മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുന്നു: വെളുത്ത കടലായി ഓസ്ട്രേലിയയിലെ ഡാര്‍ലിങ് നദി

മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുന്നു: വെളുത്ത കടലായി ഓസ്ട്രേലിയയിലെ ഡാര്‍ലിങ് നദി ഓസ്ട്രേലിയയിലെ ഡാര്‍ലിങ് നദിയില്‍ ശുദ്ധജല മത്സ്യങ്ങള്‍ ധാരാളമായി ചത്തുപൊങ്ങുന്നു. ഓസ്ട്രേലിയയുടെ തെക്കുകിഴക്കന്‍ ടൗണായ മെനിന്‍ഡിക്ക് സമീപമാണ് സംഭവം. മഴ പെയ്യാതിരിക്കുന്നതും ചൂടു കൂടുന്നതും കാരണം ഇത്തരത്തില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നത് തുടര്‍ന്നേക്കാമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നതിന് കാരണമായി അധികൃതര്‍ വരള്‍ച്ചയെ ചൂണ്ടിക്കാണിക്കുമ്പോള്‍ പ്രദേശവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും കുറ്റപ്പെടുത്തുന്നത് നദിയിലെ മലിനീകരണത്തെയാണ്. ഇതേസംഭവം ആഴ്ചകള്‍ക്ക് മുമ്പും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ നദിയില്‍ വിഷകരമായ ആല്‍ഗകള്‍ വന്‍തോതില്‍ വളര്‍ന്നിട്ടുണ്ടാകാമെന്നാണ് മറ്റൊരു നിരീക്ഷണം. അപകടകരമായ രീതിയില്‍ നദിയിലെ വെള്ളത്തില്‍ ഓക്സിജന്റെ അളവ് കുറഞ്ഞിട്ടുമുണ്ട്. പ്രതിസന്ധി പരിഹരിക്കാന്‍ മഴപെയ്ത് കൂടുതല്‍ വെള്ളം നദിയിലേക്ക് എത്തിണമെന്നാണ് അധികൃതര്‍ പറയുന്നത്. തീവ്രമായ വരള്‍ച്ചയാണ് ഓസ്ട്രേലിയയുടെ കിഴക്കന്‍ പ്രദേശങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതിനിടെ ഉഷ്ണതരംഗവും ഉണ്ടായി

ടാറ്റൂ ചെയ്യുന്നവര്‍ ഇക്കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കുക…!

ടാറ്റൂ ചെയ്യുന്നവര്‍ ഇക്കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കുക…! ടാറ്റൂ അടിക്കുന്നവരുടെ എണ്ണം ഇന്ന് നമ്മുടെ നാട്ടില്‍ കൂടി വരികയാണ്. ടാറ്റൂ ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. മിയാമി സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. മാനസികാരോഗ്യത്തെ വരെ ടാറ്റൂ ചെയ്യുന്നത് ബാധിക്കുമെന്നാണ് പഠനം. കൂടാതെ, ടാറ്റൂ ഉറക്കക്കുറവിന് കാരണമായേക്കാം. ശരീരത്തില്‍ സ്ഥിരമായി ടാറ്റൂ ചെയ്യുന്നത് രോഗപ്രതിരോധ ശേഷിയെ കാര്യമായിതന്നെ ബാധിക്കും. ടാറ്റൂ ചെയ്യുമ്പോള്‍ മഷിയോടൊപ്പം ശരീരത്തിലെത്തുന്ന വിഷമയമുള്ള വസ്തുക്കളാണ് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്നത്. സാധാരണ നിറങ്ങള്‍ക്ക് പുറമെ നിക്കല്‍, ക്രോമിയം, മാംഗനീസ്, കോബാള്‍ട്ട് എന്നിവയുടെ അംശങ്ങളും ടാറ്റൂവിലൂടെ ശരീരത്തിലെത്തും. ടൈറ്റാനിയം ഡയോക്‌സൈഡ് എന്ന ചായക്കൂട്ടാണ് നിറം കഴിഞ്ഞാല്‍ ടാറ്റൂ ചെയ്യാന്‍ ഉപയോഗിക്കുന്ന മറ്റൊരു ഘടകം. ഷേഡുകളും മറ്റും ഉണ്ടാക്കാനാണ് ഇത് ഉപയോഗിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. പുകവലിക്കുന്നവരോ, ജയിലില്‍ കഴിയുന്നവരോ, കൂടുതല്‍ തവണ…

ഒരു MVR കാൻസർ സെന്റർ അപാരത….ഡോക്ടറുടെ കുറിപ്പ് ചര്‍ച്ചയാവുന്നു…

Dr vijith aganist MVR cancer centre

ഒരു MVR കാൻസർ സെന്റർ അപാരത….ഡോക്ടറുടെ കുറിപ്പ് ചര്‍ച്ചയാവുന്നു… കോഴിക്കോട് MVR ഇൽ പരിചയമുള്ള ആരെങ്കിലുമുണ്ടോ?. മ്മടെ കുട്ടേട്ടനു മിനിയാന്ന് ഒരു ഓപ്പറേഷൻ ഉണ്ടായിരുന്നു, നാവിൽ ഒരു ചെറിയ ക്യാൻസറിന്റെ തുടക്കമായിരുന്നു. ബന്ധുവിന് ചികിത്സയില്‍ സംഭവിച്ച പിഴവിനെക്കുറിച്ച് ബന്ധുവായ ഡോക്ടര്‍ വിജിത്ത് കല്ലടത് ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പ് ചര്‍ച്ചയാവുന്നു. ഫേസ് ബുക്ക്‌ പോസ്റ്റ്‌ വായിക്കാം ഞാൻ മുഖപുസ്തകത്തിൽ അങ്ങനെ കാര്യമായി എഴുത്തറൊന്നുമില്ല, പക്ഷെ എനിക്കും ബന്ധുക്കൾക്കും ഉണ്ടായ അനുഭവം ഇനി ആ സ്ഥാപനത്തിൽ പോകുന്നവർക്ക് ഉണ്ടാകാതിരിക്കാൻ എന്നാലാവും വിധം ഉള്ള ഒരു എളിയ ശ്രമം…. കഴിഞ്ഞ വെള്ളിയാഴ്ച (18/01/2019) രാവിലെ 07.02നു ഫോൺ അടിക്കുന്നത് കേട്ടാണ് ഉണരുന്നത്….. നോക്കിയപ്പോ മോൻ ഏട്ടൻ കോളിങ്…ആ മോനേട്ടാ പറയൂ…സ്വതസിദ്ധമായ ശൈലിയിൽ മോനേട്ടൻ “ഏവടേ”….ഞാൻ വീട്ടിലുണ്ട്….. പിന്നേ, ഒരു കാര്യമുണ്ട്, നിനക്ക് കോഴിക്കോട് MVR ഇൽ പരിചയമുള്ള ആരെങ്കിലുമുണ്ടോ? എന്താ…

വയനാട്ടില്‍ കുരങ്ങുപനി സ്ഥിരീകരിച്ചു

വയനാട്ടില്‍ കുരങ്ങുപനി സ്ഥിരീകരിച്ചു വയനാട്ടില്‍ ഒരാള്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു. തിരുനെല്ലി സ്വദേശിയായ യുവാവിനാണ് കുരങ്ങുപനി അഥവാ കെഎഫ്ഡി സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. വനത്തിനുള്ളില്‍ പോകുന്നവര്‍ ഈ സാഹചര്യത്തില്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. രോഗബാധ തടയാന്‍ വളര്‍ത്തുമൃഗങ്ങളിലെ ചെള്ളുകളെ നശിപ്പിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. കുരങ്ങുകളിലാണ് ഈ രോഗം കണ്ടുവരുന്നതെങ്കിലും ചെള്ളിന്റെ കടിയേല്‍ക്കുന്നതിലൂടെയാണ് ഇത് മനുഷ്യരിലേക്ക് പകരുന്നത്. Also Read >> മനുഷ്യ ശരീരത്തിനുള്ളില്‍ കയറി ചികിത്സിക്കാന്‍ ഇനി മുതല്‍ ‘ഉറുമ്പ് റോബോട്ട്’ മനുഷ്യ ശരീരത്തിനുള്ളില്‍ കയറി ചികിത്സിക്കുന്ന ‘ഉറുമ്പ് റോബോട്ട്’ വരുന്നു. രോഗാതുരമായ ശരീരഭാഗങ്ങളില്‍ രക്തക്കുഴലുകള്‍ വഴി മരുന്നുകള്‍ അവിടെമാത്രം നേരിട്ട് നല്‍കുകയാണ് ഇത്തരം ‘ഉറുമ്പ് റോബോട്ടു’കള്‍ ചെയ്യുന്നത്. സ്വിസ് ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ലുസാന്നെ, ഇ.ടി.എച്ച് സൂറിക് എന്നിവിടങ്ങളില്‍ നടന്ന ഗവേഷണമാണ് ഈ…

മനുഷ്യ ശരീരത്തിനുള്ളില്‍ കയറി ചികിത്സിക്കാന്‍ ഇനി മുതല്‍ ‘ഉറുമ്പ് റോബോട്ട്’…

മനുഷ്യ ശരീരത്തിനുള്ളില്‍ കയറി ചികിത്സിക്കാന്‍ ഇനി മുതല്‍ ‘ഉറുമ്പ് റോബോട്ട്’ മനുഷ്യ ശരീരത്തിനുള്ളില്‍ കയറി ചികിത്സിക്കുന്ന ‘ഉറുമ്പ് റോബോട്ട്’ വരുന്നു. രോഗാതുരമായ ശരീരഭാഗങ്ങളില്‍ രക്തക്കുഴലുകള്‍ വഴി മരുന്നുകള്‍ അവിടെമാത്രം നേരിട്ട് നല്‍കുകയാണ് ഇത്തരം ‘ഉറുമ്പ് റോബോട്ടു’കള്‍ ചെയ്യുന്നത്. സ്വിസ് ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ലുസാന്നെ, ഇ.ടി.എച്ച് സൂറിക് എന്നിവിടങ്ങളില്‍ നടന്ന ഗവേഷണമാണ് ഈ പുത്തന്‍ കണ്ടുപിടിത്തത്തിന് പുറകില്‍. ആവശ്യമുളളിടത്ത് മാത്രം കൃത്യമായ അളവില്‍ മരുന്നുകള്‍ എത്തിച്ച് നല്‍കുകയാണ് ഇതിലൂടെ ചെയ്യുന്നത്. രോഗത്തിന്റെ സ്വഭാവമനുസരിച്ച് വലുപ്പത്തിലും രൂപത്തിലും ആവശ്യമായ മാറ്റങ്ങളോടെ ഈ റോബോട്ടുകളെ നിര്‍മിക്കാന്‍ സാധിക്കും. ആന്തരികാവയവങ്ങളിലെ അണുബാധ, മുറിവുകള്‍, മുഴകള്‍ എന്നിവക്ക് ശസ്ത്രക്രിയ കൂടാതെ ചികിത്സ നല്‍കാന്‍ പുതിയ സംവിധാനത്തിലൂടെ കഴിയുമെന്നാണ് ഗവേഷകനായ ബ്രാഡ്‌ലി നെല്‍സണ്‍ പറഞ്ഞു. കൂടുതല്‍ ഫലപ്രദമായ ചികിത്സ ഇതിലൂടെ നല്‍കാനാവുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചികിത്സാരംഗത്തെ ചിലവും കാലയളവും കുറയ്ക്കാനും ഈ…

കൊല്ലം ബൈപ്പാസില്‍ അപകടം; ഒരാള്‍ മരിച്ചു

കൊല്ലം ബൈപ്പാസില്‍ അപകടം; ഒരാള്‍ മരിച്ചു കൊല്ലം: കൊല്ലം ബൈപ്പാസിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. കൊല്ലം കെ എസ്ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടര്‍ കരീപ്ര അസിഫ് മന്‍സിലില്‍ ഷിഹാബ്ബുദ്ദീന്‍ (53) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5.15 നാണ് അപകടം നടന്നത്. ഇക്കഴിഞ്ഞ ആഴ്ചയാണ് കൊല്ലം ബൈപ്പാസ് ഗതാഗതത്തിനായി തുറന്ന് കൊടുത്തത്. ബൈപ്പാസിലുണ്ടായ ആദ്യ അപകട മരണമാണിത്. പുലര്‍ച്ചെ ഡ്യൂട്ടിക്ക് പോകുമ്പോഴാണ് കൊല്ലം ചെങ്കോട്ട റോഡില്‍ അപകടം ഉണ്ടായത്. ഷിഹാബ്ബുദ്ദീന്‍ കല്ലും താഴം ജംങ്ഷനനിലെ സിഗ്നല്‍ ലൈറ്റ് മറികടക്കുമ്പോള്‍ ബൈപ്പാസിലൂടെ അമിത വേഗതയില്‍ വന്ന ടൂറിസ്റ്റ് ബസ്സ് ഇടിക്കുകയായിരുന്നു. ബസ്സ് ‍ഡ്രൈവറെ കിളികൊല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. Also Read >> പട്ടാള ട്രക്ക് മറിഞ്ഞ് മലയാളി സൈനികന്‍ മരിച്ചു ഇടുക്കി: പട്ടാള ട്രക്ക് മറിഞ്ഞ് മലയാളി സൈനികന്‍ മരിച്ചു. നെടുംകണ്ടം ചേമ്പളം ചേനപ്പുര ജോസഫിന്‍റെ മകന്‍ റോബിന്‍(22)…

തിരുവല്ലയിലെ കര്‍ഷകരുടെ മരണം; ഒരാളുടേത്‌ ആത്മഹത്യയെന്ന് സംശയം

തിരുവല്ലയിലെ കര്‍ഷകരുടെ മരണം; ഒരാളുടേത്‌ ആത്മഹത്യയെന്ന് സംശയം തിരുവല്ല: തിരുവല്ലയില്‍ കര്‍ഷക തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ ഒരാളുടെ മരണം കീടനാശിനി ഉള്ളില്‍ ചെന്നെന്ന് പോലീസ് സര്‍ജന്‍. മത്തായി ഈശോയുടെമരണം ആത്മഹത്യ ആയിരിക്കാമെന്നാണ് പോലീസ് സര്‍ജന്റെ നിഗമനം. മത്തായി ഈശോയുടെ ആമാശയത്തിൽ വിഷാംശം കണ്ടെത്തിയതാണ് പോലീസ് സര്‍ജന്‍ ഇത്തരമൊരു നിഗമനത്തില്‍ എത്തിയത് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. മരിച്ച സനൽകുമാർ കീടനാശിനി തളിക്കുമ്പോൾ മത്തായി ഈശോ കണ്ടുനിൽക്കുകയായിരുന്നുവെന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ട്‌. അതേസമയം വിശദമായ പരിശോധനയ്ക്ക് ശേഷമേ ഇരുവരുടെയും സമാനമായ മരണമാണോയെന്നു വ്യക്തമാവുകയുള്ളു. പോലീസും കേസില്‍ വിശദമായ അന്വേഷണം നടത്തിവരികയാണ്. മരിച്ച സനൽകുമാർ കീടനാശിനി തളിക്കുമ്പോൾ മത്തായി ഈശോ കണ്ടുനിൽക്കുകയായിരുന്നുവെന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ട്‌. Also Read >> ബാലഭാസ്ക്കറിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു; ഡ്രൈവര്‍ അര്‍ജുന്‍ ക്രിമിനല്‍ കേസുകളിലെ പ്രതി തിരുവനന്തപുരം: ബാലഭാസ്ക്കറിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു. അപകട സമയത്ത്…

ആശുപത്രികള്‍ മരുന്നിനും ഉപകരണങ്ങള്‍ക്കും നികുതി അടയ്‌ക്കേണ്ടതില്ലെന്ന് ഹൈക്കോടതി

ആശുപത്രികള്‍ മരുന്നിനും ഉപകരണങ്ങള്‍ക്കും നികുതി അടയ്‌ക്കേണ്ടതില്ലെന്ന് ഹൈക്കോടതി ഇനി മുതല്‍ ആശുപത്രികള്‍ ചികിത്സാസംബന്ധിയായ മരുന്നിനും, ഇമ്പ്‌ലാന്റുകള്‍ക്കും, ശസ്ത്രക്രിയയ്ക്കുള്ള ഉപകരണങ്ങള്‍ക്കും നികുതി അടയ്‌ക്കേണ്ടതില്ലെന്ന് കേരള ഹൈക്കോടതി. വില്പന നികുതിയുടെ പരിധിയില്‍ വരുന്നതല്ല ആശുപത്രികള്‍ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളെന്നും കോടതി നിരീക്ഷിച്ചു. എ. മുഹമ്മദ് മുസ്താഖ്, കെ. വിനോദ് ചന്ദ്രന്‍, അശോക് മേനോന്‍ എന്നിവര്‍ അടങ്ങിയ ഫുള്‍ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. മരുന്നുകള്‍ക്കും മറ്റ് ചികിത്സാ ഉപകരണങ്ങള്‍ക്കും ആശുപത്രികള്‍ നികുതി അടക്കണമെന്ന് നേരത്തെ ഹൈകോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി വന്നിരുന്നു. കച്ചവട ആവശ്യത്തിന് വേണ്ടിയാണ് ആശുപത്രികള്‍ നിലനില്‍ക്കുന്നതെന്നും അവര്‍ക്ക് ലാഭം ലഭിക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ അവര്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ക്കും ഉപകരണങ്ങള്‍ക്കും നികുതി ബാധകമാണെന്നുമാണ് ഹൈകോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചത്. എന്നാല്‍ ഫുള്‍ ബെഞ്ചിന്റെ പുതിയ വിധി അനുസരിച്ച്, ആശുപത്രികളുടെ ചികിത്സയുടെ ഭാഗമാണ് മരുന്നുകളും,ഇമ്പ്‌ലാന്റുകളും മറ്റ് ഉപകരണങ്ങളും. ഇവ ആശുപത്രികള്‍ നല്‍കുന്ന സേവനത്തിന്റെ…

ഓണ്‍ലൈനായി പനീര്‍ വിഭവം ഓര്‍ഡര്‍ ചെയ്തു: ലഭിച്ചത് പ്ലാസ്റ്റിക് കഷ്ണം

ഓണ്‍ലൈനായി പനീര്‍ വിഭവം ഓര്‍ഡര്‍ ചെയ്തു: ലഭിച്ചത് പ്ലാസ്റ്റിക് കഷ്ണം ഓണ്‍ലൈന്‍ ഫുഡ് ഡെലിവെറി പ്ലാറ്റ്‌ഫോമായ സൊമാറ്റോയില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത കുടുംബത്തിന് ഭക്ഷണത്തിനുപകരം കിട്ടിയത് പ്ലാസ്റ്റിക് കഷ്ണം. പനീര്‍ വിഭവം ഓര്‍ഡര്‍ ചെയ്തത കുടുംബത്തിനാണ് പനീറിന് പകരം പ്ലാസ്റ്റിക് കഷ്ണം ലഭിച്ചത്. സച്ചിന്‍ ജംദാരേയെന്ന മഹാരാഷ്ട്രയിലെ ഔറഗാബാദ് സ്വദേശിയാണ് സൊമാറ്റോയില്‍ നിന്ന് പനീര്‍ വിഭവം ഓര്‍ഡര്‍ ചെയ്തത്. തന്റെ രണ്ട് മക്കള്‍ക്കായി ചില്ലി പനീര്‍ മസാലയാണ് സച്ചിന്‍ ഓര്‍ഡര്‍ ചെയ്തത്. ഓര്‍ഡര്‍ ചെയ്ത് അധികം താമസിയാതെ വിഭവം വീട്ടിലെത്തി. കഴിക്കാന്‍ തുടങ്ങിയപ്പോള്‍ മകള്‍ പനീറിന് നല്ല ഉറപ്പുണ്ടെന്നും കഴിക്കാന്‍ ബുദ്ധിമുട്ടാണെന്നും പറയുന്നത്. മകളുടെ കൈയില്‍നിന്ന് ആ കഷ്ണം വാങ്ങി പരിശോധിച്ചപ്പോഴാണ് പാസ്റ്റിക്ക് ആണെന്ന് കണ്ടെത്തിയത്. ഭക്ഷണം ഡെലിവറി ചെയ്ത റസ്റ്റോറന്റില്‍ സംഭവത്തെക്കുറിച്ച് പരാതിപെട്ടെങ്കിലും ഹോട്ടല്‍ ഉടമ അത് കേള്‍ക്കാന്‍ പോലും തയ്യാറായിരുന്നില്ല. പ്ലാസ്റ്റിക് കഷ്ണങ്ങള്‍ ലഭിച്ചെന്ന്…

മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പുരുഷന്മാരിലും സ്ത്രീകളിലും ഒരുപോലെ ബാധിക്കുന്ന ഒന്നാണ് മാനസിക സംഘര്‍ഷം. വീട്ടിലെയും ജോലി സ്ഥലത്തെയും ചെറുതും വലുതുമായ പ്രശ്നങ്ങളാകാം ഇതിനു കാരണം. തൊഴില്‍ സ്ഥലത്തെ പ്രശ്നങ്ങളും കുടുംബത്തിലെ ഉത്തരവാദിത്വങ്ങളും ഒരുപോലെ നേരിടേണ്ടി വരുന്ന സ്ത്രീകളാണ് കൂടുതല്‍ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നതെന്നാണ് പഠനങ്ങള്‍ പറയുന്നത്. സമ്മര്‍ദ്ദമകറ്റാന്‍ പലരും പലവഴികളും തിരയാറുണ്ട്. യാത്ര പോകുക, സിനിമ കാണുക, കുടുംബത്തിനൊപ്പം സമയം ചിലവഴിക്കുക എന്നിവ സമ്മര്‍ദ്ദം അകറ്റുന്ന കാര്യങ്ങളാണ്. മദ്യപാനം, പുകവലി, ലഹരി ഉപയോഗം, സെക്‌സ് എന്നിങ്ങനെയുള്ള വഴികള്‍ തേടുന്നവരും ധാരാളമാണ്. ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാനസിക സമ്മര്‍ദ്ദം അകറ്റാന്‍ സാധിക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. അതില്‍ പ്രധാനം നല്ല ഉറക്കമാണ്. സ്ഥിരമായുള്ള വ്യായാമം തലച്ചോറിലേക്കുള്ള രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും ദുശ്ചിന്തകളെ അകറ്റാനും ആത്മവിശ്വാസം വളര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. പാട്ടുകള്‍ കേള്‍ക്കുക, യോഗ ചെയ്യുക, സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക…