ക്രിമിനിലുകളോട് സഹതാപമില്ല; ആശാറാം ബാപ്പുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ക്രിമിനിലുകളോട് സഹതാപമില്ല; ആശാറാം ബാപ്പുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി ആശാറാം ബാപ്പുവിന്റെ ജാമ്യാപേക്ഷ രാജസ്ഥാന്‍ ഹൈക്കോടതി തള്ളി. ബലാത്സംഗക്കേസില്‍ പ്രതിയായ സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പു അഞ്ചു വര്‍ഷങ്ങളായി ജയിലിലാണ്. ഭാര്യ ലക്ഷ്മി ഗരുതരാവസ്ഥയില്‍ ജയിലിലാണെന്നും തനിക്ക് ഭാര്യയെ കാണാന്‍ അനുമതി തരണമെന്നുമായിരുന്നു ജാമ്യാപേക്ഷയില്‍ ആശാറാം ബാപ്പു അറിയിച്ചത്. എന്നാല്‍ ഇയാളുടെ ജാമ്യാപേക്ഷ തള്ളുകയും ഇത്തരം ക്രിമിനലുകളോട് കോടതിക്ക് യാതൊരുവിധ ദയയുമില്ലെന്നും ജസ്റ്റിസ് സന്ദീപ് മെഹ്ത്ത പറഞ്ഞു. എന്നാല്‍ ആശാറാം ബാപ്പുവിന്റെ ഭാര്യ ഗുരുതരാവസ്ഥയിലല്ലെന്ന് തെളിയിക്കുന്ന അവരുടെ മെഡിക്കല്‍ റിപ്പോര്‍ട്ട്് കോടതിയില്‍ ഹാജരാക്കി സര്‍ക്കാര്‍ വാദിച്ചു. പതിനാറുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയാണ് ആശാറാം ബാപ്പു.

പുല്‍വാമ ഭീകരാക്രമണത്തില്‍ എതിര്‍പ്പുമായി പാകിസ്ഥാന്‍ യുവസമൂഹം

പുല്‍വാമ ഭീകരാക്രമണത്തില്‍ എതിര്‍പ്പുമായി പാകിസ്ഥാന്‍ യുവസമൂഹം പുല്‍വാമ ഭീകരാക്രമണത്തില്‍ എതിര്‍പ്പറിയിച്ച് പാകിസ്ഥാനില്‍നിന്നും യുവസമൂഹം. ഇന്ത്യക്കൊപ്പം നില്‍ക്കുന്നു, യുദ്ധം വേണ്ട, തീവ്രവാദം അവസാനിപ്പിക്കൂ, വെറുപ്പ് വിരുദ്ധ ചലഞ്ച്… എന്നിങ്ങനെ വ്യത്യസ്ത ഹാഷ്ടാഗുകളോടെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ക്യാമ്പയിന്‍ നടക്കുന്നത്. പാകിസ്ഥാനിലെ യുവസമൂഹം തങ്ങള്‍ കാട്ടുന്ന പ്ലക്കാര്‍ഡുകളില്‍ രക്തം ആരുടേതായാലും ചിന്തരുതെന്നാണ് വ്യക്തമാക്കുന്നത്. ക്യാമ്പയിന് തുടക്കമിട്ടത് പാകിസ്ഥാനിലെ മാധ്യമപ്രവര്‍ത്തകയായ സെഹയര്‍ മിര്‍സയാണ്. ‘ഞാന്‍ ഒരു പാകിസ്ഥാനി ആണ്. പുല്‍വാമ ഭീകരാക്രമണത്തെ അപലപിക്കുന്നു’ എന്നാണ് അവര്‍ തന്റെ പ്ലക്കാര്‍ഡില്‍ കുറിച്ചത്. ദേശീയതയ്ക്ക് വേണ്ടി മനുഷ്യത്വം പണയപ്പെടുത്തില്ലെന്ന് സെഹയര്‍ മിര്‍സ പറഞ്ഞു. തുടര്‍ന്ന് യുവസമൂഹവും ക്യാമ്പയിന്‍ ഏറ്റെടുത്തു. ഇതിന്റെ ലക്ഷ്യം ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ യുദ്ധമുണ്ടാകരുതെന്നതാണ്.

വാഹനം കയറി ചെല്ലാന്‍ സാധിച്ചില്ല:യുവതിയുടെ പ്രസവം വീട്ടില്‍വെച്ചെടുത്ത് ആംബുലന്‍സ് നേഴ്‌സിംഗ് സ്റ്റാഫ്

വാഹനം കയറി ചെല്ലാന്‍ സാധിച്ചില്ല:യുവതിയുടെ പ്രസവം വീട്ടില്‍വെച്ചെടുത്ത് ആംബുലന്‍സ് നേഴ്‌സിംഗ് സ്റ്റാഫ് കായംകുളത്ത് വാഹനം കയറി ചെല്ലാന്‍ സാധിക്കാത്ത സ്ഥലത്തെത്തി ആംബുലന്‍സ് നേഴ്‌സിംഗ് സ്റ്റാഫ് വീട്ടില്‍വെച്ച് പ്രസവം എടുത്തു. കാക്കനാട് സ്വദേശിയായ രാജ്കുമാറിന്റെ ഭാര്യ സുനിതക്കാണ് പ്രസവ വേദനയെ തുടര്‍ന്നു അടിയന്തിര വൈദ്യ സഹായം ആവശ്യമായി വന്നത്. 15 മിനിറ്റ് സമയം കൊണ്ട് 20 km ദൂരം അതിവേഗം ഓടിയെത്തിയെങ്കിലും ആംബുലന്‍സ് വീടിനടുത്ത് എത്തിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ ആംബുലന്‍സ് നേഴ്‌സിംഗ് സ്റ്റാഫ് ഇഎംടി സോനാ രാജനും പൈലറ്റ് മനു വര്‍ഗീസും ഡെലിവറി കിറ്റുമായ് ദ്രുതഗതിയില്‍ അവിടെയെത്തുകയായിരുന്നു. അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷിതത്വം മനസ്സിലാക്കി വീട്ടില്‍ വെച്ച് തന്നെ ഇ എം ടി സ്റ്റാഫ് നേഴ്‌സ് സോനാരാജന്‍ പ്രസവം എടുക്കുകുകയും പൊക്കിള്‍ കോടി കട്ട് ചെയ്യുകയും ചെയ്തു. പിന്നീട് അമ്മക്കും കുഞ്ഞിനും വേണ്ട അടിയന്തിര വൈദ്യ സഹായം നല്‍കിയ ശേഷം…

ടിക് ടോക് വീഡിയോ ചെയ്യാനായി കടലുണ്ടിപ്പുഴയില്‍ ചാടിയ വിദ്യാര്‍ത്ഥികളെ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചു

ടിക് ടോക് വീഡിയോ ചെയ്യാനായി കടലുണ്ടിപ്പുഴയില്‍ ചാടിയ വിദ്യാര്‍ത്ഥികളെ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചു യുവാക്കള്‍ക്കിടയില്‍ ടിക് ടോക് ഷൂട്ടിങ് വലിയ ദുരന്തമായി മാറിക്കൊണ്ടിരിക്കുകയാണ്.കൂടുതല്‍ ലൈക്കുകളും വ്യൂസും കിട്ടാനായി ജീവനു ഭീഷനിയായ ദൗത്യങ്ങള്‍ ചെയ്യാന്‍ പോലും മിക്കവരും തയാറാകുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് പത്ത് വിദ്യാര്‍ഥികള്‍ ടിക് ടോക് വീഡിയോ ഷൂട്ട് ചെയ്യാനായി പാലത്തില്‍ നിന്നു ചാടി. ഇവര്‍ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടു മാത്രമാണ്. കടലുണ്ടിപുഴ പാലത്തിന് മുകളില്‍ നിന്നാണ് പത്തോളം വിദ്യാര്‍ഥികള്‍ ആഴമുള്ള പുഴയിലേക്ക് എടുത്തു ചാടിയത്. ശക്തമായ അടിയൊഴുക്കുള്ള ഭാഗത്താണ് ഇവര്‍ ചാടിയത്. പുഴയിലേക്ക് ചാടിയ വിദ്യാര്‍ഥികള്‍ അപകടത്തില്‍പെട്ടതോടെയാണ് മത്സ്യത്തൊഴിലാളികള്‍ ബോട്ടുമായി രക്ഷിക്കാനിറങ്ങിയത്. പുഴയിലേക്ക് ചാടുന്നതിന്റെയും മല്‍സ്യത്തൊഴിലാളികള്‍ രക്ഷിക്കുന്നതിന്റെയും വീഡിയോകള്‍ സോഷ്യല്‍മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. പാലത്തിന്റെ കൈവരികളില്‍ നിന്നാണ് ചാടിയത്. നേരത്തെയും ഇവിടെ നിന്ന് ടിക് ടോക് വീഡിയോകള്‍ ഷൂട്ട് ചെയ്തിരുന്നു. ഈ വീഡിയോകള്‍ വന്‍ ഹിറ്റായതോടെയാണ്…

ഭിക്ഷാടനത്തിലൂടെ ലഭിച്ച സമ്പാദ്യം മുഴുവന്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് നല്‍കി..

ഭിക്ഷാടനത്തിലൂടെ ലഭിച്ച സമ്പാദ്യം മുഴുവന്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് നല്‍കി.. പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീര ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് നിരവധി പേരില്‍നിന്നാണ്‌ സഹായഹസ്തം എത്തിക്കൊണ്ടിരിക്കുന്നത്. അതില്‍ ഏറ്റവും ശ്രദ്ധേയമായ സഹായമാണ് ഇന്ന് വാര്‍ത്തയായിരിക്കുന്നത്. ഭിക്ഷാടനത്തിലൂടെ തനിക്ക് ലഭിച്ച മുഴുവന്‍ തുകയും ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് ദാനം ചെയ്തിരിക്കുകയാണ് ഒരു വൃദ്ധ. നന്ദിനി ശര്‍മ്മയെന്നാണ് ഇവരുടെ പേര്. രാജസ്ഥാനിലെ അജ്മീറില്‍ ഭിക്ഷാടനം നടത്തുന്ന ഇവര്‍ ഭിക്ഷാടനത്തിലൂടെ ലഭിച്ച സമ്പാദ്യം മുഴുവന്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് നല്‍കിയത്. എന്നാല്‍ ഇവര്‍ നേരിട്ടല്ല സഹായം നല്‍കിയിരിക്കുന്നത്. ഇന്നവര്‍ ജീവനോടെയില്ല. വാര്‍ദ്ധക്യ സഹജമായ അസുഖം മൂലം കഴിഞ്ഞ വര്‍ഷം മരിച്ചിരുന്നു. എന്നാല്‍ ഇവരുടെ ആഗ്രഹ പ്രകാരമാണ് ബന്ധുക്കള്‍ സഹായം നല്‍കാന്‍ തീരുമാനിച്ചത്. 6.61 ലക്ഷം രൂപയാണ് ജവാന്മാരുടെ കുടുംബങ്ങള്‍ക്കായി നല്‍കിയത്. രാജ്യത്തിന് വേണ്ടി നല്ല കാര്യം ചെയ്യണമെന്ന് നന്ദിനി ശര്‍മ്മ…

പാകിസ്താന്റെ വെള്ളംകുടി മുട്ടിച്ച് ഇന്ത്യ

പാകിസ്താന്റെ വെള്ളംകുടി മുട്ടിച്ച് ഇന്ത്യ പാകിസ്താനുമായി നദികളിലെ ജലം പങ്കുവയ്ക്കുന്നത് ഇന്ത്യ നിര്‍ത്തിവെക്കും. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം കര്‍ശന നടപടികള്‍ പാക്കിസ്ഥാനെതിരെ സ്വീകരിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന മൂന്ന് നദികളിലെ ജലം ഇന്ത്യ യമുനയിലേക്ക് വഴി തിരിച്ചു വിടുമെന്ന് കേന്ദ്ര ജലവിഭവമന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചു. 1960-ലെ ഉഭയകക്ഷി കരാര്‍ പ്രകാരം ആറ് നദികളില്‍ മൂന്നെണ്ണത്തിന്റെ നിയന്ത്രണം ഇന്ത്യയ്ക്കും ബാക്കിയുള്ളതിന്റെ നിയന്ത്രണം പാകിസ്താനുമാണുള്ളത്. രവി,ബീസ്, സത്‌ലജ് എന്നീ നദികളുടെ നിയന്ത്രണം ഇന്ത്യയ്ക്കും ചെനാബ്,ഇന്‍ഡസ്, ജെഹ്ലം നദികളുടെ നിയന്ത്രണം പാക്കിസ്ഥാനുമാണ്. വിഭജനത്തിന് ശേഷം ഇന്ത്യയും പാകിസ്താനും നദികളെ പങ്കിട്ടെടുക്കുകയായിരുന്നെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. മൂന്നു നദികളിലെ ജലം യമുനയിലേക്ക് തിരിച്ചുവിടുന്നതുവഴി നദിയിലെ ജലം വര്‍ധിക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഇതിനാലാണ് പാകിസ്താനെതിരെ ഇന്ത്യ ഇത്തരം കടുത്ത…

മൂന്ന് മാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ മരിച്ച നിലയിലും അമ്മയെ അബോധാവസ്ഥയില്‍ കിണറിനരികിലും കണ്ടെത്തി

മൂന്ന് മാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ മരിച്ച നിലയിലും അമ്മയെ അബോധാവസ്ഥയില്‍ കിണറിനരികിലും കണ്ടെത്തി മൂന്നുമാസം പ്രായമായ കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. താമരശ്ശേരിയിലാണ് സംഭവം. കുഞ്ഞിന്റെ അമ്മയെ അബോധാവസ്ഥയില്‍ കിണറിനരികില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. കൂടത്തായി കരിങ്ങാംപൊയില്‍ ഷൗക്കത്തിന്റെ മകളെയാണ് വീട്ടുമുറ്റത്തെ കിണിറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ അയല്‍വാസികള്‍ കുഞ്ഞിനെ ഉടന്‍ തന്നെ കരക്കെത്തിക്കുകയും താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എങ്കിലും കുട്ടിയുടെ ജീവന്‍ നഷ്ടമായിരുന്നു. കോടഞ്ചേരി പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എങ്കിലും കുട്ടിയുടെ ജീവന്‍ നഷ്ടമായിരുന്നു. കോടഞ്ചേരി പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുഞ്ഞിന്റെ അമ്മയെ അബോധാവസ്ഥയില്‍ കിണറിനരികില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. കൂടത്തായി കരിങ്ങാംപൊയില്‍ ഷൗക്കത്തിന്റെ മകളെയാണ് വീട്ടുമുറ്റത്തെ കിണിറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കാസര്‍കോട് ഇരട്ടക്കൊലപാതകം: അന്വേഷണം ക്രൈംബ്രാഞ്ചിന്

കാസര്‍കോട് ഇരട്ടക്കൊലപാതകം: അന്വേഷണം ക്രൈംബ്രാഞ്ചിന് കാസര്‍കോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്‌റയാണ് ഉത്തരവിട്ടത്. കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. അന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതല ഐ.ജി ശ്രീജിത്തിന് നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ജില്ലാപൊലീസ് മേധാവി എ.ശ്രീനിവാസിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണ സംഘത്തിലുള്ളവരെ ഐ.ജി തീരുമാനിക്കും. അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന അഞ്ചുപേരുടെ അറസ്റ്റുകൂടി ഇന്ന് രേഖപ്പെടുത്തി. എച്ചിലടുക്കം സ്വദേശികളായ കെ.എം.സുരേഷ്, കെ,?അനില്‍കുമാര്‍, കുണ്ടംകുഴി സ്വദേശി അശ്വിന്‍, കല്യോട്ട് സ്വദേശികളായ ശ്രീരാഗ്, ഗിജിന്‍ എന്നവരെയാണ് ഇന്ന് അറസ്റ്റുചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.

മതിയായി; ഫേസ്ബൂക്കിനോട് വിടപറഞ്ഞ് പ്രിയനന്ദന്‍

മതിയായി; ഫേസ്ബൂക്കിനോട് വിടപറഞ്ഞ് പ്രിയനന്ദന്‍ സംവിധായകന്‍ പ്രിയനന്ദനന്‍ ഫേസ്ബുക്കില്‍ നിന്ന് വിടപറയുന്നു. തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് പ്രിയനന്ദനന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. മുഖപുസ്തത്തില്‍ നിന്നും വിട പറയുന്നു. എന്നെ സുന്ദരവും അസുന്ദരവുമാക്കിയ എല്ലാ ലഹരിക്കും നന്ദിയുണ്ട്. എന്നാണ് പ്രിയനന്ദനന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. ശബരിമല വിഷയത്തില്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിന്റെ പേരില്‍ പ്രിയാനന്ദനന് നേരെ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ആക്രമണം നടന്നിരുന്നു. ഇതിനിടയില്‍ ആര്‍എസ്എസുകാര്‍ തന്റെ തലയില്‍ ചാണക വെള്ളം ഒഴിച്ചെന്നു ആരോപിക്കുകയും പരാതി നല്‍കുകയും ചെയ്തിരുന്നു. സംഭവത്തില്‍ തൃശ്ശൂര്‍ വല്ലച്ചിറ സ്വദേശി സരോവര്‍ അറസ്റ്റിലായിരുന്നു.

മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കിയാല്‍ സ്വത്ത് ഇനി സര്‍ക്കാരിലേയ്ക്ക്

മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കിയാല്‍ സ്വത്ത് ഇനി സര്‍ക്കാരിലേയ്ക്ക് പ്രായമായ മാതാപിതാക്കളെ വൃദ്ധസദനങ്ങളിലാക്കിയാല്‍ അവര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ ഇനി സ്വത്ത് സര്‍ക്കാരിലേക്ക് നല്‍കാം. ഇങ്ങനെ ലഭിക്കുന്ന സ്വത്ത് ഏറ്റെടുത്ത് കൈകാര്യം ചെയ്യാന്‍ വയോജനക്ഷേമ ട്രസ്റ്റ് രൂപവത്കരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചു വരികയാണ്. ഈ ട്രസ്റ്റിന്റെ ഘടനയും പ്രവര്‍ത്തനവും സംബന്ധിച്ച കരട് രേഖ സാമൂഹിക നീതി വകുപ്പ് തയ്യാറാക്കി വരികയാണ്. ജൂണിന് മുന്‍പ് ട്രസ്റ്റ് നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ വൃദ്ധസദനങ്ങളില്‍ എത്തിച്ചേരുന്ന പലരും ശേഷിക്കുന്ന സ്വത്തും പണവും സര്‍ക്കാറിന് സംഭാവന ചെയ്യാന്‍ താത്പര്യം പ്രകടിപ്പിക്കാറുണ്ട്. നിലവില്‍ ഇത്തരത്തില്‍ ലഭിക്കുന്ന സംഭാവനകള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഇല്ല. ഇതാണ് ഇത്തരമൊരു ട്രസ്റ്റ് രൂപീകരിക്കാന്‍ പ്രേരണയായത്. വയോജന ക്ഷേമ ട്രസ്റ്റ് രൂപവത്കരിച്ച് ഇത്തരത്തില്‍ എത്തുന്ന സ്വത്തുക്കള്‍ പരിപാലിക്കാനാണ് സര്‍ക്കാര്‍ നീക്കം. സാമൂഹികനീതി മന്ത്രി ചെയര്‍മാനായ സീനിയര്‍ സിറ്റിസണ്‍ കൗണ്‍സിലിന് കീഴിലാകും ട്രസ്റ്റ് പ്രവര്‍ത്തിക്കുക. പണമായും ഭൂമിയായും…