റിസർവ്ബാങ്ക് നിർണ്ണായക തീരുമാനങ്ങൾ; ഇപ്രകാരം

റിസർവ്ബാങ്ക് നിർണ്ണായക തീരുമാനങ്ങൾ; ഇപ്രകാരം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അധ്യക്ഷനായ ആറംഗ പണനയ അവലോകന സമിതി റിസര്‍വ് ബാങ്കിന്‍റെ ധനനയം പ്രഖ്യാപിച്ചു. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്കായ റിപ്പോ നിരക്കില്‍ റിസര്‍വ് ബാങ്ക് 25 ബേസിസ് പോയിന്‍റ്സിന്‍റെ കുറവ് വരുത്തി. ഇതോടെ 6.0 ആയിരുന്ന റിപ്പോ നിരക്ക് .25 ശതമാനം കുറഞ്ഞ് 5.75 ശതമാനമായി. ഇതോടെ രാജ്യത്തെ ഭവന -വാഹന വായ്പകളുടെ പലിശ നിരക്കുകളില്‍ വാണിജ്യ ബാങ്കുകള്‍ കുറവ് വരുത്തിയേക്കും. 0.10 ശതമാനം മുതല്‍ 0.20 ശതമാനം വരെ കുറവ് വന്നേക്കാമെന്നാണ് ബാങ്കിങ് വിദഗ്ധരുടെ അഭിപ്രായം. നിരക്കുകളില്‍ മാറ്റം വരുത്തിയതിനൊപ്പം ധനനയ നിലപാടിലും റിസര്‍വ് ബാങ്ക് ശ്രദ്ധേയമായ മാറ്റം വരുത്തി. ഏപ്രിലില്‍ ന്യൂട്രലായിരുന്ന ധനനയ നിലപാട് അക്കോമഡേറ്റീവ് എന്ന നിലയിലേക്ക് റിസര്‍വ് ബാങ്ക് മാറിയത്. ജിഡിപിയില്‍ കഴിഞ്ഞ…

കികി ചലഞ്ചിന് ശേഷം എത്തുന്നു വാക്വം ചലഞ്ച്; അത്യന്തം അപകടകാരി

കികി ചലഞ്ചിന് ശേഷം എത്തുന്നു വാക്വം ചലഞ്ച്; അത്യന്തം അപകടകാരി ന്യൂയോര്‍ക്ക്: ലോകമെങ്ങും ഓടുന്ന വാഹനത്തില്‍ നിന്നും ചാടി ഇറങ്ങി ഡാന്‍സ് കളിക്കുന്ന കികി ചലഞ്ച് ഓണ്‍ലൈനില്‍ ഇടക്കാലത്ത് വൈറലായിരുന്നു. എന്നാല്‍ ഇതിന്‍റെ അപകടം തിരിച്ചറിഞ്ഞതോടെ ഇതിന്‍റെ ആവേശം കെട്ടടങ്ങി. പക്ഷെ കാര്യം അവിടെ നിന്നില്ല, ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലും, ട്വിറ്ററിലും വൈറലാകുകയാണ് വാക്വം ചലഞ്ച്. അതീവ അപകടകരം എന്ന് പറയാവുന്ന ഈ ചലഞ്ചിന്‍റെ രീതി ഇങ്ങനെയാണ്. ഈ ​ഗെയിമിനായി ആളുകള്‍ വലിയൊരു ഗാര്‍ബേജ് ബാഗിനുള്ളില്‍ കയറും. അതിനുശേഷം ബാഗിനുള്ളില്‍ ഉള്ള വായു ഒരു വാക്വം ക്ലീനര്‍ ഉപയോഗിച്ച് വലിച്ചെടുക്കും. അപ്പോള്‍ ബാഗിനകത്തെ വായു മുഴുവന്‍ പുറത്തേക്ക് പോയി ബാഗ് ആളുകളുടെ ദേഹത്ത് ഒട്ടിപിടിക്കും. ഇതോടെ അയാള്‍ക്ക് അനങ്ങാന്‍ വയ്യാതെ വരും. കാര്യം ആളുകൾ തമാശക്കായാണെങ്കിലും ഇത്തരത്തിൽ ചെയ്യുമ്പോൾ ഇതിനുപിന്നില്‍ അപകടം നിറഞ്ഞിരിപ്പുണ്ട്. ഈ ചലഞ്ച് ചെയ്ത ഒരു…

സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ചു; 12 വയസുകാരന് ദാരുണാന്ത്യം

സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ചു; 12 വയസുകാരന് ദാരുണാന്ത്യം മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കുന്നത് ഇപ്പോള്‍ സ്ഥിരം വാര്‍ത്തയായി കൊണ്ടിരിക്കുകയാണ്. അത്തരത്തില്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് 12 വയസുകാരന്‍ മരിച്ചു. മധ്യപ്രദേശിലെ ധാര്‍ ജില്ലയിലെ ബദാവാറില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള ലിക്തീഡി ഗ്രാമത്തിലാണ് സംഭവം. അപകടത്തില്‍ ലഖന്‍ സിങ്കര്‍ എന്ന കുട്ടിയാണ് മരിച്ചത്. സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജ് ചെയ്തുകൊണ്ട് കുട്ടി ഗെയിം കളിക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കകം ശബ്ദത്തോടെ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയുടെ ശബ്ദം കേട്ടെത്തിയ ബന്ധുക്കള്‍ ഉടന്‍ കുട്ടിയെ ആശുപുത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൊബൈല്‍ ഫോണിന്റെ ബാറ്ററിയും ചാര്‍ജറും കുത്തിയിട്ടിരുന്ന സ്വിച്ച് ബോര്‍ഡും പൊട്ടിത്തെറിച്ച നിലയിലായിരുന്നു. പൊട്ടിത്തെറിക്ക് ശേഷം കുട്ടി ബോധരഹിതനായി കിടക്കുകയായിരുന്നു. ഫോണിന്റെയും ചാര്‍ജറിന്റെയും സ്വിച്ച് ബോര്‍ഡിന്റെയും അവശിഷ്ടങ്ങള്‍ ചിന്നിച്ചിതറി കിടക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു. മരണം സ്ഥിരീകരിച്ചതോടെ തുടര്‍ നടപടികള്‍ക്ക് ശേഷം ലഖന്റെ മൃതദ്ദേഹം…

വാട്സ് ആപ്പിലെ പിഴവ് കണ്ടെത്തി; സമ്മാനം നേടി മലയാളി വിദ്യാർഥി

വാട്സ് ആപ്പിലെ പിഴവ് കണ്ടെത്തി; സമ്മാനം നേടി മലയാളി വിദ്യാർഥി താരമായി 19കാരൻ , വാട്സ് ആപ്പിലെ ഗുരുതര പിഴവ് കണ്ടെത്തിയ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിക്ക് ഫേസ്ബുക്കിന്‍റെ ആദരം. പത്തനംതിട്ട മൗണ്ട് സിയോണ്‍ കോളേജ് ഓഫ് എന്‍ജിനീയറിങിലെ ബി ടെക് വിദ്യാര്‍ത്ഥിയായ കെ എസ് അനന്തകൃഷ്ണനാണ് ഫെയ്സ്ബുക്കിന്‍റെ അംഗീകാരം ലഭിച്ചത്. ഉപയോക്താക്കള്‍ അറിയാതെ വാട്സ് ആപ്പ് ഫയലുകള്‍ മറ്റുള്ളവര്‍ക്ക് പൂര്‍ണമായും നീക്കം ചെയ്യാമെന്ന പിഴവാണ് 19-കാരനായ അനന്തകൃഷ്ണന്‍ കണ്ടെത്തിയത്. ഏകദേശം രണ്ടുമാസം മുമ്പാണ് വാട്സ് ആപ്പിലെ പിഴവ് അനന്തകൃഷ്ണന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഫേസ്ബുക്ക് അധികൃതരെ ഇക്കാര്യം അറിയിക്കുകയായിരുന്നു. പിന്നീട് രണ്ടുമാസം പിഴവുകള്‍ നിരീക്ഷിച്ച് ബോധ്യപ്പെട്ടതോടെ ഫേസ്ബുക്ക് അധികൃതര്‍ അനന്തകൃഷ്ണനെ സമീപിച്ചു. ഫേസ്ബുക്കിന്‍റെ ഹോള്‍ ഓഫ് ഫെയിം എന്ന അംഗീകാരം ലഭിച്ച അനന്തകൃഷണന് ഫേസ്ബുക്ക് അധികൃതര്‍ 500 ഡോളറും സമ്മാനമായി നല്‍കി. അതായത് ഈ വര്‍ഷത്തെ ഫേസ്ബുക്ക് താങ്ക്സ് പട്ടികയില്‍…

ലൈവ് ട്രെയിന്‍ സ്റ്റാറ്റസ് ഉള്‍പ്പെടെ യാത്രക്കാര്‍ക്ക് മൂന്ന് പുതിയ സവിശേഷതകള്‍ ഒരുക്കി ഗൂഗിള്‍ മാപ്പ്

ലൈവ് ട്രെയിന്‍ സ്റ്റാറ്റസ് ഉള്‍പ്പെടെ യാത്രക്കാര്‍ക്ക് മൂന്ന് പുതിയ സവിശേഷതകള്‍ ഒരുക്കി ഗൂഗിള്‍ മാപ്പ് കഴിഞ്ഞ കാലങ്ങളില്‍ ഗൂഗിള്‍ മാപ്‌സ് പല ഫീച്ചറുകള്‍ ആളുകള്‍ക്ക് പരിചയപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പാരമ്പര്യം നിനിര്‍ത്തി പൊതുഗതാഗതത്തെ ആശ്രയിക്കുന്ന ആളുകള്‍ക്ക് ഗൂഗിള്‍ മാപ്‌സില്‍ മൂന്ന് പുതിയ നാവിഗേഷന്‍ സവിശേഷതകള്‍ ഗൂഗിള്‍ പ്രഖ്യാപിക്കുന്നു. ആദ്യത്തേത് ഒരു ബസിന്റെ ഏകദേശ യാത്രാസമയം, റൂട്ടിലെ തത്സമയ ട്രാഫിക് സ്റ്റാറ്റസ് എന്നിവ നല്‍കുന്നു. മാത്രമല്ല ട്രെയിന്‍ യാത്രയ്ക്കും സമാനമായ സവിശേഷതയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ റിയല്‍-ടൈം ട്രെയ്ന്‍ സ്റ്റാറ്റസ്,അതുപോലെ കാലതാമസം എന്നിവ കാണിക്കുന്നു. അവസാനമായി ഒരു മിക്‌സഡ് മോഡ് നാവിഗേഷന്‍ ഓപ്ഷന്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് മികച്ച എളുപ്പ വഴികള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. തത്സമയ ബസ് യാത്രാവിവരങ്ങള്‍ ബസ് യാത്രയില്‍ നേരിടേണ്ടി വരുന്ന കാലതാമസം, റൂട്ടിലെ തത്സമയ ട്രാഫിക സ്റ്റാറ്റസ് എന്നിവ ഉടന്‍തന്നെ ഗൂഗിള്‍ മാപ്…

BREAKING NEWS: വ്യോമസേന വിമാനം കാണാതായി

വ്യോമസേന വിമാനം കാണാതായി വ്യോമസേനയുടെ വിമാനം കാണാതായി. ഇന്ത്യന്‍ വ്യോമസേനയുടെ എ എന്‍ 32 വിമാനമാണ് കാണാതായത്. അരുണാചല്‍ പ്രദേശിലെ ജോര്‍ഹാട്ട് എയര്‍ ബസില്‍ നിന്നും പോയ വിമാനമാണ് കാണാതായത്. വ്യോമസേന ഉദ്യോഗസ്ഥര്‍ അടക്കം പതിമൂന്ന് പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് ഒരു മണി മുതല്‍ വിമാനവുമായുള്ള ബന്ധം നഷ്ട്ടപ്പെട്ടതായി വ്യോമസേന അറിയിച്ചു. കാനാതായ് വിമാനത്തെ കണ്ടെത്തുന്നതിനായി സുഖോയ് വിമാനം അന്വേഷണ ആരംഭിച്ചതായി വ്യോമസേന വക്താക്കള്‍ അറിയിച്ചു.

നിരോധനത്തിൽ വലഞ്ഞ് വാവേ

അനിശ്ചിതത്വത്തിൽ വാവേ , അമേരിക്കയുടെ നിരോധനം വന്നതിനെ തുടര്‍ന്ന് ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്റായ വാവേയ്ക്ക് മെമ്മറി കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിലും വിലക്ക്. നിരോധനത്തെ തുടര്‍ന്ന് വിവിധ ഗ്ലോബല്‍ സ്റ്റാന്റേര്‍ഡ് സംഘടനകളികള്‍ നിന്നും വാവേയ്ക്ക് താല്‍കാലിക വിലക്കേര്‍പ്പെടുത്തിയിരുന്നു. നിരോധനത്തെ തുടർന്ന് എസ്ഡി കാര്‍ഡുകളുടെ സ്റ്റാന്റേര്‍ഡ് നിശ്ചയിക്കുന്ന എസ്ഡി അസോസിയേഷനിലെയും വൈഫൈ അലയന്‍സ് ഗ്രൂപ്പിലേയും അംഗത്വവും വാവേയ്ക്ക് നഷ്ടമായി. യു.എസ് വാണിജ്യ വകുപ്പിന്റെ ഉത്തരവ് പാലിക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്ന എസ്ഡി കാര്‍ഡ് അസോസിയേഷന്‍ പറഞ്ഞു. വാവേയ്ക്ക് അംഗത്വം നഷ്ടമായതോടെ വാവേയക്ക് വരാനിരിക്കുന്ന ലാപ്‌ടോപ്പുകളിലും സ്മാര്‍ട്‌ഫോണുകളിലും മറ്റ് ഉപകരണങ്ങളിലും മെമ്മറി സെമി കണ്ടക്ടര്‍ സ്റ്റാന്റേര്‍ഡ് നിശ്ചയിക്കുന്ന ജെ.ഇ.ഡി.ഇ.സി. യില്‍ നിന്നും വാവേയെ ഒഴിവാക്കിയിട്ടുണ്ട്. വാവേയ്ക്ക് ആന്‍ഡ്രോയിഡ് സേവനങ്ങള്‍ നല്‍കിവരുന്നത് അവസാനിപ്പിക്കുകയാണെന്ന് ഗൂഗിളും അറിയിച്ചിരുന്നു.

5ജി പ്രൊസസര്‍ ചിപ്പ് അവതരിപ്പിച്ച് മീഡിയാടെക്ക്

സ്മാര്‍ട്‌ഫോണുകള്‍ക്കായി മീഡിയാടെക്ക് പുതിയ 5ജി പ്രൊസസര്‍ ചിപ്പ് അവതരിപ്പിച്ചു. തായ്‌പേയില്‍ നടക്കുന്ന കംപ്യൂട്ടെക്‌സ് 2019 മേളയിലാണ് മീഡിയാ ടെക് ഹീലിയോ എം70 5ജി മോഡം അടങ്ങുന്ന മള്‍ടി-മോഡ് അവതരിപ്പിച്ചത്. ഇതോടെ ആദ്യമായി പുറത്തിറങ്ങുന്ന 5ജി സ്മാര്‍ട്‌ഫോണുകള്‍ക്ക് ശക്തിപകരുന്ന പ്രൊസസറുകളില്‍ ന്നാവും ആവും മീഡിയാ ടെക് ഹീലിയോ എം70 5ജി. ‌‌ സാധാരണ ഗതിയില്‍ മോഡം പ്രൊസസര്‍ ചിപ്പിന് പുറമെ സ്ഥാപിക്കുന്നകയാണ് ചെയ്യാറ്. ഇതാദ്യമായാണ് മോഡം അകത്ത് തന്നെ ഉള്‍പ്പെടുത്തി ഒരു പ്രൊസസര് ചിപ്പ് പുറത്തിറങ്ങുന്നത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855, എക്‌സിനോസ് 9820 പോലുള്ള പ്രൊസസറുകളില്‍ 5ജി മോഡം പുറത്താണുള്ളത്.പ്രൊസസറിന് എല്‍ടിഇ(LTE)യും 5ജിയും അടങ്ങുന്ന 5ജി ‘സ്റ്റാന്റ് എലോണ്‍ മോഡ്’, 2ജി മുതല്‍ 5ജി വരെയുള്ളവ അടങ്ങുന്ന ‘നോണ്‍ സ്റ്റാന്റ് എലോണ്‍’ മോഡ് എന്നിവവയുള്ള മള്‍ടി മോഡ് ചിപ്പ്‌സെറ്റ് ആണിത്.

ആമസോൺ പ്രൈം വരിക്കാരുടെ എണ്ണത്തിൽ കേരളത്തിൽ വർധനവ്

കൊച്ചി : കേരളത്തിൽ പ്രൈം മെംബർഷിപ്പിൽ വർധന, ആമസോൺ പ്രൈം വരിക്കാരുടെ എണ്ണം കേരളത്തിൽ കൂടി. കൊച്ചിക്കു പുറമേ ചെറിയ പട്ടണങ്ങളായ മലപ്പുറം, പാലക്കാട്, കൊല്ലം എന്നിവിടങ്ങളിലും ഉപഭോക്താക്കൾ കൂടിയിട്ടുണ്ട്. വസ്ത്രങ്ങൾ, സൗന്ദര്യവർധക ഉത്പന്നങ്ങൾ, ആരോഗ്യ പേഴ്‌സണൽ കെയർ ഉത്പന്നങ്ങൾ, ഗൃഹോപകരണങ്ങൾ എന്നിവയാണ് ഇവർ കൂടുതലായി വാങ്ങുന്നത്.. ലോകത്തെമ്പാടുമായി 10 കോടി ആളുകളാണ് ആമസോൺ പ്രൈം അംഗങ്ങളായുള്ളത്. കൂടാതെ കേരളത്തിലെ 7,000 വില്പനക്കാരിൽ 2,000 വില്പനക്കാർ എറണാകുളം ജില്ലയിൽ മാത്രമാണെന്ന് ആമസോൺ ഇന്ത്യ പ്രൈം മെമ്പർ ഗ്രോത്ത് ആൻഡ് എൻഗേജ്‌മെന്റ് മേധാവി സുബ്ബു പളനിയപ്പൻ പറഞ്ഞു. കൂടാതെ കൊച്ചിയിൽ കാക്കനാട്, ഇടപ്പള്ളി, കടവന്ത്ര, തൃക്കാക്കര, കൊച്ചി പാലസ്, പാലാരിവട്ടം, എറണാകുളം നോർത്ത് എന്നിവിടങ്ങളിൽ നിന്നുള്ളവർ പ്രൈം അംഗത്വത്തിന്റെ വരിക്കാരാണ്.

വാട്സാപ്പിലും ഇനി പരസ്യങ്ങൾ കാണേണ്ടിവരും?

ഇനി മുതൽ വാട്സപ്പിലും പരസ്യങ്ങൾ കാണേണ്ടി വരും. വാട്ട്സ്ആപ്പില്‍ പരസ്യങ്ങള്‍ ഇടാന്‍ വാട്ട്സ്ആപ്പ് ഉടമകളായ ഫേസ്ബുക്ക് തീരുമാനം എടുത്താതായി റിപ്പോര്‍ട്ടുകള്‍. വാട്ട്സ്ആപ്പിന്‍റെ സാറ്റാറ്റസുകളിലാണ് പരസ്യം പ്രത്യക്ഷപ്പെടുക. മുഴുവന്‍ സ്‌ക്രീനിലും നിറഞ്ഞു നില്‍ക്കുന്ന പരസ്യം മുകളിലേക്കു സ്വൈപ്പ് ചെയ്താല്‍ പരസ്യദാതാവിനെക്കുറിച്ചുള്ള, അല്ലെങ്കില്‍ ഉല്‍പന്നത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും നല്‍കുന്ന രീതിയിലായിരിക്കും ക്രമീകരിക്കുക. എന്നാൽ ഈ ഫീച്ചര്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറീസിനോട് സമാനമായിരിക്കും എന്നാണ് ചില വിദേശ ടെക് സൈറ്റുകളുടെ റിപ്പോര്‍ട്ട് പറയുന്നത്. ലോകത്തെ ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന സന്ദേശ കൈമാറ്റ ആപ്പുകളിലൊന്നാണ് വാട്ട്സ്ആപ്പ്. 150 കോടിയിലേറെ ഉപയോക്താക്കള്‍ ഉണ്ടെന്നാണ് കണക്ക്. ഇന്ത്യയില്‍ മാത്രം 30 കോടിയിലേറെ ഉപയോക്താക്കള്‍ ദിവസവും വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നു എന്നാണ് സൂചന. പക്ഷേ ഫേസ്ബുക്ക് തീരുമാനം വാട്ട്സ്ആപ്പിന്‍റെ രൂപീകരണ ആദര്‍ശത്തിന് കടകവിരുദ്ധമാണ് എന്നാണ് പ്രധാനമായും ഉയരുന്ന വിമര്‍ശനം. വാട്ട്സ്ആപ്പ് സൃഷ്ടാക്കളായ ജാന്‍ കോം, ബ്രയന്‍ ആക്ഷന്‍ എന്നിവരുടെ ആദര്‍ശം…