സച്ചിൻ ടെൻടുൽക്കറിനും വി.വി.എസ് ലക്ഷ്മണിനും നോട്ടീസ്

സച്ചിൻ ടെൻടുൽക്കറിനും വി.വി.എസ് ലക്ഷ്മണിനും നോട്ടീസ് മുൻ ക്രിക്കറ്റ്‌ താരങ്ങളായ സച്ചിൻ ടെൻടുൽക്കറിനും വി വി എസ് ലക്ഷ്മണിനും ബിസിസിഐ ഓംബുഡ്സ്മാന്‍റെ നോട്ടീസ്. ക്രിക്കറ്റ്‌ ഉപദേശക സമിതി അംഗങ്ങളായ സച്ചിനും ലക്ഷ്മണും ഐപിഎൽ ടീമുകളിൽ പ്രവർത്തിക്കുന്നതിനെതിരെയാണ് നോട്ടീസ്. മധ്യപ്രദേശ് ക്രിക്കറ്റ്‌ അസോസിയേഷൻ അംഗമായ സഞ്ജീവ് ഗുപ്ത നൽകിയ പരാതിയിലാണ് ഓംബുഡ്സ്മാൻ ഇരുവർക്കും നോട്ടീസ് അയച്ചത്. പരാതിയിൽ പറഞ്ഞത് പോലെ ഇരുവരും ജോലിയിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ ഏപ്രിൽ 28ന് പരാതിക്ക് മറുപടി നൽകിയിരിക്കണം.പിന്നീട് ഇതിനു വേണ്ടി മറ്റൊരു അവസരം നൽകില്ലെന്നും നോട്ടീസില്‍ പറയുന്നു.

പി യു ചിത്രയ്ക്ക് സ്വര്‍ണ്ണം

പി യു ചിത്രയ്ക്ക് സ്വര്‍ണ്ണം ഏഷ്യന്‍ അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം പി യു ചിത്രയ്ക്ക് സ്വര്‍ണ്ണം. 1500 മീറ്ററിലാണ് ചിത്ര സ്വര്‍ണ്ണ നേട്ടം കൈവരിച്ചത്. 4 മിനിറ്റ് 14 സെക്കണ്ടിലാണ് ചിത്ര മികച്ച സമയം കണ്ടെത്തിയത്. മീറ്റില്‍ ഇന്ത്യയുടെ മൂന്നാം സ്വര്‍ണ്ണമാണ്. 2017 ചിത്ര സ്വര്‍ണ്ണം നേടിയിരുന്നു.

ക്രിക്കറ്റ് ഇതിഹാസത്തിന് ഇന്ന് പിറന്നാള്‍

ക്രിക്കറ്റ് ഇതിഹാസത്തിന് ഇന്ന് പിറന്നാള്‍ ക്രിക്കറ്റ് ഇതിഹാസത്തിന് ഇന്ന് പിറന്നാള്‍. സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ 46ാം ജന്മദിനമാണ് ഇന്ന്. 1973 ഏപ്രില്‍ 24 ന് മുബൈയിലാണ് സച്ചിന്‍ ജനിച്ചത്. കുടുംബത്തൊടൊപ്പമാകും സച്ചിന്‍ ജന്മദിനം ആഘോഷിക്കുക. ഇതോടൊപ്പം ആരാധകരുമായി ആപ്പിലൂടെ സംവദിക്കുമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. 16ാം വയസ്സില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച സച്ചിന്‍ 2013ലാണ് കരിയറില്‍ നിന്ന് വിരമിച്ചത്. രാജ്യാന്തര ക്രിക്കറ്റില്‍ നൂറു സെഞ്ചുറികള്‍ തികച്ച ആദ്യത്തെ കളിക്കാരനാണ് സച്ചിന്‍. ക്രിക്കറ്റ് ലോകത്ത് അദ്ദേഹം സ്വന്തമാക്കിയ പല റെക്കോഡുകളും ഇന്നും ആരും മറികടന്നിട്ടില്ല. 2011ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും അംഗമായിരുന്നു സച്ചിന്‍. 2012 ഡിസംബര്‍ 23-ന് സച്ചിന്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. പാകിസ്ഥാനെതിരെയാണ് സച്ചിന്‍ അവസാന ഏകദിന മത്സരം കളിച്ചത്. നിരവധിപ്പേരാണ് താരത്തിന് പിറന്നാള്‍ ആശംസകളുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയത്.

സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കി സര്‍വീസസ്

സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കി സര്‍വീസസ് ഒരിടവേളയ്ക്ക് ശേഷം സന്താഷ് ട്രോഫി കിരീടം വീണ്ടും സ്വന്തമാക്കിയിരിക്കുകയാണ് സര്‍വീസസ്. ഇന്ന് വൈകിട്ട് നടന്ന ഫൈനലില്‍ ആതിഥേയര്‍ കൂടിയായ പഞ്ചാബിനെ തോല്‍പിച്ചാണ് സര്‍വീസസ് കിരീടം സ്വന്തമാക്കിയത്. കളിയുടെ 61-ാം മിനുട്ടില്‍ ബികാഷ് താപനേടിയ എതിരില്ലാത്ത ഏക ഗോളിനായിരുന്നു സര്‍വീസസ് ജയിച്ചത്. ലാലാകിമ കൊടുത്ത പാസില്‍ നിന്നായിരുന്നു ബികാഷിന്റെ ഗോള്‍. കര്‍ണാടകയെ സെമിയില്‍ പരാജയപ്പെടുത്തിയ ശേഷമാണ് സര്‍വീസസ് ഫൈനലില്‍ എത്തിയത്. ഈ കിരീടം സര്‍വീസസിന്റെ അഞ്ചാമത്തെ സന്തോഷ് ട്രോഫിയാണ്. കേരളമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ സന്തോഷ് ട്രോഫി ചാമ്പ്യന്‍സ്.

മുംബൈ ഇന്ത്യന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ വിജയം

മുംബൈ ഇന്ത്യന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ വിജയം പുതിയ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന് കീഴില്‍ രാജസ്ഥാന്‍ റോയല്‍സിന് ജയം. മുംബൈ ഇന്ത്യന്‍സിനെതിരെ നടന്ന ഐ പി എല്‍ മത്സരത്തില്‍ അഞ്ചു വിക്കറ്റുകള്‍ക്കാണ് രാജസ്ഥാന്‍ റോയല്‍സ് വിജയിച്ചത്. ഇതോടെ സീസണിലെ മൂന്നാം ജയം രാജസ്ഥാന്‍ സ്വന്തമാക്കി. ടോസ് നേടിയ രാജസ്ഥാന്‍ മുംബൈയെ ബാറ്റിങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ 161-5 റണ്‍സാണ് നേടിയത്. 19.1 ഓവറില്‍ 5 വിക്കറ്റ് നഷ്ടപ്പെടുത്തി രാജസ്ഥാന്‍ വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു. തുടര്‍ച്ചയായി നാലു മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തുന്ന രണ്ടാമത്തെ ടീമായാണ് രാജസ്ഥാന്‍ മാറിയത്. 2014-15 സീസണുകളിലായി ചെന്നൈ സൂപ്പര്‍ കിംഗ്സാണ് ഇതിന് മുന്‍പ് മുംബൈ ഇന്ത്യന്‍സിനെ തുടര്‍ച്ചയായി നാലു മത്സരങ്ങളില്‍ തോല്‍പ്പിച്ചിട്ടുള്ളത്. മുംബൈയെ തോല്‍പ്പിച്ചെങ്കിലും പോയന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് രാജസ്ഥാന്‍. തോറ്റെങ്കിലും രണ്ടാം സ്ഥാനം മുംബൈ കൈവിട്ടില്ല.…

സ്ത്രീവിരുദ്ധ പരാമര്‍ശം: ഹര്‍ദിക് പാണ്ഡ്യയ്ക്കും കെ.എല്‍ രാഹുലിനും ബിസിസിഐ ഓംബുഡ്സ്മാന്‍ പിഴ ചുമത്തി

സ്ത്രീവിരുദ്ധ പരാമര്‍ശം: ഹര്‍ദിക് പാണ്ഡ്യയ്ക്കും കെ.എല്‍ രാഹുലിനും ബിസിസിഐ ഓംബുഡ്സ്മാന്‍ പിഴ ചുമത്തി ടിവി ചാനല്‍ ടോക് ഷോയ്ക്കിടെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ദിക് പാണ്ഡ്യയ്ക്കും കെ എല്‍ രാഹുലിനും 40 ലക്ഷം രൂപ പിഴ ചുമത്തി. ബിസിസിഐ ഓംബുഡ്സ്മാന്‍ ഡി കെ ജയിനാണ് പിഴ ചുമത്തിയത്. ഇരുവരും 20 ലക്ഷം രൂപ വീതം പിഴ നല്‍കണം. ഇരുവര്‍ക്കുമെതിരേ മറ്റു നടപടികള്‍ സ്വീകരിക്കില്ലെന്നും ജെയിന്റെ ബിസിസിഐ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ അറിയിച്ചു. താല്‍ക്കാലിക സസ്പെന്‍ഷന്‍ നേരിട്ട ഇരുവരും സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ നിരുപാധികം ക്ഷമാപണം നടത്തുകയും ചെയ്തതായി ജയിന്‍ ചൂണ്ടിക്കാട്ടി. ഒരു ലക്ഷം രൂപ വീതം കൊല്ലപ്പെട്ട 10 ജവാന്മാരുടെ കുടുംബത്തിനും ബാക്കി 10 ലക്ഷം ബ്ലൈന്‍ഡ് ക്രിക്കറ്റ് അസോസിയേഷന് നല്‍കണമെന്നും ഓംബുഡ്സ്മാന്‍ നിര്‍ദേശിച്ചു. ഓര്‍ഡര്‍ ലഭിച്ച് നാലാഴ്ചയ്ക്കകം പിഴ അടയ്ക്കണമെന്നാണ് താരങ്ങള്‍ക്ക് നല്‍കിയ…

ഡല്‍ഹിക്ക് തോല്‍വി: മുംബൈയ്ക്ക് 40 റണ്‍സ് ജയം

ഡല്‍ഹിക്ക് തോല്‍വി: മുംബൈയ്ക്ക് 40 റണ്‍സ് ജയം ഡല്‍ഹി ക്യാപിറ്റല്‍സിനെ 40 റണ്‍സിന് തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത മുംബൈ 5 വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‌സെടുത്തു. 169 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡല്‍ഹിക്ക് നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 22 പന്തില്‍ 35 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഡല്‍ഹിയുടെ ടോപ്പ് സ്‌കോറര്‍. നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത രാഹുല്‍ ചാഹറാണ് മുംബൈയുടെ വിജയം എളുപ്പമാക്കിയത്. ഇന്നലത്തെ ജയത്തോടെ മുംബൈ ഇന്ത്യന്‍സ് രണ്ടാം സ്ഥാനത് എത്തി.

ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തോല്‍പ്പിച്ച് സണ്‍റൈസേഴ്സ് ഹൈദരാബാദ്

ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തോല്‍പ്പിച്ച് സണ്‍റൈസേഴ്സ് ഹൈദരാബാദ് ഹൈദരാബാദ്: ഇന്ന് നടന്ന ഐ പി ല്‍ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തോല്‍പ്പിച്ച് സണ്‍റൈസേഴ്സ് ഹൈദരാബാദ്. ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സണ്‍റൈസേഴ്സ് ഹൈദരാബാനെതിരെ കളത്തിലിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന് നിശ്ചിത ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 132 റൺസ് നേടി. എന്നാല്‍ 19 പന്തുകള്‍ ബാക്കി നില്‍ക്കെ സണ്‍റൈസേഴ്സ് ഹൈദരാബാദ് ലക്ഷ്യംകണ്ടു. 16 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം മറികടന്നത്. ഡേവിഡ് വാര്‍ണറുടെയും ജോണി ബെയര്‍സ്‌റ്റോയുടെയും പ്രകടനമാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിന് മികച്ച വിജയം നേടിക്കൊടുത്തത്. ഡേവിഡ് വാര്‍ണര്‍ (50) ജോണി ബെയര്‍സ്‌റ്റോ (61) റണ്‍സും നേടി.

സാഞ്ചസിനെതിരെ മോഡല്‍ നടത്തിയ ലൈംഗിക ആരോപണം: വിവാദം കനക്കുന്നു

സാഞ്ചസിനെതിരെ മോഡല്‍ നടത്തിയ ലൈംഗിക ആരോപണം: വിവാദം കനക്കുന്നു പരാഗ്വേ മോഡല്‍ നടത്തിയ ലൈംഗിക ആരോപണങ്ങള്‍ തള്ളി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫോര്‍വേഡ് അലക്‌സി സാഞ്ചസ്. സാഞ്ചസ് നിരന്തരം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയെന്നും ലൈംഗികചുവയില്‍ സംസാരിച്ചെന്നുമുള്ള മോഡലായ മിര്‍താ സോസിന്റെ വെളിപ്പെടുത്തലാണ് വിവാദമായതോടെ പ്രതികരണവുമായി സാഞ്ചസിന്റെ ഏജന്റ് രംഗത്ത് എത്തി. ആരോപണം അടിസ്ഥാനരഹിതമാണെന്നും അവരുമായി താരത്തിന് യാതൊരു ബന്ധവുമില്ലെന്നും ഏജന്റ് പ്രതികരിച്ചു. സാഞ്ചസിന്റെ പേരില്‍ നിരവധി വ്യാജ ഇന്‍സ്ഗ്രാം, ട്വിറ്റര്‍ അക്കൌണ്ടുകളുണ്ടെന്നും അതിലൂടെ നടക്കുന്ന സംഭാഷണങ്ങള്‍ക്ക് താരം ഉത്തരവാദിയല്ലെന്നും ഏജന്റ് വിശദീകരിച്ചു. സാഞ്ചസ് തന്നെ ഇംഗ്ലണ്ടിലേക്ക് ക്ഷണിച്ചെന്നും ഒരേസമയം പല സ്ത്രീകളുമായി സാഞ്ചസിന് ബന്ധം ഉണ്ടായിരുന്നെന്നും മിര്‍താ സോസ് കഴിഞ്ഞദിവസം ആക്ഷേപിച്ചത് വിവാദമായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഒരു ലക്ഷത്തിലേറെ പേര്‍ പിന്തുടരുന്ന സൂപ്പര്‍ മോഡലാണ് മിര്‍താ സോസ്.

ഐപിഎല്ലില്‍ ഇന്ന് ദക്ഷിണേന്ത്യന്‍ പോരാട്ടം; ചെന്നൈയും സണ്‍റൈസേഴ്സും ഏറ്റുമുട്ടും

ഐപിഎല്ലില്‍ ഇന്ന് ദക്ഷിണേന്ത്യന്‍ പോരാട്ടം; ചെന്നൈയും സണ്‍റൈസേഴ്സും ഏറ്റുമുട്ടും ഐപിഎല്ലില്‍ ഇന്ന് ദക്ഷിണേന്ത്യന്‍ പോരാട്ടമാണ് നടക്കുക. ചെന്നൈ സൂപ്പര്‍ കിംഗ്‌സും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മില്‍ ഏറ്റുമുട്ടും. രാത്രി എട്ട് മണിക്ക് ഹൈദരാബാദിലാണ് മത്സരം. തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷമാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് ഇന്ന് കളത്തിലിറങ്ങുന്നത്. ഏഴ് കളിയില്‍ ആറ് പോയിന്റാണ് ഹൈദരാബാദിന് ഉള്ളത്. എന്നാല്‍ എട്ട് കളിയില്‍ ഏഴിലും ജയിച്ച സൂപ്പര്‍ കിംഗ്സ് പ്ലേ ഓഫിലേക്കുള്ള വഴി എളുപ്പമാക്കാനാണ് ശ്രമിക്കുന്നത്. വാര്‍ണറും ബെയര്‍സ്റ്റോയും ഒഴികെയുള്ള ബാറ്റ്സ്മാന്മാരുടെ മോശം ഫോം ഹൈദരാബാദിന് തിരിച്ചടിയായേക്കും.