പരീക്ഷയിലെ കൂട്ടത്തോല്‍വിക്ക് പിന്നാലെ 19 വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തു

പരീക്ഷയിലെ കൂട്ടത്തോല്‍വിക്ക് പിന്നാലെ 19 വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തു തെലങ്കാനയില്‍ സ്റ്റേറ്റ് ബോര്‍ഡ് നടത്തുന്ന പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകളില്‍ കുട്ടികള്‍ക്ക് കൂട്ടത്തോല്‍വി. പരീക്ഷയില്‍ തോറ്റതിനെ തുടര്‍ന്ന് 19 വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തു. ബോര്‍ഡ് നല്‍കുന്ന ഔദ്യോഗിക വിവരമനുസരിച്ച് പരീക്ഷയ്ക്കിരുന്ന 9.74 ലക്ഷം വിദ്യാര്‍ത്ഥികളില്‍ 3.28 ലക്ഷം പേരും പരാജയപ്പെട്ടു. ഇതോടെയാണ് കുട്ടികളുടെ കൂട്ട ആത്മഹത്യ ചെയ്തത്. കൃത്യമായ മൂല്യനിര്‍ണയം നടത്താത്തതാണ് അപ്രതീക്ഷിതമായ കൂട്ടത്തോല്‍വിക്ക് കാരണമെന്ന് ആരോപിക്കപ്പെടുന്നു. അതേസമയം കൂട്ടത്തോല്‍വിക്ക് പിന്നില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഇടപെടലുണ്ടെന്നും ആരോപണമുണ്ട്.

വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച മുറി ബോംബിട്ട് തകര്‍ക്കുമെന്ന് ഭീഷണി; യുവതി അറസ്റ്റില്‍

വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച മുറി ബോംബിട്ട് തകര്‍ക്കുമെന്ന് ഭീഷണി; യുവതി അറസ്റ്റില്‍ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച മുറി ബോംബിട്ട് തകര്‍ക്കുമെന്ന് മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഭീഷണി സന്ദേശമയച്ച യുവതി അറസ്റ്റില്‍. ആന്ധ്രപ്രദേശിലെ അനകപള്ളെയിലാണ് സംഭവം. തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ച സംസ്ഥാനത്തെ മുഴുവന്‍ സ്ഥലങ്ങളും ബോംബിട്ട് തകര്‍ക്കുമെന്നായിരുന്നു യുവതിയുടെ സന്ദേശത്തിലെ ഭീഷണി. സംഭവത്തില്‍ 40 വയസ്സുള്ള ശ്രീരഞ്ജിനി എന്ന സ്ത്രീയ പൊലീസ് അറസ്റ്റ് ചെയ്തു. സാമൂഹിക പ്രവര്‍ത്തകയാണ് ഇവര്‍ക്ക് വിവിധ പദ്ധതികള്‍ക്ക് ലഭിക്കേണ്ട ഫണ്ട് ബാങ്ക് അനുവദിച്ചു നല്‍കിയില്ല. ഇതിന്റെ ദേഷ്യം മൂലമാണ് യുവതി ഭീഷണി മുഴക്കിയതെന്ന് പൊലീസ് അറിയിച്ചു. യുവതിയെ പൊലീസ് റിമാന്റ് ചെയ്തു.

കല്ലട സുരേഷ് ഹാജരായി… പൊലീസ് ചോദ്യം ചെയ്യുന്നു

കല്ലട സുരേഷ് ഹാജരായി… പൊലീസ് ചോദ്യം ചെയ്യുന്നു ബസില്‍ യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ കല്ലട ബസ് ഉടമ കല്ലട സുരേഷ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലാണ് ഹാജരായത്. ഇയാളെ ചോദ്യം ചെയ്യുകയാണ്്. രക്ത സമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്ന് ചോദ്യം ചെയ്യലിനായി ഹാജരാകാനാവില്ലെന്ന് രാവിലെ അറിയിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ഇന്ന് ഹാജരായില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു. താന്‍ തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് സുരേഷ് കല്ലട പൊലീസിനെ അറിയിച്ചിരുന്നത്. ഇതോടെ ചികിത്സാ രേഖകള്‍ ഹാജരാക്കാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. മരട് സിഐയുടെ ഓഫീസില്‍ ഹാജരാകാനാണ് സുരേഷിന് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നത്. സുരേഷിന്റെ ഉടമസ്ഥതയിലുള്ള ട്രാവല്‍സിന്റെ ഓഫീസില്‍ നടത്തിയ റെയ്ഡില്‍ വന്‍ ക്രമക്കേട് പൊലീസ് കണ്ടെത്തിയിരുന്നു. ബസ്സിലെ ജീവനക്കാര്‍ യാത്രക്കാരെ ക്രൂരമായി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഏഴ് പേരെ പൊലീസ്…

ഷൂട്ടിങ്ങിനിടെ ഉണ്ടായ അപകടത്തിൽ നടി രജിഷ വിജയന് പരിക്ക്

ഷൂട്ടിങ്ങിനിടെ ഉണ്ടായ അപകടത്തിൽ നടി രജിഷ വിജയന് പരിക്ക് ഷൂട്ടിങ്ങിനിടെ വീണ് അപകടത്തിൽ നടി രജിഷ വിജയന് പരിക്ക്. ഫൈനൽസ് എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ആയിരുന്നു പരിക്ക് സംഭവിച്ചത്. ലൊക്കേഷനിൽ വെച്ച് സൈക്ലിങ് രംഗങ്ങൾ ഷൂട്ട്‌ ചെയുന്നതിനെടെയാണ് വീണാണ്. രജിഷയുടെ കാലിന് പരിക്ക് ഏറ്റത. രജിഷയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി. പരിക്കി നെ തുടർന്ന് ഷൂട്ടിംഗ് താൽക്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്. മോഹന്‍ലാല്‍ അല്ലായിരുന്നെങ്കില്‍ ഇട്ടിമാണി ചെയ്യില്ലായിരുന്നു! തുറന്നുപറഞ്ഞ് രാധിക ശരത്കുമാര്‍ പി . ർ അരുൺ സംവിധാനം ചെയുന്ന ചിത്രമാണ് ഫൈനൽസ്. ഒളിമ്പിക്സിനായി തയ്യാർ എടുക്കുന്ന പെൺകുട്ടിയുടെ വേഷമാണ് ചിത്രത്തിൽ രജിഷ അവതരിപ്പിക്കുന്നത. ജൂണിന് ശേഷം രജിഷ അഭിനയിക്കുന്ന സിനിമയാണ് ഫൈനൽസ്.

അവഞ്ചേര്‍സ്: എന്‍ഡ് ഗെയിം; റിലീസിന് മുന്‍പേ വ്യാജന്‍ ഇന്റര്‍നെറ്റില്‍

അവഞ്ചേര്‍സ്: എന്‍ഡ് ഗെയിം; റിലീസിന് മുന്‍പേ വ്യാജന്‍ ഇന്റര്‍നെറ്റില്‍ അവഞ്ചേര്‍സ് : എന്‍ഡ് ഗെയിം എന്ന ബ്രഹ്മാണ്ട ചിത്രം റിലീസിന് മുന്നേ ഇന്റര്‍നെറ്റില്‍. നാളെയാണ് ഇന്ത്യയില്‍ ചിത്രം റിലീസ് ചെയ്യുന്നത്. എന്നാല്‍ ചിത്രം തീയെറ്ററില്‍ എത്തുന്നതിന് മുന്‍പ് ചോര്‍ത്തിയിരിക്കുകയാണ് തമിഴ് റോക്കേഴ്സ്. മോഹന്‍ലാല്‍ അല്ലായിരുന്നെങ്കില്‍ ഇട്ടിമാണി ചെയ്യില്ലായിരുന്നു! തുറന്നുപറഞ്ഞ് രാധിക ശരത്കുമാര്‍ സിനിമ ഇന്നലെയാണ് ലോകമെമ്പാടും റിലീസ് ചെയ്തത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് എല്ലായിടത്തു നിന്നും ലഭിക്കുന്നത്. അത്തരമൊരു സാഹചര്യത്തിലാണ് വ്യാജന്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന രീതിയിലാണ് ചിത്രത്തിന്റെ വ്യാജപ്രിന്റ് പ്രചരിക്കുന്നത്. മാര്‍വെല്‍ സിനിമാറ്റിക്ക് യൂണിവേഴ്‌സിലെ 2009 ല്‍ തുടങ്ങിയ സീരിസിലെ അവസാന ചിത്രമാണ് എന്‍ഡ് ഗെയിം. ചൈനയില്‍ നിന്നാണ് വ്യാജപ്രിന്റ് എത്തിയിരിക്കുന്നത് എന്നാണ് ടോറന്റ് ഫ്രീക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രം ഓണ്‍ലൈനില്‍ എത്തി മിനിറ്റുകള്‍ക്കുള്ളില്‍ നിരവധി പേരാണ് ഷെയര്‍ ചെയ്തത്. ഇതിന് പിന്നാലെയാണ്…

12,000 കോടി കടന്ന് തിരുപ്പതി ദേവസ്വത്തിന്റെ ബാങ്ക് നിക്ഷേപം

12,000 കോടി കടന്ന് തിരുപ്പതി ദേവസ്വത്തിന്റെ ബാങ്ക് നിക്ഷേപം തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് (ടി.ടി.ഡി.) വിവിധ ബാങ്കുകളിലായുള്ളത് 12,000 കോടിയിലധികം രൂപയുടെ സ്ഥിരനിക്ഷേപമെന്ന് റിപ്പോര്‍ട്ട്. സ്വകാര്യ ബാങ്കുകളിലും ദേശസാത്കൃത ബാങ്കുകളിലുമായുള്ള നിക്ഷേപങ്ങളില്‍നിന്ന് വാര്‍ഷികക്കണക്കനുസരിച്ച് 845 കോടി രൂപയോളമാണ് ഓരോ വര്‍ഷവും പലിശയായി ലഭിക്കുക. മോഹന്‍ലാല്‍ അല്ലായിരുന്നെങ്കില്‍ ഇട്ടിമാണി ചെയ്യില്ലായിരുന്നു! തുറന്നുപറഞ്ഞ് രാധിക ശരത്കുമാര്‍ രണ്ടരക്കോടിയോളം ഭക്തര്‍ ഓരോവര്‍ഷവും എത്തുന്ന വെങ്കടേശ്വരക്ഷേത്രത്തിന്റെ വാര്‍ഷികവരുമാനം 3100 കോടി രൂപയോളമാണ്. 8.7 ടണ്‍ കിലോ സ്വര്‍ണം ഭക്തരില്‍ നിന്ന് ലഭിച്ചതില്‍ 1938 കിലോഗ്രാം ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലും 5387 കിലോഗ്രാം സ്റ്റേറ്റ് ബാങ്കിലുമാണുള്ളത്. അടുത്തിടെ പഞ്ചാബ് നാഷണല്‍ ബാങ്കിലുണ്ടായിരുന്ന 1381 കിലോഗ്രാം നിക്ഷേപകാലാവധി തീര്‍ന്നതിനെത്തുടര്‍ന്ന് സ്വര്‍ണം ക്ഷേത്രത്തിലേക്ക് തിരിച്ചെത്തിയിരുന്നു.

മോട്ടോര്‍വാഹന വകുപ്പിന്റെ മിന്നല്‍ പരിശോധന: ബസുകളില്‍ ക്രമക്കേട് കണ്ടെത്തി

മോട്ടോര്‍വാഹന വകുപ്പിന്റെ മിന്നല്‍ പരിശോധന: ബസുകളില്‍ ക്രമക്കേട് കണ്ടെത്തി കൊച്ചിയിലും തൃശൂരും മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ നിരവധി വാഹനങ്ങള്‍ക്ക് ക്രമക്കേട് ഉള്ളതായി കണ്ടെത്തി. 25 ബസുകളിലാണ് ഇതുവരെ ക്രമക്കേട് കണ്ടെത്തിയത്. ഇപ്പോഴും ജില്ലയിലെ വിവിധ ചെക്പോസ്റ്റുകളില്‍ പരിശോധന തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. സുരേഷ് കല്ലട ബസിലെ ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തിന് പിന്നാലെയാണ് മോട്ടോര്‍ വാഹനവകുപ്പ് ടൂറിസ്റ്റ് ബസ്സുകള്‍ക്കെതിരായ നടപടികള്‍ ശക്തമാക്കിയിരിക്കുന്നത്. ലൈസന്‍സില്ലാതെ നടത്തുന്ന ട്രാവല്‍ ഏജന്‍സികള്‍ക്കെതിരെയും നടപടിയെടുത്തും പെര്‍മിറ്റ് ചട്ടം ലംഘിച്ച ബസുകള്‍ക്ക് പിഴയും നോട്ടീസും നല്‍കിയുമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശേധന.

ശ്രീലങ്കയില്‍ വീണ്ടും സ്ഫോടനം

ശ്രീലങ്കയില്‍ വീണ്ടും സ്ഫോടനം ഇസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം ശ്രീലങ്കയില്‍ വീണ്ടും സ്ഫോടനം. പുഗോഡ എന്ന സ്ഥലത്തെ മജിസ്‌ട്രേറ്റ് കോടതിക്ക് സമീപമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഈസ്റ്റര്‍ ദിനത്തിലെ സ്‌ഫോടനങ്ങളില്‍ ഉപയോഗിച്ച തരം സ്‌ഫോടക വസ്തു അല്ല ഇതില്‍ ഉപയോഗിക്കപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 359 പേര്‍ കൊല്ലപ്പെടുകയും 500ഓളം പേര്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തിരുന്നു.

പൊലീസ് വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു

പൊലീസ് വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു പൊലീസ് വാഹനം അപകടത്തില്‍പെട്ട് ഒരാള്‍ മരിച്ചു. സംഭവത്തില്‍ നാല് പൊലീസ് ഉദ്യഗസ്ഥര്‍ക്ക് പരിക്കേറ്റു. കോയമ്പത്തൂരില്‍ വച്ച് ഇവര്‍ സഞ്ചരിച്ച സ്വകാര്യ വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. മോഹന്‍ലാല്‍ അല്ലായിരുന്നെങ്കില്‍ ഇട്ടിമാണി ചെയ്യില്ലായിരുന്നു! തുറന്നുപറഞ്ഞ് രാധിക ശരത്കുമാര്‍ കൊച്ചിയില്‍ നിന്നും കേസന്വേഷണത്തിനായി തമിഴ്‌നാട്ടില്‍ പോയ പൊലീസ് സംഘത്തിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. തൃപ്പൂണിത്തുറ സ്വദേശിയായ പെണ്‍കുട്ടിയെ കാണാതായ സംഭവം അന്വേഷിക്കാനാണ് സംഘം പോയത്. പെണ്‍കുട്ടിയുടെ ബന്ധുവായ ഹരിനാരായണന്‍ ആണ് മരിച്ചത്. എ എസ് ഐ വിനായകന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാജേഷ്, അര്‍നോള്‍ഡ്, ഡിനില്‍ എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ബന്ധുവിനും പരിക്കേറ്റിട്ടുണ്ട്. ഇവരെ കോയമ്പത്തൂര്‍ കോവൈ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. എഎസ്‌ഐ വിനായകന്റെ നില ഗുരുതരമാണ്.

കുട്ടിയെ ബസില്‍ മറന്ന് മാതാപിതാക്കള്‍ ഇറങ്ങിപ്പോയി

കുട്ടിയെ ബസില്‍ മറന്ന് മാതാപിതാക്കള്‍ ഇറങ്ങിപ്പോയി കുട്ടിയെ ബസില്‍ മറന്ന് മാതാപിതാക്കള്‍ ഇറങ്ങിപ്പോയി. തുടര്‍ന്ന് പേടിച്ച് കരഞ്ഞ കുട്ടിയെ കണ്ടക്ടര്‍ പോലീസ് സ്റ്റേഷനിലെത്തിച്ചു. തൃശൂര്‍- കൊഴിഞ്ഞാമ്പാറ റൂട്ടിലെ ‘അമ്മ’ ബസ്സില്‍ യാത്രചെയ്ത മാതാപിതാക്കളാണ് മകള്‍ കൂടെയുണ്ടെന്ന് ഉറപ്പാക്കാതെ കൊടുവായൂരില്‍ ഇറങ്ങിയത്. ബസിലിരുന്നു കരഞ്ഞ കുട്ടിയോട് ജീവനക്കാര്‍ കാര്യംതിരക്കിയപ്പോഴാണ് അച്ഛനേയും അമ്മയേയും കാണാനില്ലെന്ന വിവരം അറിഞ്ഞത്. ഇതോടെ കണ്ടക്ടര്‍ കുട്ടിയെ പുതുനഗരം പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. അതേസമയം ആലത്തൂരിലെത്തിയ മാതാപിതാക്കള്‍ ബസ് ജീവനക്കാരില്‍നിന്ന് വിവരം ലഭിച്ചതോടെ പോലീസ് സ്റ്റേഷനിലെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി.