പീഡനക്കേസില്‍ തനിക്കെതിരായ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി ഹൈക്കോടതിയില്‍

പീഡനക്കേസില്‍ തനിക്കെതിരായ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി ഹൈക്കോടതിയില്‍ ബിഹാര്‍ സ്വദേശിനിയുടെ ലൈംഗിക പീഡന പരാതിയില്‍ തനിക്കെതിരായ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി മുംബൈ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി മുംബൈ ഹൈക്കോടതി ബുധനാഴ്ച പരിഗണിച്ചേക്കും. നിലവില്‍ കോടതി നിര്‍ദേശപ്രകാരം ബിനോയ് ഒഷിവാര പോലിസ് സ്റ്റേഷനില്‍ ഹാജരാകാനിരിക്കെയാണ് ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണ് എന്നതാണ് ബിനോയ് കോടിയേരിയുടെ പ്രധാന വാദം. കൂടാതെ യുവതിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നും ബിനോയ് പറയുന്നു. അതേസമയം ഇന്ന് മറ്റു തടസ്സങ്ങളൊന്നുമില്ലെങ്കില്‍ ഡിഎന്‍എ പരിശോധനയ്ക്കായി ബിനോയിയുടെ രക്തസാംപിള്‍ എടുക്കാനാണ് മുംബൈ പോലിസിന്റെ തീരുമാനം. എന്നാല്‍ ഡിഎന്‍എ പരിശോധന ഒഴിവാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരമൊരു ഹര്‍ജി നല്‍കിയിരിക്കുന്നതെന്നാണ് സൂചന. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു രക്തസാംപിള്‍ കൈമാറേണ്ടിയിരുന്നത്. എന്നാല്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് കാണിച്ച് മെഡിക്കല്‍ രേഖകള്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് ഇതു മാറ്റി വയ്ക്കുകയായിരുന്നു.

ബൈറ്റ്ഡാന്‍സ് ഇന്ത്യയില്‍ പുതിയ ഡാറ്റാ സെന്റര്‍ സ്ഥാപിക്കുന്നു

ബൈറ്റ്ഡാന്‍സ് ഇന്ത്യയില്‍ പുതിയ ഡാറ്റാ സെന്റര്‍ സ്ഥാപിക്കുന്നു Helo യുടെ മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സ് ഇന്ത്യയില്‍ പുതിയ ഡാറ്റാ സെന്റര്‍ സ്ഥാപിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചു. Helo യുടെ 50 മില്യണ്‍ ഉപയോക്താക്കളോടുള്ള പ്രതിബദ്ധത കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമാണിത്. ജനപ്രിയ ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്കിന്റെ മാതൃ കമ്പനിയായ ചൈന ആസ്ഥാനമായുള്ള ബൈറ്റ്ഡാൻസ് ഇന്ത്യയിൽ ഡാറ്റാ സെന്റർ ആരംഭിക്കാനോരുങ്ങുന്നു, രാജ്യത്ത് ആദ്യമായി ഒരു സോഷ്യൽ മീഡിയ കമ്പനി ഡാറ്റ സെന്റര്‍ ആരംഭിക്കുന്നത്. സമൂഹ മാധ്യമങ്ങളുടെ ഏറ്റവും ശക്തമായ വിപണികളിലൊന്നാണ് ഇന്ത്യ. 15 ഭാഷകളിൽ ഡിജിറ്റൽ ഇന്ത്യയുടെ മെയിൻഫ്രെയിമിന്റെ ഭാഗമാകാൻ ബൈറ്റ് ഡാന്‍സിന് കഴിഞ്ഞതില്‍ സന്തോഷമുണ്ട്കമ്പനി അതികൃതര്‍ അറിയിച്ചു. ഇരുപത് മാസത്തിനുള്ളില്‍ ഡാറ്റാ സെന്റർ സ്ഥാപിക്കാനുള്ള ലക്ഷ്യത്തിലാണ് കമ്പനി. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യൻ വിപണിയിൽ കൂടുതല്‍ നിക്ഷേപം നടത്താനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. പതിനഞ്ച് ഇന്ത്യന്‍ ഭാഷകളില്‍ ബൈറ്റ് ഡാന്‍സിന്റെ…

ആലപ്പുഴയില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴയില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി വീട്ടമ്മയെ വീടിന്റെ വരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ തുമ്പോളിയിലെ തയ്യില്‍ വീട്ടില്‍ മറിയാമ്മ (70) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വരാന്തയില്‍ ചോര വാര്‍ന്ന നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

കനത്ത മഴ: കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കനത്ത മഴ: കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി ശക്തമായ മഴയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. അതേസമയം ഞായറാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അമ്മയെ കഴുത്തറുത്ത് കൊന്ന ശേഷം തല അയല്‍വീട്ടില്‍ ഉപേക്ഷിച്ച യുവതി അറസ്റ്റില്‍

അമ്മയെ കഴുത്തറുത്ത് കൊന്ന ശേഷം തല അയല്‍വീട്ടില്‍ ഉപേക്ഷിച്ച യുവതി അറസ്റ്റില്‍ അമ്മയെ കഴുത്തറുത്ത് കൊന്ന ശേഷം തല അയല്‍വീട്ടില്‍ ഉപേക്ഷിച്ച യുവതി അറസ്റ്റില്‍. 57കാരിയായ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകള്‍ തല അറുത്തെടുക്കുകയായിരുന്നു. തുടര്‍ന്ന് ശരീരം വീട്ടിനുള്ളില്‍ ഉപേക്ഷിക്കുകയും തല തൊട്ടടുത്ത വീട്ടില്‍ കൊണ്ടിടുകയും ചെയ്തു. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് സംഭവം. ശനിയാഴ്ച രാത്രിയാണ് 57കാരിയുടെ തലയില്ലാത്ത മൃതദേഹം വീട്ടില്‍ നി്ന്നും കണ്ടെത്തിയത്. അറുത്തെടുത്ത തല ഉപേക്ഷിക്കാന്‍ പോകുന്നതിനിടെ അയല്‍വീട്ടിലെ പൂന്തോട്ടത്തില്‍ നിന്നാണ് 25 കാരിയായ മകളെ പിടികൂടിയത്. തങ്ങള്‍ കണ്ടതില്‍ വച്ച് ഏറ്റവും ക്രൂരമായ കൊലപാതകമാണ് അവിടെ കണ്ടതെന്നാണ് സംഭവത്തെ കുറിച്ച് പൊലീസ് പറഞ്ഞത്. പിടിയിലായ യുവതിയെ കൂടുതല്‍ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ ബന്ധുവായ നാല് വയസ്സുള്ള കുട്ടി സംഭവത്തിന് സാക്ഷിയാണെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ കൊലപാതകം കണ്ട് ഭയന്ന് ഓടിപ്പോകുന്നതിനിടെ വീണുപരുക്കേറ്റ…

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ 3 മലയാളികളും

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ 3 മലയാളികളും ഇറാന്‍ പിടിച്ചെടുത്ത ബ്രീട്ടീഷ് എണ്ണക്കപ്പലില്‍ മൂന്നു മലയാളികള്‍. എറണാകുളം സ്വദേശികളായ മൂന്നു പേരാണ് കപ്പിലില്‍ ഉള്ളതായി റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്. ബ്രിട്ടീഷ് എണ്ണക്കപ്പലായ സ്റ്റെനാ ഇംപേരയിലുള്ള 23 ജീവനക്കാരില്‍ 18 പേരും ഇന്ത്യക്കാരാണ്. കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചന്‍, പള്ളുരുത്തി, തൃപ്പുണിത്തുറ സ്വദേശികള്‍ എന്നിവരാണ് കപ്പലിലുള്ള മലയാളികള്‍. ഡിജോയുടെ പിതാവിനെ കമ്പനി ഉദ്യോഗസ്ഥര്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍ കപ്പലിലുള്ള മലയാളികളെ കുറിച്ച് ഔദ്യോഗിക വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. ഒരു മാസം മുമ്പാണ് ഡിജോ കപ്പലില്‍ ജോലിക്ക് കയറിയത്. രണ്ട് ദിവസം മുമ്പ് വരെ ഡിജോയുമായി വീട്ടുകള്‍ സംസാരിച്ചിരുന്നു. നിലവില്‍ ഇറാന്റെ റവല്യൂഷണറി ഗാര്‍ഡിന്റെ കസ്റ്റഡിയിലാണ് കപ്പലുള്ളത്. ഹോര്‍മുസ് കടലിടുക്കിലാണ് ഇറാന്‍ ബ്രിട്ടന്റെ കപ്പല്‍ പിടിച്ചെടുത്തത്. അന്താരാഷ്ട്ര സമുദ്ര നിയമം ലംഘിച്ചതിന് ഹോര്‍മോസ്ഗന്‍ തുറമുഖത്തിന്റെ…

നീണ്ടകരയില്‍ നിന്ന് കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

നീണ്ടകരയില്‍ നിന്ന് കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി നീണ്ടകരയില്‍ നിന്ന് കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട് കൊല്ലങ്കോട് സ്വദേശി സഹായ രാജുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ തിരുവനന്തപുരം അഞ്ചുതെങ്ങ് ഭാഗത്ത് തീരത്തടിഞ്ഞ മൃതദേഹം ഫിഷറീസ് വകുപ്പ് അധികൃതര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച നീണ്ടകരയില്‍നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതാവുകയായിരുന്നു. കാണാതായ തമിഴ്‌നാട് നീരോടി സ്വദേശികളായ ജോണ്‍ ബോസ്‌കോ, ലൂര്‍ഥ് രാജ് എന്നിവര്‍ക്കായി കോസ്റ്റ്ഗാര്‍ഡും നാവികസേനയും തെരച്ചില്‍ നടത്തുകയാണ്. വെള്ളിയാഴ്ച രാവിലെ നീണ്ടകര തുറമുഖത്തുനിന്ന് ഒന്നര നോട്ടിക്കല്‍ മൈല്‍ ദൂരത്താണ് കടലില്‍ വള്ളം മറിഞ്ഞത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. തമിഴ്‌നാട് സ്വദേശിയായ സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള സൈലത്മാതാ എന്ന ബോട്ടാണ് വെള്ളിയാഴ്ച അപകടത്തില്‍പ്പെട്ടത്. അഞ്ചുപേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരില്‍ സ്റ്റാലിനും നിക്കോളാസും നീന്തി രക്ഷപ്പെടുകയായിരുന്നു.

എച്ച് വണ്‍ എന്‍ വണ്‍: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

എച്ച് വണ്‍ എന്‍ വണ്‍: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു എച്ച് വണ്‍ എന്‍ വണ്‍ പനി ബാധിച്ച് യുവാവ് മരിച്ചു. കഞ്ഞിക്കുഴി സ്വദേശി രഞ്ജിത്താണ് മരിച്ചത്. രഞ്ജിത്ത് ഒരാഴ്ചയായി ചാഴിക്കാട്ടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ക്ലാസ് ലീഡര്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു; പതിമൂന്ന് വയസ്സുകാരന്‍ ആത്മഹത്യ ചെയ്തു

ക്ലാസ് ലീഡര്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു; പതിമൂന്ന് വയസ്സുകാരന്‍ ആത്മഹത്യ ചെയ്തു ക്ലാസ് ലീഡര്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ മനോവിഷമത്തില്‍ പതിമൂന്നുകാരന്‍ ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ ബോണ്‍ഗിറില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ചരണ്‍(13) ആണ് ജീവനൊടുക്കിയത്. വ്യാഴാഴ്ച രാവിലെ മുതല്‍ കാണാതായ കുട്ടിയെ മരിച്ച നിലയില്‍ വെള്ളിയാഴ്ചെ രാമണ്ണപ്പേട്ട് റെയില്‍വെ ട്രാക്കില്‍ നിന്നും കണ്ടെത്തുകയായിരുന്നു. പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച സ്‌കൂള്‍ കഴിഞ്ഞ് കുട്ടി വീട്ടിലെത്താതെ വന്നതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ക്ലാസ് ലീഡര്‍ സ്ഥാനത്തിന് ഒരു പെണ്‍കുട്ടിയോട് തോല്‍ക്കേണ്ടി വന്നെന്ന് കുട്ടി പരാതി പറഞ്ഞിരുവെന്നും സ്‌കൂളില്‍ ലീഡര്‍ സ്ഥാനത്തിന് വേണ്ടി നടന്ന തെരഞ്ഞെടുപ്പില്‍ തോറ്റതിന് ശേഷം കുട്ടി അസ്വസ്ഥനായിരുന്നെന്നും മാതാപിതാക്കള്‍ പൊലീസിന് മൊഴി നല്‍കി. അതേസമയം, സ്‌കൂള്‍ അധികൃതര്‍ക്കെതിരെ ചരണിന്റെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ബോണ്‍ഗിര്‍ ഡിസിപി…

ഷീലാ ദീക്ഷിത് അന്തരിച്ചു

ഷീലാ ദീക്ഷിത് അന്തരിച്ചു കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും ഡല്‍ഹി മുന്‍മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിത് അന്തരിച്ചു. 81 വയസായിരുന്നു. ശനിയാഴ്ച ഉച്ച തിരിഞ്ഞ് 3.30ഓടെ ഡല്‍ഹിയിലായിരുന്നു അന്ത്യം. 15 വര്‍ഷത്തോളം തുടര്‍ച്ചയായി ദില്ലി മുഖ്യമന്ത്രിയായിരുന്നു ഷീല ദീക്ഷിത്. ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന ഷീല ദീക്ഷിത് കുറച്ചുകാലമായി ഔദ്യോഗിക ചുമതലകളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുകയായിരുന്നു. പകരം പി.സി ചാക്കോയാണ് പി.സി.സി അധ്യക്ഷന്റെ ചുമതല വഹിച്ചിരുന്നത്. കേരള ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൂന്ന് തവണ ഡല്‍ഹി മുഖ്യമന്ത്രി പദം അലങ്കരിച്ച ഷീല ദീക്ഷിത് തന്നെയാണ് ഏറ്റവും കൂടുതല്‍ സമയം ആ പദവിയിലിരുന്ന നേതാവ്. 1998 മുതല്‍ 2003 വരെ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയുമായിരുന്നു.