Piravom Murder Case Arrest l പിറവത്ത് രാത്രിയില്‍ കടവരാന്തയില്‍ ഉറങ്ങിക്കിടന്ന വയോധികന്‍റെ തലക്കടിച്ച് കൊന്ന പ്രതി പിടിയില്‍

Piravom Murder Case Arrest

പിറവത്ത് രാത്രിയില്‍ കടവരാന്തയില്‍ ഉറങ്ങിക്കിടന്ന വയോധികന്‍റെ തലക്കടിച്ച് കൊന്ന പ്രതി പിടിയില്‍ പിറവം മുനിസിപ്പാലിറ്റി വക മാര്‍ക്കറ്റ് കെട്ടിടത്തിന്‍റെ വരാന്തയില്‍ ഉറങ്ങിക്കിടന്ന വയോധികന്‍റെ തലയ്ക്ക് കല്ലിനിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രയാപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി യുള്‍പ്പെടെ യുള്ള രണ്ടുപേരെ പിറവം പോലീസ് ഇന്‍സ്പെക്ടര്‍പി.കെ.ശിവന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. Also Read >> മയക്കുമരുന്നും പെണ്‍വാണിഭവും: ആഡംബരത്തിനായി എന്തും ചെയ്യും; നടിയുടെ അറസ്റ്റില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ പിറവം വില്ലേജില്‍ പാഴൂര്‍ പോഴിമല കോളനി കൊള്ളിക്കല്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്റെ മകന്‍ അജീഷ് (26) എന്നയാളും പ്രയാപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുമാണ് പിടിയിലായത്. ഇന്നലെ രാത്രി പിറവം മുനിസിപ്പാലിറ്റി വക മാര്‍ക്കറ്റ് കെട്ടിടത്തിന്‍റെ വരാന്തയില്‍ ഉറങ്ങിക്കിടന്ന എടയ്ക്കാട്ടുവയല്‍ വില്ലേജ് പര്‍പ്പാന്‍കോട് കരയില്‍ കണ്ടംകരിക്കല്‍ വീട്ടില്‍ വെങ്കി മകന്‍ 78 വയസ്സുള്ള നാരായണന്‍കുട്ടിയുടെ തലയ്ക്ക് ഇഷ്ടികകൊണ്ടിടിച്ച് പരിക്കേല്‍പ്പിച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഇവര്‍ പിറവം മിത്രം മാര്‍ക്കറ്റിന്…

Gangsters open Fire at Leena Maria Paul’s Beauty Parlour l ബ്യൂട്ടിപാർലർ വെടിവയ്‌പ്പിൽ തുടരുന്ന ദുരൂഹതയേറുന്നു; ക്യാമറ ദിശാമാറിയിരുന്നതിലും സംശയം

Gangsters open Fire at Leena Maria Paul's Beauty Parlour

ബ്യൂട്ടിപാർലർ വെടിവയ്‌പ്പിൽ തുടരുന്ന ദുരൂഹതയേറുന്നു; ഫിഷ് ഹബ്ബിലെ ക്യാമറ ദിശാമാറിയിരുന്നതിലും സംശയം കൊച്ചി: നടി ലീന മരിയ പോളിന്റെ ബ്യൂട്ടിപാര്‍ലറിൽ നടന്ന വെടിവയ്പ്പിൽ ദുരൂഹത തുടരുന്നു. രവി പൂജാരയുടെ പേരാണ് പോലീസിനെ കുഴയ്ക്കുന്നത്. രവി പൂജാരയുടെ പേരിൽ തനിക്ക് നാല് തവണ ഭീഷണി സന്ദേശം ലഭിച്ചുവെന്ന് ലീന പോൾ പറയുന്നു. Also Read >> മയക്കുമരുന്നും പെണ്‍വാണിഭവും: ആഡംബരത്തിനായി എന്തും ചെയ്യും; നടിയുടെ അറസ്റ്റില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ രവി പൂജാര എന്നെഴുതിയ കുറിപ്പ് അന്വേഷണത്തെ വഴിതെറ്റിക്കാനുള്ളതാണോ എന്നും പരിശോധിച്ചുവരുന്നു. കുറിപ്പിലെ എഴുത്ത് മലയാളി ഹിന്ദി എഴുതിയതാണെന്നാണ് പോലീസ് നിഗമനം. ഇതിലും വ്യക്തത വരുത്താനുണ്ട്. നടി ലീന മരിയ പോളിന്റെ കൊച്ചിയിലെ ദി നെയിൽ ആർടിസ്ട്രി എന്ന ബ്യൂട്ടിപാർലറിന് നേരെ ബൈക്കിൽ എത്തിയ രണ്ടംഗ സംഘമാണ് വെടിയുതിര്‍ത്തത്. Also Read >> താഴെ വീണ തോക്കെടുത്ത് എണീറ്റപ്പോ…

മയക്കുമരുന്നും പെണ്‍വാണിഭവും: ആഡംബരത്തിനായി എന്തും ചെയ്യും; നടിയുടെ അറസ്റ്റില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

Actress Aswathy Babu Arrested l Drug Case Actress Arrested

മയക്കുമരുന്നും പെണ്‍വാണിഭവും: ആഡംബരത്തിനായി എന്തും ചെയ്യും; നടിയുടെ അറസ്റ്റില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ കൊച്ചി: അശ്വതി ബാബുവിന്റെ അറസ്റ്റിനു ശേഷം പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. അശ്വതി ബാബു കൊച്ചിയിലെ പെൺവാണിഭ സംഘത്തിന്റെ പ്രധാന നടത്തിപ്പുകാരി. കൊച്ചി പാലച്ചുവടിലെ ഡി.ഡി.ഗോൾഡൻ ഗേറ്റ് എന്ന നടിയുടെ ഫ്ലാറ്റിലാണ് വാണിഭം നടന്നിരുന്നത്. ഇതു സംബന്ധിച്ച മുഴുവൻ രേഖകളും പൊലീസിന് കിട്ടിയിട്ടുണ്ട്. Also Read >>കുട്ടനാട്ട് ബേക്കറിയില്‍ സ്‌ഫോടനം; കടകള്‍ തകര്‍ന്നു നടിയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് യുവതികളെ കാഴ്ചവയ്ക്കുന്ന വിവരം ലഭിച്ചത്. ഇതു സംബന്ധിച്ച കൂടുതൽ ശബ്ദരേഖകൾ പോലീസ് പരിശോധിച്ചു വരികയാണ്. കൂടാതെ യുവതികളുടെ നഗ്ന ദൃശ്യങ്ങളും കണ്ടെടുത്തിട്ടുണ്ട്. അശ്വതിയെ അറസ്റ്റ് ചെയ്യുമ്പോൾ 22 കാരിയായ ഒരു മുംബൈ സ്വദേശിനിയെയും ഫ്ളാറ്റിൽനിന്നും കസ്റ്റഡിയിൽ എടുത്തിരുന്നു. മയക്കുമരുന്ന് കേസിനു പുറമെ പെൺവാണിഭം നടത്തിയെന്ന കേസും അശ്വതിയുടെ മേൽ ചുമത്തും. Also Read >> ലോക്കറില്‍…

Alappuzha Kuttanad Bakery Blast l Kuttanad News l Alappuzha News l കുട്ടനാട്ട് ബേക്കറിയില്‍ സ്‌ഫോടനം; കടകള്‍ തകര്‍ന്നു

Alappuzha Kuttanad Bakery Blast l Kuttanad News l Alappuzha News

കുട്ടനാട്ട് ബേക്കറിയില്‍ സ്‌ഫോടനം; കടകള്‍ തകര്‍ന്നു ആലപ്പുഴ: കുട്ടനാട്ടിലെ പുളിങ്കുന്നില്‍ ബേക്കറിയില്‍ ഉണ്ടായ വൻ സ്‌ഫോടനത്തില്‍ കടയുടെ പിന്നിലെ ഭിത്തികളും നാല് ഷട്ടറുകളും തകര്‍ന്നു. സ്‌ഫോടനത്തിന് കാരണമായത്‌ എന്താണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചതെന്നായിരുന്നു ആദ്യം കരുതിയത്‌. എന്നാല്‍ ബേക്കറിയില്‍ ഉണ്ടായിരുന്ന സിലിണ്ടറിന് കേടുപാടുകളില്ല. ബേക്കറിയില്‍ സ്‌ഫോടനത്തിനു ഇടയാക്കാവുന്ന സാധനങ്ങള്‍ക്കൊന്നും കേടുപാടുകളില്ല. പോലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

വീണ്ടും ദുരഭിമാനകൊല; അന്യമതസ്ഥനെ വിവാഹം കഴിക്കാനിരുന്ന മകളെ പിതാവ് വെട്ടിക്കൊലപ്പെടുത്തി

Puducherry Man killed Daughter and Wife and Commits Suicide

വീണ്ടും ദുരഭിമാനകൊല; അന്യമതസ്ഥനെ വിവാഹം കഴിക്കാനിരുന്ന മകളെ പിതാവ് വെട്ടിക്കൊലപ്പെടുത്തി വീണ്ടും ദുരഭിമാനകൊല. അന്യമതസ്ഥനെ വിവാഹം കഴിക്കുന്നതില്‍ കലിപൂണ്ട് പിതാവ് മകളെയും വെട്ടിക്കൊന്നു. ഇവരെ വെട്ടിക്കൊന്ന ശേഷം പുതുച്ചേരി പെരിയാര്‍ നഗര്‍ സ്വദേശി ബാലകൃഷ്ണനാണ്(60) ആത്മഹത്യ ചെയ്തു. Also Read >> ഡ്രൈവര്‍ വഴി മയക്കുമരുന്ന് എത്തിച്ചത് സ്വന്തം ആവശ്യത്തിന് : നടിയെ പിടികൂടിയത് ആഴ്ചകളുടെ നിരീക്ഷണത്തിനൊടുവില്‍ അടുത്തമാസം 23-ന് ദീപയുടെ വിവാഹം നടക്കാനിരിക്കെയാണ് ബാലകൃഷ്ണന്‍ ഭാര്യ വനജയേയും മകള്‍ ദീപ (23) യെയും ദുരഭിമാനം കാരണം വെട്ടിക്കൊന്നത്. മകള്‍ ദീപയും ക്രിസ്ത്യന്‍ യുവാവുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധത്തിന് ബാലകൃഷ്ണനോ ബന്ധുക്കള്‍ക്കോ താല്‍പര്യമില്ലായിരുന്നു. മകളെ ഈ ബന്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാനായി കഴിഞ്ഞയാഴ്ച ബാലകൃഷ്ണന്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഈ സമയത്തും മകള്‍ ഈ വിവാഹത്തില്‍ നിന്നും പിന്മാറിയില്ലെങ്കില്‍ ഭാര്യയേയും മകളെയും കൊല്ലുമെന്ന് ബന്ധുക്കളോട് പറഞ്ഞിരുന്നു. കൊലപാതകം നടന്ന ദിവസവും…

കൊച്ചിയില്‍ സിനിമാ – സീരിയല്‍ നടി മയക്കുമരുന്നുമായി അറസ്റ്റില്‍

serial actress aswathy arrested

കൊച്ചിയില്‍ സിനിമാ – സീരിയല്‍ നടി മയക്കുമരുന്നുമായി അറസ്റ്റില്‍ കൊച്ചി: സിനിമാ-സീരിയല്‍ നടി അശ്വതി ബാബു മയക്കുമരുന്നുമായി പിടിയില്‍. ഇവരുടെ തൃക്കാക്കരയിലുള്ള ഫ്ലാറ്റില്‍ നിന്നാണ് നിരോധിത മയക്കുമരുന്നുമായി അറസ്റ്റിലായത്. ഇവരുടെ ഫ്ലാറ്റില്‍ നിന്നും എം ഡി എം എ എന്ന മാരക മയക്കുമരുന്ന് പോലീസ് കണ്ടെടുത്തു. ബംഗാളുരുവില്‍ നിന്നാണ് ഈ ലഹരി വസ്തുക്കള്‍ ഇവരുടെ ഫ്ലാറ്റില്‍ എത്തിച്ചത്. ഇവരുടെ സഹായിയും ഡ്രൈവറുമായ ബിനോയിയും പോലീസ് പിടിയിലായിട്ടുണ്ട്. അശ്വതി തിരുവനന്തപുരം സ്വദേശിനിയാണ്. എന്നാല്‍ കേസ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ തൃക്കാക്കര പോലീസ് പുറത്തുവിട്ടിട്ടില്ല.

Bank Fraud l Aluva Union Bank Assistant Manager Sis Mol Arrest l ലോക്കറില്‍ നിന്നും രണ്ടരക്കോടിയുടെ സ്വര്‍ണ്ണം കവര്‍ന്ന അസിസ്റ്റന്റ്‌ മാനേജരും ഭര്‍ത്താവും കോഴിക്കോട്ട് കീഴടങ്ങി

aluva union bank assistant manager sis mol arrest

ലോക്കറില്‍ നിന്നും രണ്ടരക്കോടിയുടെ സ്വര്‍ണ്ണം കവര്‍ന്ന അസിസ്റ്റന്റ്‌ മാനേജരും ഭര്‍ത്താവും കോഴിക്കോട്ട് കീഴടങ്ങി ബാങ്ക് ലോക്കറിനില്‍ നിന്നും രണ്ടരക്കോടിയുടെ സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ ആലുവ യൂണിയന്‍ ബാങ്ക് അസിസ്റ്റന്റ്‌ മാനേജറും ഭര്‍ത്താവും കീഴടങ്ങി. അങ്കമാലി കറുകുറ്റി സ്വദേശിനി സിസ് മോള്‍(36) ഭര്‍ത്താവ് കളമശ്ശേരി സ്വദേശി സജിത്ത്(40) എന്നിവരാണ് കൊഴിക്കോട് പോലീസില്‍ കീഴടങ്ങിയത്. Also Read >> ഒരു രാത്രിക്ക് രണ്ട് ലക്ഷം; മാസ് ഡയലോഗുമായി ഗായത്രിയും കവര്‍ച്ച പുറത്തായതോടെ ഇരുവരും ഒളിവില്‍ പോവുകയായിരുന്നു. മുന്‍‌കൂര്‍ ജാമ്യാപേക്ഷ നടക്കാതിരുന്നതും ഒളിവില്‍ കഴിയാന്‍ പണമില്ലാത്തതുമാണ് കീഴടങ്ങാന്‍ ഇവരെ പ്രേരിപ്പിച്ചത്. ആലുവയില്‍ നിന്നും കോഴിക്കോട്ടെത്തിയ അന്വേഷണ സംഘം ഇവരെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയില്‍ ആലുവയില്‍ എത്തിച്ച ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്തു വരുന്നു. കഴിഞ്ഞ മാസം പതിനേഴിനാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്. കോയമ്പത്തൂര്‍,ബംഗളുരു, മംഗലാപുരം എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ശേഷമാണ്…

പ്രശസ്ത നടിയുടെ വാഹനമിടിച്ച് യുവാവ് മരിച്ചു

Bollywood Actress Zarine Khan Vehicle Accident

പ്രശസ്ത നടിയുടെ വാഹനമിടിച്ച് യുവാവ് മരിച്ചു പ്രശസ്ത ബോളിവുഡ് താരം സറീൻ ഖാന്റെ കാറിടിച്ച ബൈക്ക് യാത്രികൻ മരിച്ചു. ഗോവ മപുസ് സ്വദേശി നിതേഷ് 31 ആണ് മരിച്ചത്. ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്ക് താരത്തിന്റെ കാറിൽ ഇടിക്കുകയായിരുന്നുവെന്നാണ് നടി പറയുന്നത്. പടിഞ്ഞാറൻ ഗോവയിലെ ബീച്ചന് സമീപത്താണ് അപകടം നടന്നത്. ബുധനാഴ്ചയാണ് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അപകടത്തിൽ‌ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ നിതേഷിനെ ഉടന്‍ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. തലയ്ക്കേറ്റ പരിക്കാണ് മരണത്തിന് കാരണം. സൽമാൻഖാന്റെ നായികയായിട്ടാണ് സറീൻ ബോളിവുഡിൽ എത്തുന്നത്. വീർ, ഹേറ്റ് സ്റ്റേറി, ഹൗസേ ഫുൾ2 തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സംഭവം നടക്കുമ്പോൾ കാറിനുള്ളിൽ സറീൻ ഖാനും ഡ്രൈവർ അബ്ബസ് അലിയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വ്യാജ പാസ്പോര്‍ട്ടും യാത്രരേഖകളുമായി ബംഗ്ലാദേശി പൗരന്മാര്‍ പിടിയില്‍

വ്യാജ പാസ്പോര്‍ട്ടും യാത്രരേഖകളുമായി ബംഗ്ലാദേശി പൗരന്മാര്‍ പിടിയില്‍ വ്യാജ യാത്രരേഖകളുമായി ഹൈദരാബാദില്‍ നിന്നും പതിമൂന്നാം തീയതി ദുബായിലേക്ക് പോയ ബംഗ്ലാദേശി പൗരന്മാരെ ദുബായി എമിഗ്രേഷന്‍ വിഭാഗം തടഞ്ഞു വെയ്ക്കുകയും ഇന്‍ഡ്യയിലേക്ക് ഡീപോര്‍ട്ട് ചെയ്തു. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ ഇവരെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് എമിഗ്രേഷന്‍ വിഭാഗം പിടികൂടി പോലീസിനു കൈമാറി. അജയ് ചൗധരി,ശുബ്രു ബാരോ, അവി മുഖര്‍ജി എന്നിവര്‍ക്കെതിരെ നെടുമ്പാശ്ശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അറസ്റ്റിലായ ഇവരെ നാളെ കോടതിയില്‍ ഹാജരാക്കും.

ബി ജെ പി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യാ ശ്രമം

ബി ജെ പി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യാ ശ്രമം തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ ബി ജെ പി നടത്തുന്ന നിരാഹാര സമരം സമരപ്പന്തലിന് മുന്നിൽ ആത്മഹത്യാ ശ്രമം. മുട്ടട അഞ്ചുവയൽ സ്വദേശി വേണുഗോപാലൻ നായരാണ് ദേഹത്ത് മണ്ണെണ്ണയോഴിച്ച് തീകൊളുത്തിയത്. പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. ആളിപ്പടര്‍ന്ന തീയുമായി സമരപ്പന്തലിലേക്ക് ഓടി കയറാന്‍ ശ്രമിച്ച വേണുഗോപാലന്‍ നായരെ സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് കസേരകൊണ്ട് തടഞ്ഞു. വെള്ളമൊഴിച്ച് തീയണച്ച ശേഷം ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം വേണുഗോപാലന്‍ നായര്‍ക്ക് ചില കുടുംബ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു.