വിവാഹമോചനം നേടാതെ മറ്റൊരാളെ വിവാഹം കഴിച്ചു; യുവതിക്ക് നല്ലനടപ്പും ഒരു ലക്ഷം രൂപയും ശിക്ഷ

വിവാഹമോചനം നേടാതെ മറ്റൊരാളെ വിവാഹം കഴിച്ചു; യുവതിക്ക് നല്ലനടപ്പും ഒരു ലക്ഷം രൂപയും ശിക്ഷ ആദ്യ വിവാഹം ഒഴിയാതെ മറ്റൊരു വിവാഹം കഴിച്ച സ്ത്രീയ്ക്ക് നല്ലനടപ്പും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. ആദ്യ ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് കോടതിയുടെ വിധി. ആദ്യ വിവാഹം നിലനില്‍ക്കെയാണ് തിരുവന്നൂര്‍ നട മണ്ടടത്ത് പറമ്പ് എം ടി ഷമീനെയാണ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. മൂന്ന് കൊല്ലം നല്ല നടപ്പിനാണ് ശിക്ഷിച്ചത്. കൂടാതെ ഒരു ലക്ഷം രൂപയും ശിക്ഷിച്ചിട്ടുണ്ട്. ഈ തുക നഷ്ട്ടപരിഹാരമായി ആദ്യ ഭര്‍ത്താവിന് നല്‍കണം. പരാതിക്കാരനായ ആദ്യ ഭര്‍ത്താവ്‌ അബ്ദുല്‍ സാലിഹിന് കോടതി ചെലവ് ഇനത്തില്‍ പതിനായിരം രൂപ നല്‍കാനും കോടതി വിധിച്ചു. താനുമായുള്ള വിവാഹ ബന്ധം നിലനില്‍ക്കെ നിയമാനുസൃതം വിവാഹ മോചനം നേടാതെ മറ്റൊരാളെ വിവാഹം കഴിച്ചത് ഐ പി സി 494 പ്രകാരം…

ടിക് ടോക് വീഡിയോ ചെയ്യാനായി കടലുണ്ടിപ്പുഴയില്‍ ചാടിയ വിദ്യാര്‍ത്ഥികളെ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചു

ടിക് ടോക് വീഡിയോ ചെയ്യാനായി കടലുണ്ടിപ്പുഴയില്‍ ചാടിയ വിദ്യാര്‍ത്ഥികളെ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചു യുവാക്കള്‍ക്കിടയില്‍ ടിക് ടോക് ഷൂട്ടിങ് വലിയ ദുരന്തമായി മാറിക്കൊണ്ടിരിക്കുകയാണ്.കൂടുതല്‍ ലൈക്കുകളും വ്യൂസും കിട്ടാനായി ജീവനു ഭീഷനിയായ ദൗത്യങ്ങള്‍ ചെയ്യാന്‍ പോലും മിക്കവരും തയാറാകുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് പത്ത് വിദ്യാര്‍ഥികള്‍ ടിക് ടോക് വീഡിയോ ഷൂട്ട് ചെയ്യാനായി പാലത്തില്‍ നിന്നു ചാടി. ഇവര്‍ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടു മാത്രമാണ്. കടലുണ്ടിപുഴ പാലത്തിന് മുകളില്‍ നിന്നാണ് പത്തോളം വിദ്യാര്‍ഥികള്‍ ആഴമുള്ള പുഴയിലേക്ക് എടുത്തു ചാടിയത്. ശക്തമായ അടിയൊഴുക്കുള്ള ഭാഗത്താണ് ഇവര്‍ ചാടിയത്. പുഴയിലേക്ക് ചാടിയ വിദ്യാര്‍ഥികള്‍ അപകടത്തില്‍പെട്ടതോടെയാണ് മത്സ്യത്തൊഴിലാളികള്‍ ബോട്ടുമായി രക്ഷിക്കാനിറങ്ങിയത്. പുഴയിലേക്ക് ചാടുന്നതിന്റെയും മല്‍സ്യത്തൊഴിലാളികള്‍ രക്ഷിക്കുന്നതിന്റെയും വീഡിയോകള്‍ സോഷ്യല്‍മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. പാലത്തിന്റെ കൈവരികളില്‍ നിന്നാണ് ചാടിയത്. നേരത്തെയും ഇവിടെ നിന്ന് ടിക് ടോക് വീഡിയോകള്‍ ഷൂട്ട് ചെയ്തിരുന്നു. ഈ വീഡിയോകള്‍ വന്‍ ഹിറ്റായതോടെയാണ്…

മതിയായി; ഫേസ്ബൂക്കിനോട് വിടപറഞ്ഞ് പ്രിയനന്ദന്‍

മതിയായി; ഫേസ്ബൂക്കിനോട് വിടപറഞ്ഞ് പ്രിയനന്ദന്‍ സംവിധായകന്‍ പ്രിയനന്ദനന്‍ ഫേസ്ബുക്കില്‍ നിന്ന് വിടപറയുന്നു. തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് പ്രിയനന്ദനന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. മുഖപുസ്തത്തില്‍ നിന്നും വിട പറയുന്നു. എന്നെ സുന്ദരവും അസുന്ദരവുമാക്കിയ എല്ലാ ലഹരിക്കും നന്ദിയുണ്ട്. എന്നാണ് പ്രിയനന്ദനന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. ശബരിമല വിഷയത്തില്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിന്റെ പേരില്‍ പ്രിയാനന്ദനന് നേരെ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ആക്രമണം നടന്നിരുന്നു. ഇതിനിടയില്‍ ആര്‍എസ്എസുകാര്‍ തന്റെ തലയില്‍ ചാണക വെള്ളം ഒഴിച്ചെന്നു ആരോപിക്കുകയും പരാതി നല്‍കുകയും ചെയ്തിരുന്നു. സംഭവത്തില്‍ തൃശ്ശൂര്‍ വല്ലച്ചിറ സ്വദേശി സരോവര്‍ അറസ്റ്റിലായിരുന്നു.

പത്തു വര്‍ഷമായി താന്‍ കൈ കഴുകാറില്ലെന്ന് ടിവി അവതാരകന്‍

പത്തു വര്‍ഷമായി താന്‍ കൈ കഴുകാറില്ലെന്ന് ടിവി അവതാരകന്‍ പത്തു വര്‍ഷമായി താന്‍ കൈ കഴുകാറില്ലെന്ന് ടിവി അവതാരകന്‍ പീറ്റ് ഹെഗ്‌സെത്ത്. ഭക്ഷണത്തെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചും ഉള്ള ഒരു ടെലിവിഷന്‍ ചര്‍ച്ചയിലാണ് പീറ്റ് ഹെഗ്‌സെത്തിന്റെ വെളിപ്പെടുത്തല്‍. ഒരു ടെലിവിഷന്‍ പ്രോഗ്രാമില്‍ വേള്‍ഡ് പിസാ ഡേയുമായി ബന്ധപ്പെട്ട് സഹ അവതാരകരായ എഡ് ഹെന്റിയും ജെഡേഡിയാ ബിലയും ഒരു ദിവസം പഴക്കമുള്ള പിസ കഴിച്ചപ്പോഴുള്ള അനുഭവം പങ്കുവെച്ചു. അവരുടെ അഭിപ്രായത്തില്‍ പഴകിയ ഭക്ഷണം കഴിക്കുമ്പോഴും വ്യക്തിശുചിത്വം പാലിക്കാത്തപ്പോഴും നഗ്‌നനേത്രം കൊണ്ടു കാണാനാകാത്ത അണുക്കള്‍ ശരീരത്തിനുള്ളില്‍ എത്തുകയും അസുഖം പിടിപെടാന്‍ കാരണമാകുകയും ചെയ്യുന്നുവെന്നാണ്. ഈ സമയത്താണ് ഹെഗ്‌സെത്ത് തന്റെ രഹസ്യം തുറന്നടിച്ചത്. കീടാണുക്കള്‍ ഒരു യഥാര്‍ഥ കാര്യമല്ലെന്നും ഇതുമൂലം തനിക്ക് ഇതുവരെ അസുഖം പിടിപെട്ടിട്ടില്ലെന്നും ഹെഗ്‌സെത്ത് വ്യക്തമാക്കി. ഹെഗ്‌സെത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകള്‍ സോഷ്യല്‍ മീഡിയ വഴി രംഗത്തെത്തുന്നുണ്ട്.

വീരമൃത്യു വരിച്ച സൈനികന് അനുശോചനം അറിയിക്കാനെത്തിയ പ്രകാശ് രാജിന് നാട്ടുകാരുടെ മര്‍ദ്ദനം

വീരമൃത്യു വരിച്ച സൈനികന് അനുശോചനം അറിയിക്കാനെത്തിയ പ്രകാശ് രാജിന് നാട്ടുകാരുടെ മര്‍ദ്ദനം പുല്‍വാമയില്‍ വീരമൃത്യു വരിച്ച സൈനികന്റെ നാടായ കര്‍ണാടകയിലെത്തിയ നടന്‍ പ്രകാശ് രാജിന് മര്‍ദ്ദനമേറ്റതായി റിപ്പോര്‍ട്ട്. കര്‍ണാടകയിലെ മെല്ലഹള്ളിയില്‍ വീരമൃത്യ വരിച്ച സി.ആര്‍.പി.എഫ് ജവാന്‍ ഗുരുവിന്റെ ശവസംസ്‌കാര ചടങ്ങിനിടെയാണ് സംഭവം. അനുശോചനം അറിയിക്കാനായി ഗുരുവിന്റെ വീട്ടിലെത്തിയ പ്രകാശ് രാജിനെ പ്രദേശവാസികള്‍ വളയുകയായിരുന്നു. പ്രകാശ് രാജ് കാണിക്കുന്ന സങ്കടം അഭിനയമാണെന്നും ഇന്ത്യന്‍ സൈന്യത്തെ നിരന്തരം അപമാനിക്കുന്നയാളാണ് നടനെന്നും ആരോപിച്ചായിരുന്നു ഗ്രാമവാസികള്‍ പ്രകാശ് രാജിനെതിരെ പ്രതിഷേധിച്ചത്. പ്രകാശ് രാജ് ഒറ്റുകാരനാണെന്നും വീരമൃത്യു വരിച്ച സൈനികന് അന്തിമോപചാരം അര്‍പ്പിക്കാന്‍ അവകാശം ഇല്ലെന്നുമാണ് നാട്ടുകാര്‍ പറഞ്ഞത്. പ്രതിഷേധത്തിനിടെ ചിലര്‍ പ്രകാശ് രാജിനെ മര്‍ദ്ദിക്കുകയും ചെയ്തു. ഇതോടെ പ്രശ്‌നം വഷളാകുകയും നടനെ പോലീസ് അവിടെ നിന്നും മാറ്റുകയും ചെയ്തു. വളരെ പാടുപെട്ടാണ് നടനെ പോലീസ് കാറിന് സമീപം എത്തിച്ചത്. പിന്നീട് അദ്ദേഹം ഇവിടെ…

ജഗതി ശ്രീകുമാര്‍ തിരിച്ചെത്തുന്നു…! ആവേശത്തില്‍ ആരാധകര്‍

ജഗതി ശ്രീകുമാര്‍ തിരിച്ചെത്തുന്നു…! ആവേശത്തില്‍ ആരാധകര്‍ മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാര്‍ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചു വരുന്നു. അപകടത്തെ തുടര്‍ന്ന് ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്നത്. തൃശ്ശൂരിലെ വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യചിത്രത്തിലൂടെയാണ് ജഗതിയുടെ തിരിച്ചുവരവ്. ജഗതി ശ്രീകുമാര്‍ എന്റര്‍ടൈന്മെന്റ്‌സ് ആണ് പരസ്യചിത്രം നിര്‍മ്മിക്കുന്നത്. നിരവധി പരസ്യചിത്രങ്ങള്‍ ഒരുക്കിയ സിധിനാണ് ജഗതി അഭിനയിക്കാനിരിക്കുന്ന പരസ്യചിത്രത്തിന്റെ സംവിധായകന്‍. പുതിയ പ്രൊജക്ടിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മവും ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ന്‍മെന്റ് പരസ്യ കമ്പനിയുടെ ഉല്‍ഘാടനവും 27ന് വൈകിട്ട് ഏഴിന് ചാലക്കുടിയിലെ വാട്ടര്‍ തീം പാര്‍ക്കില്‍ നടക്കും. ജഗതിയുടെ സുഹൃത്തുക്കളും ചലച്ചിത്രരംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കുമെന്നും രാജ്കുമാര്‍ അറിയിച്ചു. അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് ജഗതി വീണ്ടും അഭിനയരംഗത്തേക്കെത്തുന്നത്. സിനിമാലോകവുമായി വീണ്ടും ഇടപഴകുന്നതും സിനിമയിലെ സുഹൃത്തുക്കളോടൊപ്പം പ്രവര്‍ത്തിക്കുന്നതും ജഗതിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടാക്കുമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു.…

ശ്രീദേവിയുടെ സാരി ലേലം ചെയ്യുന്നു…തുക കേട്ടാല്‍

ശ്രീദേവിയുടെ സാരി ലേലം ചെയ്യുന്നു…തുക കേട്ടാല്‍ തെന്നിന്ത്യന്‍ താരസുന്ദരിയായിരുന്ന ശ്രീദേവിയുടെ സാരി ലേലം ചെയ്യാനൊരുങ്ങി ഭര്‍ത്താവ് ബോണി കപൂര്‍. ഫെബ്രുവരി 24 ന് ശ്രീദേവി മരിച്ചിട്ട് ഒരു വര്‍ഷം തികയാനിരിക്കേയാണ് ബോണി കപൂറിന്റെ ഈ തീരുമാനം. ലേലത്തുക ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നീക്കിവെക്കും. ശ്രീദേവിയുടെ പ്രീയപ്പെട്ട ‘കോട്ട’ സാരികളില്‍ ഒന്നാണ് ലേലം ചെയ്യാനിരിക്കുന്നത്. വെബ്സൈറ്റിലൂടെയാണ് ലേലം നടക്കുന്നത്. 40,000 രൂപ മുതലാണ് ലേലത്തുക ആരംഭിക്കുന്നത്. ലേലത്തില്‍ നിന്നു ലഭിക്കുന്ന തുക സ്ത്രീകളുടെയും കുട്ടികളുടേയും ഭിന്നശേഷിക്കാരുടേയും ഉന്നമനത്തിനായി നല്‍കാനാണ് കുടുംബം തീരുമാനിച്ചിരിക്കുന്നത്. 2018 ഫെബ്രുവരി 24 ന് കുടുംബത്തോടൊപ്പം ബന്ധുവിന്റെ വിവാഹത്തിനായി ദുബായിയില്‍ എത്തിയപ്പോള്‍ ഹോട്ടല്‍ മുറില്‍ വെച്ചാണ് ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുമ്പോള്‍ ശ്രീദേവിക്ക് 56 വയസായിരുന്നു. മരണ സമയം നിരവധി വിവാദങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ബാത്ത് ടബ്ബിലായിരുന്നു ശ്രീദേവിയുടെ മൃതദേഹം കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളുടേയും…

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഷാരൂഖാന്റെ മകള്‍ സുഹാന

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഷാരൂഖാന്റെ മകള്‍ സുഹാന പുതിയ വെളിപ്പെടുത്തലുമായി ഷാറുഖാന്റെ മകള്‍ സുഹാന രംഗത്ത്. ദക്ഷിണ കൊറിയന്‍ ഗായകനും നടനുമായ സുഹോയുമായി ഡേറ്റ് ചെയ്യാന്‍ ആഗ്രഹക്കുന്നു എന്നായിരുന്നു സുഹാനയുടെ വെളിപ്പെടുത്തല്‍. ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റില്‍ ഒരു ആരാധകന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് സുഹാന ഇക്കാര്യം വെളിപ്പെടുത്തിയത്. എത് നടനെയാണ് ഡേറ്റ് ചെയ്യാന്‍ ആഗ്രഹക്കുന്നത് എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഇതിനു മറുപടിയായി സുഹോയുടെ ചിത്രം സഹിതമാണ് സുഹാന വെളിപ്പെടുത്തിയത്. എന്റെ നെഞ്ചില്‍ തീയാണ്; നരേന്ദ്രമോദി ജമ്മു കാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാര്‍ വീരമൃത്യു വരിച്ചിരുന്നു. സംഭവത്തില്‍ വൈകാരിക പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നിങ്ങലെപ്പോലെതന്നെ തന്റെ ഹൃദയത്തിലും തീയാളുകയാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. പുല്‍വാമയില്‍ പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ കണ്ണുനീരിന് മറുപടി നല്‍കുമെന്നും മോദി ബിഹാറില്‍ പറഞ്ഞു. ‘നിങ്ങളേപ്പോലെ എന്റെ നെഞ്ചിലും തീയാളുന്നു. വീരമൃത്യു വരിച്ച സഞ്ജയ് കുമാര്‍ സിന്‍ഹ,…

അമ്മയ്ക്ക് വാട്സാപ്പ് സന്ദേശം അയച്ച ശേഷം തമിഴ് യുവനടി ആത്മഹത്യ ചെയ്തു

അമ്മയ്ക്ക് വാട്സാപ്പ് സന്ദേശം അയച്ച ശേഷം തമിഴ് യുവനടി ആത്മഹത്യ ചെയ്തു തമിഴ് യുവനടി വീട്ടില്‍ മരിച്ച നിലയില്‍. യാഷികയെന്ന യുവനടിയെ ചെന്നൈ പെരവള്ളൂരിലെ വീട്ടിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. 21 വയസായിരുന്നു. മരിക്കുന്നതിനു മുന്‍പ് യാഷിക അമ്മയ്ക്ക് വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. അതില്‍ തന്റെ ഒപ്പം ജീവിച്ചിരുന്ന കാമുകന്‍ മോഹന്‍ ബാബുവാണ് മരണത്തിന് കാരണമെന്നാണ് പറഞ്ഞിരിക്കുന്നത്. മോഹന്‍ ബാബുവിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. മൊബൈല്‍ ഫോണ്‍ സര്‍വീസിങ് കമ്പനിയിലെ ജീവനക്കാരനായ അരവിന്ദ് എന്ന മോഹന്‍ ബാബുവുമായി യാഷിക പ്രണയത്തിലാവുവുകയും പിന്നീട് ഇരുവരും പെരവള്ളൂരില്‍ ഒരു വീട് വാടകയ്ക്കെടുത്ത് അവിടേയ്ക്ക് താമസം മാറുകയായിരുന്നു. ഇരുവരും നാലു മാസമായി ഒരുമിച്ച് അവിടെയായിരുന്നു താമസം. എന്നാല്‍ അടുത്തിടെ ഇരുവരും തമ്മില്‍ വഴക്കിടുകയും തുടര്‍ന്ന് മോഹന്‍ ബാബു മാറി താമസിക്കുകയും ചെയ്തു. തന്നെ മോഹന്‍ ബാബു നിരന്തരം പീഡിപ്പിക്കുകയും എന്നാല്‍ വിവാഹം കഴിക്കാന്‍…

അതിശയന്‍ ദേവദാസ് നായകനാകുന്ന ‘കളിക്കൂട്ടുകാര്‍’ തിയേറ്ററിലേക്ക്

അതിശയന്‍ ദേവദാസ് നായകനാകുന്ന ‘കളിക്കൂട്ടുകാര്‍’ തിയേറ്ററിലേക്ക് അതിശയന്‍ ദേവദാസ് നായകനാകുന്ന ‘കളിക്കൂട്ടുകാര്‍’ തിയേറ്ററിലേക്ക്.2019 മാര്‍ച്ച് 8 ന് ചിത്രം റിലീസ് ചെയ്യും പ്രേക്ഷക ശ്രദ്ധ നേടിയ ഹിറ്റ് ചിത്രങ്ങളായ അതിശയന്‍, ആനന്ദഭൈരവി ചിത്രങ്ങളിലെ മികച്ച ബാലതാരമായി തിളങ്ങി മലയാളികളുടെ ഹൃദയം കവര്‍ന്ന ദേവദാസ് ഇതാ നായകനാകുന്നു.  ദേവദാസിന്‍റെ പിതാവും പ്രമുഖ നടനുമായ  ഭാസി പടിക്കല്‍ (രാമു) കഥയും തിരക്കഥയും സംഭാഷണവും ഒരുക്കി ദേവാമൃതം സിനിമ ഹൗസ് നിര്‍മ്മിച്ച് പി.കെ ബാബുരാജ് സംവിധാനം ചെയ്യുന്ന ‘കളിക്കൂട്ടുകാരി’ലാണ് ദേവദാസ് കേന്ദ്രകഥാപാത്രമാകുന്നത്. ചിത്രം 2019 മാര്‍ച്ച് 8 ന് റിലീസ് ചെയ്യും.  പത്തൊമ്പത് വയസ്സുള്ള ആറ് സുഹൃത്തുക്കളുടെ അതിജീവനത്തിന്‍റെയും പോരാട്ടത്തിന്‍റെയും കഥയാണ് കളിക്കൂട്ടുകാര്‍ പറയുന്നത്. കുട്ടിക്കാലം മുതലേ ഒരുമിച്ച് കളിച്ചുവളര്‍ന്ന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളായി ഒരുമിച്ച് മുന്നേറുമ്പോള്‍ അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ചില സംഭവങ്ങളിലൂടെയും വ്യക്തികളിലൂടെയുമാണ് കളിക്കൂട്ടുകാര്‍ കഥ വികസിക്കുന്നതെന്ന് സംവിധായകന്‍ പി.കെ…