കൈക്കൂലി വാങ്ങുന്നതിനിടെ കൃഷി ഓഫീസര്‍ പിടിയില്‍

കൈക്കൂലി വാങ്ങുന്നതിനിടെ കൃഷി ഓഫീസര്‍ പിടിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ കൃഷി ഓഫീസറെ വിജിലന്‍സ് പിടികൂടി. കൃഷി സ്ഥലം താമസ സ്ഥലം ആകുന്നതിന് അപേക്ഷ നല്‍കിയ വ്യക്തിയില്‍ നിന്നാണ് കൈക്കൂലി വാങ്ങിയത്. ഇതിനു രണ്ടു ലക്ഷം രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ആദ്യ ഗഡുവായി ഇരുപത്തിയയ്യായിരം രൂപ വാങ്ങുമ്പോഴാണ് ഇവര്‍ വിജിലന്‍സിന്‍റെ പിടിയിലായത്. കൊല്ലം സ്വദേശിനിയും ചങ്ങനാശേരി കൃഷി ഓഫിസറായ വസന്തകുമാരിയാണ് പിടിയിലായത്. കോട്ടയം വിജിലന്‍സ്‌ എസ്‌.പി. വി.ജി. വിനോദ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്‌. ഇവരുടെ പക്കല്‍ നിന്നും കണക്കില്‍ പെടാത്ത 70,000 രൂപയും വിജിലന്‍സ് സംഘം കണ്ടെത്തി. കൃഷി ഭൂമി തരാം മാറ്റി കരഭൂമിയാക്കി കൊടുക്കുന്നതിനുവേണ്ടിയാണ് രണ്ടു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. എന്നാല്‍ പണം നല്‍കാന്‍ തയ്യാറാകാതെ പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. പരാതിക്കാരന്റെ കൈവശം ഫിനോഫ്‌തലിന്‍ പൗഡറിട്ട നോട്ടുകള്‍ നല്‍കി കൃഷി ഓഫീസര്‍ക്ക് നല്‍കിയ…

BREAKING NEWS: ഭാരതത്തിന്‍റെ അഭിമാനമായ അഭിനന്ദന്‍ വര്‍ദ്ധമാന് വീരചക്ര പുരസ്ക്കാരം

ഭാരതത്തിന്‍റെ അഭിമാനമായ അഭിനന്ദന്‍ വര്‍ദ്ധമാന് വീരചക്ര പുരസ്ക്കാരം ഭാരതത്തിന്‍റെ അഭിമാനമായ അഭിനന്ദന്‍ വര്‍ദ്ധമാന് വീരചക്ര പുരസ്ക്കാരം. പരമവീര ചക്ര മഹാവീര്‍ ചക്ര കഴിഞ്ഞാല്‍ നല്‍കുന്ന ബഹുമതിയാണ് വീരചക്ര. അഭിനന്ദന്‍ വര്‍ദ്ധമാന് വീരചക്ര പുരസ്ക്കാരം നല്‍കാന്‍ വായുസേന നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. പാക്കിസ്ഥാന്റെ എഫ് 16 വിമാനം വെടിവച്ചിട്ടതിനാണ് വായുസേന അഭിനന്ദനെ പുരസ്‌കാരത്തിനായി ശുപാര്‍ശ ചെയ്തത്. ഇന്ത്യൻ വ്യോമസേനയുടെ (ഐ‌എ‌എഫ്) വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമനെ സ്വാതന്ത്ര്യദിനത്തിൽ വീർ ചക്രയ്ക്ക് സമ്മാനിക്കും.

ഗായകന്‍ ബിജു നാരായണന്‍റെ ഭാര്യ ശ്രീലത നാരായണന്‍ അന്തരിച്ചു

പ്രശസ്ത പിന്നണി ഗായകന്‍ ബിജു നാരായണന്‍റെ ഭാര്യ ശ്രീലത നാരായണന്‍ അന്തരിച്ചു. 44 വയസ്സായിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു ശ്രീലത. സഹപാഠികളായിരുന്ന ഇരുവരും 1998 ജനുവരിയിലാണ് വിവാഹിതരായത്. സിദ്ധാര്‍ഥ് നാരായണന്‍, സൂര്യനാരായണന്‍ എന്നിവര്‍ മക്കളാണ്.

വെള്ളക്കെട്ടില്‍ വീണ കുട്ടികളെ രക്ഷിച്ച യുവാവ് കുഴഞ്ഞു വീണു മരിച്ചു

വെള്ളക്കെട്ടില്‍ വീണ കുട്ടികളെ രക്ഷിച്ച യുവാവ് കുഴഞ്ഞു വീണു മരിച്ചു വെള്ളക്കെട്ടില്‍ കുടുങ്ങിയ കുട്ടികളെ രക്ഷിക്കാനിറങ്ങിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു. തിരൂര്‍ അജിതപ്പടി സ്വദേശി അബ്ദുല്‍ റസാക്കാണ് മരിച്ചത്. ഇന്ന് വൈകുന്നേരമാണ് സംഭവം. വെള്ളക്കെട്ടില്‍ വീണ കുട്ടികളെ രക്ഷിച്ച് കരയിഉല്‍ എത്തിച്ച ശേഷം അബ്ദുല്‍ റസാക്ക് അവശനായി കുഴഞ്ഞു വീഴുകയായിരുന്നു. കുഴഞ്ഞു വീണ അബ്ദുല്‍ റസാക്കിനെ നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അവധിക്ക് നാട്ടിലെത്തിയ പ്രവാസിയായ അബ്ദുല്‍ റസാക്ക് ഈ മാസം ഒടുവില്‍ തിരിച്ചു പോകാനിരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഭാര്യയും മൂന്നു മക്കളുമുണ്ട്.

അപ്പർകുട്ടനാട്ടിൽ പ്രളയദുരിതം തുടരുന്നു; ആശങ്കയോടെ പ്രദേശവാസികൾ

അപ്പർകുട്ടനാട്ടിൽ പ്രളയദുരിതം തുടരുന്നു; ആശങ്കയോടെ പ്രദേശവാസികൾ തിരുവല്ല : അപ്പർകുട്ടനാട്ടിൽ പ്രളയദുരിതം തുടരുന്നു.കനത്ത മഴ പെയ്യുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് അപ്പർ കുട്ടനാട്ടിലെ ജനങ്ങൾ ആശങ്കയോടെയാണ് കാണുന്നത്.വെള്ളം വിട്ടൊഴിയാതെ താലൂക്കിന്റെ പടിഞ്ഞാറൻ മേഖല. 24 മണിക്കൂറിനുള്ളിൽ രണ്ടിഞ്ച് വെള്ളമാണ് ഇറങ്ങിയത്. വരുന്ന രണ്ടുദിവസങ്ങളിൽ സംസ്ഥാനത്തൊട്ടാകെ . താലൂക്കിൽ തിങ്കളാഴ്ച മാത്രം നാല് ക്യാമ്പുകൾകൂടി തുറന്നു. ഇതോടെ 1326 കുടുംബങ്ങളിൽനിന്നായി 63 ക്യാമ്പുകളിൽ അഭയം തേടിയവരുടെ എണ്ണം 4760 ആയി. കനത്ത മഴയെത്തുടർന്ന് രണ്ട് വീടുകൾ പൂർണമായും 23 വീടുകൾ ഭാഗികമായും നശിച്ചു. നിരണം, കടപ്ര, പെരിങ്ങര, ചാത്തങ്കരി, മേപ്രാൽ, അമിച്ചകരി, ആലംതുരുത്തി, തിരുമൂലപുരം തുടങ്ങിയ ഇടങ്ങളിലെ മിക്ക ഭാഗങ്ങളും ഇപ്പോഴും വെള്ളത്താൽ ചുറ്റപ്പെട്ട നിലയിലാണ്. എൺപതോളം വീടുകളിൽ ഞായറാഴ്ച രാത്രിയോടെ വെള്ളം കയറിയിരുന്നു. റവന്യൂ അധികൃതരും സന്നദ്ധ പ്രവർത്തകരുംചേർന്ന് രാത്രിതന്നെ കോളനി നിവാസികളെ തിരുമൂലപുരം എസ്.എൻ.വി.സ്കൂളിലെ…

മണ്ണിടിച്ചിലിൽ റോഡ് തകർന്നു; കരുളായി പ്രദേശം ഒറ്റപ്പെട്ടു

മണ്ണിടിച്ചിലിൽ റോഡ് തകർന്നു; കരുളായി പ്രദേശം ഒറ്റപ്പെട്ടു കരുളായി: റോഡ് മണ്ണിടിച്ചിലിനെത്തുടർന്ന് തകർന്നതിനാൽ കരുളായി ഉൾവനത്തിൽ വസിക്കുന്ന ആളുകൾ ഒറ്റപ്പെട്ടു. മൂച്ചള മുതൽ മാഞ്ചീരിവരെയുള്ള മൂന്നുകിലോമീറ്ററിലധികം റോഡ് മണ്ണിടിച്ചിലിനെത്തുടർന്ന് തകർന്നു.പുനർനിർമിച്ച് വനപാത ഗതാഗത യോഗ്യമാക്കാൻ ഏറെ സമയം വേണ്ടിവരും. മാഞ്ചീരി കോളനിയുടെ വക്കും ഇടിഞ്ഞിട്ടുണ്ട്. പുഴയരികിലെ മരങ്ങളെല്ലാം മലവെള്ളപ്പാച്ചിലിൽ വീണുകിടക്കുകയാണ്. വനംവകുപ്പധികൃതർ കഴിഞ്ഞദിവസം മാഞ്ചീരി സന്ദർശിക്കുകയും റോഡ് തകർന്നത് സ്ഥിരീകരിക്കുകയും ചെയ്തതാണ്.

ക്ഷീരകർഷകർക്ക് കൈത്താങ്ങായി ക്ഷീരവികസന വകുപ്പ്

ക്ഷീരകർഷകർക്ക് കൈത്താങ്ങായി ക്ഷീരവികസന വകുപ്പ് ഇടുക്കി: മഴക്കെടുതിയില്‍പ്പെട്ട ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങായി ക്ഷീര വികസനവകുപ്പ്. ഇടുക്കി ജില്ലയില്‍ 8 പശുക്കളും 3 കിടാരികളും 1 കന്നുകുട്ടിയും നഷ്ടമായിട്ടുണ്ട്. 28 കാലിത്തൊഴുത്തുകള്‍ പൂര്‍ണ്ണമായും 2 തൊഴുത്ത് ഭാഗികമായും തകര്‍ന്നു. 35 ഹെക്ടറോളം സ്ഥലത്തെ പുല്‍ക്കൃഷി നശിച്ചു. ദുരിതങ്ങള്‍ നേരിട്ട വിവിധ ക്ഷീരകര്‍ഷകരെ ക്ഷീരവികസനവകുപ്പ് ഉദ്യോഗസ്ഥര്‍ ,ക്ഷീരസംഘം ഭാരവാഹികള്‍ എന്നിവര്‍ ഭവനങ്ങളില്‍ എത്തി സന്ദര്‍ശിച്ച് ക്ഷീരവികസനവകുപ്പിന്റെ ധനസഹായം വിതരണം ചെയ്തു. പശുക്കള്‍ നഷ്ടപ്പെട്ടവര്‍ക്ക് പതിനയ്യായിരം രൂപയും കാലിത്തൊഴുത്ത് തകര്‍ന്നവര്‍ക്ക് അയ്യായിരം രൂപയും ആണ് ധനസഹായം നല്‍കിയത്. വിവിധ സ്ഥലങ്ങളിലുള്ള ദുരിതാശ്വാസ ക്യാമ്പുകളില്‍ ക്ഷീരവികസനവകുപ്പ് ഉദ്യോഗസ്ഥരും സംഘം ഭാരവാഹികളും സന്ദര്‍ശനം നടത്തി സഹായം നല്‍കി. പ്രളയ ദുരിത ബാധിതര്‍ക്ക് നല്‍കാനായി 500 ചാക്ക് കേരളാ ഫീഡ്‌സ് കാലിത്തീറ്റ വിതരണം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു. പ്രളയബാധിതനായ കര്‍ഷകനു 10 ദിവസം വരെ കൊടുക്കാനുള്ള കാലിത്തീറ്റ…

ദുരിതാശ്വാസം സംബന്ധിച്ച് വ്യാജവാർത്ത പ്രചരിപ്പിക്കൽ; ഒരാൾ അറസ്റ്റിൽ

ദുരിതാശ്വാസം സംബന്ധിച്ച് വ്യാജവാർത്ത പ്രചരിപ്പിക്കൽ; ഒരാൾ അറസ്റ്റിൽ തിരുവനന്തപുരം : ദുരിതാശ്വസപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് രജിസ്റ്റര്‍ ചെയ്ത കേസുകളിൽ ഒരാൾ പിടിയിൽ, ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 27 ആയി. സാമൂഹ്യമാധ്യമങ്ങളിലെ കുപ്രചരണം നടത്തിയ ഒരാളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞദിവസം തിരുവല്ല പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇരവിപേരൂര്‍ പൊയ്കപ്പാടി കാരിമലയ്ക്കല്‍ വീട്ടില്‍ തമ്പിയുടെ മകന്‍ രഘു(48) ആണ് അറസ്റ്റിലായത്. തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറല്‍, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, തൃശൂര്‍ സിറ്റി, മലപ്പുറം, വയനാട് എന്നിവിടങ്ങളില്‍ രണ്ടു വീതവും കൊല്ലം സിറ്റി, കൊല്ലം റൂറല്‍, ഇടുക്കി, എറണാകുളം സിറ്റി, എറണാകുളം റൂറല്‍, തൃശൂര്‍ റൂറല്‍, പാലക്കാട്, കോഴിക്കോട് സിറ്റി, കോഴിക്കോട് റൂറല്‍, കണ്ണൂര്‍, കാസര്‍ഗോഡ്…

മജിസ്ട്രറ്റിന്റെ വീട്ടിൽ മോഷണം; മോഷണം ജനൽ തകർത്ത്

കൊച്ചി: കൂത്താട്ടുകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ വീട്ടിൽ മോഷണം നടന്നു. വീട്ടില്‍ നിന്ന് പതിനായിരം രൂപ നഷ്ടപ്പെട്ടു.മജിസ്ട്രേറ്റ് ജോജി തോമസിന്‍റെ തിരുമാറാടിയിലെ വസതിയിലാണ് മോഷണം നടന്നത് . ജനല്‍ തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. രണ്ടുദിവസമായി മജിസ്ട്രേറ്റും കുടുംബവും വീട്ടിൽ താമസം ഉണ്ടായിരുന്നില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സോയിൽ പൈപ്പിംഗ്: ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

സോയിൽ പൈപ്പിംഗ്: ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് മലയോര മേഖലയെ ഭീതിയിലാഴ്ത്തി പുതിയ പ്രതിഭാസം. സോയിൽ പൈപ്പിം​ഗ് എന്ന പ്രതിഭാസമാണ് കോഴിക്കോട് കണ്ടത്. മണ്ണിനടിയിൽ നിന്ന് വെള്ളത്തോടൊപ്പം ചെളിയും മണലും പുറത്തേക്ക് ഒഴുകി വരുന്ന പ്രതിഭാസമാണ് സോയിൽ പൈപ്പിംഗ്. കോഴിക്കോട് കാരശ്ശേരിയിലാണ് ഇത്തരം ഒരു പ്രതിഭാസം കണ്ടെത്തിയത്. കാരശ്ശേരി പഞ്ചായത്തിലെ തോട്ടക്കാട് എന്ന സ്ഥലത്താണ് സോയിൽ പൈപ്പിംഗ് ആദ്യം ശ്രദ്ധയില്‍പെട്ടത്. തോട്ടക്കാട് പൈക്കാടന്‍ മലയില്‍ ബാലകൃഷ്ണന്റെ കൃഷിയിടതാണ് ഇത്തരത്തില്‍ മണ്ണും ചളിയില്‍ കലര്‍ന്ന ഒഴികിവരുന്നത്‌. അസാധാരണ പ്രതിഭാസം കണ്ടെത്തിയതിനെ തുടര്‍ന്ന് പഞ്ചായത്തിലെ കൂടുതല്‍ പ്രദേശത്ത് സോയിൽ പൈപ്പിംഗിന് സാധ്യതയുണ്ടെന്ന് സ്ഥലം സന്ദര്‍ശിച്ച സെന്‍റർ ഫോർ എർത്ത് സ്റ്റഡീസിലെ ഉദ്യോഗസ്ഥർ അറിയിച്ചു. ഇത്തരം പ്രതിഭാസം ഉണ്ടായാല്‍ മണ്ണിടിച്ചിലിന് സാധ്യത ഉള്ളതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.