ചികിത്സ നിഷേധിച്ച ഡോക്ട്ടർക്കെതിരെ ഗർഭിണിയുടെ ഫേസ്ബുക്ക് വീഡിയോ

പിച്ച കാശിന് വേണ്ടി ഗര്‍ഭിണിക്ക് ശകാരം ; ഡോക്ട്ടർക്കെതിരെ ഗർഭിണിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌ വൈറല്‍ മാന്തവാടി : മാനന്തവാടി ഗവണ്മെന്റ് ഹോസ്പിറ്റലിലെ കുപ്രസിദ്ധ ഗൈനക്കോളജിസ്റ്റ് ഡോ : അബ്‌ദുൾ റഷീദിനെതിരെയാണ് ഗർഭിണിയായ യുവതി ഫേസ്ബുക്ക്പോസ്റ്റിലൂടെ പ്രതികരിച്ചത്. തന്റെ കുഞ്ഞുമായി ഗവൺമെന്റ് ആശുപത്രിയിലെത്തിയ തനിക്ക് അർഹതപ്പെട്ട സൗജന്യ സ്കാനിങ് നിഷേധിക്കുകയും മാനസികമായി തന്നെ തളർത്തുകയും ചെയ്തതിന്റെ പേരിലാണ് യുവതി ഫേസ്ബുക് വീഡിയോ ചെയ്തത്. ഛർദ്ദിച്ചവശയായി ആശുപത്രിയിലെത്തിയ താൻ ഇത്തവണ സ്കാനിങ് ആശുപത്രിയിൽ തന്നെ ചെയ്യാനുള്ള കുറിപ്പ് നൽകണം എന്ന് ആവശ്യപ്പെട്ടപ്പോഴാണ് മറ്റു രോഗികളുടെ മുന്നിൽ വച്ച് തന്നെ അപമാനിക്കുകയും മാനസികമായി തളർത്തുകയും ചെയ്തതെന്ന് എലിസബത്ത് പോസ്റ്റിൽ പറയുന്നു. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ഗർഭിണിയായിരിക്കുന്ന അവസ്ഥയിൽ തന്റെ കുഞ്ഞ്മകന്റെ കൈപിടിച്ചു പോലീസ് സ്റ്റേഷനിൽ കയറേണ്ടിവന്ന തന്റെ ദുരവസ്ഥ വല്ലാത്ത മാനസികസംഘർഷത്തിന് ഇടയാക്കിയെന്നും നീതി കിട്ടാഞ്ഞാൽ ആത്മഹത്യ ചെയ്യുമെന്നും യുവതി കുറിച്ചു. “എന്റെ…

കമ്പകക്കാനം കൂട്ടക്കൊല; സൂത്രധാരനും മുഖ്യപ്രതിയുമായ അനീഷ്‌ പിടിയിൽ

കമ്പകക്കാനം കൂട്ടക്കൊല; സൂത്രധാരനും മുഖ്യപ്രതിയുമായ അനീഷ്‌ പിടിയിൽ : കൊലയ്ക്ക് മുന്‍പ് അമ്മയേയും മകളേയും ബലാല്‍സംഗം ചെയ്തതായി മൊഴി ഇടുക്കി : നാടിനെ നടുക്കിയ തൊടുപുഴ കമ്പക്കാനം കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി അനീഷ് പോലീസ് പിടിയിലായി. രണ്ട് ഫോണും വീട്ടിൽ ഉപേക്ഷിച്ച ശേഷം ബുധനാഴ്ച്ച പുലർച്ചെ നേര്യമംഗലത്തുള്ള ഒരു സുഹൃത്തിന്റെ വീട്ടിൽ ഒളിച്ചു താമസിക്കാൻ എത്തിയപ്പോഴാണ് ഇയാൾ പോലീസ് വിരിച്ച വലയിൽ കുടുങ്ങിയത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.കൊല്ലപ്പെട്ട കൃഷ്ണന്റെ പ്രാധാന ശിഷ്യനായ അനീഷ് കൂടി പിടിയിലായതോടെ കേരളത്തെ ഞെട്ടിച്ച അരുംകൊലയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വരും എന്നാണ് പ്രതീക്ഷ.അതേസമയം, ഇന്നലെ അഞ്ചു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വാങ്ങിയ കൂട്ട്പ്രതി ലിബീഷിനെ ഇന്ന് തെളിവെടുപ്പിനായി കൊണ്ട്പോകും. പ്രതികൾ കൃഷ്ണന്റെ വീട്ടിൽ നിന്ന് മോഷ്ട്ടിച്ച് പണയം വച്ച സ്വർണം വീണ്ടെടുക്കുന്നതിനൊപ്പം കാരിക്കോട്ടെ ലിബീഷിന്റെ വീട്ടിലും കൊലനടന്ന കമ്പക്കാനത്തെ വീട്ടിലും എത്തിച്ച്…

കലൈഞ്ജര്‍ വിടവാങ്ങി

കലൈഞ്ജര്‍ വിടവാങ്ങി തമിഴ്നാട് മുൻമുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കരുണാനിധി അന്തരിച്ചു.പ്രധാന അവയവങ്ങളുടെ പ്രവർത്തനം തകരാറിലായതിനെ തുടർന്ന് വൈകുന്നേരം മുതൽ ചികിത്സകളോട് ശരീരം പ്രതികരിച്ചിരുന്നില്ല.94 കാരനായ കരുണാനിധിയുടെ നില തിങ്കളാഴ്ച അല്പ്പം മെച്ചപ്പെട്ടിരുന്നു എങ്കിലും പിന്നീട് വശളാവുകയായിരുന്നു. അദ്ദേഹത്തിന്റെ നില മോശമായതിനെ തുടർന്ന് നിരവധി ആളുകൾ ആശുപത്രി പരിസരത്ത് എത്തിയിട്ടുണ്ട്. നൂറുകണക്കിന് ഡിഎംകെ പ്രവർത്തകർ ഇതിനോടകം ആശുപത്രി പരിസരത്ത് തടിച്ചു കൂടിയിട്ടുണ്ട്.ആശുപത്രി പരിസരത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

അശ്രദ്ധ കൊണ്ടൊരു ജീവൻ രക്ഷിച്ച ധീരത – റുംപ പ്രമാണിക്ക്

അശ്രദ്ധ കൊണ്ടൊരു ജീവൻ രക്ഷിച്ച ധീരത – റുംപ പ്രമാണിക്ക് ഒരു നിമിഷത്തെ അശ്രദ്ധ മതി ഒരു ജീവൻ നഷ്ടപ്പെടാൻ എന്ന് പറയാറുണ്ട്. എന്നാൽ ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് ഒരു ജീവൻ രക്ഷിച്ച് നാട്ടിലെ താരമായി മാറിയിരിക്കുകയാണ് കൊൽക്കത്താകാരിയായ റുംപ പ്രമാണിക്ക് എന്ന പതിനൊന്നാം ക്ലാസ്സുകാരി.കൊൽക്കത്തയിൽ നിന്ന് ഏതാണ്ട് 220 km അകലെ നാരായൺ ഘട്ട് എന്ന ഗ്രാമത്തിലെ ഒരു സ്‌കൂളിലാണ് സംഭവം നടക്കുന്നത്. ഇംഗ്ലീഷ് ക്ലാസ്സ് തകൃതിയായി നടക്കുന്നതിനിടയിൽ റുംപയൊന്ന് പുറത്തേക്ക് നോക്കി. ജനലിലൂടെ അവൾ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നതായിരുന്നു. സ്കൂളിൽ നിന്നുമൊരല്പം അകലെയുള്ള കുളത്തിലേക്ക് ഒരു കൊച്ചുകുഞ്ഞ് ഒറ്റയ്ക്ക് നടന്നുപോകുന്നു. നിമിഷങ്ങൾക്കകം ആ കുഞ്ഞ് കാൽവഴുതി വീഴുന്നതു കണ്ട റുംപ മറ്റൊന്നുമോർക്കാതെ ടീച്ചറോട് അനുവാദം പോലും ചോദിക്കാതെ ക്ലാസ്സ് മുറി വിട്ട് പുറത്തേക്കോടി. ക്ലാസ്സിൽ നിന്നൊരു കുട്ടി പെട്ടന്ന് പുറത്തേക്കോടിപ്പോയത് കണ്ടമ്പരന്ന ടീച്ചർ…

ആൾ ദൈവത്തിന്റെ വാക്ക് കേട്ട് 6 വയസ്സുകാരിയെ അച്ഛനമ്മമാർ കൊന്ന്കുഴിച്ചുമൂടി

ആൾ ദൈവത്തിന്റെ വാക്ക് കേട്ട് 6 വയസ്സുകാരിയെ അച്ഛനമ്മമാർ കൊന്ന്കുഴിച്ചുമൂടി മൊറാദാബാദ്: ആൾദൈവം പറഞ്ഞതനുസരിച്ച് തങ്ങളുടെ ആറു വയസ്സുകാരിയായ മകൾ താരയെ ഉത്തർപ്രദേശുകാരായ മാതാപിതാക്കൾ ശ്വാസം മുട്ടിച്ച് കൊന്നു. ഇങ്ങനെ ചെയ്താൽ ഇനി ജനിക്കാനിരിക്കുന്ന കുട്ടി ആരോഗ്യവാനായിരിക്കും എന്ന ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മാതാപിതാക്കൾ രാജ്യത്തെ നടുക്കിയ ഈ അരുംകൊല നടത്തിയത്. താരയ്ക്ക് പോഷകാഹാരക്കുറവും പിള്ളവാതവുമുണ്ടായിരുന്നതായി പറയുന്നു. ദിനംപ്രതി കുട്ടിയുടെ ആരോഗ്യം ശോഷിച്ചുകൊണ്ടിരിക്കു ന്ന സാഹചര്യത്തിലാണ് ‘താന്ത്രിക്ക്’ നെ സമീപിച്ചത് എന്ന് വീട്ടുകാർ പറഞ്ഞു.അയൽക്കാർ പോലീസിനെ വിവരമറിയിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. താരയുടെ മൃതദേഹം വീടിനുള്ളിൽ കുഴിച്ചിട്ട നിലയിലായിരുന്നു. പോലീസെത്തി മൃതദേഹം പോസ്റ്റ്മാർട്ടത്തിനു വിധേയമാക്കിയപ്പോൾ കുഞ്ഞിനെ ശ്വാസംമുട്ടിച്ച്‌ കൊന്നതാണെന്നു തെളിഞ്ഞു. താരയുടെ ആമാശയത്തിൽ ആഹാരത്തിന്റെ കണിക പോലും ഉണ്ടായിരുന്നില്ല.മാതാപിതാക്കളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് മൊറാദാബാദ് പോലീസ് ഓഫീസർ രവീന്ദ്ര ഗൗർ പറഞ്ഞു.

കമ്പകക്കാനത്ത് കൂട്ടകൊലപാതകത്തില്‍ മുഖ്യപ്രതി പിടിയില്‍ ; ആര്‍ഷ അക്രമത്തെ ചെറുത്തു

കമ്പകക്കാനത്ത് കൂട്ടകൊലപാതകത്തില്‍ മുഖ്യപ്രതി പിടിയില്‍ ; ആര്‍ഷ അക്രമത്തെ ചെറുത്തു തൊടുപുഴ കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊന്ന കേസ്സില്‍ മുഖ്യപ്രതി പിടിയില്‍. കൃഷ്ണന്‍റെ സഹായി അനീഷാണ് പോലീസ് കസ്റ്റഡിയിലുള്ളത്.ഇയാള്‍ കൊല്ലപ്പെട്ട കൃഷ്ണന്‍റെ സഹായിയായിരുന്നു.കഴിഞ്ഞ കുടുംബത്തിലെ നാലുപേരെയും കൊന്ന് വീടിനു സമീപം കുഴിച്ചു മൂടുകയായിരുന്നു. മന്ത്രവാദവും സാമ്പത്തിക തട്ടിപ്പുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് നിഗമനം. ഞായറാഴ്ച രാത്രിയാണ് ഇവര്‍ കൊലപാതകം നടത്തിയത്. കൊലപാതക ശേഷം മൃതദേഹങ്ങള്‍ വീട്ടില്‍ തന്നെ സൂക്ഷിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് അനീഷും സഹായിയും കുഴിയെടുത്തു മൃതദേഹങ്ങള്‍ അതിലിട്ട് മൂടിയത്. അക്രമത്തിനിടെ ചെറുത്തു നിന്ന ആര്‍ഷയില്‍ നിന്നും അനീഷിന് പരിക്കേറ്റിരുന്നു. ഇത് കാരണം കൃഷ്ണന്റെയും കുടുംബത്തിന്റെയും സംസ്ക്കര ചടങ്ങുകള്‍ക്ക് അനീഷ്‌ എത്തിയിരുന്നില്ല. നേരതെതന്നെ അനീഷിനെ സംശയമുണ്ടായിരുന്ന കൃഷ്ണന്റെ സഹോദരന്‍ പോലീസിനെ അറിയിച്ചിരുന്നു. അതേസമയം കൃഷ്ണന്റെ മാന്ത്രിക ശക്തി തനിക്കു കിട്ടാന്‍ വേണ്ടിയാണ് കൊല നടത്തിയത് എന്നാണ്…

മീശയ്ക്കെതിരെ ഭീമയും…പരസ്യം നല്‍കുന്നത് നിര്‍ത്തി

മീശയ്ക്കെതിരെ ഭീമയും…പരസ്യം നല്‍കുന്നത് നിര്‍ത്തി എസ്. ഹരീഷിന്റെ നോവൽ മീശയ്ക്ക് പിന്നാലെയുള്ള വിവാദങ്ങൾ വീണ്ടും തുടരുകയാണ്. ഭീമ ജുവല്ലറി ആണ് മീശയ്ക്കെതിരെ പ്രതിഷേധവുമായി പുതിയതായി രംഗത്തെത്തിയിരിക്കുന്നത്. പ്രതിഷേധം ആളിക്കത്തുന്ന നിലവിലെ അവസ്ഥയിൽ നോവൽ പ്രസിദ്ധീകരിച്ച മാതൃഭൂമിയുമായുള്ള ബന്ധം അവസാനിപ്പിക്കാനാണ് ഭീമാ മാനേജ്മെന്റിന്റെ തീരുമാനം. കഴിഞ്ഞ നിരവധി വർഷങ്ങളായി ഭീമയുടെ എല്ലാ വിധ പരസ്യങ്ങളും മാതൃഭൂമിയാണ് പ്രസിദ്ധീകരിക്കുന്നത്. ഭീമയുടെ ഈ പ്രതിഷേധം മാതൃഭൂമിക്ക് നൽകാൻ പോകുന്നത് കോടികളുടെ നഷ്ടമായിരിക്കും എന്നാണ് വിലയിരുത്തൽ. മാതൃഭൂമി മാസികയിൽ മൂന്നു ലക്കങ്ങളായി പ്രസിദ്ധീകരിച്ച മീശ, അമ്പലത്തിൽ പോകുന്ന സ്ത്രീകളെ ആക്ഷേപിച്ചു എന്ന സംഘപരിവാറിന്റെ പ്രസ്താവനയെയും പ്രതിഷേധത്തെയും തുടർന്ന് എസ്. ഹരീഷ് തന്നെ പിൻവലിക്കുകയാണ് ചെയ്‌തത്‌. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച നോവൽ സ്ത്രീ വിരുദ്ധത എന്ന പേരിലും ഒരുപാട് വിമർശനങ്ങൾ നേരിട്ടു. ഈ സാഹചര്യത്തിലാണ് ഭീമ പ്രതിഷേധം തങ്ങളുടെ ഫേസ്ബുക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. ബഹുജന…

പോലീസ് ട്രെയിനി ആത്മഹത്യ ചെയ്തു

പോലീസ് ട്രെയിനി ആത്മഹത്യ ചെയ്തു മലപ്പുറം: പോലീസ് ട്രെയ്നി തീവണ്ടിക്ക് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു.മലപ്പുറം എംഎസ്പിയിലെ പോലീസ് ട്രെയ്‌നി മലപ്പുറം കരുളായി സ്വദേശിയായ ലിജോചെറിയാന്‍(26) ആത്മഹത്യചെയ്തത്. നിലമ്പൂർ എറണാകുളം ട്രെയ്നിനു മുന്നിലാണ് ആത്മഹത്യ ചെയ്തത്.നിലമ്പൂരിനിന്നും അങ്ങാടിപ്പുറത്തേക്ക് ടിക്കറ്റെടുത്ത ശേഷം മേലാറ്റൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങിയ ശേഷമാണ് ട്രെയ്‌നിന് തലവെച്ചതെന്ന് കരുതുന്നു. ട്രെയിന്‍ പുറപ്പെടും മുമ്പ് അവസാന ബോഗിക്ക് തല വെയ്ക്കുകയായിരുന്നു. ബോഗിക്ക്മുന്നില്‍തലവെക്കുകയായിരുന്നു. ഉടന്‍ ട്രാക്കിന് പുറത്തും തല ട്രാക്കിനുള്ളിലുമായി ഉടലും തലയും വേർപെട്ട നിലയിലായിരുന്നു.ആത്മഹത്യാ കാരണം വ്യക്തമല്ല.

തൃശൂരിൽ നിന്നും കാണാതായ പെൺകുട്ടിയെ തേടി പോലീസ് കൊൽക്കത്തയിലേക്ക്

തൃശൂരിൽ നിന്നും കാണാതായ പെൺകുട്ടിയെ തേടി പോലീസ് കൊൽക്കത്തയിലേക്ക് തൃശൂര്‍: തൃശൂരിൽ നിന്നും കാണാതായ പെൺകുട്ടി ബംഗാളിലുണ്ടെന്ന് സൂചന. തൃശൂര്‍ കേരളവര്‍മ കോളജിലെ ഒന്നാംവര്‍ഷ ഹിന്ദി ബിരുദ വിദ്യാര്‍ഥിനിയായ സ്നേഹ(18)യാണ്‌ കേച്ചേരി ചിറനെല്ലൂരിൽ നിന്നും കാണാതായത്. ജൂലൈ 26 നാണ് കോളേജിലേക്കെന്ന് പറഞ്ഞ് സ്നേഹ വീട്ടിൽ നിന്നും ഇറങ്ങിയത്. വൈകുന്നേരം കുട്ടി തിരിച്ചെത്താതിരുന്നതിനെ തുടർന്ന് കുന്നംകുളം സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.കേച്ചേരി ചിറനെല്ലൂരിൽ ഹോട്ടൽ ഫാസ്റ്റ്ഫുഡ് കട നടത്തിയിരുന്ന പെൺകുട്ടിയുടെ അച്ഛൻ ശശികുറാറിന്റെ കടയിൽ രണ്ടു ബംഗാൾ സ്വദേശികൾ പണിക്കു നിന്നിരുന്നു. ഇവരിൽ ഒരാളോടൊപ്പം പെൺകുട്ടി പോയതാണോ എന്നും സംശയിക്കുന്നു.പെൺകുട്ടിക്കൊപ്പം നാടുവിട്ടുപോയി എന്നു സംശയിക്കുന്ന ബംഗാൾ യുവാവിന്റെ സുഹൃത്തിനെ ചോദ്യം ചെയ്തതിൽ നിന്നും ഇതിനെ സാധൂകരിക്കുന്ന തെളിവുകൾ പോലീസിനു ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം കൊൽക്കത്തയിലേക്ക് തിരിച്ചിട്ടുണ്ട്.