സ്ത്രീവിരുദ്ധ പരാമര്‍ശം: ഹര്‍ദിക് പാണ്ഡ്യയ്ക്കും കെ.എല്‍ രാഹുലിനും ബിസിസിഐ ഓംബുഡ്സ്മാന്‍ പിഴ ചുമത്തി

സ്ത്രീവിരുദ്ധ പരാമര്‍ശം: ഹര്‍ദിക് പാണ്ഡ്യയ്ക്കും കെ.എല്‍ രാഹുലിനും ബിസിസിഐ ഓംബുഡ്സ്മാന്‍ പിഴ ചുമത്തി ടിവി ചാനല്‍ ടോക് ഷോയ്ക്കിടെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ദിക് പാണ്ഡ്യയ്ക്കും കെ എല്‍ രാഹുലിനും 40 ലക്ഷം രൂപ പിഴ ചുമത്തി. ബിസിസിഐ ഓംബുഡ്സ്മാന്‍ ഡി കെ ജയിനാണ് പിഴ ചുമത്തിയത്. ഇരുവരും 20 ലക്ഷം രൂപ വീതം പിഴ നല്‍കണം. ഇരുവര്‍ക്കുമെതിരേ മറ്റു നടപടികള്‍ സ്വീകരിക്കില്ലെന്നും ജെയിന്റെ ബിസിസിഐ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ അറിയിച്ചു. താല്‍ക്കാലിക സസ്പെന്‍ഷന്‍ നേരിട്ട ഇരുവരും സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ നിരുപാധികം ക്ഷമാപണം നടത്തുകയും ചെയ്തതായി ജയിന്‍ ചൂണ്ടിക്കാട്ടി. ഒരു ലക്ഷം രൂപ വീതം കൊല്ലപ്പെട്ട 10 ജവാന്മാരുടെ കുടുംബത്തിനും ബാക്കി 10 ലക്ഷം ബ്ലൈന്‍ഡ് ക്രിക്കറ്റ് അസോസിയേഷന് നല്‍കണമെന്നും ഓംബുഡ്സ്മാന്‍ നിര്‍ദേശിച്ചു. ഓര്‍ഡര്‍ ലഭിച്ച് നാലാഴ്ചയ്ക്കകം പിഴ അടയ്ക്കണമെന്നാണ് താരങ്ങള്‍ക്ക് നല്‍കിയ…

ഡല്‍ഹിക്ക് തോല്‍വി: മുംബൈയ്ക്ക് 40 റണ്‍സ് ജയം

ഡല്‍ഹിക്ക് തോല്‍വി: മുംബൈയ്ക്ക് 40 റണ്‍സ് ജയം ഡല്‍ഹി ക്യാപിറ്റല്‍സിനെ 40 റണ്‍സിന് തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത മുംബൈ 5 വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‌സെടുത്തു. 169 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡല്‍ഹിക്ക് നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 22 പന്തില്‍ 35 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഡല്‍ഹിയുടെ ടോപ്പ് സ്‌കോറര്‍. നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത രാഹുല്‍ ചാഹറാണ് മുംബൈയുടെ വിജയം എളുപ്പമാക്കിയത്. ഇന്നലത്തെ ജയത്തോടെ മുംബൈ ഇന്ത്യന്‍സ് രണ്ടാം സ്ഥാനത് എത്തി.

ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തോല്‍പ്പിച്ച് സണ്‍റൈസേഴ്സ് ഹൈദരാബാദ്

ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തോല്‍പ്പിച്ച് സണ്‍റൈസേഴ്സ് ഹൈദരാബാദ് ഹൈദരാബാദ്: ഇന്ന് നടന്ന ഐ പി ല്‍ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തോല്‍പ്പിച്ച് സണ്‍റൈസേഴ്സ് ഹൈദരാബാദ്. ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സണ്‍റൈസേഴ്സ് ഹൈദരാബാനെതിരെ കളത്തിലിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന് നിശ്ചിത ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 132 റൺസ് നേടി. എന്നാല്‍ 19 പന്തുകള്‍ ബാക്കി നില്‍ക്കെ സണ്‍റൈസേഴ്സ് ഹൈദരാബാദ് ലക്ഷ്യംകണ്ടു. 16 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം മറികടന്നത്. ഡേവിഡ് വാര്‍ണറുടെയും ജോണി ബെയര്‍സ്‌റ്റോയുടെയും പ്രകടനമാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിന് മികച്ച വിജയം നേടിക്കൊടുത്തത്. ഡേവിഡ് വാര്‍ണര്‍ (50) ജോണി ബെയര്‍സ്‌റ്റോ (61) റണ്‍സും നേടി.

സാഞ്ചസിനെതിരെ മോഡല്‍ നടത്തിയ ലൈംഗിക ആരോപണം: വിവാദം കനക്കുന്നു

സാഞ്ചസിനെതിരെ മോഡല്‍ നടത്തിയ ലൈംഗിക ആരോപണം: വിവാദം കനക്കുന്നു പരാഗ്വേ മോഡല്‍ നടത്തിയ ലൈംഗിക ആരോപണങ്ങള്‍ തള്ളി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫോര്‍വേഡ് അലക്‌സി സാഞ്ചസ്. സാഞ്ചസ് നിരന്തരം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയെന്നും ലൈംഗികചുവയില്‍ സംസാരിച്ചെന്നുമുള്ള മോഡലായ മിര്‍താ സോസിന്റെ വെളിപ്പെടുത്തലാണ് വിവാദമായതോടെ പ്രതികരണവുമായി സാഞ്ചസിന്റെ ഏജന്റ് രംഗത്ത് എത്തി. ആരോപണം അടിസ്ഥാനരഹിതമാണെന്നും അവരുമായി താരത്തിന് യാതൊരു ബന്ധവുമില്ലെന്നും ഏജന്റ് പ്രതികരിച്ചു. സാഞ്ചസിന്റെ പേരില്‍ നിരവധി വ്യാജ ഇന്‍സ്ഗ്രാം, ട്വിറ്റര്‍ അക്കൌണ്ടുകളുണ്ടെന്നും അതിലൂടെ നടക്കുന്ന സംഭാഷണങ്ങള്‍ക്ക് താരം ഉത്തരവാദിയല്ലെന്നും ഏജന്റ് വിശദീകരിച്ചു. സാഞ്ചസ് തന്നെ ഇംഗ്ലണ്ടിലേക്ക് ക്ഷണിച്ചെന്നും ഒരേസമയം പല സ്ത്രീകളുമായി സാഞ്ചസിന് ബന്ധം ഉണ്ടായിരുന്നെന്നും മിര്‍താ സോസ് കഴിഞ്ഞദിവസം ആക്ഷേപിച്ചത് വിവാദമായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഒരു ലക്ഷത്തിലേറെ പേര്‍ പിന്തുടരുന്ന സൂപ്പര്‍ മോഡലാണ് മിര്‍താ സോസ്.

ഐപിഎല്ലില്‍ ഇന്ന് ദക്ഷിണേന്ത്യന്‍ പോരാട്ടം; ചെന്നൈയും സണ്‍റൈസേഴ്സും ഏറ്റുമുട്ടും

ഐപിഎല്ലില്‍ ഇന്ന് ദക്ഷിണേന്ത്യന്‍ പോരാട്ടം; ചെന്നൈയും സണ്‍റൈസേഴ്സും ഏറ്റുമുട്ടും ഐപിഎല്ലില്‍ ഇന്ന് ദക്ഷിണേന്ത്യന്‍ പോരാട്ടമാണ് നടക്കുക. ചെന്നൈ സൂപ്പര്‍ കിംഗ്‌സും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മില്‍ ഏറ്റുമുട്ടും. രാത്രി എട്ട് മണിക്ക് ഹൈദരാബാദിലാണ് മത്സരം. തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷമാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് ഇന്ന് കളത്തിലിറങ്ങുന്നത്. ഏഴ് കളിയില്‍ ആറ് പോയിന്റാണ് ഹൈദരാബാദിന് ഉള്ളത്. എന്നാല്‍ എട്ട് കളിയില്‍ ഏഴിലും ജയിച്ച സൂപ്പര്‍ കിംഗ്സ് പ്ലേ ഓഫിലേക്കുള്ള വഴി എളുപ്പമാക്കാനാണ് ശ്രമിക്കുന്നത്. വാര്‍ണറും ബെയര്‍സ്റ്റോയും ഒഴികെയുള്ള ബാറ്റ്സ്മാന്മാരുടെ മോശം ഫോം ഹൈദരാബാദിന് തിരിച്ചടിയായേക്കും.

ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു 2019 ല്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. രോഹിത് ശര്‍മയാണ് വൈസ് ക്യാപ്റ്റന്‍. ടീമില്‍ ഇടം നേടുമെന്ന പ്രതീക്ഷിക്കപ്പെട്ടിരുന്ന യുവതാരം ഋഷഭ് പന്തിനെ തഴഞ്ഞ സിലക്ടര്‍മാര്‍, ദിനേഷ് കാര്‍ത്തിക്കിനാണ് രണ്ടാം വിക്കറ്റ് കീപ്പറായി അവസരം നല്‍കിയത്. അമ്പാട്ടി റായുഡുവിനും ടീമില്‍ ഇടം ലഭിച്ചില്ല. കെ എല്‍ രാഹുല്‍, ഓള്‍ റൗണ്ടര്‍ വിജയ് ശങ്കര്‍ എന്നിവര്‍ ടീമില്‍ ഇടം നേടി ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയുമായാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. മുന്‍ ഇന്ത്യന്‍ താരം കൂടിയായ എം.എസ്.കെ. പ്രസാദ് അധ്യക്ഷനായ സിലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്. ടീം: വിരാട് കോലി(ക്യാപ്ടന്‍), രോഹിത് ശര്‍മ(വൈസ് ക്യാപ്ടന്‍), ദിനേഷ് കാര്‍ത്തിക്, ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, വിജയ് ശങ്കര്‍, മഹേന്ദ്ര സിങ്…

ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും

ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തിങ്കളാഴ്ച വൈകിട്ടോടെ സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിക്കും. എം എസ് കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റിയാണ് ഏകദിന ലോകകപ്പിനുള്ള 15 അംഗ ടീമിനെ തെരഞ്ഞെടുത്തിരിക്കുന്നത്. വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, എം എസ് ധോണി, ശിഖര്‍ ധവാന്‍, കേദാര്‍ ജാദവ്, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ഹര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ ടീമിലുണ്ടാകുമെന്നു ഏകദേശം ഉറപ്പായി. അംബാട്ടി റായ്ഡു, കെ എല്‍ രാഹുല്‍, വിജയ് ശങ്കര്‍, റിഷഭ് പന്ത് എന്നിവരാണ് പരിഗണന പട്ടികയില്‍ ഇനി ഉള്ളത്. ഇവരില്‍ ആര് കയറും ആര് പുറത്താകും എന്ന് ഇന്നറിയാം.

അവസാന ഓവറില്‍ രാജസ്ഥാന് അപ്രതീക്ഷ വിജയം ജയം

അവസാന ഓവറില്‍ രാജസ്ഥാന് അപ്രതീക്ഷ വിജയം ജയം മുംബൈ: മൂന്ന് പന്ത് ബാക്കിനില്‍ക്കേ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് അട്ടിമറി വിജയം. 187 റണ്‍സ് പിന്തുടര്‍ന്ന രാജസ്ഥാന്‍ അവസാന നിമിഷമാണ് വിജയം നേടിയത്. ബട്‌ലര്‍ 89 റണ്‍സും സഞ്ജു 31 റണ്‍സെടുത്തും പുറത്തായി. 187 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് രഹാനെയും ബട്‌ലറും ചേര്‍ന്ന് മികച്ച തുടക്കം നല്‍കി. അര്‍ദ്ധ സെഞ്ചുറിക്ക് ശേഷം കത്തിക്കയറിയ ബട്‌ലര്‍ 89 റണ്‍സ് എടുത്തു പുറത്തായി. അവസാന ഓവറില്‍ ശ്രേയാസ് ഗോപാലാണ്(13) രാജസ്ഥാനെ വിജയത്തിലെത്തിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത മുംബൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 187 റണ്‍സെടുത്തു.

അണ്ടര്‍ 22 കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കെ കെ ഹാരിസ്

അണ്ടര്‍ 22 കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കെ കെ ഹാരിസ് അഞ്ചാമത് ദേശീയ സ്റ്റുഡന്റസ് ഒളിംപിക് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരളാ അണ്ടര്‍ 22 ടീമിനെ പ്രഖ്യാപിച്ചു. ഹരിയാനയില്‍ വെച്ച് ഈ മാസം 14 മുതല്‍ 17 വരെ ആണ് മത്സരം. വടകര എംഇഎസ് കോളേജിലെ കെ കെ ഹാരിസാണ് ക്യാപ്റ്റന്‍. ടീമംഗങ്ങള്‍: അശ്വിന്‍ രഞ്ജിത്ത് (വൈസ് ക്യാപ്റ്റന്‍), പി പി ഷഹല്‍, ജെ എസ് അനന്തു, റിഹാന്‍ ചെറുവറ്റ, എം ടി അഭിനവ്, ആര്‍ നമിത്ത്, സയീദ് സിറാജ്, എസ് സംജയ്, കെ ജുനൈദ്, ടി അസ്‌കര്‍, കെ വി റാഹിഫ്, പി അഖില്‍, കെ രാഗേഷ്, പി ശിവപ്രസാദ്. കോച്ച്: കെ. സാജിത്. മാനേജര്‍ എ കെ മുഹമ്മദ് അഷ്‌റഫ്.

സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു സെമിയില്‍, സൈന ക്വാര്‍ട്ടറില്‍ പുറത്ത്

സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു സെമിയില്‍, സൈന ക്വാര്‍ട്ടറില്‍ പുറത്ത് സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി വി സിന്ധു സെമിയിലെത്തി. എന്നാല്‍ ആറാം സീഡ് സൈന നേവാള്‍ ക്വാര്‍ട്ടറില്‍ പുറത്തായി. കടുത്ത പോരാട്ടത്തിനൊടുവിലാണ് ചൈനയുടെ താരം സായ് യന്യാനെ സിന്ധു ഒന്നിനെതിരെ രണ്ടു ഗെയിമുകളില്‍ കീഴടക്കിയത്. ഈ മത്സരം 59 മിനിറ്റ് നീണ്ടുനിന്നു. സ്‌കോര്‍: 21-13, 17-21, 21-14 എന്നിങ്ങനെയാണ്. ശനിയാഴ്ച നടക്കുന്ന സെമിയില്‍ സൈന നെഹ്വാളിനെ ക്വാര്‍ട്ടറില്‍ മറികടന്ന ജപ്പാന്റെ നൊസോമി ഒക്കാഹുറയാണ് സിന്ധുവിന്റെ എതിരാളി. സൈനയുടെ തോല്‍വി രണ്ടാം സീഡ് ജപ്പാന്റെ നവോമി ഒക്കാഹുറക്കെതിരെ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു. സ്‌കോര്‍: 21-8, 21-13 എന്നിങ്ങനെയാണ്.