സൂര്യാഘാത, സൂര്യതാപ മുന്നറിയിപ്പ് തുടരുന്നു; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ

സൂര്യാഘാത, സൂര്യതാപ മുന്നറിയിപ്പ് തുടരുന്നു; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച കാലാവസ്ഥാ വിശകലനത്തില്‍ 2019 മാർച്ച്‌ 23, 24 തീയതികളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 2 മുതല്‍ 3 ഡിഗ്രി വരെ ഉയരുവാന്‍ സാധ്യതയുണ്ട് എന്ന് കാണുന്നു. മാർച്ച്‌ 25, 26 തീയ്യതികളിൽ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്ന് 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്ന് 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ട്. മേല്‍ സാഹചര്യത്തില്‍ സൂര്യാഘാതം ഒഴിവാക്കുവാനായി പൊതുജനങ്ങള്‍ക്കായി ചുവടെ ചേര്‍ക്കുന്ന നടപടികള്‍…

ചൂട് കനക്കുന്നു: അങ്കണവാടികളുടെ പ്രവര്‍ത്തന സമയം മാറ്റുന്നു

ചൂട് കനക്കുന്നു: അങ്കണവാടികളുടെ പ്രവര്‍ത്തന സമയം മാറ്റുന്നു സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ചൂട് വര്‍ധിക്കുന്നതിനാല്‍ അങ്കണവാടികളുടെ പ്രവര്‍ത്തന സമയം മാറ്റാന്‍ വനിത ശിശു വികസന വകുപ്പ് മന്ത്രി കെ കെ ശൈലജ, വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂടി തീരുമാനത്തോടെ പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 12 വരേയോ രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 1 മണിവരേയോ ആക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വര്‍ധിച്ച ചൂട് കാരണം ചില അങ്കണവാടികള്‍ അടച്ചിടേണ്ട അവസ്ഥ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. അങ്കണവാടികള്‍ അടച്ചിട്ടാല്‍ കുട്ടികള്‍ക്ക് നല്‍കേണ്ട പോഷകാഹാരങ്ങള്‍ കൃത്യമായി ലഭിക്കാതെ വരും. അതിനാലാണ് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തീരുമാനമനുസരിച്ച് സമയക്രമം മാറ്റുവാന്‍ നിര്‍ദേശം നല്‍കിയതെന്ന് മന്ത്രി പറഞ്ഞു.

വരള്‍ച്ചയെ ഓര്‍മിപ്പിച്ച് ഒരു ജലദിനം കൂടി

വരള്‍ച്ചയെ ഓര്‍മിപ്പിച്ച് ഒരു ജലദിനം കൂടി വീണ്ടും ഒരു ജലദിനം കൂടി വന്നെത്തിയിരിക്കുകയാണ്. ‘ആരെയും വിട്ടുപോകാതെ’ എന്ന മുദ്രാവാക്യത്തോട് കൂടിയാണ് ഇത്തവണത്തെ ജലദിനം ഐക്യരാഷ്ട്ര സഭ ആചരിക്കുന്നത്. ഇതിലൂടെ ലക്ഷ്യമിടുന്നത് ആവശ്യമുള്ള ജലം ആര്‍ക്കും ലഭ്യമാകാതിരിക്കരുത് എന്നാണ്. പഠനങ്ങള്‍ പ്രകാരം ഇന്ത്യയില്‍ നൂറുകോടി ജനങ്ങള്‍ ജലദൗര്‍ലഭ്യമുള്ള മേഖലകളിലാണ് ജീവിക്കുന്നത്. ഇതില്‍ അറുപത് കോടി പേര്‍ ജീവിക്കുന്നത് അതീവ വരള്‍ച്ച ബാധിത പ്രദേശങ്ങളിലും. കേരളത്തിലും വരള്‍ച്ച വളരെ കൂടുതലുള്ള സമയമാണിത്. കേരളത്തില്‍ ഇക്കുറി വരള്‍ച്ചയുടെ ലക്ഷണങ്ങള്‍ വളരെ നേരത്തെ തന്നെ എത്തിക്കഴിഞ്ഞു. മാര്‍ച്ച് മാസത്തില്‍ തന്നെ നദികള്‍ വറ്റിത്തുടങ്ങി. നമ്മുടെ നാട്ടിലെ 44 പുഴകളില്‍ മിക്കതിലും വെള്ളം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പ്രളയത്തില്‍ വെള്ളം കുത്തിയൊലിച്ചപ്പോള്‍ മേല്‍മണ്ണ് ഏറെ നഷ്ടമായതോടെ വെള്ളം വലിച്ചെടുത്ത് സൂക്ഷിക്കാനുള്ള ശേഷി മിക്ക പുഴകള്‍ക്കും നഷ്ടപ്പെട്ടു. മലയോര മേഖലയിലെ പ്രധാന പുഴകളെല്ലാം വറ്റി. വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍…

ഭയപ്പെടണോ വെസ്റ്റ് നൈൽ ​രോ​ഗബാധയെ???

ഈ അടുത്ത് മലപ്പുറത്ത് വെസ്റ്റ് നൈല്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ നാം എടുക്കേണ്ട മുന്‍കരുതലുകള്‍ എന്തെല്ലാമാണ്… ഈ വേനല്‍ക്കാലത്തും പെരുകുന്ന കൊതുകുകളെ നമുക്ക് എങ്ങനെ തടയാം… ഉഗാണ്ടയിലെ വെസ്റ്റ്‌ നൈൽ ജില്ലയിലാണ് 1937-ൽഈ രോഗം ആദ്യമായി കണ്ടെത്തുന്നത്. അങ്ങനെയാണ് രോഗത്തിന് ഈ പേര് വരുന്നത്. ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ മേഖലകളിൽ പിന്നീട് ഈ രോഗം ഒട്ടേറേപ്പേർക്ക് ബാധിച്ചു. 1999-ൽ ന്യൂയോർക്ക് സിറ്റിയിൽ കണ്ടെത്തിയതിനുശേഷമാണ് വൈറസിനെ കുറിച്ചും അതിന്‍റെ വ്യാപനത്തെക്കുറിച്ച് പഠിക്കുന്നത്. വെസ്ററ് നൈൽ രോ​ഗം ക്യൂലക്‌സ് വിഭാഗത്തിൽപ്പെടുന്ന കൊതുകാണ് ഈ രോഗം പരത്തുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ഈ രോഗം പകരില്ല. പകരം, പക്ഷികളെയും വളര്‍ത്തുമൃഗങ്ങളെയും കടിക്കുന്ന കൊതുകുകള്‍ പിന്നെ മനുഷ്യരെ കടിക്കുമ്പോഴാണ് രോഗബാധയുണ്ടാകുന്നത്. നമ്മെ തലച്ചോറിനെയും അതിന്‍റെ ആവരണത്തെയും നാഡിവ്യൂഹത്തെയും ഒക്കെ വൈറസ് ബാധിച്ചു തുടങ്ങുമ്പോഴാണ് രോഗി അപകടാവസ്ഥയിലാവുന്നത്. ഈ അവസ്ഥയില്‍ രോഗിക്ക്…

ചൂട്കാലത്ത് കുടിക്കാം നല്ല നാരങ്ങാവെള്ളം

ഇപ്പോൾ ചൂട് കനത്തുകൊണ്ടിരിക്കുകയാണ്. വരുംദിവസങ്ങളില്‍ ചൂട് ഇനിയും കൂടുമെന്ന് തന്നെയാണ് വിദഗ്ദ്ധര്‍ പറയുന്നത്. ചൂടിനെ പ്രതിരോധിക്കാന്‍ നിരവധി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. ചൂടുകാലത്ത് ദാഹം കൂടും. ഈ സമയത്ത് ഉപയോഗിക്കാവുന്ന ദാഹശമനികളില്‍ ഒന്നാണ് നാരങ്ങാവെള്ളം അതും ഉപ്പിട്ടത്. വീടുകളിൽ തന്നെ ഉപ്പിട്ട നാരങ്ങാവെള്ളം വളരെ ലളിതമായി ഉണ്ടാക്കാവുന്നതാണ്. ഉപ്പിട്ട നാരങ്ങാവെള്ളം കുടിക്കുന്നതിലൂടെനിര്‍ജ്ജലീകരണത്തെ ഒരു പരിധിവരെ ചെറുക്കാന്‍ സഹായിക്കും. ചൂടുകാലത്ത് ശരീരം ധാരാളമായി വിയര്‍ക്കും വിയര്‍പ്പിലൂടെ സോഡിയം ക്ലോറൈഡ്, പൊട്ടാസ്യം തുടങ്ങിയ ലവണങ്ങളും നഷ്ടമാകും. അതുകൊണ്ടുതന്നെ ഉപ്പിലൂടെ വേണം ആവശ്യമായ ലവണങ്ങള്‍ ശരീരത്തിലെത്താന്‍. ഏറെ ​ഗുണങ്ങളുള്ളതിനാൽ അതിനാല്‍ ഉപ്പിട്ട നാരാങ്ങാവെള്ളം ഏറെ ഗുണകരമാണ്. മനുഷ്യ ശരീരത്തില്‍ ഉപ്പു വഹിക്കുന്ന കടമകള്‍ ചെറുതല്ല. നാഡികളുടെ ഉത്തേജനത്തിനും കോശങ്ങളുടെ രൂപവും പ്രവര്‍ത്തനവും നിയന്ത്രിക്കുന്നതിലും ഉപ്പ് പ്രധാന പങ്കുവഹിക്കുന്നുണ്ട്.

പ്രമേഹരോ​ഗികൾക്ക് ദിനവും പേടിക്കാതെ കഴിക്കാം ഉലുവയില

നമ്മുടെ ഉത്തരേന്ത്യക്കാരുടെ പ്രധാന ഭക്ഷണ ചേരുവകളിലൊന്നാണ് ഉലുവയില. എന്നാൽ ഇപ്പോള്‍ കേരളത്തിലെ ഭക്ഷണമേശയിലും ഉലുവയില പ്രധാനപ്പെട്ട ഇലക്കറിയായി തന്നെ സ്ഥാനം പിടിച്ചിട്ടുണ്ട്. സാലഡിൽ ഉൾപ്പെടുത്തിയും തോരൻ വെച്ചും ഉലുവഇല കറിവെച്ച് കഴിക്കാവുന്നതാണ്. കൂടാതെ രാജസ്ഥാനിലാണ് ഇന്ത്യയില്‍ ഏറ്റവും അധികം ഉലുവ കൃഷി ചെയ്യുന്നത്. പോഷകസമ്പന്നമായ ഉലുവയില പ്രമേഹ രോ​ഗികൾക്ക് നിത്യവും കഴിക്കാവുന്നതാണ്. കൂടാതെ ഏറെ ​ഗുണങ്ങളുള്ള ഉലുവഇല നിത്യവും പ്രമേഹരോഗികളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന ഒരിനമായി ഉലുവയില മാറിയിട്ടുണ്ട്. പ്രമേഹം കാരണം എല്ലാ തരത്തിലുള്ള ഭക്ഷണവും കഴിക്കാനാവാത്ത രോ​ഗികൾക്ക് ദിനം പ്രതി കഴിക്കാവുന്നതും ഏറെ ​ഗുണങ്ങളുള്ളതുമാണ് ഉലുവ ഇലക്കറി.

എന്താണ് വെസ്റ്റ് നൈല്‍ വൈറസ് ബാധ?

എന്താണ് വെസ്റ്റ് നൈല്‍ വൈറസ് ബാധ? മനുഷ്യർക്ക് വൈറസ് മൂലമുണ്ടാകുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍ വൈറസ് ബാധ. കൊതുക് വഴിയാണ് ഈ രോഗം വ്യാപകമായി പകരുന്നത്. കൂടാതെ മനുഷ്യനില്‍ നിന്നും മനുഷ്യരിലേക്ക് ഈ രോഗം പകരില്ല. ജപ്പാന്‍ ജ്വരത്തെ അപേക്ഷിച്ച് വലുതായി ബാധിക്കുന്ന രോഗമല്ല വെസ്റ്റ് നൈല്‍ എന്ന് വിദ​ഗ്ദർ. എന്നിരുന്നാലും 150ല്‍ ഒരാള്‍ക്ക് മാത്രമാണ് ഇത്തരം വൈറസ് ബാധയേല്‍ക്കുന്നവരില്‍ രോഗം മൂര്‍ഛിക്കാറുള്ളത്. രോഗം ഗുരുതരാവസ്ഥയില്‍ എത്തിയാല്‍ 10 ശതമാനം മാത്രമാണ് മരണം സംഭവിക്കുകയെന്നും ആരോ​ഗ്യ വിദ​ഗ്ദർ പറയുന്നു. അതേസമയം ജപ്പാന്‍ ജ്വരം തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്നതിനാല്‍ മരണ സംഖ്യ 30 ശതമാനത്തോളമാകാറുണ്ട്. വെസ്റ്റ് നൈല്‍ മുതിര്‍ന്നവരേയാണ് സാധാരണ ബാധിക്കുന്നത്.

കാൻസർ മരുന്നുകൾ; വില കൂടുതൽ ഈടാക്കിയാൽ കനത്ത നടപടിയെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ

ദേശീയ മരുന്ന് വില നിർണ്ണയ അതോറിറ്റി കാൻസർ ചികിത്സയ്ക്കുള്ള 42 ഇനം മരുന്നുകൾക്ക് നിശ്ചയിച്ച വിലയേക്കാൾ കൂടുതൽ ഈടാക്കിയാൽ ഇനി മുതൽ കർശന നടപടി. ഇത്തരത്തിൽ ആരെങ്കിലും വിലകൂടുതൽ ഈടാക്കുന്നതായി പരാതി ലഭിച്ചാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. 2019 മാർച്ച് എട്ടിന് വില നിയന്ത്രിച്ചുകൊണ്ടുള്ള ഉത്തരവ് പ്രാബല്യത്തിൽ വന്നിട്ടുണ്ട്. കൂടാതെ ഔഷധ വ്യാപാരികൾ, വിതരണക്കാർ, ആശുപത്രികൾ, ഫാർമസികൾ എന്നിവ ഈ വിലപരിധി ലംഘിക്കരുത്. മരുന്നുകളുടെ പുതിയ വില www.dc.kerala.gov.in ൽ നൽകിയിട്ടുണ്ട്.

കരുത്തുറ്റ മുടി സ്വന്തമാക്കാൻ

കരുത്തുറ്റ മുടി സ്വന്തമാക്കാൻ നല്ല ഇടതൂർന്ന മുടി ആ​ഗ്രഹിക്കുന്നവർ നിത്യേന ഇലക്കറികള്‍ ശീലമാക്കുക. മുട്ട മുടിവളരാന്‍ ആവശ്യമായ ഭക്ഷണമാണിത്. ഇട തൂർന്ന മുടി ആഗ്രഹിക്കുന്നവർ ജീവിത ശൈലിക്കൊപ്പം താനേ ഭക്ഷണത്തിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് . നല്ല നീളമുള്ളതും ഇടതൂര്‍ന്നതുമായ മുടി മിക്ക പെണ്‍കുട്ടികളുടേയും ആഗ്രഹമാണ്. ചിലര്‍ക്ക് സ്വാഭാവികമായി നല്ല മുടിവളര്‍ച്ച ഉണ്ടാവുമെങ്കിലും ചിലര്‍ക്കത് ഉണ്ടാവണമെന്നില്ല. എല്ലാവരിലം മുടിയുടെ വളർച്ച വ്യത്യസ്തമായിരിക്കും. എന്നാല്‍ മറ്റുചിലര്‍ക്കാവട്ടെ മുടിയെ വേണ്ടവിധത്തില്‍ം സംരക്ഷിക്കാനാവാത്തതാണ് പ്രധാന പ്രശ്‌നമായി കണ്ടുവരുന്നത്. നല്ല മുടി ആ​ഗ്രഹിക്കുന്നവർ നല്ല ആഹാരങ്ങൾ കഴിക്കുക എന്നതാണ് പ്രധാനം. പോഷക സമ്പന്നമായ ആഹാരരീതി പിന്തുടരുന്നത് കരുത്തുറ്റ മുടിയുട െവളർച്ചക്ക് സഹായിക്കും. കൂടാതെ ഹെയര്‍ ഫോളിക്കുകളുടെ ആരോഗ്യത്തിന് പ്രോട്ടീനും മുടിയുടെ വളര്‍ച്ചയ്ക്ക് ബയോട്ടിനും ആവശ്യമാണ്. അവയുടെ ഉറവിടമായ മുട്ട മുടിവളരാന്‍ ആവശ്യമായ ഭക്ഷണമാണ്. അതിനാൽ ഇവ ഒക്കെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. നെല്ലിക്കയിലുള്ള വൈറ്റമിന്‍…

കുടിക്കാം മോരും വെള്ളം; അകറ്റാം വേനൽകാല രോ​ഗങ്ങളെ

കുടിക്കാം മോരും വെള്ളം; അകറ്റാം വേനൽകാല രോ​ഗങ്ങളെ ഈകടുത്ത വേനൽകാലത്ത് മോര് ദിവസവും കുടിച്ചാല്‍ നിരവധി ഗുണങ്ങളാണ് ഉള്ളത്. ചൂടുകാലത്താണ് മോര് നാം സാധാരണ ഏറ്റവും കൂടുതല്‍ കുടിക്കുന്നത്. ചൂടുകൂടുമ്പോള്‍ ശരീരത്തില്‍ നിര്‍ജീലകരണം സംഭവിക്കുന്നതിന് പരിഹാരമായാണ് നാം മോര് കുടിക്കുന്നത്. ഇത് ശരീരത്തിന് തണുപ്പും ഉന്മേഷവും നല്‍കും…. കൂടാതെ നാം കുടിക്കുന്ന മോരും വെള്ളത്തിൽ വിറ്റാമിന്‍ ബി-12, സിങ്ക്, അയണ്‍,കാല്‍സ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിങ്ങനെ ശരീരത്തിന് ആവശ്യമായതെല്ലാം അടങ്ങിയിട്ടുണ്ട്,. നല്ലതുപോലെ തയ്യാറാക്കിയെടുത്ത മോരിലടങ്ങിയിരിക്കുന്ന കാല്‍സ്യം വഴി എല്ലുകളുടെയും പല്ലുകളുടെയും ബലം നല്ലതുപോലെ വര്‍ധിക്കും. കൂടാതെ വേനല്‍കാലത്ത് സൂര്യാഘാതം വഴിയുള്ള അപകടങ്ങള്‍ ഒരു പരിധിവരെ അകറ്റാം. മോര് കുടിക്കുന്നത് വഴി ശരീരം തണുക്കുന്നു. ഇത് ശരീരത്തിന് ഉന്മേഷവും തണുപ്പും ലഭിക്കുന്നതിലൂടെ സൂര്യാഘാത സാധ്യത ഇല്ലാതാക്കും. മോരുംവെള്ളത്തിന് തണുപ്പായതിനാൽ സ്വാഭാവികമായും എപ്പോള്‍ കുടിക്കാമെന്ന ചിന്തയുണ്ടാവും, ഭക്ഷണശേഷം മോര് കുടിക്കുന്നതാണ്…