ബിഗ് ബോസില്‍ ആത്മഹത്യ ശ്രമം; താരത്തെ പുറത്താക്കി

ബിഗ് ബോസില്‍ ആത്മഹത്യ ശ്രമം; താരത്തെ പുറത്താക്കി ബിഗ്‌ ബോസിന്റെ തമിഴ് പതിപ്പില്‍ ആത്മഹത്യാ ശ്രമം. ബിഗ്‌ ബോസില്‍ മത്സരാര്‍ത്ഥിയായ നടിയാണ് ആത്മഹത്യാ ശ്രമം നടത്തിയത്. സഹ മത്സരാര്‍ത്ഥികളുമായുണ്ടായ തര്‍ക്കമാണ് നടിയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൈത്തണ്ടയിലെ ഞരന്പ് മുറിച്ചാണ് നടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്‌. തമിഴ് നടി മധുമിതയാണ് ബിഗ്‌ ബോസ് റീയാലിറ്റി പരിപാടിക്കിടെ ആത്മഹത്യാ ശ്രമം നടത്തിയത്. സംഭവം വിവാദമായതോടെ നടിയെ ബിഗ്‌ ബോസില്‍ നിന്നും പുറത്താക്കി. ഇന്ത്യയില്‍ തന്നെ ഏറെ ഹിറ്റായ ടെലിവിഷന്‍ ഷോയാണ് ബിഗ്ബോസ്. തമിഴില്‍ ബിഗ്ബോസിന്‍റെ മൂന്നാം പതിപ്പിലാണ് ഏറെ വിവാദവും വിമര്‍ശനവും നേരിട്ട സംഭവം ഉണ്ടായത്. ഉലക നായകന്‍ കമലഹാസനാണ് തമിഴ് ബിഗ്ബോസിന്റെ അവതാരകന്‍. ഈ സംഭവത്തില്‍ താന്‍ ഏറെ ദുഖിതനാണെന്നും സ്വയം മുറിവേല്‍പ്പിച്ച് മറ്റുള്ളവരെ കാണിക്കുന്നത് മോശം പ്രവര്‍ത്തിയാണെന്നും കമലഹാസന്‍ അഭിപ്രായപ്പെട്ടു. വൈള്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ…

ഗായകന്‍ ബിജു നാരായണന്‍റെ ഭാര്യ ശ്രീലത നാരായണന്‍ അന്തരിച്ചു

പ്രശസ്ത പിന്നണി ഗായകന്‍ ബിജു നാരായണന്‍റെ ഭാര്യ ശ്രീലത നാരായണന്‍ അന്തരിച്ചു. 44 വയസ്സായിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു ശ്രീലത. സഹപാഠികളായിരുന്ന ഇരുവരും 1998 ജനുവരിയിലാണ് വിവാഹിതരായത്. സിദ്ധാര്‍ഥ് നാരായണന്‍, സൂര്യനാരായണന്‍ എന്നിവര്‍ മക്കളാണ്.

സന്തോഷവതികളായിരിക്കാന്‍ ആഗ്രഹിക്കുന്നോ? എങ്കില്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ

സന്തോഷവതികളായിരിക്കാന്‍ ആഗ്രഹിക്കുന്നോ? എങ്കില്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ സന്തോഷവതികളായിരിക്കാൻ കഴിക്കൂ ഈ ഭക്ഷണങ്ങൾ മനസിനെ സ്വാധീനിക്കാൻ ഭക്ഷണത്തിനാകുമോ? പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളുടെ മനസ്സിനെ നിയന്ത്രിക്കാന്‍ ഭക്ഷണത്തിന് കഴിയുമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതിനായി ദിനവും ​ഗുണവും പോഷകവും ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്ന സ്ത്രീകള്‍ക്ക് വളരെ പോസിറ്റീവായി ജീവിക്കാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ പഠനത്തിലൂടെ പറയുന്നത്. കൂടാതെ ന്യൂയോര്‍കിലെ ബിഗാംടണ്‍ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ആകെ 563 (48% പുരുഷന്‍മാരും 52% സ്ത്രീകളും) പേരിലാണ് പഠനം നടത്തിയത്. ഒരു സ്ത്രീയുടെ മൂഡിനെ സ്വാധീനിക്കാന്‍ പോഷകാഹാരത്തിന് സാധിക്കും. പോഷകം കുറഞ്ഞ ആഹാരം കഴിക്കുന്ന സ്ത്രീകളില്‍ വിഷാദം പോലുളള രോഗങ്ങള്‍ വരാനുളള സാധ്യതയുണ്ടെന്നും പഠനത്തില്‍ പറയുന്നു. അതിനാല്‍ സ്ത്രീകള്‍‌ ഭക്ഷണ കാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണം. നല്ല പോഷകാഹാരവും ഇല കറികളും പയര്‍ വര്‍ഗങ്ങളും പഴങ്ങും ഡയറ്റില്‍ ഉള്‍പ്പെടുത്തണം.

നടി പ്രിയാരാമന്‍ ബി.ജെ.പിയിലേക്ക്

നടി പ്രിയാരാമന്‍ ബി.ജെ.പിയിലേക്ക് നടി പ്രിയാരാമന്‍ ബിജെപിയിലേക്ക്. കഴിഞ്ഞ ദിവസം തിരുപ്പതി ക്ഷേത്രദര്‍ശനത്തിന് എത്തിയ നടി ബിജെപി ആന്ധ്രാ സംസ്ഥാന ജനറല്‍ സെക്രട്ടറി വി. സത്യമൂര്‍ത്തിയുമായി കൂടിക്കാഴ്ച്ച നടത്തി. ഇതിന് ശേഷമാണ് പ്രിയാ രാമന്‍ ബിജെപിയില്‍ ചേരുന്നുവെന്ന വിവരം പുറത്തുവന്നത്. ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്നും ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നുമാണ് താരം പറഞ്ഞത്. അതേസമയം പ്രിയാരാമന്‍ ഇതുവരെ അംഗത്വം സ്വീകരിച്ചിട്ടില്ല. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയല്ല ബിജെപിയില്‍ ചേരുന്നതെന്നും പൊതുനന്മയാണ് ലക്ഷ്യമെന്നും അവര്‍ പറഞ്ഞു. പ്രവര്‍ത്തനമേഖല തമിഴ്‌നാട്ടിലായിരിക്കുമോയെന്ന ചോദ്യത്തിന് ഇക്കാര്യം തീരുമാനിക്കേണ്ടത് ബിജെപി നേതൃത്വമാണെന്നും പ്രിയാരാമന്‍ പ്രതികരിച്ചു. കാശ്മീര്‍, മാന്ത്രികം, ആറാം തമ്പുരാന്‍ തുടങ്ങി പതിനഞ്ചോളം മലയാള ചിത്രങ്ങളില്‍ പ്രിയാ രാമന്‍ അഭിനയിച്ചിട്ടുണ്ട്. തെലുങ്കിലും തമിഴിലും നിരവധി ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. തമിഴ് നടന്‍ രഞ്ജിത്തായിരുന്നു ഭര്‍ത്താവ്. 2014 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ഇപ്പോള്‍ സിനിമയില്‍ അവസരങ്ങള്‍ കുറവാണെങ്കിലും നടി സീരിയലുകളില്‍…

ബൈറ്റ്ഡാന്‍സ് ഇന്ത്യയില്‍ പുതിയ ഡാറ്റാ സെന്റര്‍ സ്ഥാപിക്കുന്നു

ബൈറ്റ്ഡാന്‍സ് ഇന്ത്യയില്‍ പുതിയ ഡാറ്റാ സെന്റര്‍ സ്ഥാപിക്കുന്നു Helo യുടെ മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സ് ഇന്ത്യയില്‍ പുതിയ ഡാറ്റാ സെന്റര്‍ സ്ഥാപിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചു. Helo യുടെ 50 മില്യണ്‍ ഉപയോക്താക്കളോടുള്ള പ്രതിബദ്ധത കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമാണിത്. ജനപ്രിയ ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്കിന്റെ മാതൃ കമ്പനിയായ ചൈന ആസ്ഥാനമായുള്ള ബൈറ്റ്ഡാൻസ് ഇന്ത്യയിൽ ഡാറ്റാ സെന്റർ ആരംഭിക്കാനോരുങ്ങുന്നു, രാജ്യത്ത് ആദ്യമായി ഒരു സോഷ്യൽ മീഡിയ കമ്പനി ഡാറ്റ സെന്റര്‍ ആരംഭിക്കുന്നത്. സമൂഹ മാധ്യമങ്ങളുടെ ഏറ്റവും ശക്തമായ വിപണികളിലൊന്നാണ് ഇന്ത്യ. 15 ഭാഷകളിൽ ഡിജിറ്റൽ ഇന്ത്യയുടെ മെയിൻഫ്രെയിമിന്റെ ഭാഗമാകാൻ ബൈറ്റ് ഡാന്‍സിന് കഴിഞ്ഞതില്‍ സന്തോഷമുണ്ട്കമ്പനി അതികൃതര്‍ അറിയിച്ചു. ഇരുപത് മാസത്തിനുള്ളില്‍ ഡാറ്റാ സെന്റർ സ്ഥാപിക്കാനുള്ള ലക്ഷ്യത്തിലാണ് കമ്പനി. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യൻ വിപണിയിൽ കൂടുതല്‍ നിക്ഷേപം നടത്താനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. പതിനഞ്ച് ഇന്ത്യന്‍ ഭാഷകളില്‍ ബൈറ്റ് ഡാന്‍സിന്റെ…

പ്രമുഖ സീരിയല്‍ ബാലതാരം വാഹനാപകടത്തില്‍ മരിച്ചു; അമ്മ ഗുരുതരാവസ്ഥയില്‍

പ്രമുഖ സീരിയല്‍ ബാലതാരം വാഹനാപകടത്തില്‍ മരിച്ചു; അമ്മ ഗുരുതരാവസ്ഥയില്‍ ഹിന്ദി സീരിയലുകളിലൂടെ ശ്രദ്ധേയനായ ബാലനടന്‍ ശിവലേഖ് സിംഗ് (14) വാഹനാപകടത്തില്‍ മരിച്ചു. മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യവെ റായ്പൂരില്‍ വച്ചാണ് അപകടം. വ്യാഴാഴ്ച്ച വൈകീട്ട് 3 മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്കും മറ്റൊരാള്‍ക്കും പരുക്കേറ്റു. ശിവ്ലേഖും കുടുംബവും സഞ്ചരിച്ച കാര്‍ ട്രക്കിനു പിന്നില്‍ ഇടിക്കുകയായിരുന്നു. ശിവലേഖ് സംഭവസ്ഥലത്തു തന്നെ മരിച്ചു. മാതാപിതാക്കളായ ലേഖ്‌ന, ശിവേന്ദ്ര സിങ് എന്നിവര്‍ക്കും നവീന്‍ സിങ് എന്നൊരാള്‍ക്കും പരിക്കേറ്റു. ഇതില്‍ അമ്മ ലേഖ്നയുടെ നില ഗുരുതരമാണ്. ബിലാസ്പുരില്‍ നിന്ന് ഇവര്‍ റായ്പുരിലേക്ക് വരികയായിരുന്നു. വാഹനം എതിര്‍ വശത്തുനിന്നും വരുന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നു. ട്രക്ക് ഡ്രൈവര്‍ അപ്പോള്‍ തന്നെ ഓടി രക്ഷപെട്ടു. ഡ്രൈവര്‍ക്കുള്ള തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. സങ്കട് മോചന്‍ ഹനുമാന്‍, സസുരള്‍ സിമര്‍ കാ തുടങ്ങിയ സീരിയലുകളിലാണ് അഭിനയിച്ചിരുന്നത്. റിയാലിറ്റി ഷോ…

ആനക്കൊമ്പ് കേസ്; മോഹന്‍ലാലിനെ പിന്തുണച്ച് വനം വകുപ്പ്

ആനക്കൊമ്പ് കേസ്; മോഹന്‍ലാലിനെ പിന്തുണച്ച് വനം വകുപ്പ് ആനക്കൊമ്പു കേസില്‍ മോഹന്‍ലാലിനെ പിന്തുണച്ച് വനം വകുപ്പ്. ആനക്കൊമ്പ് പരമ്പരാഗതമായി കൈമാറി ലഭിച്ചതാണെന്ന മോഹന്‍ലാലിന്റെ വാദം ശരിയാണെന്നാണ് ഫോറസ്റ്റ് ചീഫ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. നിയമപരമല്ലാത്ത വഴികളിലൂടെയാണ് ആനക്കൊമ്ബ് കൈക്കലാക്കിയതെന്ന വാദം ശരിയല്ലെന്നും വനംവകുപ്പ് വ്യക്തമാക്കി. ആനക്കൊമ്പു കൈവശം വെച്ചതിന് മോഹന്‍ലാലിനെതിരെ തുടര്‍ നടപടി വേണ്ടെന്നും സ്വകാര്യ ഹര്‍ജി തള്ളണമെന്നും വനംവകുപ്പ് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. നടന്‍ മോഹന്‍ലാല്‍ അനധികൃതമായി ആനക്കൊമ്പുകള്‍ കൈവശം വച്ച കേസില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വനംവകുപ്പിന്റെ റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിലാണ് വനംവകുപ്പ് വിശദീകരണം നല്‍കിയത്. വനംവകുപ്പിന്റെ അനുമതിയില്ലാതെ മോഹന്‍ലാല്‍ ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ചുവെന്നാണ് കേസ്. 2012ല്‍ മോഹന്‍ലാലിന്റെ വസതിയില്‍ ആദായ വകുപ്പ് നടത്തിയ പരിശോധനയിലാണ് ആനക്കൊമ്ബുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് വനംവകുപ്പ് കേസെടുത്ത് അന്വേഷണം തുടങ്ങി. 2016ല്‍ ആനക്കൊമ്ബുകളുടെ…

കല്യാണ വീട്ടില്‍ യുവാക്കളുടെ അഴിഞ്ഞാട്ടം: ഗര്‍ഭിണിക്കും വയോധികയ്ക്കും പരിക്ക്

കല്യാണ വീട്ടില്‍ യുവാക്കളുടെ അഴിഞ്ഞാട്ടം: ഗര്‍ഭിണിക്കും വയോധികയ്ക്കും പരിക്ക് സുഹൃത്തിന്റെ വിവാഹ സത്കാരത്തിനെത്തിയ യുവാക്കളുടെ ആഘോഷങ്ങള്‍ക്കിടയില്‍ വയോധികയ്ക്കും ഗര്‍ഭിണിയായ യുവതിക്കും പരിക്കേറ്റു. കോഴിക്കോട് രാമനാട്ടുകരയിലാണ് സംഭവം. വൈദ്യരങ്ങാടി കൊല്ലേരിത്തൊടി ഹൗസില്‍ തണ്ണികുളങ്ങര ആയിശക്കുട്ടി (60), മകന്റെ ഭാര്യ തസ്ലീന (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. യുവാക്കളുടെ കല്യാണ റാഗിംഗ് അതിരുകടന്നതാണ് സംഭവത്തിനു കാരണം. ആയിശക്കുട്ടിയുടെ പേരമകന്‍ ഫര്‍സീനിന്റെ വിവാഹ സത്കാരത്തിനെത്തിയ ഇരുപതിലധികം വരുന്ന യുവാക്കളാണ് കല്യാണ വീട്ടില്‍ അഴിഞ്ഞാടിയത്. വീട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത വിധത്തില്‍ അരമണക്കൂറിലധികം പടക്കം പൊട്ടിച്ചും മറ്റുമായിരുന്നു ആഘോഷം. പരിക്കേറ്റവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു. ഇതോടെ ഗതികെട്ട് ബന്ധുക്കള്‍ പൊലീസിനെ വിവരം അറിയിച്ചു. അവസാനം പൊലീസ് എത്തി യുവാക്കളെ വിരട്ടിയോടിച്ചതിന് ശേഷമാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. പെരുമുഖത്തെ ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു വിവാഹ സത്കാരം. ഇവിടെനിന്ന് വധുവിനെയുംകൊണ്ട് വീട്ടിലെത്തിയപ്പോഴാണ് അതിക്രമമുണ്ടായത്. യുവാക്കളുടെ ആഘോഷങ്ങള്‍ക്കിടെയുണ്ടായ ഉന്തിലും…

ക്ഷേത്രാങ്കണത്തിലെ മണല്‍തരികൾ

ചെറുകഥ : ഗായത്രി ഹരിനാരായണന്‍ പുലർച്ചെ കുളികഴിഞ്ഞ് അവൾ ക്ഷേത്രത്തിലേക്ക് പോകാനുള്ള തയ്യാറെടുപ്പ് തുടങ്ങി….ക്ഷേത്രത്തിൽ പോയി വന്നിട്ട് വേണം സ്കൂളിൽ എത്താൻ……..അവൾ ഗേറ്റ് തുറന്ന് റോഡിലേക്കിറങ്ങി…ഇന്നെന്താ ഒരൊറ്റ ഓട്ടോറിക്ഷ പോലും നിർത്തുന്നില്ലല്ലോ…കുറച്ചകലെയായി  ഓട്ടോ സ്റ്റാൻറ്റ് ഉണ്ട്….അവൾ അവിടെ നിന്ന് പതുക്കെ നടന്ന് സ്റ്റാന്റിൽ ഒരു ഓട്ടോക്കരികിൽ എത്തി. എങ്ങോട്ടാ? ഓട്ടോക്കാരൻ ചോദിച്ചു. രാജരാജേശ്വരീ ക്ഷേത്രം വരെ…അവൾ പറഞ്ഞു…മ്ം..കയറ്. അവൾ ഓട്ടോയിൽ കയറി. കുട്ടി മിക്കവാറും ക്ഷേത്രത്തിൽ പോകാറുണ്ടല്ലേ?…ഉവ്വ്..എന്തേ ചോദിക്കാൻ…ഞാൻ കുട്ടിയെ മിക്കവാറും അവിടെ വെച്ച് കാണാറുണ്ട്.എവിടെയാ കുട്ടിയുടെ വീട്?LIC ഓഫീസിന് അടുത്താ…..ഇങ്ങേരെന്തിനാ ഇതൊക്കെ അന്വേഷിക്കണേ? ഓട്ടോക്കാരൻ ഓട്ടോ ഓടിച്ചാൽ പോരേ….ഹും.മനസ്സിൽ ലേശം അരിശം തോന്നാതിരുന്നില്ല…എങ്കിലും  അവൾ മുഖത്ത് അത് പ്രകടമാക്കിയില്ല.ചോദിച്ചതിനെല്ലാം മറുപടി പറഞ്ഞു കൊണ്ടേയിരുന്നു..ആ സംഭാഷണം അധികം സമയം നീണ്ടു നിന്നില്ല….അതിനുമുൻപേ തന്നെ ക്ഷേത്രം എത്തി. എത്രയായി?അവൾ ചോദിച്ചു.  50 രൂപ…അവൾ കാശ് കൊടുത്തു…കുട്ടി പോയി മനസമാധാനമായി പ്രാർത്ഥിച്ചോളൂ….പിന്നെ…