മാവേലിക്കരയില്‍ വനിതാ പോലീസ് ഓഫീസറെ തീകൊളുത്തി കൊന്നു: പൊലീസുകാരന്‍ പിടിയില്‍

മാവേലിക്കരയില്‍ വനിതാ പോലീസ് ഓഫീസറെ തീകൊളുത്തി കൊന്നു: പൊലീസുകാരന്‍ പിടിയില്‍ മാവേലിക്കരയില്‍ വനിതാ സിവില്‍ പോലീസ് ഓഫീസറെ തീ കൊളുത്തി കൊലപ്പെടുത്തി. സിവില്‍ പൊലീസ് ഓഫീസറായ സൗമ്യ (30)യെ ചുട്ടുകൊന്ന സംഭവത്തില്‍ പൊലീസുകാരനായ അജാസിനെ കസ്റ്റഡിയിലെടുത്തു. മാവേലിക്കര വള്ളികുന്നത്ത് കാഞ്ഞിപ്പുഴ കവലയില്‍ വച്ച് ശനിയാഴ്ച വൈകിട്ടാണ് സംഭവം. ഡ്യൂട്ടി കഴിഞ്ഞ് സൗമ്യ വീട്ടിലെത്തിയ ശേഷം വസ്ത്രം മാറി പുറത്തേക്കിറങ്ങിയതായിരുന്നു. പിന്നാലെ എത്തിയ അജാസ് സൗമ്യയുടെ സ്‌കൂട്ടറില്‍ കാറിടിപ്പിച്ച് വീഴ്ത്തി. പിന്നെ കയ്യിലിരുന്ന കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച ശേഷം കയ്യില്‍ കരുതിയ പെട്രോളൊഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. അജാസിനും തീപടര്‍ന്ന് പൊള്ളലേറ്റിട്ടുണ്ട്. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് അജാസിനെ പിടികൂടിയത്. മൂന്ന് കുട്ടികളുടെ അമ്മയാണ് സൗമ്യ. ഭര്‍ത്താവിന് വിദേശത്താണ് ജോലി. മൂത്ത രണ്ട് കുട്ടികള്‍ സ്‌കൂളില്‍ പോകുന്നുണ്ട്. ഇളയ കുട്ടിക്ക് ഒന്നര വയസ്സുമാത്രമെ ആയിട്ടുള്ളു. സൗമ്യക്കൊപ്പം ജോലി ചെയ്തിരുന്നയാളാണ് അജാസെന്നാണ്…

നാസിക്കിലെ മുത്തൂറ്റ് ഫിനാന്‍സില്‍ കവര്‍ച്ചാ സംഘത്തിന്റെ വെടിയേറ്റ് മാവേലിക്കര സ്വദേശി മരിച്ചു

നാസിക്കിലെ മുത്തൂറ്റ് ഫിനാന്‍സില്‍ കവര്‍ച്ചാ സംഘത്തിന്റെ വെടിയേറ്റ് മാവേലിക്കര സ്വദേശി മരിച്ചു മഹാരാഷ്ട്രയിലെ നാസിക്കില്‍ ബാങ്ക് കവര്‍ച്ചാ സംഘത്തിന്റെ വെടിയേറ്റ് മലയാളി കൊല്ലപ്പെട്ടു. നാസിക്കിലെ മുത്തൂറ്റ് ഫിനാന്‍സിലെ ജീവനക്കാരനായ മാവേലിക്കര സ്വദേശി സജു സാമുവലാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മറ്റു മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. മുഖം മൂടി ഇട്ട് ആയുധങ്ങളുമായെത്തിയ അഞ്ചംഗ സംഘം ജീവനക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഓഫീസിലേയ്ക്ക് അതിക്രമിച്ച് കയറിയ സംഘം വെടിയുതിര്‍ത്ത് ജീവനക്കാരെയും ഇടപാടുകാരെയും ഭയപ്പെടുത്തി പണവും ആഭരണങ്ങളും കൊള്ളയടിക്കുകയുമായിരുന്നു.സംഭവത്തില്‍ പരുക്കേറ്റവരുടെ നില ഗുരുതരമല്ല. മരിച്ച സജുവിന്റെ മൃതദേഹം നാസക്കിലെ സിവില്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അര്‍ബുദമില്ലാതെ ആറ് കീമോ നടത്തി,നടന്റെ മരണത്തില്‍ സംഭവിച്ചത്; ആരോപണവുമായി കുടുംബം

അര്‍ബുദമില്ലാതെ ആറ് കീമോ നടത്തി,നടന്റെ മരണത്തില്‍ സംഭവിച്ചത്; ആരോപണവുമായി കുടുംബം കൊച്ചി: ഇല്ലാത്ത രോഗാവസ്ഥ ഉണ്ടെന്ന തെറ്റിദ്ധാരണയില്‍ ഒരുപാട് ജീവനുകളാണ് ഇന്ന് പൊലിഞ്ഞ് പോകുന്നത്. അത്തരത്തില്‍ അധികൃതരുടെ അനാസ്ഥ കാരണം അര്‍ബുദമില്ലാത്ത യുവതിയ്ക്ക് കീമോതെറാപ്പി ചെയ്ത വാര്‍ത്ത ഏവരെയും ഞെട്ടിച്ച ഒന്നാണ്. അത്തരത്തില്‍ മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്തയാണ് നടന്‍ കുഞ്ഞുകുഞ്ഞിന്റെ മരണം. അര്‍ബുദമില്ലാതെ കീമോതെറാപ്പി ചെയ്തതാണ് മരണകാരണമെന്ന് പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് കുടുംബം. സിനിമ-നാടക നടനും സാമൂഹിക പ്രവര്‍ത്തകനുമായ കുഞ്ഞുകുഞ്ഞ് ഫെബ്രുവരി 24നാണ് മരണപ്പെട്ടത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ആയിരുന്നു മരണം. 2018ലാണ് കടുത്ത ചുമയെ തുടര്‍ന്ന് പള്ളൂരുത്തിയിലെ സ്വകാര്യ ആശുപത്രിയില്‍ കുഞ്ഞുകുഞ്ഞ് ചികിത്സ തേടിയത്. ഉടനടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കാണിക്കാനായിരുന്നു നിര്‍ദ്ദേശം. തുടര്‍ന്ന് ആശുപത്രിയില്‍ എത്തി രക്തവും മറ്റും പരിശോധനയ്ക്ക് നല്‍കി. ശ്വാസകോശാര്‍ബുധം രണ്ടാം ഘട്ടം കഴിഞ്ഞുവെന്നായിരുന്നു ഹരിയാനയിലെ സ്വകാര്യ ലാബില്‍ നടത്തിയ…

എയര്‍പോര്‍ട്ടിലേക്ക് പോകുന്നവഴി നടി അര്‍ച്ചന കവിയുടെ കാറിന് മുകളിലേക്ക് കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്നുവീണു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് താരം

എയര്‍പോര്‍ട്ടിലേക്ക് പോകുന്നവഴി നടി അര്‍ച്ചന കവിയുടെ കാറിന് മുകളിലേക്ക് കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്നുവീണു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് താരം ഒരുപിടി നല്ല ചിത്രങ്ങള്‍ മലയാളികള്‍ക്ക് നല്‍കിയ നടിയാണ് അര്‍ച്ചന കവി. വിവാഹശേഷം നടി സിനിമയില്‍ നിന്നും ഇടവേള എടുക്കുകയായിരുന്നു. എന്നാല്‍ താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ തനിക്ക് സംഭവിച്ച കാര്യത്തെ കുറിച്ച് തുറന്ന്പറഞ്ഞ് എത്തിയിരിക്കുകയാണ്. എയര്‍പോര്‍ട്ടിലേക്ക് പോകുന്നവഴി കൊച്ചി മെട്രോ പാലത്തില്‍ നിന്നും കോണ്‍ക്രീറ്റ് പാളി കാറിന് മുകളിലേക്ക് അടര്‍ന്നുവീണതിനെ തുടര്‍ന്ന് കാറിന്റെ മുന്‍ഭാഗം തകര്‍ന്നുപോയി. തലനാരിഴയ്ക്കായിരുന്നു രക്ഷപ്പെട്ടത്. സംഭവത്തെ കുറിച്ച് കൊച്ചി മെട്രോ, കേരള പൊലീസ് തുടങ്ങിയവരെ അറിയിച്ചിട്ടുണ്ടെന്നും നടപടി സ്വീകരിക്കണമെന്നും കാറിനുണ്ടായ കേടുപാട് പരിഹരിക്കുന്നതിനായി നഷ്ടപരിഹാരം തരണമെന്നും അര്‍ച്ചന ആവശ്യപ്പെട്ടിരുന്നു. ഇത് പോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും താരം ആവശ്യപ്പെട്ടിട്ടുണ്ട്.

ബാലഭാസ്‌ക്കറിന്റെ ദുരൂഹമരണം; ബന്ധുവിന്‍റെ വാക്കുകള്‍ വിരല്‍ചൂണ്ടുന്നത് ആരിലേക്ക്?

സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മരണത്തില്‍ നിരവധി സംശയങ്ങള്‍ ഉന്നയിച്ച് ബന്ധുക്കള്‍ രംഗത്ത്. ആദ്യദിവസം മുതല്‍ ഞങ്ങള്‍ സംശയിച്ചിരുന്ന ആളുകള്‍ തന്നെ ഈ കേസില്‍ അപ്രതീക്ഷിതമായി പ്രതിസ്ഥാനത്ത് വരുമ്പോള്‍ ഇതെല്ലാം തമ്മില്‍ ബന്ധമില്ല എന്ന് വിശ്വസിക്കാന്‍ ഞങ്ങള്‍ക്കാവുന്നില്ലെന്ന് ഫെയ്സ്ബുക്കില്‍ പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് ബാലുവിന്റെ ബന്ധു പ്രിയാ വേണുഗോപാല്‍. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബാലഭാസ്‌കറിന്റെ സഹായിയായ ഒരാള്‍ ഡി.ആര്‍.ഐയുടെ പിടിയിലായതോടെയാണ് ബന്ധുക്കള്‍ ആരോപണങ്ങളുമായി രംഗത്തെത്തിയത്. സത്യം എന്തായാലും അത് പുറത്തു വരട്ടെയെന്നും പ്രിയ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. പ്രിയാ വേണുഗോപാലിന്റെ ഫസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപത്തില്‍ ബാലഭാസ്‌കര്‍ _ ഞങ്ങളുടെ അനുഭവവും, ഞങ്ങളറിഞ്ഞ സത്യവും..ബാലഭാസ്‌കര്‍ എന്ന ഞങ്ങളുടെ ബാലുച്ചേട്ടന്‍ ഈ ലോകം വിട്ടു പോയ 2018 ഒക്ടോബറില്‍ കുറിച്ചിട്ടതാണ് ഇത്. കാര്യങ്ങള്‍ മുന്നോട്ടു പോയ വിധം വല്ലാതെ വേദനിപ്പിച്ചതുകൊണ്ടും ഞങ്ങളുടെ ജീവിതത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും കുടുംബത്തിലുള്ള മുതിര്‍ന്നവര്‍ക്ക് ഒരുപാട് ഭയാശങ്കകള്‍ ഉണ്ടായതുകൊണ്ടും അന്നിത്…

ലോകകപ്പിലെ ഓരോ ടീമിന്റെയും മത്സര ഫലങ്ങള്‍ പ്രവചിച്ച് ബ്രണ്ടന്‍ മക്കല്ലം

ഐസിസി ലോകകപ്പില്‍ നിരവധി ആളുകള്‍ പലതരത്തിലുള്ള പ്രവചനങ്ങളുമായി രംഗത്ത് വരുന്നുണ്ട്. കൂടുതല്‍ പേരും ഇംഗ്ലണ്ടിനെയാണ് കപ്പ് നേടുമെന്ന് പ്രവചിച്ചത്. ഇന്ത്യയെയും പ്രവചിച്ച് ആരാധകര്‍ എത്തിയിട്ടുണ്ട്. എന്നാല്‍ അത്തരത്തില്‍ മറ്റുള്ളവരെ വ്യത്യസ്തനാക്കി കൊണ്ട് പ്രവചനം നടത്തുകയാണ് ന്യൂസിലന്‍ഡ് മുന്‍ താരം ബ്രണ്ടന്‍ മക്കല്ലം. ഇന്ത്യയും ഇംഗ്ലണ്ടും വളരെ മികച്ചതായി തന്നെ സെമിഫൈനലില്‍ എത്തുമെന്നാണ് താരം വ്യക്തമാക്കുന്നത്. എന്നാല്‍ കിരീട സാധ്യത ആര്‍ക്കെന്ന് താരം പ്രവചിച്ചിട്ടില്ല. മഴയുടെയും ഭാഗ്യത്തിനെയും പിന്തുണയോടെ ന്യൂസിലാന്‍ഡ് ആയിരിക്കും നാലാം ടീമെന്നും മക്കല്ലം എഴുതി. ഒമ്പതു മത്സരങ്ങളില്‍ എട്ടുവീതം ജയങ്ങളുമായി ഇംഗ്ലണ്ടും ഇന്ത്യയുമാകും പോയന്റ് പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുകയെന്നും മക്കല്ലം പ്രവചിച്ചു. പാകിസ്താനെതിരായ മത്സരത്തില്‍ ഇന്ത്യയ്ക്കായിരിക്കും വിജയം. എട്ടുകളികള്‍ ജയിക്കുമ്പോള്‍ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയോട് തോല്‍ക്കുമെന്നും മക്കല്ലം പറയുന്നു. തന്റെ ഇന്‍സ്റ്റ്ഗ്രാമിലൂടെയാണ് താരം ഈ പ്രവചനങ്ങള്‍ കുറിച്ചത്. പ്രവചനമെഴുതിയ ഡയറിയുടെ ഫോട്ടോയും മക്കല്ലം പോസ്റ്റ് ചെയ്തിട്ടുണ്ട്.…

ചരിഞ്ഞ ആനയെ സംസ്‌കരിക്കാന്‍ പണമില്ലാതെ ഉടമ

ചരിഞ്ഞ ആനയെ സംസ്‌കരിക്കാന്‍ പണമില്ലാതെ ഉടമ ചരിഞ്ഞ ആനയുടെ സംസ്‌കാരത്തിനു വേണ്ട പണമില്ലാതെ ഓടി നടക്കുകയാണ് ആനയുടമ. പാലക്കാട് രാജേന്ദ്രന്‍ എന്ന ആനയുടെ ഉടമയായ ശരവണനാണ് പോസ്റ്റ്‌മോര്‍ട്ടത്തിനും സംസ്‌കാരത്തിനും വേണ്ട പണമില്ലാതെ വലയുന്നത്. ശരവണന് സഹായവുമായി ആനപ്രേമി സംഘമുള്‍പ്പെടെ നിരവധിപേര്‍ എത്തിയിട്ടുണ്ടെങ്കിലും ആവശ്യമുളള പണം ഇനിയും ലഭിച്ചിട്ടില്ല. ആനക്കമ്പം മൂത്ത് കഴിഞ്ഞ വര്‍ഷമാണ് ഓട്ടോ ഡ്രൈവറായ ശരവണന്‍ കോട്ടയത്തുനിന്ന് ഈ ആനയെ വാങ്ങിയത്. ആന അസുഖം ബാധിച്ച് ആഴ്ചകളായി ചികിത്സയിലായിരുന്നു. ശരവണന്‍ ഓട്ടോ ഓടിച്ചുകിട്ടുന്ന വരുമാനം കൊണ്ടാണ് ആനയെ പരിപാലിച്ചിരുന്നത്. ആനയെ ഉത്സവ എഴുന്നളളത്തിനും കൊണ്ടുപോകുമായിരുന്നു. അതേസമയം ആന ചരിഞ്ഞതോടെ ശരവണന്‍ ശരിക്കും പ്രതിസന്ധിയിലായിരിക്കുകയാണ്. ആനയുടെ സംസ്‌കാരത്തിന് പത്ത് ടണ്ണ് വെറക്, മുപ്പത് ലിറ്റര്‍ ഡീസല്‍, 25 കിലോ പഞ്ചസാര, മഞ്ഞപ്പൊടി, ടയറുകള്‍ പിന്നെ ക്രെയിന്‍ എന്നിവയെല്ലാം ആവശ്യമാണ്. ഇവയുടെ ചെലവുകള്‍ എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണ് ശരവണന്‍.…

മൂത്ത ജ്യേഷ്ഠനെ യുവാവ് വെടിവച്ചു കൊന്നു; കാരണം വിവാഹേതര ബന്ധവും ധൂര്‍ത്തും…!

മൂത്ത ജ്യേഷ്ഠനെ യുവാവ് വെടിവച്ചു കൊന്നു; കാരണം വിവാഹേതര ബന്ധവും ധൂര്‍ത്തും…! ഡല്‍ഹിയില്‍ യുവാവ് മൂത്ത ജ്യേഷ്ഠനെ വെടിവെച്ചു കൊലപ്പെടുത്തി. ഡല്‍ഹി ദ്വാരക ജാഫര്‍പൂരിലാണ് സംഭവം. ജ്യേഷ്ഠന്റെ വിവാഹേതര ബന്ധത്തിലും കുടുംബസ്വത്ത് പാഴാക്കുന്നതിലും പ്രകോപിതനായാണ് യുവാവ് കൊല ചെയ്തത്. പ്രതി ജ്യേഷ്ഠന്റെ ഭാര്യയുടെയും കുഞ്ഞിന്റെയും മുന്നില്‍വെച്ചാണ് കൊല നടത്തിയത്. നിരവധി സ്ത്രീകളുമായി വിവാഹേതര ബന്ധമുണ്ടെന്നും ആര്‍ഭാടമായ ജീവിതം നയിക്കാന്‍ കുടുംബസ്വത്ത് വിറ്റുവെന്നും എല്ലാവരുടെയും മുന്നില്‍വെച്ച് സമ്മതിപ്പിച്ച ശേഷമായിരുന്നു ശിവ്കുമാര്‍ യാദവിനെ സഹോദരനായ മനോജ് യാദവ് വെടിവെച്ചു കൊന്നത്. ശിവ്കുമാറിനെ തോക്ക് ചൂണ്ടിക്കാട്ടി വീടിന് പുറത്തിറക്കിയശേഷം പ്രതി മൂന്നുതവണ വെടിയുതിര്‍ക്കുകയായിരുന്നു. കുടുംബത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ജ്യേഷ്ഠനാണ് കാരണമെന്ന് ഇയാള്‍ വിളിച്ചുപറഞ്ഞ ശേഷം തോക്ക് കൊണ്ട് വെടിയുതിര്‍ക്കുകയായി രുന്നെന്നാണ് ദ്വാരക ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ആന്റോ അല്‍ഫോണ്‍സ് പറയുന്നത്.

മുള്ളന്‍പന്നിയെ കൊന്ന് കറിവെച്ചു: രണ്ട് പേര്‍ അറസ്റ്റില്‍

മുള്ളന്‍പന്നിയെ കൊന്ന് കറിവെച്ചു: രണ്ട് പേര്‍ അറസ്റ്റില്‍ മുള്ളന്‍പന്നിയെ വെടിവെച്ച് കൊന്ന് കറിവെച്ച രണ്ട് പേര്‍ പിടിയില്‍. ബേഡഡുക്ക മുള്ളങ്കോട്ടെ പി. മനോഹരന്‍ (45), അമ്മങ്കോട്ടെ എ. കമലാക്ഷന്‍ (46) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഭാസ്‌കരന്‍ കൃഷ്ണന്‍ നായര്‍ എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജനുവരി 26 നാണ് മുള്ളന്‍പന്നിയുടെ കറിയുമായി ഇവരെ വനംവകുപ്പ് പിടികൂടിയത്. ബാക്കിയുള്ള നാല് പേര്‍ രക്ഷപ്പെടുകയായിരുന്നു. ഇവര്‍ ജാമ്യാപേക്ഷ നല്‍കിയപ്പോള്‍ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഇതോടെയാണ് മനോഹരനും കമലാക്ഷനും കീഴടങ്ങിയത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യം നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ റേഞ്ച് ഓഫീസര്‍ക്കും കോടതി നിര്‍ദേശം നല്‍കി. അംബുജാക്ഷന്‍, രാമചന്ദ്രന്‍ എന്നിവരെയാണ് കേസില്‍ ഇനി പിടികൂടാനുള്ളത്.

ശബരിമലയെ വെറുതെ വിട്ടുകൂടേ? സ്ത്രീകള്‍ക്ക് പോകാന്‍ വേറെ എത്രയോ ക്ഷേത്രങ്ങളുണ്ട്; പൃഥ്വിരാജ്

ശബരിമലയെ വെറുതെ വിട്ടുകൂടേ? സ്ത്രീകള്‍ക്ക് പോകാന്‍ വേറെ എത്രയോ ക്ഷേത്രങ്ങളുണ്ട്; പൃഥ്വിരാജ് ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി പൃഥ്വിരാജ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വി പ്രതികരിച്ചത്. ശബരിമലയില്‍ ദര്‍ശനത്തിന് പോയ സ്ത്രീകള്‍ അയ്യപ്പനില്‍ അടിയുറച്ച് വിശ്വസിക്കുന്നവരാണോ എന്നറിഞ്ഞാല്‍ അഭിപ്രായം പറയാം. വിശ്വാസികളല്ലാതെ, വെറുതെ കാട്ടില്‍പ്പോയി അയ്യപ്പനെ കണ്ടേക്കാം എന്നാണെങ്കില്‍ പോകാന്‍ വേറെ എത്രയോ ക്ഷേത്രങ്ങളുണ്ടെന്ന് പൃഥ്വി ചോദിക്കുന്നു. ശബരിമലയെ വെറുതെ വിട്ടുകൂടെ? അതിന്റെ പേരില്‍ എന്തിനാണ് ഇത്രയും പേര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്? പ്രായം കൂടുംതോറും ദൈവങ്ങളിലും ബിംബങ്ങളിലുമൊക്കെയുള്ള വിശ്വാസം എനിക്ക് നഷ്ടപ്പെടുകയാണ്. മതത്തില്‍ തീരെ വിശ്വാസമില്ല. പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്നാണ് കരുതുന്നത്. കുട്ടിക്കാലം തൊട്ടേ ക്ഷേത്രങ്ങളില്‍ പോയി പ്രാര്‍ത്ഥിച്ചിരുന്നതിനാല്‍ ഇപ്പോഴും അത് തുടരുന്നു. അമ്പലങ്ങളില്‍ പോകാറുണ്ട്. വീട്ടില്‍ പൂജാമുറിയിലും പ്രാര്‍ത്ഥിക്കും. പള്ളികളിലും പോകും”പൃഥ്വി പറഞ്ഞു. പുതിയ സിനിമയായ 9നെക്കുറിച്ചും ലൂസിഫറിനെക്കുറിച്ചുമുള്ള വിശേഷങ്ങളും പൃഥ്വി മാധ്യമങ്ങളുമായി…