തന്റെ കൈയ്യില്‍ നിന്നും ച്യൂയിങ്ഗം വാങ്ങാന്‍ വിസമ്മതിച്ച ഭാര്യയെ യുവാവ് കോടതി പരിസരത്ത് വെച്ച് മുത്തലാഖ് ചൊല്ലി

തന്റെ കൈയ്യില്‍ നിന്നും ച്യൂയിങ്ഗം വാങ്ങാന്‍ വിസമ്മതിച്ച ഭാര്യയെ യുവാവ് കോടതി പരിസരത്ത് വെച്ച് മുത്തലാഖ് ചൊല്ലി ഭര്‍ത്താവിന്റെ കൈയില്‍ നിന്ന് ച്യൂയിങ്ഗം വാങ്ങാന്‍ വിസമ്മതിച്ച ഭാര്യയെ കോടതി പരിസരത്തു വെച്ച് മുത്തലാഖ് ചൊല്ലി. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് ഭര്‍ത്താവായ റഷീദിനും ബന്ധുക്കള്‍ക്കുമെതിരെ 30-കാരിയായ യുവതി നേരത്തെ പരാതി നല്‍കിയിരുന്നു. ഇത് സംബന്ധമായ കേസിലെ വാദം കേള്‍ക്കാന്‍ കോടതിയിലെത്തിയപ്പോഴായിരുന്നു ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയത്. കേസിന്റെ വിശദാംശങ്ങള്‍ തന്റെ വക്കീലുമായി സംസാരിക്കുന്നതിനിടെ സയീദ് റഷീദ് ച്യൂയിങ്ഗവുമായി സിമ്മിയുടെ അടുത്തെത്തി. വക്കീലുമായി സംസാരിക്കുന്നതിനാല്‍ സിമ്മി ഇത് നിരസിച്ചു. ഇതോടെ പ്രകോപിതനായ റഷീദ് സിമ്മിയുടെ അഭിഭാഷകന്റെ സാന്നിധ്യത്തില്‍ മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തുകയായിരുന്നു. 2004 ലായിരുന്നു സിമ്മിയും റഷീദും വിവാഹിതരായത്. മുത്തലാക്ക് ചൊല്ലിയതോടെ റഷീദിനെതിരെ സ്ത്രീധന പീഡനക്കേസിന് പുറമെ മുത്തലാഖ് നിരോധന നിയമത്തന്റെ വിവിധ വകുപ്പുകള്‍…

കായംകുളത്ത് യുവാവിനെ കാര്‍ കയറ്റിക്കൊന്ന സംഭവത്തില്‍ പ്രതികളിലൊരാള്‍ പിടിയില്‍

കായംകുളത്ത് യുവാവിനെ കാര്‍ കയറ്റിക്കൊന്ന സംഭവത്തില്‍ പ്രതികളിലൊരാള്‍ പിടിയില്‍ കായംകുളത്ത് യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളില്‍ ഒരാള്‍ പിടിയില്‍. ഷിയാസ് എന്ന യുവാവാണ് പിടിയിലായത്. കിളിമാനൂരില്‍ വച്ചാണ് ഷിയാസ് പിടിയിലായത്. സംഭവശേഷം ഒളിവില്‍ പോയ പ്രതികളുടെ കാര്‍ കിളിമാനൂരില്‍ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് കരീലകുളങ്ങര സ്വദേശി ഷമീര്‍ ഖാനെ മൂന്നംഗ സംഘം കൊലപ്പെടുത്തിയത്. രാത്രി ഷമീര്‍ ഖാനും സംഘവും ദേശീയപാതയോട് ചേര്‍ന്ന ഹൈവേ പാലസ് ബാറിലെത്തിയിരുന്നു. എന്നാല്‍ 11 മണിഓടെ ബാറിന്റെ ഗേറ്റ് അടച്ചു. ബാര്‍ അടച്ചതായി സെക്യൂരിറ്റി പറഞ്ഞതോടെ ഇവര്‍ ബഹളം വച്ചു. ഈ സമയം ഒരു കാറില്‍ അജ്മലെന്ന യുവാവും സംഘവും മദ്യപിക്കാനെത്തി. ഇവരും സെക്യൂരിറ്റിയോട് മദ്യം ആവശ്യപ്പെട്ടെങ്കിലും ഇവിടൊന്നുമില്ലെന്ന് ഷമീര്‍ ഖാന്‍ ഉറക്കെ പറഞ്ഞു. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ മദ്യലഹരിയിലായിരുന്ന അജ്മലിന്റെ സംഘത്തിലെ ഒരാള്‍ ബിയര്‍ കുപ്പിക്ക് ഷെമീര്‍…

ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം ഇടിച്ച് അപകടമുണ്ടാക്കിയ ശേഷം മുങ്ങിനടന്ന ഉടമ പിടിയില്‍

ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം ഇടിച്ച് അപകടമുണ്ടാക്കിയ ശേഷം മുങ്ങിനടന്ന ഉടമ പിടിയില്‍ ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം ഇടിച്ച് ഒരാള്‍ മരിച്ച സംഭവത്തില്‍ വാഹന ഉടമ പിടിയില്‍. പാലോട് നന്ദിയോട് സ്വദേശി ബാലുവാണ് അറസ്റ്റിലായത്. സംഭവം നടന്നിട്ട് വര്‍ഷങ്ങള്‍ക്കു ശേഷവും ഉടമ നഷ്ടപരിഹാരം അടച്ചിരുന്നില്ല. 2001ല്‍ ആറ്റിങ്ങല്‍ എംഎസിടി കോടതി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടെങ്കിലും ഇയാള്‍ പണം നല്‍കാതെ മുങ്ങിനടക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പിടികൂടാന്‍ വീണ്ടും കോടതി ഉത്തരവിടുകയായിരുന്നു. പലിശം അടക്കം എട്ടുലക്ഷം രൂപയോളം ഇയാള്‍ അടക്കാനുണ്ട്. അറസ്റ്റിലായ ഇയാളെ ഒരുമാസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ബാറിനുള്ളിലെ തര്‍ക്കം: കായംകുളത്ത് യുവാവിനെ കാര്‍ കയറ്റി കൊലപ്പെടുത്തി

ബാറിനുള്ളിലെ തര്‍ക്കം: കായംകുളത്ത് യുവാവിനെ കാര്‍ കയറ്റി കൊലപ്പെടുത്തി കായംകുളത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഒരു സംഘം യുവാവിനെ കാര്‍ കയറ്റി കൊലപ്പെടുത്തി. കരീലകുളങ്ങര സ്വദേശി ഷമീര്‍ ഖാന്‍ (25) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 12 മണിയോടെ കായംകുളം ഹൈവേ പാലസ് ബാറിന് പുറത്ത് വെച്ചാണ് സംഭവം. ബാറിനുള്ളിലെ തര്‍ക്കത്തിന് ശേഷമാണ് കൊലപാതകമുണ്ടായതെന്നാണ് പൊലിസ് പറയുന്നത്. ബാറിന് പുറത്ത് സുഹൃത്തുക്കള്‍ക്ക് ഒപ്പം നിന്ന ഷമീറിനെ ഇടിച്ചിട്ട ശേഷം തലയിലൂടെ കാര്‍ കയറ്റി ഇറക്കുകയായിരുന്നു. സംഭവശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കായി കായംകുളം പൊലീസ് അന്വേഷണം തുടങ്ങി. പ്രതികള്‍ ഉപയോഗിച്ച കാര്‍ കിളിമാനൂരില്‍ നിന്നും പൊലീസ് കണ്ടെത്തി.

ലഹരിക്കടത്ത് കേസില്‍ മലയാളിയായ ഉന്നത ഐ പി എസ് ഉദ്യോഗസ്ഥന് തടവ്‌ ശിക്ഷ

ലഹരിക്കടത്ത് കേസില്‍ മലയാളിയായ ഉന്നത ഐ പി എസ് ഉദ്യോഗസ്ഥന് തടവ്‌ ശിക്ഷ മലയാളിയായ ഉന്നത ഐ പി എസ് ഉദ്യോഗസ്ഥന് 15 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചു. മയക്കുമരുന്ന് കടത്തിയ കേസിലാണ് സജി മോഹന്‍ ഐ പി എസിനെ കോടതി ശിക്ഷിച്ചത്. 2009 ലാണ് സംഭവം. പന്ത്രണ്ടു കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി ഇയാളെ പ്രത്യേക സേന പിടികൂടുകയായിരുന്നു. ഇയാള്‍ നേരത്തെ ചണ്ഡിഗഡില്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ മേധാവിയായിരുന്നു. Also Read: ബിഗ് ബോസില്‍ ആത്മഹത്യ ശ്രമം; താരത്തെ പുറത്താക്കി ഈ കാലയളവില്‍ പിടികൂടിയ മയക്കുമരുന്ന് മറിച്ചു വിറ്റതിന് മറ്റൊരു കേസുകൂടി ഇയാള്‍ക്കെതിരെ ഉണ്ട്. ഇയാളുടെ കൂട്ടാളിയായ പോലീസുകാരനെ കോടതി നേരത്തെ പത്തു കൊല്ലം ശിക്ഷിച്ചിരുന്നു. എറണാകുളത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡപ്യൂട്ടി ഡയറക്ടറായി ചുമതലയേറ്റതിന് പിന്നാലെയായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട കലഞ്ഞൂര്‍…

കൊച്ചി സെന്‍ട്രല്‍ സ്റ്റേഷന്‍ എസ് ഐ യെ സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി സെന്‍ട്രല്‍ സ്റ്റേഷന്‍ എസ് ഐ യെ സസ്‌പെന്‍ഡ് ചെയ്തു കൊച്ചി സെന്‍ട്രല്‍ സ്റ്റേഷന്‍ എസ് ഐ വിപിന്‍ ദാസിനെ സസ്‌പെന്‍ഡ് ചെയ്തു. സി പി ഐ മാര്‍ച്ചിനിടെ എല്‍ദോ എബ്രഹാം എം എല്‍ എ യെ മര്‍ദിച്ചതിനാണ് നടപടി. ഞാറയ്ക്കല്‍ സി.ഐക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി റേഞ്ച് ഐ ജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലാണ് എം എല്‍ എ യ്ക്ക് പോലീസിന്‍റെ മര്‍ദനമേറ്റത്. എം എല്‍ എ യെ മര്‍ദിച്ച കൊച്ചി സെന്‍ട്രല്‍ എസ് ഐ വിപിന്‍ ദാസിനെതിരെ നടപടി വേണമെന്ന് സി പി ഐ ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കളക്ടറുടെ റിപ്പോര്‍ട്ട്‌ വന്നതിന് ശേഷം ആലോചിക്കാമെന്നായിരുന്നു സര്‍ക്കാരിന്റെയും സി പി എം നേതൃത്വത്തിന്റെയും നിലപാട്. എന്നാല്‍ കളക്ടറുടെ റിപ്പോര്‍ട്ടില്‍ പൊലീസിനെതിരെ കടുത്ത പരാമര്‍ശം ഉണ്ടായിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസുകാര്‍ക്കെതിരെ നടപടി ഉണ്ടാകിലെന്ന് കഴിഞ്ഞ…

ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും മദ്യം പിടികൂടി

ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും മദ്യം പിടികൂടി ദില്ലി: ഡല്‍ഹി എക്സൈസ് വകുപ്പ് നടത്തിയ റെയിഡില്‍ അനതികൃതമായി സൂക്ഷിച്ചിരുന്ന മദ്യം പിടികൂടി. ഡല്‍ഹി ദ്വാരകയിലെ റാഡിസൺ ബ്ലൂ ഹോട്ടലിലെ നൈറ്റ് ക്ലബില്‍ നിന്നാണ് മദ്യം പിടികൂടിയത്. കൂടാതെ നെബ് സരായിലെ എൻ‌ഐ‌വി ആർട്ട് കൾച്ചർ എന്നിവിടങ്ങളില്‍ നിന്നുമാണ് മുന്തിയ ഇനം മദ്യം പിടികൂടിയത്. മതിയായ ലൈസൻസില്ലാതെ മദ്യം വിൽക്കുകയും വിതരണം ചെയ്യുന്നു എന്ന വിവരത്തെ തുടര്‍ന്നാണ്‌ എക്സൈസ് വകുപ്പ് റെയിഡ് നടത്തിയത്. ഇവിടങ്ങളില്‍ നിന്നും 639 കുപ്പി മദ്യവും ബിയറും പിടിച്ചെടുത്തു.

ബിഗ് ബോസില്‍ ആത്മഹത്യ ശ്രമം; താരത്തെ പുറത്താക്കി

ബിഗ് ബോസില്‍ ആത്മഹത്യ ശ്രമം; താരത്തെ പുറത്താക്കി ബിഗ്‌ ബോസിന്റെ തമിഴ് പതിപ്പില്‍ ആത്മഹത്യാ ശ്രമം. ബിഗ്‌ ബോസില്‍ മത്സരാര്‍ത്ഥിയായ നടിയാണ് ആത്മഹത്യാ ശ്രമം നടത്തിയത്. സഹ മത്സരാര്‍ത്ഥികളുമായുണ്ടായ തര്‍ക്കമാണ് നടിയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൈത്തണ്ടയിലെ ഞരന്പ് മുറിച്ചാണ് നടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്‌. തമിഴ് നടി മധുമിതയാണ് ബിഗ്‌ ബോസ് റീയാലിറ്റി പരിപാടിക്കിടെ ആത്മഹത്യാ ശ്രമം നടത്തിയത്. സംഭവം വിവാദമായതോടെ നടിയെ ബിഗ്‌ ബോസില്‍ നിന്നും പുറത്താക്കി. ഇന്ത്യയില്‍ തന്നെ ഏറെ ഹിറ്റായ ടെലിവിഷന്‍ ഷോയാണ് ബിഗ്ബോസ്. തമിഴില്‍ ബിഗ്ബോസിന്‍റെ മൂന്നാം പതിപ്പിലാണ് ഏറെ വിവാദവും വിമര്‍ശനവും നേരിട്ട സംഭവം ഉണ്ടായത്. ഉലക നായകന്‍ കമലഹാസനാണ് തമിഴ് ബിഗ്ബോസിന്റെ അവതാരകന്‍. ഈ സംഭവത്തില്‍ താന്‍ ഏറെ ദുഖിതനാണെന്നും സ്വയം മുറിവേല്‍പ്പിച്ച് മറ്റുള്ളവരെ കാണിക്കുന്നത് മോശം പ്രവര്‍ത്തിയാണെന്നും കമലഹാസന്‍ അഭിപ്രായപ്പെട്ടു. വൈള്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ…

സാമൂഹിക മാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത നല്‍കിയ കേസില്‍ 5 പേര്‍ അറസ്റ്റില്‍

സാമൂഹിക മാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത നല്‍കിയ കേസില്‍ 5 പേര്‍ അറസ്റ്റില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത നല്‍കിയ കേസില്‍ 5 പേര്‍ അറസ്റ്റില്‍. ആകെ കേസുകള്‍ 32 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 32 ആയി. ഇന്ന് നാലു പേരെ കൂടി അറസ്റ്റു ചെയ്തു. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം അഞ്ച് ആയി. തിരുവനന്തപുരം റൂറല്‍ ജില്ലയില്‍ മഞ്ചവിളാകം അമ്പലംവീട് അജയന്‍ ആണ് മാരായമുട്ടം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായത്. സുല്‍ത്താന്‍ ബത്തേരി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വെള്ളമുണ്ട കട്ടയാട് ചങ്ങാലിക്കാവില്‍ വീട്ടില്‍ വര്‍ക്കിയുടെ മകന്‍ ഷിബു സി.വി, നല്ലൂര്‍നാട് കുന്നമംഗലം ചെഞ്ചട്ടയില്‍ വീട്ടില്‍ ജോണിയുടെ മകന്‍ ജസ്റ്റിന്‍, പുല്‍പ്പള്ളി പൈയ്ക്കത്തു വീട്ടില്‍ ദേവച്ചന്‍ മകന്‍ ബാബു എന്നിവരാണ് അറസ്റ്റിലായത്. തിരുവല്ല…

ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റ്‌ മരിച്ച നിലയില്‍

ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റ്‌ മരിച്ച നിലയില്‍ സംസ്ഥാനത്തെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ സ്വയം വെടിവെച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ഹരിയാനയിലാണ് സംഭവം. ഹരിയാന ഫരീദാബാദിലെ പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ വിക്രം കപൂറി(58)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹം തന്‍റെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് നിറയോഴിച്ചതായാണ് പ്രാഥമിക നിഗമനം. ആത്മഹത്യ ആണെന്നാണ്‌ പോലീസ് കരുതുന്നത്. എന്നാല്‍ ഇതിന്‍റെ കാരണം എന്താണെന്ന് വ്യക്തമല്ല. അതേസമയം വിക്രം കപൂര്‍ കുറച്ചു ദിവസമായി അസ്വസ്ഥനായിരുന്നു എന്നാണു സഹപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. കഴിഞ്ഞ വര്‍ഷമാണ്‌ ഇദ്ദേഹത്തിന് ഐ പി എസ് ലഭിച്ചത്. അടുത്ത വര്ഷം വിരമിക്കാനിരിക്കുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.