മഴപോലെ അഴകുള്ള പെണ്ണേ ……; എഴുപത്തിയഞ്ചാം വയസിൽ ആലപ്പി വിവേകാന്ദന്‍ വീണ്ടുമെത്തുന്നു

മഴപോലെ അഴകുള്ള പെണ്ണേ ……; എഴുപത്തിയഞ്ചാം വയസിൽ ആലപ്പി വിവേകാന്ദന്‍ വീണ്ടുമെത്തുന്നു കാല്‍പനികത തുളുമ്പുന്ന ഈണവുമായി ആലപ്പി വിവേകാന്ദന്‍ വീണ്ടുമെത്തുന്നു. മലയാളത്തിന്റെ മണമുള്ള രണ്ട് ഗാനങ്ങളൊരുക്കി സംഗീത സംവിധായകന്‍ ആലപ്പി വിവേകാനന്ദന്റെ തിരിച്ചുവരവ്. മുപ്പത് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ‘മംഗലത്ത് വസുന്ധര’ എന്ന സിനിമയിലെ രണ്ട് ഗാനങ്ങള്‍ക്ക് 75ാം വയസ്സില്‍ ഇദ്ദേഹം ഈണമിടുന്നത്. 1989ല്‍ വിനയന്‍ സംവിധാനം ചെയ്ത ‘സൂപ്പര്‍ സ്റ്റാര്‍’ എന്ന ചിത്രത്തിന് ശേഷം സിനിമയില്‍ സജീവമായിരുന്നില്ല. സിനിമയില്‍ നിന്നും മാറി നാടക, ആല്‍ബം ഗാനങ്ങള്‍ക്ക് മാത്രം സംഗീതം നല്‍കിവരികയായിരുന്നു. ശാന്തികൃഷ്ണ കേന്ദ്രകഥാപാത്രമാകുന്ന മംഗലത്ത് വസുന്ധരയില്‍ തന്റെ സമകാലികനായ പ്രശസ്ത ഗാനരചയിതാവ് ഏഴാച്ചേരി രാമചന്ദ്രന്റെ ‘സ്വര്‍ണവരാല്‍ പിടയ്ക്കുന്ന’ എന്ന ഗാനവും മാധ്യമപ്രവര്‍ത്തകന്‍‍ കൂടിയായ കവി ഫിര്‍ദൗസ് കായല്‍പ്പുറം രചിച്ച ‘മഴപോലെ അഴകുള്ള പെണ്ണേ’ എന്ന ഗാനവും പുതുമയോടെ ചിട്ടപ്പെടുത്താനായിട്ടുണ്ടെന്ന് ആലപ്പി വിവേകാനന്ദന്‍ പറയുന്നു. ‘സ്വര്‍ണവരാല്‍’ എന്നുതുടങ്ങുന്ന…

ആശ്വാസം കണ്ടെത്താന്‍ ഞാന്‍ അത് ചെയ്തു; ദാമ്പത്യ പ്രശ്നങ്ങളില്‍ ഇടപെടുന്നു: നടി ഉര്‍വശി വെളിപ്പെടുത്തുന്നു

ആശ്വാസം കണ്ടെത്താന്‍ ഞാന്‍ അത് ചെയ്തു; ദാമ്പത്യ പ്രശ്നങ്ങളില്‍ ഇടപെടുന്നു: നടി ഉര്‍വശി വെളിപ്പെടുത്തുന്നു സൂപ്പര്‍താരങ്ങളുടെ ഒപ്പം തെന്നിന്ത്യ കീഴടക്കിയ നായികമാരില്‍ ഒരാളാണ് ഉര്‍വശി. ശക്തമായ കഥാപാത്രങ്ങളിലൂടെ ഇന്നും അഭിനയത്തില്‍ സജീവമാണ് താരം. ഇടക്കാലത്ത് സിനിമയില്‍ നിന്നും ചെറിയ ഇടവേളയെടുത്ത ഉര്‍വശി ടെലിവിഷന്‍ പരിപാടികളിലും സജീവമായിരുന്നു. എന്നാല്‍ തന്റെ ചില ജീവിത പ്രതിസന്ധികളെക്കുറിച്ച് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നു. ഉര്‍വശിയുടെ പറയുന്നു, അമ്മയായിരുന്നു താങ്ങ്. അമ്മയുമായിട്ടാരുന്നു ഏറ്റവും കൂടുതല്‍ അടുപ്പം. അമ്മയോടാവുമ്പോള്‍ എന്തും പ്രകടിപ്പിക്കാം. എന്തിനെയും തമാശയാക്കിയെടുക്കും. എന്ത് വിഷമം വന്നാലും ഈ സമയം കടന്ന് പോവുമെന്ന് പറയുമായിരുന്നു അമ്മ. പക്ഷെ മറ്റാരുമായും ഞാന്‍ ഒന്നും ഷെയര്‍ ചെയ്യാറില്ല. ഒരിക്കല്‍ ഇത്തരം ചിന്തകളെ മാറ്റിയെടുക്കാന്‍ പറ്റാതായപ്പോള്‍ ഞാനൊരു സൈക്കോളജിസ്റ്റിനെ കണ്ടു. സിനിമാക്കാരല്ലാത്ത ഒരുപാട് സുഹൃത്തുക്കളുണ്ട് എനിക്ക്. എഴുത്തുക്കാര്‍, പത്രപ്രവര്‍ത്തകര്‍, കപടസദാചാരമില്ലാത്ത സുഹൃത്തുക്കള്‍ എന്നിങ്ങനെ.…

തിരക്കുള്ള റോഡില്‍ വാഹനങ്ങള്‍ തടഞ്ഞിട്ട് നടി അര്‍ച്ചന കവിയുടെ ഫോട്ടോ ഷൂട്ട്: വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

തിരക്കുള്ള റോഡില്‍ വാഹനങ്ങള്‍ തടഞ്ഞിട്ട് നടി അര്‍ച്ചന കവിയുടെ ഫോട്ടോ ഷൂട്ട്: വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ തിരക്കുള്ള റോഡില്‍ വാഹനങ്ങളെ തടഞ്ഞിട്ട് നടി അര്‍ച്ചന കവിയുടെ ഫോട്ടോ ഷൂട്ട്. തോപ്പുംപടി പാലത്തിന് മുകളിലായിരുന്നു നടിയുടെയും ഫോട്ടോഗ്രാഫര്‍ സംഘത്തിന്റെയും ഫോട്ടോഷൂട്ട്. പൊതു ജനങ്ങളെ ബുദ്ധിമുട്ടിച്ച് നടിയും സംഘവും നടത്തിയ ഫോട്ടോ ഷൂട്ടിനെതിരെ കടുത്ത ആരോപണമാണ് സോഷ്യല്‍ മീഡിയയിലൂടെ ഉയരുന്നത്. സംഭവത്തിലെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്. അര്‍ച്ചന തന്നെ നേരത്തെ ഈ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. അതിന് ക്യാപ്ഷനായി ‘അര്‍ച്ചന പുറകില്‍ കാര്‍ വരുന്നു, മാറി നില്‍ക്ക്; ഞാന്‍ ഇനിയും ചിരിക്കണോ? ഓക്കേ’. എന്നായിരുന്നു കുറിച്ചിരുന്നത്. എന്നാല്‍ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും എതിരെ രോഷം കൊള്ളുകയാണ് ജനങ്ങള്‍. അര്‍ച്ചനയ്ക്ക് പുറകില്‍ വാഹനങ്ങള്‍ മുന്നോട്ട് പോകാനാകാതെ നിര്‍ത്തിയിട്ടിരിക്കുന്നത് ദൃശ്യത്തില്‍ കാണാം. കാര്‍ പുറകില്‍ നിര്‍ത്തിയിട്ടും കൂസലില്ലാതെ പോസ് ചെയ്യുതിനെയും കടുത്ത…

ട്രാൻസ്ജെൻഡറുകളെന്നാൽ നെഞ്ചോട് ചേർത്ത് പിടിക്കേണ്ടവർ തന്നെയാണ്, അവരുടെ കണ്ണീരും കഷ്ട്ടപ്പാടുകളും കാണിച്ച് കയ്യടി നേടുകയല്ല മലയാള സിനിമാലോകം വേണ്ടത്; ദേശബന്ധുവെന്ന ചെറുപ്പക്കാരന്റെ കുറിപ്പ് വായിക്കാതെ പോകരുത്

ട്രാൻസ്ജെൻഡറുകളെന്നാൽ നെഞ്ചോട് ചേർത്ത് പിടിക്കേണ്ടവർ തന്നെയാണ്, അവരുടെ കണ്ണീരും കഷ്ട്ടപ്പാടുകളും കാണിച്ച് കയ്യടി നേടുകയല്ല മലയാള സിനിമാലോകം വേണ്ടത്; ദേശബന്ധുവെന്ന ചെറുപ്പക്കാരന്റെ കുറിപ്പ് വായിക്കാതെ പോകരുത് മലയാള സിനിമാലോകം ട്രാൻസ്ജെൻഡറുകളെ എത്രമാത്രം സത്യസന്ധതയോടെ സമീപിച്ചിട്ടുണ്ട് ? നാമോരോരുത്തരും മായാമോഹിനിയിലെ ദിലീപിന്റെ കഥാപാത്രത്തെയും അതല്ലെങ്കിൽ ചാന്തുപൊട്ടിനെയും മാത്രം കണ്ടാൽ മതിയോ??? വാണിജ്യാടിസ്ഥാനത്തിൽ വിജയമല്ലാതെ പോകുന്ന എന്നാൽ ഒരൽപ്പമെങ്കിലും ആത്മാർഥതയോടെ ട്രാൻസ്ജെൻഡറുകളുടെ ജീവിതം കാഴ്ച്ചക്കാരിലേക്കെത്തിക്കാൻ ശ്രമിച്ച അര്‍ദ്ധനാരി, ആഭാസം, ഇരട്ട ജീവിതം തുടങ്ങിയവയൊക്കെ എന്തുകൊണ്ട് പരാജയമടയുന്നു??? സത്യത്തിൽ എന്തിനെക്കുറിച്ചും വാതോരാതെ അഭിപ്രായം പറയുന്ന, ഉന്നതമായ വിദ്യാഭ്യാസങ്ങൾ കൈമുതലായുണ്ടെന്ന് ഊറ്റം കൊള്ളുന്ന നമ്മൾ മലയാളികൾ എന്തേ കഷ്ട്ടപ്പാടുകളും കണ്ണീരും നിറഞ്ഞ ട്രാൻസ്ജെൻഡറുകളുടെ പച്ചയായ ജീവിതാവിഷ്കാരം സ്ക്രീനിലെത്തുമ്പോൾ മുഖം തിരിക്കുന്നു??? എരിവും മസാലയും നിറഞ്ഞ മായാമോഹിനികൾ മാത്രം എങ്ങനെ വിജയമാകുന്നു??? മലയാള സിനിമാലോകം മാറ്റത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്ന ഈ സമയത്ത് സിനിമകളിൽ വന്നുപോയ…

പ്രശസ്ത ഡബ്ബിംഗ് കലാകാരി ആനന്ദവല്ലി അന്തരിച്ചു

പ്രശസ്ത ഡബ്ബിംഗ് കലാകാരി ആനന്ദവല്ലി അന്തരിച്ചു പ്രശസ്ത ഡബ്ബിംഗ് കലാകാരി ആനന്ദവല്ലി (62) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഡബ്ബിംഗ് മേഖലയിലെ നിറസാന്നിധ്യമായിരുന്ന ആനന്ദവല്ലി മൂവായിരത്തോളം സിനിമകള്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമടക്കം നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. 1992-ല്‍ പുറത്തിറങ്ങിയ ആധാരം എന്ന ചിത്രത്തിന് ശബ്ദം നല്‍കിയതിനാണ് പുരസ്‌കാരം ലഭിച്ചത്. അന്തരിച്ച സംവിധായകന്‍ ദീപന്‍ മകനാണ്. ‘ദേവി കന്യാകുമാരി’ എന്ന ചിത്രത്തില്‍ നടി രാജശ്രീക്ക് ശബ്ദം നല്‍കികൊണ്ടാണ് ഡബ്ബിങ് മേഖലയിലേക്കെത്തിയത്. പിന്നീട് നാല് പതിറ്റാണ്ടോളം മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്നു ആനന്ദവല്ലി. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയില്‍ പൂര്‍ണിമ ജയറാമിനു വേണ്ടി ഡബ്ബ് ചെയ്തു. കൊല്ലം ജില്ലയിലെ വെളിയം സ്വദേശിനിയായ ആനന്ദവല്ലി കഥാപ്രസംഗത്തിലൂടെയാണ് കലാലോകത്ത് എത്തിയത്. പിന്നീട് നാടകത്തിലേക്ക് ചുവടുമാറ്റിയ അവര്‍ കെപിഎസി പോലുള്ള നിരവധി പ്രശസ്ത സമിതികള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു.…

അയാള്‍ സംസാരിച്ച് തുടങ്ങിയപ്പോള്‍ തന്നെ എനിക്ക് കാര്യം മനസ്സിലായി… ഉടന്‍ തന്നെ തക്ക മറുപടിയും നല്‍കി…; നിര്‍മാതാവിനെതിരെ മീടൂ ആരോപണവുമായി നടി ശ്രുതി

അയാള്‍ സംസാരിച്ച് തുടങ്ങിയപ്പോള്‍ തന്നെ എനിക്ക് കാര്യം മനസ്സിലായി… ഉടന്‍ തന്നെ തക്ക മറുപടിയും നല്‍കി…; നിര്‍മാതാവിനെതിരെ മീടൂ ആരോപണവുമായി നടി ശ്രുതി സിനിമ മേഖലയില്‍ നിന്ന് നിരവധി താരങ്ങളാണ് മീടൂ ആരോപണങ്ങളുമായി അടുത്തിടയ്ക്ക് രംഗത്തുവന്നിരിക്കുന്നത്. ഇപ്പോള്‍ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് തുറന്നടിച്ച് പറയുകയാണ് സിനിമ- സീരിയല്‍ താരം ശ്രുതി മറാഠെ. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം നിര്‍മ്മാതാവിനെതിരെ ഗുരുതര ആരോപണവുമായി താരം രംഗത്തെത്തിയത്. എന്നാല്‍ നിര്‍മ്മാതാവിന്റെ പേര് വെളിപ്പെടുത്താതെയായിരുന്നു താരത്തിന്റെ തുറന്ന് പറച്ചില്‍. ഒരു സിനിമയുടെ ലീഡ് റോളിനു വേണ്ടിയുള്ള ഓഡിഷനിലായിരുന്നു സംഭവം. ആദ്യമൊക്കെ ചിത്രത്തിന്റെ നിര്‍മ്മാതാവ് തന്നോട് പ്രെഫഷണലായിട്ടായിരുന്നു സംസാരിച്ചത്. എന്നാല്‍ പിന്നീട് പിന്നീട് കോംപ്രമൈസ്, ഒരു രാത്രി എന്നൊക്കെ പറയാന്‍ തുടങ്ങി. അദ്ദേഹം സംസാരിച്ച് തുടങ്ങിയപ്പോള്‍ തന്നെ തനിയ്ക്ക് കാര്യം മനസ്സിലായി. ഉടന്‍ തന്നെ താരം തക്ക മറുപടിയും…

മേലാസകലം പൊള്ളിയുരുകി… ഇരുപത്തിയെട്ടു ദിവസം ആശുപത്രിയില്‍… ഇനി ഒരു തിരിച്ചുവരവ് ഉണ്ടാവില്ലെന്നു കരുതി; നടന്‍ അനീഷ് രവി

മേലാസകലം പൊള്ളിയുരുകി… ഇരുപത്തിയെട്ടു ദിവസം ആശുപത്രിയില്‍… ഇനി ഒരു തിരിച്ചുവരവ് ഉണ്ടാവില്ലെന്നു കരുതി; നടന്‍ അനീഷ് രവി കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അനീഷ് രവി. കാര്യം നിസാരം എന്ന സീരിയലില്‍ മോഹനകൃഷ്ണന്‍ എന്ന വില്ലേജോഫീസറായി തിളങ്ങിയ അനീഷ് മെഗാസീരിയല്‍ രംഗത്ത് ശബ്ദം കൊണ്ടു പോലും പ്രേക്ഷകര്‍ക്കു സുപരിചിതനാണ്. ഇപ്പോള്‍ തന്റെ ജീവിതത്തിലെ മറക്കാനാവാത്ത ചില ഷൂട്ടിംഗ് നിമിഷങ്ങളെക്കുറിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ് അനീഷ് രവി. ഷൂട്ടിങ്ങിനിടെ രണ്ടു തവണ മരണത്തെ മുഖാമുഖം താന്‍ കണ്ടു എന്ന് അനീഷ് പറയുന്നു. ‘ഓപ്പോള്‍’ എന്ന സീരിയലിന്റെ ഷൂട്ടിങിനിടെയിലായിരുന്നു ഒരു സംഭവം. ”അതില്‍ വീടിനു തീ പിടിക്കുന്ന ഒരു രംഗമുണ്ട്. ആ രംഗം ചിത്രീകരിക്കുന്നതിനിടെ എന്റെ ശരീരത്തിലേക്ക് തീ പടര്‍ന്നു. മേലാസകലം പൊള്ളിയുരുകി ഇരുപത്തിയെട്ടു ദിവസമാണ് ഞാന്‍ തിരുവനന്തപുരത്തെ ഒരു ആശുപത്രിയില്‍ കഴിഞ്ഞത്. ഇനി ഒരു തിരിച്ചുവരവ് ഉണ്ടാവില്ല…

ദിലീപിന് ആശ്വാസം: നടിയെ ആക്രമിച്ച കേസിൽ ഉടൻ കുറ്റം ചുമത്തില്ലെന്ന് സർക്കാർ

ദിലീപിന് ആശ്വാസം: നടിയെ ആക്രമിച്ച കേസിൽ ഉടൻ കുറ്റം ചുമത്തില്ലെന്ന് സർക്കാർ ദിലീപിന് ആശ്വാസം. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് എതിരെ ഉടൻ കുറ്റം ചുമത്തില്ല. ഇതു സംബന്ധിച്ച സുപ്രീംകോടതിയിലെ കേസിൽ തീരുമാനമാകുന്നതുവരെ ദിലീപിനെതിരെ കുറ്റംചുമത്തരുതെന്ന ദിലീപിന്റെ ആവശ്യം സംസ്ഥാനസർക്കാർ അംഗീകരിച്ചു. കേസ് അടുത്ത മാസം ഒന്നിലേക്ക് മാറ്റി. നടി ആക്രമണത്തിനിരയായ കേസിലെ മുഖ്യതെളിവായ ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്‌കിൻറെ പകർപ്പ് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീംകോടതിയെ സമർപ്പിച്ചത്. എന്നാൽ ഇരയുടെ സ്വകാര്യത ഹനിക്കുന്നതാണ് ദിലീപിൻറെ ആവശ്യമെന്ന് കാണിച്ച് കോടതി ഹർജി തള്ളി. Also Read: പബ്ജി കളിച്ചതിന് രക്ഷിതാക്കള്‍ വഴക്കുപറഞ്ഞു; പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു പബ്ജി കളിച്ചതിന് രക്ഷിതാക്കള്‍ വഴക്ക് പറഞ്ഞ വിഷമത്തില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ കല്ലാകുരി സാംബശിവ എന്ന കുട്ടിയാണ് ആത്മഹത്യ ചെയ്തത്. ഹൈദരാബാദിലാണ് സംഭവം. ഗാന്ധി ജനറല്‍…

പബ്ജി കളിച്ചതിന് രക്ഷിതാക്കള്‍ വഴക്കുപറഞ്ഞു; പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

പബ്ജി കളിച്ചതിന് രക്ഷിതാക്കള്‍ വഴക്കുപറഞ്ഞു; പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു പബ്ജി കളിച്ചതിന് രക്ഷിതാക്കള്‍ വഴക്ക് പറഞ്ഞ വിഷമത്തില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ കല്ലാകുരി സാംബശിവ എന്ന കുട്ടിയാണ് ആത്മഹത്യ ചെയ്തത്. ഹൈദരാബാദിലാണ് സംഭവം. ഗാന്ധി ജനറല്‍ ആശുപത്രിയില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു. കുറച്ചു നാളായി വളരെ ശ്രദ്ധ ആകര്‍ഷിച്ച ഓണ്‍ലൈന്‍ വാര്‍ ഗെയിമായ പബ്ജിയ്‌ക്കെതിരായി രാജ്യത്തുടനീളം വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടയാണ് വീണ്ടുമൊരു ആത്മഹത്യാ വാര്‍ത്ത വന്നിരിക്കുന്നത്. കുറച്ചു നാളായി വളരെ ശ്രദ്ധ ആകര്‍ഷിച്ച ഓണ്‍ലൈന്‍ വാര്‍ ഗെയിമായ പബ്ജിയ്‌ക്കെതിരായി രാജ്യത്തുടനീളം വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടയാണ് വീണ്ടുമൊരു ആത്മഹത്യാ വാര്‍ത്ത വന്നിരിക്കുന്നത്.

മിനി സ്‌ക്രീന്‍ താരം ചിലങ്ക വിവാഹിതയായി

മിനി സ്‌ക്രീന്‍ താരം ചിലങ്ക വിവാഹിതയായി മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടി ചിലങ്ക വിവാഹിതയായി. രഞ്ജിത്ത് ആണ് വരന്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. സീരിയല്‍ താരങ്ങളായ സൗപര്‍ണിക, ഭര്‍ത്താവും നടനുമായ സുഭാഷ്, അഞ്ജിത തുടങ്ങിയവരും പങ്കെടുത്തു. വിനയന്‍ സംവിധാനം ചെയ്ത ലിറ്റില്‍ സൂപ്പര്‍സ്റ്റാര്‍ എന്ന സിനിമയിലൂടെയാണ് ചിലങ്ക അഭിനയ രംഗത്തെത്തുന്നത്. തുടര്‍ന്ന് മിനിസ്‌ക്രീന്‍ പരമ്പരകളില്‍ സജീവമായി. എന്നാല്‍ സ്വകാര്യ ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ആത്മസഖി എന്ന പരമ്പരയിലൂടെയാണ് ചിലങ്ക പ്രേക്ഷകര്‍ക്ക് സുപരിചിതയാകുന്നത്. ആത്മസഖി അവസാനിച്ചെങ്കിലും താരങ്ങളുടെ റിയാലിറ്റി ഷോയില്‍ സജീവമാണ് ചിലങ്ക. വിവാഹത്തിനുള്ള തയ്യാറെടുപ്പുകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന താരം നേരത്തെ വ്യക്തമാക്കിയിരുന്നു. മലയാള സിനിമയില്‍ മാത്രമല്ല തമിഴിലും ചിലങ്ക അഭിനയിച്ചിരുന്നു. ദിലീപ് ചിത്രമായ വില്ലാളിവീരനിലും ചിലങ്ക അഭിനയിട്ടുണ്ട്.