ആലുവ യുവതിയുടെ വായില്‍ തുണിതിരുകി കൊലപ്പെടുത്തി പെരിയാറില്‍ തള്ളിയ സംഭവം; മൃതദേഹം തിരിച്ചറിയാന്‍

ആലുവ യുവതിയുടെ വായില്‍ തുണിതിരുകി കൊലപ്പെടുത്തി പെരിയാറില്‍ തള്ളിയ സംഭവം; മൃതദേഹം തിരിച്ചറിയാന്‍ ആലുവ: ആലുവ യു സി കോളേജിന് സമീപം പെരിയാറില്‍ കണ്ട യുവതിയെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. വായില്‍ തുണി തിരുകി പുതപ്പില്‍ പൊതിഞ്ഞുകെട്ടി പെരിയാറില്‍ കല്ല്‌ കെട്ടി താഴ്ത്തിയ നിലയിലാണ് മൃതദേഹം കണ്ടത്. 30 -35 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹം തിരിച്ചറിയാനുള്ള ഒരു സൂചനയും ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല. അതേസമയം യുവതിയുടെ മൃതദേഹത്തില്‍ കണ്ടെത്തിയ പുതപ്പ് വാങ്ങിയത് ഒരു സ്ത്രീയും പുരുഷനും ആണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കളമശ്ശേരിയിലെ ഒരു തുണിക്കടയില്‍ നിന്നുമാണ് ഇവര്‍ പുതപ്പു വാങ്ങിയതെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ ഇവരെയും കണ്ടെത്താന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. യുവതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. യുവതിയുടെ മൃതദേഹത്തില്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ പരസ്യപ്പെടുത്തുന്നതിലൂടെ യുവതിയെക്കുരിച്ചുള്ള സൂചനകള്‍ ലഭിക്കുമെന്ന പ്രത്യാശയിലാണ് ആലുവാ പോലീസ്. യുവതിയെക്കുറിച്ചുള്ള…

ഇന്ത്യയിലെ ആദ്യത്തെ പോലീസ് റോബോട്ട് കേരളത്തില്‍: പോലീസ് ആസ്ഥാനത്ത് സന്ദര്‍ശകരെ ഇനി റോബോട്ട് സ്വീകരിക്കും

ഇന്ത്യയിലെ ആദ്യത്തെ പോലീസ് റോബോട്ട് കേരളത്തില്‍: പോലീസ് ആസ്ഥാനത്ത് സന്ദര്‍ശകരെ ഇനി റോബോട്ട് സ്വീകരിക്കും കേരളാ പോലീസ് ആസ്ഥാനത്ത് ഇനി സന്ദര്‍ശകരെ സ്വീകരിക്കാന്‍ റോബോട്ട് പൊലീസ്. ഇത്തരത്തില്‍ റോബോട്ട് സംവിധാനം ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സേനയാണ് കേരള പോലീസ്. കെ പിബോട്ട്(KP-BOT)എന്നാണ് റോബോട്ടിന്റെ പേര്. സംസ്ഥാന പോലീസ് മേധാവിയെ കാണാനെത്തുന്നവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനും അവരുടെ വിവരം ചോദിച്ചറിയാനും കഴിവുള്ള റോബോട്ടാകുമിതെന്ന് കേരള പോലീസ് വ്യക്തമാക്കുന്നു. മാത്രമല്ല ഒരു തവണ വന്നവരെ പിന്നീട് കാണുമ്പോള്‍ ഓര്‍ത്തു വയ്ക്കാനും ഈ റോബോട്ടിന് സാധിക്കും. കേരള പോലീസിന്റെ ഫേയ്സ് ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: ഇന്ത്യയിലെ ആദ്യത്തെ പൊലീസ് റോബോട്ട് കേരള പോലീസില്‍. പോലീസ് സേവനങ്ങള്‍ക്കു ഇന്ത്യയില്‍ ആദ്യമായി റോബോട്ട് സംവിധാനത്തെ ഉപയോഗിക്കുന്ന സേനയാകുകയാണ് കേരള പോലീസ്. കേരള പോലീസ് ഈ പദ്ധതി നടപ്പിലാക്കുന്നതോടെ ഇന്ത്യ…

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കേസ്; മുഖ്യ സാക്ഷിയായ കന്യാസ്ത്രീ മഠത്തില്‍ തടങ്കലില്‍

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കേസ്; മുഖ്യ സാക്ഷിയായ കന്യാസ്ത്രീ മഠത്തില്‍ തടങ്കലില്‍ കൊച്ചി: ഫ്രാങ്കോ മുളയ്ക്കല്‍ പീഡന കേസില്‍ മുഖ്യ സാക്ഷിയായ കന്യാസ്ത്രീയെ സഭാ അധികൃതര്‍ തടങ്കലില്‍ പാര്‍പ്പിച്ചതായി പരാതി. സിറോ മലബാർ സഭക്ക് കീഴിലുള്ള സന്യാസിനി സമൂഹത്തിലെ സിസ്റ്റർ ലിസി വടക്കേയിലാണ് താന്‍ സഭയുടെ മഠത്തില്‍ തടങ്കലില്‍ ആക്കപ്പെട്ടെന്ന് പരാതിപ്പെട്ടത്. ബന്ധുക്കളുടെ പരാതിയില്‍ മഠത്തിലെത്തിയ പോലീസ് സിസ്റ്റര്‍ ലിസി വടക്കേയിലിനെ മോചിപ്പിച്ചു. സിസ്റ്റര്‍ ലിസി വടക്കേയിലിന്റെ പരാതിയില്‍ മൂവാറ്റുപുഴ മഠത്തിലെ മദര്‍ സുപ്പീരിയറിനെതിരെ പോലീസ് കേസെടുത്തു. മഠത്തില്‍ താന്‍ തടങ്കലിലായിരുന്നുവെന്ന് സിസ്റ്റര്‍ ലിസി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മഠത്തില്‍ നിന്നും മോചിപ്പിച്ച ലിസി വടക്കേയിലിനെ മൂവാറ്റുപുഴ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. സിസ്റ്റര്‍ ലിസിക്ക് ആവശ്യമായ പൊലീസ് സുരക്ഷ നല്‍കാന്‍ മൂവാറ്റുപുഴ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാല്‍സംഗം കേസിലെ മുഖ്യ സാക്ഷിയാണ് സിസ്റ്റര്‍…

കാസര്‍ഗോഡ്‌ ഇരട്ടകൊലപാതകം; സി പി എം ലോക്കല്‍ കമ്മറ്റിയംഗം പീതാംബരന്‍ കസ്റ്റഡിയില്‍

കാസര്‍ഗോഡ്‌ ഇരട്ടകൊലപാതകം; സി പി എം ലോക്കല്‍ കമ്മറ്റിയംഗം പീതാംബരന്‍ കസ്റ്റഡിയില്‍ കാസർകോട്: കാസര്‍ഗോഡ്‌ ഇരട്ടകൊലപാതകത്തില്‍ സംഭവം ആസൂത്രണം ചെയ്തതെന്ന് സംശയിക്കുന്ന സി പി എം ലോക്കല്‍ കമ്മറ്റിയംഗം പീതാംബരന്‍ പോലീസ് കസ്റ്റഡിയിലായതായി സൂചന. ഇരട്ടകൊലപാതകത്തില്‍ ഏഴ് പേര്‍ നേരത്തെ കസ്റ്റഡിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത് സി പി എം ലോക്കല്‍ കമ്മറ്റിയംഗം പീതാംബരനാണെന്ന് വിവരം ലഭിക്കുന്നത്. സംഭവത്തിന്‌ ശേഷം ഇയാള്‍ ഒളിവില്‍ പോയിരുന്നു. കൊലപാതകം ആസൂത്രണം ചെയ്യുകയും കൃത്യം നടത്തിയവരെ പെര്യയില്‍ എത്തിക്കുകയും ശരത്തിനെയും കൃപെഷിനെയും കാട്ടി കൊടുത്തതും പീതാംബരന്‍ നേരിട്ടാനെന്നാണ് പോലീസിന് ലഭിച്ച സൂചന. നേരത്തെ കസ്റ്റഡിയില്‍ ആയവരില്‍ നിന്നും ലഭിച്ച സൂചന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്‌. അതേസമയം കൊലയാളികള്‍ സഞ്ചരിച്ചതെന്ന് കരുതുന്ന രണ്ട് ജീപ്പുകളെ കേന്ദ്രീകരിച്ചാണ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ നടക്കുന്നത്. സംഭവ സ്ഥലത്ത്…

കൊലപാതകത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കൃപേഷിന്റെ അച്ഛന്‍

കൊലപാതകത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കൃപേഷിന്റെ അച്ഛന്‍ കോസര്‍കോട് ജില്ലയിലെ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന്‍. മകനെ സിപിഎമ്മുകാര്‍ കരുതിക്കൂട്ടി കൊന്നതാണെന്നും അവര്‍ ആക്രമിക്കുമെന്ന് മകന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി കൃപേഷിന്റെ അച്ഛന്‍ പറഞ്ഞു. കൊലക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. തന്റേത് ഒരു നിര്‍ധന കുടുംബമാണെന്നും ഏക മകനായിരുന്നു ആകെയുള്ള ആശ്രയമെന്നും, രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കാരണം അവന്റെ പഠിത്തം മുടങ്ങിയെന്നും കൃപേഷിന്റെ അച്ഛന്‍ പറഞ്ഞു. മുമ്പ് സിപിഎമ്മിന്റെ ലോക്കല്‍ കമ്മിറ്റി അംഗവുമായി കൃപേഷിന് സംഘര്‍ഷമുണ്ടായിരുന്നു അതിനുശേഷം ഇനി പ്രശ്‌നങ്ങളില്‍ പെട്ടാല്‍ വീട്ടിലേക്ക് കയറരുതെന്ന് പറഞ്ഞിരുന്നു എന്നും കൃപേഷിന്റെ അച്ഛന്‍ വ്യക്തമാക്കി. കാസര്‍കോട് പെരിയയിലെ ഇരട്ടക്കൊലപാതകങ്ങള്‍ അത്യന്തം ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഊര്‍ജിതമായ അന്വേഷണം നടത്താന്‍ പൊലീസിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ജില്ലാ ക്രൈം ഡിവൈഎസ്പിയുടെ കീഴില്‍ അന്വേണത്തിന് ആറംഗ…

ഫേസ്ബുക്ക് പരിചയത്തിലൂടെ യുവതിയെ ഭീഷണിപ്പെടുത്തി പിഡീപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

ഫേസ്ബുക്ക് പരിചയത്തിലൂടെ യുവതിയെ ഭീഷണിപ്പെടുത്തി പിഡീപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍ വയനാട്ടില്‍ യുവതിയെ പിഡീപ്പിക്കാന്‍ ശ്രമിച്ച യുവാവ് പോലീസ് പിടിയില്‍. മാനന്തവാടി, ഇടത്തട്ടേല്‍ വീട്ടില്‍ രമേശന്‍ മകന്‍ ഷിറില്‍ രാജ് (29) നെയാണ് സിറ്റി ഷാഡോ പോലീസും മ്യൂസിയം പോലീസും ചേര്‍ന്നു പിടികൂടിയത്. ഇയാള്‍ ഫേസ്ബുക്ക് വഴി സൗഹൃദം നടിച്ച് യുവതിയെ ഭീഷണിപ്പെടുത്തി പിഡീപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. യവതിയുടെ മെസഞ്ചറില്‍ അവരുടെ ഭര്‍ത്താവാതിനെതിരെയുള്ള തെളിവ് നല്‍കാമെന്ന് ഭീഷണിപ്പെടുത്തുകയും അതിനായി തന്നോടൊപ്പം ഹോട്ടല്‍ മുറിയില്‍ ഒറ്റയ്ക്ക് വരണമെന്നും ഇയാള്‍ നിരന്തരം ശല്യപ്പെടുത്തുകയും ചെയ്തു. പിന്നീട് പാളയം ബസ്സ് സ്റ്റാന്‍ഡില്‍ എത്താനും ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് യുവതിയും ഭര്‍ത്താവും സിറ്റി പോലീസ് കമ്മീഷണര്‍ എസ്. സരേന്ദ്രന്‍ ഐ.പി.എസ്സിന് പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പാളയം ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്നും സിറ്റി ഷാഡോ പോലീസിന്റെ സഹായത്തോടെ മ്യൂസിയം പോലീസ് ഇയാളെ…

മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപനം മാധ്യമങ്ങള്‍ വാര്‍ത്തയാക്കരുത്; ഹൈക്കോടതി

മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപനം മാധ്യമങ്ങള്‍ വാര്‍ത്തയാക്കരുത്; ഹൈക്കോടതി കൊച്ചി: നിയമ വിരുദ്ധമായി പ്രഖ്യാപിക്കുന്ന മിന്നല്‍ ഹര്‍ത്താല്‍ ആഹ്വാനങ്ങള്‍ വാര്‍ത്തയാക്കരുതെന്ന് കേരള ഹൈക്കോടതി. മിന്നല്‍ ഹര്‍ത്താലുകള്‍ നിയമവിരുദ്ധമാണ്, അത് അങ്ങനെ തന്നെ കണക്കാക്കണം. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ അറിയിക്കാനുള്ള ഉത്തവാദിത്വവും ബാധ്യതയും ഉണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. ഇനി മുതല്‍ ഇക്കാര്യങ്ങളില്‍ മാധ്യമങ്ങള്‍ക്കും കൂട്ട ഉത്തരവാദിത്വം ഉണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസിനും കാസര്‍ഗോഡ്‌ യൂ ഡി എഫ് ചെയര്‍മാനും കണ്‍വീനര്‍ക്കും അടിയന്തിരമായി പോലീസ് മുഖേന നോട്ടീസ് നല്‍കാനും കോടതി നിര്‍ദേശിച്ചു. കേസ് ഇനി അടുത്ത വെള്ളിയാഴ്ച പരിഗണിക്കും. അന്ന് ഹര്‍ത്താലിനെ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട്‌ നല്‍കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. ഇന്നത്തെ മിന്നല്‍ ഹര്‍ത്താല്‍ മൂലം തടസ്സപ്പെട്ട പൊതു ഗതാഗത സര്‍വീസും ഓഫീസുകളും ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്ന്…

യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നു;കാസര്‍ഗോഡ്‌ ജില്ലയില്‍ നാളെ ഹര്‍ത്താല്‍

യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നു;കാസര്‍ഗോഡ്‌ ജില്ലയില്‍ നാളെ ഹര്‍ത്താല്‍ കാസര്‍ഗോഡ്‌: കാസര്‍ഗോഡ്‌ പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ വെട്ടിക്കൊന്നു. കാസര്‍ഗോഡ്‌ പെരിയ പഞ്ചായത്തിലെ കല്ല്യോട്ട് കിച്ചു എന്ന കൃപെഷ് ( ) ജോഷി എന്ന ശരത്ത് എന്നിവരാണ് അക്രമിസംഘതിന്റെ വെട്ടേറ്റു മരിച്ചത്. കിച്ചു സംഭവ സ്ഥലത്തും ശരത്ത് മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരിച്ചത്. രാത്രി എട്ടരയോടെയാണ് തന്നിത്തോട്‌ കൂരങ്കര റോഡില്‍ വെച്ചാണ് സംഭവം. ഇവര്‍ സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിര്‍‍ത്തി വെട്ടുകയായിരുന്നു. ഇരുവരും ശരത്തിന്റെ വീട്ടിലേക്ക് പോകുന്ന വഴിയാണ് സംഭവം. കൊലപാതകത്തിന് പിന്നില്‍ സി പി എം ആണെന്ന് കോണ്‍ഗ്രസ്‌ ആരോപിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് നാളെ കാസര്‍ഗോഡ്‌ ജില്ലയില്‍ ഹര്ത്താലിനു യൂ ഡി എഫ് ആഹ്വാനം ചെയ്തു.

പ്രായപൂര്‍ത്തിയാകാത്ത മകളെ ഒരു വര്‍ഷത്തിലധികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത മകളെ ഒരു വര്‍ഷത്തിലധികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍ പെരുമ്പാവൂരില്‍ ഒരു വര്‍ഷത്തിലധികമായി പതിമൂന്നുകാരിയെ പീഡിപ്പിച്ചിരുന്ന പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. പിതാവില്‍ നിന്നും ഒരു വഷത്തിലേറെയായി പീഡനം സഹിക്കുവായിരുന്നെന്നും പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നു ഭിഷണിപ്പെടുത്തിയിരുന്നതിനാല്‍ വിവരം പുറത്തുപറയാന്‍ കഴിഞ്ഞില്ലെന്നുമാണ് പെണ്‍കുട്ടി പറഞ്ഞത്. 42കാരനായ പിതാവ് കുട്ടി വേദനയും ശാരീരിക അസ്വസ്ഥതകളും മൂലം കരയുമ്പോള്‍ വായ്പൊത്തിപ്പിടിക്കുകയും പീഡിപ്പിക്കുകയുമായിരുന്നെന്നണ് പെണ്‍കുട്ടി മൊഴിയില്‍ വ്യക്തമാക്കിട്ടുള്ളത്. ഡ്രൈവറാ പെണ്‍കുട്ടിയുടെ പിതാവ് ലഹരിയ്ക്കായി മദ്യവും കഞ്ചാവും മാത്രമല്ല മാനസിക രോഗ ചികത്സയ്ക്കുള്ള ഗുളകകളും ഉപയോഗിച്ചിരുന്നതായി പെരുമ്പാവൂര്‍ പൊലീസ് അറിയിച്ചു. പീഡനം ഇയാള്‍ നിഷേധിച്ചെങ്കിലും മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി ചോദ്യം ചെയ്തപ്പോള്‍ ഗുളിക കഴിച്ചിട്ട് കിടക്കുന്നതല്ലേ എന്നും ചിലപ്പോള്‍ സംഭവച്ചിരിക്കാം എന്നുമായിരുന്നു ഇയാളുടെ മറുപടിയെന്നാണ് പൊലീസ് പറയുന്നത്. മാതാപിതാക്കളും പെണ്‍കുട്ടിയും ഒരു മുറിയിലാണ് ഉറങ്ങിയിരുന്നത്.…

പബ്ജി കളിക്കുന്നതിനിടെ ഫോണിലെ ചാര്‍ജ് തീര്‍ന്നു; ചാര്‍ജര്‍ കിട്ടാന്‍ വൈകിയതിന് യുവാവ് പ്രതിശ്രുത വധുവിന്റെ സഹോദരനെ കുത്തി

പബ്ജി കളിക്കുന്നതിനിടെ ഫോണിലെ ചാര്‍ജ് തീര്‍ന്നു; ചാര്‍ജര്‍ കിട്ടാന്‍ വൈകിയതിന് യുവാവ് പ്രതിശ്രുത വധുവിന്റെ സഹോദരനെ കുത്തി മഹാരാഷ്ട്രയിലെ താനെയില്‍ യുവാവ് പ്രതിശ്രുത വധുവിന്റെ സഹോദരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. പബ്ജി കളിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ നല്‍കാന്‍ വൈകിയതിനാണ് ക്രൂരത. രജനിഷ് രാജ്ഭര്‍ എന്ന യുവാവാണ് ഓം ഭാവ്ധാങ്കര്‍ എന്ന യുവാവിനെ ുത്തിപ്പരിക്കേല്‍പ്പിച്ചത്. പബ്ജി കളിക്കുന്നതിനിടെ രജനിഷിന്റെ ഫോണിന്റെ ചാര്‍ജ് തീര്‍ന്നു. തുടര്‍ന്ന് ചാര്‍ജര്‍ ആവശ്യപ്പെട്ടെങ്കിലും സമയത്ത് ചാര്‍ജര്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ക്ഷുഭിതനായ രജനിഷ് പ്രതിശ്രുത വധുവിന്റെ സഹോദരന്‍ ഓം ഭാവ്ധാങ്കറുമായി തര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടയില്‍ രജനിഷ് കത്തിയെടുത്ത് ഓമിനെ കുത്തുകയായിരുന്നു. ഫെബ്രുവരി ഏഴിനാണ് സംഭവം നടക്കുന്നത്. രജനിഷിനെതിരെ കോല്‍ഷിവാഡി പോലീസ് വധശ്രമത്തിനു കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ രജനിഷിനെ ഇതേവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.