കര്‍ദിനാളിനെതിരായ വ്യാജരേഖ കേസ്: ഒരാള്‍ കൂടി പിടിയില്‍

കര്‍ദിനാളിനെതിരായ വ്യാജരേഖ കേസ്: ഒരാള്‍ കൂടി പിടിയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖയുണ്ടാക്കിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കേസില്‍ നേരത്തേ അറസ്റ്റിലായ ആദിത്യന്റെ സുഹൃത്ത് വിഷ്ണു റോയ് ആണ് ഇപ്പോള്‍ അറസ്റ്റിലായത്. ബെംഗളൂരുവില്‍നിന്നാണ് ഇയാളെ പൊലീസ് പിടികൂടുന്നത്. കേസില്‍ ആദിത്യനെ വ്യാജരേഖയുണ്ടാക്കാന്‍ സഹായിച്ചത് വിഷ്ണുവാണെന്നാണ് പോലീസ് കരുതുന്നത്. ആദിത്യനില്‍നിന്ന് ഇതുസംബന്ധിച്ച ചില മൊഴികള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇയാളെ പിടികൂടിയതോടെ കേസുമായി ബന്ധപ്പെട്ട മറ്റ് ചില രേഖകളും ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളിലും കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്നും സൂചനയുണ്ട്. കേസില്‍ പ്രധാന പ്രതികളായ ഫാ. പോള്‍ തേലക്കാട്, ഫാ. ആന്റണി കല്ലൂക്കാരന്‍ എന്നിവര്‍ക്ക് ഉപാധികളോടെ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

ചരക്കു ലോറിയിടിച്ചു പരിക്കേറ്റ കാട്ടാന ചരിഞ്ഞു

ചരക്കു ലോറിയിടിച്ചു പരിക്കേറ്റ കാട്ടാന ചരിഞ്ഞു വയനാട്ടില്‍ ചരക്കുലോറി ഇടിച്ച് ഗുരുതരമായി പരിക്കേറ്റ കാട്ടാന ചരിഞ്ഞു. വനം വകുപ്പിന്റെ നിരീക്ഷണത്തില്‍ കഴിയവേയാണ് ആന ചരിഞ്ഞത്. ഇന്ന് വൈകീട്ട് ഉള്‍വനത്തില്‍ വച്ചാണ് ആന ചെരിഞ്ഞതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാട്ടാന ചരിഞ്ഞിടത്ത് ആനക്കൂട്ടമുള്ളതിനാല്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി ഒമ്പതിന് പൊന്‍കുഴിയില്‍ വച്ചാണ് കാട്ടാനയെ ലോറിയിടിച്ചത്. വലതുമുന്‍കാലിനും വാരിയെല്ലിനും പരിക്കേറ്റ ആന ഒരു കിലോമീറ്റര്‍ അപ്പുറം വനത്തില്‍ നിലയുറപ്പിക്കുകയായിരുന്നു. ചുറ്റുംകൂടിയ ആനകളെ കുംകി ആനകളെ എത്തിച്ച് തുരത്തിയ ശേഷമാണ് മയക്കുവെടി വച്ച് പരിക്കേറ്റ ആനയ്ക്ക് ചികിത്സ നല്‍കിയത്. അപകടമുണ്ടാക്കിയ ലോറിയും ഡ്രൈവര്‍ ബാലുശ്ശേരി സ്വദേശി ഷമീജും പോലീസ് കസ്റ്റഡിയിലാണ്. വന്യമൃഗ വേട്ടയ്ക്ക് ഡ്രൈവര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. കാട്ടാന രക്ഷപെടാന്‍ 50 ശതമാനം സാധ്യത മാത്രമേയുള്ളൂ എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.

എറണാകുളത്ത് ഭാര്യയെ വെട്ടിക്കൊന്നതിന് ശേഷം ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി

എറണാകുളത്ത് ഭാര്യയെ വെട്ടിക്കൊന്നതിന് ശേഷം ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി. എറണാകുളം പള്ളുരുത്തിയിലാണ് സംഭവം. പള്ളുരുത്തിയില്‍ സാഗരന്റെ ഭാര്യ മനോരമയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. കൊലപാതകത്തിന് ശേഷം സാഗരന്‍ പൊലീസില്‍ കീഴടങ്ങിയത്. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

കൊച്ചിയില്‍ യുവാവിന്റെ മൃതദേഹം ചതുപ്പില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍

കൊച്ചിയില്‍ യുവാവിന്റെ മൃതദേഹം ചതുപ്പില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍ യുവാവിന്റെ മൃതദേഹം ചതുപ്പില്‍ താഴ്ത്തിയ നിലയില്‍ കണ്ടെത്തി. കൊച്ചി നെട്ടൂര്‍ റെയില്‍വെ സ്റ്റേഷന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കുമ്പളം സ്വദേശി അര്‍ജുന്‍ (20) ആണ് കൊലപ്പെട്ടത്. സംഭവത്തില്‍ അര്‍ജുന്റെ സുഹൃത്തുക്കളായ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ചെളിയില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം. കൃത്യം നടത്തിയവരുടെ മൊഴിയില്‍ നിന്നാണു മൃതദേഹം അര്‍ജുന്റേതാണെന്ന സൂചന ലഭിച്ചതെന്നു പൊലീസ് പറഞ്ഞു. ജൂലൈ രണ്ട് മുതല്‍ അര്‍ജുനെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിച്ചിരുന്നു. അര്‍ജുനെ കൊന്നു ചതുപ്പില്‍ താഴ്ത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണു പൊലീസ് സ്ഥലം കണ്ടെത്തി തിരച്ചില്‍ നടത്തിയത്. അര്‍ജുനനെ വീട്ടില്‍നിന്ന് വിളിച്ചുകൊണ്ടുപോയവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് നെട്ടൂരിലെ ചതുപ്പില്‍ താഴ്ത്തിയെന്ന വിവരം ലഭിച്ചത്. മൃതദേഹം അഴുകിയ നിലയിലാണ് കണ്ടെത്തിയത്. ഫൊറന്‍സിക് വിദഗ്ധരുടെ പരിശോധനയ്ക്കു ശേഷമേ സ്ഥിരീകരിക്കാനാകൂ എന്നു…

കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കുന്നവര്‍ക്ക് വധശിക്ഷ; പോക്സോ ഭേദഗതി ബില്ലിന് അംഗീകാരം

കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കുന്നവര്‍ക്ക് വധശിക്ഷ; പോക്സോ ഭേദഗതി ബില്ലിന് അംഗീകാരം കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടികളുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍. കുറ്റക്കാര്‍ക്ക് വധശിക്ഷ നില്‍കാനുള്ള പോക്സോ നിയമ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. കുട്ടികളെ ഉപയോഗിച്ച് അശ്ലീല വീഡിയോ ചിത്രീകരിക്കുന്നവര്‍ക്കും ശിക്ഷ വ്യവസ്ഥ ചെയ്യുന്നു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയാനായി 2012ലാണ് പോക്‌സോ നിയമമുണ്ടാക്കിയത്. ഇതിനോടൊപ്പം, ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനായുള്ള ബില്ലും മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്. ബില്‍ ഉടന്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വരും. പോക്സോ കേസുകള്‍ക്ക് മാത്രമായി എറണാകുളത്ത് പ്രത്യേക കോടതി സ്ഥാപിക്കാന്‍ സംസ്ഥാന മന്ത്രിസഭാ തീരുമാനം. എറണാകുളത്ത് നടി ആക്രമിക്കപ്പെട്ട കേസും ഈ കോടതിയില്‍ വിചാരണ ചെയ്യും. 16ാം ലോക്‌സഭയുടെ കാലത്ത് അവതരിപ്പിക്കപ്പെട്ട ഇരു ബില്ലുകളുടെയും കാലാവധി കഴിഞ്ഞതോടെയാണ് കേന്ദ്ര മന്ത്രിസഭ വീണ്ടും അംഗീകാരം നല്‍കിയത്.

കടബാധ്യത: വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

കടബാധ്യത: വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു വയനാട്ടിലെ പുല്‍പ്പള്ളിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. പുല്‍പ്പള്ളി മരക്കടവ് സ്വദേശി ചുളുഗോഡ് എങ്കിട്ടന്‍ (55) എന്നയാളാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. കര്‍ഷകന്റെ ആത്മഹത്യയ്ക്ക് കാരണം കടബാധ്യതയാണെന്നാണ് ബന്ധുക്കളുടെ ആരോപണം. എങ്കിട്ടന് മൂന്നുലക്ഷത്തോളം രൂപ കടബാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. മഴ കുറവായതിനാല്‍ കടമെടുത്തു വിതച്ച കൃഷി നശിച്ചതില്‍ ഇയാള്‍ നിരാശനായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

പാകിസ്താനില്‍ മാധ്യമപ്രവര്‍ത്തകനെ വെടിവെച്ച് കൊലപ്പെടുത്തി

പാകിസ്താനില്‍ മാധ്യമപ്രവര്‍ത്തകനെ വെടിവെച്ച് കൊലപ്പെടുത്തി പാകിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു. മുറീദ് അബ്ബാസ് എന്ന മാധ്യമപ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരം കറാച്ചിയിലെ ഖയാബാന്‍ ഇ ബുഖാരിയിലായിരുന്നു സംഭവം. പാകിസ്താനിലെ ‘ബോല്‍ ന്യൂസ്’ വാര്‍ത്താ ചാനലിലെ മാധ്യമപ്രവര്‍ത്തകനാണ് മുറീദ് അബ്ബാസ്. വെടിവെപ്പില്‍ മുറീദിന്റെ സുഹൃത്തിനും പരിക്കേറ്റു. ആതിഫ് സമന്‍ എന്നയാളാണ് മുറീദിനു നേരെ വെടിയുതിര്‍ത്തത്. റസ്റ്ററന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വെള്ള കാറില്‍ എത്തിയ അക്രമി മുറീദിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മുറീദിന്റെ നെഞ്ചിലും അടിവയറിലും നിരവധി വെടിയുണ്ടകള്‍ തുളച്ചുകയറി. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറയുന്നു. അക്രമിയെ പോലീസ് പിന്നീട് വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്തു. കൊലപാതകത്തിനുശേഷം അക്രമി നെഞ്ചില്‍ വെടിവെച്ച് ആത്മഹത്യക്ക് ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ഇയാളെ പിടികൂടിയത്.

ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടിയ യുവതി പിടിയില്‍

ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടിയ യുവതി പിടിയില്‍ ധനകാര്യ സ്ഥാപനത്തില്‍ നിന്നും രണ്ട് ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസില്‍ എറണാകുളം എളമക്കര സ്വദേശിയായ യുവതി അറസ്റ്റില്‍. സൗമ്യ സുകുമാരന്‍ (26) ആണ് അറസ്റ്റിലായത്. കോഴിക്കോട് കുന്ദമംഗലത്തിനു സമീപം പെരിങ്ങളത്തുനിന്നാണ് ഇവര്‍ പിടിയിലായത്. കഴിഞ്ഞമാസം 27 നായിരുന്നു സംഭവം. ഗായത്രി എന്നു സ്വയം പരിചയപ്പെടുത്തിയ യുവതി തന്റെ 18 പവന്‍ പണയത്തിലാണെന്നും അത് ലേലംചെയ്യാന്‍ പോകുകയാണെന്നും തുക തിരിച്ചടച്ച് വീണ്ടും പണയം വയ്ക്കാന്‍ സഹായിക്കണം എന്നുള്ള ആവശ്യവുമായാണ് ധനകാര്യ സ്ഥാപനത്തെ ബന്ധപ്പെട്ടത്. കോഴിക്കോട് സ്വദേശിനിയായ താന്‍ ചാലക്കുടി കൂടപ്പുഴയിലുള്ള വീട്ടിലാണു താമസമെന്നും ഭര്‍ത്താവ് വിദേശത്താണെന്നും യുവതി സ്ഥാനപനത്തിലെ ജീവനക്കാരോടു പറഞ്ഞു. സൗമ്യയുടെ നിര്‍ദ്ദേശ പ്രകാരം ചാലക്കുടി നോര്‍ത്ത് ജംഗ്ഷനിലുള്ള എസ്.ബി.ഐ. ശാഖയില്‍ ജീവനക്കാര്‍ പണവുമായി എത്തുകയും തുടര്‍ന്ന് ബാങ്ക് അധികൃതരുമായി താന്‍ സംസാരിക്കാമെന്ന് വിശ്വസിപ്പിച്ച് കൗണ്ടറിലെത്തി…

മലപ്പുറത്ത് ഹോം നഴ്സ് വാടക വീടില്‍ കൊല്ലപ്പെട്ട നിലയില്‍; മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കം

മലപ്പുറത്ത് ഹോം നഴ്സ് വാടക വീടില്‍ കൊല്ലപ്പെട്ട നിലയില്‍; മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കം മലപ്പുറത്ത് ഹോം നഴ്സായ സ്ത്രീയെ വാടക വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വളാഞ്ചേരി വൈക്കത്തൂരിലെ വാടക വീട്ടിലാണ് തിരുവനന്തപുരം സ്വദേശിയായ സ്ത്രീയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ട്. വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീടിനകത്ത് കടന്ന് പരിശോധിച്ചപ്പോഴാണ് സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയത്. മോഷണശ്രമത്തിനിടെയാകാം കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട സ്ത്രീ ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്നും സംശയിക്കുന്നു. പൊലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. വിവിധയിടങ്ങളില്‍ ഹോം നഴ്സായി പ്രവര്‍ത്തിച്ചുവന്നിരുന്ന ഇവര്‍ വര്‍ഷങ്ങളായി വളാഞ്ചേരിയിലെ വാടക വീട്ടില്‍ ഒറ്റക്കായിരുന്നു താമസം.

വീട്ടിലിരുന്ന്‍ ലക്ഷങ്ങള്‍ സമ്പാദിക്കാം; നടിയുടെ പേരില്‍ വ്യാജ പരസ്യം

വീട്ടിലിരുന്ന്‍ ലക്ഷങ്ങള്‍ സമ്പാദിക്കാം; നടിയുടെ പേരില്‍ വ്യാജ പരസ്യം വര്‍ഷങ്ങളായി ബിഗ് സ്‌ക്രീനിലും, മിനി സ്‌ക്രീനിലുമായി തിളങ്ങി നില്‍ക്കുന്ന താരമാണ് നടി ബീനാ ആന്റണി. ഇപ്പോള്‍ താരത്തിന്റെ ചിത്രമുപയോഗിച്ച് ഒരു ഓണ്‍ലൈന്‍ സൈറ്റ് തട്ടിപ്പ് നടത്തുന്നുണ്ടെന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. ‘കരിയര്‍ ജേര്‍ണല്‍ ഓണ്‍ലൈന്‍’ എന്ന പേരിലുള്ള ഓണ്‍ലൈന്‍ സൈറ്റിലാണ് തട്ടിപ്പ്. നടിയുടെ ചിത്രം നല്‍കിയിട്ട് ആഭ കര്‍പാല്‍ എന്ന പേരാണ് സൈറ്റില്‍ നല്‍കിയിരിക്കുന്നത്. ഓണ്‍ലൈന്‍ വഴി വീട്ടിലിരുന്ന് മാസം നാലര ലക്ഷത്തോളം വരുമാനം ഉണ്ടാക്കാന്‍ കഴിഞ്ഞുവെന്നാണ് സൈറ്റില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ജോലി നഷ്ടപ്പെടുകയും നിരവധി തവണ ജോലിക്ക് ശ്രമിച്ചിട്ട് ലഭിക്കാതിരിക്കുകയും ചെയ്ത കൊച്ചിയിലെ ഒരു വീട്ടമ്മ ഒടുവില്‍ ഓണ്‍ലൈനിലൂടെ ജോലി കണ്ടെത്തി പ്രതിമാസം നാലര ലക്ഷം രൂപ വരെ സമ്പാദിക്കുന്നതായിട്ടാണു പരസ്യം. ഈ വീട്ടമ്മയുടെ വിജയ കഥ നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ പ്രയാസമായിരിക്കമെന്നും പരസ്യത്തില്‍ പറയുന്നുണ്ട്.…