ആഡംബര കാര്‍ കമ്പനികളായ ഫെറാരി, ലംബോര്‍ഗിനി തുടങ്ങിയവയുടെ വ്യാജ മോഡലുകള്‍ രഹസ്യമായി നിര്‍മിച്ചിരുന്ന വര്‍ക്ക്‌ഷോപ്പാണ് ബ്രസീലിയന്‍ പോലീസ് അടച്ചു പൂട്ടിയത്. ഇറ്റാലിയന്‍ ബ്രാന്‍ഡുകളുടെ ഒർജിനലിനെ വെല്ലുന്ന തരത്തിലുള്ള ലോഗോയും ആക്‌സസറികളും ഉപയോഗിച്ചാണ് വ്യാജ ആഡംബര കാറുകളും ഉണ്ടാക്കിയതെന്നാണ് പുറത്തുവന്ന ചിത്രങ്ങള്‍ നല്‍കുന്ന സൂചന. ഭാഗികമായി നിര്‍മാണം പൂര്‍ത്തിയാക്കിയ എട്ട് വ്യാജ മോഡലുകള്‍ ഇവിടെ നിന്നും പൊലീസ് പിടിച്ചെടുത്തു. എന്നാൽ ഇതുവരെ എത്രപേർക്ക് സൂപ്പർകാറുകൾ നിർമിച്ച്…

കെഎസ്ആര്‍ടിസി അടക്കമുള്ള ബസുകളില്‍ പരസ്യം വേണ്ട; ഹൈക്കോടതി

കെഎസ്ആര്‍ടിസി അടക്കമുള്ള ബസുകളില്‍ പരസ്യം വേണ്ട; ഹൈക്കോടതി കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ള വാഹനങ്ങളില്‍ പരസ്യം പാടില്ലെന്ന കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി. കാല്‍നടയാത്രക്കാരുടെയും ഡ്രൈവര്‍മാര്‍മാരുടെയും ശ്രദ്ധതിരിക്കുന്ന തരത്തിലുള്ള പരസ്യങ്ങള്‍, ചിത്രങ്ങള്‍ എന്നിവ വാഹനത്തിന്റെ ഗ്ലാസില്‍ പതിപ്പിക്കുന്നതിനെതിരെയാണ് കോടതി ഉത്തരവിട്ടത്. കഴിഞ്ഞ ദിവസം നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസിന് പിന്നിലിടിച്ചു ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനെതിരെ ഡ്രൈവര്‍ കെ എം സജി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ ഉത്തരവ്. ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് ദേശീയ പാതയോരങ്ങളില്‍ നിയന്ത്രണമുണ്ട്. എന്നാല്‍ പലയിടങ്ങളിലും ഇത് പാലിക്കപ്പെടുന്നില്ലെന്നും ഇത് സംബന്ധിച്ച് കേന്ദ്ര റോഡ് ഗതാഗതമന്ത്രാലയം റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകള്‍ ദേശീയപാതയില്‍ ഓടുന്നതിനാല്‍ പരസ്യങ്ങള്‍ അനുവദിക്കാനാവില്ലെന്നും കോടതി അറിയിച്ചു.

വാഹനവില്പനയിൽ ഇടിവ്; പ്രതിസന്ധിയിൽ വാഹന വിപണി

വാഹനവില്പനയിൽ ഇടിവ്; പ്രതിസന്ധിയിൽ വാഹന വിപണി മുംബൈ: കഴിഞ്ഞ മാസം ആഭ്യന്തര വിപണിയിൽ വാഹനവില്പന കുത്തനെ ഇടിഞ്ഞു. ജൂണില്‍ അവസാനിച്ച മൂന്ന് മാസത്തെ വില്പനയില്‍ 12 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി പല കമ്പനികളും ജീവനക്കാരെ പിരിച്ചുവിടുന്നത് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് കടക്കുകയാണെന്നാണ് വിവരം. 2008-09 കാലഘട്ടത്തിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും വലിയ ഇടിവാണ് ഇത്. 17 ശതമാനമായിരുന്നു അന്ന് വില്പന ഇടിഞ്ഞത്.യാത്രവാഹനങ്ങളുടെ വില്പന മുൻ വർഷം ജൂണിലെ 2,73,748 യൂണിറ്റുകളിൽ നിന്ന് 17.54 ശതമാനം കുറഞ്ഞ് 2,25,732 യൂണിറ്റുകളായി. ഇരു ചക്രവാഹനങ്ങളുടെ വില്പന 18,67,884 യൂണിറ്റുകളിൽ നിന്ന് 11.69 ശതമാനം കുറഞ്ഞ് 16,49,477 യൂണിറ്റുകളായി. വാണിജ്യവാഹനങ്ങളുടെ വില്പന 80, 670 യൂണിറ്റുകളിൽ നിന്ന് 12.27 ശതമാനം കുറഞ്ഞ് 70,771 യൂണിറ്റുകളായി. കാർ വില്പന 25 ശതമാനവും മറ്റ് യാത്രാ വാഹനങ്ങളുടെ വില്പന 18 ശതമാനവും…