റേഞ്ച് റോവര്‍ വോഗ് എല്‍ഡബ്ല്യുബി സ്വന്തമാക്കി കത്രീന കൈഫ്

റേഞ്ച് റോവര്‍ വോഗ് എല്‍ഡബ്ല്യുബി സ്വന്തമാക്കി കത്രീന കൈഫ് വിപണിയിൽ 2.3 കോടി രൂപ വിലയുള്ള റേഞ്ച് റോവര്‍ വോഗ് എല്‍ഡബ്ല്യുബി സ്വന്തമാക്കി ബോളിവുഡ് താരസുന്ദരി കത്രീന കൈഫ്. ലാന്‍ഡ് റോവറിന്റെ ഈ എസ്‌യുവി സ്വന്തമാക്കിയ ഏറ്റവും പുതിയ താരമാണ് കത്രീന കൈയ്‍ഫ്. ശില്‍പ്പഷെട്ടി, ആലിയ ഭട്ട്, ഷാരുഖ് ഖാന്‍, സല്‍മാന്‍ഖാന്‍ തുടങ്ങിയ സൂപ്പര്‍താരങ്ങളെല്ലാം റേഞ്ച് റോവര്‍ മുന്‍പ് സ്വന്തമാക്കിയിരുന്നു. സല്‍മാന്‍ ഖാന്‍ തന്റെ അമ്മയ്ക്കായിട്ടാണ് റേഞ്ച് റോവര്‍ വാങ്ങിയത്. കത്രീനയുടെ പഴയ വാഹനമായ ഔഡി ക്യൂ 7 ന്‍റെ നമ്പറായ 8822 തന്നെയാണ് പുതിയ വാഹനത്തിനും. ലാന്‍ഡ് റോവറിന്റെ ഏറ്റവും ആഡംബരം നിറഞ്ഞ വാഹനങ്ങളിലൊന്നാണ് റേഞ്ച് റോവര്‍ വോഗ്. വോഗിന്റെ ലോങ് വീല്‍ബെയ്‌സ് പതിപ്പാണ് എല്‍ഡബ്ല്യുബി.

റോഷന്‍ ആന്‍ഡ്രൂസിന് ഇടക്കാല ജാമ്യം അനുവദിച്ചു

റോഷന്‍ ആന്‍ഡ്രൂസിന് ഇടക്കാല ജാമ്യം അനുവദിച്ചു ചലച്ചിത്ര നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനും സുഹൃത്ത് പള്ളുരുത്തി സ്വദേശി നവാസിനും ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. മാര്‍ച്ച് 28 വരെയാണ് ജാമ്യം. ഇക്കാലയളവില്‍ ഇവരെ അറസ്റ്റ് ചെയ്താല്‍ 30,000 രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവും വ്യവസ്ഥ ചെയ്ത് ജാമ്യത്തില്‍ വിടണമെന്ന് സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവില്‍ പറയുന്നു. ആല്‍വിന്‍ ആന്റണി നല്‍കിയ പരാതിയിലാണ് എറണാകുളം സൗത്ത് പോലീസ് റോഷന്‍ ആന്‍ഡ്രൂസിനും നവാസിനുമെതിരെ കേസെടുത്തത്. അടുത്ത ദിവസം ഒരു ചാനലിന്റെ പരിപാടിയില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും ഇതിനിടെ അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്നും റോഷന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. സംഭവത്തെത്തുടര്‍ന്ന് സംവിധായകന്‍ റോഷന്‍ ആഡ്രൂസിന് നിര്‍മാതാക്കളുടെ സംഘടന വിലക്കേര്‍പ്പെടുത്തിയിരുന്നു. നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയുടെ പരാതിയിലായിരുന്നു വിലക്ക്.

അമിത വേഗത്തിലെത്തിയ നടിയുടെ കാറിടിച്ച് വഴിയാത്രക്കാരന് ഗുരുതര പരിക്ക്

അമിത വേഗത്തിലെത്തിയ നടിയുടെ കാറിടിച്ച് വഴിയാത്രക്കാരന് ഗുരുതര പരിക്ക് തെലുങ്ക്-തമിഴ് സിനിമ നടി രശ്മി ഗൗതം ഓടിച്ച കാര്‍ ഇടിച്ച്് വഴിയാത്രക്കാരന് ഗുരുതര പരിക്ക്. വിശാഖപട്ടണത്തിന് സമീപം കുര്‍മന്നപാലേമില്‍ വെച്ചായിരുന്നു അപകടം. കാല്‍നടയാത്രക്കാരന്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് ദേഹത്തേക്ക് കാര്‍ ഇടിച്ചുകയറിയത്. പുതിയതായി വാങ്ങിയ കാര്‍ നടി ആവേശത്തില്‍ ഓടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കാര്‍ അമിത വേഗതയിലായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഗുരുതരമായി പരുക്കേറ്റ വഴിയാത്രക്കാരനെ ആദ്യം സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് വിശാഖപട്ടണത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. സംഭവത്തില്‍ നടിയുടെ കാര്‍ പൊലീസ് പിടിച്ചെടുക്കുകയും നടിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

നടുറോഡില്‍ വഴിയാത്രക്കാരുമായി തല്ലുകൂടിയ നടന്‍ സുധീറിനെതിരെ പൊലീസ് കേസെടുത്തു

നടുറോഡില്‍ വഴിയാത്രക്കാരുമായി തല്ലുകൂടിയ നടന്‍ സുധീറിനെതിരെ പൊലീസ് കേസെടുത്തു നടന്‍ സുധീറിനെതിരെ പൊലീസ് കേസെടുത്തു. നടുറോഡില്‍ വഴിയാത്രക്കാരുമായി തല്ലുകൂടിയതിനാണ് സുധീറിനെതിരെ കേസ്. ആലപ്പുഴ എസ് എല്‍ പുരത്തെ ബാറിനടുത്തുവച്ചാണ് സംഭവം. സുധീറും സുഹൃത്തുക്കളും ഇന്നലെ രാത്രി ബാറിനടുത്ത് കാര്‍ പാര്‍ക്ക് ചെയ്യുകയും പിന്നീട് കാറിന്റെ ഡോര്‍ തുറന്നപ്പോള്‍ വഴിയാത്രക്കാരനായ അനൂപ് എന്ന യുവാവിന്റെ ദേഹത്ത് തട്ടുകയും ചെയ്തു. ഇതേതുടര്‍ന്നുണ്ടായ തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. സുധീറും സഹൃത്തുക്കളും ചേര്‍ന്ന് അനൂപിനെയും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഹരീഷിനെയും തല്ലുകയായിരുന്നു. ഹരീഷിന്റെ മൂക്കിനും കണ്ണിനും കാര്യമായ പരിക്കുണ്ട്. നാട്ടുകാര്‍ സംഭവത്തില്‍ ഇടപെട്ടതോടെ പൊലീസെത്തി പ്രശ്‌നം താല്‍ക്കാലികമായി പരിഹരിക്കുകയായിരുന്നു. ചേര്‍ത്തല ആശുപത്രിയില്‍ ചികിത്സയ്ക്കായെത്തിയ അനൂപിനെയും ഹരീഷിനെയും സുധീറും സുഹൃത്തുക്കളും ഭീഷണിപ്പെടുത്തിയതായി ഇവര്‍ പൊലീസില്‍ നല്‍കിയ പരാതിയിലുണ്ട്. സുധീറും കൂട്ടുകാരും മദ്യലഹരിയിലായിരുന്നെന്നും ഇവര്‍ പറയുന്നു. സുധീറിനെയും സുഹൃത്തുക്കളെയും സംഭവ സ്ഥലത്തെത്തിയ പൊലീസ് എന്തിനാണ് വിട്ടയച്ചതെന്ന ചോദ്യമുന്നയിച്ച്…

നിര്‍മ്മാതാവിന്‍റെ വീടുകയറി ആക്രമിച്ച സംഭവം; സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന് സംഘടനയുടെ വിലക്ക്

നിര്‍മ്മാതാവിന്‍റെ വീടുകയറി ആക്രമിച്ച സംഭവം; സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന് സംഘടനയുടെ വിലക്ക് കൊച്ചി: സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന് വിലക്ക്. നിര്‍മ്മാതാക്കളുടെ സംഘടനയാണ് റോഷന്‍ ആന്‍ഡ്രൂസിന് വിലക്കേര്‍പ്പെടുത്തിയത്. നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയുടെ പരാതിയെ തുടര്‍ന്നാണ്‌ നടപടി. നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രോഡ്യൂസേര്സ് അസോസിയേഷനാണ് ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം റോഷന്‍ ആന്‍ഡ്രൂസും സംഘവും നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയുടെ വീട് കയറി ആക്രമിച്ചിരുന്നു. കൊച്ചി പനമ്പിള്ളി നഗറിലുള്ള ആല്‍വിന്‍ ആന്റണിയുടെ വീട്ടില്‍ റോഷന്‍ ആന്‍ഡ്രൂസും സുഹൃത്ത് നവാസും സംഘവും ചേര്‍ന്ന് ആക്രമണം നടത്തിയെന്നാണ് പരാതി. ഇത് സംബന്ധിച്ച പരാതി എറണാകുളം സൗത്ത് പോലീസിലും ഡി ജി പിക്കും ആല്‍വിന്‍ ആന്റണി പരാതി നല്‍കി. വീടിന്‍റെ ജനല്‍ ചില്ലുകള്‍ ഉള്‍പ്പടെ അടിച്ചു തകര്‍ത്ത സംഘം വീട്ടില്‍ ഉണ്ടായിരുന്ന സ്ത്രീകളെയും ആക്രമിച്ചതായി പരാതിയില്‍ പറയുന്നു. ആല്‍വിന്‍ ആന്റണിയുടെ പരാതിയില്‍ കൊച്ചി സൗത്ത് പോലീസ്…

പെണ്ണിന്‍റെ പേരില്‍ കലഹം?; സംവിധായകന്‍ നിര്‍മ്മാതാവിന്റെ വീടുകയറി ആക്രമിച്ചു

പെണ്ണിന്‍റെ പേരില്‍ കലഹം?; സംവിധായകന്‍ നിര്‍മ്മാതാവിന്റെ വീടുകയറി ആക്രമിച്ചു നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയുടെ വീട് കയറി ആക്രമിച്ചതായി പരാതി. കൊച്ചി പനമ്പിള്ളി നഗറിലുള്ള ആല്‍വിന്‍ ആന്റണിയുടെ വീട്ടില്‍ റോഷന്‍ ആന്‍ഡ്രൂസും സുഹൃത്ത് നവാസും ചേര്‍ന്ന് ആക്രമണം നടത്തിയെന്നാണ് പരാതി. വീടിന്‍റെ ജനല്‍ ചില്ലുകള്‍ ഉള്‍പ്പടെ അടിച്ചു തകര്‍ത്ത സംഘം വീട്ടില്‍ ഉണ്ടായിരുന്ന സ്ത്രീകളെയും ആക്രമിച്ചതായി പരാതിയില്‍ പറയുന്നു. ആല്‍വിന്‍ ആന്റണിയുടെ പരാതിയില്‍ കൊച്ചി സൗത്ത് പോലീസ് കേസെടുത്തു. പിന്നില്‍ സ്ത്രീ വിഷയമാണെന്നാണ് പറയുന്നത്. സിനിമയിലെ അസിസ്റ്റന്റ്‌ ഡയറക്ടറെ ചൊല്ലിയുള്ള തര്‍ക്കമാണ് ഇരുവരും തമ്മിലുള്ള വിരോധത്തിന് കാരണമെന്നാണ് സിനിമാ പ്രവര്‍ത്തകര്‍ പറയുന്നത്. കായംകുളം കൊച്ചുണ്ണി സിനിമയുടെ സംവിധാന സഹായിയായ പെണ്‍കുട്ടിയും സംവിധായകനും തമ്മില്‍ അടുപ്പത്തിലായിരുന്നു എന്നാണ് സിനിമാ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതേസമയം സിനിമയുടെ നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയുടെ മകനുമായി സംവിധാന സഹായിയായ പെണ്‍കുട്ടി അടുക്കുന്നതാണ് സംവിധായകനെ പ്രകോപിപ്പിച്ചത്.…

അപ്പോള്‍ എന്റെ ചോദ്യം ഇതാണ്, ഇതില്‍ ആരാണ് ഞാന്‍…? വ്യാജ പോസ്റ്ററുകള്‍ കണ്ട് കിളിപോയി സലിംകുമാര്‍

അപ്പോള്‍ എന്റെ ചോദ്യം ഇതാണ്, ഇതില്‍ ആരാണ് ഞാന്‍…? വ്യാജ പോസ്റ്ററുകള്‍ കണ്ട് കിളിപോയി സലിംകുമാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തുവന്ന സാഹചര്യത്തില്‍ പ്രചരണങ്ങള്‍ക്കും ചൂടേറുകയാണ്. സോഷ്യല്‍ മീഡിയകളിലൂടെ ധാരാളം പ്രചരണം ഇത്തവണ നടക്കുന്നത്. ചലച്ചിത്ര താരങ്ങളുടെ രാഷ്ട്രീയ ചായ് വ് തെരഞ്ഞെടുപ്പ് കാലത്ത് ചര്‍ച്ചയാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ തന്റെ പേരില്‍ വന്ന വ്യാജ വാര്‍ത്ത കണ്ട് ആകെ ഞെട്ടിയിരിക്കുകയാണ് നടന്‍ സലിംകുമാര്‍. തന്റെ പേരില്‍ വന്ന രണ്ട് വ്യാജ പോസ്റ്റുകളാണ് സലിംകുമാര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. രണ്ട് പോസ്റ്റിലും പറയുന്നതാകട്ടെ പരസ്പര വിരുദ്ധമായ കാര്യങ്ങള്‍. ജയരാജന്റെയും സലിംകുമാറിന്റെ ചിത്രം ഉള്‍ക്കൊള്ളിച്ചുള്ളതാണ് രണ്ട് പോസ്റ്റുകളും. ഒന്നാമത്തെ പോസ്റ്റ് ഇങ്ങനെ- ‘ഞാനൊരു ഇടതുപക്ഷ അനുഭാവിയാണ്. എന്നിരുന്നാലും പറയുകയാണ്. ജയരാജനെ പോലെയുള്ള കൊലയാളികളെ മത്സരിപ്പിക്കുന്നത് സിപിഎമ്മിന് ദോഷം ചെയ്യും. എന്റെയും കുടുംബത്തിന്റെയും വോട്ട് ഇപ്രാവശ്യം യുഡിഎഫിനാണ്. ഒരു കാരണവശാലും ബിജെപി അധികാരത്തില്‍ വരരുത്..…

തന്റെ വാഹനപ്രേമത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ടൊവിനോ തോമസ്

തന്റെ വാഹനപ്രേമത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ടൊവിനോ തോമസ് യുവതാരനിരയില്‍ ശ്രദ്ധേയനായ താരമാണ് ടൊവിനോ തോമസ്. ടൊവിനോ ഇപ്പോള്‍ തന്റെ വാഹനപ്രേമത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്. ബിഎം ഡബ്ലുവിന്റെ കാറും ബൈക്കും അടുത്തിടെയാണ് ടൊവിനോ സ്വന്തമാക്കിയത്. കാറിന് ഒന്നരക്കോടിയും ബൈക്കിന് മൂന്ന് ലക്ഷവുമായിരുന്നു. ഈ വാഹനങ്ങള്‍ സ്വന്തമാക്കാന്‍ തനിക്കു പ്രേരണയായ കാര്യ വ്യക്തമാക്കുകയാണ് താരം. ഓരോ സമയത്ത് തോന്നുന്ന വട്ടാണ് ഇങ്ങനെയൊരോ വാഹനങ്ങള്‍ വാങ്ങാന്‍ തീരുമാനിക്കുന്നത്. ഒരു സെഡാന്‍ കാര്‍ വാങ്ങാനാണിരുന്നത് എന്നാല്‍ അപ്പോഴാണ് ഈ കാര്‍ ഭയങ്കര കംഫര്‍ട്ടാണെന്നറിഞ്ഞത്. അതോടെ ഇത് വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ഡ്രൈവിങ്ങില്‍ വല്ല്യ ക്രേസില്ലെന്നും അക്കാര്യത്തിലൊക്കെ താന്‍ വളരെ ബോറനാണെന്നും താരം പറയുന്നു. പ്രേക്ഷക പിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലായ താരത്തിന്റ ലൂസിഫറുള്‍പ്പടെ നിരവധി സിനിമകളാണ് പുറത്തിറങ്ങാനിരിക്കുന്നത്.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ ജൂറിയില്‍ തര്‍ക്കം; അധ്യക്ഷന്‍ ഇറങ്ങിപ്പോയി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ ജൂറിയില്‍ തര്‍ക്കം; അധ്യക്ഷന്‍ ഇറങ്ങിപ്പോയി 49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തിനിടെ ജൂറിയില്‍ കനത്ത തര്‍ക്കമുണ്ടായതായി റിപ്പോര്‍ട്ട്. മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിന്റെ പേരിലുണ്ടായ തര്‍ക്കത്തില്‍ അവസാന സെഷനില്‍ നിന്ന് ജൂറി ചെയര്‍മാന്‍ കുമാര്‍ സാഹ്നി ഇറങ്ങിപ്പോയി. ജൂറി ചെയര്‍മാനെ അനുനയിപ്പിക്കാന്‍ അക്കാദമി അംഗങ്ങള്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ലെന്നും റിപോര്‍ട്ടുകള്‍ പുറത്ത് വരുന്നു. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ കാന്തന്‍- ദി ലവര്‍ ഓഫ് കളറിന്റെ സംവിധായകന്‍ സി ഷെരീഫിന് തന്നെ മികച്ച സംവിധായകനുള്ള അവാര്‍ഡും നല്‍കണമെന്ന് കുമാര്‍ സാഹ്നി നിര്‍ബന്ധം പിടിച്ചു. എന്നാല്‍ ജൂറി ചെയര്‍മാന്റെ നിര്‍ദേശം മറ്റ് അംഗങ്ങള്‍ നിരസിച്ചുവെന്നും ഇതോടെ രോഷാകുലനായ ചെയര്‍മാന്‍ വിധി നിര്‍ണയത്തില്‍ നിന്നും ഇറങ്ങിപ്പോയെന്നുമാണ് റിപ്പോര്‍ട്ട്. ജൂറി ചെയര്‍മാന്‍ കുമാര്‍ സാഹ്നി ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപന ചടങ്ങിലും പങ്കെടുത്തിരുന്നില്ല. ആരോഗ്യപരമായ കാരണങ്ങളാലാണ് ചെയര്‍മാന്‍ ചടങ്ങില്‍…

മുട്ടുമടക്കി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി; വിജേഷിന് അഞ്ചു ലക്ഷം നല്‍കാമെന്ന് ഹൈക്കോടതിയില്‍

മുട്ടുമടക്കി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി; വിജേഷിന് അഞ്ചു ലക്ഷം നല്‍കാമെന്ന് ഹൈക്കോടതിയില്‍ കൊച്ചിയും: വിജേഷ് വിജയന്‍റെ കുടുംബത്തിന് നഷ്ട്ടപരിഹാരം നല്‍കാന്‍ തയ്യാറാണെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഹൈക്കോടതിയെ അറിയിച്ചു. തൃശൂര്‍ സ്വദേശി വിജേഷിന് വീഗാലാണ്ടിലെ റൈഡില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റിരുന്നു. എന്നാല്‍ വിജേഷിന്റെ ചികിത്സയ്ക്കോ നഷ്ട്ടപരിഹാരം നല്‍കാനോ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി തയ്യാറായില്ല. ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ് വിജേഷ്. ഇതിനെ തുടര്‍ന്നാണ്‌ നഷ്ട്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. നിരവധി തവണ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് വിജേഷ് പറഞ്ഞു. ബക്കറ്റ് ഷവർ എന്ന പേരിലുള്ള റൈഡിൽ നിന്ന് വീണാണ് വിജേഷിന് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റത്. ശരീരം തളര്‍ന്നു പോയ വിജേഷ് ഇപ്പോഴും വീൽചെയറിലാണ്. ഇതുവരെ ഇരുപത്തിയഞ്ച് ലക്ഷം രൂപ ചികിത്സയ്ക്കായി ചിലവാക്കി. അതേസമയം കേസ് കൊടുത്തത് തനിക്ക് നാണക്കേട്‌ ഉണ്ടാക്കിയെന്നും അതിനാല്‍ രണ്ടര ലക്ഷം രൂപ നല്‍കാമെന്നായിരുന്നു കൊച്ചൗസേപ്പ്…