അമ്മയ്ക്ക് വാട്സാപ്പ് സന്ദേശം അയച്ച ശേഷം തമിഴ് യുവനടി ആത്മഹത്യ ചെയ്തു

അമ്മയ്ക്ക് വാട്സാപ്പ് സന്ദേശം അയച്ച ശേഷം തമിഴ് യുവനടി ആത്മഹത്യ ചെയ്തു തമിഴ് യുവനടി വീട്ടില്‍ മരിച്ച നിലയില്‍. യാഷികയെന്ന യുവനടിയെ ചെന്നൈ പെരവള്ളൂരിലെ വീട്ടിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. 21 വയസായിരുന്നു. മരിക്കുന്നതിനു മുന്‍പ് യാഷിക അമ്മയ്ക്ക് വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. അതില്‍ തന്റെ ഒപ്പം ജീവിച്ചിരുന്ന കാമുകന്‍ മോഹന്‍ ബാബുവാണ് മരണത്തിന് കാരണമെന്നാണ് പറഞ്ഞിരിക്കുന്നത്. മോഹന്‍ ബാബുവിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. മൊബൈല്‍ ഫോണ്‍ സര്‍വീസിങ് കമ്പനിയിലെ ജീവനക്കാരനായ അരവിന്ദ് എന്ന മോഹന്‍ ബാബുവുമായി യാഷിക പ്രണയത്തിലാവുവുകയും പിന്നീട് ഇരുവരും പെരവള്ളൂരില്‍ ഒരു വീട് വാടകയ്ക്കെടുത്ത് അവിടേയ്ക്ക് താമസം മാറുകയായിരുന്നു. ഇരുവരും നാലു മാസമായി ഒരുമിച്ച് അവിടെയായിരുന്നു താമസം. എന്നാല്‍ അടുത്തിടെ ഇരുവരും തമ്മില്‍ വഴക്കിടുകയും തുടര്‍ന്ന് മോഹന്‍ ബാബു മാറി താമസിക്കുകയും ചെയ്തു. തന്നെ മോഹന്‍ ബാബു നിരന്തരം പീഡിപ്പിക്കുകയും എന്നാല്‍ വിവാഹം കഴിക്കാന്‍…

അതിശയന്‍ ദേവദാസ് നായകനാകുന്ന ‘കളിക്കൂട്ടുകാര്‍’ തിയേറ്ററിലേക്ക്

അതിശയന്‍ ദേവദാസ് നായകനാകുന്ന ‘കളിക്കൂട്ടുകാര്‍’ തിയേറ്ററിലേക്ക് അതിശയന്‍ ദേവദാസ് നായകനാകുന്ന ‘കളിക്കൂട്ടുകാര്‍’ തിയേറ്ററിലേക്ക്.2019 മാര്‍ച്ച് 8 ന് ചിത്രം റിലീസ് ചെയ്യും പ്രേക്ഷക ശ്രദ്ധ നേടിയ ഹിറ്റ് ചിത്രങ്ങളായ അതിശയന്‍, ആനന്ദഭൈരവി ചിത്രങ്ങളിലെ മികച്ച ബാലതാരമായി തിളങ്ങി മലയാളികളുടെ ഹൃദയം കവര്‍ന്ന ദേവദാസ് ഇതാ നായകനാകുന്നു.  ദേവദാസിന്‍റെ പിതാവും പ്രമുഖ നടനുമായ  ഭാസി പടിക്കല്‍ (രാമു) കഥയും തിരക്കഥയും സംഭാഷണവും ഒരുക്കി ദേവാമൃതം സിനിമ ഹൗസ് നിര്‍മ്മിച്ച് പി.കെ ബാബുരാജ് സംവിധാനം ചെയ്യുന്ന ‘കളിക്കൂട്ടുകാരി’ലാണ് ദേവദാസ് കേന്ദ്രകഥാപാത്രമാകുന്നത്. ചിത്രം 2019 മാര്‍ച്ച് 8 ന് റിലീസ് ചെയ്യും.  പത്തൊമ്പത് വയസ്സുള്ള ആറ് സുഹൃത്തുക്കളുടെ അതിജീവനത്തിന്‍റെയും പോരാട്ടത്തിന്‍റെയും കഥയാണ് കളിക്കൂട്ടുകാര്‍ പറയുന്നത്. കുട്ടിക്കാലം മുതലേ ഒരുമിച്ച് കളിച്ചുവളര്‍ന്ന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളായി ഒരുമിച്ച് മുന്നേറുമ്പോള്‍ അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ചില സംഭവങ്ങളിലൂടെയും വ്യക്തികളിലൂടെയുമാണ് കളിക്കൂട്ടുകാര്‍ കഥ വികസിക്കുന്നതെന്ന് സംവിധായകന്‍ പി.കെ…

ആദിവാസികള്‍ക്ക് വീട്‌വെച്ച് നല്‍കാമെന്ന വാഗ്ദാനം നിറവേറ്റിയില്ലെന്ന ആരോപണം; വിശദീകരണവുമായി മഞ്ജു വാര്യര്‍

ആദിവാസികള്‍ക്ക് വീട്‌വെച്ച് നല്‍കാമെന്ന വാഗ്ദാനം നിറവേറ്റിയില്ലെന്ന ആരോപണം; വിശദീകരണവുമായി മഞ്ജു വാര്യര്‍ ആദിവാസി കുംടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കാമെന്ന വാഗ്ദാനം നിറവേറ്റിയില്ലെന്ന ആരോപണത്തില്‍ വിശദീകരണവുമായി നടി മഞ്ജു വാര്യര്‍. വാഗ്ദാനം നല്‍കി ആരെയും വഞ്ചിച്ചിട്ടില്ലെന്ന് മഞ്ജു പറഞ്ഞു. ഫൗണ്ടേഷന്റെ പദ്ധതികളില്‍ ആദിവാസികള്‍ക്കായുളള വീട് നിര്‍മ്മാണം ഉള്‍പ്പെട്ടിട്ടുളളതിനാല്‍ ആരോപണം തെറ്റാണെന്ന് മഞ്ജു വിശദമാക്കി. ആദിവാസികളെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാമെന്നും മഞ്ജു പറഞ്ഞു. പദ്ധതി തനിച്ച് നിറവേറ്റാനുളള പരിമിതികള്‍ ഉളളതിനാല്‍ സര്‍ക്കാരുമായി ഈ കാര്യം ചര്‍ച്ച ചെയ്യുകയും ആദിവാസികളുടെ പ്രശ്‌നം പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലനോട് സംസാരിച്ചിരുന്നതായും മഞ്ജു വാര്യര്‍ വ്യക്തമാക്കി. സംഭവത്തിലെ സത്യാവസ്ഥ മന്ത്രിയെ ബോധ്യപ്പെടുത്തിയതായും അവര്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് മഞ്ജു വാര്യര്‍ വഞ്ചിച്ചതായി വയനാട് പനമരത്തെ ആദിവാസി കുടുംബങ്ങള്‍ രംഗത്തെത്തിയത്. വയനാട് പനമരം പരക്കുനി ആദിവാസി കോളനിയിലെ 57 കുടുംബങ്ങള്‍ക്ക്…

ആമിയും കാര്‍ബണും സംസ്ഥാന ചലചിത്ര അവാര്‍ഡില്‍ നിന്ന് പിന്‍വലിക്കണമെന്ന് എ കെ ബാലന്‍

ആമിയും കാര്‍ബണും സംസ്ഥാന ചലചിത്ര അവാര്‍ഡില്‍ നിന്ന് പിന്‍വലിക്കണമെന്ന് എ കെ ബാലന്‍ ആമിയും കാര്‍ബണും സംസ്ഥാന ചലചിത്ര അവാര്‍ഡില്‍ നിന്ന് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സാംസ്‌കാരി മന്ത്രി എ കെ ബാലന്‍ രംഗത്ത്. അക്കാദമി ഭാരവാഹികളുടെ സിനിമ അവാര്‍ഡിന് പരിഗണിക്കരുതെന്ന കര്‍ശനമായ നിര്‍ദ്ദേശവും സാംസ്‌കാരിക മന്ത്രിയുടെ ഓഫീസ് നല്‍കി. ഇക്കുറി സംസ്ഥാന ചലചിത്ര അവാര്‍ഡിനായി 105 സിനിമകളാണുള്ളത്. അതില്‍ അക്കാദമി ചെയര്‍മാന്‍ കമല്‍ സംവിധാനം ചെയ്ത ആമിയും വൈസ് ചെയര്‍മാന്‍ ബീനാപോള്‍ എഡിറ്റിങ്ങ് നിര്‍വഹിച്ച് ഭര്‍ത്താവ് വേണു സംവിധാനം ചെയ്ത കാര്‍ബണും ഉണ്ട്. ഇക്കാര്യമാണ് വിവാദത്തിന് കാരണമായത്. അക്കാദമിയുടെ ബൈ ലോയില്‍ പറയുന്ന കാര്യമാണ് അക്കാദമി ഭാരവാഹികള്‍ വ്യക്തിപരമായ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കരുതെന്നത്. എന്നാല്‍ രണ്ടു സിനിമകളുടെയും നിര്‍മ്മാതാക്കള്‍ അവാര്‍ഡില്‍ നിന്നും സിനിമകള്‍ മാറ്റാന്‍ തയ്യാറല്ലെന്ന നിലപാടിലാണ്. എതിര്‍പ്പുമായി മുന്‍പോട്ടു പോകുകയാണെങ്കില്‍ കോടതിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം.

അഴുകിയ നിലയില്‍ മൃതദേഹം: ബോളിവുഡ് നടന്‍ മഹേഷ് ആനന്ദിന്റെ മരണത്തില്‍ ദുരൂഹതകളില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

അഴുകിയ നിലയില്‍ മൃതദേഹം: ബോളിവുഡ് നടന്‍ മഹേഷ് ആനന്ദിന്റെ മരണത്തില്‍ ദുരൂഹതകളില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് മുംബൈയിലെ വസതിയില്‍ നിന്ന് നടന്‍ മഹേഷ് ആനന്ദിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തില്‍ പോലീസ് മൃതശരീരം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുകയായിരുന്നു. എന്നാല്‍ സ്വാഭാവിക മരണമെന്നു തെളിയിക്കുന്നതാണ് റിപ്പോര്‍ട്ടുകള്‍. വീടിന്റെ വാതിലുകള്‍ എല്ലാം അകത്ത് നിന്ന് ബന്ധിച്ച നിലയില്‍ ആയിരുന്നു. ഏതാണ്ട് രണ്ട് ദശാബ്ദങ്ങളോളം ആയി സിനിമകളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടിരുന്ന മഹേഷ് ആനന്ദ് ഏറ്റവും അവസാനം അഭിനയിച്ച് ഈ ജനുവരിയില്‍ പുറത്തിറങ്ങിയ രംഗീല രാജയില്‍ ആയിരുന്നു. ശനിയാഴ്ച്ച വീട്ടിലെ ജോലിക്കാരി ഫ്ലാറ്റിനു മുന്നില്‍ ചെന്ന് ഏറെ നേരം ബെല്‍ അടിച്ചെങ്കിലും ആരും വാതില്‍ തുറന്നില്ല. ഒടുവില്‍ വെര്‍സോവ് പോലീസില്‍ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസെത്തി അഗ്‌നി ശമനസേനയുടെ സഹായത്തോടെ അകത്തു കടക്കുകയായിരുന്നു. അങ്ങനെയാണ് അഴുകിത്തുടങ്ങിയ നിലയിലുള്ള ശരീരം…

‘പെങ്ങളില’ തിയേറ്ററിലേക്ക്

‘പെങ്ങളില’ തിയേറ്ററിലേക്ക് ടി വി ചന്ദ്രന്‍റെ  ‘പെങ്ങളില’ മാര്‍ച്ച് 8 ന് ചിത്രം റിലീസ് ചെയ്യും.ദളിത് – സാമൂഹ്യവിഷയം പ്രമേയമാകുന്നു, കീഴാളനായ അഴകനായി ലാല്‍ വരുന്നു.   ഒട്ടേറെ പുതുമകളും വ്യത്യസ്തമായ പ്രമേയവുമായി  പ്രമുഖ സംവിധായകന്‍ ടി വി ചന്ദ്രന്‍ ഒരുക്കുന്ന പെങ്ങളില തിയേറ്ററിലേക്ക്. 2019 മാര്‍ച്ച് 8 ന് ചിത്രം റിലീസ് ചെയ്യും. അക്ബര്‍ ട്രാവല്‍സ് ഗ്രൂപ്പിന്‍റെ ചലച്ചിത്ര നിര്‍മ്മാണ സംരംഭമായ ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബേനസീര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.  എട്ട്  വയസ്സുള്ള രാധ എന്ന പെണ്‍കുട്ടിയും അവളുടെ വീടും പറമ്പും വൃത്തിയാക്കാനെത്തുന്ന അറുപത്തഞ്ച് വയസ്സുള്ള അഴകന്‍ എന്ന കൂലിപ്പണിക്കാരനും തമ്മിലുണ്ടാവുന്ന സ്നേഹബന്ധമാണ്  ചിത്രത്തിന്‍റെ കാതല്‍. അഴകനായി (ലാല്‍) രാധയായി (അക്ഷര കിഷോര്‍) ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളാകുന്നു.   അഴകനും രാധയും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രത്തിന്‍റെ ഇതിവൃത്തമെങ്കിലും അഴകന്‍റെ പഴയകാല ജീവിതം, രാധയുടെ കുട്ടിക്കാലം, രാധയുടെ അമ്മയുടെ…

നടി മഞ്ചു വാര്യരുടെ വീടിന് മുന്നില്‍ സമരത്തിനൊരുങ്ങി ആദിവാസികള്‍; വീട് നല്‍കാമെന്ന് പറഞ്ഞു പറ്റിച്ചുവെന്ന് പരാതി

നടി മഞ്ചു വാര്യരുടെ വീടിന് മുന്നില്‍ സമരത്തിനൊരുങ്ങി ആദിവാസികള്‍; വീട് നല്‍കാമെന്ന് പറഞ്ഞു പറ്റിച്ചുവെന്ന് പരാതി വയനാട്: മലയാളത്തിന്‍റെ ലേഡി സൂപ്പര്‍സ്റ്റാര്‍ നടി മഞ്ചു വാര്യര്‍ വീട് നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചതായി പരാതി. വയനാട് പരിക്കുനി കോളനിയിലെ ആദിവാസികളാണ് പരാതിയുമായി രംഗത്ത് എത്തിയത്. ഒന്നരവര്‍ഷം മുന്‍പ് കോളനി സന്ദര്‍ശിച്ച അവസരത്തിലാണ് വീട് നിര്‍മ്മിച്ച്‌ നല്‍കാമെന്ന് നടി വാഗ്ദാനാ നല്‍കിയതെന്ന് കോളനി വാസികള്‍ പറയുന്നു. ജില്ല ഭരണകൂടവുമായി ചേര്‍ന്ന് പദ്ധതി തയ്യറാക്കിയെങ്കിലും പിന്നീട് ഒന്നും നടന്നില്ല. വളരെ ആഘോഷപൂര്‍വ്വം നടിയുടെ സന്ദര്‍ശനവും വാഗ്ദാനവും വന്നതോടെ സര്‍ക്കാരിന്റെയോ മറ്റ് സന്നദ്ധ സംഘടനയുടെയോ വ്യക്തികളുടെയോ സഹായവും ഇവര്‍ക്ക് തഴയപ്പെട്ടു. വീട് പുതുക്കി പണിയുന്നതിനോ പുനര്‍ നിര്‍മ്മാണത്തിനോ സഹായം കിട്ടുന്നില്ല. ഈ സാഹചര്യത്തിലാണ് കോളനിയിലെ 57 കുടംബങ്ങള്‍ മഞ്ചു വാര്യരുടെ വീടിന് മുന്നില്‍ സത്യഗ്രഹം സമരത്തിന്‌ കോളനിവാസികള്‍ ഒരുങ്ങുന്നത്. ഫെബ്രുവരി 13 ന്…

പുതിയ നിയന്ത്രണം വന്നാല്‍ വാട്ട്സ്ആപ്പിന് ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടിവരും

പുതിയ നിയന്ത്രണം വന്നാല്‍ വാട്ട്സ്ആപ്പിന് ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടിവരും ഇന്ത്യയില്‍ അടുത്തതായി വരാന്‍ പോകുന്ന നിയന്ത്രണങ്ങള്‍ വാട്ട്സ്ആപ്പ് സന്ദേശങ്ങളെ നിരീക്ഷിക്കാന്‍ സാധിക്കുന്നതാണെന്ന് വാട്ട്സ്ആപ്പ് ഹെഡ് ഓഫ് കമ്യൂണിക്കേഷന്‍ കാള്‍ വൂഗ്. ഒരു ഉപയോക്താവ് ഒരു സന്ദേശം അയച്ചാല്‍ അത് സ്വീകരിക്കുന്നയാള്‍ക്ക് മാത്രം അത് കാണാന്‍ സാധിക്കുന്ന എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ തങ്ങളുടെ സേവനത്തില്‍ ഉള്‍പ്പെടുത്തിയ ആപ്പാണ് വാട്ട്സ്ആപ്പ്. ഈ ഫീച്ചര്‍ ഇല്ലാതാക്കുന്നതാണ് പുതിയ വരാന്‍ പോകുന്ന നിയന്ത്രണം. കേന്ദ്രത്തിന്റെ പുതിയ സോഷ്യല്‍ മീഡിയ നിയന്ത്രണം നിലവില്‍ വന്നാല്‍ വാട്ട്സ്ആപ്പിന് ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ മാത്രം ദിവസം 200 ദശലക്ഷം സജീവ ഉപയോക്താക്കളുള്ള സന്ദേശ കൈമാറ്റ ആപ്പാണ് വാട്ട്സ്ആപ്പ്. ആഗോളതലത്തില്‍ വാട്ട്സ്ആപ്പിന് ഇത് 1.5 ശതകോടിയാണ്. അതേസമയം എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഇല്ലാത്ത വാട്ട്സ്ആപ്പ് തീര്‍ത്തും മറ്റൊരു പ്രോഡക്ടായി മാറുമെന്നാണ് വാട്ട്സ്ആപ്പ്…

പൊണ്ണത്തടി കാരണം കാമുകന്‍ ഉപേക്ഷിച്ചു: കഠിന പ്രയത്നത്തിലൂടെ ഈ 28 കാരി കുറച്ചത് 45 കിലോ

പൊണ്ണത്തടി കാരണം കാമുകന്‍ ഉപേക്ഷിച്ചു: കഠിന പ്രയത്നത്തിലൂടെ ഈ 28 കാരി കുറച്ചത് 45 കിലോ തടികൂടിയപ്പോള്‍ കാമുകന്‍ ഉപേക്ഷിച്ചുപോയി. എന്നാല്‍ കാമുകനോട് യുവതി പ്രതികാരം വീട്ടിയത് 45 കിലോ കുറച്ചുകൊണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം വരെ 110 കിലോയായിരുന്നു നേഹയുടെ ശരീര ഭാരം. തടി മൂലം പുറത്തു പോകാന്‍ പോലും വയ്യാത്ത അവസ്ഥ. ദിനം തോറും തടിച്ചുകൊണ്ടിരുന്നു. എന്നാല്‍ 18 മാസം കൊണ്ട് 45 കിലോയാണ് നേഹ കുറച്ചത്. 28 കാരിയായ നേഹ ലേണിങ് ആന്റ് ഡെവലപ്മെന്റ് സ്പെഷ്യലിസ്റ്റാണ്. തടികുറച്ചതിനെക്കുറിച്ച് നേഹ പറയുന്നതിങ്ങനെ. തടി കുറയ്ക്കാന്‍ ആദ്യം വേണ്ടത് ആത്മവിശ്വാസമാണ്. പിന്നെ ക്ഷമ. കഴുത്തുവേദന, കാല്‍മുട്ട് വേദന, നടുവേദന, ശ്വാസംമുട്ടല്‍ തുടങ്ങിയ അസുഖങ്ങള്‍ പതിവായതോടെയാണ് തടി കുറയ്ക്കുന്നതിനെ കുറിച്ച് കാര്യമായി ചിന്തിച്ചു തുടങ്ങിയത്. കാമുകന്റെ പിന്‍മാറ്റവും നാട്ടുകാരുടെ പരിഹാസവും കൂടിയായപ്പോള്‍ സംഗതി ഉറപ്പിച്ചു. കഴുത്തുവേദന, കാല്‍മുട്ട് വേദന,…

സില്‍ക്ക് സ്മിതയോട് ചെയ്തത് സണ്ണി ലിയോണിനോട് ചെയ്യരുത്; നടി അഞ്ജലി അമീര്‍

സില്‍ക്ക് സ്മിതയോട് ചെയ്തത് സണ്ണി ലിയോണിനോട് ചെയ്യരുത്; നടി അഞ്ജലി അമീര്‍ സണ്ണീ ലിയോണിന്റെ ചിത്രത്തിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ പ്രതികരണമായി നടി അജ്ഞലി അമീര്‍. സില്‍ക്ക് സ്മിതയോട് ചെയ്തത് സണ്ണി ലിയോണിനോട് ആവര്‍ത്തിക്കരുതെന്നാണ് അഞ്ജലി പറയുന്നത്. സണ്ണി ലിയോണ്‍ നായികയായെത്തുന്ന രംഗീല എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ പകര്‍ത്തിയ സണ്ണിക്കൊപ്പമുള്ള ഒരു ചിത്രം നടന്‍ സലീംകുമാര്‍ പങ്കുവച്ചിരുന്നു. എന്നാല്‍ ചിത്രത്തിന് താഴെ അശ്ലീല ചുവയുള്ള ധാരാളം കമന്റുകള്‍ വന്നിരുന്നു. ഇതിനെതിരെ പ്രതികരണമായാണ് അജ്ഞലി രംഗത്തു വന്നിരിക്കുന്നത്. ‘ഈ ഒരു ഫോട്ടോ കണ്ടപ്പോള്‍ ആദ്യം എനിക്ക് ഒരുപാട് സന്തോഷം തോന്നി. മലയാള സിനിമയുടെ വളര്‍ച്ചയില്‍ അഭിമാനവും. എന്നാല്‍ ഈ ഫോട്ടോയുടെ താഴെ വന്ന കമന്റുകള്‍ വായിച്ചപ്പോല്‍ സത്യത്തില്‍ വിഷമമായി. ഒരുപക്ഷേ തരം താഴ്ത്തപ്പെട്ട ഒരു സമൂഹത്തിന്റെ പ്രതിനിധി എന്നുള്ള നിലയില്‍ എനിക്ക് പറയുവാനുള്ളത്. അവര്‍ പോണ്‍ സിനിമകളിലും ഹിന്ദി…