എയർകണക്റ്റിവിറ്റിയിൽ അതൃപ്തി; ടെക് മഹീന്ദ്ര കേരളത്തില്‍നിന്ന് പിന്‍വാങ്ങുന്നു

കേരളത്തിന് വൻ തിരിച്ചടി. പ്രമുഖ ഐടി കമ്ബനിയായ ടെക് മഹീന്ദ്ര കേരളത്തില്‍നിന്ന് പിന്‍വാങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്ത്. നിലവിൽ ലഭ്യമാകുന്ന എയര്‍ കണക്റ്റിവിറ്റിയില്‍ തൃപ്തരല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ടെക് മഹീന്ദ്ര പിന്‍വാങ്ങുന്നത്്. 5 വിമാനകമ്ബനികള്‍ സര്‍വീസ് അവസാനിപ്പിക്കുകയും സ്വകാര്യവല്‍ക്കരണവുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചതോടെയാണ് കമ്ബനിയുടേ പിന്മാറ്റമെന്നാണ് സൂചന. കേരളത്തിൽ നിന്ന് പിന്‍മാറ്റ വിവരം ടെക്നോപാര്‍ക്ക് അധികൃതരെ അറിയിച്ചുവെങ്കിലും തൃപ്തികരമായ മറുപടി കിട്ടിയില്ല. തുടര്‍ന്ന് ഹിറ്റാച്ചി , ടെക് മഹീന്ദ്ര എന്നിവയുടെ പ്രതിനിധികള്‍ കഴിഞ്ഞയാഴ്ച ഈ വിഷയം സര്‍ക്കാരിനെ ഔദ്യോ​ഗികമായി അറിയിച്ചിരുന്നു. നിലവിൽ ടെക് മഹീന്ദ്രയില്‍ നൂറുപേരടങ്ങുന്ന സംഘം ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നണ്ട്.കമ്ബനിയുടെ ഔദ്യോഗിക ലോഞ്ചിങ് അനശ്ചിതത്വത്തിലാണ്. 2000 അധികം തൊഴില്‍ അവസരങ്ങളാണ് കേരളത്തിന് നഷ്ടമായിരിക്കുന്നത്.രാജ്യാന്തര വിമാനത്താവളത്തെ ചൊല്ലി വാദങ്ങള്‍ മുറുകുന്നതിനിടെയാണ് ടെക് മഹീന്ദ്രയുടെ പിന്‍വാങ്ങല്‍.

ഹിന്ദി, ഇംഗ്ലീഷ് വായന എളുപ്പമാക്കാന്‍ ‘ബോലോ’ മൊബൈല്‍ ആപ്ലിക്കേഷൻ

ഹിന്ദി, ഇംഗ്ലീഷ് വായന എളുപ്പമാക്കാന്‍ ‘ബോലോ’ മൊബൈല്‍ ആപ്ലിക്കേഷൻ ആഹ്ലാദകരമായ ഒരു വാർത്തയാണ് പുറത്ത് വരുന്നത്. ഹിന്ദി, ഇംഗ്ലീഷ് വായന എളുപ്പമാക്കാന്‍ കുട്ടികളെ സഹായിക്കുന്ന ‘ബോലോ’ മൊബൈല്‍ ആപ്ലിക്കേഷനുമായി ഗൂഗിള്‍ രം​ഗത്തെത്തിക്കഴിയ്ഞ്ഞു. നിലവിൽ പ്രൈമറി ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് ഗൂഗിള്‍ ബോലോ പുറത്തിറക്കിയിരിക്കുന്നത്. രക്ഷിതാക്കള്‍ക്ക് ഫോണില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം കുട്ടികള്‍ക്ക് അവരുടെ പഠനാവശ്യത്തിനായി നല്‍കാം. ദിവസം 10 മുതല്‍ 15 മിനിട്ട് വരെ ആപ്പിന്റെ സേവനം ഉപയോഗിച്ചാല്‍ത്തന്നെ കുട്ടികള്‍ക്ക് ഭാഷാ മികവ് ഉണ്ടാക്കാമെന്നും കശ്യപ് അവകാശപ്പെട്ടു.കുട്ടികളുടെ സ്വകാര്യതയെ ഹനിക്കുന്ന യാതൊരു വിവരവും ആപ്പ് ശേഖരിക്കുകയില്ല. സൗജന്യ സേവനം നല്‍കുന്ന ബോലോ ആപ്പില്‍ പരസ്യമില്ലെന്നതും ശ്രദ്ധേയമാണ്.

ലോകത്തിൽ ഏറ്റവും കുറഞ്ഞ വിലയിൽ ഇന്റർനെറ്റ് ലഭ്യമാകുന്നത് ഇന്ത്യയിലെന്ന് പഠനങ്ങൾ

വളരെ സജീവമായ ഒരു സ്മാര്‍ട്ട്ഫോണ്‍ മാര്‍ക്കറ്റാണ് ഇന്ത്യ. ഒപ്പം ടെക്നോളജി പ്രയോജനപ്പെടുത്തുന്ന വലിയൊരു യുവതലമുറയാണ് ഇവിടെ ഉള്ളത്. ഒപ്പം മാറ്റങ്ങള്‍ വേഗം ഉള്‍കൊള്ളുന്ന ടെലികോം എതിരാളികളാണ് കമ്പനികള്‍. റിലയന്‍സ് ജിയോയുടെ കടന്നുവരവോടെയാണ് ഇന്ത്യയിലെ ഇന്‍റര്‍നെറ്റ് നിരക്കുകള്‍ കുത്തനെ കുറഞ്ഞത് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. സന്തോഷിക്കാനുള്ള വാർത്തയാണ് പുറത്ത് വരുന്നത് ഇപ്പോള്‍ ഇതാ ലോകത്ത് ഏറ്റവും കുറഞ്ഞ ശരാശരി നിരക്കില്‍ ഇന്‍റര്‍നെറ്റ് ലഭിക്കുന്ന രാജ്യം ഇന്ത്യയാണെന്ന് റിപ്പോര്‍ട്ട്. ലോകത്തെമ്പാടും ഉള്ള ഇന്‍റര്‍നെറ്റ് ചാര്‍ജുകള്‍ വിശകലനം ചെയ്ത് കേബിള്‍.കോ.യുകെ എന്ന സൈറ്റാണ് ഇത് കൃത്മായി പറയുന്നത്. ഇന്ത്യയില്‍ ശരാശരി ഒരു ജിബി നെറ്റിന്‍റെ നിരക്ക് 1 8 രൂപയാണ്. അതേ സമയം ആഗോള നിരക്ക് 600 രൂപയാണെന്നും ഇവരുടെ റിപ്പോര്‍ട്ട് പറയുന്നു. അതിനാല്‍ തന്നെ ഡാറ്റയുടെ വരവും ചിലവും ആനുപാതികമായി കുറയുന്നുണ്ട്. 430 ദശലക്ഷം സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളാണ് ഇന്ത്യയില്‍ ഉള്ളത്.…

പോൺസൈറ്റിൽ കയറണമെങ്കിൽ തിരിച്ചറിയൽ രേഖ നിർബന്ധം

പോൺസൈറ്റിൽ കയറണമെങ്കിൽ തിരിച്ചറിയൽ രേഖ നിർബന്ധം ലണ്ടന്‍: അടുത്തിടെ പോണ്‍ സൈറ്റുകള്‍ക്ക് കോടതി ഉത്തരവ് പ്രകാരം ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. 827 വെബ്സൈറ്റുകളാണ് കേന്ദ്ര സർക്കാർ കോടതി വിധിയെ തുടര്‍ന്ന് നിരോധിച്ചത്. ഒക്ടോബർ മാസത്തിലായിരുന്നു നിരോധനം. ഇന്‍റര്‍നെറ്റ് സേവനദാതാക്കളോട് ഈ വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ നല്ലൊരു വിഭാ​ഗത്തിനും തിരിച്ചിടയായിരുന്നു. കുറെനാളുകൾക്ക് ശേഷം എന്നാല്‍, ഏര്‍പ്പെടുത്തിയ നിരോധനം അത്രകണ്ട് ഫലിച്ചില്ലെന്നുള്ള കണക്കുകളും പിന്നീട് പുറത്ത് വന്നിരുന്നു. വെബ്സൈറ്റുകളിലേക്ക് നേരിട്ടുള്ള പ്രവേശനം അവസാനിക്കുകയും ഉപയോക്താക്കളുടെ എണ്ണം 50% കണ്ട് കുറയുകയും ചെയ്തിട്ടുണ്ട്. എന്നാൽ നിരോധിക്കാത്ത 441 വെബ്സൈറ്റുകളാണ് ഇതുവഴി നേട്ടമുണ്ടാക്കിയെന്നാണ് പിന്നീട് വന്ന കണക്കുകള്‍ പറയുന്നത്. തരം​ഗമായിരുന്ന വെബ്സൈറ്റുകൾ പൂട്ടിപോയതോടെ ഈ വെബ്സൈറ്റുകളിലേക്കുള്ള ട്രാഫിക്ക് വൻതോതിൽ വർധിക്കുകയായിരുന്നു. ചില വെബ്സൈറ്റുകൾ നിരോധിക്കപ്പെട്ടവയ്ക്കു പകരമായി പുതിയ വെബ്സൈറ്റുകൾ അവതരിപ്പിച്ചതോടെ യഥാര്‍ഥത്തില്‍ ഈ നിരോധം പാളിയെന്ന് വേണം പറയാൻ.. എന്നാല്‍,…

ഫേസ്ബുക്കിൽ സുരക്ഷാ വീഴ്ച്ചയെന്ന് റിപ്പോർട്ട്

ഫേസ്ബുക്കിൽ സുരക്ഷാ വീഴ്ച്ചയെന്ന് റിപ്പോർട്ട് ഏറ്റവും പ്രശസ്തമായ സാമൂഹ്യ മാധ്യമമായ ഫേസ്ബുക്കിൽ വീണ്ടും സുരക്ഷാ വീഴ്ച്ചയെന്ന് റിപ്പോർട്ട് പുറത്ത്. ഇത്തവണ ഫോൺ നമ്പറുകൾ പരസ്യമാക്കിയതായാണ് ആരോപണം. ടു ഫാക്ടർ ഒതന്റിക്കേഷനെന്ന പേരിൽ ആവശ്യപ്പെടുന്ന ഫോൺ നമ്പറുകളാണ് പുറത്തായിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഫേസ്ബുക്കിന് നൽകുന്ന നമ്പറുകൾ ഇൻസ്റ്റ​​ഗ്രാമിനും വാട്സാപ്പിനും പരസ്യകമ്പനികൾക്കും എത്തുന്നു എന്നാണ് ഇമോജി പീഡിയ എന്ന വെബ്സൈറ്റ് ഉടമ ജെറമി വ്യക്തമാക്കുന്നത്.

മാർച്ച് 8 ന് വൻ വിലക്കുറവുമായി ഫ്ളിപ്പ്കാർട്ട്

മാർച്ച് 8 ന് വൻ വിലക്കുറവുമായി ഫ്ളിപ്പ്കാർട്ട് ഉപഭോക്താക്കളെ ആകർഷിക്കത്തക്ക തരത്തിലുള്ള ഓഫറുകളുമായി രം​ഗത്തെത്താറുള്ള പതിവ് ഇത്തവണയും ഫ്ലിപ്പ്കാർട്ട് മുടക്കില്ല ഉപഭോക്താക്കളെ ആകർഷിക്കത്തക്ക തരത്തിലുള്ള ഓഫറുകളുമായി രം​ഗത്തെത്താറുള്ള പതിവ് ഇത്തവണയും ഫ്ലിപ്പ്കാർട്ട് മുടക്കില്ല . മാർച്ച് 8 ന് ലോക വ്യപകമായി നടക്കുന്ന വനിതാ ദിനാഘോഷത്തിൽ ഏറെ വിലക്കുറവോടെ ആവശ്യവസ്തുക്കൾ ലഭിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് എത്തിയിരിക്കുന്നു. ടെലിവിഷൻ ,മറ്റ് ഉപകരണങ്ങൾ, എന്നിവക്ക് 75 ശതമാനത്തോളം കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിൽപ്പനക്കെത്തിക്കുന്ന എല്ലാത്തിന്റെയും വില കൃത്യമായി പുറത്ത് വിട്ടിട്ടില്ല.

മികച്ച ഫോണെന്ന പെരുമയോടെ എൽജി വി 40 തിങ്ക്‌‌

സ്മാർട്ട് ഫോൺ ശ്രേണിയിൽ എൽജി പുറത്തിറക്കിയ മോഡലാണ് എല്‍.ജി വി40 തിങ്ക്. 2018 ൽ വിപണിയിലെത്തിയ എല്‍.ജി വി40 തിങ്ക് ഇപ്പോഴും വിൽപ്പനയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. 49,990 രൂപയാണ് എല്‍.ജി വി40 തിങ്ക് വിപണി വില .സാംസ​ഗ് , ​ഗൂ​ഗിൾ എന്നിവയെല്ലാമാണ് പ്രധാന എതിരളികൾ. മികച്ച ക്യാമറ സംവിധാനവും , ഡിസ്പ്ലെയും എല്‍.ജി വി40 തിങ്കിനെ മികച്ചതാക്കി തീർക്കുന്നു

അറിയാം പുരാവസ്തു വകുപ്പിന്റെ ‘ട്രിവാന്‍ഡ്രം ഹെറിറ്റേജ് വാക്ക് ആപ്പ്

അറിയാം പുരാവസ്തു വകുപ്പിന്റെ ‘ട്രിവാന്‍ഡ്രം ഹെറിറ്റേജ് വാക്ക് ആപ്പ് ഇന്ന് എന്തിനും ഏതിനും ആപ്പുകളുടെ സഹായം തേടുന്നവർ അനവധിയാണ്, ഇത് ആപ്പുകളുടെ കാലമാണ്. ഇന്നത്തെ ഒട്ടുമിക്ക ആവശ്യങ്ങളും നടന്നു പോകുന്നത് ആപ്പുകളുടെ സഹായത്തോടെയാണ് എന്ന് പറഞ്ഞാലും തെറ്റില്ല . കൂടുതൽ വികാസങ്ങളും സവിശേഷതകളും തേടി നടക്കുന്ന കാഴ്ച്ചയാണ് ഇപ്പോൾ ആപ്പുകൾ എന്ന സാങ്കേതികതയിൽ നമുക്ക് കാണുവാൻ സാധിക്കുന്നത്. നമ്മുടെ കേരളത്തിന്റെ തലസ്ഥാന നഗരത്തിലെ കോട്ടകളുടെ ചരിത്രങ്ങൾ സഞ്ചാരികൾക്കായി വിളിച്ചോതുന്നതിന് പുരാവസ്‌തുവകുപ്പാണ് മുൻകൈയെടുത്ത് ‘ട്രിവാന്‍ഡ്രം ഹെറിറ്റേജ് വാക്ക്’ എന്ന ആപ്പ് വികസിപ്പിച്ചെടുത്തത്‌. ഒരു കിടുക്കൻ ആപ്പെന്ന് പറയാം. തലസ്ഥാന നഗരത്തിലെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു ചുറ്റും കോട്ടയുടെ അകത്തും പുറത്തുമുള്ള കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍, സ്മാരകങ്ങള്‍ എന്നിങ്ങനെ മുപ്പതോളം പൈതൃക മന്ദിരങ്ങളുടെ സമ്പൂർണ്ണ ചരിത്രമാണ് ഈ പുതിയ മൊബൈല്‍ ആപ്പ്ലിക്കേഷനിലൂടെ ലഭിക്കുന്നത്. ‘ട്രിവാന്‍ഡ്രം ഹെറിറ്റേജ് വാക്ക്’ എന്ന ആപ്പിന്റെ തുടക്കത്തില്‍ മലയാളം,…

മനോഹരമായ ​ഗായത്രി ഫോണ്ടിനെക്കുറിച്ചറിയാം

മനോഹരമായ ​ഗായത്രി ഫോണ്ടിനെക്കുറിച്ചറിയാം പുത്തൻ ഫോണ്ടുകൂടി നമുക്ക് സ്വന്തമായ്രിയ്ക്കുന്നു, മലയാളം യൂണികോഡില്‍ ഉപയോഗിക്കാന്‍ പുതിയൊരു ഫോണ്ട് കൂടി. ഗായത്രി എന്നു പേരിട്ടിരിക്കുന്ന ഫോണ്ട് സ്വതന്ത്ര മലയാളം കംപ്യൂട്ടിങ് കൂട്ടായ്മയാണ് ഒരുക്കിയിരിക്കുന്നത്. കൂട്ടായ്മയിലെ ബിനോയ് ഡൊമിനിക്കാണ് ഫോണ്ട് അതി മനോഹരമായി ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഗായത്രി എന്നു പേരിട്ടിരിക്കുന്ന ഫോണ്ട് ഓപ്പണ്‍ടൈപ്പ് എന്‍ജിനിയറിങ് കാവ്യ മനോഹറും, പദ്ധതി ഏകോപനം സന്തോഷ് തോട്ടിങ്ങലുമാണ് നിര്‍വഹിച്ചത്. ഏകദേശം ഒരു വര്‍ഷമെടുത്തു ഈ ഗായത്രി എന്നു പേരിട്ടിരിക്കുന്ന ഫോണ്ട് പദ്ധതി പൂര്‍ത്തീകരിക്കാന്‍. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടാണ്ഗായത്രി എന്നു പേരിട്ടിരിക്കുന്ന ഫോണ്ടിന് വേണ്ട വേണ്ട സാമ്ബത്തിക സഹായം നല്‍കിയത്. ഗായത്രി എന്നു പേരിട്ടിരിക്കുന്ന ഫോണ്ട് എന്റെ കമ്ബ്യൂട്ടറിന് എന്റെ ഭാഷ’ എന്ന ലക്ഷ്യവുമായി സ്വതന്ത്ര സോഫ്റ്റ്വെയറുകളുടെ പ്രചാരണത്തിനും വിപുലീകരണത്തിനുമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് തയ്യാറാക്കിയത്. സ്വതന്ത്ര മലയാളം കമ്ബ്യൂട്ടിങ്. ഗായത്രി ഫോണ്ട് സ്വതന്ത്ര മലയാളം…

ഫേസ്ബുക്ക് മെസഞ്ചർ ഇനി മുതൽ ബ്ലാക് മോഡിലും

ഫേസ്ബുക്ക് മെസഞ്ചർ ഇനി മുതൽ ബ്ലാക് മോഡിലും എല്ലാ ഫേസ്ബുക്ക് ഉപഭോക്താക്കൾക്കും സന്തോഷമുള്ള വാർത്ത പുറത്ത് വിട്ട് മെസഞ്ചർ ഇനി മുതൽ . ഫേസ്ബുക്ക് മെസഞ്ചര്‍ ബ്ലാക് മോഡില്‍ എത്തുന്നു. പുതിയ ഫീച്ചര്‍ മൊബൈല്‍ ആപ്പിലാണ് ലഭിക്കുക. ഇപ്പോഴുള്ള മെസഞ്ചറിന്റെ ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഉടന്‍ തന്നെ ബ്ലാക് മോഡിലുള്ള ഈ ഫീച്ചര്‍ ലഭിക്കും. വളരെക്കാലമായി മെസഞ്ചര്‍ ഉപയോക്താക്കള്‍ ആവശ്യപ്പെടുന്ന ഒരു ഫീച്ചര്‍ ആയിരുന്നു ഇത്. ഇതിനോടകം കഴിഞ്ഞ ഫേസ്ബുക്കിന്റെ ഡെവലപ്പേര്‍സ് കോണ്‍ഫ്രന്‍സായ എഫ്8ല്‍ തന്നെ ബ്ലാക് മോഡ് പ്രഖ്യാപിച്ചിരുന്നെങ്കിലും, ഉടന്‍ തന്നെ എത്തും എന്ന് മാത്രമാണ് ഫേസ്ബുക്ക് പറഞ്ഞിരുന്നത്. നൈറ്റ് വ്യൂ സാധ്യമാക്കുക എന്നതാണ് ബ്ലാക് മോഡിന്റെ ലക്ഷ്യം.