കുഞ്ഞന്‍ കടുകിന് ഗുണങ്ങള്‍ ഏറെ…!

കുഞ്ഞന്‍ കടുകിന് ഗുണങ്ങള്‍ ഏറെ…! കടുകിന്റെ പ്രത്യേക ഗുണങ്ങള്‍ കൊണ്ടുതന്നെയാണ് എല്ലാ കറികളിലും കടുക് ചേര്‍ക്കുന്നത്. പല അസുഖങ്ങളും അകറ്റാനുള്ള മാന്ത്രിക ഗുണങ്ങള്‍ കടുകിന് കൂടുതലാണ്. ദിവസവും ആഹാരത്തില്‍ കടുക് ഭാഗമാക്കുന്നതിലൂടെ ആസ്മ, റ്യൂമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്നീ അസുഖങ്ങള്‍ വരാതിരിക്കാനും കഴിയും. ആരോഗ്യപൂര്‍ണമായ വടിവൊത്ത ശരീരത്തിനും ചര്‍മ്മ സംരക്ഷനത്തിനും നിത്യ യൌവ്വനം തരുന്നതിനും ഉത്തമ മാര്‍ഗം കൂടിയാണ് കടുക്. ഇരുമ്പ്, മാംഗനീസ്, കോപ്പര്‍ തുടങ്ങി നിരവധി അടിസ്ഥാന മൂലകങ്ങള്‍ അടങ്ങിയ കടുക് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും. മൈഗ്രെയ്ന്‍ ചെറുക്കാനും രക്തസമ്മര്‍ദ്ദം കുറക്കാനും കടുകിന് കഴിയും. കാഴചയില്‍ കുഞ്ഞനാണെങ്കിലും സെലേനിയം, മഗ്‌നീഷ്യം എന്നിവ ധാരാളമായി കടുകില്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന സോലുബിള്‍ ഡയെറ്ററി ഫൈബര്‍ ദഹന സംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാന്‍ ഏറ്റവും നല്ലതാണ്. അതുകൊണ്ട് മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനും ഇത് സഹായിക്കും. വേദനയുള്ള ഭാഗങ്ങളില്‍ ദിവസവും…

സംസ്ഥാനത്ത് ഐ എസ് ഒ അംഗീകാരം ലഭിക്കുന്ന ആദ്യപോളിക്ലിനിക്കായി മൂവാറ്റുപുഴ മൃഗാശുപത്രി

സംസ്ഥാനത്ത് ഐ എസ് ഒ അംഗീകാരം ലഭിക്കുന്ന ആദ്യപോളിക്ലിനിക്കായി മൂവാറ്റുപുഴ മൃഗാശുപത്രി മൂവാറ്റുപുഴ: സംസ്ഥാനത്തെ ആദ്യ ഐ എസ് ഒ 9001-2015 അംഗീകാരം മൂവാറ്റുപുഴ വെറ്ററിനറി പോളി ക്ലിനിക്കിന് സ്വന്തം. മൂവാറ്റുപുഴ നഗരസഭയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയുടെ കിഴക്കന്‍ മേഖലയിലെ ഏക വെറ്റിനറി പോളിക്ലിനിക്കായ മൂവാറ്റുപുഴ വെറ്റിനറി പോളിക്ലിനിക്ക്. 1948 ല്‍ വെറ്ററിനറി ഹോസ്പിറ്റല്‍ ആയി പ്രവര്‍ത്തനമാരംഭിച്ച ആശുപത്രി 1980ല്‍ വെറ്ററിനറി പോളി ക്ലിനിക്ക് ആയി അപ്‌ഗ്രേഡ് ചെയ്യുകയായിരുന്നു. സംസ്ഥാനത്ത് മൃഗ സംരക്ഷണ വകുപ്പിന്റെ കീഴില്‍ ഈ അംഗീകാരം നേടുന്ന ആദ്യത്തെ വെറ്ററിനറി പോളി ക്ലിനിക്കാണ് മൂവാറ്റുപുഴയിലേത്. സേവന ഗുണമേന്മയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഐ.എസ്.ഒ.അംഗീകാരം നേടണം എന്ന നയത്തിന്റെ ഭാഗമായി വിവിധ പദ്ധതികളാണ് വെറ്റിനറി പോളിക്ലിനിക്കുകളില്‍ നടത്തി വന്നിരുന്നത്. ഇവിടെ എത്തുന്ന പൗരന്മാര്‍ക്ക് തൃപ്തികരവും, കാലതാമസമില്ലാതെ സേവനം നല്‍കുന്നത് പരിഗണിച്ചാണ് ഐ.എസ്.ഒ അംഗീകാരം നല്‍കുന്നത്.…

കല്ലുമ്മക്കായ കഴിച്ച് നോക്കൂ… പലതുണ്ട് ഗുണം..!

കല്ലുമ്മക്കായ കഴിച്ച് നോക്കൂ… പലതുണ്ട് ഗുണം..! ഇന്നത്തെ കാലത്തെ പുരുഷന്‍മാരെ പലപ്പോഴും അലട്ടുന്ന ഒന്നാണ് ആരോഗ്യമില്ലാത്ത ശരീരവും ആരോഗ്യക്കരുറവും മസിലില്ലാത്തതും എല്ലാം. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഇനി അല്‍പം കല്ലുമ്മക്കായ കഴിച്ച് നോക്കൂ. എത്ര വല്ല്യ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കല്ലുമ്മക്കായ. വളരെ രുചികരമായ ഒരു വിഭവമാണ് കല്ലുമ്മക്കായ. അതുപോലെതന്നെ ഗുണത്തിലും. ആരോഗ്യത്തിന് പല വിധത്തില്‍ ഗുണം നല്‍കുന്ന ഒന്നാണ് കല്ലുമ്മക്കായ. ഇതില്‍ ധാരാളം കാല്‍സ്യം അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് കുറഞ്ഞതും കലോറി കുറഞ്ഞതുമായ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുന്നവരാണ് എല്ലാവരും. കല്ലുമ്മക്കായ കഴിക്കുന്നതിലൂടെ ഇത് ശരീരത്തിലെ അമിത കൊഴുപ്പും കലോറിയും കുറക്കുന്നു. കല്ലുമ്മക്കായയില്‍ 18 ഗ്രാമിലധികം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. പാല്‍ ഒരു ഗ്ലാസ്സ് കുടിക്കുന്നതിനേക്കാള്‍ ഗുണമാണ് അല്‍പം കല്ലുമ്മക്കായ കഴിക്കുന്നത്. ഒപ്പം അമിനോ ആസിഡ് കൊണ്ടും സമ്പുഷ്മാണ് കല്ലുമ്മക്കായ. അത് ആരോഗ്യത്തിന്…

മനുഷ്യത്വം ഇല്ലാത്ത നിലപാടിനെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല…കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

മനുഷ്യത്വം ഇല്ലാത്ത നിലപാടിനെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല…കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം കൊച്ചി: കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. കൊച്ചുസേപ്പിന്റെ ഉടമസ്ഥതയിലുള്ള അമ്യൂസ്മെന്റ് പാര്‍ക്കിലെ റൈഡിൽ നിന്ന് വീണ് യുവാവിന് പരിക്കേറ്റ സംഭവത്തില്‍ തിരിഞ്ഞു നോക്കാത്തതിനെതിരെയാണ് കോടതിയുടെ രൂക്ഷ വിമര്‍ശനം. മനുഷ്യത്വം ഇല്ലാത്ത കൊച്ചൌസേപ്പിന്റെ നിലപാടിനെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല…എത്ര പണം ഉണ്ടാക്കിയാലും മുകളിലേക്ക് പോകുമ്പോള്‍ ആരും അതും കൊണ്ട് കൊണ്ടുപോകാനാവില്ലെന്നും കോടതി പറഞ്ഞു. നല്ല മനസ്സുകൊണ്ട് നടത്തുന്ന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ കൊണ്ടേ കാര്യമുള്ളൂ…പ്രശസ്തിക്ക് വേണ്ടിയല്ല സാമൂഹിക പ്രവര്‍ത്തനം നടത്തേണ്ടതെന്നും കോടതി വ്യക്തമാക്കി. ചെറിയ സഹായങ്ങള്‍ നല്‍കി വന്‍ പ്രചാരണം നടത്തുന്നത് പ്രശസ്തിക്ക് വേണ്ടിയാണോയെന്നു കോടതി ചിട്ടിലപ്പള്ളിയോട് ചോദിച്ചു. 17.25 ലക്ഷം രൂപ നഷ്ട്ടപരിഹാരം ആവശ്യപ്പെട്ടാണ് വിജേഷ് കോടതിയെ സമീപിച്ചത്. എന്നാല്‍ വിജേഷിനെ കുറിച്ച് അന്വേഷിക്കാനോ തിരിഞ്ഞു നോക്കാനോ കൊച്ചൌസേപ്പ് തയ്യാറായില്ല. വിജെഷിനു അര്‍ഹിക്കുന്ന നഷ്ട്ടപരിഹാരം നല്‍കിയില്ലെങ്കില്‍ കോടതിയില്‍ നേരിട്ട്…

ലിനി… നീ ഇല്ലാത്ത അവന്റെ ആദ്യ പിറന്നാള്‍: വേദനയോടെ സജീഷിന്റെ ഫേസ്ബുക്ക് കുറിപ്പ്

ലിനി… നീ ഇല്ലാത്ത അവന്റെ ആദ്യ പിറന്നാള്‍: വേദനയോടെ സജീഷിന്റെ ഫേസ്ബുക്ക് കുറിപ്പ് ലിനി… നീ ഇല്ലാത്ത അവന്റെ ആദ്യ പിറന്നാള്‍… അവന് ഇന്ന് പുതിയ ഡ്രസ്സും കേക്കും കിട്ടിയതിന്റെ സന്തോഷത്തിലാ… നിപ്പാ വൈറസ് ബാധയ്ക്കിരയായവരെ ചികിത്സിക്കുകയും തുടര്‍ന്ന രോഗം പടര്‍ന്ന് മരണപ്പെടുകയും ചെയ്ത കോഴിക്കോട് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയുടെ വേദനകളില്‍ നീറുകയാണ് ഭര്‍ത്താവ് സജീഷും കുടുംബവും. ഇന്ന് തങ്ങളുടെ മകന്‍ റിതുലിന്റെ ആറാം പിറന്നാള്‍ ദിനത്തില്‍ സജീഷ് ലിനിയ്‌ക്കെഴുതിയ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുകയാണ്. സജീഷിന്റെ കുറിപ്പ് റിതുലിന്റെ ആറാം പിറന്നാള്‍ ജന്മദിനങ്ങള്‍ നമുക്ക് എന്നും സന്തോഷമുളള ദിവസമാണ് അത് മക്കളുടേതാണെങ്കില്‍ അതിലേറെ സന്തോഷവും ഒരു ഓര്‍മ്മപ്പെടുത്തലുമാണ്. ലിനി…. നീ ഇല്ലാത്ത അവന്റെ ആദ്യ പിറന്നാള്‍. അവന് ഇന്ന് പുതിയ ഡ്രസ്സും കേക്കും കിട്ടിയതിന്റെ സന്തോഷത്തിലാ… ചെറുതായി പനി ഉണ്ടെങ്കിലും അവന്റെ കൂട്ടുകാര്‍ക്കൊക്കെ സമ്മാനമായി…

രക്ഷിതാക്കള്‍ അറിഞ്ഞില്ല; ബാറ്ററി വിഴുങ്ങിയ രണ്ടുവയസ്സുകാരി മരിച്ചു

nadapuram two year child died

രക്ഷിതാക്കള്‍ അറിഞ്ഞില്ല; ബാറ്ററി വിഴുങ്ങിയ രണ്ടുവയസ്സുകാരി മരിച്ചു കോഴിക്കോട്: കുട്ടികള്‍ കളിക്കുന്നതിനിടെ ബാറ്ററി വിഴുങ്ങിയ രണ്ടു വയസ്സുകാരി മരിച്ചു. നാദാപുരം വളയത്താണ് സംഭവം. വളയം ചെറുമോത്ത് ഓണപ്പറമ്പത് റഷീദിന്റെ മകൾ ഫാത്തിമ (2)യാണ് മരിച്ചത്. കുട്ടികള്‍ കളിക്കുന്നതിനിടെ അപകടം അറിയാതെ ബാറ്ററി വിഴുങ്ങുകയായിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഈ വിവരം അറിയുന്നത് രണ്ടു ദിവസം കഴിഞ്ഞാണ്. രണ്ടു ദിവസമായി കുട്ടി ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ട് കാണിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് സംഭവം വീട്ടുകാര്‍ അറിയുന്നത്. പരിശോധനയില്‍ കുട്ടിയുടെ അന്നനാളത്തില്‍ ബാറ്ററി കുരുങ്ങിയത് കണ്ടെത്തിയത്. തുടര്‍ന്ന് അടിയന്തിര ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍കോളേജ് എത്തിച്ചെങ്കിലും ഫാത്തിമയെ രക്ഷിക്കാനായില്ല. ദമ്പതികളുടെ മറ്റൊരു മകന്‍ മുഹമ്മദ്‌ റിഷാദ് കുളിക്കുന്നതിനിടെ പുഴയില്‍ മുങ്ങി മരിച്ചിരുന്നു

നിങ്ങള്‍ നിന്നു വെള്ളം കുടിക്കുന്ന ശീലമുള്ളവരാണൊ…? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കുക…

നിങ്ങള്‍ നിന്നു വെള്ളം കുടിക്കുന്ന ശീലമുള്ളവരാണൊ…? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കുക… ക്ഷീണിച്ചു വന്നാലുടന്‍ നില്‍ക്കുന്ന നിപ്പില്‍ വെള്ളമെടുത്തു കുടിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇങ്ങനെ നിന്ന് വെള്ളം കുടിക്കുന്നതിന് ധാരാളം ദൂഷ്യവശങ്ങളുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. നിന്നുകൊണ്ട് ഭക്ഷണം കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല എന്ന് പറയുന്നത് പോലെ തന്നെ വെള്ളവും ഒരിടത്ത് ഇരുന്ന് സാവധാനം കുടിക്കണമെന്നാണ് വിദഗ്ദര്‍ പറയുന്നത്. ആയുര്‍വേദ വിധിപ്രകാരവും ഇത് ഒട്ടും നല്ലതല്ല. നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോള്‍ ശരീരത്തിന്റെ പലയിടങ്ങളിലേക്കും വെള്ളമെത്തില്ല. ശരീരത്തിലെത്തുന്ന വിഷാംശങ്ങളെയെല്ലാം പുറത്തുകളയാന്‍ വലിയൊരു ശതമാനം വരെ സഹായിക്കുന്നത് വെള്ളമാണെന്ന് നമുക്കെല്ലാം അറിയാവുന്നതാണ്. എന്നാല്‍ മറ്റെവിടേക്കും എത്താതെ നേരിട്ട് വെള്ളം താഴേക്കെത്തുന്നതോടെ ഈ ശുദ്ധീകരണ പ്രക്രിയ നടക്കുന്നില്ല. ഇത് വൃക്കയുടെ പ്രവര്‍ത്തനങ്ങളെ ചെറിയരീതിയില്‍ ക്രമേണ ബാധിക്കുന്നു. കുത്തനെ ഒറ്റയടിക്ക് വെള്ളമിറങ്ങിപ്പോകുന്നതോടെ അതില്‍ നിന്ന് ശരീരത്തിന് പ്രത്യേകം ലഭിക്കേണ്ട പോഷകങ്ങളും വിറ്റാമിനുകളുമൊക്കെ നഷ്ടമാകുന്നു.…

എന്‍ഡോസള്‍ഫാന്‍ സമരക്കാര്‍ക്കെതിരെ ആരോഗ്യമന്ത്രി; സമരം ശക്തമാക്കുമെന്ന് എന്‍ഡോസള്‍ഫാന്‍ സമരസമിതി

എന്‍ഡോസള്‍ഫാന്‍ സമരക്കാര്‍ക്കെതിരെ ആരോഗ്യമന്ത്രി; സമരം ശക്തമാക്കുമെന്ന് എന്‍ഡോസള്‍ഫാന്‍ സമരസമിതി സെക്രട്ടേറിയറ്റിന് മുന്നില്‍ എന്‍ഡോസള്‍ഫാന്‍ ഇരകളായ കുട്ടികളെ പ്രദര്‍ശിപ്പിച്ച് സമരം ചെയ്യുന്നത് ശരിയല്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് എല്ലാ ആനുകൂല്യങ്ങളും നല്‍കിയെന്ന് അവരെ അറിയിച്ചതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സമരത്തിനെതിരെ ആരോഗ്യമന്ത്രി രംഗത്തു വന്നത്. എന്നാല്‍ സമരം തുടങ്ങി നാല് ദിവസമായിട്ടും ഇവരെ കാണാന്‍ സര്‍ക്കാര്‍ എത്തിയില്ലെന്നായിരുന്നു സമരക്കാരുടെ ആരോപണം. മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഞായറാഴ്ച സങ്കടയാത്ര നടത്തുമെന്നും സമരം നടത്തുന്ന ഇരകളുടെ കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. ഇതിനിടെയാണ് ആരോഗ്യമന്ത്രിയുടെ പ്രസ്താവന. കുട്ടികളെ സമരപ്പന്തലിലിരുത്തി കഷ്ടപ്പെടുത്തുകയാണ,് സമരം തുടരുന്നതിന്റെ ലക്ഷ്യം എന്താണെന്ന് അറിയില്ലെന്നും കെ.കെ ശൈലജ പറഞ്ഞു. തുടക്കത്തില്‍ സമരത്തിനു മുന്‍പിലുണ്ടായിരുന്ന പ്രമുഖരെ ആരെയും ഇപ്പോള്‍ കണാനില്ലെന്നും മന്ത്രി ശൈലജ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആരോഗ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെ എന്‍ഡോസള്‍ഫാന്‍ സമരസമിതി രംഗത്തെത്തിയിരിക്കുകയാണ്. സര്‍ക്കാര്‍ തങ്ങള്‍ക്ക് വേണ്ടി…

മനോഹര്‍ പരീക്കറെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മനോഹര്‍ പരീക്കറെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരത്തോടെയാണ് പരീക്കറിനെ ദില്ലിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പാന്‍ക്രിയാറ്റിക് അര്‍ബുദത്തിന് ചികിത്സ തേടുന്ന പരീക്കര്‍ എയിംസില്‍ ഡോക്ടര്‍ അതുല്‍ ഷര്‍മ്മയുടെ നേതൃത്വത്തിലൂളള സംഘത്തിന്റെ നിരീക്ഷണത്തിലാണ്. കുറച്ച് ദിവസത്തേക്ക് അദ്ദേഹം ചികിത്സയിലുണ്ടാകുമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് മനോഹര്‍ പരീക്കറിന് പാന്‍ക്രിയാറ്റിക് അര്‍ബുദം സ്ഥിരീകരിച്ചത്. ഗോവ, മുംബൈ, ദില്ലി, ന്യുയോര്‍ക്ക് എന്നിവിടങ്ങളിലെ ചികിത്സയ്ക്ക് ശേഷം അദ്ദേഹം വിശ്രമത്തിലായിരുന്നു. ഗോവന്‍ രാഷ്ട്രീയ പ്രതിസന്ധി ഘട്ടത്തിലും, ബജറ്റ് അവതരണ വേളയിലുമെല്ലാം രോഗാവസ്തയിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കഴിഞ്ഞ ദിവസം അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.

കൗണ്‍സിലിംഗിനെത്തിയ കുട്ടിയെ പീഡിപ്പിച്ചു; അറസ്റ്റിലായ മനശാസ്ത്രജ്ഞന്‍ റിമാന്‍ഡില്‍

കൗണ്‍സിലിംഗിനെത്തിയ കുട്ടിയെ പീഡിപ്പിച്ചു; അറസ്റ്റിലായ മനശാസ്ത്രജ്ഞന്‍ റിമാന്‍ഡില്‍ കൗണ്‍സിലിംഗിനെത്തിയ കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മനശാസ്ത്രജ്ഞന്‍ റിമാന്‍ഡില്‍. പഠനവൈകല്യത്തിന് കൗണ്‍സിലിംഗ് തേടിയെത്തിയ കുട്ടിയെയാണ് ഗിരീഷെന്ന മനശാസ്ത്രജ്ഞന്‍ പീഡിപ്പിച്ചത്. അടുത്ത മാസം 13 വരെയാണ് റിമാന്‍ഡ് ചെയ്തത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് ഫോര്‍ട്ട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ഇതിനുമുന്‍പും പരാതികള്‍ ഉയര്‍ന്നിരുന്നു. പക്ഷെ ആദ്യ കേസില്‍ ഉന്നത ഇടപടല്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. കേസില്‍ ഗിരീഷ് നല്‍കിയ ജാമ്യം ഹൈക്കോടതി തള്ളിയതിനാല്‍ ഇയാള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിനിടെയാണ് മറ്റൊരു കുട്ടിയെ പീഡിപ്പിച്ചത്. ഇയാള്‍ക്കെതിരെ ചികിത്സയ്ക്കായെത്തിയ ഒരു സ്ത്രീയ പീഡിപ്പിച്ചതിനും കേസുണ്ടായിരുന്നു. പക്ഷെ ഹൈക്കോടതി ഈ എഫ്ഐആര്‍ റദ്ദാക്കി.