Ayyappa Devotee Missing l Poochakkal Police l ശബരിമലക്ക് പോയ ചേര്‍ത്തല സ്വദേശിയായ അയ്യപ്പഭാക്തനെ കാണാനില്ല

Ayyappa Devotee Missing l Poochakkal Police

ശബരിമലക്ക് പോയ ചേര്‍ത്തല സ്വദേശിയായ അയ്യപ്പഭാക്തനെ കാണാനില്ല ചേര്‍ത്തല: ശബരിമലക്ക് പോയ അയ്യപ്പഭക്തനെ കാണാനില്ലെന്ന് പരാതി. ചേര്‍ത്തല അരൂക്കുറ്റി കിഴക്കേനികര്‍ത്തില്‍ സുകുമാരന്‍റെ മകന്‍ പ്രദീപിനെയാണ് കാണാനില്ലെന്ന് കാട്ടി പൂച്ചാക്കല്‍ പോലീസിന് പരാതി ലഭിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് പ്രദീപ്‌ സ്വന്തം കാറില്‍ മലക്ക് പോയത്.നാല് ദിവസമായിട്ടും പ്രദീപ്‌ തിരികെ എത്താത്തതിനെ തുടര്‍ന്നാണ്‌ ബന്ധുക്കള്‍ അന്വേഷണ ആരംഭിച്ചത്. ബന്ധുക്കളുടെ അന്വേഷണത്തില്‍ പ്രദീപിന്‍റെ കാര്‍ നിലക്കളെ പാര്‍ക്കിംഗ് സ്ഥലത്ത് കണ്ടെത്തി. ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ശബരിമലയില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തവരുടെയും ജയിലില്‍ ഉള്ളവരുടെയും വിവരങ്ങള്‍ പരിശോധിച്ചെങ്കിലും അക്കൂട്ടത്തില്‍ പ്രദീപില്ല. പ്രദീപിനെ കണ്ടെത്താനായി നിലക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള സി സി ടി വി ക്യാമറ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്.ചേര്‍ത്തല ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു. അതേസമയം ചിത്രം പുറത്തു വിടരുതെന്ന് പോലീസിനോട്…

എന്തിനാണ് ആക്ടിവിസ്റ്റുകള്‍ ശബരിമലയില്‍ പോകണമെന്ന് വാശിപിടിക്കുന്നത് : നിങ്ങള്‍ ഗ്രാമങ്ങളിലേക്ക് ഇറങ്ങി ചെല്ലൂ…സ്ത്രീകളുടെ നിരവധി പ്രശ്നങ്ങള്‍ കാണാം …തസ്ലീമ നസ്രീന്‍

Taslima Nasreen about Sabarimala

എന്തിനാണ് ആക്ടിവിസ്റ്റുകള്‍ ശബരിമലയില്‍ പോകണമെന്ന് വാശിപിടിക്കുന്നത് : നിങ്ങള്‍ ഗ്രാമങ്ങളിലേക്ക് ഇറങ്ങി ചെല്ലൂ…സ്ത്രീകളുടെ നിരവധി പ്രശ്നങ്ങള്‍ കാണാം …തസ്ലീമ നസ്രീന്‍ ന്യൂഡല്‍ഹി: എന്തിനാണ് ഈ ആക്ടിവിസ്റ്റുകള്‍ ശബരിമലയില്‍ പ്രവേശിക്കണമെന്ന് ഇത്ര വാശിപിടിക്കുന്നത്. അവര്‍ ഗ്രാമങ്ങളിലേക്ക് ഇറങ്ങി ചെല്ലട്ടെ…അവിടെ സ്ത്രീകള്‍ അനുഭവിക്കുന്ന നിരവധി പ്രശ്നങ്ങള്‍ കാണാം…അതിനു പരിഹാരം കാണാം സഹായിക്കാം.പറയുന്നത് മറ്റാരുമല്ല പ്രശസ്ത എഴുത്തുകാരി തസ്ലീമ നസ്രീന്‍. Also Read >> അയ്യപ്പനെ കണ്ടേ തീരൂ; മലകയറാനായി മേരി സ്വീറ്റി വീണ്ടുമെത്തി ശബരിമല യുവതീപ്രവേശന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ബംഗ്ലാദേശി എഴുത്തുകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ തസ്‌ലിമ നസ്‌റിന്‍. ‘ശബരിമലയില്‍ പ്രവേശിക്കാന്‍ വനിതാ ആക്ടിവിസ്റ്റുകള്‍ ഇത്ര ആവേശം കാണിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല. Also Read >> ടെലിവിഷൻ അവതാരക ദുർഗ മേനോൻ അന്തരിച്ചു യഥാര്‍ത്ഥ സ്ത്രീ വിഷയങ്ങള്‍ അറിയണമെങ്കില്‍ നിങ്ങള്‍ ഗ്രാമങ്ങളിലേക്ക് ചെല്ലൂ.അവിടെ നിങ്ങള്‍ക്ക് സ്വാതന്ത്ര്യമില്ലായ്മ,ലൈംഗിക പീഡനം,ഗാര്‍ഹിക പീഡനം,മാനഭംഗം,വിദ്വേഷം, വിദ്യാഭ്യാസം…

K Surendran l Sabarimala l Arrest l ‘അയ്യപ്പന് വേണ്ടി ഒരായുസ് മുഴുവനും ജയിലില്‍ കിടക്കാം’ ; ഇരുമുടിക്കെട്ട് പൂജിക്കാനും പ്രാര്‍ഥിക്കാനും അനുമതി

K Surendran l Sabarimala l Arrest

‘അയ്യപ്പന് വേണ്ടി ഒരായുസ് മുഴുവനും ജയിലില്‍ കിടക്കാം’ ; ഇരുമുടിക്കെട്ട് പൂജിക്കാനും പ്രാര്‍ഥിക്കാനും അനുമതി പത്തനംതിട്ട: അയ്യപ്പന് വേണ്ടി പതിനാലു ദിവസമല്ല ഒരായുസ് മുഴുവന്‍ ജയിലില്‍ കിടക്കാന്‍ തനിക്ക് സന്തോഷമേയുള്ളുവെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്‍. പത്തനംതിട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയ ശേഷം പൊലീസ് പുറത്തേക്ക് എത്തിച്ചപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. Also Read >> അയ്യപ്പനെ കണ്ടേ തീരൂ; മലകയറാനായി മേരി സ്വീറ്റി വീണ്ടുമെത്തി ഇത് സര്‍ക്കാരിന്‍റെ പ്രതികാരമാണ്. ആചാരലംഘനത്തിനിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതിനുള്ള പ്രതികാരമാണ് തന്നെയും ശശികല ടീച്ചറെയും അറസ്റ്റ് ചെയ്തതില്ലോടെ സര്‍ക്കാര്‍ തെളിയിക്കുന്നത്. രാഷ്ട്രീയ പ്രേരിതമാണ് ഈ നടപടികള്‍.പൊലീസിനെ കൊണ്ട് സിപിഎം ചെയ്യിക്കുന്നതാണ് ഇതെല്ലാം. ജയിലില്‍ പോകുന്നതിന് യാതൊരു മടിയുമില്ല. ജാമ്യമില്ലാത്ത എന്ത് കുറ്റമാണ് ഞാന്‍ ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. ആചാരത്തിന്റെ…

ബി ജെ പി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

Police Action l sabarimala l Thiruvananthapuram News

ബി ജെ പി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം തിരുവനന്തപുരം: ശബരിമല സന്ദര്‍ശിക്കാനെത്തിയ ബി ജെ പി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.  പോലീസ് ജലപീരങ്കി പ്രയോഗിച്ചു.  ഒരു പ്രവര്‍ത്തകന് പരിക്കേറ്റു. Also Read >> അയ്യപ്പനെ കണ്ടേ തീരൂ; മലകയറാനായി മേരി സ്വീറ്റി വീണ്ടുമെത്തി പോലീസും പ്രവര്‍ത്തകരും തമ്മില്‍ ശക്തമായ വാക്കേറ്റവും ഉന്തും തള്ളും നടന്നു. അതേസമയം പോലീസ് നിലക്കല്‍ നിന്നും അറസ്റ്റ് ചെയ്ത കെ സുരേന്ദ്രനെ ചിറ്റാര്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ചിറ്റാര്‍ സ്റ്റേഷന് മുന്നില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു.

അയ്യപ്പനെ കണ്ടേ തീരൂ; മലകയറാനായി മേരി സ്വീറ്റി വീണ്ടുമെത്തി

Mary Sweety l Sabarimala

അയ്യപ്പനെ കണ്ടേ തീരൂ; മലകയറാനായി മേരി സ്വീറ്റി വീണ്ടുമെത്തി ചെങ്ങന്നൂര്‍: തുലാമാസ പോജ്ജയ്ക്കായി ശബരിമല നട തുറന്നപ്പോള്‍ മലകയറാനെത്തിയ കഴക്കൂട്ടം സ്വദേശിനി മേരി സ്വീറ്റി വീണ്ടും ശബരിമലയിലേക്ക്. ശബരിമലക്കുള്ള യാത്രക്കായി ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ മേരി സ്വീറ്റിയെ റെയില്‍വേ സ്റ്റേഷനില്‍ അയ്യപ്പ ഭക്തര്‍ ശരണംവിളിയോടെ പ്രതിഷേധിച്ചു. Also Read >> ടെലിവിഷൻ അവതാരക ദുർഗ മേനോൻ അന്തരിച്ചു ചെങ്ങന്നൂരില്‍ നിന്ന് നിലയ്ക്കലിലേക്കുളള ബസ്സില്‍ കയറിയെങ്കിലും ശരണംവിളി പ്രതിഷേധം ശക്തമായതോടെ ഇവര്‍ മടങ്ങുകയായിരുന്നു.പോലീസെത്തി ഇവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതോടെ ഇവര്‍ തിരുവനന്തപുരത്തേക്ക് മടങ്ങി. തനിക്ക് ലഭിച്ച ടെലിപ്പതി നിര്‍ദേശത്തെ തുടര്‍ന്നാണ്‌ താന്‍ ശബരിമലയിലേക്ക് വന്നതെന്നാണ് മേരി സ്വീറ്റി പറയുന്നത്. എന്നാല്‍ ഇവര്‍ പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നതെന്ന് പോലീസ് പറയുന്നു.

Bail l Sasikala Teacher l കെ പി ശശികല ടീച്ചര്‍ക്ക്‌ ജാമ്യം; വീണ്ടും സന്നിധാനത്തേക്ക്

Bail l Sasikala Teacher

കെ പി ശശികല ടീച്ചര്‍ക്ക്‌ ജാമ്യം; വീണ്ടും സന്നിധാനത്തേക്ക് തിരുവല്ല: ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികല ടീച്ചര്‍ക്ക്‌ കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. തിരുവല്ല ആര്‍ ഡി ഓ കോടതിയാണ് ജാമ്യമനുവദിച്ചത്.ഇന്നലെ ശബരിമല ദര്‍ശനത്തിന് എത്തിയ ശശികല ടീച്ചറെ മരക്കൂട്ടത്ത് വെച്ച് പോലീസ് യാത്ര തടയുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു. Also Read >> ടെലിവിഷൻ അവതാരക ദുർഗ മേനോൻ അന്തരിച്ചു അറസ്റ്റില്‍ പ്രതിഷേധിച്ച് ശശികല ടീച്ചര്‍ റാന്നി പോലീസ് സ്റ്റേഷനില്‍ ഉപവാസമിരുന്നതിനെതുടര്‍ന്നു പോലീസ് നേതാക്കളുമായി ചര്‍ച്ച നടത്തി. ഒടുവില്‍ ജാമ്യത്തില്‍ വിടാമെന്ന് പറഞ്ഞെങ്കിലും, ഇരുമുടിക്കെട്ടുമായി മലകയറിയ തന്നെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്തതാണെന്നും തിരികെ എത്തിക്കണമെന്നും ആവശ്യപ്പെട്ടു.എന്നാല്‍ പോലീസ് ഇതിന് വഴങ്ങിയില്ല. തുടര്‍ന്നാണ്‌ ടീച്ചറെ തിരുവല്ല കോടതിയില്‍ ഹാജരാക്കിയത്. കുറച്ചു അവശതയുണ്ട് എന്നാലും ആരോഗ്യം അനുവദിക്കുകയാണെങ്കില്‍ വീണ്ടും മലച്ചവിട്ടാന്‍ തന്നെയാണ്…

ശശികല ടീച്ചര്‍ പോലീസ് സ്റ്റേഷനില ഉപവസിക്കുന്നു; സ്റ്റേഷന് മുന്നില്‍ ഭക്തരുടെ നാമജപ പ്രതിഷേധം

ശശികല ടീച്ചര്‍ പോലീസ് സ്റ്റേഷനില ഉപവസിക്കുന്നു; സ്റ്റേഷന് മുന്നില്‍ ഭക്തരുടെ നാമജപ പ്രതിഷേധം റാന്നി: പോലീസ് അറസ്റ്റ് ചെയ്ത ഹിന്ദു ഐക്യവേദി അധ്യക്ഷ ശശികല ടീച്ചര്‍ റാന്നി പോലീസ് സ്റ്റേഷനില്‍ ജലപാനമില്ലാതെ ഉപവസിക്കുന്നു. അറസ്റ്റില്‍ പ്രതിഷേധിച്ച് സ്റ്റേഷന് പുറത്തു അയ്യപ്പ ഭക്തര്‍ നാമജപ പ്രതിഷേധം തുടരുകയാണ്. ശബരിമല ദര്‍ശനതിനിടെ മരകൂട്ടത്ത് വെച്ച് പോലീസ് തടയുകയും പിന്നീടു ശശികല ടീച്ചറെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റ് ചെയ്ത ശശികല ടീച്ചറെ ആദ്യം പമ്പ പോലീസ് സ്റ്റേഷനിലേക്കും പിന്നീട് റാന്നി സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നൂറുകണക്കിന് അയ്യപ്പ ഭക്തരാണ് പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിക്കുന്നത്. രാത്രിയില്‍ സന്നിധാനത്തേക്ക് പ്രവേശനം ഇല്ലെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ്‌ ശശികല ടീച്ചറെ തടഞ്ഞത്. അതേസമയം അറസ്റ്റിലായ ടീച്ചറെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ജലപാനം പോലുമില്ലാതെ ഉപവാസം തുടരുന്ന ശശികല ടീച്ചറുടെ ആരോഗ്യസ്ഥിതി…

ശശികല ടീച്ചറിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

Kerala Harthal Today

ശശികല ടീച്ചറിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍ പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായി പോയ ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികല ടീച്ചറെ മരക്കൂട്ടത്ത് വെച്ച് പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചും ശബരിമലയില്‍ അയ്യപ്പ ഭക്തര്‍ക്കെതിരെ നടക്കുന്ന പോലീസ് നടപടികള്‍ക്കെതിരെയും ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മ്മ സമിതിയും ഇന്ന് സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ഇന്നലെ വൈകിട്ട് അയ്യപ്പ ദര്‍ശനത്തിനായി എത്തിയ ശശികല ടീച്ചറെ മരകൂട്ടത്ത് വെച്ച് പോലീസ് തടയുകയായിരുന്നു. തിരികെ പോകണമെന്ന പോപ്ലീസിന്റെ നിര്‍ദേശം ടീച്ചര്‍ തള്ളി. തുടര്‍ന്ന് അഞ്ചു മണിക്കൂറോളം തടഞ്ഞു വെച്ചതിന് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

ശബരിമലയില്‍ നേതാക്കളെ കരുതല്‍ തടങ്കലിലാക്കി

ശബരിമലയില്‍ നേതാക്കളെ കരുതല്‍ തടങ്കലിലാക്കി പമ്പ: പമ്പയിലും സന്നിധാനത്തും സംഘര്‍ഷ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഹിന്ദു സംഘടന നേതാക്കളെ കരുതല്‍ തടങ്കലിലാക്കി. ഹിന്ദു ഐക്യവേദി നേതാക്കളായ ഭാര്‍ഗവറാം, ശബരിമല ആചാര സംരക്ഷണ സമിതി കൺവീനർ പ്രിഥ്വിപാല്‍ എന്നിവരെ കരുതല്‍ നടപടിയെന്ന നിലയില്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ശബരിമലയിലെ ആചാര സംരക്ഷണത്തിനുള്ള പോരാട്ടത്തിൽ മുന്നിൽ നില്‍ക്കുന്ന വ്യക്തിയാണ് പ്രിഥ്വിപാൽ. എന്നാല്‍ ശശികല ടീച്ചറെ പോലീസ് മരക്കൂട്ടത്ത് തടഞ്ഞു. രാത്രിയില്‍ സന്നിധാനത്ത് താങ്ങാനാവില്ലെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ്‌ പോലീസ് നടപടി. മലകയറാന്‍ വരുമ്പോള്‍ പമ്പയിലെ പോലീസ് ഗാര്‍ഡ് റൂമിന് സമീപം വെച്ചാണ് കസ്റ്റഡിയിലെടുത്തത്‌