നടന്‍ കൃഷ്ണ കുമാറിന്റെ പേരില്‍ വ്യാജ പ്രചരണം; പരാതിയുമായി താരം

നടന്‍ കൃഷ്ണ കുമാറിന്റെ പേരില്‍ വ്യാജ പ്രചരണം; പരാതിയുമായി താരം സോഷ്യല്‍ മീഡിയയില്‍ തന്റെ പേരിലെന്ന തരത്തില്‍ പ്രചരിക്കുന്ന വര്‍ഗീയ സ്പര്‍ധ വളര്‍ത്തുന്ന പ്രസ്താവന വ്യാജമാണെന്ന് നടന്‍ കൃഷ്ണകുമാര്‍. ഇതിന്റെ അപകടം മനസിലായതിന് ശേഷം സൈബര്‍ സെസല്ലിലും മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും കൃഷ്ണ കുമാര്‍ പറഞ്ഞു. ഒരു ഹിന്ദു ആയ എന്റെ മതത്തെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുമ്പോള്‍ എനിക്കുണ്ടാകുന്ന വേദന കാണാതെ ആ ചെയ്തവര്‍ക്ക് അവാര്‍ഡ് കൊടുക്കുന്ന എല്‍ഡിഎഫ് മന്ത്രി മറ്റൊരു മതത്തെ അപമാനിക്കുമ്പോള്‍ അത് തെറ്റാണ്. മതനിന്ദയാണ് എന്ന് പറയുന്ന ഇരട്ടത്താപ്പുണ്ടല്ലോ എന്ന കുറിപ്പോടെ കൃഷ്ണകുമാറിന്റെ ചിത്രം വെച്ചുള്ള പോസ്റ്റായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. ഇതിനെതിരെയാണ് കൃഷ്ണകുമാറിപ്പോള്‍ നിയമനടപടിക്ക് ഒരുങ്ങുന്നത്. ഞാന്‍ ഏതെങ്കിലും പാര്‍ട്ടി അംഗത്വമുള്ള ആളല്ല,ഏതെങ്കിലും പാര്‍ട്ടിയെയോ മതത്തെയോ വിമര്‍ശിക്കുന്ന ആളല്ല. തമാശയ്ക്ക് പോലും മറ്റൊരാളുടെ മതത്തെ കുറ്റം പറയാതിരിക്കുക, സ്വന്തം മതത്തെ…

മീടൂ ആരോപണം: നടന്‍ വിനായകനെതിരെ പൊലീസ് കേസെടുത്തു

മീടൂ ആരോപണം: നടന്‍ വിനായകനെതിരെ പൊലീസ് കേസെടുത്തു യുവതിയോട് ഫോണിലൂടെ ലൈംഗിക ചുവയോടെ സംസാരിച്ചതിന് നടന്‍ വിനായകനെതിരെ പോലീസ് കേസെടുത്തു. ദളിത് ആക്ടിവിസ്റ്റ് മൃദുലാ ദേവി ശശിധരന്റെ പരാതിയില്‍ കല്‍പ്പറ്റ പോലീസാണ് കേസെടുത്തത്. ഐപിസി 506, 294 ബി, കെപിഎ 120, 120- എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വിനായകനെ ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വേണ്ടി വിളിച്ചപ്പോള്‍ അസഭ്യം പറഞ്ഞെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും മൃദുല ഫേസ്ബുക്കിലൂടെ ആരോപിച്ചിരുന്നു. ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്നും മൃദുല കുറിച്ചു. വിനായകനെതിരെ ബി.ജെ.പി അനുഭാവികളുടെ സൈബര്‍ ആക്രമണം ശക്തമായ ഘട്ടത്തിലാണ് മൃദുല മീ ടൂ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. നടിയ്ക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം…

ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലാണ്; തുറന്ന് പറഞ്ഞ് ആമിര്‍ ഖാന്റെ മകള്‍

ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലാണ്; തുറന്ന് പറഞ്ഞ് ആമിര്‍ ഖാന്റെ മകള്‍ താരപുത്രിമാരെ പിന്തുടരുന്നതില്‍ പാപ്പരാസികള്‍ക്ക് യാതൊരു മടിയുമില്ല. അവരുടെ സ്വകാര്യ ജീവിതത്തിലേക്ക് എത്തിനോക്കുന്നത് വലിയ ഹരമായാണ് ഏവരും കാണുന്നത്. അത്തരത്തില്‍ സിനിമാലോകത്ത് വലിയ മികവ് ശ്രദ്ധ കാണിക്കാത്ത ഒരാളാണ് ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്‍. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഇറയ്ക്ക് 22 വയസ്സ് തികഞ്ഞിരുന്നു. മകള്‍ക്ക് ആശംസകളുമായി ആമിര്‍ രംഗത്തുവരികയും ചെയ്തു. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ ഇറ ജീവിതത്തിലെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ താന്‍ പ്രണയത്തിലാണെന്ന് തുറന്ന് സമ്മതിക്കുകയാണ് ഇറ. സംഗീത സംവിധായകനായ മിഷാല്‍ കിര്‍പലാനിയാണ് ഇറയുടെ കാമുകന്‍. ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി ആരാധകരമായി പങ്കിടുമ്പോഴായിരുന്നു ഇറ താന്‍ പ്രണയത്തിലാണെന്ന വിവരം തുറന്നു പറയുന്നത്. ആമിര്‍ ഖാന്‍- റീന ദത്ത ദമ്പതികളുടെ മകളാണ് ഇറ. ആമിര്‍ ഖാനും റീനയും വിവാഹമോചിതരായ ശേഷം ഇറയും സഹോദരന്‍ ജുനൈദ് ഖാനും…

രണ്‍വീറിനെ ബാറ്റ് കൊണ്ട് അടിച്ച് പറത്തി ദീപിക; താരദമ്പതികളുടെ രസകരമായ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ സംസാര വിഷയമായിരുന്നു ദീപിക-രണ്‍വീര്‍ വിവാഹം. സോഷ്യല്‍ മീഡിയ ഒന്നടങ്കം ഇരുവരുടെയും വിവാഹം ആഘോഷമാക്കിയിരുന്നു. താരദമ്പതികള്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ടായിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത് താരങ്ങളുടെ ഒരു രസകരമായ വീഡിയോയാണ്. കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന 83 എന്ന ചിത്രത്തിലേക്ക് രണ്‍വീര്‍ സിങ്ങിനൊപ്പം ദീപിക പദുകോണും വേഷമിടുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു. എന്തായാലും ഇരുവരും വിവാഹശേഷം ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം കാണാന്‍ ആകാംക്ഷയിലാണ് ആരാധകര്‍. രണ്‍വീറാണ് ഈ രസകരമായ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. ദീപിക രണ്‍വീറിനെ ബാറ്റ് കൊണ്ട് അടിക്കുന്നതാണ് വീഡിയോയില്‍. എന്റെ ജീവിതം സിനിമയില്‍ യഥാര്‍ഥത്തിലും എന്ന തലക്കെട്ടോടെയാണ് നടന്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. രണ്‍വീര്‍ തന്നെയാണ് ചിത്രത്തിലെ ദീപികയുടെ വരവിനെ കുറിച്ച് പറഞ്ഞത്. എന്റെ പത്‌നിയാകാന്‍ എന്റെ പത്നിയല്ലാതെ മറ്റാര് എന്നാണ് 83ന്റെ ഗ്ലാസ്ഗോവിലെ സെറ്റില്‍ ദീപികയെത്തിയെന്ന…

വലിയ തിരക്കിലാണ് ഇപ്പോള്‍..വിവാഹത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും സമയമില്ലെന്ന് തുറന്ന്പറഞ്ഞ് നടി

സിനിമയില്‍ ഇപ്പോള്‍ തിളങ്ങിനില്‍ക്കുന്ന ഒരു താരമാണ് തപ്‌സി പന്നു. താരം വലിയ തിരക്കിലാണിപ്പോള്‍. താരം ബോളിവുഡില്‍ അഭിനയ മികവ് കാഴ്ചവെച്ച് കൊണ്ട് മുന്നേറിയിരിക്കുകയാണ്. അമിതാഭ് ബച്ചനൊപ്പം അഭിനയിച്ച പിങ്ക് എന്ന ചിത്രത്തിന് ശേഷം തപ്സിയ്ക്ക് പിന്നെ സിനിമകളുടെ കൊയ്ത്താണ്. ഇപ്പോള്‍ തെലുങ്കിലും തമിഴിലും ഹിന്ദിയിലു എല്ലാം തപ്സി നിറസാന്നിധ്യമാണ്. തിരക്കിനിടയില്‍ ചെന്നൈയില്‍ ഒരു മാധ്യമപ്രവര്‍ത്തകനോട് സംസാരിക്കവെയാണ് തപ്സി തന്റെ വിവാഹത്തെ കുറിച്ചുള്ള കാര്യങ്ങള്‍ വ്യക്തമാക്കിയത്. അടുത്തൊന്നും വിവാഹത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും എനിക്ക് സമയമില്ല എന്നാണ് തപ്സി പറഞ്ഞത്. ഇപ്പോഴാണ് ഒരു നടി എന്ന നിലയില്‍ കഴിവ് തെളിയിക്കാനുള്ള അവസരം എനിക്ക് ലഭിയ്ക്കുന്നത്. അത് പരമാവധി ഉപയോഗപ്പെടുത്തണം. എന്നാല്‍ താനൊരിക്കലും വിവാഹം എന്ന സമ്പ്രദായത്തിന് എതിരല്ല എന്നും തപ്സി വ്യക്തമാക്കി. സമയമായാല്‍ ലോകത്തോട് എന്റെ വിവാഹത്തെ കുറിച്ച് ഞാന്‍ തന്നെ അറിയിക്കുന്നതായിരിക്കും- തപ്സി പറഞ്ഞു. ഗെയിം ഓവര്‍…

നടി കാര്‍ത്തികയുടെ മകന്റെ വിവാഹ നിശ്ചയം: ചിത്രങ്ങള്‍ വൈറല്‍

നടി കാര്‍ത്തികയുടെ മകന്റെ വിവാഹ നിശ്ചയം: ചിത്രങ്ങള്‍ വൈറല്‍ മലയാള സിനിമയിലെ തിളങ്ങി നിന്ന നടിമാരില്‍ ഒരാളായിരുന്നു കാര്‍ത്തിക. 1985ല്‍ സിനിമയിലെത്തിയ കാര്‍ത്തിക 1889ല്‍ തന്നെ സിനിമാ ജീവിതം അവസാനിപ്പിച്ചിരുന്നു. വിവാഹത്തോടെ സിനിമയില്‍ നിന്ന് മാറിയ കാര്‍ത്തികയുടെ മകന്‍ വിഷ്ണുവിന്റെ വിവാഹ നിശ്ചയ ചിത്രങ്ങള്‍ വൈറലാവുന്നു. കഴിഞ്ഞ മെയ് 24-ന് നടന്ന ചടങ്ങിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ടിസ്റ്റായ രഞ്ജു രഞ്ജിമാര്‍ ആണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. വധുവിന് മേക്കപ്പ് ചെയ്തത് രഞ്ജുവായിരുന്നു. എണ്‍പതുകളിലെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു കാര്‍ത്തിക. ഒരു പൈങ്കിളി കഥ എന്ന ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയരംഗത്തെത്തിയ കാര്‍ത്തിക പത്മരാജന്‍ സംവിധാനം ചെയ്ത ദേശാടനക്കിളി കരയാറില്ല എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് കരിയിലക്കാറ്റ് പോലെ, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, ഗാന്ധി നഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, നീയെത്ര ധന്യ, ജനുവരി ഒരു ഓര്‍മ്മ, ഉണ്ണികളേ…

കുഞ്ഞ് ഒര്‍ഹാന്റെ ക്യൂട്ട് ചിത്രം പങ്കുവെച്ച് നടന്‍ സൗബിന്‍ ഷാഹിര്‍

കുഞ്ഞ് ഒര്‍ഹാന്റെ ക്യൂട്ട് ചിത്രം പങ്കുവെച്ച് നടന്‍ സൗബിന്‍ ഷാഹിര്‍ മികച്ച സിനിമകള്‍ നല്‍കി മലയാളികളുടെ നെഞ്ചില്‍ ഇടംപിടിച്ച താരമാണ് സൗബിന്‍ ഷാഹിര്‍. സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനം താരത്തിന്റെ കരിയറില്‍ വലിയൊരു മാറ്റമാണ് സൃഷ്ടിച്ചുള്ളത്. അടുത്തിടെ സൗബിന്‍ അച്ഛനായതിന്റെ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ തന്റെ കുഞ്ഞിന്റെ പുതിയൊരു ചിത്രം കൂടി പങ്കുവെച്ചിരിക്കുകയാണ് നടന്‍. ഒര്‍ഹാന്‍ സൗബിനെന്നാണ് മകന് താരം പേരിട്ടിരിക്കുന്നത്. സൗബിന്‍ അച്ഛനായ കാര്യം ആരാധകരെ അറിയിച്ചത് ഇറ്റ് എ ബോയ് എന്ന് എഴുതിയ ബലൂണുമായിട്ടാണ് മകന്‍ ജനിച്ച വിവരം അറിയിച്ചത്. തുടര്‍ന്ന് ജാമിയയുടെ കൈയിലിരിക്കുന്ന മകന്റെ ചിത്രവും ഇന്‍സ്റ്റഗ്രാമിലൂടെ സൗബിന്‍ പുറത്ത് വിട്ടിരുന്നു. ഇപ്പോള്‍ കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം താരം വലിയ തിരക്കിലാണ്. നായകനായും സഹനടനായും തിടങ്ങിക്കൊണ്ടിരിക്കുകയാണ് സൗബിന്‍.

ഗര്‍ഭിണിയാണെന്ന വാര്‍ത്തയോട് പ്രതികരിച്ച് നടി സാമന്ത

ഗര്‍ഭിണിയാണെന്ന വാര്‍ത്തയോട് പ്രതികരിച്ച് നടി സാമന്ത സിനിമയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരദമ്പതികളാണ് സാമന്തയും നാഗ ചൈതന്യയും. ആരാധകര്‍ക്ക് ഇവരുടെ സ്വകാര്യ വിവരങ്ങള്‍ അറിയാന്‍ എപ്പോഴും താല്‍പര്യമായിരിക്കും. മാത്രമല്ല താരങ്ങള്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ സാമന്ത ഒരു വാര്‍ത്തയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുയാണ്. താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്തയ്‌ക്കെതിരെയാണ് സാമന്ത എത്തിയിരിക്കുന്നത്. സാമന്ത ഗര്‍ഭിണിയോ എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്തയോടാണ് താരം പ്രതികരിച്ചിരിക്കുന്നത്. ആണോ, എപ്പോഴാണ് നിങ്ങള്‍ക്ക് അത് മനസിലായത്, ഞങ്ങളോടും കൂടി പറയൂ എന്നാണ് സാമന്ത കുറിച്ചത്. ശിവ നിര്‍വാണയുടെ മജിലിയിലാണ് ഇരുവരും അവസാനമായി അഭിനയിച്ചത്.

പ്രിയ അഭിനയിക്കുന്നതിനേക്കാള്‍ മിടുക്കി പഠിത്തത്തിലെന്ന് അധ്യാപകര്‍; എന്നാല്‍ തനിക്കിഷ്ടം അഭിനയമാണെന്ന് താരം

പ്രിയ അഭിനയിക്കുന്നതിനേക്കാള്‍ മിടുക്കി പഠിത്തത്തിലെന്ന് അധ്യാപകര്‍; എന്നാല്‍ തനിക്കിഷ്ടം അഭിനയമാണെന്ന് താരം പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ നടിയാണ് പ്രിയ പി.വാര്യര്‍. ഈ ഒരു സിനിമയിലൂടെ തന്നെ കണ്ണിറുക്കി യുവാക്കളുടെ ഹരമായി മാറിയ പ്രിയയ്ക്ക് ഇപ്പോള്‍ സിനിമകളുടെ കൊയ്ത്താണ്. മലയാളത്തിന് ശേഷം താരം ഇപ്പോള്‍ ബോളിവുഡില്‍ ഒരു തിരക്കുള്ള നടിയായി മാറിക്കഴിഞ്ഞു. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെയാണ് താരം ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതകഥ പറയുന്ന സിനിമയെ ചൊല്ലി വലിയ വിവാദങ്ങളായിരുന്നു ഉയര്‍ന്നിരുന്നത്. എന്നാല്‍ താരം ഇപ്പോള്‍ എത്ര തിരക്കിലാണെങ്കിലും തന്റെ പഠനത്തെ കുറിച്ച് പറയുകയാണ് പ്രിയ. ഇപ്പോള്‍ മൂന്നാംവര്‍ഷ ബിരുദ്ധ വിദ്യാര്‍ത്ഥിയാണ് പ്രിയ. പഠനത്തേക്കാള്‍ തനിക്കിഷ്ടം അഭിനയമാണെന്നാണ് പ്രിയ പറയുന്നത്. എന്നാല്‍ അഭിനയത്തേക്കാള്‍ താന്‍ പഠിക്കാന്‍…

ബച്ചന് പിന്നാലെ ഗായകന്‍ അദ്‌നാന്‍ സാമിയുടെ ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക് ചെയ്തു

ബച്ചന് പിന്നാലെ ഗായകന്‍ അദ്‌നാന്‍ സാമിയുടെ ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക് ചെയ്തു മുംബൈ: ബോളിവുഡ് നടന്‍ അമിതാബ് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ ഗായകന്‍ അദ്നാന്‍ സാമിയുടെ ട്വിറ്റര്‍ അക്കൗണ്ടും ഹാക്കേഴ്‌സ് ഹാക്ക് ചെയ്തു. അദ്നാന്‍ സാമിയുടെ പ്രൊഫൈല്‍, കവര്‍ ചിത്രങ്ങളടക്കം മാറ്റിയ നിലയിലാണ്. പ്രൊഫൈല്‍ ചിത്രത്തിന്റെ സ്ഥാനത്ത് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ചിത്രവും കൂടാതെ പാകിസ്താനെ സ്നേഹിക്കുന്നു എന്ന് രേഖപ്പെടുത്തിയ ഹാക്കര്‍മാര്‍ പാകിസ്താനി, തുര്‍ക്കിഷ് പതാകകളും പതിപ്പിച്ചിട്ടുണ്ട്. പാക് പൗരനായിരുന്ന അദ്നാന്‍ 2015 ലാണ് ഇന്ത്യന്‍ പൗരത്വം നേടുന്നത്. കഴിഞ്ഞ ദിവസം അമിതാഭ് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ടും ഇതേ രീതിയില്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ മുംബൈ പൊലീസിന്റെ ഇടപെടലില്‍ ബച്ചന്റെ പേജ് പുനസ്ഥാപിക്കുകയുണ്ടായി. ഇത് ലോകത്തിനുള്ള മുന്നറിയിപ്പാണെന്നും ഐസ്‌ലന്‍ഡ് തുര്‍ക്കി ഫുട്‌ബോള്‍ താരങ്ങളോട് കാണിക്കുന്ന വിവേചനത്തെ തങ്ങള്‍ അപലപിക്കുന്നു തുടങ്ങിയ സന്ദേശങ്ങളും…