ഭര്‍ത്താവും കാമുകനും വളരെ വ്യത്യസ്തമാണെന്ന് ഒരിക്കലും തിരിച്ചറിഞ്ഞിരുന്നില്ല; ബോളിവുഡ് സുന്ദരി പറയുന്നു

ഭര്‍ത്താവും കാമുകനും വളരെ വ്യത്യസ്തമാണെന്ന് ഒരിക്കലും തിരിച്ചറിഞ്ഞിരുന്നില്ല; ബോളിവുഡ് സുന്ദരി പറയുന്നു വലിയ പ്രാധാന്യം നേടിയ വാര്‍ത്തയായിരുന്നു പ്രിയങ്ക-നിക്ക് വിവാഹം. വിവാഹം കഴിഞ്ഞിട്ട് മാസങ്ങളായെങ്കിലും ഇപ്പോഴും ഇരുവരുടെയും വിശേഷങ്ങള്‍ തന്നെയാണ് വാര്‍ത്തകളില്‍ നിറഞ്ഞ്‌നില്‍ക്കുന്നത്. ഇവരുടെ യാത്രകളും ഒരുമിച്ചുള്ള ആഘോഷങ്ങളൊക്കെ ആരാധകര്‍ക്ക് വലിയ ഹരം തന്നെയാണ്. ഇപ്പോഴിത പ്രണയകാലത്തെ കുറിച്ചും വിവാഹ ജീവിതത്തിലെ വ്യത്യാസങ്ങളെ കുറിച്ചും തുറന്നു പറയുകയാണ് പ്രിയങ്ക. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.ഭര്‍ത്താവും കാമുകനും തമ്മില്‍ ഇത്രയും വ്യത്യാസമുണ്ടായിരുന്നെന്ന് താന്‍ വിചാരിച്ചില്ലെന്നും പ്രിയങ്ക പറയുന്നു. ഇവ രണ്ടും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. വിവാഹ പ്രതിഞ്ജ ചെയ്യുമ്പോള്‍ അതെന്റെ കുടുംബമാണെന്നുള്ള തോന്നല്‍ നമുക്ക് ഉണ്ടാകും. അത് വല്ലാത്ത ഉത്തരവാദിത്വമാണ്. പരസ്പരം തങ്ങള്‍ തമ്മില്‍ പഠിച്ചു കൊണ്ടിയിരിക്കുകയാണെന്നും അഭിമുഖത്തില്‍ പ്രിയങ്ക പറഞ്ഞു. 2018 ഡിസംബര്‍ 1നായിരുന്നു ജോധ്പൂരില്‍ പ്രിയങ്കയുടേയും നിക്കിന്റേയും വിവാഹം. ഹിന്ദു-ക്രൈസ്തവ…

കാമുകന്റെ വിയോഗത്തില്‍ സ്മരണകള്‍ പങ്കുവെച്ച് താരപുത്രി

കാമുകന്റെ വിയോഗത്തില്‍ സ്മരണകള്‍ പങ്കുവെച്ച് താരപുത്രി കാമുകന്റെ നഷ്ടത്തില്‍ ഹൃദയം തകര്‍ന്ന് സഞ്ജയ് ദത്തിന്റെ മകള്‍ തൃഷാല. ഇന്‍സ്റ്റാഗ്രാമിലാണ് തൃഷാല ഇതെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുന്നത്. ജൂലൈ 2 നായിരുന്നു മരണം. കാമുകന്റെ പേരോ മരണ കാരണമോ തൃഷാല വെളിപ്പെടുത്തിയിട്ടില്ല. സുഹൃത്തിന്റെ വിയോഗത്തില്‍ മനംനൊന്തായിരുന്നു തൃഷാലയുടെ കുറിപ്പ്. സുഹൃത്തിന്റെ പേര് പരാമര്‍ശിച്ചില്ലെങ്കിലും അയാള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ തൃഷാല പങ്കുവച്ചിട്ടുണ്ട്. ”എന്റെ ഹൃദയം തകര്‍ന്നിരിക്കുകയാണ്” എന്നാണ് തൃഷാലയുടെ കുറിപ്പ് തുടങ്ങുന്നത്. സുഹൃത്തിനൊപ്പമുള്ള ഓര്‍മ്മകള്‍ കുറിക്കുകയാണ് തൃഷാല.’നന്ദി, എന്നെ സ്‌നേഹിച്ചതിന്, എന്നെ സംരക്ഷിച്ചതിന്, എന്നോടുള്ള കരുതലിന്. എന്റെ ജീവിതത്തില്‍ എന്നുണ്ടായിരുന്നതിലും ഏറ്റവുമധികം എന്നെ നീ സന്തോഷവതിയാക്കി. നിന്നെ കാണാന്‍ സാധിച്ചതിനാലും നിന്റേതാകാന്‍ കഴിഞ്ഞതിനാലും ലോകത്തിലെ തന്നെ ഏറ്റവും ഭാഗ്യവതിയായ പെണ്‍കുട്ടി ഞാനാണ്. നീ എന്നില്‍ അനശ്വരമായി ജീവിക്കും. ഞാന്‍ നിന്നെ പ്രണയിക്കുന്നു. ‘ഐ വില്‍ മിസ് യു’. നമ്മള്‍ വീണ്ടും കണ്ടുമുട്ടുന്നതുവരെ. എന്നെന്നും…

നിറവയറില്‍ ഒമ്പതാം മാസത്തില്‍ വെള്ളത്തിനടിയിലെ ഫോട്ടോഷൂട്ടുമായി സമീറ; വൈറലായി ചിത്രങ്ങള്‍

നിറവയറില്‍ ഒമ്പതാം മാസത്തില്‍ വെള്ളത്തിനടിയിലെ ഫോട്ടോഷൂട്ടുമായി സമീറ; വൈറലായി ചിത്രങ്ങള്‍ തെന്നിന്ത്യന്‍ നടി സമീറ റെഡ്ഡി തന്റെ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. താരത്തിന്റെ ബേബി ഷവര്‍ ചിത്രങ്ങള്‍ വൈറലായിരുന്നു. ഇപ്പോള്‍ ഗര്‍ഭകാലത്തിന്റെ ഒന്‍പതാം മാസത്തിലുള്ള താരത്തിന്റെ സ്വിമ്മിങ് പൂളില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നുത്. അണ്ടര്‍ വാട്ടര്‍ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ ഞെട്ടിച്ചിരിക്കുകയാണ്. നിറവയറുമായി ബിക്കിനിയിലുള്ള താരത്തിന്റെ അണ്ടര്‍ വാട്ടര്‍ ഷൂട്ട് ഇപ്പോള്‍ വലിയ ചര്‍ച്ചയാവുകയാണ്. ‘എന്റെ ഒമ്പതാം മാസത്തിലെ വയറിന്റെ സൗന്ദര്യം എനിക്ക് ആഘോഷിക്കണം. ഏറ്റവും ദുര്‍ബലമായ, ക്ഷീണിച്ച, ഭയന്ന, ഉത്തേജിപ്പിക്കുന്ന സമയം. അതേപോലെ ഏറ്റവും മനോഹരവുമായ സമയം. ഇത് നിങ്ങളുമായ പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എനിക്കറിയാം ഇതിന്റെ പോസിറ്റീവിറ്റി പ്രതിധ്വനിക്കുമെന്ന്… കാരണം നമ്മളെല്ലാം ജീവിതത്തിലെ ഓരോ ഘട്ടത്തിലാണ്.. ജീവിതത്തിലെ ഈ വ്യത്യസ്ത ഘട്ടങ്ങളേയും അപൂര്‍വമായ ശരീരത്തെയും നമ്മള്‍ നമ്മളെത്തന്നെ സ്നേഹിക്കുകയും അംഗീകരിക്കുകയും വേണം’.…

ഓരോ സമയവും ഓരോന്നായിരുന്നു എന്റെ സ്വപ്‌നം..എന്ത് വേണമെന്ന് തനിക്ക് തന്നെ അറിയില്ലായിരുന്നു; താരപുത്രി പറയുന്നു

ഓരോ സമയവും ഓരോന്നായിരുന്നു എന്റെ സ്വപ്‌നം..എന്ത് വേണമെന്ന് തനിക്ക് തന്നെ അറിയില്ലായിരുന്നു; താരപുത്രി പറയുന്നു മലയാള സിനിമയുടെ ഒരു ഭാഗമായി കഴിഞ്ഞു അഹാന കൃഷ്ണ കുമാര്‍. ഞാന്‍ സ്റ്റീവ് ലോപസിന് പിന്നാലെ സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു അഹാന. ഇപ്പോള്‍ അഹാനയ്ക്ക് കൈ നിറയെ ചിത്രങ്ങളാണ്. താരത്തിന്റെ പുതിയ ചിത്രം ലൂക്ക മികച്ച പ്രതികരണത്തോടെ തിയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ സിനിമയായിരുന്നില്ല തന്റെ സ്വപ്നമെന്ന് തുറന്ന്പറയുകയാണ് അഹാന. ഓരോ സമയവും ഓരോന്നായിരുന്നു എന്റെ സ്വപ്നമെന്ന് അഹാന പറഞ്ഞു.എനിക്ക് എന്ത് വേണം എന്നെനിക്ക് തന്നെ അറിയില്ലായിരുന്നു. അഞ്ചാം വയസ്സില്‍ സിനിമ നടി ആവണമെന്നും പാട്ട് രംഗം ചിത്രീകരിക്കാന്‍ സ്വിറ്റ്സര്‍ലാന്റില്‍ പോകണം എന്നുമായിരുന്നു സ്വപ്നം. എന്‍ജിനിയറിങ് പഠിച്ചുകൊണ്ടിരിയ്ക്കുമ്പോള്‍ കണക്കും ഫിസിക്സുമൊക്കെ ഒരു പ്രശ്‌നമായിരുന്നു. ഒടുവില്‍ അഡ്വര്‍ടൈസിങ് ആന്റ് മാര്‍ക്കറ്റിങ് പഠിച്ചു. അവസാനം സിനിമയിലെത്തി. പൃഥ്വിരാജിനോടുള്ള ആരാധനയെ കുറിച്ചും അഭിമുഖത്തില്‍ അഹാന പറയുകയുണ്ടായി.…

പ്രശസ്ത ഛായാഗ്രാഹകന്‍ എം.ജെ രാധാകൃഷ്ണന്‍ അന്തരിച്ചു

പ്രശസ്ത ഛായാഗ്രാഹകന്‍ എം.ജെ രാധാകൃഷ്ണന്‍ അന്തരിച്ചു പ്രശസ്ത ഛായാഗ്രാഹകന്‍ എം.ജെ.രാധാകൃഷ്ണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന് ഏഴു തവണ മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കൂടാതെ നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ക്കും അദ്ദേഹം അര്‍ഹനായിട്ടുണ്ട്. ഷാങ്ഹായ് മേളയില്‍ പുരസ്‌കാരം നേടിയ ഡോ. ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍ എന്ന ചിത്രത്തിന്റെയും ഛായാഗ്രഹണം നിര്‍വഹിച്ചത് എം.ജെ. രാധാകൃഷ്ണനായിരുന്നു.

സാമന്ത രഹസ്യമായി സൂക്ഷിച്ച തന്റെ ടാറ്റൂ തുറന്ന്കാണിക്കുന്നു; പിന്നാലെ അര്‍ത്ഥവും താരം വെളിപ്പെടുത്തുന്നു

സാമന്ത രഹസ്യമായി സൂക്ഷിച്ച തന്റെ ടാറ്റൂ തുറന്ന്കാണിക്കുന്നു; പിന്നാലെ അര്‍ത്ഥവും താരം വെളിപ്പെടുത്തുന്നു ടാറ്റൂ ഇഷ്ടപ്പെടാത്തവരായിട്ട് ആരുമുണ്ടാവില്ല.അത്തരത്തില്‍ ടാറ്റൂകളെ ഇഷ്ടപ്പെടുന്ന നടിയാണ് സാമന്ത അക്കിനേനി. അതുകൊണ്ട് തന്നെ താരം തന്റെ ശരീരത്തില്‍ പച്ച കുത്തുകയും അവയില്‍ ഓരോന്നും ഓരോ അര്‍ത്ഥം നല്‍കുന്നുവെന്നും താരം പറയുന്നു. എന്നാല്‍ ഇപ്പോള്‍ അത് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് വെളിപ്പെടുത്തുകയാണ് സാമന്ത. ഇതുവരെയും ആരും കാണാതെ സൂക്ഷിച്ച ടാറ്റൂവാണ് ഇപ്പോള്‍ താരം പുറത്ത് കാണിക്കുന്നത്. ഭര്‍ത്താവ് നാഗചൈതന്യയുടെ പേര് കുത്തിയ ടാറ്റുവാണ് നടി ഫോട്ടോഷൂട്ടില്‍ വെളിപ്പെടുത്തിയത്. ‘എന്റെ ജീവിതം ആഘോഷിക്കുന്നു. ഇതുവരെ രഹസ്യമായി സൂക്ഷിച്ച ടാറ്റു ഞാന്‍ തുറന്നുകാണിക്കുന്നു. എന്റെ ഭര്‍ത്താവ് ആണ് എന്റെ ലോകം.’ഫോട്ടോയ്ക്ക് അടിക്കുറിപ്പായി നടി കുറിച്ചു. നടിയുടെ കഴുത്തിനു പുറകിലായി മറ്റൊരു ടാറ്റുവും കാണാം. യൈഎംസി എന്നാണ് എഴുത്ത്. ‘യേ മായ ചേസവേ’ ( യു ആര്‍ മൈന്‍ ചായ്)…

ഇന്ത്യന്‍ സിനിമയിലെ നായകന്മാര്‍ക്ക് മക്കളുടെ പ്രായമുള്ള നായികമാരെന്ന് ചിന്മയി; ഗായികയെ ട്രോളി സോഷ്യല്‍ മീഡിയ

ഇന്ത്യന്‍ സിനിമയിലെ നായകന്മാര്‍ക്ക് മക്കളുടെ പ്രായമുള്ള നായികമാരെന്ന് ചിന്മയി; ഗായികയെ ട്രോളി സോഷ്യല്‍ മീഡിയ തെന്നിന്ത്യയില്‍ മീടുവിന് തുടക്കമിട്ടിരുന്ന ആളായിരുന്നു ഗായിക ചിന്മയി. 2013ലെ ട്വീറ്റിനെ ചൊല്ലി ചിന്മിയി ആകെ പൊല്ലാപ്പിലായിരിക്കുകയാണ്. ഗായികയെ ഒന്നടങ്കം സോഷ്യല്‍ മീഡിയ കടന്നാക്രമിക്കുകയാണ് ചെയ്യുന്നത്. ഇന്ത്യന്‍ സിനിമയിലെ നായകന്‍മാര്‍ മക്കളുടെ പ്രായമുള്ള നായികമാരെ കാസ്റ്റ് ചെയ്യുന്നത് ഒരു കീഴ്വഴക്കമായി മാറിയിട്ടുണ്ട്. ഇനിയും ഇത് അവസാനിച്ചിട്ടില്ല ഇതായിരുന്നു ചിന്‍മയിയുടെ ട്വീറ്റ്. എന്നാല്‍ ചിന്മയിയുടെ ഭര്‍ത്താവായ രാഹുല്‍ രവീന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നാഗാര്‍ജ്ജുനയും രാകുല്‍ പ്രീത് സിങ്ങുമാണ് പ്രധാന വേഷത്തിലെത്തുന്നത്. നാഗാര്‍ജ്ജുനയും രാകുലും തമ്മില്‍ എന്ത് പ്രായവ്യത്യാസം വരുമെന്നും ആദ്യം സ്വന്തം ഭര്‍ത്താവിനെ തന്നെ ഉപദേശിക്കുകയും വിമര്‍ശിക്കുകയും ചെയ്യൂ എന്നുമാണ് കൂടുതല്‍ പേരുടെയും വിമര്‍ശനം. എന്നാല്‍ താരം ഇതിനോട് പ്രതികരിച്ചിട്ടില്ല.

സൂര്യ ഇനി വില്ലന്‍ വേഷത്തിലും..? പുതിയ ചിത്രത്തിനായി കാത്ത് ആരാധകര്‍

സൂര്യ ഇനി വില്ലന്‍ വേഷത്തിലും..? പുതിയ ചിത്രത്തിനായി കാത്ത് ആരാധകര്‍ സൂപ്പര്‍ ഹിറ്റുകള്‍ ആരാധകര്‍ക്ക് സമ്മാനിച്ച താരമാണ് നടന്‍ സൂര്യ. ഏത് വേഷവും അനായാസം ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ച താരം കൂടിയാണ് സൂര്യ. ‘എന്‍ജികെ’ യ്ക്ക് ശേഷം സൂര്യയുടെ അടുത്ത സൂപ്പര്‍ഹിറ്റ് സിനിമയായ കാപ്പാന്‍ എന്ന സൂപ്പര്‍ഹിറ്റ ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന സിനിമ ഓഗസ്റ്റ് 31നാണ് റിലീസിനൊരുങ്ങുന്നത്. മോഹന്‍ലാല്‍, ആര്യ, സയേഷ, സമുദ്രകനി, ബോമന്‍ ഇറാനി, പൂര്‍ണ തുടങ്ങീ വലിയ മള്‍ട്ടിസ്റ്റാര്‍സ് അഭിനയിക്കുന്ന ചിത്രമാണ് കാപ്പാന്‍. കെ.വി ആനന്ദ് അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തില്‍ കാപ്പാന്‍ എന്ന സിനിമയില്‍ സൂര്യ ഒരു വില്ലന്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ സൂര്യ ആരാധകര്‍ ഇതില്‍ അമ്പരന്നിരിക്കുകയാണ്. എന്നാല്‍ കാപ്പാനില്‍ സൂര്യ ഇത്തരത്തില്‍ വില്ലന്‍ വേഷ്ം സ്വീകരിച്ചതിന് സംവിധായകന്‍ ആനന്ദ് താരത്തെ പ്രശംസിച്ചിരുന്നു.…

മുന്‍ കാമുകിയ്ക്ക് കിടിലന്‍ പിറന്നാള്‍ പാര്‍ട്ടിയൊരുക്കി സല്ലു ഭായ്

മുന്‍ കാമുകിയ്ക്ക് കിടിലന്‍ പിറന്നാള്‍ പാര്‍ട്ടിയൊരുക്കി സല്ലു ഭായ് സല്‍മാന്‍ ഖാന്‍ എന്നും ബോളിവുഡില്‍ ഒരു ചൂടേറിയ വാര്‍ത്തയാണ്. അത്തരത്തില്‍ താരത്തിന്റെ പ്രണയ കഥയും ഏവര്‍ക്കും വലിയ ഹരമായിരുന്നു. അത്തരത്തില്‍ വന്‍ ശ്രദ്ധ നേടിയ വാര്‍ത്തായായിരുന്നു നടി സംഗീത ബിജ്‌ലാനിയുമായുള്ള താരത്തിന്റെ പ്രണയബന്ധം. 10 വര്‍ഷം നീണ്ടു നിന്നു ഇവരുടെ പ്രണയം ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. എന്നാല്‍ പിന്നീട് ഇവരുടെ വേര്‍പിരിയല്‍ വലിയ ആഘാതമായിരുന്നു ആരാധകര്‍ക്ക്. തുടര്‍ന്ന് ക്രിക്കറ്റ് താരം മുഹമ്മദ് അസറുദ്ദീനെ വിവാഹം കഴിക്കുകയായിരുന്നു സംഗീത. എന്നാല്‍ 2010ല്‍ ഇവര്‍ വേര്‍പിരിയുകയും ചെയ്തു. എന്നാലിപ്പോള്‍ സോഷ്യല്‍ വൈറലാകുന്നത് സല്‍മാന്റെ പഴയ കാമുകി സംഗീതയുടെ 54-ാം പിറന്നാള്‍ ആയിരുന്നു. ആഘോഷങ്ങള്‍ ഒരുക്കിയതോ മുന്‍കാമുകന്‍ സല്‍മാന്‍ ഖാനും. അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. സല്‍മാന്റെ ഇപ്പോഴത്തെ കാമുകി ലൂലിയ വാന്റൂറും നടനും കൊറിയോഗ്രാഫറുമായ പ്രഭുദേവയും ക്ഷണിക്കപ്പെട്ട അതിഥികളില്‍ ഉണ്ടായിരുന്നു.…

അമ്പെയ്ത് ‘ദേവസേന’യായി അനുശ്രീ; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

അമ്പെയ്ത് ‘ദേവസേന’യായി അനുശ്രീ; ചിത്രം ഏറ്റെടുത്ത് ആരാധകര്‍ ബാഹുബലി നായിക ദേവസേന അമ്പെയ്ത്തിലും അഭ്യാസത്തിലും വലിയ കേമിയായിരുന്നു. അത്തരത്തില്‍ നടിയെ ഉപമിച്ച കൊണ്ട് അമ്പെയ്യുന്ന ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് നടി അനുശ്രീ. താന്‍ ദേവസേനയെന്ന തരത്തിലായിരുന്നു ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തായാലും പങ്കുവെച്ച ചിത്രം നിമിഷങ്ങള്‍ക്കകം വൈറലായിമാറിയിരിക്കുകയാണ്. എന്നാല്‍ കൗതുകകരമായ ഒരു കാര്യം ഫോട്ടോയ്ക്കൊപ്പം നല്‍കിയ ക്യാപ്ഷനായിരുന്നു. നടി ദേവസേനയ്‌ക്കൊപ്പം സംവിധായകന്‍ ബാഹുബലി എന്നായിരുന്നു അനുശ്രീ കുറിച്ചത്. പുതിയ ചിത്രം സെയ്ഫിന്റെ ലൊക്കേഷനില്‍ സംവിധായകനൊപ്പം അമ്പെയ്ത്ത് പരീക്ഷിച്ചു നോക്കുന്ന നടിയെ ആയിരുന്നു ചിത്രത്തില്‍ കാണിച്ചത്. സംവിധായകന്‍ പ്രദീപാണ് അനുശ്രീക്കൊപ്പം ഉള്ളത്. പോസ്റ്റിന് രസകരമായ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.