വീണ്ടും ഡ്രോണ്‍ കാണപ്പെട്ട സംഭവം: ‘ഓപ്പറേഷന്‍ ഉഡാന്‍’ പോലീസ് അന്വേഷണം തുടങ്ങി

വീണ്ടും ഡ്രോണ്‍ കാണപ്പെട്ട സംഭവം: ‘ഓപ്പറേഷന്‍ ഉഡാന്‍’ പോലീസ് അന്വേഷണം തുടങ്ങി പോലീസ് ആസ്ഥാനത്തിന് മുകളില്‍ ഡ്രോണ്‍ കണ്ടു എന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നഗരത്തിന്‍റെ പല ഭാഗത്തും ഡ്രോണ്‍ കാണപ്പെട്ടതായി പറയുന്ന സംഭവത്തെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനായി വ്യോമസേന, ഐ.എസ്.ആർ.ഒ എന്നിവിടങ്ങളിലെ സാങ്കേതിക വിദഗ്ധരുടെ സേവനവും പോലീസ് തേടിയിട്ടുണ്ട്. ‘ഓപ്പറേഷന്‍ ഉഡാന്‍’ എന്നാണ് അന്വേഷണത്തിന് പോലീസ് നാമകരണം ചെയ്തിരിക്കുന്നത്. പോലീസിന്റെ വിവിധ ഏജൻസികൾ അന്വേഷണത്തിൽ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കാണപ്പെട്ട ഡ്രോണ്‍ കളിപ്പാട്ടമായിരിക്കാനാണ് സാധ്യതയെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. ഡ്രോണ്‍ പറത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നേരത്തെതന്നെ പോലീസ് പുറപ്പെടുവിച്ചിട്ടുണ്ട്. അടുത്തിടെ നഗരത്തില്‍ ഡ്രോണ്‍ കാണപ്പെട്ടതായി പറയപ്പെടുന്ന സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്ന് പോലീസ് അറിയിച്ചു.

ഓച്ചിറയില്‍ നിന്നും തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ കണ്ടെത്തി: മുഖ്യ പ്രതി കസ്റ്റഡിയില്‍

ഓച്ചിറയില്‍ നിന്നും തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ കണ്ടെത്തി: മുഖ്യ പ്രതി കസ്റ്റഡിയില്‍ ഓച്ചിറയില്‍ നിന്നും തട്ടിക്കൊണ്ടുപോയ രാജസ്ഥാന്‍ സ്വദേശിയായ പതിമൂന്നുകാരി പെണ്‍കുട്ടിയെ കണ്ടെത്തി. പത്ത് ദിവസത്തിന് ശേഷമാണ് പെണ്‍കുട്ടിയെയും ഒപ്പമുള്ള റോഷന്‍ എന്ന യുവാവിനെയും കണ്ടെത്തുന്നത്. മുഖ്യപ്രതി മുഹമ്മദ് റോഷനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുംബൈയില്‍ നിന്നാണ് റോഷനെയും പെണ്‍കുട്ടിയെയും കണ്ടെത്തിയത്. രണ്ട് ദിവസം മുന്‍പാണ് ഇവര്‍ മഹാരാഷ്ട്രയിലെത്തുന്നത്. ആദ്യം പോയത് ബെംഗലൂരുവിലേക്കാണ്. അവിടെ രണ്ട് ദിവസം താമസിച്ചു. അതിന് ശേഷം രാജസ്ഥാനിലേക്ക് പോയി. പിന്നീടാണ് മഹാരാഷ്ട്രയിലെത്തുന്നത്. ഇവരെ ഇന്നുതന്നെ കേരളത്തിലെത്തിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. കൊല്ലം ഓച്ചിറയില്‍ വിഗ്രഹങ്ങള്‍ ഉണ്ടാക്കി വില്‍പ്പന നടത്തിയിരുന്ന രാജസ്ഥാന്‍ സ്വദേശികളുടെ മകളെയാണ് റോഷനും സംഘവും തട്ടിക്കൊണ്ടുപോയത്. മാതാപിതാക്കളെ മര്‍ദിച്ച് അവശരാക്കിയ ശേഷമാണ് പ്രതികള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത്.സംഭവത്തില്‍ റോഷനെ സഹായിച്ച മൂന്നു പ്രതികളെ നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

വൈത്തിരിയില്‍ കാറും ടിപ്പറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു.

വൈത്തിരിയില്‍ കാറും ടിപ്പറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. വയനാട് വൈത്തിരിയില്‍ കാറും ടിപ്പറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. മലപ്പുറം തിരൂര്‍ സ്വദേശികളായ കഹാര്‍, സൂഫിയാന്‍ ,ഷാബിര്‍ എന്നിവരാണ് മരിച്ചത്. ഒരാള്‍ ഗുരുതര പരുക്കോടെ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പഴയ വൈത്തിരിക്കും തളിപ്പുഴയ്ക്കും ഇടയില്‍ കോഴിക്കോട്- മൈസൂരു ദേശീയ പാതയില്‍ എട്ടേകാലോടെയാണ് അപകടം. കല്‍പറ്റയില്‍ നിന്നു കോഴിക്കോട് ഭാഗത്തേക്കു പോവുകയായിരുന്ന കാറിലെ യാത്രികരാണ് അപകടത്തില്‍പ്പെട്ടത്. വയനാട് വൈത്തിരിയില്‍ കാറും ടിപ്പറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. മലപ്പുറം തിരൂര്‍ സ്വദേശികളായ കഹാര്‍, സൂഫിയാന്‍ ,ഷാബിര്‍ എന്നിവരാണ് മരിച്ചത്. ഒരാള്‍ ഗുരുതര പരുക്കോടെ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പഴയ വൈത്തിരിക്കും തളിപ്പുഴയ്ക്കും ഇടയില്‍ കോഴിക്കോട്- മൈസൂരു ദേശീയ പാതയില്‍ എട്ടേകാലോടെയാണ് അപകടം. കല്‍പറ്റയില്‍ നിന്നു കോഴിക്കോട് ഭാഗത്തേക്കു പോവുകയായിരുന്ന കാറിലെ യാത്രികരാണ് അപകടത്തില്‍പ്പെട്ടത്.

കൊല്ലം ബീച്ചില്‍ കാണാതായ യുവദമ്പതികളുടെ മൃതദേഹം കണ്ടെടുത്തു

കൊല്ലം ബീച്ചില്‍ കാണാതായ യുവദമ്പതികളുടെ മൃതദേഹം കണ്ടെടുത്തു കൊല്ലത്ത് ബീച്ചിലെ തിരയില്‍പ്പെട്ട് കാണാതായ യുവദമ്പതികളുടെ മൃതദേഹം കണ്ടെത്തി. കൊട്ടിയം പറക്കുളം കല്ലുവിള വീട്ടില്‍ സുനില്‍ (23), ഭാര്യ ശാന്തിനി (19) എന്നിവരുടെ മൃതദേഹങ്ങള്‍ കൊല്ലം പോര്‍ട്ടിന് സമീപത്തുനിന്ന് ഇന്ന് പുലര്‍ച്ചെയോടെ കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച ഏഴ് മണിയോടെയാണ് ഇവര്‍ തിരയില്‍പെട്ടത്. ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം വൈകിട്ട് ബീച്ചിലെത്തുകയായിരുന്നു ഇരുവരും. കാല്‍ നനക്കാനിറങ്ങുന്നതിനിടെ യുവതി കാല്‍ വഴുതി തിരയില്‍ വീഴുകയായിരുന്നു. രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ സുനിലും തിരയിലകപ്പെട്ടു അഞ്ച് മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. തീരദേശ പൊലീസും ലൈഫ് ഗാര്‍ഡുമാരും മറൈന്‍ എന്‍ഫോഴ്‌സ്മന്റെും മത്സ്യ തൊഴിലാളികളും തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ല ആശുപത്രിയിലേക്ക് മാറ്റി.

നിർമ്മാതാവും നടനുമായ ഷഫീർ സേട്ട് അന്തരിച്ചു

നിർമ്മാതാവും നടനുമായ ഷഫീർ സേട്ട് അന്തരിച്ചു കൊച്ചി: നടനും നിർമാതാവും   പ്രൊഡക്ഷൻ കൺട്രോളറുമായ ഷഫീർ സേട്ട് (44) അന്തരിച്ചു. ഇന്ന് പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ജോഷി സംവിധാനം ചെയ്യുന്ന പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളറായി പ്രവർത്തിച്ചു വരുന്നതിനിടെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ഇരുപതു വർഷത്തോളമായി മലയാള സിനിമാ നിർമാണ മേഖലയിൽ മേഖലയിൽ പ്രവർത്തിച്ചു വന്ന ഷഫീർ സേട്ട് ഇരുപത്തിയഞ്ചോളം ചിത്രങ്ങളുടെ നിർമാണ ചുമതലയും വഹിച്ചിട്ടുണ്ട്. നാദിർഷാ സംവിധാനം ചെയ്യുന്ന മേരാ നാം ഷാജി ഉൾപ്പെടെ എട്ടോളം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ആത്മകഥ, ചാപ്റ്റേഴ്സ്, ഒന്നും മിണ്ടാതെ എന്നീ ചിത്രങ്ങളുടെ നിർമാതാവായിരുന്നു. ഭാര്യ ആയിഷ. മക്കൾ ദൈയാൻ, ദിയ. ഖബറടക്കം കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

കോഴിക്കോട് ലോ കോളേജില്‍ എസ്.എഫ്.ഐ- എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

കോഴിക്കോട് ലോ കോളേജില്‍ എസ്.എഫ്.ഐ- എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം കോഴിക്കോട് ലോ കോളേജില്‍ എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. യൂണിയന്‍ ഓഫീസിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. എ.ഐ.എസ്.എഫ് പ്രവര്‍ത്തകനായ ഡല്‍വിന്‍, എസ്.എഫ്.ഐ പ്രവര്‍ത്തകനായ അനുരാഗ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കോളേജിലെ യൂണിയന്‍ ഓഫീസ് ഏകപക്ഷീയമായി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കൈയ്യടക്കി വച്ചിരിക്കുന്നത് എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിന് വഴിവെച്ചത്. കഴിഞ്ഞ ദിവസം യൂണിയന്‍ ഓഫീസിന് ചുവന്ന പെയിന്റ് അടിച്ചതിനെ ചൊല്ലി കെ.എസ്.യു എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മിലും കോളേജില്‍ സംഘര്‍ഷം ഉണ്ടായിരുന്നു.

തുണി അലക്കുന്നതിനിടെ വീട്ടമ്മയ്ക്ക് സൂര്യാഘാതമേറ്റു

തുണി അലക്കുന്നതിനിടെ വീട്ടമ്മയ്ക്ക് സൂര്യാഘാതമേറ്റു തുണി അലക്കി കൊണ്ട് നിന്ന വീട്ടമ്മയ്ക്ക് സൂര്യാഘാതമേറ്റു. പ്രാക്കുളം പുത്തേത്ത് മുക്കിന് സമീപം കാര്‍ത്തിക ഭവനില്‍ പശുപാലന്റെ ഭാര്യ ഷീജ(54)യ്ക്കാണ് സൂര്യാഘാതമേറ്റത്. ഇവരുടെ കഴുത്തിലും നെഞ്ച് ഭാഗത്തുമാണ് സൂര്യതാപമേറ്റത്. കുമിളകള്‍ വരികയും തുടര്‍ന്ന് പൊട്ടി അസഹനീയമായ വേദന വരികയും ചെയ്തതിനെ തുടര്‍ന്ന് പ്രാണികള്‍ കടിച്ചതാകും എന്ന് വിചാരിച്ചാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. പരിശോധനയില്‍ സൂര്യതാചപമേറ്റതാണെന്ന് കണ്ടെത്തുകയായിരുന്നു.ജില്ലയില്‍ ഇതുവരെ 12 പേര്‍ക്കാണ് സൂര്യാഘാതമേറ്റത്. Also read: കോട്ടയം മൂലേടത്ത് തരിശുപാടത്തിന് തീപിടിച്ചു കോട്ടയത്ത് മൂലേടത്ത് റെയില്‍വേ പാലത്തിന് സമീപമുള്ള തരിശുപാടത്തിന് തീപിടിച്ചു. മൂന്ന് മണിക്കൂറിലധികമായി തീ കത്തുകയാണ്. ട്രെയിന്‍ ഗതാഗതത്തെ തീപിടുത്തം ബാധിച്ചിട്ടില്ല. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ അണക്കാന്‍ പരിശ്രമം നടത്തുന്നുണ്ട്. സമീപ പ്രദേശങ്ങളിലെ വീടുകളിലേക്ക് തീ പടരാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പാടം മുഴുവന്‍ കത്തി തീരുവാനാണ് സാധ്യത. വേനല്‍ ചൂടുകൂടിയതാണ് തീപിടുത്തതിന്…

കുമ്മനം രാജശേഖരന്‍ നടന്‍ മോഹന്‍ലാലിനെ സന്ദര്‍ശിച്ചു

കുമ്മനം രാജശേഖരന്‍ നടന്‍ മോഹന്‍ലാലിനെ സന്ദര്‍ശിച്ചു ലോക്‌സഭയിലേയ്ക്ക് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയായ കുമ്മനം രാജശേഖരന്‍ നടന്‍ മോഹന്‍ലാലിനെ സന്ദര്‍ശിച്ചു. കുമ്മനം തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം പുറത്തുവിട്ടത്. പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ച മോഹന്‍ലാലിനെ അനുമോദിക്കുകയും തന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മോഹന്‍ലാല്‍ ആശംസകള്‍ നേരുകയും ചെയ്തതായി കുമ്മനം അറിയിച്ചു. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി ആദ്യം മോഹന്‍ലാലിന്റെ പേര് ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ രാഷ്ട്രീയം തന്റെ തട്ടകമല്ലെന്ന് മോഹന്‍ലാല്‍ അറിയിക്കുകയായിരുന്നു. Read Also: കോട്ടയം മൂലേടത്ത് തരിശുപാടത്തിന് തീപിടിച്ചു കോട്ടയത്ത് മൂലേടത്ത് റെയില്‍വേ പാലത്തിന് സമീപമുള്ള തരിശുപാടത്തിന് തീപിടിച്ചു. മൂന്ന് മണിക്കൂറിലധികമായി തീ കത്തുകയാണ്. ട്രെയിന്‍ ഗതാഗതത്തെ തീപിടുത്തം ബാധിച്ചിട്ടില്ല. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ അണക്കാന്‍ പരിശ്രമം നടത്തുന്നുണ്ട്. സമീപ പ്രദേശങ്ങളിലെ വീടുകളിലേക്ക് തീ പടരാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പാടം മുഴുവന്‍ കത്തി തീരുവാനാണ് സാധ്യത. വേനല്‍…

കോട്ടയം മൂലേടത്ത് തരിശുപാടത്തിന് തീപിടിച്ചു

കോട്ടയം മൂലേടത്ത് തരിശുപാടത്തിന് തീപിടിച്ചു കോട്ടയത്ത് മൂലേടത്ത് റെയില്‍വേ പാലത്തിന് സമീപമുള്ള തരിശുപാടത്തിന് തീപിടിച്ചു. മൂന്ന് മണിക്കൂറിലധികമായി തീ കത്തുകയാണ്. ട്രെയിന്‍ ഗതാഗതത്തെ തീപിടുത്തം ബാധിച്ചിട്ടില്ല. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ അണക്കാന്‍ പരിശ്രമം നടത്തുന്നുണ്ട്. സമീപ പ്രദേശങ്ങളിലെ വീടുകളിലേക്ക് തീ പടരാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പാടം മുഴുവന്‍ കത്തി തീരുവാനാണ് സാധ്യത. വേനല്‍ ചൂടുകൂടിയതാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. Read Also: ഇന്‍ഷുറന്‍സ് അടയ്ക്കാത്ത പോലീസ് ജീപ്പിനും പണി കിട്ടി ഇന്‍ഷുറന്‍സ് അടയ്ക്കാത്ത പൊലീസ് ജീപ്പിനും പണികിട്ടി. ഷോര്‍ണൂര്‍ പൊലീസ് സ്റ്റേഷനിലെ പുതിയ ജീപ്പാണ് ഇന്‍ഷുറന്‍സ് അടയ്ക്കാത്തതിനെ തുടര്‍ന്ന് കട്ടപ്പുറത്തായത്. സ്റ്റേഷനിലെ പഴയ ജീപ്പ് ഇടയ്ക്കിടെ പണിമുടക്കുന്നതിനാല്‍ ആലത്തൂര്‍ ഡിവൈ.എസ്.പി ഉപയോഗിച്ചിരുന്ന ജീപ്പ് മാസങ്ങള്‍ക്കുമുമ്പ് ഷൊര്‍ണൂരിലേക്ക് നല്‍കുകയായിരുന്നു. എന്നാല്‍ ഈ വാഹനത്തിന്റെ ഇന്‍ഷുറന്‍സ് കാലാവധി ഒരാഴ്ച മുമ്പ് തീര്‍ന്നു. ഇതോടെ ജീപ്പ് കട്ടപ്പുറത്തായി. ഇന്‍ഷുറന്‍സ്…

ഫോര്‍ട്ട്‌ കൊച്ചിയില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്‌

ഫോര്‍ട്ട്‌ കൊച്ചിയില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്‌ ഇന്ത്യയിലെ ജൂത കേന്ദ്രങ്ങള്‍ക്ക് നേരെ ഭീകരാക്രമണത്തിന് സാധ്യത. ജൂത കേന്ദ്രങ്ങള്‍ ഭീകര സംഘടനകളായ ഐഎസും അല്‍ക്വയ്ദയും ലക്ഷ്യമിടുന്നതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസി, മുംബൈയിലെ ഇസ്രയേല്‍ കോണ്‍സുലേറ്റ് ജനറലിന്റെ കാര്യാലയം, ജൂത സിനഗോഗ്, ജൂതര്‍ താമസിക്കുന്ന ഇടങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശിച്ചു. ഇവിടങ്ങളില്‍ വാഹനമുപയോഗിച്ചോ കത്തികൊണ്ടോ ജനങ്ങള്‍ക്കെതിരെ ആക്രമണം നടത്തിയേക്കാമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസി, മുംബൈയിലെ ഇസ്രയേല്‍ കോണ്‍സുലേറ്റ് ജനറലിന്റെ കാര്യാലയം, ജൂത സിനഗോഗ്, ജൂതര്‍ താമസിക്കുന്ന ഇടങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശിച്ചു. ഇവിടങ്ങളില്‍ വാഹനമുപയോഗിച്ചോ കത്തികൊണ്ടോ ജനങ്ങള്‍ക്കെതിരെ ആക്രമണം നടത്തിയേക്കാമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.