ബ്ലാക്ക് കോഫി ശീലമാക്കിയാല്‍ ഉള്ള ഗുണങ്ങളെക്കുറിച്ച് അറിയാം

ദിവസവും കോഫി കുടിച്ചാല്‍ അല്‍ഷിമേഴ്‌സ് അഥവാ മറവിരോഗം ഉണ്ടാവില്ല എന്നാണ്‌ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ബ്ലാക്ക് കോഫി. ആന്റി ഓക്‌സിഡന്‍സ് ധാരാളം അടങ്ങിയ ബ്ലാക്ക് കോഫിയുടെ ഗുണങ്ങളെന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഓര്‍മ്മ ശക്തിയ്ക്ക് വളരെ നല്ലതാണ് ബ്ലാക്ക് കോഫി. യുകെയില്‍ നടന്ന പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ദിവസവും മൂന്ന് കപ്പ് കാപ്പി കുടിക്കുന്നവര്‍ക്ക് അല്‍ഷിമേഴ്‌സ് സാധ്യത 65ശതമാനം കുറവായിരിക്കുമെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. കൂടാതെ കരള്‍ ക്യാന്‍സറിനെ തടയാന്‍ ബ്ലാക്ക് കോഫി കുടിക്കുന്നത് നല്ലതാണ്. ദിവസവും നാലോ അതില്‍ കൂടുതലോ കാപ്പി കുടിക്കുന്നവര്‍ക്ക് കരള്‍ രോഗം വരാനുള്ള സാധ്യത 80ശതമാനം കുറവായിരിക്കും. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാത്രമല്ല കാപ്പി കുടി ശീലമാക്കിയവര്‍ക്ക് ക്യാന്‍സര്‍, സ്‌ട്രോക്ക്, വൃക്ക രോഗങ്ങള്‍, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങള്‍ എന്നിവ തടയാമെന്നും ഗവേഷകര്‍ സ്ഥിരീകരിച്ചു. ശരീര ഭാരം…

അടിവസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അടിവസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സ്ത്രീകൾ എല്ലായാപ്പോഴും വൃത്തിയുള്ള അടിവസ്ത്രങ്ങൾ ധരിയ്ക്കണം, അടിവസ്ത്രം ധരിക്കുന്ന കാര്യത്തിൽ ശ്രദ്ധയില്ലെങ്കിൽ സ്ത്രീകളിൽ പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും എന്നത് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. സ്ത്രീകൾ കറുത്ത നിറമുള്ള അടിവസ്ത്രങ്ങൾ ധരിച്ചാൽ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കും എന്ന് പലരും പറഞ്ഞ് നമ്മൾ കേട്ടിട്ടുണ്ടാവും. എന്നാൽ ഇതിനുപിന്നിലെ സത്യാവസ്ഥ എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ ? തണുപ്പുള്ള സമയത്ത് കറുത്ത നിറത്തിലുള്ള ഉൾവസ്ത്രങ്ങൾ ധരിക്കുന്നതിൽ തെറ്റില്ല. എന്നാൽ ചെറിയ ചൂടുള്ളപ്പോൾ പോലും കറുത്ത നിറമുള്ള അടിവസ്ത്രങ്ങൾ ധരിക്കുന്നത് സ്ത്രീകളിൽ പല ആരോഗ്യ പ്രശ്നങ്ങൾക്കും ഇടയാക്കും. എന്നാൽ ഇതിൽ ചില കാര്യങ്ങൾ ഉണ്ട്. കറുത്ത നിറം ചൂടിനെ കൂടുതലായി ആകിരണം ചെയ്യും. ഇത് ശരീര താപനില ഉയരുന്നതിന് കാരണമാകും. പ്രത്യേകിച്ച് സ്ത്രീകളിൽ സ്വകാര്യ ഇടങ്ങലിൽ ചൂട് വർധിക്കുന്നത് വന്ധ്യത ഉൾപ്പടെയുള്ള പ്രശ്നങ്ങളിലേക്ക് നയിക്കും. മാത്രമല്ല. ചൂട് വർധിക്കുന്നതോടെ സ്വകാര്യ…

പ്രതികൂല കാലാവസ്ഥ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പ്രതികൂല കാലാവസ്ഥ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി തീരദേശത്ത് കടൽക്ഷോഭവും പ്രതികൂല കാലാവസ്ഥയും തുടരുന്ന സാഹചര്യത്തിൽ കൊച്ചി, കണയന്നൂർ താലൂക്കുകളിൽ പ്രൊഫഷണൽ കോളെജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (നവംബർ 01) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് അറിയിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രതികൂല കാലാവസ്ഥ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തീരദേശ താലൂക്കുകളായ കൊച്ചി, പറവൂർ എന്നിവിടങ്ങളിലെ പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (31-10 -2019) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിലെ ബീച്ചുകളിൽ നാളെ പ്രവേശനം നിരോധിച്ചും ഉത്തരവിട്ടിട്ടുണ്ട്.

നഴ്‌സുമാര്‍ക്ക് സൗദി അറേബ്യയില്‍ അവസരം

കൊച്ചി: സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേയ്ക്ക് ബി.എസ്.സി നഴ്‌സിംഗ് യോഗ്യതയുള്ള നഴ്‌സുമാരെ നോര്‍ക്ക റൂട്ട്‌സ് മുഖേന തെരഞ്ഞെടുക്കും. കുറഞ്ഞത് ഒന്നു മുതല്‍ രണ്ട് വര്‍ഷം വരെ പ്രവര്‍ത്തി പരിചയമുള്ള 22 നും 30 നും മദ്ധ്യേ പ്രായമുള്ള വനിതകള്‍ക്കാണ് അവസരം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്ദ്യോഗാര്‍ത്ഥികള്‍ക്ക് വിസ, താമസം, വിമാന ടിക്കറ്റ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, ഡ്യൂട്ടി സമയത്തുള്ള ഭക്ഷണം എന്നിവ സൗജന്യം. 3500 മുതല്‍ 4000 സൗദി റിയാല്‍ വരെ (ഏകദേശം 65,000 രൂപ മുതല്‍ 75,000 രൂപ വരെ) ശമ്പളം ലഭിക്കും. താത്പര്യമുള്ള ഉദ്ദ്യോഗാര്‍ത്ഥികള്‍ www.norkaroots.org വെബ് സൈറ്റില്‍ ബയോഡാറ്റയും, അനുബന്ധരേഖകളും സമര്‍പ്പിക്കണം.   കൂടുതല്‍ വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ല്‍ ലഭിക്കും. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2019 നവംബര്‍ 10.

സ്ത്രീകള്‍ സ്വര്‍ണ്ണക്കൊലുസ് ധരിക്കുന്നതിന് പിന്നിലെ കഥയിങ്ങനെ

സ്ത്രീകള്‍ സ്വര്‍ണ്ണക്കൊലുസ് ധരിക്കുന്നതിന് പിന്നിലെ കഥയിങ്ങനെ വിവാഹ ശേഷം ഭര്‍ത്താവിന്റെ വീട്ടിലേക്കുളള യാത്രക്ക് മുന്‍പെ സ്വര്‍ണ്ണക്കൊലുസ് ഊരിവെക്കാന്‍ പെണ്‍മക്കളെ ഉപദേശിക്കുന്ന അമ്മമാരെയും ചിലയിടങ്ങളിലെങ്കിലും കാണാം. സ്വര്‍ണ്ണം അണിയുന്നതില്‍ അഭിമാനവും സന്തോഷവും അനുഭവിക്കുന്നവരാണ് ഇന്ത്യക്കാര്‍, പ്രത്യേകിച്ചും തെക്കെ ഇന്ത്യക്കാര്‍. കമ്മല്‍,മാല,വള. സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ഏത് ആഭരണവും കൊള്ളാം എന്നു പറയുന്ന ഇതേ ആളുകളില്‍ നല്ലൊരു വിഭാഗത്തിനും സ്വര്‍ണ്ണക്കൊലുസെന്നു കേള്‍ക്കുമ്ബാള്‍ ആശങ്കയാണുള്ളത്, ഒപ്പം സൗജന്യമായി ഒരു ഉപദേശവും തരും. കാലില്‍ സ്വര്‍ണ്ണം അത്ര നല്ലതല്ല കേട്ടോ. പാദത്തില്‍ എത്തുമ്ബോള്‍ സ്വര്‍ണ്ണത്തിന് എന്താണ് ഇത്തരമൊരു വേര്‍തിരിവ്? അപശകുനമാണോ ഈ സ്വര്‍ണ്ണക്കൊലുസ്? ആടിമുടി ആഭരണം അണിഞ്ഞ് വിവാഹ പന്തലിലേക്കിറത്തിങ്ങുന്ന പെണ്‍കുട്ടികള്‍ പോലും വിവാഹദിനത്തില്‍ ആശങ്കയോടെയാണ് സ്വര്‍ണ്ണക്കൊലുസ് അണിയുന്നത്. വിവാഹ ശേഷം ഭര്‍ത്താവിന്റെ വീട്ടിലേക്കുളള യാത്രക്ക് മുന്‍പെ സ്വര്‍ണ്ണക്കൊലുസ് ഊരിവെക്കാന്‍ പെണ്‍മക്കളെ ഉപദേശിക്കുന്ന അമ്മമാരെയും ചിലയിടങ്ങളിലെങ്കിലും കാണാം. കാലില്‍ സ്വര്‍ണ്ണക്കൊലുസിട്ടു വരുന്ന നവവധുവിനോട് ഭര്‍ത്ത്യവീട്ടുകാര്‍ക്ക്…

പുരുഷ വന്ധ്യത: അറിയാം ഇക്കാര്യങ്ങൾ

ജീവിതത്തെ താറുമാറാക്കുന്ന ഒന്നാണ് വന്ധ്യത, ആരോഗ്യമുള്ള ബീജങ്ങളില്ലാത്തതും, ലൈംഗികശേഷിക്കുറവും കാരണം സമ്മര്‍ദ്ദത്തിലാകുന്ന പുരുഷന്‍മാര്‍ ഇന്ന് ഏറെയാണ്. സ്‌ട്രെസ്സും ചിലപ്പോള്‍ പാരമ്പര്യരോഗങ്ങള്‍ വരെ വന്ധ്യതയ്ക്ക് കാരണമാകാറുണ്ട്. കൂടാതെ സെക്‌സിലേര്‍പ്പെടുമ്പോള്‍ ലൂബ്രിക്കന്റുകള്‍ ഉപയോഗിക്കുമെങ്കില്‍ ഇവ ബീജോല്‍പാദത്തെ ബാധിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുക. ഇവയില്‍ ഉപയോഗിക്കുന്ന കെമിക്കലുകള്‍ ചിലപ്പോള്‍ പുരുഷവന്ധ്യതയ്ക്ക് ഇട വരുത്തും. നിസാരമെന്ന് പലരും കരുതുന്ന പുകവലി പുരുഷവന്ധ്യതയ്ക്ക് ഇട വരുത്തുന്ന ഒരു പ്രധാന ഘടകമാണ്.പുകവലി ശീലം മാറ്റിയെടുക്കുക.അമിതവണ്ണം പുരുഷ വന്ധ്യതയ്ക്ക് കാരണമാകുന്നതിനാല്‍ കൃത്യമായ വ്യായാമം ചെയ്യുന്നതും ശരീരത്തില്‍ രക്തചക്രമണം വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും സ്ഥിരമാക്കുക. സ്വയം മനസ്സിലാക്കുകയും ഇതിനെല്ലാം പരിഹാരം കണ്ടെത്തുകയും ചെയ്‌താൽ മാത്രമേ പുരുഷന്മാരുടെ വന്ധ്യതയ്‌ക്ക് പരിഹാരം കാണാൻ കഴിയൂ.

ബലാത്സംഗത്തെ നിസാരവത്കരിക്കുന്ന പോസ്റ്റുമായി അന്ന ഹൈബി ഈഡൻ: ബലാത്സം​ഗം തടുക്കാനായില്ലെങ്കിൽ ആസ്വദിക്കണമെന്ന പോസ്റ്റ് വിവാദത്തിലേക്ക്

കൊച്ചി: ബലാത്സം​ഗത്തെ നിസാരവൽക്കരിച്ച് അന്ന ഹൈബി ഈഡൻ, ബലാത്സംഗത്തെ നിസാരവത്കരിക്കുന്ന തരത്തിൽ ഫെയ്സ്ബുക്ക് പോസ്റ്റിട്ട എറണാകുളം എംപി ഹൈബി ഈഡന്റെ ഭാര്യ അന്ന ലിന്റ ഈഡനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം. വിധിയെന്നത് ബലാത്സംഗം പോലെയാണെന്നും, തടുക്കാൻ സാധിച്ചില്ലെങ്കിൽ അത് ആസ്വദിക്കണമെന്നുമാണ് അന്ന ഫെയ്സ്ബുക്കിൽ കുറിച്ചത്. എന്നാൽ കനത്ത മഴയിൽ തിങ്കളാഴ്ച ഹൈബി ഈഡന്റെ വീട്ടിലും വെള്ളം കയറിയിരുന്നു. വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനവും വെള്ളത്തില്‍ മുങ്ങിയിരുന്നു. വീട്ടിന് ചുറ്റും വെള്ളം നിറഞ്ഞപ്പോള്‍ റെസ്‌ക്യൂ ബോട്ടില്‍ കുഞ്ഞിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന വീഡിയോയും ഒപ്പം ഹൈബി ഈഡൻ ഐസ് ക്രീം കഴിക്കുന്ന ചിത്രവും പങ്കുവച്ചുകൊണ്ടാണ് കുറിപ്പ്. എന്നാൽ ഇതിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. പോസ്റ്റിലെ പ്രസ്താവന സ്ത്രീവിരുദ്ധമാണെന്ന വിമര്‍ശനമാണ് ഉയരുന്നത്. വിവാദമായതോടെ അന്ന പോസ്റ്റ് നീക്കം ചെയ്തു. എന്നാല്‍ ഇതിനകം തന്നെ പോസ്റ്റ് വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിൽ…

കുട്ടികൾക്ക് നൽകാം നാലുമണിപലഹാരം; കുഴിപനിയാരം

കുട്ടികൾക്ക് നൽകാം നാലുമണിപലഹാരം; കുഴിപനിയാരം വൈകുന്നേരം ചായയ്ക്കൊപ്പം കഴിക്കാന്‍ അടിപൊളി സ്നാക്സ് ഉണ്ടാക്കാം. വെജിറ്റബിള്‍ കുഴി പനിയാരം. ഇഡ്ഡലിയുടെയും ഉണ്ണിയപ്പത്തിന്റെയും ഇടയ്ക്കുള്ള ഒരു പതിപ്പ് എന്ന് പനിയാരത്തെ വിളിക്കാം.പുറമെ ക്രിസ്പിയും അകത്ത് മൃദുലവുമാണ്. ഇഡ്ഡലിയുടെയും ദോശയുടെയും മാവുകൊണ്ട് തന്നെയാണ് കുഴി പനിയാരം ഉണ്ടാക്കുന്നത്. തങ്ങാച്ചമ്മന്തിയോ തക്കാളി ചമ്മന്തിയോ ചേര്‍ത്തു കഴിക്കാം. ചേരുവകള്‍ ഇഡലി / ദോശ മാവ്, കാരറ്റ് ചീകി എടുത്തത് – 1 /4 കപ്പ് മല്ലിയില അരിഞ്ഞത് – 1 ടീസ്പൂണ്‍, കടുക് – 1 ടീസ്പൂണ്‍ കറിവേപ്പില – 1 ടീസ്പൂണ്‍, ഉപ്പ് – ആവശ്യത്തിന് എണ്ണ – ആവശ്യത്തിന് തയ്യാരാക്കുന്നവിധം ഒരു പാനില്‍എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ കടുകു പൊട്ടിക്കുക. അതിലേക്കു കറിവേപ്പില ഇടുക. അതിനു ശേഷം ഗ്രേറ്റ് ചെയ്ത കാരറ്റും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റുക. വഴറ്റിയ കാരറ്റ് ഇഡലി/ദോശ…

സ്ത്രീകൾക്ക് സ്വയംഭോ​ഗത്തിലൂടെ നേടാം ആരോ​ഗ്യം

സ്ത്രീകൾക്ക് സ്വയംഭോ​ഗത്തിലൂടെ നേടാം ആരോ​ഗ്യം ശരീരത്തിനെയും മനസിനെയും കൂടുതൽ ഊർജസ്വലമാക്കുന്നു, നല്ല ഉറക്കം ലഭിയ്ക്കാനുളള ഒരു സ്വാഭാവിക പ്രക്രിയയാണിത്. ഓക്‌സിടോസിന്‍, ഡോപമൈന്‍, എന്‍ഡോര്‍ഫിന്‍ തുടങ്ങിയ ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നതാണ് കാരണം. സ്ത്രീകളിൽ സ്വയംഭോഗത്തിലൂടെ കുടൂതല്‍ യോനീസ്രവം ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. അനാരോഗ്യകരമായ ബാക്ടീരിയകളെ ശരീരത്തില്‍ നിന്നും പുറന്തള്ളാന്‍ ഇത് സഹായിക്കും. ഇതുവഴി യൂറിനറി ട്രാകറ്റ് ഇന്‍ഫെക്ഷന്‍ വരുന്നതു തടയും. നല്ല രീതിയിലുള്ള സ്വയംഭോഗം സ്ത്രീകളില്‍ പങ്കാളിയുമായുള്ള ലൈംഗികബന്ധം കൂടുതല്‍ സുഖകരമാക്കും. സെക്‌സ് സംബന്ധമായ ടെന്‍ഷന്‍ അകറ്റാനുള്ള നല്ലൊരു വഴി കൂടിയാണിത്. പെല്‍വിക് മസിലുകള്‍ക്കുള്ള നല്ലൊരു വ്യായാമം കൂടിയാണിത്. ഇതിനു പുറമെ രക്തപ്രവാഹം വര്‍ദ്ധിയ്ക്കാനും ഇതുവഴി ഹൃദയാരോഗ്യത്തിനും ഇത് ഗുണം ചെയ്യും.