വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത യുവാവ് പിടിയില്‍

Malappuram Rape Case Arrest

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത യുവാവ് പിടിയില്‍ മലപ്പുറം: യുവതിയുടെ നാലു ലക്ഷം രൂപ തട്ടിയെടുക്കുകയും വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.പൊന്നാനി പള്ളപ്രം സ്വദേശി ചിറക്കല്‍ വളപ്പില്‍ ഹസീബ്(30)നെയാണ് പൊന്നാനി പൊന്നാനി പോലീസ് പിടികൂടിയത്. Also Read >> താന്‍ മോശക്കാരിയല്ലെന്ന് മക്കള്‍ അറിയണം; നഗ്നചിത്രത്തിന്‍റെ പേരില്‍ ഭര്‍ത്താവ് ഉപേക്ഷിച്ചു…ഒടുവില്‍ സത്യം ജയിച്ചിട്ടും മക്കളെ കാണാനാവാതെ ഒരമ്മ ഒരു വര്‍ഷം മുന്‍പാണ് ഇയാള്‍ യുവതിയുമായി പരിചയപ്പെടുന്നത്. വിവാഹ വാഗ്ദാനം നല്‍കി പാലക്കാട് കൊണ്ടുപോയി പീഡിപ്പിക്കുകയും പലപ്പോഴായി യുവതിയില്‍ നിന്നും ലക്ഷങ്ങള്‍ വാങ്ങുകയും ചെയ്തുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. Also Read >>കണ്ണൂരില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി യുവാവിനെ വിശ്വസിച്ച് പലപ്പോഴും കൂടെപോയിരുന്നതായും വിവാഹം കഴിക്കുമെന്ന വിശ്വാസത്തിലാണ് പണം നല്‍കിയതെന്നും യുവതി പറയുന്നു.എന്നാല്‍ പണം നല്‍കാതായതോടെ…

താന്‍ മോശക്കാരിയല്ലെന്ന് മക്കള്‍ അറിയണം; നഗ്നചിത്രത്തിന്‍റെ പേരില്‍ ഭര്‍ത്താവ് ഉപേക്ഷിച്ചു…

Sharing Nude Pic on Whatsapp Group

താന്‍ മോശക്കാരിയല്ലെന്ന് മക്കള്‍ അറിയണം; നഗ്നചിത്രത്തിന്‍റെ പേരില്‍ ഭര്‍ത്താവ് ഉപേക്ഷിച്ചു…ഒടുവില്‍ സത്യം ജയിച്ചിട്ടും മക്കളെ കാണാനാവാതെ ഒരമ്മ ശോഭയുടെ പോരാട്ടം വിജയം കണ്ടു.എന്നായാലും സത്യം ഒരിക്കല്‍ തെളിയുമെന്ന ശോഭയുടെ പോരാട്ടം തെളിയിക്കുന്നു.മൂന്ന് വര്ഷം നീണ്ട നിയമപോരാട്ടം വിജയം കണ്ടിരിക്കുകയാണ്. തന്റേതല്ലാത്ത കാരണം കൊണ്ട് ആത്മാഭിമാനവും കുടുംബവും നഷ്ട്ടപ്പെട്ട കഥയാണ്‌ തൊടുപുഴ സ്വദേശിനിയും മൂന്ന് കുട്ടികളുടെ അമ്മയുമായ ശോഭ സജുവിന് പറയാനുള്ളത്. മുഖം മറയ്ക്കാതെയാണ് ഇവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. Also Read >>കണ്ണൂരില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി തന്റെ നഗ്നദൃശ്യം താന്‍ തന്നെ പ്രചരിപ്പിച്ചെന്നായിരുന്നു ഭര്‍ത്താവിന്റെ ആരോപണം. വാട്സാപ്പില്‍ പ്രചരിച്ച ഏതോ ഒരു നഗ്ന ദൃശ്യമായിരുന്നു ശോഭയുടെ ജീവിതത്തില്‍ വില്ലനായെത്തിയത്. ആ നഗ്ന ദൃശ്യം തന്റെതല്ലെന്ന് ആണയിട്ട് പറഞ്ഞിട്ടും ഭര്‍ത്താവ് വിശ്വസിക്കാന്‍ തയ്യാറായിറാകാതെ വിവാഹമോചന ഹര്‍ജി കൊടുക്കുകയും ഉപേക്ഷിച്ചു പോവുകയുമായിരുന്നു. Also Read >> സംഗീതജ്ഞന്‍ ബാലഭാസ്ക്കറിന്റെ…

Film Star Ambareesh Passes Away l മുന്‍ കേന്ദ്ര മന്ത്രിയും കന്നഡ സിനിമ താരവുമായ അംബരീഷ് അന്തരിച്ചു

Film Star Ambareesh Passes Away

മുന്‍ കേന്ദ്ര മന്ത്രിയും കന്നഡ സിനിമ താരവുമായ അംബരീഷ് അന്തരിച്ചു ബെംഗളുരു: മുന്‍ കേന്ദ്ര മന്ത്രിയും കന്നഡ സിനിമ താരവുമായ എം.എച്ച് അംബരീഷ്(66) അന്തരിച്ചു.ഹൃദയാഘാതം മൂലമാണ് മരണം.പ്രശസ്ത സിനിമാ താരം സുമലതയാണ് ഭാര്യ. ആരാധകര്‍ സ്നേഹത്തോടെ അംബിയെന്നു വിളിച്ചിരുന്ന അദേഹം 200ലധികം കന്നഡ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. Also Read >>കണ്ണൂരില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി റിബല്‍ സ്റ്റാര്‍ എന്ന വിശേഷണവും അദേഹത്തിനുണ്ടായിരുന്നു. 1998-ലെ പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് റിബലായി കര്‍ണാടകയിലെ മാണ്ഡ്യയില്‍ മത്സരിച്ച അദ്ദേഹം.രണ്ട് ലക്ഷത്തിനടുത്ത് വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്‌.കോണ്‍ഗ്രസില്‍ മടങ്ങിയെത്തിയ അദേഹം 2006-ല്‍ യുപിഎ സര്‍ക്കാരില്‍ വാര്‍ത്തവിനിമയ വകുപ്പിന്‍റെ ചുമതലയുള്ള സഹമന്ത്രിയായിരുന്നു.

Kannur Missing Girls found at Tirur l College Girl’s Missing l കണ്ണൂരില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി

Kannur Missing Girls found at Tirur l College Girl's Missing

കണ്ണൂരില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി മലപ്പുറം: കണ്ണൂര്‍ പാനൂരില്‍ നിന്ന് കാണാതായ ഉറ്റ സുഹൃത്തുക്കളും സഹപാഠികളുമായ വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി. മലപ്പുറം തിരൂരിലെ ഒരു ലോഡ്ജില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത് ലാബ് ടെക്‌നീഷ്യന്‍ വിദ്യാര്‍ത്ഥികളായ സയനയെയും ദൃശ്യയെയും ഈ മാസം 19 മുതലാണ് കണ്ണൂരിലെ പാനൂരില്‍ നിന്നും കാണാതായിരുന്നത്. Also Read >> സംഗീതജ്ഞന്‍ ബാലഭാസ്ക്കറിന്റെ അപകടമരണത്തില്‍ ദുരൂഹത? പിതാവ് പരാതി നല്‍കി പോലീസ് വ്യാപകമായ അന്വേഷണം നടത്തുന്നതിനിടയിലാണ് ഇവര്‍ തിരൂര്‍ ഉണ്ടെന്ന് വിവരം ലഭിക്കുന്നത്. മീത്തിലെ കുന്നോത്ത് പറമ്പ് സ്വദേശിയായ സയനയും സെന്‍ട്രല്‍ പൊയ്‌ലൂരിലെ ദൃശയെയും പത്താം ക്ലാസ് മുതുല്‍ ഉറ്റ കൂട്ടുകാരാണ്. ദൃശ്യയുടെ വിവാഹം വീട്ടുകാര്‍ തീരുമാനിച്ചിരിക്കെയാണ് കോളെജിലേക്ക് പോയ ഇവരെ കാണാതാവുന്നത്.

‘ഉണ്ട’ യേറ്റ് ഉദ്യോഗസ്ഥന് സ്ഥലമാറ്റം; വനത്തില്‍ മണ്ണിറക്കി റോഡുണ്ടാക്കി മമ്മൂട്ടി സിനിമയുടെ ചിത്രീകരണം

Mammootty Film Unda Shooting l Malayalam Movie

‘ഉണ്ട’ യേറ്റ് ഉദ്യോഗസ്ഥന് സ്ഥലമാറ്റം; വനത്തില്‍ മണ്ണിറക്കി റോഡുണ്ടാക്കി മമ്മൂട്ടി സിനിമയുടെ ചിത്രീകരണം റിസര്‍വ് വനത്തില്‍ മണ്ണിട്ട്‌ റോഡുണ്ടാക്കി സിനിമാ ചിത്രീകരണം തടഞ്ഞ വനം വകുപ്പ് ഉദ്യോഗസ്ഥന് അട്ടപ്പാടിയിലേക്ക് സ്ഥലംമാറ്റി. കാസര്‍കോഡ് കാറടുക്ക മുള്ളേരിയ പാര്‍ഥക്കൊച്ചി റിസര്‍വ്വ് വനത്തിലാണ് സിനിമാ ചിത്രീകരണാവശ്യത്തിനായി അറുപത് ലോഡ് മണ്ണിറക്കിയത് റോഡ്‌ നിര്‍മ്മിച്ചത്. നിയമപ്രകാരം അനുവദിക്കാനാവാത്ത നടപടിയെ എതിര്‍ത്തതിനാണ് റേഞ്ച് ഓഫീസര്‍ അനില്‍കുമാറിനെ അട്ടപ്പാടിയിലേക്ക് സ്ഥലംമാറ്റിയത്. Also Read >> ഹോം നേഴ്സ് ആയി ജോലിക്കെത്തി സ്വര്‍ണ്ണം മോഷ്ടിച്ച് മുങ്ങുന്ന സ്ത്രീ പിടിയില്‍ മമ്മൂട്ടി നായകനായെത്തുന്ന ‘ഉണ്ട’ എന്ന സിനിമയുടെ ചിത്രീകരണത്തിന് അനുമതി നല്‍കിയതിന് പിന്നാലെ ചിത്രീകരണ ആവശ്യത്തിനായി മണ്ണ് ഇറക്കാനും ഡിഎഫ്ഒ അനുമതി നല്‍കിയിരുന്നു. എന്നാല്‍ നിയമം ലംഘിച്ചുകൊണ്ട് മണ്ണിടാന്‍ അനുമതി നല്‍കിയ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല. നിയമലംഘനമാണെന്ന് കണ്ടെത്തി ഡിഎഫ്ഒക്കെതിരെ നടപടിയെടുക്കണമെന്ന് മേലുദ്യോഗസ്ഥന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട്…

Gaja Cyclone Kerala Medical Aid l Medical Team Kochi l Today News Malayalam l Latest Kerala News l ഗജ: തമിഴ്‌നാടിന് സഹായവുമായി ജില്ലാ മെഡിക്കല്‍ സംഘം

Gaja Cyclone Kerala Medical Aid l Medical Team Kochi

ഗജ: തമിഴ്‌നാടിന് സഹായവുമായി ജില്ലാ മെഡിക്കല്‍ സംഘം കൊച്ചി: ഗജ ചുഴലികാറ്റ് നാശം വിതച്ച നാഗപട്ടണത്തെ പ്രളയബാധിത മേഖലയില്‍ സന്നദ്ധ സേവകരായി ജില്ലയിലെ മെഡിക്കല്‍ സംഘം. ഏഴ് ഡോക്ടര്‍മാരും രണ്ട് ഹൗസ് സര്‍ജന്മാരുമടക്കം 15 പേരടങ്ങുന്ന ദ്രുതകര്‍മസേനയാണ് നാഗപട്ടണത്തേക്ക് തിരിച്ചിരിക്കുന്നത്. ഇതില്‍ അഞ്ച് സ്റ്റാഫ് നഴ്‌സുമാരും രണ്ട് ഫാര്‍മസിസ്റ്റുകളും ഒരു നഴ്‌സിംഗ് അസിസ്റ്റന്റും ഉള്‍പ്പെടും. 22 ന് വൈകിട്ടാണ് സംഘം പുറപ്പെട്ടത്. അവശ്യമരുന്നുകള്‍ ഉള്‍പ്പടെയുള്ളവ കരുതിയിട്ടുണ്ട്. 23 ന് പുത്തൂരില്‍ എത്തിയ സംഘം വി.പി.എന്‍ മഹല്‍ ക്യാമ്പിലാണ് സേവനം നല്‍കിയത്. 2500 പേര്‍ താമസിക്കുന്ന ക്യാമ്പാണിത്. വൈകിട്ട് 6 മുതല്‍ 10.30 വരെ രോഗികളെ പരിചരിച്ചു. ഇന്നലെ നാഗപട്ടണം ജില്ലാ ആശുപത്രിയില്‍ റിപ്പോര്‍ട്ടു ചെയ്തതിനു ശേഷം രാവിലെ 9 മുതല്‍ വിവിധ അത്യാഹിത വിഭാഗത്തിലാണ് സേവനം നല്‍കിയത്. തുടര്‍ന്ന് പ്രളയം ബാധിച്ച ഗ്രാമങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകളില്‍ പ്രവര്‍ത്തിച്ചു.…

Today News Malayalam l Latest Kerala News l Breaking News l Life Certificate l ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

life certificate

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം കൊച്ചി: കേരളാ കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡ്, കായംകുളം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ നവംബര്‍ 30 നു മുന്‍പായി ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണം.ലൈഫ് സര്‍ട്ടിഫിക്കറ്റ് കൂടാതെ പെന്‍ഷന്‍ പാസ്ബുക്ക്,ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്,എന്നിവയുടെ പകര്‍പ്പും ഹാജരാക്കേണ്ടതാണ്. ക്ഷേമനിധി ബോര്‍ഡിന്റെ കായംകുളം,ചവറ, ഭരണിക്കാവ്, ഇരിങ്ങാലക്കുട എന്നീ ഇന്‍സ്‌പെക്ടര്‍ ഓഫീസുകളില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കാവുന്നതാണ്. ഓഫീസില്‍ നേരിട്ട് ഹാജരാകുന്നവര്‍ പെന്‍ഷന്‍ പാസ്ബുക്ക്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്,എന്നിവയുടെ പകര്‍പ്പ് മാത്രം ഹാജരാക്കിയാല്‍ മതിയെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

Home Nurse Arrested for Theft Munambam l ഹോം നേഴ്സ് ആയി ജോലിക്കെത്തി സ്വര്‍ണ്ണം മോഷ്ടിച്ച് മുങ്ങുന്ന സ്ത്രീ പിടിയില്‍

Home Nurse Arrested for Theft Munambam

ഹോം നേഴ്സ് ആയി ജോലിക്കെത്തി സ്വര്‍ണ്ണം മോഷ്ടിച്ച് മുങ്ങുന്ന സ്ത്രീ പിടിയില്‍ കൊച്ചി: ഹോം നേഴ്സ് ചമഞ് വീടുകളില്‍ ജോലിക്കെത്തി സ്വര്‍ണ്ണം മോഷ്ടിച്ച് മുങ്ങിയ സ്ത്രീയെ മുനമ്പം പോലീസ് പിടികൂടി. പാലക്കാട് ജില്ല തൃത്താല കറ്റനാട് കക്കിരിമല ചെറിയേത്ത് വളപ്പില്‍ വീട്ടില്‍ അബൂബക്കന്‍റെ ഭാര്യ മായാചന്ദ്രന്‍ എന്ന ഐഷയാണ് അറസ്റ്റിലായത്. Also Read >> സംഗീതജ്ഞന്‍ ബാലഭാസ്ക്കറിന്റെ അപകടമരണത്തില്‍ ദുരൂഹത? പിതാവ് പരാതി നല്‍കി ആലുവ ഡി.വൈ.എസ്.പി എന്‍.ആര്‍ ജയരാജിന്‍റെ മേല്‍നോട്ടത്തില്‍ മുനമ്പം എസ്.ഐ ടി..വി. ഷിബു, എ.എസ്.ഐ നന്ദനന്‍, എസ്.സി.പി.ഒ കണ്ണദാസ്, വനിതാ സി.പി.ഒ നൈന എന്നിവര്‍ ചേര്‍ന്ന് കുന്നംകുളത്ത് നിന്നും പിടികൂടിയത്. Also Read >>സഹപാഠികളും ഉറ്റസുഹൃത്തുക്കളുമായ രണ്ടു വിദ്യാര്‍ത്ഥിനികളെ കണ്ണൂരില്‍ നിന്നും കാണാതായി ചെറായി ബീച്ച് റോഡിലുള്ള പുതുവേലില്‍ വീട്ടില്‍ അഭിലാഷ് എന്നയാളുടെ വീട്ടില്‍ 5 മാസക്കാലമായി ഹോം നേഴ്സായി ജോലി ചെയ്തുവരികയാണ്.…

Traffic Deviation l Traffic Control Vypin l Kochi News l Latest Kerala News l ഗതാഗത നിയന്ത്രണം

Traffic Deviation l Traffic Control Vypin l Kochi News l Latest Kerala News

ഗതാഗത നിയന്ത്രണം കൊച്ചി: വൈപ്പിന്‍ നിയോജകമണ്ഡലത്തിലെ മഞ്ഞനക്കാട് ജെട്ടി റോഡ്, കുഴുപ്പിളളി ബീച്ച് റോഡ്, എന്നീ റോഡുകളിലെ സംരക്ഷണഭിത്തിയുടെ പണികള്‍ ആരംഭിക്കുന്നതിനാല്‍ ഇതില്‍ കൂടിയുളള വാഹനഗതാഗതം ഇന്നു മുതല്‍ (നവംബര്‍24) പണി കഴിയുന്നതുവരെ നിയന്ത്രക്കുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Emigration Registration Compulsory l പതിനെട്ടു രാജ്യങ്ങളിലേയ്ക്ക് എമിഗ്രേഷന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി

Emigration registration compulsory

പതിനെട്ടു രാജ്യങ്ങളിലേയ്ക്ക് എമിഗ്രേഷന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി കൊച്ചി: എമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ള 18 രാജ്യങ്ങളിലേയ്ക്ക് തൊഴില്‍വിസയില്‍ പോകുന്ന എമിഗ്രേഷന്‍ പരിശോധന ആവശ്യമില്ലാത്ത ഇ.സി.എന്‍.ആര്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് ജനുവരി ഒന്നുമുതല്‍ എമിഗ്രേഷന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചതായി നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. Also Read >> സംഗീതജ്ഞന്‍ ബാലഭാസ്ക്കറിന്റെ അപകടമരണത്തില്‍ ദുരൂഹത? പിതാവ് പരാതി നല്‍കി അഫ്ഗാനിസ്ഥാന്‍, ബഹ്‌റൈന്‍, ഇന്‍ഡോനേഷ്യ, ഇറാക്ക്, ജോര്‍ദ്ദാന്‍, കുവൈറ്റ്, ലെബനന്‍, ലിബിയ, മലേഷ്യ, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, സുഡാന്‍, സൗത്ത് സുഡാന്‍, സിറിയ, തായ്‌ലാന്‍ഡ്, യു.എ.ഇ, യെമന്‍ എന്നീ രാജ്യങ്ങളിലേയ്ക്ക് തൊഴില്‍വിസയില്‍ പോകുന്ന എമിഗ്രേഷന്‍ പരിശോധന ആവശ്യമില്ലാത്ത ഇ.സി.എന്‍.ആര്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്കാണ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. Also Read >>സഹപാഠികളും ഉറ്റസുഹൃത്തുക്കളുമായ രണ്ടു വിദ്യാര്‍ത്ഥിനികളെ കണ്ണൂരില്‍ നിന്നും കാണാതായി കഴിഞ്ഞ ഡിസംബറില്‍ പ്രാബല്യത്തില്‍ കൊണ്ടുവന്ന ഈ നിബന്ധന…