ബിൽ​ഗേറ്റ്സിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി ലോകം; കാരണം ഇതാണ്

ബിൽ​ഗേറ്റ്സിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി ലോകം; കാരണം ഇതാണ് മൈക്രോസോഫ്റ്റും വിന്‍ഡോസും മൊബൈൽ രം​ഗത്ത് തകർന്നതെങ്ങനെയന്ന് വെളിപ്പെടുത്തി ബിൽ​ഗേറ്റ്സ് രം​ഗത്ത്. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരില്‍ ഒരാളാണ് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്വെയര്‍ കമ്പനി സ്ഥാപകന്‍ എന്നാല്‍ താന്‍ പരാജയപ്പെട്ട ഒരു ദൗത്യത്തില്‍ സംഭവിച്ച പിഴവ് ഏറ്റുപറയുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ഡെസ്ക്ടോപ്പ് ഒഎസ് നിര്‍മ്മാണ കമ്പനിയായിട്ടും മൊബൈല്‍ രംഗത്ത് മൈക്രോസോഫ്റ്റും വിന്‍ഡോസും നേരിട്ട പരാജയത്തെയാണ് ബില്‍ ഗേറ്റ്സ് സൂചിപ്പിക്കുന്നത്. ‘വില്ലെജ് ഗ്ലോബല്‍’ എന്ന വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ കമ്പനിക്കു നല്‍കിയ അഭിമുഖത്തിലാണ് ബില്‍ ഗേറ്റ്സിന്‍റെ വെളിപ്പെടുത്തല്‍. വിന്‍ഡോസ് മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയ്ഡിന് മുന്നില്‍ പരാജയപ്പെടാന്‍ കാരണമായ തെറ്റു വരുത്താതിരുന്നെങ്കില്‍ തങ്ങള്‍ ഇന്നു ലോകത്തെ ഏറ്റവും വലിയ കമ്പനിയായി മൈക്രോസോഫ്റ്റ് തീര്‍ന്നേനെയെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഞങ്ങള്‍ പേഴ്സണല്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍…

വരിക്കാരെ നഷ്ടമായി ടെലികോം കമ്പനികൾ; ഉപഭോക്താക്കളെ കൂട്ടത്തോടെ നഷ്ടമാകാൻ കാരണം ഇതാണ്

telecom-sector

വരിക്കാരെ നഷ്ടമായി ടെലികോം കമ്പനികൾ; ഉപഭോക്താക്കളെ കൂട്ടത്തോടെ നഷ്ടമാകാൻ കാരണം ഇതാണ് ലക്ഷക്കണക്കിന് ഉപഭോക്താക്കളെ നഷ്ടമായി ടെലികോം കമ്പനികൾ, സ്വന്തം ഉപയോക്താക്കളെ കൂട്ടത്തോടെ നഷ്ടമായി രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികള്‍. ട്രായിയുടെ ഏപ്രിൽ മാസത്തിലെ കണക്കുകൾ പ്രകാരം ഉപയോക്താക്കളെ പിടിച്ച് നിര്‍ത്താന്‍ സാധിച്ച രണ്ട് കമ്പനികള്‍ റിലയന്‍സ് ജിയോയും, സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള ബിഎസ്എന്‍എല്ലും മാത്രമാണ്. അതേ സമയം ബാക്കിയുള്ള കമ്പനികള്‍ എല്ലാം വരിക്കാരുടെ എണ്ണത്തില്‍ ഇടിവ് നേരിട്ടു. ട്രായിയുടെ ഏപ്രിൽ മാസത്തിലെ കണക്കുകൾ പ്രകാരം ഉപയോക്താക്കളെ പിടിച്ച് നിര്‍ത്താന്‍ സാധിച്ച രണ്ട് കമ്പനികള്‍ റിലയന്‍സ് ജിയോയും, സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള ബിഎസ്എന്‍എല്ലും മാത്രമാണ്. അതേ സമയം ബാക്കിയുള്ള കമ്പനികള്‍ എല്ലാം വരിക്കാരുടെ എണ്ണത്തില്‍ ഇടിവ് നേരിട്ടു. കൂടാതെ ഏറ്റവും കൂടുതൽ വരിക്കാരുള്ള വോഡഫോൺ–ഐഡിയ കമ്പനികൾക്ക് എപ്രില്‍ മാസത്തില്‍ നഷ്ടമായത് 15.82 ലക്ഷം വരിക്കാരെയാണ്. എയർടെല്ലിന് ഇത്…

ഇന്ത്യൻ നിരത്തിലേക്ക് ഹെക്ടറെത്താനിനി ഏതാനും ദിവസങ്ങൾ മാത്രം

hectormg

ഇന്ത്യൻ നിരത്തിലേക്ക് ഹെക്ടറെത്താനിനി ഏതാനും ദിവസങ്ങൾ മാത്രം ഹെക്ടര്‍ എസ്‍യുവിയെ വരവേൽക്കാനൊരുങ്ങി ഇന്ത്യ, ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി (മോറിസ് ഗാരേജസ്) ഇന്ത്യയിലെ ആദ്യ മോഡലായ ഹെക്ടര്‍ എസ്‍യുവി ജൂണ്‍ 27 മുതല്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ കൈകളിലെത്തും. സ്റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ്പ് എന്നിങ്ങനെ നാലു വകഭേദങ്ങളിലാണ് ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്ഠിത കാറായ ഹെക്ടറിനെ എംജി അവതരിപ്പിക്കുന്നത്. ജീപ്പ് കോംപസ്, ടാറ്റ ഹാരിയർ തുടങ്ങിയവര്‍ എതിരാളികളാകുന്ന വാഹനത്തിനു 16 ലക്ഷം മുതൽ 20 ലക്ഷം വരെയായിരിക്കും വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയിലെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ SAIC (ഷാന്‍ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍) മോട്ടോഴ്‍സ് ഉടമസ്ഥതയിലാണ് ഇപ്പോള്‍ എംജി. ജൂണ്‍ നാലു മുതല്‍ വാഹനത്തിന്‍റെ പ്രീബുക്കിംഗ് എംജി ഔദ്യോഗികമായി തുടങ്ങിയിരുന്നു. ഡീലര്‍ഷിപ്പുകള്‍, ബുക്കിങ് കേന്ദ്രങ്ങള്‍ മുഖേനയും ഓണ്‍ലൈന്‍ വെബ്‌സൈറ്റ് മുഖേനയും ഉപഭോക്താക്കള്‍ക്ക് ഹെക്ടര്‍ ബുക്ക് ചെയ്യാം. 50,000…

മോട്ടോറോള വണ്‍ സീരിസിലെ പുത്തൻ മോഡൽ ഇന്ത്യൻ വിപണിയിലെത്തി

പുതിയ മോഡൽ ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് മോട്ടോറോള. വണ്‍ സീരിസിലെ രണ്ടാമത്തെ ഫോണായ വണ്‍ വിഷന്‍ എന്ന മോഡലാണ് പുറത്തിറക്കിയത്. ‌ പഞ്ച് ഹോള്‍ സെൽഫി ക്യാമറയോട് കൂടിയ ഫുള്‍ സ്‌ക്രീന്‍ ആണ് പ്രധാന പ്രത്യേകതയായി എടുത്ത് പറയാവുന്നതെന്ന് റിപ്പോർടടുകൾ വ്യക്തമാക്കുന്നു. 6.3 ഇഞ്ച് എഫ്‌എച്ച്‌ഡി പ്ലസ് സ്‌ക്രീന്‍, ഇന്‍ബില്‍ട്ട് ഫിംഗര്‍ സെന്‍സർ, 48 എംപി പ്രൈമറി സോണി ഐഎംഎക്‌സ് 586 സെൻസർ + 5എംപി ഇരട്ട പിൻക്യാമറ, 25എംപി സെൽഫി ക്യാമറ 3,500 എംഎഎച്ച് ബാറ്ററിയാണ് മറ്റു സവിശേഷതകൾ. ബ്രോണ്‍സ് ഗ്രേഡിയന്റ്, സഫയര്‍ ഗ്രേഡിയന്റ് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. വില സംബന്ധിച്ച വിവരങ്ങൾ ഒന്നും തന്നെ നിലവിൽ ലഭ്യമല്ല.

പ്രായം കണ്ടുപിടിയ്ക്കാൻ പുതിയ വഴി

പ്രായം കണ്ടുപിടിയ്ക്കാൻ പുതിയ വഴി ശേഖരിച്ച് വച്ചിരിക്കുന്ന പലതും സ്വകാര്യത പരിഗണിച്ച് ഫോണ്‍ ലോക്ക് ചെയ്യുന്ന ശീലം നമ്മളില്‍ പലര്‍ക്കുമുണ്ട്. അത് അണ്‍ലോക്ക് ചെയ്യാന്‍ പല വഴികള്‍ സ്വീകരിക്കുന്നവരുണ്ട്. ചിലര്‍ പാറ്റേണ്‍ ആയിരിക്കാം, ചിലര്‍ പിന്‍ നമ്പര്‍ ഉപയോഗിച്ചായിരിക്കാം, ഇനി മറ്റു ചിലര്‍ വിരല്‍തുമ്പ് കൊണ്ടായിരിക്കാം ഫോണ്‍ അണ്‍ലോക്ക് ചെയ്യുന്നത്. നാം ഫോണ്‍ ലോക്ക് ചെയ്യുന്ന രീതിയനുസരിച്ച് ഒരാളുടെ പ്രായം അറിയാന്‍ കഴിയുമെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. പ്രായമായവര്‍ ‘ഓട്ടോ ലോക്ക്’ രീതിയായിരിക്കും സ്വീകരിക്കുന്നതത്രേ. യുവാക്കള്‍ കൈവിരലടയാളത്തിന് പുറമെ പിന്‍നമ്പറുകളായിരിക്കും ഉപയോഗിക്കുന്നത് എന്നാണ് പഠനം പറയുന്നത്. ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയാണ് (University of British Columbia) പഠനം നടത്തിയത്. എന്നാൽ യുവാക്കളെയപേക്ഷിച്ച് പ്രായമായവരുടെ ഫോണ്‍ ഉപയോഗവും വളരെ കുറവാണെന്നും പഠനം സൂചിപ്പിക്കുന്നു. ഓരോ പത്ത് വര്‍ഷം കഴിയുമ്പോഴും നിങ്ങളുടെ ഫോണ്‍ ഉപയോഗം 25 ശതമാനമായി കുറയുമെന്നും ഗവേഷകര്‍…

ഇസ്രായേലുമായുള്ള ഒപ്പിട്ട 3477 കോടിയുടെ കരാറില്‍ നിന്നും ഇന്ത്യ പിൻവാങ്ങി

ഇസ്രായേലുമായുള്ള ഒപ്പിട്ട 3477 കോടിയുടെ കരാറില്‍ നിന്നും ഇന്ത്യ പിൻവാങ്ങി ദില്ലി: മിസൈല്‍ വാങ്ങാനുള്ള കരാറില്‍ നിന്നും ഇന്ത്യ പിന്‍വാങ്ങി, ഇസ്രയേലുമായി ഒപ്പിട്ട 3477 കോടിയുടെ മിസൈല്‍ വാങ്ങാനുള്ള കരാറില്‍ നിന്നും ഇന്ത്യ പിന്‍വാങ്ങി. ഇസ്രയേലിലെ സർക്കാർ പ്രതിരോധ കമ്പനിയായ റാഫേലിൽ നിന്നും ടാങ്കുകളെ വേധിക്കുന്ന സ്പൈക്ക് മിസൈലുകള്‍ വാങ്ങുവാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ മിസൈലുകള്‍ കരാര്‍ തുകയില്‍ കുറഞ്ഞ വിലയില്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാം എന്ന് വ്യക്തമാക്കിയതോടെയാണ് ഇസ്രയേലുമായ കരാര്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത് എന്നാണ് വിവരം. ഇതോടെ ഇന്ത്യന്‍ സേനയ്ക്കായി ഡിആർഡിഒ രണ്ട് വര്‍ഷത്തിനുള്ളില്‍ ടാങ്ക് വേധ മിസൈലുകള്‍ ലഭ്യമാക്കും. ഇസ്രയേല്‍ സര്‍ക്കാറിന്‍റെ നേരിട്ടുള്ള ഉടമസ്ഥതയിലുള്ള കമ്പനിയാണ് റാഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റംസ് ഇവരുമായുള്ള കരാറില്‍ നിന്നും പിന്‍മാറുന്നതായി ഔദ്യോഗികമായി ഇന്ത്യ ഇസ്രയേലിനെ അറിയിച്ചു കഴിഞ്ഞു. സ്പൈക് മിസൈലുകൾ പലപ്പോഴും പരാജയപ്പെട്ട ഒരു മിസൈലാണെന്ന വിമര്‍ശനം ഉയരുന്നതിനിടെയാണ്…

വിലകുറച്ച് പോക്കോ എഫ് 1 വിപണിയിലേക്ക്

വിലകുറച്ച് പോക്കോ എഫ് 1 വിപണിയിലേക്ക് വിപണിയിലേക്ക് റെഡ്മീ കെ20 എത്താനിനി ഏതാനും നാളുകൾ മാത്രം, ഷോവോമി റെഡ്മീ കെ20 അടുത്ത മാസം മധ്യത്തോടെ ഇന്ത്യയില്‍ എത്തുമെന്നാണ് സൂചന. ഇതിന് മുന്നോടിയായി ഷവോമിയുടെ സബ് ബ്രാന്‍റ് പോക്കോ പോക്കോ എഫ്1 ന്‍റെ വിലയില്‍ കുറവ് വരുത്തി. ഇപ്പോള്‍ വിപണിയില്‍ ഉള്ള ഏറ്റവും വില കുറഞ്ഞ സ്നാപ്ഡ്രാഗണ്‍ 845 പ്രോസസ്സര്‍ ഫോണ്‍ ആണ് പോക്കോ എഫ്1. ഈ മോഡലിന്റെ വില തുടങ്ങുന്നത് 17,999 രൂപയ്ക്കാണ്. ഈ ബേസ് മോഡലില്‍ 6ജിബി റാം, 64 ജിബി ഇന്‍റേണല്‍ മെമ്മറിയാണ് ഉണ്ടാകുക. 128ജിബി ഇന്‍റേണല്‍ മെമ്മറി 8ജിബി റാം പതിപ്പിന് വില 20,999 രൂപയാണ്. എന്നാല്‍ 256 ഇന്‍റേണല്‍ സ്റ്റോറേജ് പതിപ്പിന് വില 27,999 രൂപയായിരിക്കും. എന്നാൽ നിലവിൽ സാംസങ്ങ് എം40, മോട്ടറോളോ വണ്‍ വിഷന്‍ എന്നിവയെക്കാള്‍ വിലക്കുറവായിരിക്കും പോക്കോ എഫ്…

മൊബൈൽ ഫോണുകൾ മോഷണം പോയാൽ ഇനി കണ്ടെത്തൽ വേ​ഗത്തിലാക്കാം

മൊബൈൽ ഫോണുകൾ മോഷണം പോയാൽ ഇനി കണ്ടെത്തൽ വേ​ഗത്തിലാക്കാം മൊബൈൽ ഫോണുകൾ മോഷണം പോയാൽ വേഗത്തിൽ കണ്ടെത്താനുള്ള പുതിയ സംവിധാനമെത്തുന്നു. കേന്ദ്ര ടെലികോം മന്ത്രാലയമാണ് ഈ സംവിധാനത്തെക്കുറിച്ച് ആലോചിച്ചുതുടങ്ങിയത്. എല്ലാ ഫോണിനും ഉണ്ടാക്കുന്ന ഐഎംഇഐ (ഇന്‍റര്‍നാഷണല്‍ മൊബൈല്‍ എക്യുപ്മെന്‍റ് ഐഡന്‍റിറ്റി റജിസ്റ്റര്‍) നമ്പറുകള്‍ ശേഖരിച്ചാണ് പുതിയ സംവിധാനം ആവിഷ്‌കരിക്കുന്നത്. ഈ നമ്പറുകള്‍ ഉള്ള ഒരു സെന്‍ട്രല്‍ എക്യുപ്മെന്‍റ് ഐഡ‍ന്‍ററ്റി റജിസ്റ്റര്‍ എന്ന ഡാറ്റബേസ് കേന്ദ്ര ടെലികോം മന്ത്രാലയം നടപ്പിലാക്കും. മൊബൈല്‍ നഷ്ടപ്പെട്ടാലോ, മോഷ്ടിക്കപ്പെട്ടാലോ പ്രത്യേക വെബ് സൈറ്റില്‍ ഐഎംഇഎ നമ്പര്‍ ഉള്‍പ്പടെ റജിസ്ട്രര്‍ ചെയ്യാം. മന്ത്രാലയം ഈ നമ്പര്‍ ബ്ലാക് ലിസ്റ്റിലാക്കുകയും ഏതെങ്കിലും മൊബൈല്‍ നെറ്റ്‌വർക്കിൽ അത് വരുന്നത് തടയാം. ഫോണ്‍ നഷ്ടപ്പെട്ടാല്‍ അത് ടെലികോം മന്ത്രാലയത്തെയും ഇനി അറിയിക്കേണ്ടിവരും. ഇതിനായി ഹെല്‍പ്പ് ലൈന്‍ നമ്പറും നല്‍കും. വൈറ്റ്, ഗ്രേ, ബ്ലാക്ക് എന്നിങ്ങനെ മൂന്ന് നിലകളായാണ് ടെലികോം…

മോട്ടറോള വണ്‍ വിഷന്‍ ഇന്ത്യൻ വിപണിയിൽ

മോട്ടറോള വണ്‍ വിഷന്‍ ഇന്ത്യൻ വിപണിയിൽ ന്യൂഡല്‍ഹി: മോട്ടറോള വണ്‍ വിഷന്‍ ഇനി ഇന്ത്യന്‍ വിപണിയിലേക്ക്. പോക്കോ എഫ് 1 പോലുള്ള ഫോണുകളുടെ വിപണിയിലേക്കാണ് മോട്ടറോള തങ്ങളുടെ ഈ ഫുള്‍ സ്‌ക്രീന്‍ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. സെല്‍ഫി ക്യാമറയ്ക്കായി പഞ്ച് ഹോള്‍ സംവിധാനം നല്‍കിയിരിക്കുന്നു എന്നതാണ് മോട്ടറോള വണ്‍ വിഷന്റെ മറ്റൊരു പ്രത്യേകത. 25എം പിയാണ് ഈ പഞ്ച് ഹോള്‍ ക്യാമറയുടെ ശേഷി. എഫ് 2.0 ആണ് അപ്‌റേച്ചര്‍. മോട്ടറോള വണ്‍ സീരിസിലെ രണ്ടാമത്തെ ഫോണ്‍ ആണ് വണ്‍ വിഷന്‍. നേരത്തെ മൊട്ടറോള ജി, ഇ സീരിസുകള്‍ അവതരിപ്പിച്ച് ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ വലിയ മാറ്റം വരുത്തിയിരുന്നു 19,999 രൂപയാണ് ഇതിന്റെ വില. ആന്‍ഡ്രോയ്ഡ് വണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഫോണാണ് ആന്‍ഡ്രോയ്ഡ് വണ്‍ വിഷന്‍. 21:9 അനുപാതത്തില്‍ ഉള്ള സ്‌ക്രീന്‍ വലിപ്പമാണ് ഈ ഫോണിന് ഉള്ളത്. 6.3 ഇഞ്ച് എഫ്എച്ച്ഡി…

ഇന്ത്യയില്‍ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കാനൊരുങ്ങി ഷവോമി

ഇന്ത്യയില്‍ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കാനൊരുങ്ങി ഷവോമി ചൈനീസ് ഇലക്ടോണിക്‌സ് കമ്പനിയായ ഷവോമി ഇന്ത്യയില്‍ വലിയ നിര്‍മ്മാണ യൂണിറ്റ് തുടങ്ങുന്നു. 2018ലെ റിപ്പോര്‍ട്ടുകളനുസരിച്ച ഇന്ത്യയില്‍ ആറോളം നിര്‍മ്മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന ഷവോമി ഇന്ത്യയിലെ മികച്ച മാര്‍ക്കറ്റ് ലക്ഷ്യമിട്ടാണ് വലിയ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്നത്. ഇതോടെ ഏകദേശം മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 6000 തൊഴിലവസരങ്ങള്‍ ഉണ്ടാകമെന്നാണ് പ്രതീക്ഷ. കൂടുതല്‍ നിര്‍മ്മാണ യൂണിറ്റുകള്‍ തുടങ്ങുമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ തുടക്കങ്ങളില്‍ തന്നെ കൂടെയുള്ള കമ്പനിയാണ് ഷവോമി. പ്രാദേശികമായി കൂടുതല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ നിര്‍മിക്കാന്‍ വലിയ സൗകര്യങ്ങളാണ് മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി വഴി ഒരുക്കുന്നത്. ഇത് ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണുകളുടെ വില കുറയാനും ഇടയാക്കും. നിലവില്‍ എല്ലാ കമ്പനികളും പ്രതീക്ഷയോടെ നോക്കുന്ന വലിയ വിപണിയാണ് ഇന്ത്യ. ഷവോമിയുടെ ഇന്ത്യയിലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഹോളി ടെക്‌നോളജി എന്ന കമ്പനി…