മാധ്യമ പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം; ശക്തമായ നടപടി സ്വീകരിക്കുമെന്ന് കെ ആര്‍ എം യു

മാധ്യമ പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം; ശക്തമായ നടപടി സ്വീകരിക്കുമെന്ന് കെ ആര്‍ എം യു പാറശാല: തിരുവനന്തപുരം പാറശാലയില്‍ മാധ്യമ പ്രവര്‍ത്തകന്റെ വീടിന് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. മാധ്യമം പാറശാല ലേഖകനും കെ ആർ എം യു തിരുവനന്തപുരം അംഗവുമായ ചന്ദ്ര കുമാറിന്റെ വീടിന് നേരെ പുലർച്ചെ ഒന്നര മണിയോടെയാണ് ആക്രമണം ഉണ്ടായത്. വീടിന്‍റെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന രണ്ടു കാറുകളും അടിച്ചു തകർത്തു. ബൈക്കിലെത്തിയ സംഘമാണ് സംഭവത്തിന് പിന്നിൽ. സംഭവം അറിഞ്ഞ് രാത്രി തന്നെ പോലീസ് സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ പ്രതികളെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ കെ ആർ എം യു തിരുവനന്തപുരം ജില്ലാ കമ്മറ്റിയും സംസ്ഥാന സമിതിയും പ്രതിഷേധിച്ചു. ചന്ദ്രകുമാറിന് വേണ്ട എല്ലാ സഹായവും മാധ്യമ സുഹൃത്തുക്കൾ നൽകുകയും വേണമെന്നും സംസ്ഥാന സമിതി അഭ്യർത്ഥിച്ചു. അക്രമികൾ…

ഭക്ഷണവും മരുന്നും നല്‍കാതെ പതിമൂന്ന് മക്കളെ വീട്ടുതടങ്കലിലാക്കി പീഡിപ്പിച്ച ദമ്പതികള്‍ക്ക് 25വര്‍ഷം തടവ്

ഭക്ഷണവും മരുന്നും നല്‍കാതെ പതിമൂന്ന് മക്കളെ വീട്ടുതടങ്കലിലാക്കി പീഡിപ്പിച്ച ദമ്പതികള്‍ക്ക് 25വര്‍ഷം തടവ് പതിമൂന്ന് മക്കളെ വീടിനുള്ളില്‍ തടവിലാക്കി പീഡിപ്പിച്ച അമേരിക്കന്‍ ദമ്പതികള്‍ക്ക് 25വര്‍ഷം തടവ്. കഴിഞ്ഞ വര്‍ഷം ആദ്യമാണ് കാലിഫോര്‍ണിയയിലെ വീട്ടില്‍ വര്‍ഷങ്ങളോളം മക്കളെ പീഡിപ്പിച്ച കേസില്‍ ഇരുവരും അറസ്റ്റിലായത്. തടവിലായിരുന്ന കുട്ടികളിലൊരാള്‍ വീട്ടില്‍ നിന്ന് രക്ഷപെട്ട് പൊലീസില്‍ പരാതിപ്പെട്ടതോടെയാണ് ദമ്പതികള്‍ അറസ്റ്റിലായത്. ഇവര്‍ക്ക് രണ്ട് വയസ്സിനും 29വയസ്സിനും ഇടയില്‍ പ്രായമുള്ള 13 കുട്ടികളാണുള്ളത്. ഇവരെ 13പേരെയും പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ വീടിനുള്ളില്‍ തടവിലാക്കി വളര്‍ത്തുകയായിരുന്നു മാതാപിതാക്കള്‍. കുട്ടികള്‍ക്ക് ഭക്ഷണവും മരുന്നും പോലും നല്‍കിയിരുന്നില്ലെന്നും കുളിക്കാന്‍ പോലും അനുവദിക്കില്ലായിരുന്നെന്നും പൊലീസ് പറഞ്ഞു. ഇവരെ മാസങ്ങളോളം കയര്‍ കൊണ്ട് ബന്ധിപ്പിച്ചിരിക്കുകയായിരുന്നെന്നും കുട്ടികളിലൊരാള്‍ രക്ഷപ്പെട്ടതോടെ മറ്റുള്ളവരെ ചങ്ങലകൊണ്ട് കട്ടിലിനോട് ചേര്‍ത്ത് ബന്ധിപ്പിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. തങ്ങള്‍ നേരിട്ട പീഡനങ്ങള്‍ വാക്കുകള്‍ കൊണ്ട് വിവരിക്കാനാകില്ലെന്നും ഇപ്പോഴും സ്വപ്നത്തില്‍ സഹോദരങ്ങളെ…

ചികിത്സയ്‌ക്കെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു: 63കാരനായ ഡോക്ടര്‍ അറസ്റ്റില്‍

ചികിത്സയ്‌ക്കെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു: 63കാരനായ ഡോക്ടര്‍ അറസ്റ്റില്‍ മുംബൈയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച അറുപത്തിമൂന്നുകാരനായ ഡോക്ടര്‍ അറസ്റ്റില്‍. 14-കാരിയായ പെണ്‍കുട്ടി പരിശോധനക്കായി അമ്മയോടൊപ്പം ഡോക്ടറുടെ വീട്ടിലെത്തിയതായിരുന്നു. പരിശോധനക്ക് ശേഷം തിരികെ മടങ്ങിയപ്പോഴാണ് വീടിന്റെ താക്കോല്‍ ഡോക്ടറുടെ വീട്ടില്‍ മറന്നുവെച്ച വിവരം ഇരുവരും ഒര്‍ക്കുന്നത്. ഇതോടെ താക്കോല്‍ എടുക്കാനായി ഡോക്ടറുടെ വീട്ടിലേയ്ക്ക് ഒറ്റക്ക് എത്തിയ പെണ്‍കുട്ടിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പ്രതിയ്‌ക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്ത പൊലീസ് കോടതിയില്‍ ഹാജരാക്കിയ ശേഷം ഇയാളെ റിമാന്‍ഡ് ചെയ്തു.

പട്ടാപ്പകല്‍ വൃദ്ധനെ കമ്മീഷണര്‍ ഓഫീസിന് മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തി: സംഭവം കോഴിക്കോട്

പട്ടാപ്പകല്‍ വൃദ്ധനെ കമ്മീഷണര്‍ ഓഫീസിന് മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തി: സംഭവം കോഴിക്കോട് കോഴിക്കോട് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ വൃദ്ധന്‍ കുത്തേറ്റ് മരിച്ചു. തമിഴ്നാട് സ്വദേശിയായ വൃദ്ധനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ വളയം സ്വദേശിയായ പ്രബിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നു വൈകീട്ട് മൂന്നു മണിയോടെയാണ് സംഭവം. വെട്ടേറ്റ തമിഴ്നാട് സ്വദേശി കമ്മീഷണര്‍ ഓഫിസിലേക്ക് ഓടിക്കയറുകയായിരുന്നു. തുടര്‍ന്നു ഗുരുതര പരിക്കേറ്റ വൃദ്ധനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മരിച്ചു. ആക്രമണ കാരണം വ്യക്തമല്ല. സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത പ്രബിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.

കൊട്ടിയൂര്‍ പീഡനക്കേസ്: ഇരയുടെ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

കൊട്ടിയൂര്‍ പീഡനക്കേസ്: ഇരയുടെ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം കൊട്ടിയൂര്‍ പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഫാദര്‍ റോബിന്‍ വടക്കുംചേരി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന കേസില്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനാണ് ഇവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചത്. തലശേരി പോക്‌സോ കോടതിയാണ് ഉത്തരവ് ഇറക്കിയത്. കേസിന്റെ വിചാരണക്കിടെ മാതാപിതാക്കള്‍ പ്രതി റോബിന്‍ വടക്കുംചേരിക്കെതിരെ കൂറുമാറിയിരുന്നു. ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുത്ത് വിചാരണ നടത്തണം എന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കേസില്‍ 20 വര്‍ഷം കഠിനതടവും മൂന്നുലക്ഷംരൂപ പിഴയുമാണ് തലശേരി പോക്‌സോ കോടതി ഫാദര്‍ റോബിന് ശിക്ഷ വിധിച്ചിരിക്കുന്നത്.

പിഞ്ചുകുഞ്ഞുങ്ങളെ ഭക്ഷണം നല്‍കാതെ വീട്ടില്‍ പൂട്ടിയിട്ടു: രക്ഷിതാക്കള്‍ക്കെതിരെ കേസ്

പിഞ്ചുകുഞ്ഞുങ്ങളെ ഭക്ഷണം നല്‍കാതെ വീട്ടില്‍ പൂട്ടിയിട്ടു: രക്ഷിതാക്കള്‍ക്കെതിരെ കേസ് 3 കുട്ടികളെ വീട്ടില്‍ പൂട്ടിയിട്ട് അമ്മയുടെ ക്രൂരത. ഭക്ഷണം പോലും കിട്ടാതെ ഒരു ദിവസം കഴിഞ്ഞ അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളെ പോലീസ് മോചിപ്പിച്ച് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്കു കൈമാറി. രാമനാട്ടുകര നിസരി ജംക്ഷനു സമീപം വാടക വീട്ടില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശിയുടെയും കര്‍ണാടക സ്വദേശിനിയുടെയും മൂന്ന് കുട്ടികളെയാണു രക്ഷിച്ചത്. 2, 3, 5 വയസ്സ് വീതമുള്ള ആണ്‍കുട്ടികളാണ് ഇവര്‍. രണ്ടാഴ്ച മുന്‍പ് അച്ഛന്‍ ജോലിക്കു പോയി. അമ്മ വ്യാഴാഴ്ച ഉച്ചയ്ക്കു വീടു പൂട്ടി കര്‍ണാടകയിലേക്കു പോയെന്നു സംശയിക്കുന്നു. ഇവരെ കണ്ടെത്താനായിട്ടില്ല. രാത്രിയായിട്ടും അമ്മയെ കാണാതെ കുട്ടികള്‍ കരഞ്ഞതോടെയാണ് നാട്ടുകാര്‍ വിവരം അറിയുന്നത്. ഉടന്‍ ഫറോക്ക് പോലീസില്‍ വിവരം അറിയിക്കുകയും പോലീസെത്തി വാതിലിന്റെ പൂട്ട് പൊളിച്ച് കുട്ടികളെ മോചിപ്പിക്കുകയും ചെയ്തു. കുട്ടികളെ വീട്ടു തടങ്കലിലാക്കി പീഡിപ്പിച്ചതിനു രക്ഷിതാക്കള്‍ക്കെതിരെ…

രോഹിത് ശേഖര്‍ തിവാരിയുടെ മരണം കൊലപാതകമെന്ന് റിപ്പോര്‍ട്ട്

രോഹിത് ശേഖര്‍ തിവാരിയുടെ മരണം കൊലപാതകമെന്ന് റിപ്പോര്‍ട്ട് ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി എന്‍. ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരിയുടെ മരണം കൊലപാതകമെന്ന് ദില്ലി പൊലീസ്. രോഹിത്തിന്റേത് അസ്വാഭാവിക മരണമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. നാല്‍പത് വയസുകാരനായ തിവാരി ഏപ്രില്‍ പതിനാറാം തീയതിയാണ് മരിച്ചത്. സാകേതിലുള്ള മാക്‌സ് ആശുപത്രിയില്‍ വെച്ച് ഹൃദയ സ്തംഭനത്തെ തുടര്‍ന്നാണ് തിവാരിയുടെ മരണമെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടുകള്‍. മൂക്കിലൂടെ രക്ത സ്രാവം ഉണ്ടായതിനെ തുടര്‍ന്ന് രോഹിതിന്റെ ഭാര്യയും അമ്മയും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. തലയണകൊണ്ട് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. രോഹിത്തിന്റെ ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്തു. എന്‍ ഡി തിവാരിയുടെ മകനായ രോഹത്ത് ആറ് വര്‍ഷത്തോളം നിയമ പോരാട്ടം നടത്തിയാണ് പിതൃത്വം അംഗീകരിപ്പിച്ചത്. പിതൃത്വം ആദ്യം നിഷേധിച്ച എന്‍…

കര്‍ണാടകയില്‍ 23കാരിയെ പീഡനത്തിന് ഇരയാക്കിയ ശേഷം തീ കൊളുത്തി കൊലപ്പെടുത്തി മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കി

കര്‍ണാടകയില്‍ 23കാരിയെ പീഡനത്തിന് ഇരയാക്കിയ ശേഷം തീ കൊളുത്തി കൊലപ്പെടുത്തി മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കി കാണാതായ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനിയുടെ മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലാണ് സംഭവം. പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം തീ കൊളുത്തി കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു. 23കാരിയായ യുവതിയുടെ മൃതദേഹം കര്‍ണാടകയിലെ റായ്ചൂരിലെ മാണിക് പ്രഭുലേ ഔട്ടി ക്ഷേത്രത്തിന് സമീപത്തു നിന്നാണ് കണ്ടെത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്ത് സുദര്‍ശന്‍ യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ മൃതദേഹം സുദര്‍ശന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ഫാമില്‍ നിന്നാണ് കണ്ടെത്തിയത്. ഈ മാസം 13 മുതല്‍ യുവതിയെ കാണാതായിരുന്നു. പെണ്‍കുട്ടി കൊല്ലപ്പെടുന്നതിന് മുമ്പ് പീഡനത്തിന് ഇരയായതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ യുവതിയുടെ പക്കല്‍ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിരുന്നു. അതില്‍ തന്റെ മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നാണ് എഴുതിയിരിക്കുന്നത്. ഇത് കേസ് വഴി തിരിച്ചു വിടാന്‍ തയ്യാറാക്കിയതാണെന്നാണ്…

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്സിലെ പ്രതികള്‍ അറസ്റ്റില്‍

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്സിലെ പ്രതികള്‍ അറസ്റ്റില്‍ വ്യാജ റിക്രൂട്ടിംഗ് ഏജന്‍സി നടത്തി വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം പണം തട്ടിയ കേസിലെ പ്രതികള്‍ കോടനാട് പോലീസിന്‍റെ പിടിയിലായി. തിരുവനന്തപുരം ജില്ലയില്‍ പാങ്ങോട് വില്ലേജില്‍ ഭരതന്നൂര്‍ ഭാഗത്ത് എം എസ് വീട്ടില്‍ സുരേന്ദ്രന്‍ ആചാരിയുടെ മകന്‍ 30 വയസ്സുള്ള അരുണ്‍, ചെല്ലാനം വില്ലേജില്‍ സെന്‍റെ ബെര്‍ണാഡ് ചര്‍ച്ചിന് സമീപം അറക്കല്‍ വീട്ടില്‍ റാഫേലിന്റെ മകന്‍ 43 വയസ്സുള്ള ബോബി എന്നിവരെയാണ് കോടനാട് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാജ റിക്രൂട്ടിംഗ് ഏജന്‍സി നടത്തി ഫിന്‍ലന്‍ഡ്‌ പോലുള്ള വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് 8 ലക്ഷത്തോളം രൂപ ഒരു ഉദ്ദ്യോഗാര്‍ത്ഥിയില്‍ നിന്നും കൈപ്പറ്റി വ്യാജ വിസയും വ്യാജ ഫ്ലൈറ്റ് ടിക്കറ്റും നല്‍കി തട്ടിപ്പ് നടത്തിയ കേസിലാണ് പിടിയിലായത്. ഇവര്‍ നല്‍കിയ വ്യാജ വിസയും ടിക്കറ്റുമായി…

കുട്ടികളോട് വീണ്ടും ക്രൂരത: മദ്യപിച്ചെത്തി കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ച പിതാവ് അറസ്റ്റില്‍, സംഭവം കണ്ണൂരില്‍

കുട്ടികളോട് വീണ്ടും ക്രൂരത: മദ്യപിച്ചെത്തി കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ച പിതാവ് അറസ്റ്റില്‍, സംഭവം കണ്ണൂരില്‍ കണ്ണൂരിലെ അഴീക്കോട്ട് കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. നീര്‍ക്കടവ് സ്വദേശി രാജേഷിനെയാണ് വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ചെത്തിയ രാജേഷ് എട്ട് വയസുകാരിയായ മകളെ എടുത്ത് നിലത്തെറിയുകയും 12 വയസുള്ള മകന്റെ കൈ പിടിച്ച് തിരിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. കുട്ടികളുടെ അമ്മയില്‍ നിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ പ്രതിക്കെതിരെ വധശ്രമം, ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നിവയാണ് ചുമത്തിയിരിക്കുന്നത്. കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതി രാജേഷിനെ റിമാന്റ് ചെയ്തു. ആലുവയില്‍ അമ്മയുടെ മര്‍ദ്ദനത്തിന് ഇരയായി മൂന്നു വയസുകാരന്‍ മരിച്ച സംഭവത്തിന്റെ ഞെട്ടല്‍ മാറുന്നതിനു മുന്നേയാണ് സമാന സംഭവം കണ്ണൂരില്‍ നടന്നിരിക്കുന്നത്.