ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു 2019 ല്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. രോഹിത് ശര്‍മയാണ് വൈസ് ക്യാപ്റ്റന്‍. ടീമില്‍ ഇടം നേടുമെന്ന പ്രതീക്ഷിക്കപ്പെട്ടിരുന്ന യുവതാരം ഋഷഭ് പന്തിനെ തഴഞ്ഞ സിലക്ടര്‍മാര്‍, ദിനേഷ് കാര്‍ത്തിക്കിനാണ് രണ്ടാം വിക്കറ്റ് കീപ്പറായി അവസരം നല്‍കിയത്. അമ്പാട്ടി റായുഡുവിനും ടീമില്‍ ഇടം ലഭിച്ചില്ല. കെ എല്‍ രാഹുല്‍, ഓള്‍ റൗണ്ടര്‍ വിജയ് ശങ്കര്‍ എന്നിവര്‍ ടീമില്‍ ഇടം നേടി ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയുമായാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. മുന്‍ ഇന്ത്യന്‍ താരം കൂടിയായ എം.എസ്.കെ. പ്രസാദ് അധ്യക്ഷനായ സിലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്. ടീം: വിരാട് കോലി(ക്യാപ്ടന്‍), രോഹിത് ശര്‍മ(വൈസ് ക്യാപ്ടന്‍), ദിനേഷ് കാര്‍ത്തിക്, ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, വിജയ് ശങ്കര്‍, മഹേന്ദ്ര സിങ്…

ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും

ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തിങ്കളാഴ്ച വൈകിട്ടോടെ സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിക്കും. എം എസ് കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റിയാണ് ഏകദിന ലോകകപ്പിനുള്ള 15 അംഗ ടീമിനെ തെരഞ്ഞെടുത്തിരിക്കുന്നത്. വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, എം എസ് ധോണി, ശിഖര്‍ ധവാന്‍, കേദാര്‍ ജാദവ്, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ഹര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ ടീമിലുണ്ടാകുമെന്നു ഏകദേശം ഉറപ്പായി. അംബാട്ടി റായ്ഡു, കെ എല്‍ രാഹുല്‍, വിജയ് ശങ്കര്‍, റിഷഭ് പന്ത് എന്നിവരാണ് പരിഗണന പട്ടികയില്‍ ഇനി ഉള്ളത്. ഇവരില്‍ ആര് കയറും ആര് പുറത്താകും എന്ന് ഇന്നറിയാം.

അവസാന ഓവറില്‍ രാജസ്ഥാന് അപ്രതീക്ഷ വിജയം ജയം

അവസാന ഓവറില്‍ രാജസ്ഥാന് അപ്രതീക്ഷ വിജയം ജയം മുംബൈ: മൂന്ന് പന്ത് ബാക്കിനില്‍ക്കേ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് അട്ടിമറി വിജയം. 187 റണ്‍സ് പിന്തുടര്‍ന്ന രാജസ്ഥാന്‍ അവസാന നിമിഷമാണ് വിജയം നേടിയത്. ബട്‌ലര്‍ 89 റണ്‍സും സഞ്ജു 31 റണ്‍സെടുത്തും പുറത്തായി. 187 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് രഹാനെയും ബട്‌ലറും ചേര്‍ന്ന് മികച്ച തുടക്കം നല്‍കി. അര്‍ദ്ധ സെഞ്ചുറിക്ക് ശേഷം കത്തിക്കയറിയ ബട്‌ലര്‍ 89 റണ്‍സ് എടുത്തു പുറത്തായി. അവസാന ഓവറില്‍ ശ്രേയാസ് ഗോപാലാണ്(13) രാജസ്ഥാനെ വിജയത്തിലെത്തിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത മുംബൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 187 റണ്‍സെടുത്തു.

അണ്ടര്‍ 22 കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കെ കെ ഹാരിസ്

അണ്ടര്‍ 22 കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കെ കെ ഹാരിസ് അഞ്ചാമത് ദേശീയ സ്റ്റുഡന്റസ് ഒളിംപിക് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരളാ അണ്ടര്‍ 22 ടീമിനെ പ്രഖ്യാപിച്ചു. ഹരിയാനയില്‍ വെച്ച് ഈ മാസം 14 മുതല്‍ 17 വരെ ആണ് മത്സരം. വടകര എംഇഎസ് കോളേജിലെ കെ കെ ഹാരിസാണ് ക്യാപ്റ്റന്‍. ടീമംഗങ്ങള്‍: അശ്വിന്‍ രഞ്ജിത്ത് (വൈസ് ക്യാപ്റ്റന്‍), പി പി ഷഹല്‍, ജെ എസ് അനന്തു, റിഹാന്‍ ചെറുവറ്റ, എം ടി അഭിനവ്, ആര്‍ നമിത്ത്, സയീദ് സിറാജ്, എസ് സംജയ്, കെ ജുനൈദ്, ടി അസ്‌കര്‍, കെ വി റാഹിഫ്, പി അഖില്‍, കെ രാഗേഷ്, പി ശിവപ്രസാദ്. കോച്ച്: കെ. സാജിത്. മാനേജര്‍ എ കെ മുഹമ്മദ് അഷ്‌റഫ്.

സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു സെമിയില്‍, സൈന ക്വാര്‍ട്ടറില്‍ പുറത്ത്

സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു സെമിയില്‍, സൈന ക്വാര്‍ട്ടറില്‍ പുറത്ത് സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി വി സിന്ധു സെമിയിലെത്തി. എന്നാല്‍ ആറാം സീഡ് സൈന നേവാള്‍ ക്വാര്‍ട്ടറില്‍ പുറത്തായി. കടുത്ത പോരാട്ടത്തിനൊടുവിലാണ് ചൈനയുടെ താരം സായ് യന്യാനെ സിന്ധു ഒന്നിനെതിരെ രണ്ടു ഗെയിമുകളില്‍ കീഴടക്കിയത്. ഈ മത്സരം 59 മിനിറ്റ് നീണ്ടുനിന്നു. സ്‌കോര്‍: 21-13, 17-21, 21-14 എന്നിങ്ങനെയാണ്. ശനിയാഴ്ച നടക്കുന്ന സെമിയില്‍ സൈന നെഹ്വാളിനെ ക്വാര്‍ട്ടറില്‍ മറികടന്ന ജപ്പാന്റെ നൊസോമി ഒക്കാഹുറയാണ് സിന്ധുവിന്റെ എതിരാളി. സൈനയുടെ തോല്‍വി രണ്ടാം സീഡ് ജപ്പാന്റെ നവോമി ഒക്കാഹുറക്കെതിരെ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു. സ്‌കോര്‍: 21-8, 21-13 എന്നിങ്ങനെയാണ്.

ലോകോത്തര പേസര്‍ ഡെയില്‍ സ്റ്റെയിനിനെ ടീമിലെത്തിച്ച് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍

ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ പരിക്കേറ്റ ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ നഥാന്‍ കോള്‍ട്ടര്‍-നൈലിനു പകരം ദക്ഷിണാഫ്രിക്കന്‍ താരം ഡെയില്‍ സ്റ്റെയിനിനെ ടീമിലെത്തിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഡെയില്‍ സ്റ്റെയിന്‍ ഐപിഎലിലേക്ക് എത്തുന്നത്. ഐപിഎല്‍ ലേലത്തില്‍ ആരും ഡെയില്‍ സ്റ്റെയിനിനെ സ്വന്തമാക്കിയിരുന്നില്ല. 2016ല്‍ ഗുജറാത്ത് ലയണ്‍സിനു വേണ്ടിയാണ് അവസാനമായി ഡെയില്‍ സ്റ്റെയിന്‍ അവസാനമായി കളിച്ചത്. 28 മത്സരങ്ങളില്‍ നിന്ന് 27 വിക്കറ്റുകളാണ് താരം ഇതുവരെ നേടിയത്. ആര്‍സിബി ഇതുവരെ കളിച്ച ആറ് മത്സരങ്ങളില്‍ ആറിലും പരാജയമാണ് ഏറ്റുവാങ്ങിയത്. ഏപ്രില്‍ 13നു പഞ്ചാബിനെതിരെയാണ് ബാംഗ്ലൂരിന്റെ അടുത്ത മത്സരം. അതിന്റെ അടുത്ത മത്സരത്തില്‍ മുംബൈയാണ് ടീമിന്റെ എതിരാളികള്‍. എന്നാല്‍ ഈ രണ്ട് മത്സരങ്ങളിലും താരം ടീമിനൊപ്പം എത്തുകയില്ലെന്നാണ് അറിയുന്നത്. ഏപ്രില്‍ 16 മുതല്‍ മാത്രമേ താരം ടീമിനൊപ്പം ചേരുകയുള്ളുവെന്നാണ് ടീം മാനേജ്‌മെന്റ് അറിയിച്ചിരിക്കുന്നത്.

‘മെഹ്ബൂബ മുഫ്തിക്ക് എന്നെ ബ്ലോക്ക് ചെയ്യാം, എന്നാല്‍ 130 കോടി ഭാരതീയരെ ബ്ലോക്ക് ചെയ്യാന്‍ കഴിയില്ല’; മറുപടിയുമായി ഗൗതം ഗംഭീര്‍

‘മെഹ്ബൂബ മുഫ്തിക്ക് എന്നെ ബ്ലോക്ക് ചെയ്യാം, എന്നാല്‍ 130 കോടി ഭാരതീയരെ ബ്ലോക്ക് ചെയ്യാന്‍ കഴിയില്ല’; മറുപടിയുമായി ഗൗതം ഗംഭീര്‍ മെഹ്ബൂബ മുഫ്തിക്ക് മറുപടിയുമായി ഗൗതം ഗംഭീര്‍. ട്വിറ്ററില്‍ തന്നെ ബ്ലോക്ക് ചെയ്ത ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപി നേതാവുമായ ഗൗതം ഗംഭീര്‍. മെഹ്ബൂബക്ക് തന്നെ ബ്ലോക്ക് ചെയ്യാമെന്നും എന്നാല്‍ നൂറ്റി മുപ്പത് കോടി ഭാരതീയരെ ബ്ലോക്ക് ചെയ്യാന്‍ കഴിയില്ലെന്നും ഗംഭീര്‍ പറഞ്ഞു. രാജ്യത്ത് ശക്തമായ ഒരു തരംഗം നിലവിലുണ്ടെന്നും അത് മനസ്സിലാക്കിയില്ലെങ്കില്‍ മെഹ്ബൂബ ആ തരംഗത്തില്‍ മുങ്ങിപ്പോകുമെന്നും ഗംഭീര്‍ മുന്നറുയിപ്പ് നല്‍കി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗൗതം ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ‘2014ല്‍ രാജ്യത്ത് ശക്തമായ ഒരു തരംഗമുണ്ടായിരുന്നു. 2019ല്‍ അത് സുനാമിയായി വീശിയടിക്കുന്നു. വികസനമെന്നാണ് അതിന്റെ പേര്.’ ഗംഭീര്‍ പറഞ്ഞു. ഗംഭീറിന്…

ഇന്നു ജയിച്ചാല്‍…! ചരിത്ര നേട്ടത്തിനരികില്‍ ധോണി

ഇന്നു ജയിച്ചാല്‍…! ചരിത്ര നേട്ടത്തിനരികില്‍ ധോണി ഐപിഎല്ലില്‍ ഇന്ന് ധോണി ഇറങ്ങുന്നത് ചരിത്രനേട്ടത്തിനായി. രാജസ്ഥാന്‍ റോയല്‍സിനെതിരെ ഇന്ന് നടക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വിജയിച്ചാല്‍ ഐപിഎല്ലില്‍ 100 വിജയങ്ങള്‍ നേടുന്ന ആദ്യ നായകനാകും എം.എസ്.ധോണി. ഇതുവരെ 165 മത്സരങ്ങളില്‍ കളിച്ച ധോണി 99 മത്സരങ്ങളിലും വിജയിച്ചു. ഇന്നുംകൂടി വിജയം ആവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ 100 വിജയങ്ങള്‍ നേടുന്ന ആദ്യ നായകനാകും ധോണി. ധോണിയുടെ വിജയശതമാനം 60.39 ആണ്. പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഗൗതം ഗംഭീര്‍. ഗംഭീറിനെക്കാള്‍ 28 വിജയങ്ങള്‍ കൂടുതലാണ് ധോണിക്ക്. ഗംഭീറിന് 129 മത്സങ്ങളില്‍ 71 വിജയങ്ങളാണുള്ളത്. ഇന്ന് രാത്രി എട്ടിന് ജയ്പൂരിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്- രാജസ്ഥാന്‍ റോയല്‍സ് പോരാട്ടം.

കപില്‍ ദേവായി രണ്‍വീര്‍ സിംഗ്; 83 ഫസ്റ്റ്ലുക്ക് പുറത്ത്

കപില്‍ ദേവായി രണ്‍വീര്‍ സിംഗ്; 83 ഫസ്റ്റ്ലുക്ക് പുറത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച ഓള്‍ റൗണ്ടര്‍ ആയ കപില്‍ ദേവിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. ’83’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടന്‍ രണ്‍വീര്‍ സിങാണ് പുറത്തുവിട്ടത്. സിനിമയില്‍ പ്രധാനമായും കപില്‍ ദേവിന്റെ നേത്വത്വത്തില്‍ ഇന്ത്യ 1983 ലെ ലോകകപ്പ് നേട്ടത്തിലേക്ക് എത്തിയതാകും കാണിക്കുക. ടെസ്റ്റ് ക്രിക്കറ്റില്‍ ഉപയോഗിച്ചിരുന്ന വെള്ള പാന്റും ഷര്‍ട്ടുമണിഞ്ഞ് വിജയം ആഘോഷിക്കുന്ന 1983 ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചിത്രമാണ് പുറത്ത് വിട്ടത്. ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ കൃഷ്ണമചാരി ശ്രീകാന്തായി ജീവ വേഷമിടുന്നു. കപില്‍ ദേവ് ബയോപിക്കില്‍ 1981 മുതല്‍ 1993 വരെ ഇന്ത്യയ്ക്കു വേണ്ടി കളിച്ചിട്ടുള്ള ശ്രീകാന്ത് ആക്രമണകാരിയായ ഓപ്പണിങ്ങ് ബാറ്റ്‌സ്മാനായാണ് അറിയപ്പെടുന്നത്. ശ്രീകാന്തിനെ അവതരിപ്പിക്കാന്‍ ജീവ ഏഴ്…

വിരാട് കോലി വീണ്ടും വിസ്ഡന്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍

വിരാട് കോലി വീണ്ടും വിസ്ഡന്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് വിരാട് കോലി വിസ്ഡണ്‍ പുരസ്‌കാരം ഏറ്റുവാങ്ങുന്നത്. മികച്ച വനിതാ താരമായി ഇന്ത്യയുടെ സ്മൃതി മന്ഥാനയും തെരഞ്ഞെടുക്കപ്പെട്ടു. മന്ദാനയുടെ ആദ്യ നേട്ടമാണിത്. കോലിക്കൊപ്പം മറ്റ് അഞ്ച് താരങ്ങള്‍കൂടി ഈ പട്ടികയില്‍ ഇടം നേടി. ഇംഗ്ലീഷ് താരങ്ങളായ ജോസ് ബട്ലര്‍, സാം കുറന്‍, റോറി ബേണ്‍സ്, ടമ്മി ബ്യൂമോണ്ട് എന്നിവരാണ് മറ്റു താരങ്ങള്‍. ഇതേ പുരസ്‌കാരം ഡോണ്‍ ബ്രാഡ്മാന്‍ 10 തവണയും ജാക്ക് ഹോബ്സ് 8 തവണയും സ്വന്തമാക്കിയിട്ടുണ്ട്.