ലഹരിക്കടത്ത് കേസില്‍ മലയാളിയായ ഉന്നത ഐ പി എസ് ഉദ്യോഗസ്ഥന് തടവ്‌ ശിക്ഷ

ലഹരിക്കടത്ത് കേസില്‍ മലയാളിയായ ഉന്നത ഐ പി എസ് ഉദ്യോഗസ്ഥന് തടവ്‌ ശിക്ഷ മലയാളിയായ ഉന്നത ഐ പി എസ് ഉദ്യോഗസ്ഥന് 15 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചു. മയക്കുമരുന്ന് കടത്തിയ കേസിലാണ് സജി മോഹന്‍ ഐ പി എസിനെ കോടതി ശിക്ഷിച്ചത്. 2009 ലാണ് സംഭവം. പന്ത്രണ്ടു കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി ഇയാളെ പ്രത്യേക സേന പിടികൂടുകയായിരുന്നു. ഇയാള്‍ നേരത്തെ ചണ്ഡിഗഡില്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ മേധാവിയായിരുന്നു. Also Read: ബിഗ് ബോസില്‍ ആത്മഹത്യ ശ്രമം; താരത്തെ പുറത്താക്കി ഈ കാലയളവില്‍ പിടികൂടിയ മയക്കുമരുന്ന് മറിച്ചു വിറ്റതിന് മറ്റൊരു കേസുകൂടി ഇയാള്‍ക്കെതിരെ ഉണ്ട്. ഇയാളുടെ കൂട്ടാളിയായ പോലീസുകാരനെ കോടതി നേരത്തെ പത്തു കൊല്ലം ശിക്ഷിച്ചിരുന്നു. എറണാകുളത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡപ്യൂട്ടി ഡയറക്ടറായി ചുമതലയേറ്റതിന് പിന്നാലെയായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട കലഞ്ഞൂര്‍…

ആലപ്പുഴ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ആലപ്പുഴ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ല കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. വെള്ളക്കെട്ട് താഴാത്തതും ഗതാഗത തടസ്സവും മൂലമാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്കാണ് അവധി ബാധകമാവുക. കൂടാതെ ആലപ്പുഴ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നാളെ അവധി ആയിരിക്കുമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു.

കൊച്ചി സെന്‍ട്രല്‍ സ്റ്റേഷന്‍ എസ് ഐ യെ സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി സെന്‍ട്രല്‍ സ്റ്റേഷന്‍ എസ് ഐ യെ സസ്‌പെന്‍ഡ് ചെയ്തു കൊച്ചി സെന്‍ട്രല്‍ സ്റ്റേഷന്‍ എസ് ഐ വിപിന്‍ ദാസിനെ സസ്‌പെന്‍ഡ് ചെയ്തു. സി പി ഐ മാര്‍ച്ചിനിടെ എല്‍ദോ എബ്രഹാം എം എല്‍ എ യെ മര്‍ദിച്ചതിനാണ് നടപടി. ഞാറയ്ക്കല്‍ സി.ഐക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി റേഞ്ച് ഐ ജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലാണ് എം എല്‍ എ യ്ക്ക് പോലീസിന്‍റെ മര്‍ദനമേറ്റത്. എം എല്‍ എ യെ മര്‍ദിച്ച കൊച്ചി സെന്‍ട്രല്‍ എസ് ഐ വിപിന്‍ ദാസിനെതിരെ നടപടി വേണമെന്ന് സി പി ഐ ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കളക്ടറുടെ റിപ്പോര്‍ട്ട്‌ വന്നതിന് ശേഷം ആലോചിക്കാമെന്നായിരുന്നു സര്‍ക്കാരിന്റെയും സി പി എം നേതൃത്വത്തിന്റെയും നിലപാട്. എന്നാല്‍ കളക്ടറുടെ റിപ്പോര്‍ട്ടില്‍ പൊലീസിനെതിരെ കടുത്ത പരാമര്‍ശം ഉണ്ടായിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസുകാര്‍ക്കെതിരെ നടപടി ഉണ്ടാകിലെന്ന് കഴിഞ്ഞ…

സര്‍ക്കാരിനെതിരെ വാദിച്ച് ജയിച്ചു; ഇനി അഭിഭാഷകന്‍റെ കുപ്പായത്തില്‍

സര്‍ക്കാരിനെതിരെ വാദിച്ച് ജയിച്ചു; ഇനി അഭിഭാഷകന്‍റെ കുപ്പായത്തില്‍ മുന്‍ ഡി ജി പി ടി പി സെന്‍കുമാര്‍ അഭിഭാഷകനായി എന്‍ റോള്‍ ചെയ്തു. ഹൈക്കോടതിയില്‍ നടന്ന ചടങ്ങിലാണ് മറ്റ് 270 അഭിഭാഷകര്‍ക്കൊപ്പമായിരുന്നു സെന്‍ കുമാര്‍ എന്‍ റോള്‍ ചെയ്തത്. സര്‍ക്കാരിനെതിരെ കേസ് നടത്തി വിജയിച്ച് തിരികെ ഡി ജി പി ആയ വ്യക്തിയാണ് ടി പി സെന്‍കുമാര്‍. സര്‍ക്കാരിനെതിരെ കേരള ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസ് നടത്തി വിജയിച്ച പരിചയവും സെന്‍ കുമാറിന് പുതിയ ജോലിയില്‍ സഹായകമാവും. ജസ്റ്റിസ്‌ പി ഉബൈദില്‍ നിന്നും സെന്കുംമാര്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ഐ പി എസ് കിട്ടി ആദ്യ നാളുകളിലാണ്‌ സെന്‍കുമാര്‍ തിരുവനന്തപുരം ലോ കോളേജില്‍ നിന്നും നിയമ ബിരുദം നേടിയത്. എന്നാല്‍ എന്‍ റോള്‍ ചെയ്തിരുന്നില്ല. സെന്കുമാറും സര്‍ക്കാരും തമ്മില്‍ ഇപ്പോഴും കേസുകള്‍ നിലവിലുണ്ട്. സര്‍ക്കാരിനെതിരെയുള്ള കേസുകള്‍ ഇനി സ്വന്തമായി…

അധ്യാപകരെ ‘നിഷ്ഠ’ പഠിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

അധ്യാപകരെ ‘നിഷ്ഠ’ പഠിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ അധ്യാപകരെ പരിശീലിപ്പിക്കാന്‍ പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. ലോകത്തെ തന്നെ ഏറ്റവും വലിയ പരിശീലന പദ്ധതിയാണ് കേന്ദ്രമാനവവിഭവശേഷി മന്ത്രാലയം ആവിഷ്ക്കരിച്ചിരിക്കുന്നത്‌. അധ്യാപകര്‍ക്ക് പരിശീലനം നല്‍കാന്‍ ‘നിഷ്ഠ’ (നാഷണല്‍ ഇനിഷ്യേറ്റിവ് ഓണ്‍ സ്‌കൂള്‍ ടീച്ചേഴ്‌സ് ഹെഡ് ഹോളിസ്റ്റിക് അഡ്വാന്‍സ്‌മെന്റ്)ക്കാണ് തുടക്കമിടുന്നത്. ഓഗസ്റ്റ് 22ന് പദ്ധതിക്ക് തുടക്കമാകും. നാല്‍പതു ലക്ഷം അധ്യാപകരാണ് പരിശീലനത്തിന്റെ ഭാഗമാവുക. രാജ്യത്തെ വിദ്യാഭ്യാസ ഗുണ നിലവാരം ഉയര്‍ത്താന്‍ ഉദ്ദേശിച്ചുള്ളതാണ് പുതിയ പരിശീലന പദ്ധതി. പാഠ്യപദ്ധതിയില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്തുന്നതിന്റെ ഭാഗമായികൂടിയാണ് പ്രത്യേക പരിശീലന പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. രാജ്യത്തെ ഇരുപതിനായിരത്തോളം വരുന്ന ട്രെയിനിംഗ് ഇന്‍സ്ടിട്യൂട്ടുകള്‍ വഴിയാകും അധ്യാപകര്‍ക്ക് പരിശീലനം നല്‍കുക. അധ്യാപകരുടെ നൈപുന്ന്യം കാലാനുസൃതമായി മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും കേന്ദ്രമാനവവിഭവശേഷി വികസന മന്ത്രാലയം അറിയിച്ചു.

ബിഗ് ബോസില്‍ ആത്മഹത്യ ശ്രമം; താരത്തെ പുറത്താക്കി

ബിഗ് ബോസില്‍ ആത്മഹത്യ ശ്രമം; താരത്തെ പുറത്താക്കി ബിഗ്‌ ബോസിന്റെ തമിഴ് പതിപ്പില്‍ ആത്മഹത്യാ ശ്രമം. ബിഗ്‌ ബോസില്‍ മത്സരാര്‍ത്ഥിയായ നടിയാണ് ആത്മഹത്യാ ശ്രമം നടത്തിയത്. സഹ മത്സരാര്‍ത്ഥികളുമായുണ്ടായ തര്‍ക്കമാണ് നടിയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൈത്തണ്ടയിലെ ഞരന്പ് മുറിച്ചാണ് നടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്‌. തമിഴ് നടി മധുമിതയാണ് ബിഗ്‌ ബോസ് റീയാലിറ്റി പരിപാടിക്കിടെ ആത്മഹത്യാ ശ്രമം നടത്തിയത്. സംഭവം വിവാദമായതോടെ നടിയെ ബിഗ്‌ ബോസില്‍ നിന്നും പുറത്താക്കി. ഇന്ത്യയില്‍ തന്നെ ഏറെ ഹിറ്റായ ടെലിവിഷന്‍ ഷോയാണ് ബിഗ്ബോസ്. തമിഴില്‍ ബിഗ്ബോസിന്‍റെ മൂന്നാം പതിപ്പിലാണ് ഏറെ വിവാദവും വിമര്‍ശനവും നേരിട്ട സംഭവം ഉണ്ടായത്. ഉലക നായകന്‍ കമലഹാസനാണ് തമിഴ് ബിഗ്ബോസിന്റെ അവതാരകന്‍. ഈ സംഭവത്തില്‍ താന്‍ ഏറെ ദുഖിതനാണെന്നും സ്വയം മുറിവേല്‍പ്പിച്ച് മറ്റുള്ളവരെ കാണിക്കുന്നത് മോശം പ്രവര്‍ത്തിയാണെന്നും കമലഹാസന്‍ അഭിപ്രായപ്പെട്ടു. വൈള്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ…

വെള്ളരിക്കാപ്പട്ടണമായി കേരളം; മന്ത്രി ഗതാഗത കുരുക്കില്‍പെട്ടതിന് ബാലിയാടായത് പോലീസുകാര്‍

വെള്ളരിക്കാപ്പട്ടണമായി കേരളം; മന്ത്രി ഗതാഗത കുരുക്കില്‍പെട്ടതിന് ബാലിയാടായത് പോലീസുകാര്‍ മന്ത്രിക്ക്‌ സുഗമമായ സഞ്ചാര സ്വാതന്ത്രിയം നടക്കാതെ വന്നതോടെ പണി കിട്ടിയത് പോലീസുകാര്‍ക്ക്. ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ വാഹനം കടന്നു പോകാനാകാതെ കുരുക്കില്‍ പെട്ടതാണ് പോലീസുകാര്‍ക്ക് സസ്പെന്‍ഷന് ഇടയാക്കിയ സംഭവം. കൊല്ലം ശൂരനാട് പോലീസ് സ്‌റ്റേഷനിലെ പോലീസുകാര്‍ക്കാണ് പണികിട്ടിയത്‌. സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളില്‍ പങ്കെടുത്തശേഷം കൊല്ലം ജില്ലയിലെ ശൂരനാട്ട് വെള്ളം കയറിയ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനുള്ള യാത്രയിലാണ് മത്രി ഗാതാഗത കുരുക്കില്‍ പെട്ടത്. എന്നാല്‍ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടിയാണ് പോലീസുകാരെ സസ്പെണ്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ മന്ത്രിയുടെ ജില്ലയിലെ യാത്രാ വിവരങ്ങള്‍ അറിയാവുന്നതും ചുമതല ഉണ്ടായിരുന്ന റൂറല്‍ എസ് പി വെള്ളക്കെട്ട് ഉണ്ടായ പ്രദേശങ്ങളിലായിരുന്നു. അതെസമയം എസ പി യുടെ വീഴ്ചയാണെങ്കിലും കഥയറിയാത്ത പോലീസുകാരെ ബാലിയാടാക്കുകയായിരുന്നു. പോലീസ് സ്‌റ്റേഷനിലുണ്ടായിരുന്ന രണ്ട് പോലീസുകാര്‍ക്ക് ഉടന്‍ സ്ഥലത്തെത്തിയെങ്കിലും മന്ത്രി ഇരുപത് മിനിട്ടോളം ഗതാഗത…

കവളപ്പാറയില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി; പുത്തുമലയില്‍ തിരച്ചില്‍ തുടരുന്നു

കവളപ്പാറയില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി; പുത്തുമലയില്‍ തിരച്ചില്‍ തുടരുന്നു മഹാ ദുരന്തമുണ്ടായ കവളപ്പാറയില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 31 ആയി. ഇനി 28 പേരെ കൊട്ടി കണ്ടെതാനുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് കവളപ്പാറ മുത്തപ്പൻ കുന്നിടിഞ്ഞുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലും 59 പേര്‍ മണ്ണിനടിയിലായത്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 104 ആയി. അതേസമയം വയനാട് പുത്തുമലയില്‍ മണ്ണിനടിയില്‍ അകപ്പെട്ടവരെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണ്. എറണാകുളത്ത് നിന്നും എത്തിച്ച സ്നിപ്പര്‍ നായകളുടെ സഹായത്തോടെയാണ് ഇന്ന് തിരച്ചില്‍ തുടരുന്നത്. ഇവിടെ ഇനി ഏഴു പേരെ കൂടി കണ്ടെത്താനുണ്ട്.

സാമൂഹിക മാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത നല്‍കിയ കേസില്‍ 5 പേര്‍ അറസ്റ്റില്‍

സാമൂഹിക മാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത നല്‍കിയ കേസില്‍ 5 പേര്‍ അറസ്റ്റില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത നല്‍കിയ കേസില്‍ 5 പേര്‍ അറസ്റ്റില്‍. ആകെ കേസുകള്‍ 32 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 32 ആയി. ഇന്ന് നാലു പേരെ കൂടി അറസ്റ്റു ചെയ്തു. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം അഞ്ച് ആയി. തിരുവനന്തപുരം റൂറല്‍ ജില്ലയില്‍ മഞ്ചവിളാകം അമ്പലംവീട് അജയന്‍ ആണ് മാരായമുട്ടം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായത്. സുല്‍ത്താന്‍ ബത്തേരി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വെള്ളമുണ്ട കട്ടയാട് ചങ്ങാലിക്കാവില്‍ വീട്ടില്‍ വര്‍ക്കിയുടെ മകന്‍ ഷിബു സി.വി, നല്ലൂര്‍നാട് കുന്നമംഗലം ചെഞ്ചട്ടയില്‍ വീട്ടില്‍ ജോണിയുടെ മകന്‍ ജസ്റ്റിന്‍, പുല്‍പ്പള്ളി പൈയ്ക്കത്തു വീട്ടില്‍ ദേവച്ചന്‍ മകന്‍ ബാബു എന്നിവരാണ് അറസ്റ്റിലായത്. തിരുവല്ല…

ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റ്‌ മരിച്ച നിലയില്‍

ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റ്‌ മരിച്ച നിലയില്‍ സംസ്ഥാനത്തെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ സ്വയം വെടിവെച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ഹരിയാനയിലാണ് സംഭവം. ഹരിയാന ഫരീദാബാദിലെ പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ വിക്രം കപൂറി(58)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹം തന്‍റെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് നിറയോഴിച്ചതായാണ് പ്രാഥമിക നിഗമനം. ആത്മഹത്യ ആണെന്നാണ്‌ പോലീസ് കരുതുന്നത്. എന്നാല്‍ ഇതിന്‍റെ കാരണം എന്താണെന്ന് വ്യക്തമല്ല. അതേസമയം വിക്രം കപൂര്‍ കുറച്ചു ദിവസമായി അസ്വസ്ഥനായിരുന്നു എന്നാണു സഹപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. കഴിഞ്ഞ വര്‍ഷമാണ്‌ ഇദ്ദേഹത്തിന് ഐ പി എസ് ലഭിച്ചത്. അടുത്ത വര്ഷം വിരമിക്കാനിരിക്കുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.