അധ്യാപകരെ ‘നിഷ്ഠ’ പഠിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

അധ്യാപകരെ ‘നിഷ്ഠ’ പഠിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ അധ്യാപകരെ പരിശീലിപ്പിക്കാന്‍ പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. ലോകത്തെ തന്നെ ഏറ്റവും വലിയ പരിശീലന പദ്ധതിയാണ് കേന്ദ്രമാനവവിഭവശേഷി മന്ത്രാലയം ആവിഷ്ക്കരിച്ചിരിക്കുന്നത്‌. അധ്യാപകര്‍ക്ക് പരിശീലനം നല്‍കാന്‍ ‘നിഷ്ഠ’ (നാഷണല്‍ ഇനിഷ്യേറ്റിവ് ഓണ്‍ സ്‌കൂള്‍ ടീച്ചേഴ്‌സ് ഹെഡ് ഹോളിസ്റ്റിക് അഡ്വാന്‍സ്‌മെന്റ്)ക്കാണ് തുടക്കമിടുന്നത്. ഓഗസ്റ്റ് 22ന് പദ്ധതിക്ക് തുടക്കമാകും. നാല്‍പതു ലക്ഷം അധ്യാപകരാണ് പരിശീലനത്തിന്റെ ഭാഗമാവുക. രാജ്യത്തെ വിദ്യാഭ്യാസ ഗുണ നിലവാരം ഉയര്‍ത്താന്‍ ഉദ്ദേശിച്ചുള്ളതാണ് പുതിയ പരിശീലന പദ്ധതി. പാഠ്യപദ്ധതിയില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്തുന്നതിന്റെ ഭാഗമായികൂടിയാണ് പ്രത്യേക പരിശീലന പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. രാജ്യത്തെ ഇരുപതിനായിരത്തോളം വരുന്ന ട്രെയിനിംഗ് ഇന്‍സ്ടിട്യൂട്ടുകള്‍ വഴിയാകും അധ്യാപകര്‍ക്ക് പരിശീലനം നല്‍കുക. അധ്യാപകരുടെ നൈപുന്ന്യം കാലാനുസൃതമായി മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും കേന്ദ്രമാനവവിഭവശേഷി വികസന മന്ത്രാലയം അറിയിച്ചു.

ബിഗ് ബോസില്‍ ആത്മഹത്യ ശ്രമം; താരത്തെ പുറത്താക്കി

ബിഗ് ബോസില്‍ ആത്മഹത്യ ശ്രമം; താരത്തെ പുറത്താക്കി ബിഗ്‌ ബോസിന്റെ തമിഴ് പതിപ്പില്‍ ആത്മഹത്യാ ശ്രമം. ബിഗ്‌ ബോസില്‍ മത്സരാര്‍ത്ഥിയായ നടിയാണ് ആത്മഹത്യാ ശ്രമം നടത്തിയത്. സഹ മത്സരാര്‍ത്ഥികളുമായുണ്ടായ തര്‍ക്കമാണ് നടിയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൈത്തണ്ടയിലെ ഞരന്പ് മുറിച്ചാണ് നടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്‌. തമിഴ് നടി മധുമിതയാണ് ബിഗ്‌ ബോസ് റീയാലിറ്റി പരിപാടിക്കിടെ ആത്മഹത്യാ ശ്രമം നടത്തിയത്. സംഭവം വിവാദമായതോടെ നടിയെ ബിഗ്‌ ബോസില്‍ നിന്നും പുറത്താക്കി. ഇന്ത്യയില്‍ തന്നെ ഏറെ ഹിറ്റായ ടെലിവിഷന്‍ ഷോയാണ് ബിഗ്ബോസ്. തമിഴില്‍ ബിഗ്ബോസിന്‍റെ മൂന്നാം പതിപ്പിലാണ് ഏറെ വിവാദവും വിമര്‍ശനവും നേരിട്ട സംഭവം ഉണ്ടായത്. ഉലക നായകന്‍ കമലഹാസനാണ് തമിഴ് ബിഗ്ബോസിന്റെ അവതാരകന്‍. ഈ സംഭവത്തില്‍ താന്‍ ഏറെ ദുഖിതനാണെന്നും സ്വയം മുറിവേല്‍പ്പിച്ച് മറ്റുള്ളവരെ കാണിക്കുന്നത് മോശം പ്രവര്‍ത്തിയാണെന്നും കമലഹാസന്‍ അഭിപ്രായപ്പെട്ടു. വൈള്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ…

ധോണിയുടെ വാഹനശേഖരത്തിലെ പുതിയഅതിഥി; ഇന്ത്യയിൽ ആദ്യത്തേതും

ധോണിയുടെ വാഹനശേഖരത്തിലെ പുതിയഅതിഥി; ഇന്ത്യയിൽ ആദ്യത്തേതും റാഞ്ചി: ധോണിയുടെ വാഹനശേഖരത്തിലെ പുതിയഅതിഥിയെത്തി, മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയുടെ വാഹനങ്ങളോടുള്ള കമ്പം ആരാധകര്‍ക്കെല്ലാം അറിയാം. ഇപ്പോഴിതാ ധോണിയുടെ വാഹനശേഖരത്തില്‍ പുതിയ ഒരു അതിഥി കൂടി എത്തിയിരിക്കുന്നു. ജീപ്പിന്റെ ഗ്രാന്‍ഡ് ഷെറോക്കി ട്രാക്ക്വാക്ക് എസ്‌യു‌വി ആണ് ധോണി സ്വന്തമാക്കിയത്. ഇന്ത്യയില്‍ ഈ വാഹനം വാങ്ങുന്ന ആദ്യ വ്യക്തിയാണ് ധോണിയെന്ന് ഭാര്യ സാക്ഷി ധോണി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. വീട്ടിലേക്ക് സ്വാഗതം, നിങ്ങളുടെ പുതിയ കളിപ്പാട്ടം എത്തിയിരിക്കുന്നു മഹി, താങ്കളെ ശരിക്കും മിസ് ചെയ്യുന്നു, പുതിയ അതിഥിയുടെ ഇന്ത്യന്‍ പൗരത്വത്തിനായി കാത്തിരിക്കുന്നു, ഇന്ത്യയിലെ ആദ്യത്തെയും ഒരേയൊരു കാറുമാണിത് എന്നായിരുന്നു സാക്ഷി ധോണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. 75.15 ലക്ഷംയ മുതല്‍ 88.69 രൂപവരെയാണ് കാറിന്റെ ഏകദേശ വില. എന്നാൽ കശ്മിരിര്‍ സൈനിക സേവനത്തിന് പോയ ധോണി ഇപ്പോള്‍ പാരാച്യൂട് റെജിമെന്റിനൊപ്പം…

ഹാര്‍മണി ഒഎസ്; ഓപ്പറേറ്റിംങ് സിസ്റ്റവുമായി വാവ്വെ

ഹാര്‍മണി ഒഎസ്; ഓപ്പറേറ്റിംങ് സിസ്റ്റവുമായി വാവ്വെ ബീജിംഗ്: സ്വന്തം ഓപ്പറേറ്റിംങ് സിസ്റ്റവുമായ് വാവെ രം​ഗത്ത്, ആന്‍ഡ്രോയ്ഡിന് വെല്ലുവിളി ഉയര്‍ത്തി തങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രഖ്യാപിച്ച് വാവ്വെ. ഗൂഗിളിന്‍റെ ആന്‍ഡ്രോയ്ഡില്‍ നിന്നും വിലക്കിയ നടപടിയില്‍ പ്രതിഷേധിച്ച് ഇത്തരം ഒരു മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്‍റെ പ്രഖ്യാപനം നേരത്തെ വാവ്വെ നടത്തിയിരുന്നു. എന്നാല്‍ ഇത് ആദ്യമായാണ് ഇതിന്‍റെ വിവരങ്ങള്‍ വ്യക്തമാക്കിയത്. ഹാര്‍മണി ഒഎസ് എന്നാണ് ഇപ്പോള്‍ വാവ്വെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് നല്‍കിയിരിക്കുന്ന പേര്. വാവ്വേയുടെ ഏറ്റവും ജനപ്രിയമായ ഫോണുകളില്‍ എല്ലാം ഈ ഒഎസ് ആയിരിക്കും. വാവ്വേ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്ക് വിലക്കുള്ള രാജ്യങ്ങളിലായിരിക്കും ഇത് ഉപയോഗിക്കുക. വാവ്വേ തുടര്‍ന്നും ആന്‍ഡ്രോയ്ഡ് തങ്ങളുടെ ഫോണുകളില്‍ ഉപയോഗിക്കും. എന്നാല്‍ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്ക് മാറുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനും സാധിക്കും രീതിയിലാണ് ഇനി ഫോണ്‍ രൂപപ്പെടുത്തുക. നാളുകൾക്ക് മുൻപ് ആന്‍ഡ്രോയ്ഡ് നിരോധനം വന്നതോടെ വന്‍ തിരിച്ചടിയാണ് വാവ്വെയ്ക്ക്…

സന്തോഷവതികളായിരിക്കാന്‍ ആഗ്രഹിക്കുന്നോ? എങ്കില്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ

സന്തോഷവതികളായിരിക്കാന്‍ ആഗ്രഹിക്കുന്നോ? എങ്കില്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ സന്തോഷവതികളായിരിക്കാൻ കഴിക്കൂ ഈ ഭക്ഷണങ്ങൾ മനസിനെ സ്വാധീനിക്കാൻ ഭക്ഷണത്തിനാകുമോ? പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളുടെ മനസ്സിനെ നിയന്ത്രിക്കാന്‍ ഭക്ഷണത്തിന് കഴിയുമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതിനായി ദിനവും ​ഗുണവും പോഷകവും ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്ന സ്ത്രീകള്‍ക്ക് വളരെ പോസിറ്റീവായി ജീവിക്കാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ പഠനത്തിലൂടെ പറയുന്നത്. കൂടാതെ ന്യൂയോര്‍കിലെ ബിഗാംടണ്‍ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ആകെ 563 (48% പുരുഷന്‍മാരും 52% സ്ത്രീകളും) പേരിലാണ് പഠനം നടത്തിയത്. ഒരു സ്ത്രീയുടെ മൂഡിനെ സ്വാധീനിക്കാന്‍ പോഷകാഹാരത്തിന് സാധിക്കും. പോഷകം കുറഞ്ഞ ആഹാരം കഴിക്കുന്ന സ്ത്രീകളില്‍ വിഷാദം പോലുളള രോഗങ്ങള്‍ വരാനുളള സാധ്യതയുണ്ടെന്നും പഠനത്തില്‍ പറയുന്നു. അതിനാല്‍ സ്ത്രീകള്‍‌ ഭക്ഷണ കാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണം. നല്ല പോഷകാഹാരവും ഇല കറികളും പയര്‍ വര്‍ഗങ്ങളും പഴങ്ങും ഡയറ്റില്‍ ഉള്‍പ്പെടുത്തണം.

ഉപയോ​ഗ്താക്കൾക്ക് സൗജന്യ നെറ്റ് നൽകുമെന്ന സന്ദേശം ; സത്യാവസ്ഥ ഇതാണ്

പത്താം വാര്‍ഷികത്തില്‍, വാട്സാപ്പ് 1000 ജിബി ഡാറ്റ ഉപയോക്താക്കള്‍ക്ക് സൗജന്യമായി നല്‍കുമെന്ന രീതിയിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ വ്യാജമെന്ന് റിപ്പോർട്ട്. സന്ദേശം സത്യമല്ല, തട്ടിപ്പിനിരയാവരുതെന്നു സൈബര്‍ സുരക്ഷാ സ്ഥാപനമായ ഇസെറ്റിനെ ഉദ്ധരിച്ച് പ്രമുഖ ദേശീയ മാധ്യമം ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നു. സൈബര്‍ കുറ്റവാളികള്‍ക്ക് പരസ്യ വരുമാനം ലഭിക്കുന്നതിനായി മാത്രമാണ് സന്ദേശത്തിന് ഒപ്പമുള്ള ലിങ്ക് പ്രവര്‍ത്തിക്കുന്നത്. മാല്‍വെയറുകള്‍ ഇതിന് പിന്നിലുള്ളതായി കണ്ടെത്താനായില്ലെന്നും ഇസെറ്റിലെ ഗവേഷകര്‍ പറയുന്നു. ഈ സന്ദേശം ലഭിക്കുന്നവര്‍ ലിങ്ക് തുറക്കരുത്. മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്യരുതെന്നും സംശയാസ്പദമായ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു 1000 ജിബി സൗജന്യമായി നല്‍കുമെന്ന തരത്തിൽ ഒരു ലിങ്കടങ്ങുന്ന സന്ദേശമാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന സര്‍വ്വേ പൂര്‍ത്തിയാക്കുകയും,30 പേര്‍ക്ക് സന്ദേശം വാട്സാപ്പിലൂടെ അയക്കുകയും ചെയ്താല്‍ ഡാറ്റ ലഭിക്കുമെന്നായിരുന്നു പ്രചാരണം.

മനസ് കൊണ്ടു ടൈപ്പ് ചെയ്യാവുന്ന സാങ്കേതിക വിദ്യയുമായി ഫേസ്ബുക്ക് എത്തുന്നു

മനസ് കൊണ്ടു ടൈപ്പ് ചെയ്യാവുന്ന സാങ്കേതിക വിദ്യയുമായി ഫേസ്ബുക്ക്. ബ്രെയിന്‍ കംപ്യൂട്ടര്‍ ഓഗ്മെന്റഡ് റിയാലിറ്റി ഇന്റര്‍ഫേസ് ഉപകരണം വികസിപ്പിക്കാനാണ് ഫേസ്ബുക്കിന്റെ ലക്ഷ്യം. ഉപയോക്താക്കളെ മനസു കൊണ്ട് ടൈപ്പ് ചെയ്യാന്‍ സഹായിക്കുന്ന പദ്ധതിയെക്കുറിച്ച് 2017-ല്‍ നടന്ന എഫ്8 ഡെവലപ്പര്‍ കോണ്‍ഫറന്‍സിലാണ് ഫേസ്ബുക്ക് പ്രഖ്യാപിച്ചത്. കാലിഫോര്‍ണിയ, സാന്‍ഫ്രാന്‍സിസ്‌കോ സര്‍വകലാശാലയിലെ ഗവേഷകരുടെ സഹായത്തോടെയാണ് ഇത് വികസിപ്പിക്കുന്നത്. ശരീരത്തില്‍ ധരിച്ച്‌ മനസില്‍ സ്വയം സംസാരിച്ചു കൊണ്ട് ടൈപ്പ് ചെയ്യാന്‍ സഹായിക്കുന്ന ഉപകരണമായിരിക്കും ഇത്. തലച്ചോറില്‍ നിന്നും വാക്കുകള്‍ ഡീകോഡ് ചെയ്തെടുക്കാൻ ഗവേഷകർക്ക് കഴിഞ്ഞിട്ടുണ്ട്. കൂടുതല്‍ വലിയ വാചകങ്ങള്‍ തലച്ചോറില്‍ നിന്നും തര്‍ജമ ചെയ്തെടുക്കാനുള്ള ശ്രമങ്ങളിലാണ് ഇവര്‍. 1000 വാക്കുകളുപയോഗിച്ച്‌ മിനിറ്റില്‍ 100 വാക്കുകള്‍ ഡീകോഡ് ചെയ്തെടുക്കാമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

ഗവ:ഐ.ടി.ഐ കളമശേരിയില്‍ 10 ദിവസത്തെ സൗജന്യ ക്ലാസ്

ഗവ:ഐ.ടി.ഐ കളമശേരിയില്‍ 10 ദിവസത്തെ സൗജന്യ ക്ലാസ് കൊച്ചി: സാംസങ് ട്രെയിനിംഗ് കോഴ്‌സുകളായ ഓഡിയോ വീഡിയോ ഇനിഷ്യല്‍ ഇന്‍സ്റ്റലേഷന്‍, ഹോം അപ്ലയന്‍സ് ആന്റ് ഡെമോ എന്നീ വിഷയങ്ങളില്‍ 10 ദിവസത്തെ സൗജന്യ ക്ലാസ് ഗവ:ഐ.ടി.ഐ കളമശേരിയില്‍ ജൂലൈ 29 മുതല്‍ ആഗസ്റ്റ് 10 വരെ നടത്തുന്നു. ഐ.ടി.ഐ/പ്ലസ് ടു പാസായവര്‍ക്ക് കോഴ്‌സില്‍ പങ്കെടുക്കാം. താത്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഐ.ടി.ഐ യിലെ സാംസങ് ട്രെയിനിംഗ് സെന്ററില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 8072524936, 8939385750.

ഇന്ത്യക്കുമാത്രമായി പുത്തൻ പാക്കേജുമായി നെറ്റ്ഫ്ലിക്സ്

ഇന്ത്യക്കുമാത്രമായി പുത്തൻ പാക്കേജുമായി നെറ്റ്ഫ്ലിക്സ് മുംബൈ : ഇന്ത്യയില്‍ മാത്രമായി പുതിയ പാക്കേജ് അവതരിപ്പിച്ച് ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്. ഇന്ത്യയില്‍ തങ്ങളുടെ ഉപയോക്താക്കളുടെ എണ്ണം കൂട്ടാനായി 199 രൂപയുടെ മെയ്ഡ് ഇന്‍ ഇന്ത്യ പാക്കേജാണ് അവതരിപ്പിച്ചത്. മൊബൈല്‍ ഓണ്‍ലി പ്ലാന്‍ ആണ് പുതുതായി അവതരിപ്പിക്കുന്നത്. ഇത് ഒരു ദീര്‍ഘകാല പ്ലാനായാകും ലഭിക്കുക. ഇപ്പോള്‍ നെറ്റ്ഫ്ലിക്സിന്‍റെ പ്ലാനുകള്‍ എടുത്തിട്ടുള്ളവര്‍ക്ക് പുതിയ പ്ലാനിലേക്ക് മാറാനുള്ള അവസരവും ലഭിക്കുന്നതാണ്. അടുത്തിടെ നെറ്റ്ഫ്ലിക്സിന് ഏറ്റവും കൂടുതല്‍ വരിക്കാരുള്ള അമേരിക്കയിൽ വരിക്കാരുടെ എണ്ണം കുറയുന്നു എന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഇന്ത്യയിൽ പുതിയ നീക്കവുമായി നെറ്റ്ഫ്ലിക്സ് രംഗത്തെത്തിയിരിക്കുന്നത്.

ഫോള്‍ഡ് സ്മാർട്ട് ഫോണുമായെത്തുന്നു സാംസങ്

ഫോള്‍ഡ് സ്മാർട്ട് ഫോണുമായെത്തുന്നു സാംസങ് ഗാലക്സി ഫോള്‍ഡ് സ്മാർട്ട് ഫോൺ വീണ്ടും വിപണിയിലെത്തിക്കാൻ തയ്യാറായി സാംസങ്. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് ഫോണിന്റെ അവസാനഘട്ട പരിശോധനകള്‍ പൂര്‍ത്തിയായെന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് ഏഴിന് നടക്കുന്ന ഗാലക്സി നോട്ട് 10 അവതരണ പരിപാടിയില്‍ ഫോണ്‍ അവതരിപ്പിച്ചേക്കും. അല്ലെങ്കിൽ ഗാലക്സി ഫോള്‍ഡിന് വേണ്ടി പ്രത്യേകം പരിപാടി തന്നെ സംഘടിപ്പിക്കാനും സാധ്യതയുണ്ട്. ഏപ്രില്‍ മുതല്‍ ഫോണ്‍ വില്‍പ്പനയ്‌ക്കെത്തുമെന്ന റിപ്പോർട്ടുകൾ ആദ്യം പുറത്തു വന്നുവെങ്കിലും ഫോണിലെ ഫ്ളെക്സിബിള്‍ ഡിസ്പ്ലേയ്ക്ക് തകരാര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ വില്‍പ്പന മാറ്റുകയായിരുന്നു. 7.3 ഇഞ്ച് വലിപ്പമുള്ള ഫ്ളെക്സിബിള്‍ അമോലെഡ് ഡിസ്പ്ലേയാണ് പ്രധാന പ്രത്യേകത. 4.6 ഇഞ്ച് വലിപ്പമുള്ള മറ്റൊരു സ്‌ക്രീനും ഫോണിനുണ്ട്. സ്നാപ്ഡ്രാഗണ്‍ 855 പ്രൊസർ, 5ജി മോഡം എന്നിവ മറ്റു പ്രത്യകതകൾ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.