മാർച്ച് 8 ന് വൻ വിലക്കുറവുമായി ഫ്ളിപ്പ്കാർട്ട്

മാർച്ച് 8 ന് വൻ വിലക്കുറവുമായി ഫ്ളിപ്പ്കാർട്ട് ഉപഭോക്താക്കളെ ആകർഷിക്കത്തക്ക തരത്തിലുള്ള ഓഫറുകളുമായി രം​ഗത്തെത്താറുള്ള പതിവ് ഇത്തവണയും ഫ്ലിപ്പ്കാർട്ട് മുടക്കില്ല ഉപഭോക്താക്കളെ ആകർഷിക്കത്തക്ക തരത്തിലുള്ള ഓഫറുകളുമായി രം​ഗത്തെത്താറുള്ള പതിവ് ഇത്തവണയും ഫ്ലിപ്പ്കാർട്ട് മുടക്കില്ല . മാർച്ച് 8 ന് ലോക വ്യപകമായി നടക്കുന്ന വനിതാ ദിനാഘോഷത്തിൽ ഏറെ വിലക്കുറവോടെ ആവശ്യവസ്തുക്കൾ ലഭിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് എത്തിയിരിക്കുന്നു. ടെലിവിഷൻ ,മറ്റ് ഉപകരണങ്ങൾ, എന്നിവക്ക് 75 ശതമാനത്തോളം കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിൽപ്പനക്കെത്തിക്കുന്ന എല്ലാത്തിന്റെയും വില കൃത്യമായി പുറത്ത് വിട്ടിട്ടില്ല.

മികച്ച ഫോണെന്ന പെരുമയോടെ എൽജി വി 40 തിങ്ക്‌‌

സ്മാർട്ട് ഫോൺ ശ്രേണിയിൽ എൽജി പുറത്തിറക്കിയ മോഡലാണ് എല്‍.ജി വി40 തിങ്ക്. 2018 ൽ വിപണിയിലെത്തിയ എല്‍.ജി വി40 തിങ്ക് ഇപ്പോഴും വിൽപ്പനയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. 49,990 രൂപയാണ് എല്‍.ജി വി40 തിങ്ക് വിപണി വില .സാംസ​ഗ് , ​ഗൂ​ഗിൾ എന്നിവയെല്ലാമാണ് പ്രധാന എതിരളികൾ. മികച്ച ക്യാമറ സംവിധാനവും , ഡിസ്പ്ലെയും എല്‍.ജി വി40 തിങ്കിനെ മികച്ചതാക്കി തീർക്കുന്നു

അറിയാം പുരാവസ്തു വകുപ്പിന്റെ ‘ട്രിവാന്‍ഡ്രം ഹെറിറ്റേജ് വാക്ക് ആപ്പ്

അറിയാം പുരാവസ്തു വകുപ്പിന്റെ ‘ട്രിവാന്‍ഡ്രം ഹെറിറ്റേജ് വാക്ക് ആപ്പ് ഇന്ന് എന്തിനും ഏതിനും ആപ്പുകളുടെ സഹായം തേടുന്നവർ അനവധിയാണ്, ഇത് ആപ്പുകളുടെ കാലമാണ്. ഇന്നത്തെ ഒട്ടുമിക്ക ആവശ്യങ്ങളും നടന്നു പോകുന്നത് ആപ്പുകളുടെ സഹായത്തോടെയാണ് എന്ന് പറഞ്ഞാലും തെറ്റില്ല . കൂടുതൽ വികാസങ്ങളും സവിശേഷതകളും തേടി നടക്കുന്ന കാഴ്ച്ചയാണ് ഇപ്പോൾ ആപ്പുകൾ എന്ന സാങ്കേതികതയിൽ നമുക്ക് കാണുവാൻ സാധിക്കുന്നത്. നമ്മുടെ കേരളത്തിന്റെ തലസ്ഥാന നഗരത്തിലെ കോട്ടകളുടെ ചരിത്രങ്ങൾ സഞ്ചാരികൾക്കായി വിളിച്ചോതുന്നതിന് പുരാവസ്‌തുവകുപ്പാണ് മുൻകൈയെടുത്ത് ‘ട്രിവാന്‍ഡ്രം ഹെറിറ്റേജ് വാക്ക്’ എന്ന ആപ്പ് വികസിപ്പിച്ചെടുത്തത്‌. ഒരു കിടുക്കൻ ആപ്പെന്ന് പറയാം. തലസ്ഥാന നഗരത്തിലെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു ചുറ്റും കോട്ടയുടെ അകത്തും പുറത്തുമുള്ള കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍, സ്മാരകങ്ങള്‍ എന്നിങ്ങനെ മുപ്പതോളം പൈതൃക മന്ദിരങ്ങളുടെ സമ്പൂർണ്ണ ചരിത്രമാണ് ഈ പുതിയ മൊബൈല്‍ ആപ്പ്ലിക്കേഷനിലൂടെ ലഭിക്കുന്നത്. ‘ട്രിവാന്‍ഡ്രം ഹെറിറ്റേജ് വാക്ക്’ എന്ന ആപ്പിന്റെ തുടക്കത്തില്‍ മലയാളം,…

മനോഹരമായ ​ഗായത്രി ഫോണ്ടിനെക്കുറിച്ചറിയാം

മനോഹരമായ ​ഗായത്രി ഫോണ്ടിനെക്കുറിച്ചറിയാം പുത്തൻ ഫോണ്ടുകൂടി നമുക്ക് സ്വന്തമായ്രിയ്ക്കുന്നു, മലയാളം യൂണികോഡില്‍ ഉപയോഗിക്കാന്‍ പുതിയൊരു ഫോണ്ട് കൂടി. ഗായത്രി എന്നു പേരിട്ടിരിക്കുന്ന ഫോണ്ട് സ്വതന്ത്ര മലയാളം കംപ്യൂട്ടിങ് കൂട്ടായ്മയാണ് ഒരുക്കിയിരിക്കുന്നത്. കൂട്ടായ്മയിലെ ബിനോയ് ഡൊമിനിക്കാണ് ഫോണ്ട് അതി മനോഹരമായി ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഗായത്രി എന്നു പേരിട്ടിരിക്കുന്ന ഫോണ്ട് ഓപ്പണ്‍ടൈപ്പ് എന്‍ജിനിയറിങ് കാവ്യ മനോഹറും, പദ്ധതി ഏകോപനം സന്തോഷ് തോട്ടിങ്ങലുമാണ് നിര്‍വഹിച്ചത്. ഏകദേശം ഒരു വര്‍ഷമെടുത്തു ഈ ഗായത്രി എന്നു പേരിട്ടിരിക്കുന്ന ഫോണ്ട് പദ്ധതി പൂര്‍ത്തീകരിക്കാന്‍. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടാണ്ഗായത്രി എന്നു പേരിട്ടിരിക്കുന്ന ഫോണ്ടിന് വേണ്ട വേണ്ട സാമ്ബത്തിക സഹായം നല്‍കിയത്. ഗായത്രി എന്നു പേരിട്ടിരിക്കുന്ന ഫോണ്ട് എന്റെ കമ്ബ്യൂട്ടറിന് എന്റെ ഭാഷ’ എന്ന ലക്ഷ്യവുമായി സ്വതന്ത്ര സോഫ്റ്റ്വെയറുകളുടെ പ്രചാരണത്തിനും വിപുലീകരണത്തിനുമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് തയ്യാറാക്കിയത്. സ്വതന്ത്ര മലയാളം കമ്ബ്യൂട്ടിങ്. ഗായത്രി ഫോണ്ട് സ്വതന്ത്ര മലയാളം…

ഫേസ്ബുക്ക് മെസഞ്ചർ ഇനി മുതൽ ബ്ലാക് മോഡിലും

ഫേസ്ബുക്ക് മെസഞ്ചർ ഇനി മുതൽ ബ്ലാക് മോഡിലും എല്ലാ ഫേസ്ബുക്ക് ഉപഭോക്താക്കൾക്കും സന്തോഷമുള്ള വാർത്ത പുറത്ത് വിട്ട് മെസഞ്ചർ ഇനി മുതൽ . ഫേസ്ബുക്ക് മെസഞ്ചര്‍ ബ്ലാക് മോഡില്‍ എത്തുന്നു. പുതിയ ഫീച്ചര്‍ മൊബൈല്‍ ആപ്പിലാണ് ലഭിക്കുക. ഇപ്പോഴുള്ള മെസഞ്ചറിന്റെ ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഉടന്‍ തന്നെ ബ്ലാക് മോഡിലുള്ള ഈ ഫീച്ചര്‍ ലഭിക്കും. വളരെക്കാലമായി മെസഞ്ചര്‍ ഉപയോക്താക്കള്‍ ആവശ്യപ്പെടുന്ന ഒരു ഫീച്ചര്‍ ആയിരുന്നു ഇത്. ഇതിനോടകം കഴിഞ്ഞ ഫേസ്ബുക്കിന്റെ ഡെവലപ്പേര്‍സ് കോണ്‍ഫ്രന്‍സായ എഫ്8ല്‍ തന്നെ ബ്ലാക് മോഡ് പ്രഖ്യാപിച്ചിരുന്നെങ്കിലും, ഉടന്‍ തന്നെ എത്തും എന്ന് മാത്രമാണ് ഫേസ്ബുക്ക് പറഞ്ഞിരുന്നത്. നൈറ്റ് വ്യൂ സാധ്യമാക്കുക എന്നതാണ് ബ്ലാക് മോഡിന്റെ ലക്ഷ്യം.

5ജി ഫോണുമായി ഷവോമി

മൊബൈൽവേൾഡ് കോൺ​ഗ്രസിൽ 5 ജി ഫോൺ അവതരിപ്പിയ്ച്ച് ഷവോമി.എംഐയുടെ മിക്സ് 3 5ജി- സ്മാർട്ട് ഫോണിന് പ്രഖ്യാപിച്ചിരിയ്ക്കുന്ന വില 599 യൂറോ അതായത് 48,258 രൂപയോളമാണ്. ഓപ്പോയും തങ്ങളുടെ ആദ്യ 5ജി സ്മാർട്ട് ഫോൺ പ്രഖ്യാപിച്ചിരുന്നു. യൂറോപ്യൻ ടെലികോം ഓപ്പറേറ്റർ ഓറഞ്ചുമായി സഹകരിച്ച് എംഐ മിക്സ് 3 ഫോൺ ഉപയോ​ഗിച്ച് 5ജി വീഡിയോ കോൾ എങ്ങനെയായിരിയക്കുമെന്ന് ഷാവോമി വേദിയിൽ പ്രദർശിപ്പിയ്ച്ചു. മാ​ഗ്നറ്റിക് സ്ലൈഡർ, സെറാമിക് ബോഡി, 12 മെ​ഗാ പിക്സൽ ലെൻസുകളടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ എന്നീ സവിശേഷതകളുമായാണ് ഷവോമിയുടെ വരവ്.

മാർച്ച് ആദ്യവാരമെത്തും റെഡ്മി നോട്ട് 7

റെഡ്മിനോട്ട് 7 മാർച്ച് 6 ന് എത്തുമെന്ന് വിശദമാക്കി അധികൃതർ .എംഐകോ വഴിയും ഫ്ലിപ്കാർട്ട് വഴിയും റെഡ്മിനോട്ട് 7 ലഭ്യമാക്കും. ഓൺലൈനായും ഓഫ് ലൈനായും എത്തുമെന്നാണ് സൂചനകൾ പുറത്ത് വരുന്നത്. 3 ജിബി പതിപ്പിന് 9999 രൂപയും 4 ജിബി പതിപ്പിന് 11,999 രൂപയും ആണ് വില. 6.3 ഇഞ്ച് വലുപ്പമുള്ള ഫുൾഎച്ച്ഡിപ്ലസ് സ്ക്രീനാണ് നോട്ട് 7 ലഭിയ്ക്കുന്നത്. നേരിട്ട്സൂര്യപ്രകാശം അടിച്ചാൽ പോലും വ്യക്തമായി കാണുന്ന തരത്തിലാണ് ഫോണിന്റെ നിർമ്മാണം. റെഡ്മിനോട്ട് 7 ൽ പെർഫോമൻസിന് വേണ്ടി പുതിയപ്രൊസസ്സറാണ് ഷവോമി അവതരിപ്പിയ്ച്ചിരിയ്ക്കുന്നത്. സ്നാപ് ഡ്രാ​ഗൺ 660 ആണ് ഫോണിന്റെ ചിപ് സെറ്റ്.

തിരിച്ചടി കിട്ടി ടിക് ടോക്; ഡിലീറ്റ് ചെയ്തത് ലക്ഷക്കണക്കിന് വീഡിയോകൾ

പ്രായഭേദമന്യെ എല്ലാവരും ഒരുപോലെ വൻവരവേൽപ്പ് നൽകിയ ആപ്പാണ് ടിക് ടോക്. കൗമാരക്കാരുടെയും ചെറുപ്പക്കാരുടെയും ഇടയിൽ വൻ സ്വാധീനമുറപ്പിച്ച ടിക് ടോകിനേറ്റ തിരിച്ചടിയാണ് ഇപ്പോൾ ചർച്ചാ വിഷയം. അമേരിക്കയിൽ ഏകദേശം 39.09 കോടി രൂപ പിഴ നൽകണമെന്നാണ് വിധി വന്നിരിയ്ക്കുന്നത്. ജനപ്രിയ ആപ്പിനേറ്റ കനത്ത പ്രഹരമായി ആളുകൾ ഇതിനെ വിലയിരുത്തുന്നു. കുട്ടികളുടെ വ്യക്തി വിവരങ്ങൾ പരസ്യപ്പെടുത്തിയതിനാണ് ഈ പിഴ ചുമത്തിയിരിയ്ക്കുന്നത്. ഫെഡറൽ ട്രേഡ് കമ്മീഷനുമായി ഉണ്ടാക്കിയ ധാരണാപ്രകാരം 13 വയസിൽ താഴെയുള്ള കുട്ടികളുടെ എല്ലാ പ്രൊഫൈലും നീക്കം ചെയ്യപ്പെടും, കൂടാതെ പുതിയ അക്കൗണ്ട് തുറക്കാനും അനുവദിക്കില്ല.

400 ലധികം ചാനലുകൾ കൂട്ടത്തോടെ നിരോധിച്ച് യൂട്യൂബ്

400 ലധികം ചാനലുകൾ നിരോധിച്ച് യൂട്യൂബ്. ബാലപീഡനം പ്രോല്‍സാഹിപ്പിക്കുന്ന 400ലധികം ചാനലുകളും പത്തു ലക്ഷത്തോളമുള്ള കമന്റുകളും നിരോധിച്ച് യുട്യൂബ്. കുട്ടികളുടെ നഗ്‌ന വീഡിയോസ് പ്രചരിപ്പിക്കുകയും ബാലപീഡനം പ്രോല്‍സാഹിപ്പിക്കുന്നതുമായ ചാനലുകളും കമന്റുകളുമാണ് യുട്യൂബ് നിരോധിച്ചത്. യൂട്യൂബ് നടത്തിയ പഠനത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. ബാലപീഡന സംഘങ്ങളിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതിനായി വലിയ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യുട്യൂബ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കര്‍ശന നടപടി. കുട്ടികളെ ലൈംഗിക റാക്കറ്റുകളിലേക്ക് എത്തിക്കുന്ന തരത്തിലുള്ള നിരവധി കമന്റുകളാണ് ഓരോ വീഡിയോകളുടേയും താഴെ വരുന്നുണ്ട്. ബിക്കിനിയുടെ പരസ്യം തിരഞ്ഞാല്‍ കൊച്ചുകുട്ടികള്‍ അല്‍പ്പവസ്ത്രം ധരിച്ച വീഡിയോകള്‍ നിര്‍ദേശിക്കുന്ന പ്രവണതയും കണ്ടെത്തി. പെട്ടെന്ന് നോക്കിയാല്‍ സ്വാഭാവികമായ വീഡിയോ ആണെന്ന് തോന്നുമെങ്കിലും ബാലപീഡനത്തെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോസാണ് യൂട്യൂബില്‍ പ്രചരിക്കുന്നതില്‍ പലതും. ഇതോടൊപ്പം അപകടകരമായ സാഹചര്യങ്ങളില്‍ കുട്ടികള്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്ന വീഡിയോകളും യുട്യൂബ് നിരോധിച്ചു.

ഫേസ്ബുക്ക് സം​ഘം മാർച്ച് 6ന് പാർലമെന്ററി സമിതിയെ കാണും

പാര്‍ലമെന്ററി സമിതിക്ക് മാര്‍ച്ച് ആറിന് ഉപയോക്താക്കള്‍ക്ക് സുരക്ഷയൊരുക്കാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് ഫെയ്‌സ്ബുക്ക് വിശദീകരണം നല്‍കും . വാട്ട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നീ ഫെയ്‌സ്ബുക്ക്, അനുബന്ധ കമ്പനികളായ പ്രതിനിധിയായി ഫെയ്‌സ്ബുക്ക് ഗ്ലോബല്‍ പബ്ലിക് പോളിസി വൈസ് പ്രസിഡന്റ് ജോയല്‍ കപ്ലാൻ ഇന്ത്യയിലെത്തും. പബ്ലിക് പോളിസി ഡയറക്ടര്‍ അന്‍ഖി ദാസ്ഫെയ്‌സ്ബുക്ക് ഇന്ത്യ വൈസ് പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ അജിത് മോഹന്‍, എന്നിവരും സംഘത്തിലുണ്ടാകും. പാര്‍ലമെന്ററി സമിതി തിരഞ്ഞെടുപ്പില്‍ സാമൂഹികമാധ്യമങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് ഫെയ്‌സ്ബുക്കിനോട് വിശദീകരണം തേടിയത്.