ഇന്ത്യയുടെ ഓറഞ്ച് ജേഴ്‌സി; ടീമിന്റെ വിജയ തുടര്‍ച്ച ഇല്ലാതാക്കിയെന്ന് മെഹബൂബ മുഫ്തി

ഇന്ത്യയുടെ ഓറഞ്ച് ജേഴ്‌സി; ടീമിന്റെ വിജയ തുടര്‍ച്ച ഇല്ലാതാക്കിയെന്ന് മെഹബൂബ മുഫ്തി ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ ആവേശ പോരാട്ടത്തില്‍ ഇന്ത്യ 31 റണ്‍സിന് തോറ്റതിന് പിന്നാലെ ടീമിന്റെ ജേഴ്‌സിയെ പഴിചാരി ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ജേഴ്‌സിയുടെ നിറം മാറ്റാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിജയ തുടര്‍ച്ച ഇല്ലാതാക്കിയെന്ന് മെഹബൂബ ട്വിറ്ററിലൂടെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ‘എന്നെ അന്ധവിശ്വാസിയെന്ന് വിളിച്ചോളൂ, പക്ഷെ ഇന്ത്യയുടെ വിജയതൃഷ്ണ പുതിയ ജേഴ്‌സി ഇല്ലാതാക്കി’-മെഹബൂബ കുറിച്ചു. ഇന്ത്യന്‍ ടീമിന്റെ പുതിയ ഓറഞ്ച് ജേഴ്‌സിക്കെതിരെ പലതരത്തിലുള്ള വിവാദങ്ങളും ഉയര്‍ന്ന് വന്നിരുന്നു. ഇംഗ്ലണ്ടിന്റെത് നീല ജേഴ്‌സി ആയതിനാലാണ് ഇന്ത്യയ്ക്ക് ഐസിസി പ്രകാരം രണ്ടാം ജേഴ്‌സിയില്‍ കളിക്കേണ്ടി വന്നത്.

പരിക്ക് വീണ്ടും വില്ലനായി; വിജയ് ശങ്കര്‍ ലോകകപ്പില്‍ നിന്ന് പുറത്ത്

പരിക്ക് വീണ്ടും വില്ലനായി; വിജയ് ശങ്കര്‍ ലോകകപ്പില്‍ നിന്ന് പുറത്ത് ലണ്ടന്‍: കാല്‍ വിരലിന് പരിക്കേറ്റ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ വിജയ് ശങ്കര്‍ ലോകകപ്പ് ടീമില്‍ നിന്ന് പുറത്ത്. നെറ്റ്‌സില്‍ പരിശീലനത്തിനിടെ ജസ്പ്രീത് പുമ്രയുടെ പന്ത് കൊണ്ടാമ് താരത്തിന് പരിക്കേറ്റത്. ഇന്നലെ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ താരം കളിച്ചിരുന്നില്ല. വിജയ് ശങ്കറിന് പകരം കര്‍ണാടക ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ ഇന്ത്യന്‍ സ്‌ക്വാഡില്‍ എത്തുമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമല്ല. ടൂര്‍ണമെന്റില്‍ ഇനി പങ്കെടുക്കാന്‍ കഴിയില്ല, ശങ്കര്‍ നാട്ടിലേക്ക് മടങ്ങുകയാണ്’ എന്നും ബിസിസിഐ വൃത്തങ്ങള്‍ പിടിഐയോട് പറഞ്ഞു. ഈ ലോകകപ്പില്‍ പരിക്കേറ്റ് പുറത്താകുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് വിജയ് ശങ്കര്‍. നേരത്തെ ഓപ്പണര്‍ ശിഖര്‍ ധവാന്‍ കൈവിരലിന് പരിക്കേറ്റ് ലോകകപ്പില്‍ നിന്ന് പുറത്ത് പോയിരുന്നു.

ധോണിയെയും ജാദവിനെയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍

ധോണിയെയും ജാദവിനെയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ എഡ്ജ്ബാസ്റ്റണ്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരെ 31 റണ്‍സിന് പരാജയപ്പെട്ട ഇന്ത്യന്‍ ടീമിനെ പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരികയാണ്. അത്തരത്തില്‍ ധോണിയെയും ജാദവിനെയും വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലി. ഇരുവരുടെയും ബാറ്റ് ചെയ്യുന്നതിനുള്ള മെല്ലെപോക്കിനെ വിമര്‍ശിച്ചാണ് ഗാംഗുലി രംഗത്തെത്തിയിരിക്കുന്നത്. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുമ്പോള്‍ ഇങ്ങനെയല്ല ബാറ്റ് ചെയ്യേണ്ടതെന്ന് തുറന്നടിച്ചു മത്സരത്തില്‍ കമന്റേറ്റര്‍ കൂടിയായിരുന്ന ഗാംഗുലി. സിംഗിളുകളില്‍ തൃപ്തിപ്പെട്ടതിന് പകരം സിക്‌സറിന് ശ്രമിച്ച് പുറത്താവുകയായിരുന്നു ഭേദമമെന്നും ഗാംഗുലി പറഞ്ഞു. ധോണിയുടെ സമീപനം അമ്പരപ്പിച്ചതായി ഇന്ത്യന്‍ മുന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറും അഭിപ്രായപ്പെട്ടു. എഡ്ജ്ബാസ്റ്റണില്‍ 31 റണ്‍സിനായിരുന്നു ഇന്ത്യയുടെ പരാജയം. ഇന്ത്യ 50 ഓവറില്‍ 306-5 എന്ന സ്‌കോറില്‍ പോരാട്ടം അവസാനിപ്പിക്കുമ്പോള്‍ ധോണിയും(31 പന്തില്‍ 42) കേദാറുമായിരുന്നു(13 പന്തില്‍ 12) ക്രീസില്‍. ഇംഗ്ലണ്ടിനെതിരെ 338 റണ്‍സ്…

ഇന്ത്യയ്ക്ക് ആദ്യ തോല്‍വി;31 റണ്‍സിന് വീഴ്ത്തി ഇംഗ്ലണ്ട്

ബര്‍മിങ്ഹാം: ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരെ 338 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് 31 റണ്‍സിന്റെ തോല്‍വി. മറുപടി ബാറ്റിങില്‍ ഇന്ത്യ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സില്‍ കളി അവസാനിച്ചു. ഇന്ത്യയുടെ ആദ്യ തോല്‍വിയാണിത്. 33 പന്തില്‍ നാലുബൗണ്ടറി സഹിതം 45 റണ്‍സുമായി ഹാര്‍ദിക് പാണ്ഡ്യയാണ് അഞ്ചാമനായി പുറത്തായത്. ലോകേഷ് രാഹുല്‍ (പൂജ്യം), രോഹിത് ശര്‍മ (102), വിരാട് കോലി (66), ഋഷഭ് പന്ത് (32) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. ഇന്ത്യയ്ക്കായി വിരാട് കോലി രോഹിത് ശര്‍മ സഖ്യം രണ്ടാം വിക്കറ്റില്‍ 138 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഈ ലോകകപ്പില്‍ ഏതൊരു വിക്കറ്റിലുമായി ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണിത്. ഇംഗ്ലണ്ടിനായി ലിയാം പ്ലങ്കറ്റ് മൂന്നും ക്രിസ് വോക്‌സ് രണ്ടും വിക്കറ്റ് വീഴ്ത്തി. 45 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 267 റണ്‍സ് എന്ന നിലയിലാണ്…

ഇന്ത്യയ്ക്ക് 338 റണ്‍സ് വിജയ ലക്ഷ്യം; മുഹമ്മദ് ഷമിക്ക് അഞ്ചു വിക്കറ്റ്

ഇന്ത്യയ്ക്ക് 338 റണ്‍സ് വിജയ ലക്ഷ്യം; മുഹമ്മദ് ഷമിക്ക് അഞ്ചു വിക്കറ്റ് ബര്‍മിങ്ഹാം: ഇന്ത്യയ്ക്ക് 338 റണ്‍സ് വിജയ ലക്ഷ്യം; മുഹമ്മദ് ഷമിക്ക് അഞ്ചു വിക്കറ്റ്. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സ് കടന്നു. എട്ടു പന്തില്‍ 20 റണ്‍സെടുത്ത ജോസ് ബട്ലര്‍ അവസാന ഓവറുകളില്‍ റണ്‍റേറ്റ് കൂട്ടി. ഒടുവില്‍ മുഹമ്മദ് ഷമി തന്നെ സ്വന്തം പന്തില്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. 46 പന്തില്‍ 62 റണ്‍സുമായി ബെന്‍ സ്റ്റോക്ക്സ് ക്രീസിലുണ്ട്. 54 പന്തില്‍ 44 റണ്‍സെടുത്ത് ജോ റൂട്ടും പിന്തുണ നല്‍കി. മുഹമ്മദ് ഷമിയാണ് റൂട്ടിനേയും പുറത്താക്കിയത്. യുസ്വേന്ദ്ര ചാഹല്‍ 10 ഓവറില്‍ വഴങ്ങിയത് 88 റണ്‍സാണ്. ഇന്ത്യന്‍ സ്പിന്നറുടെ ഏറ്റവും മോശം ബൗളിങ്ങാണിത്. ഒരു റണ്‍ മാത്രമെടുത്ത ഇയാന്‍ മോര്‍ഗനെ മുഹമ്മദ് ഷമി തിരിച്ചയച്ചു. ഒമ്പത് പന്തായിരുന്നു ഇംഗ്ലീഷ് ക്യാപ്റ്റന്റെ ആയുസ്. കേദര്‍ ജാദവ് ക്യാച്ചെടുത്തു.…

ഇന്ത്യന്‍ ടീമിന്റെ ഓറഞ്ച് ജേഴ്‌സിക്കെതിരായ ട്രോളുകള്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍

ഇന്ത്യന്‍ ടീമിന്റെ ഓറഞ്ച് ജേഴ്‌സിക്കെതിരായ ട്രോളുകള്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ പുതിയ എവേ ജേഴ്‌സി പുറത്തിറക്കിയതിനു പിന്നാലെ, ജേഴ്‌സിയ്ക്ക് ട്രോളോട് ട്രോള്‍ തന്നെയായിരുന്നു. ഓറഞ്ചും കടുംനീല നിറവും കലര്‍ന്നതാണ് ജേഴ്സി. പിന്നില്‍ മുഴുവനായും ഓറഞ്ച് നിറവും മുന്‍പില്‍ കടുംനീലയുമാണ്. എന്നാല്‍ ജേഴ്‌സിയിലെ ഓറഞ്ച് നിറമാണ് ട്രോളുകള്‍ക്ക് താരണം. ഇതിന് പിന്നാലെ ജേഴ്സിക്ക് ഐ.ഒ.സിയുടെ പെട്രോള്‍ പമ്പ് ജീവനക്കാരുടെ യൂണിഫോമിനോടുള്ള സാമ്യം ചൂണ്ടിക്കാട്ടിയായി ട്രോളുകള്‍. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയുടെ ഓറഞ്ച് ജേഴ്സിയ്ക്കെതിരെ ഉയര്‍ന്ന ട്രോളുകള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍. രാജ്യത്തെ ഒരുമിപ്പിക്കുന്ന നിറങ്ങള്‍. ടീം ഇന്ത്യയ്ക്കായി ഹൃദയം നിറഞ്ഞ് കൈയടിക്കൂ എന്ന് ഐഒസി ട്വീറ്റ് ചെയ്തു. ഐസിസി ടൂര്‍ണമെന്റുകളില്‍ ടീമുകള്‍ക്ക് ഹോം എവേ ജേഴ്സികള്‍ ഈ ലോകകപ്പ് മുതലാണ് ഐ.സി.സി ഏര്‍പ്പെടുത്തിയത്. ഇന്ന് ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മത്സരത്തിലാണ് ടീം…

‘ജീവിതക്കാലം മുഴുവന്‍ അവന്‍ ഫുട്‌ബോള്‍ കളിക്കട്ടെ’; ആശംസയുമായി ഇതിഹാസ താരം

‘ജീവിതക്കാലം മുഴുവന്‍ അവന്‍ ഫുട്‌ബോള്‍ കളിക്കട്ടെ’; ആശംസയുമായി ഇതിഹാസ താരം മെസിയുടെ ജന്മദിനത്തില്‍ ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡോ ആശംസയുമായി എത്തി. മെസി ഒരു നൂറു വര്‍ഷം കൂടി ജീവിച്ചിരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് താരം പറഞ്ഞു. ട്വിറ്ററിലാണ് ആശംസയുമായെത്തിയത്. ‘മെസിയ്ക്ക് ജന്മദിനാശംസകള്‍, മെസി ഒരു നൂറു വര്‍ഷക്കാലം കൂടി ജീവിച്ചിരിക്കണമെന്നാണ് എന്റെ ആഗ്രഹം. ജീവിതകാലം മുഴുവന്‍ ഫുട്ബോള്‍ കളിച്ചിരിക്കാനാണ് എനിക്ക് മെസ്സിയോട് പറയാനുള്ളത്. കാരണം മെസിയുടെ കളി കാണാന്‍ ഈ ലോകം ഇഷ്ടപ്പെടുന്നു’ റൊണാള്‍ഡോ പറയുന്നു. മെസി രാജ്യത്തിന് വേണ്ടി കളിക്കുന്നില്ല എന്ന ആരോപണത്തിനും റൊണാള്‍ഡോ ഈ അഭിമുഖത്തില്‍ മറുപടി പറയുന്നുണ്ട്. ‘അര്‍ജന്റീനയ്ക്കായി കളിക്കുന്ന മെസിയേയും ബാഴ്സയ്ക്കായി കളിക്കുന്ന മെസിയേയും താരതമ്യം ചെയ്യുന്നത് തികച്ചു അനാവശ്യ കാര്യമാണ്. മെസിക്ക് ബാഴ്സയില്‍ തന്റെ സഹതാരങ്ങളോടൊപ്പം പരിശീലനത്തിലേര്‍പ്പെടാന്‍ ദിവസേന സമയമുണ്ട്. അത്കൊണ്ട് തന്നെ ബാഴ്സയില്‍ അദ്ദേഹത്തിന്റെ മികച്ച പ്രകടനം കാഴ്ച…

‘വിജയ് ശങ്കറെ ഒഴിവാക്കരുത്, പന്തിനെ കുറിച്ച് ചിന്തിക്കുകയേ ചെയ്യരുത്’; പരിഹസിച്ച് കെവിന്‍ പീറ്റേഴ്‌സണ്‍

‘വിജയ് ശങ്കറെ ഒഴിവാക്കരുത്, പന്തിനെ കുറിച്ച് ചിന്തിക്കുകയേ ചെയ്യരുത്’; പരിഹസിച്ച് കെവിന്‍ പീറ്റേഴ്‌സണ്‍ ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റ് ഇന്ത്യന്‍ ടീമില്‍ നാലാം നമ്പര്‍ എന്നും ഒരു വലിയ തലവേദന തന്നെയാണ്. നാലാം നമ്പറിലുള്ള വിജയ് ശങ്കറിന്റെ കഴിഞ്ഞ കളികളിലെ മോശം പ്രകടനം കാരണം വിജയിയെ മാറ്റാന്‍ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ ടീമിന് പരിഹാസം കലര്‍ന്ന ഒരു നിര്‍ദേശം നല്‍കിയിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് താരം കെവിന്‍ പീറ്റേഴ്സണ്‍. ശിഖര്‍ ധവാന് പകരം ഇന്ത്യന്‍ ടീമിലെത്തിയ താരമാണ് ഋഷഭ് പന്ത്. എന്നാല്‍ ഇതുവരെ കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. മോശം ഫോമിലുള്ള വിജയ് ശങ്കറിന് തുടര്‍ച്ചയായി അവസരം നല്‍കുന്നുമുണ്ട്. ലോകകപ്പില്‍ മൂന്ന് മത്സരങ്ങള്‍ കളിച്ചിട്ടും മികച്ച പ്രകടനമൊന്നും ശങ്കറിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ഇന്ത്യയുടെ ഈ അവസ്ഥയ്ക്കാണ് പരിഹാസത്തോടെ പീറ്റേഴ്സണ്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. നാളെയാണ് ഇന്ത്യ- ഇംഗ്ലണ്ട് മത്സരമെന്നുള്ളതും നാം ഓര്‍ക്കേണ്ടതാണ്.…

വിന്‍ഡീസിനെ മലര്‍ത്തിയടിച്ച് ഇന്ത്യ; 125 റണ്‍സിന്റെ വിജയ നേട്ടം

വിന്‍ഡീസിനെ മലര്‍ത്തിയടിച്ച് ഇന്ത്യ; 125 റണ്‍സിന്റെ വിജയ നേട്ടം മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ പോരാട്ടത്തില്‍ 269 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന വെസ്റ്റിന്‍ഡീസിന് ബാറ്റിങ് തകര്‍ച്ച. ബാറ്റിങ്ങില്‍ തകര്‍ന്ന വിന്‍ഡീസിനെ 125 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തുവിട്ടത്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയുടെ മുന്നില്‍ തകര്‍ന്നടിഞ്ഞ വിന്‍ഡീസ് 34.2 ഓവറില്‍ 143 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യന്‍ വിജയം 125 റണ്‍സിന്. റണ്‍ അടിസ്ഥാനത്തില്‍ ഈ ലോകകപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ വിജയമാണിത്. ഇതോടെ ഏഴു മല്‍സരങ്ങളില്‍നിന്ന് 11 പോയിന്റുമായി ഇന്ത്യ ഓസീസിനു മാത്രം പിന്നില്‍ രണ്ടാമതെത്തി. 27ാം ഓവറിന്റെ ആദ്യ രണ്ടു പന്തുകളില്‍ കാര്‍ലോസ് ബ്രാത്ത്വെയ്റ്റ് (അഞ്ചു പന്തില്‍ ഒന്ന്), ഫാബിയന്‍ അലന്‍ (പൂജ്യം) എന്നിവരെ പുറത്താക്കി ജസ്പ്രീത് ബുമ്രയാണ് വിന്‍ഡീസിനെ തകര്‍ത്തത്. 27 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സ് എന്ന നിലയിലാണ് വിന്‍ഡീസ്. ഷിമ്രോണ്‍…

സച്ചിനെ മറികടന്ന് കോഹ്‌ലി; പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി താരം

സച്ചിനെ മറികടന്ന് കോഹ്‌ലി; പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി താരം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി സൂപ്പര്‍ താരങ്ങളെ പിന്നിലാക്കി റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്. സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെയും ബ്രയാന്‍ ലാറയുടെയും റെക്കോര്‍ഡാണ് കോഹ്‌ലി മറികടന്നത്. ഏറ്റവും വേഗം ഇരുപതിനായിരം റണ്‍സ് നേടുന്ന താരമായാണ് കോഹ്‌ലി ഇപ്പോള്‍ മാറിയത്. ഇരുപതിനായിരം റണ്‍സ് പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് കോഹ്‌ലി. ഇരുപതിനായിരം റണ്‍സ് പൂര്‍ത്തിയാക്കിയ താരങ്ങളില്‍ പന്ത്രണ്ടാമനാണ് കോഹ്‌ലി. തന്റെ 417-ാം ഇന്നിങ്‌സിലാണ് കോഹ്‌ലി ഈ നേട്ടം കൈവരിച്ചത്. സച്ചിനും ലാറയും 453 ഇന്നിങ്‌സുകളില്‍ നിന്നാണ് ഇരുപതിനായിരം റണ്‍സ് നേടിയത്. വിന്‍ഡീസിനെതിരായ മത്സരത്തില്‍ 37 റണ്‍സിലെത്തിയപ്പോഴാണ് കോഹ്‌ലി ഇരുവരെയും പിന്നിലാക്കിയത്. ടെസ്റ്റില്‍ 6613 ഉം ടിട്വന്റിയില്‍ 2263 ഉം റണ്‍സാണ് കോഹ്‌ലി നേടിയത്. വിന്‍ഡീസിനെതിരായ മത്സരത്തിന് ഇറങ്ങുംമുന്‍പ് 231 ഏകദിനങ്ങളില്‍ നിന്ന് 11087 റണ്‍സായിരുന്നു കോഹ്‌ലിയുടെ റണ്‍സ്.