മദ്യലഹരിയില്‍ നടി ഓടിച്ച കാര്‍ ഏഴു വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചു; ചോദ്യം ചെയ്ത ആളുകള്‍ക്കു നേരെ തട്ടിക്കയറി

മദ്യലഹരിയില്‍ നടി ഓടിച്ച കാര്‍ ഏഴു വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചു; ചോദ്യം ചെയ്ത ആളുകള്‍ക്കു നേരെ തട്ടിക്കയറി ടെലിവിഷന്‍ താരം മദ്യലഹരിയില്‍ വാഹനം ഓടിച്ച് ഏഴു വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചു. നടി രുഹി ശൈലേഷ്‌കുമാര്‍ സിംഗ് (30) ആണ് മദ്യലഹരിയില്‍ വാഹനം ഓടിച്ചത്. ഇന്നലെ മുംബൈയിലെ സാന്താക്രൂസിലാണ് സംഭവം. സംഭവത്തില്‍ വാഹനത്തിന്റെ ഇടിയുടെ ആഘാതത്തില്‍ രണ്ട് ഇരുചക്രവാഹനങ്ങള്‍ക്കും മൂന്നുകാറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി പൊലീസ് അറിയിച്ചു. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും പൊലീസ് പറഞ്ഞു. സംഭവ ശേഷം ചോദ്യം ചെയ്ത ആളുകളോട് നടി കയര്‍ത്തു സംസാരിച്ചു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. നടി ആളുകളോട് കയര്‍ക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ പൊലീസ് തനിക്കെതിരെ അതിക്രമം നടത്തിയതായാണ് നടിയുടെ ആരോപണം. പൊലീസ് നടിയ്ക്ക് രണ്ടുദിവസത്തിനുളളില്‍ കീഴടങ്ങണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്.

സംവിധായകന്‍ ജെ. മഹേന്ദ്രന്‍ അന്തരിച്ചു

സംവിധായകന്‍ ജെ. മഹേന്ദ്രന്‍ അന്തരിച്ചു തമിഴിലെ പ്രമുഖ സംവിധായകനും അഭിനേതാവുമായ ജെ. മഹേന്ദ്രന്‍ (79) അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം ജോസഫ് അലക്സാണ്ടര്‍ എന്ന ജെ. മഹേന്ദ്രന്‍ തിരക്കഥാകൃത്തായാണ് സിനിമയില്‍ എത്തുന്നത്. 1978ല്‍ മുള്ളും മലരും എന്ന ചിത്രമാണ് ആദ്യം സംവിധാനം ചെയ്തത്. ‘ഉതിരിപ്പൂക്കള്‍’ എന്ന ചിത്രമാണ് മഹേന്ദ്രന് ഏറ്റവും പ്രശസ്തി നേടിക്കൊടുത്ത സിനിമ. ഒരിടവേളയ്ക്കു ശേഷം ദളപതി വിജയുടെ തെരിയില്‍ നെഗറ്റീവ് റോളില്‍ അഭിനയിച്ചുകൊണ്ടാണ് അദ്ദേഹം സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നത്. തുടര്‍ന്ന് രജനീകാന്തിന്റെ പേട്ട,നിമിര്‍,സീതാകത്തി,തുടങ്ങിയ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിരുന്നു. തമിഴ് സിനിമയിലെ ഏക്കാലത്തെയും മികച്ച സംവിധായകരില്‍ ഒരാളായാണ് ജെ മഹേന്ദ്രന്‍ അറിയപ്പെടുന്നത്. രാവിലെ പത്തുമണിമുതല്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. വൈകുന്നേരം അഞ്ചു മണിക്ക് സംസ്‌കാരം നടക്കും.

നാര്‍ദിര്‍ഷ സംവിധാനം ചെയ്യുന്ന സിനിമയുടെ നിര്‍മാണത്തില്‍ നിക്ഷേപം ആവശ്യമുണ്ടെന്ന് വ്യാജ ഫേസ്ബുക്ക് പോസ്റ്റ്

നാര്‍ദിര്‍ഷ സംവിധാനം ചെയ്യുന്ന സിനിമയുടെ നിര്‍മാണത്തില്‍ നിക്ഷേപം ആവശ്യമുണ്ടെന്ന് വ്യാജ ഫേസ്ബുക്ക് പോസ്റ്റ് നാര്‍ദിര്‍ഷ സംവിധാനം ചെയ്യുന്ന സിനിമയുടെ നിര്‍മാണത്തില്‍ നിക്ഷേപം ആവശ്യമുണ്ടെന്ന പേരില്‍ വ്യാജ ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ ഇതിനെതിരെ താരം തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. വാര്‍ത്ത വ്യാജമാണെന്നും തന്റെ പേരിലുള്ള തട്ടിപ്പിനെതിരെ പൊലീസില്‍ പരാതി നല്‍കിയെന്നും സംവിധായകന്‍ നാദിര്‍ഷ വ്യക്തമാക്കി. ആറു കോടി രൂപയുടെ നിക്ഷേപമാണ് മേക്ക് മൂവി കാസ്റ്റിങ് എംഎംസി എന്ന പേരിലുള്ള ഫേസ്ബുക്ക് പേജില്‍ വന്ന പോസ്റ്റില്‍ ആവശ്യപ്പെടുന്നത്. ഫോണ്‍ നമ്പര്‍ സഹിതമാണ് നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കാന്‍ നിക്ഷേപം തേടിയുള്ള ഫേസ്ബുക്ക് പോസ്റ്റ് വന്നത്. നാദിര്‍ഷ തന്റെ ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ, പ്രിയ സുഹൃത്തുക്കളെ, എല്ലാവരുടേയും അറിവിലേക്കായാണു ഈ പോസ്റ്റ് താഴെ കാണുന്ന സ്‌ക്രീന്‍ ഷോട്ട് ഒന്ന് ശ്രദ്ധിക്കുക ഇത്തരം ഫ്രോഡുകളെ വിശ്വസിക്കാതിരിക്കുക.ഇതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് അധികാരികളെ…

ആടുതോമയെ വച്ച് ആരും സിനിമ ഇറക്കേണ്ട; സഫ്ടികം 2 വിനെതിരെ സംവിധായകന്‍ ഭദ്രന്‍

ആടുതോമയെ വച്ച് ആരും സിനിമ ഇറക്കേണ്ട; സഫ്ടികം 2 വിനെതിരെ സംവിധായകന്‍ ഭദ്രന്‍ മോഹന്‍ലാല്‍ സിനിമകളില്‍ ഏറ്റവും കൂടുതല്‍ കോളിളക്കം സൃഷ്ടിച്ച ഒന്നാണ് ഭദ്രന്‍ ഒരുക്കിയ സ്ഥടികവും അതിലെ കഥാപാത്രമായ ആടുതോമയും. ഇപ്പോള്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന നിലയില്‍ പുറത്തിറങ്ങാന്‍ പോകുന്ന സ്ഫടികം 2 ഇരുമ്പന്‍ എന്ന സിനിമയ്‌ക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണെന്ന് സംവിധായകന്‍ ഭദ്രന്‍. സ്ഫടികം 2 ഇരുമ്പന്‍ എന്ന സിനിമയുടെ ടീസര്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഭദ്രന്റെ പ്രതികരണം. സ്ഫടികം ഒന്നേയുള്ളുവെന്നും അതിന് രണ്ടാംഭാഗം എടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും രണ്ടാം ഭാഗം ഇറക്കാന്‍ ആര്‍ക്കും അനുവാദം നല്‍കിയിട്ടില്ലെന്നും അദ്ദേഹം മുന്‍പേ വ്യക്തമാക്കിയിരുന്നു. സ്ഥടികം സിനിമയുമായി ബന്ധപ്പെട്ട ഒരു റെഫറന്‍സും ഈ സിനിമയില്‍ ഉണ്ടാകാന്‍ പാടില്ല. ആടുതോമയുടെ മകന്‍ ഇരുമ്പന്‍ സണ്ണി എന്ന അവകാശവാദവുമായി ആരും സിനിമ എടുക്കേണ്ട. അങ്ങനെ ചെയ്താല്‍ നിയമനടപടികളുമായി ഞാന്‍ മുന്നോട്ട് പോകും. അങ്ങനെ…

സിനിമ ഷൂട്ടിങ്ങിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം: അമ്മയും മകളും മരിച്ചു

സിനിമ ഷൂട്ടിങ്ങിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം: അമ്മയും മകളും മരിച്ചു ബംഗളൂരുവില്‍ സിനിമ ഷൂട്ടിങ്ങിനിടയില്‍ സംഘട്ടന രംഗം ചിത്രീകരിക്കുമ്പോള്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സ്‌ഫോടനം. അമ്മയും അഞ്ച് വയസുള്ള മകളും മരിച്ചു. വെള്ളിയാഴ്ചയാണ് സംഭവം. ഒരു കന്നഡ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത്. വൈകിട്ട് അഞ്ച് മണിയോടെ കാര്‍ സംഘട്ടനം ചിത്രീകരിക്കുന്നതിനിടെയാണ് പകടം ഉണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നത്. സുമന്‍ ബാനു, അഞ്ചു വയസുള്ള മകള്‍ അയേഷ ബാനു എന്നിവരാണ് മരിച്ചത്. ഇവരുടെ മൂന്നു വയസുള്ള മകള്‍ക്കും പൊള്ളലേറ്റതിനെ തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചിരിക്കുകയാണ്. ഇവര്‍ ഷൂട്ടിംഗ് കാണാന്‍ എത്തിയതായിരുന്നു രണം എന്ന കന്നഡ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഗ്യാസ് സിലിണ്ടറിന്റെ മെറ്റല്‍ കവറിംഗിന് തീപിടിച്ച് ഷൂട്ടിംഗ് കണ്ടു നില്‍ക്കുന്നവരുടെ പുറത്തേക്ക് തെറിക്കുകയായിരുന്നു. അപകട വിവരം അറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും…

മോഹന്‍ലാലിന്റെ ലൂസിഫറിനെതിരെ ക്രൈസ്തവ സംഘടന രംഗത്ത്

മോഹന്‍ലാലിന്റെ ലൂസിഫറിനെതിരെ ക്രൈസ്തവ സംഘടന രംഗത്ത് മോഹന്‍ലാലിന്റെ ലൂസിഫറിനെതിരെ ആരോപണവുമായി കേരള ക്രിസ്ത്യന്‍ ഡമോക്രാറ്റിക്ക് മൂവ്‌മെന്റ്. സിനിമ ക്രൈസ്തവ സഭയേയും, പരിശുദ്ധ കൂദാശകളേയും, മൂല്യങ്ങളേയും അപമാനിക്കുകയും അതിനോടൊപ്പം സാത്താനും അവന്റെ നാമത്തിനും കയ്യടിയും ആര്‍പ്പുവിളിയും വാങ്ങിക്കൊടുക്കുകയും ചയ്യുന്നു എന്നാണ് ഇവരുടെ ആരോപണം. ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപത്തില്‍, സഭയെയും ക്രിസ്തീയമൂല്യങ്ങളെയും ,പരിശുദ്ധ കൂദാശകളെയും അപമാനിച്ച ശേഷം സാത്താനും അവന്റെ നാമത്തിനും കയ്യടിയും ആര്‍പ്പുവിളിയും വാങ്ങിക്കൊടുക്കുന്ന മലയാള സിനിമാവ്യവസായം. മറഞ്ഞിരിക്കുന്ന വലിയ വിപത്തിനെ തിരിച്ചറിയാനുള്ള വിവേകം നല്ല തമ്പുരാന്‍ നമുക്ക് നല്‍കട്ടെ ! മൃഗത്തിന്റെ നാമമോ നാമത്തിന്റെ സംഖ്യയോ മുദ്രയടിക്കപ്പെടാത്തവര്‍ക്കു കൊടുക്കല്‍ വാങ്ങല്‍ അസാധ്യമാക്കാന്‍ വേണ്ടിയായിരുന്നു അത്. ഇവിടെയാണ് ജ്ഞാനം ആവശ്യമായിരിക്കുന്നത്. ബുദ്ധിയുള്ളവന്‍മൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടട്ടെ. അത് ഒരു മനുഷ്യന്റെ സംഖ്യയാണ്. ആ സംഖ്യ അറുന്നൂ റ്റിയറുപത്തിയാറ്. വെളിപാട് 13 : 17-18 (ജീവിതമൂല്യങ്ങള്‍ അവതരിപ്പിക്കുന്നതും ,നല്ല സന്ദേശങ്ങള്‍ നല്‍കുന്നതുമായ…

നടി ഹേമമാലിനിയുടെ സ്വത്തുവിവരങ്ങള്‍ പുറത്ത്

നടി ഹേമമാലിനിയുടെ സ്വത്തുവിവരങ്ങള്‍ പുറത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സിറ്റിംഗ് എംപിയും ബോളിവുഡ് നടിയുമായ ഹേമമാലിനിയുടെ സ്വത്തുവിവരങ്ങള്‍ പുറത്ത്. തിരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ 101 കോടി രൂപയുടെ ആസ്തിയാണ് ഹേമമാലിനിക്കുള്ളത്. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് നടിയുടെ ആസ്തി 34.46 കോടി രൂപയാണ് ഉയര്‍ന്നത്. 2014ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പ് ആകെ ആസ്തി 66 കോടി രൂപയായിരുന്നു. ബംഗ്ലാവുകള്‍, ആഭരണങ്ങള്‍, ഷെയറുകള്‍, ടേം ഡിപ്പോസിറ്റുകള്‍ എന്നിവകള്‍ ഉള്‍പ്പെടെയുള്ള സ്വത്തുക്കളുടെ മൂല്യമാണ് ഇത്. ഥുര പാര്‍ലമെന്ററി മണ്ഡലത്തില്‍ നിന്നും ലോക്‌സഭാ സ്ഥാനാര്‍ത്ഥിയായി രണ്ടാം തവണയാണ് ഹേമമാലിനി മത്സരിക്കുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് സ്വത്തു വിവരങ്ങള്‍ നല്‍കിയത്. ഇതില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ലഭിച്ച ആദായനികുതി റിട്ടേണുകളുടെ വിവരങ്ങളും നല്‍കിയിട്ടുണ്ട്. ഹേമമാലിനിയുടെ ഭര്‍ത്താവും നടനുമായ ധര്‍മേന്ദ്ര സിംഗ് ഡിയോളിന്റെ ആസ്തിയിലും…

ഷൂട്ടിംഗിനിടെ അപകടം; നടന്‍ വിശാല്‍ ആശുപത്രിയില്‍

ഷൂട്ടിംഗിനിടെ അപകടം; നടന്‍ വിശാല്‍ ആശുപത്രിയില്‍ നടന്‍ വിശാലിന് ഷൂട്ടിങ്ങിനിടയില്‍ പരിക്കേറ്റതായി റിപ്പോര്‍ട്ട്. കൈക്കും കാലിനും പരിക്കേറ്റ വിശാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് അപകടം. തുര്‍ക്കിയില്‍ വെച്ച് നടന്ന ഷൂട്ടിംഗില്‍ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ ബൈക്ക് മറിഞ്ഞാണ് താരത്തിന് പരിക്കേറ്റത്. മലയാളത്തിന്റെ പ്രിയ നടി ഐശ്വര്യ ലക്ഷ്മി വിശാലിനൊപ്പം അഭിനയിക്കുന്ന സിനിമയാണിത്. വിശാലിന്റെ ആരാധകരാണ് അപകടവിവരം ട്വീറ്റ് ചെയ്തിരിക്കുന്നത്. സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് അപകടം. തുര്‍ക്കിയില്‍ വെച്ച് നടന്ന ഷൂട്ടിംഗില്‍ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ ബൈക്ക് മറിഞ്ഞാണ് താരത്തിന് പരിക്കേറ്റത്.

നിർമ്മാതാവും നടനുമായ ഷഫീർ സേട്ട് അന്തരിച്ചു

നിർമ്മാതാവും നടനുമായ ഷഫീർ സേട്ട് അന്തരിച്ചു കൊച്ചി: നടനും നിർമാതാവും   പ്രൊഡക്ഷൻ കൺട്രോളറുമായ ഷഫീർ സേട്ട് (44) അന്തരിച്ചു. ഇന്ന് പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ജോഷി സംവിധാനം ചെയ്യുന്ന പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളറായി പ്രവർത്തിച്ചു വരുന്നതിനിടെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ഇരുപതു വർഷത്തോളമായി മലയാള സിനിമാ നിർമാണ മേഖലയിൽ മേഖലയിൽ പ്രവർത്തിച്ചു വന്ന ഷഫീർ സേട്ട് ഇരുപത്തിയഞ്ചോളം ചിത്രങ്ങളുടെ നിർമാണ ചുമതലയും വഹിച്ചിട്ടുണ്ട്. നാദിർഷാ സംവിധാനം ചെയ്യുന്ന മേരാ നാം ഷാജി ഉൾപ്പെടെ എട്ടോളം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ആത്മകഥ, ചാപ്റ്റേഴ്സ്, ഒന്നും മിണ്ടാതെ എന്നീ ചിത്രങ്ങളുടെ നിർമാതാവായിരുന്നു. ഭാര്യ ആയിഷ. മക്കൾ ദൈയാൻ, ദിയ. ഖബറടക്കം കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

കുമ്മനം രാജശേഖരന്‍ നടന്‍ മോഹന്‍ലാലിനെ സന്ദര്‍ശിച്ചു

കുമ്മനം രാജശേഖരന്‍ നടന്‍ മോഹന്‍ലാലിനെ സന്ദര്‍ശിച്ചു ലോക്‌സഭയിലേയ്ക്ക് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയായ കുമ്മനം രാജശേഖരന്‍ നടന്‍ മോഹന്‍ലാലിനെ സന്ദര്‍ശിച്ചു. കുമ്മനം തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം പുറത്തുവിട്ടത്. പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ച മോഹന്‍ലാലിനെ അനുമോദിക്കുകയും തന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മോഹന്‍ലാല്‍ ആശംസകള്‍ നേരുകയും ചെയ്തതായി കുമ്മനം അറിയിച്ചു. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി ആദ്യം മോഹന്‍ലാലിന്റെ പേര് ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ രാഷ്ട്രീയം തന്റെ തട്ടകമല്ലെന്ന് മോഹന്‍ലാല്‍ അറിയിക്കുകയായിരുന്നു. Read Also: കോട്ടയം മൂലേടത്ത് തരിശുപാടത്തിന് തീപിടിച്ചു കോട്ടയത്ത് മൂലേടത്ത് റെയില്‍വേ പാലത്തിന് സമീപമുള്ള തരിശുപാടത്തിന് തീപിടിച്ചു. മൂന്ന് മണിക്കൂറിലധികമായി തീ കത്തുകയാണ്. ട്രെയിന്‍ ഗതാഗതത്തെ തീപിടുത്തം ബാധിച്ചിട്ടില്ല. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ അണക്കാന്‍ പരിശ്രമം നടത്തുന്നുണ്ട്. സമീപ പ്രദേശങ്ങളിലെ വീടുകളിലേക്ക് തീ പടരാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പാടം മുഴുവന്‍ കത്തി തീരുവാനാണ് സാധ്യത. വേനല്‍…