ശക്തമായ ഇടിമിന്നലിന് സാധ്യത: സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം

ശക്തമായ ഇടിമിന്നലിന് സാധ്യത: സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം കേരളത്തില്‍ ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശവുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. വേനല്‍ മഴയുടെ ഭാഗമായി ഉച്ചയ്ക്ക് 2 മണിമുതല്‍ രാത്രി 8 മണിവരെ അടുത്ത അഞ്ച് ദിവസം ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ട്. അതിനാല്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മുറ്റത്തോ ഇറങ്ങുന്നത് ഒഴിവാക്കണം, തുറസായ സ്ഥലത്ത് കളിക്കുന്നതില്‍ നിന്നും കുട്ടികളെ തടയണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ ഇടിമിന്നലുള്ള സമയത്ത് മൈക്കുകള്‍ ഉപയോഗിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. മുന്‍കരുതലുകള്‍ -ഉച്ചക്ക് 2 മണി മുതല്‍ വൈകിട്ട് 8 മണിവരെയുള്ള സമയത്ത് കുട്ടികളെ തുറസായ സ്ഥലത്ത് കളിക്കാന്‍ അനുവദിക്കരുത്. -അലക്കിയിട്ട തുണികളെടുക്കാന്‍ ടെറസിലേക്കോ മുറ്റത്തക്കോ പോകരുത് തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപെട്ട പ്രസംഗ വേദികളില്‍ ഇടിമിന്നല്‍ ഉള്ള സമയം നിന്നുകൊണ്ടുള്ള പ്രസംഗം ഒഴിവാക്കുക. പ്രാസംഗികര്‍…

സ്വന്തം വിവാഹ ക്ഷണക്കത്ത് തയ്യാറാക്കാന്‍ സഹായിയായി വന്ന എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച വരന്‍ അറസ്റ്റില്‍

സ്വന്തം വിവാഹ ക്ഷണക്കത്ത് തയ്യാറാക്കാന്‍ സഹായിയായി വന്ന എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച വരന്‍ അറസ്റ്റില്‍ തന്‍റെ വിവാഹത്തിന് ക്ഷണക്കത്തുകള്‍ തയ്യാറാക്കാന്‍ സഹായിയായി എത്തിയ അയല്‍വാസിയായ എട്ടു വയസ്സുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിശ്രുത വരന്‍ അറസ്റ്റില്‍. തിരുവനന്തപുരം നെടുമങ്ങാട് വേങ്കോട് മേൽപ്പാലോട് ചന്ദ്രോദയം വീട്ടിൽ ആർ.പ്രവീൺ (28) നെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്ത് പെണ്‍കുട്ടി ഇയാളുടെ വീട്ടില്‍ എത്തുകയായിരുന്നു. അടുത്ത് നടക്കാനിരിക്കുന്ന ഇയാളുടെ വിവാഹത്തിന് ക്ഷണക്കത്തുകള്‍ തയ്യാറാക്കുന്നത്തിന് എത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ നെടുമങ്ങാട് സിഐ കെ.അനിൽകുമാറാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം പ്രവീണിനെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.

ന്യൂയോര്‍ക്കിലെ സെന്റ് പാട്രിക്സ് കത്തീഡ്രലില്‍ പെട്രോള്‍ ജാറുകളുമായെത്തിയാള്‍ അറസ്റ്റില്‍

ന്യൂയോര്‍ക്കിലെ സെന്റ് പാട്രിക്സ് കത്തീഡ്രലില്‍ പെട്രോള്‍ ജാറുകളുമായെത്തിയാള്‍ അറസ്റ്റില്‍ പെട്രോള്‍ ജാറുകളുമായി ന്യൂയോര്‍ക്കിലെ പ്രശസ്തമായ സെന്റ് പാട്രിക്സ് കത്തീഡ്രലില്‍ എത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂജേഴ്സി സ്വദേശിയെയാണ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകുന്നേരം 7.55 നായിരുന്നു സംഭവം. രണ്ടു പെട്രോള്‍ ജാറുകളും ലൈറ്ററുമായി കത്തീഡ്രലിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. കത്തീഡ്രല്‍ ജീവനക്കാരന്‍ ഇയാളെ തടഞ്ഞതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്നീട് പിടികൂടുകയായിരുന്നു. കഴിഞ്ഞദിവസം പാരീസിലെ ചരിത്രപ്രസിദ്ധമായ നോട്ടര്‍ഡാം കത്തീഡ്രലിന്റെ മേല്‍ക്കൂരയും ഗോപുരവും തീപിടിത്തത്തില്‍ കത്തിനശിച്ചിരുന്നു. ഇതൊരു ആക്രമണ ശ്രമമാണോയെന്ന് സംശയിക്കുന്നതിനിടെയാണ് ഈ സംഭവവും ഉണ്ടായിരിക്കുന്നത്.

ആലുവയില്‍ കുട്ടിയെ മര്‍ദിച്ച കേസ്; മാതാപിതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസ്

ആലുവയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേ മൂന്ന് വയസുകാരന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി; മരുന്നുകളോട് പ്രതികരിക്കുന്നില്ല; മാതാപിതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസ് ആലുവയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേ മൂന്ന് വയസുകാരന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. അതേസമയം കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. കുട്ടിയുടെ തലച്ചോറിനകത്തെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കുട്ടി വെന്റിലേറ്ററില്‍ തുടരുകയാണ്. തലയ്ക്ക് പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിലാണ് എറണാകുളത്ത് താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ മൂന്ന് വയസുകാരനെ ഇന്നലെ വൈകീട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുഞ്ഞ് വീടിന്റെ ടെറസില്‍ നിന്ന് വീണ് പരിക്കേറ്റതാണെന്നാണ് ആശുപത്രിയിലെത്തിച്ച മാതാപിതാക്കള്‍ പറയുന്നത്. എന്നാല്‍ പരിശോധനയില്‍ കുട്ടിക്ക് ക്രൂരമായ പീഡനമേറ്റതായി കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞിന്റെ പൃഷ്ഠ ഭാഗത്ത് പൊള്ളലേറ്റ പാടുകളുണ്ട്. കാലുകളില്‍ മുറിവേറ്റ പാടുകളുമുണ്ടായിരുന്നു. ഇതോടെ ആശുപത്രി അധികൃതര്‍ പൊലീസിനേയും ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരേയും വിവരമറിയിച്ചു. അതേസമയം കുട്ടിയുടെ മാതാപിതാക്കളെ കസ്റ്റഡിയിലെടുത്തു.…

മാവേലിക്കരയില്‍ ആശുപത്രിയുടെ ടെറസില്‍ തലയോട്ടി കണ്ടെത്തി

മാവേലിക്കരയില്‍ ആശുപത്രിയുടെ ടെറസില്‍ തലയോട്ടി കണ്ടെത്തി മാവേലിക്കരയില്‍ ആശുപത്രിക്കു മുകളിലെ ടെറസില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. വടക്കേമങ്കുഴി ഗവ.ഹോമിയോ ആശുപത്രിക്കു മുകളിലാണ് തലയോട്ടി കണ്ടെത്തിയത്. സ്ഥലത്തെത്തിയ പോലീസ് തലയോട്ടി കസ്റ്റഡിയിലെടുത്തു. ആശുപത്രിയില്‍ ഗ്രില്‍ നിര്‍മാണ ജോലിക്കെത്തിയ തൊഴിലാളികളാണ് തലയോട്ടി കണ്ടെത്തിയത്. ചുവന്ന തുണിയില്‍ പൊതിഞ്ഞ് സഞ്ചിയിലാക്കിയ നിലയിലായിരുന്നു തലയോട്ടി ആദ്യം കണ്ടത്. തലയോട്ടി ഇന്നു പോസ്റ്റ്‌മോര്‍ട്ടത്തിന് അയയ്ക്കും. തലയോട്ടിയില്‍ പലയിടത്തും സ്‌കെച്ച് പേനകള്‍ കൊണ്ട് മാര്‍ക്ക് ചെയ്തിട്ടുള്ളതിനാല്‍ ഇത് മന്ത്രവാദത്തിന്റെ ഭാഗമാണോ എന്ന് സംശയമുള്ളതായി പ്രദേശവാസികള്‍ പറഞ്ഞു.

കിണറുകളിലെ അപകടമരണം… ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; മുന്നറിയിപ്പുമായി കേരള പോലീസ്

കിണറുകളിലെ അപകടമരണം… ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; മുന്നറിയിപ്പുമായി കേരള പോലീസ് കഴിഞ്ഞ ദിവസം അണ്ണാന്‍ കുഞ്ഞിനെ രക്ഷിക്കാന്‍ കിണറ്റില്‍ ഇറങ്ങിയ മൂന്നുപേര്‍ വിഷവാതകം ശ്വസിച്ച് മരിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്ത് പലയിടങ്ങളിലും ഏറിവരുന്ന സാഹചര്യത്തില്‍ ശക്തമായ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരളാ പോലീസ്. ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് കേരളാ പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കിണറ്റിലിറങ്ങുന്നതിനു മുന്‍പായി ഒരു കഷണം കടലാസോ മെഴുകുതിരിയോ കത്തിച്ചു കിണറ്റിലേക്ക് ഇറക്കി നോക്കുക. കിണറ്റിന്റെ അടിയില്‍ വരെ തീ കെടാതെ എത്തുകയാണെങ്കില്‍ ഓക്സിന്റെ സാന്നിധ്യം ഉറപ്പിക്കാം. മറിച്ചെങ്കില്‍ തീ കെട്ടുപോകുന്ന ആഴം വരെയാകും ഓക്സിജനുണ്ടാവുക. മണ്ണെണ്ണ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മോട്ടോറുകളുള്ള കിണറുകളില്‍ ശാസ്ത്രീയ സഹായം ഇല്ലാതെ ഇറങ്ങരുത്. കിണറ്റിനുള്ളില്‍ ഓക്സിജന്‍ ലഭിക്കാന്‍ വെളളം കോരി കിണറ്റിലേക്കു പലതവണ ഒഴിക്കുകയോ മരച്ചില്ലകള്‍ പലതവണ മുകളിലേക്കും താഴേയ്ക്കും ഇറക്കുകയും കയറ്റുകയും വേണം. എന്നിങ്ങനെ നിരവധി മുന്നറിയിപ്പുകളാണ് കുറിപ്പില്‍ പറയുന്നത്.…

ജെറ്റ് എയര്‍വേസ് എല്ലാ സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തുന്നു: അവസാന വിമാനം ഇന്ന് രാത്രി മുംബൈയിലേയ്ക്ക്

ജെറ്റ് എയര്‍വേസ് എല്ലാ സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തുന്നു: അവസാന വിമാനം ഇന്ന് രാത്രി മുംബൈയിലേയ്ക്ക് ജെറ്റ് എയര്‍വേസ് ഇന്ന് രാത്രി 10.30 ഓടെ എല്ലാ സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്നാണ് നടപടി. അവസാന വിമാനം ബുധനാഴ്ച രാത്രി 10.30ന് അമൃത്സറില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെടും. നാളെ മുതലുള്ള ആഭ്യന്തര/അന്താരാഷ്ട്ര സര്‍വീസ്‌കള്‍ എല്ലാം പൂര്‍ണമായി റദ്ധാക്കുന്നതല്ലാതെ തങ്ങള്‍ക്ക് മുന്നില്‍ തത്കാലം മറ്റു വഴികള്‍ ഇല്ലെന്ന് കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു. 8000 കോടി രൂപയുടെ ബാങ്ക് വായ്പാ കുടിശ്ശിക അടക്കാന്‍ കഴിയാതെ വന്നതോടെയാണ് ജെറ്റ് എയര്‍വേസ് പ്രതിസന്ധിയിലായത്. ജെറ്റ് എയര്‍വേയ്‌സിനു നല്‍കാമെന്നു പറഞ്ഞിരുന്ന 1500 കോടി രൂപ ബാങ്കുകളും വായ്പാ സ്ഥാപനങ്ങളും നല്‍കാന്‍ തയാറല്ലെന്ന് അറിയിച്ചിരുന്നു. അതോടൊപ്പം ജെറ്റ് എയര്‍വെയ്‌സിന്റെ ഷെയര്‍ വാങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് മുന്‍ ചെയര്‍മാന്‍ നരേഷ് ഗോയല്‍ പിന്മാറി. ലേലത്തില്‍ നിന്ന്…

ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു

Death by lightning Mulamthuruthy Ernakulam

ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു എറണാകുളം: എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിൽ ഇടിമിന്നലേറ്റ് രണ്ട് പേര്‍ മരിച്ചു. മുളന്തുരുത്തി വെട്ടിക്കൽ സ്വദേശി മണ്ടോത്തും കുഴിയിൽ ജോണിയുടെ ഭാര്യ ലിസി (49)ജോണിയുടെ സഹോദരിയുടെ മകൻ അനക്സ് (15) എന്നിവരാണ് മരിച്ചത്.

മഴക്കാലം വരവായി; ഡെങ്കിക്കെതിരെ ജാഗ്രത വേണമെന്ന് മെഡി.കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം

മഴക്കാലം വരവായി; ഡെങ്കിക്കെതിരെ ജാഗ്രത വേണമെന്ന് മെഡി.കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം  തിരുവനന്തപുരം: ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി പരത്തുന്ന കൊതുകുകള്‍ പെരുകാന്‍ ഇടയാക്കും. വീടുകളിലും പരിസരത്തും വെള്ളം കെട്ടിനില്‍ക്കുമെന്നതിനാല്‍  ഈ കാലാവസ്ഥയില്‍ കൊതുകുകള്‍ മുട്ടയിട്ട് പെരുകാനും സാധ്യതയേറെയാണെന്ന് മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. മഴക്കാലത്ത് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനും ചെറുപാത്രങ്ങളിലും ചിരട്ടകളിലുമെല്ലാം വെള്ളം കെട്ടിനില്‍ക്കുന്നത് തടയാനും കഴിഞ്ഞാല്‍ കൊതുകുനശീകരണം ഫലപ്രദമായി നടത്താന്‍ കഴിയും. ഡെങ്കിക്കെതിരെ കൈകോര്‍ക്കാം പദ്ധതിയുടെ ഭാഗമെന്നോണം കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം നടത്തുന്ന ബോധവത്കരണപരിപാടിയുടെ ഭാഗമായാണ് മുന്‍കരുതലെന്ന നിലയ്ക്ക് മഴക്കാലത്തെ കൊതുകുനശീകരണ പ്രക്രിയ പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ വർഷം സ്കൂൾ വിദ്യാർത്ഥികൾ മുൻകൈയെടുത്തു നടത്തിയ കൊതുകുനിവാരണത്തിനു വേണ്ടിയുള്ള പ്രചാരണ പ്രവർത്തനങ്ങൾ ഏറെ ഫലം കണ്ടിരുന്നു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ തോമസ് മാത്യു, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ പി…

ശക്തമായ മഴയെ തുടര്‍ന്ന് മൂന്നാര്‍ മാട്ടുപ്പെട്ടി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു

ശക്തമായ മഴയെ തുടര്‍ന്ന് മൂന്നാര്‍ മാട്ടുപ്പെട്ടി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു ശക്തമായ മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മൂന്നാര്‍ മാട്ടുപ്പെട്ടി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു. ഒരു ഷട്ടര്‍ രാവിലെ ഒന്‍പത് മണിയോടെയാണ് തുറന്നത്. അഞ്ച് ക്യുബിക്സ് വെള്ളമാണ് പുറത്തേയ്ക്ക് ഒഴുക്കുന്നത്. കുണ്ടള ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ മഴ പെയ്തതിനെ തുടര്‍ന്ന് അണക്കെട്ടിലേയ്ക്കുള്ള നീരൊഴുക്ക് വര്‍ദ്ധിക്കുകയും ജലനിരപ്പ് ഉയരുകയും ചെയ്തിരുന്നു. കുണ്ടള ഡാമിന്റെ പരമാവധി സംഭരണശേഷി 1758.69 ആണ്. എന്നാല്‍ ജലനിരപ്പ് പരമാവധി സംഭരണശേഷിയില്‍ എത്തിയ സാഹചര്യത്തിലാണ് ഇന്ന് രാവിലെ വേണ്ട മുന്നറിയിപ്പുകള്‍ നല്‍കിയതിന് ശേഷം ഷട്ടര്‍ ഉയര്‍ത്തിയത്.