ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ ട്രെയിലര്‍ നിരോധിക്കണമെന്ന ഹര്‍ജി കോടതി തള്ളി

ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ ട്രെയിലര്‍ നിരോധിക്കണമെന്ന ഹര്‍ജി കോടതി തള്ളി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ജീവിതകഥയുമായെത്തുന്ന ചിത്രം ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ ട്രെയിലര്‍ നിരോധിക്കണമെന്ന ഹര്‍ജി ഡല്‍ഹി കോടതി തള്ളി. ഫാഷന്‍ ഡിസൈനര്‍ പൂജ മഹജന്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍, ജസ്റ്റിസ് വി കാമേശ്വര്‍ റാവു എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം. ഭരണഘടനപരമായ ഒരു സ്ഥാനത്തിരുന്ന വ്യക്തിയെ മോശമായി ചിത്രീകരിക്കാന്‍ സിനിമയ്ക്ക് ഒരു അവകാശവുമില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യന്‍ പീനല്‍ കോഡ് 416 വകുപ്പ് ലംഘിക്കുന്നതാണ് ട്രെയിലറെന്നും ഗൂഗിള്‍, യൂട്യൂബ് തുടങ്ങിയവയില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിക്കുന്നത് തടയാനുള്ള നടപടി സ്വീകരിക്കാന്‍ കേന്ദ്രത്തിനോട് നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. വിജയ് ഗുട്ടെ, മായങ്ക് തിവാരി എന്നിവര്‍ എഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിജയ് ഗുട്ടെയാണ്. മന്‍മോഹന്‍ സിങ്ങിന്റെ മാധ്യമ ഉപദേഷ്ടാവായ സഞ്ജയ്…

പ്രണയ നൈരാശ്യം: ജീവനൊടുക്കാന്‍ മരത്തില്‍ കയറിയ യുവാവ് മരക്കൊമ്പ് ഒടിഞ്ഞ് താഴെവീണ് കൈയൊടിഞ്ഞു

പ്രണയ നൈരാശ്യം: ജീവനൊടുക്കാന്‍ മരത്തില്‍ കയറിയ യുവാവ് മരക്കൊമ്പ് ഒടിഞ്ഞ് താഴെവീണ് കൈയൊടിഞ്ഞു പ്രണയ നൈരാശ്യത്തെതുടര്‍ന്ന് ജീവനൊടുക്കാന്‍ മരത്തില്‍ കയറിയ ഇതര സംസ്ഥാനക്കാരനായ യുവാവ് മരക്കൊമ്പ് ഒടിഞ്ഞ് താഴെവീണ് കൈയൊടിഞ്ഞു. 22കാരനായ പശ്ചിമബംഗാള്‍ സ്വദേശി സോളമന്‍ ആണ് മരത്തില്‍ കയറി പരിഭ്രാന്തി സൃഷ്ടിച്ചത്. തിരുവനന്തപുരം കോവളത്താണ് സംഭവം. ജോലി തേടിയാണ് ഇയാള്‍ തലസ്ഥാനത്തെത്തിയത്. കോവളം പൊലീസ് സ്റ്റേഷനു സമീപമായിരുന്നു ഇയാളുടെ ആത്മഹത്യാശ്രമം. ഒടുവില്‍ അഗ്‌നിശമന സേനാംഗങ്ങളടക്കം സ്ഥലത്തെത്തി. അനുനയശ്രമങ്ങള്‍ക്കിടെയാണ് യുവാവ് ഇരുന്നിരുന്ന മരക്കൊമ്പ് ഒടിഞ്ഞത്. മരത്തിന് താഴെവിരിച്ച മെത്തയിലേക്ക് വീണതുകൊണ്ട് വലിയ അപകടം ഉണ്ടായില്ല. വീഴ്ചയ്ക്കിടയില്‍ മതിലില്‍ തട്ടി യുവാവിന്റെ ഇടതുകൈക്ക് പരിക്കുണ്ട്. ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരത്തില്‍ കയറുന്നതിന് മുമ്പ് ഇയാള്‍ എലിവിഷവും കഴിച്ചിരുന്നതായാണ് വിവരം.

വീണ്ടും യുവതി സന്നിധാനത്ത്; എത്തിയത് മുടി നരപ്പിച്ച് വൃദ്ധയായി വേഷം മാറി

s p manju at sabarimala

ഒരു യുവതി കൂടി ശബരിമലയിൽ? ദൃശ്യങ്ങൾ പുറത്തുവിട്ട് നവോത്ഥാന കേരളം ഓണ്‍ലൈന്‍ കൂട്ടായ്മ പത്തനംതിട്ട : സന്നിധാനത്ത് ദര്‍ശനം നടത്തിയതായി യുവതിയുടെ വെളിപ്പെടുത്തല്‍. കേരള ദളിത്‌ മഹിളാ ഫെഡറേഷന്‍ നേതാവ് എസ് പി മഞ്ചുവാണ് വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയത്. ഓണ്‍ലൈന്‍ കൂട്ടായ്മയായ ‘നവോത്ഥാന കേരളം ശബരിമലയിലേക്ക്’ ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് മഞ്ചു ഇത് അറിയിച്ചത്. സന്നിധാനത്ത് ഇവര്‍ നില്‍ക്കുന്ന വീഡിയോ ദൃശ്യങ്ങളും ഫേസ് ബുക്ക്‌ പേജില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. കൊല്ലം സ്വദേശിനിയാണ് ഇവര്‍. വേഷം മാറി പ്രായമായ സ്ത്രീയുടെ രൂപത്തിലാണ് ഇവര്‍ സന്നിധാനത്ത് എത്തിയത്. മുടി നരപ്പിച്ചു അമ്പതു വയസ്സിന് മുകളില്‍ പ്രായം തോന്നുന്ന രീതിയില്‍ വേഷം മാറിയാണ് പോലീസിനെ പോലും കബളിപ്പിച്ചു സന്നിധാനത്ത് എത്തിയത്. നേരത്തെ ഇവര്‍ സന്നിധാനത്ത് പോകാന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് തിരികെ പോകേണ്ടി വന്നു. പോലീസിനെ അറിയിക്കുകയോ സംരക്ഷണം തേടുകയോ ചെയ്യാതെ രഹസ്യമായാണ്…

പീഡന കേസില്‍ വൈദികന് 30 വര്‍ഷം തടവ്‌; ശിക്ഷിക്കപ്പെട്ടവരില്‍ സ്ത്രീകളും : മുഖ്യ പ്രതികളായ ദമ്പതികളെ കണ്ടെത്താനായില്ല

പീഡന കേസില്‍ വൈദികന് 30 വര്‍ഷം തടവ്‌; ശിക്ഷിക്കപ്പെട്ടവരില്‍ സ്ത്രീകളും : മുഖ്യ പ്രതികളായ ദമ്പതികളെ കണ്ടെത്താനായില്ല തമിഴ്നാട് കടലൂരില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച വൈദികന് മുപ്പതു വര്‍ഷം തടവും അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചു. ഇടവക വികാരിയായിരുന്നു ഫാ. അരുണ്‍ രാജ്. കടലൂരിലെ പ്രത്യേക മഹിളാ കോടതിയാണ് ശിക്ഷ വിധിച്ചത്. വൈദികനടക്കം കേസില്‍ ഉള്‍പ്പെട്ട പതിനാറു പ്രതികളെയാണ് കേസില്‍ കോടതി ശിക്ഷച്ചത്. രണ്ടു പേര്‍ക്ക് നാല് ജീവപര്യന്തവും, ആറു പേര്‍ക്ക് ഇരട്ട ജീവപര്യന്തവും, അഞ്ചു പേര്‍ക്ക് പത്തു വര്‍ഷവും ശിക്ഷ ലഭിച്ചു. 2014 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കടലൂരിലെ സര്‍ക്കാര്‍ സ്കൂളിന് സമീപം തട്ടുകട നടത്തുന്ന തമിഴരശിയെന്ന സ്ത്രീയാണ് വിദ്യാര്‍ത്ഥിനിയായ പതിമൂന്നുകാരിയെ വശീകരിച്ചത്. പെണ്‍കുട്ടിയെ വശീകരിച്ചും പ്രലോഭിപ്പിച്ചും സ്വന്തം ഭര്‍ത്താവിന് പീഡിപ്പിക്കാന്‍ സൗകര്യം ഒരുക്കി കൊടുക്കുകയായിരുന്നു. ഇവരുടെ ഭര്‍ത്താവ് സതീശനും സുഹൃത്തുക്കളും…

ഭര്‍ത്താവിനൊപ്പം ഉറങ്ങാന്‍ കിടന്ന യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; സംഭവത്തില്‍ ദുരൂഹത

women found dead at husband house

ഭര്‍ത്താവിനൊപ്പം ഉറങ്ങാന്‍ കിടന്ന യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; സംഭവത്തില്‍ ദുരൂഹത ആലപ്പുഴ: ഭര്‍ത്താവിനൊപ്പം ഉറങ്ങാന്‍ കിടന്ന യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വെളിയനാട് ഗ്രാമപഞ്ചായത്ത് കുന്നങ്കരി പുലിമുഖത്ത് അമ്പലം കുന്ന്‍ വീട്ടില്‍ ലാല്‍ജിയുടെ ഭാര്യ ജോതി (27) യെയാണ് മരിച്ചത്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് നാലുവര്‍ഷമായി. ഒരു മകളുണ്ട്. Also Read >> എംഎൽഎയുടെ സഹോദരന്‍റെ മകളുമായി ഒളിച്ചോടിയ യുവാവ് മരിച്ചനിലയില്‍ പുലര്‍ച്ചെ അഞ്ചുമണിയോടെ വീടിന് പുറത്തിറങ്ങിയ ഭര്‍തൃ മാതാവ് ലില്ലിക്കുട്ടിയാണ് ജ്യോതിയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്. രാത്രി പത്തുമണിയോടെ ജ്യോതി ഭര്‍ത്താവിനൊപ്പം ഉറങ്ങാന്‍ പോയതായി ലില്ലി പറയുന്നു. Also Read >> ആശ്വാസം കണ്ടെത്താന്‍ ഞാന്‍ അത് ചെയ്തു; ദാമ്പത്യ പ്രശ്നങ്ങളില്‍ ഇടപെടുന്നു: നടി ഉര്‍വശി വെളിപ്പെടുത്തുന്നു ജ്യോതിയുടെ മൃതദേഹം കണ്ട് ലില്ലിക്കുട്ടിയുടെ നിലവിളി കേട്ടാണ് ബന്ധുക്കളും നാട്ടുകാരും വിവരമറിയുന്നത്. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച്…

ആംബുലന്‍സ് മോഷ്ട്ടിച്ച് കടന്ന കള്ളനെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി

ആംബുലന്‍സ് മോഷ്ട്ടിച്ച് കടന്ന കള്ളനെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി തൃശൂര്‍: ചാലക്കുടി ദേശീയപാതക്കരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ആംബുലന്‍സ് മോഷ്ട്ടിച്ച് കടന്ന പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പിടികൂടി. തമിഴ്നാട് വിഴുപ്പുറം സ്വദേശി സെന്തിലിനെയാണ് ചാലക്കുടി എസ് ഐ വല്‍സകുമാറും സംഘവും പിടികൂടിയത്. Also Read >> വിശാലിന്റെ മനസ്സില്‍ താനായിരുന്നില്ല, വിവാഹം ചെയ്യാന്‍ പോകുന്ന കുട്ടിയെക്കുറിച്ച് അറിയാം; വരലക്ഷ്മി ശരത്കുമാറിന്റെ വെളിപ്പെടുത്തല്‍ വരാപ്പുഴയില്‍ നിന്നാണ് പോലീസ് ആംബുലന്‍സ് കണ്ടെടുത്തത്. തിങ്കളാഴ്ച രാത്രി മണിയോടെയാണ് ഇയാള്‍ ആംബുലന്‍സ് മോഷ്ട്ടിച്ച് കടന്നത്‌. Also Read >> അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നടി നിഖിത അന്തരിച്ചു ഓട്ടം കഴിഞ്ഞ് ആംബുലന്‍സ് പാര്‍ക്ക് ചെയ്ത് ഡ്രൈവര്‍ പോയ തക്കം നോക്കിയാണ് വാഹനം മോഷ്ട്ടിച്ചത്. ഇവിടെയാണ്‌ ആംബുലന്‍സ് സ്ഥിരമായി പാര്‍ക്ക് ചെയ്യാറുള്ളത്. ചാലക്കുടി സ്വദേശി ജോയിയുടെതാണ് ലൈഫ് ഫോഴ്സ് എന്ന ആംബുലന്‍സ്. Also Read >> എംഎൽഎയുടെ…

എംഎൽഎയുടെ സഹോദരന്‍റെ മകളുമായി ഒളിച്ചോടിയ യുവാവ് മരിച്ചനിലയില്‍

Man who eloped with MLA's niece hacked to death

എംഎൽഎയുടെ സഹോദരന്‍റെ മകളുമായി ഒളിച്ചോടിയ യുവാവ് മരിച്ചനിലയില്‍ ബംഗളൂരു: എംഎൽഎയുടെ സഹോദരന്‍റെ മകളുമായി ഒളിച്ചോടിയ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. ജെഡ‍ിഎസ് എംഎൽഎയുടെ സഹോദരന്‍ ബസവരാജുവിന്റെ 18കാരിയായ മകള്‍ രണ്ടുമാസം മുമ്പാണ് മനു എന്ന യുവാവുമായി ഒളിച്ചോടിയത്. Also Read >> അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നടി നിഖിത അന്തരിച്ചു മനു ബസവരാജുവിന്റെ കീഴില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്നയാളാണ്. ബസവരാജുവിന്റെ മകൾ പല്ലവിയുമായി പ്രണയത്തിലാവുകയും ഇരുവരും ഒളിചോടുകയുമായിരുന്നു. Also Read >> അടിമാലിയിലെ സാഹസിക വിനോദ കേന്ദ്രത്തില്‍ അപകടത്തില്‍പ്പെട്ട് യുവതി മരിച്ചു തുമകുരു ജില്ലിയിലെ ജാട്ടി അഗ്രഹാര ഗ്രാമത്തിലാണ് സംഭവം. കാമാക്ഷിപല്യാ സ്വദേശിയായ മനുവിനെ മൂന്ന് ദിവസം മുന്നേ കാണാതായിരുന്നു. Also Read >> നടി സിമ്രാന്‍റെ മൃതദേഹം പാലത്തിനടിയിൽ; ദുരൂഹതയെന്ന് ബന്ധുക്കള്‍: ഭർത്താവ് കസ്റ്റഡിയിൽ രക്തത്തിൽ കുളിച്ചനിലയിൽ മനുവിന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. ബസവരാജുവിൽ നിന്നും…

വിശാലിന്റെ മനസ്സില്‍ താനായിരുന്നില്ല, വിവാഹം ചെയ്യാന്‍ പോകുന്ന കുട്ടിയെക്കുറിച്ച് അറിയാം; വരലക്ഷ്മി ശരത്കുമാറിന്റെ വെളിപ്പെടുത്തല്‍

വിശാലിന്റെ മനസ്സിലെ പ്രണയിനി താനായിരുന്നില്ലെന്നും തങ്ങള്‍ പ്രണയത്തിലൊന്നുമായിരുന്നില്ലെന്നും വരലക്ഷ്മി ശരത്കുമാര്‍. വിവിധ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്. തങ്ങള്‍ ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചതിനെക്കുറിച്ചും ആളുകളുടെ തെറ്റിദ്ധാരണകളെക്കുറിച്ചുമൊക്കെ അന്നേ അറിഞ്ഞിരുന്നതായും താരം പറയുന്നു. വിശാല്‍ വിവാഹം ചെയ്യുന്ന കുട്ടിയെക്കുറിച്ച് തനിക്കറിയാമെന്നും താരം പറയുന്നു. ഹൈദരാബാദ് സ്വദേശിനിയായ അനീഷയെയാണ് താരം വിവാഹം ചെയ്യുന്നത്. വിശാലിന്റെ പിതാവായിരുന്നു വിവാഹ വാര്‍ത്ത വെളിപ്പെടുത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ഈ സംഭവം വൈറലായി മാറിയിരുന്നു. തങ്ങള്‍ ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചതിനെക്കുറിച്ചും ആളുകളുടെ തെറ്റിദ്ധാരണകളെക്കുറിച്ചുമൊക്കെ അന്നേ അറിഞ്ഞിരുന്നതായും താരം പറയുന്നു.

എരുമേലി വാവര്‍ പള്ളിയില്‍ സ്ത്രീകള്‍ സന്ദര്‍ശിക്കുന്നതിന് വിലക്കില്ലെന്ന് മഹല്ല് കമ്മിറ്റി

ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായ വാവര്‍ പള്ളി സന്ദര്‍ശനത്തിന് സ്ത്രീകള്‍ക്ക് വിലക്കില്ലെന്ന് മഹല്ല് കമ്മിറ്റി അറിയിച്ചു. ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ നടക്കുന്ന പ്രചരണങ്ങളില്‍ വ്യക്തത വരുത്തി കൊണ്ടാണ് എരുമേലി വാവര്‍ പള്ളി അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. യുവതീപ്രവേശന വിധിയ്ക്ക് മുന്‍പോ ശേഷമോ വാവര്‍ പള്ളിയില്‍ ഒരു തരത്തിലുള്ള നിയന്ത്രങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് വാവര് പള്ളി അധികൃതര്‍ അറിയിച്ചു. വിധി വരുന്നതിനും വളരെ കാലം മുന്‍പേ തന്നെ വാവര് പള്ളിയില്‍ സ്ത്രീകള്‍ എത്താറുണ്ടായിരുന്നു. പള്ളിയ്ക്കുള്ളില്‍ കയറി വലം വച്ച ശേഷമാണ് തീര്‍ത്ഥാടകര്‍ പമ്പ യ്ക്ക് പോയിരുന്നത്. വാവര്‍ പള്ളിയിലെത്തുന്ന എല്ലാ വിശ്വാസികള്‍ക്കും അവരുടെ വിശ്വാസത്തിനനുസരിച്ചള്ള ആചാരനുഷ്ഠാനങ്ങള്‍ തുടരാമെന്ന് മഹല്ല് പ്രസി. അഡ്വ.പി എച്ച് ഷാജഹാന്‍ വ്യക്തമാക്കി.

വൃദ്ധയായ അമ്മയെ ഉപദ്രവിക്കാന്‍ ശ്രമിച്ച മകനെ ഹോംനേഴ്സ് കുത്തിക്കൊന്നു; സംഭവം കൊച്ചിയില്‍

വൃദ്ധയായ അമ്മയെ ഉപദ്രവിക്കാന്‍ ശ്രമിച്ച മകനെ ഹോംനേഴ്സ് കുത്തിക്കൊന്നു. എറണാകുളം പാലാരിവട്ടത്ത് തിങ്കളാഴ്ച രാത്രി 12 ഓടെയാണ് സംഭവം. പല്ലിശേരി റോഡില്‍ കൊല്ലാപറമ്ബില്‍ വീട്ടില്‍ തോബിയാസ് (34) ആണ് കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ ഹോംനേഴ്സ് തൃശൂര്‍ തലപ്പിള്ളി ഇളനാട് കുറ്റിപ്പുറത്തുവീട്ടില്‍ ലോറന്‍സിനെ (52) പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. കറിക്കത്തി ഉപയോഗിച്ചാണ് ലോറന്‍സ് തോബിയാസിനെ കുത്തിയത്. പുറത്തും വലത് ഭാഗത്ത് നെഞ്ചിന് താഴെയും ആഴത്തില്‍ അഞ്ചിലധികം കുത്തേറ്റിട്ടുണ്ട്. കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ തോബിയാസിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തുമ്‌ബോള്‍ ചോര വാര്‍ന്നുപോയ നിലയിലായിരുന്നു. അടിയന്തര ചികിത്സ നല്‍കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചാണ് മരണം. തോബിയാസിന്റെ അമ്മയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ട്. ഇവരെ ശുശ്രൂഷിക്കാനാണ് ഹോം നഴ്‌സായ ലോറന്‍സിനെ ചുമതലപ്പെടുത്തിയത്. കഴിഞ്ഞ ഒരുവര്‍ഷമായി ലോറന്‍സ് ഇവിടെ ജോലിചെയ്ത് വരികയാണ്. തോബിയാസ് ലഹരിക്ക് അടിമയാണെന്നും സ്ഥിരമായി അമ്മയെയും ഹോംനഴ്സിനെയും ഉപദ്രവിക്കാറുണ്ടെന്നുമാണ് പൊലീസിന് ലഭിച്ച വിവരം.…