മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ പ്രതികള്‍ പിടിയിൽ

കാഞ്ഞൂർ KSFE ശാഖയിൽ 277000/- രൂപയുടെ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ ആൾ കാലടി പോലീസിൻറെ പിടിയിൽ. ചൊവ്വര തെക്കുംഭാഗം വില്ലേജ് ശ്രീഭൂതപുരം ഭാഗത്ത് തറയിൽ വീട്ടീൽ ഹൈദ്രോസ് മകൻ മുഹമ്മദാലി (44)യാണ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ രണ്ടാം പ്രതിയായ കാഞ്ഞൂർ ഭാഗത്ത് അള്ളലാഞ്ചി വീട്ടീൽ കുഞ്ഞപ്പൻ മകൻ ബാബു (57) എന്നയാളെ 02.11.19 തിയ്യതി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ റിമാൻറിലാണ്. ഇരുവരും ചേർന്ന് KSFE യുടെ കാഞ്ഞൂർ ബ്രാഞ്ചിൽ നിന്നും 23.09.19, 01.10.19, 31.10.19 എന്നീ തിയ്യതികളിലായി 101 ഗ്രം മുക്കുപണ്ടം സ്വർണ്ണമാണെന്ന് പറഞ്ഞ് ബാങ്കിനെ പറ്റിച്ച് മൂന്ന് തവണകളിലായി 277000/- രൂപയാണ് തട്ടിയെടുത്തത്. രണ്ടാം പ്രതിയും ഈ ബ്രാഞ്ചിലെ അപ്രൈസറുമായ ബാബു, ഒന്നാം പ്രതിയായ മുഹമ്മദാലി പണയം വയ്ക്കാൻ കൊണ്ടു വരുന്ന മുക്കു പണ്ടങ്ങൾ ഉരച്ചു മാറ്റു നോക്കി…

കേരളത്തിന്റെ സ്വന്തം ഇലക്ട്രിക്ക് ഓട്ടോ ‘നീം ജി’ നിരത്തിലിറങ്ങി

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഇലക്ട്രിക്ക് ഓട്ടോയായ ‘നീം ജി’ നിരത്തിലിറങ്ങി.10 ഓട്ടോകളാണ് നിര്‍മാണം കഴിഞ്ഞ് പുറത്തിറങ്ങിയത്. എംഎല്‍എ ക്വാര്‍ട്ടേഴ്സില്‍ നിന്ന് നിയമസഭയിലേക്കാണ് ഓട്ടോകളുടെ ആദ്യ സര്‍വീസ് നടത്തിയത്.സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍  ആദ്യയാത്ര ഫ്ളാഗ് ഓഫ് ചെയ്യ്തു. വ്യവസായ വകുപ്പിന് കീഴിലുള്ള സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോ മൊബൈല്‍സ് ലിമിറ്റഡാണ് ഇ-ഓട്ടോ നിര്‍മിച്ച് നിരത്തിലിറക്കിയത്. കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം ഇന്ത്യയില്‍ ആദ്യമായാണ് ഒരു പൊതുമേഖലാ സ്ഥാപനം ഇ-ഓട്ടോ നിര്‍മ്മാണത്തിന് യോഗ്യത നേടുന്നത്.   വ്യവസായ മന്ത്രി ഇ പി ജയരാജന്‍, ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍, കെഎഎൽ ചെയർമാൻ കരമന ഹരി  തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. ഗതാഗത രംഗത്ത് ഒരു വിപ്ലവം സൃഷ്‌ടിച്ച ഇ ഓട്ടോ സംസ്ഥാന പൊതുമേഖലാ സ്ഥാപനത്തിൽ നിന്നാണ് എന്നതിൽ അഭിമാനവും സന്തോഷവും ഉണ്ടെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ പറഞ്ഞു. എല്ലാ എംഎൽഎമാരും തങ്ങളുടെ മണ്ഡലത്തിൽ…

മുൻ മന്ത്രിക്കെതിരെ കേസ് നൽകിയ യുവതി മരിച്ച നിലയിൽ

കർണ്ണാടകത്തിലെ മുൻ മന്ത്രി ബാബുറാവു ബസവന്നപ്പ ചിഞ്ചൻസൂറിനെതിരെ 2015 ജൂണിൽ വഞ്ചനയ്ക്കും ചെക്ക് മടങ്ങിയതിനും കേസ് ഫയൽ ചെയ്തിരുന്നു. ചന്ദ്ര ലേയൗട്ടിലെ വസതിയിലാണ് അഞ്ജനയെന്ന യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മുൻ ടെക്സ്റ്റൈൽസ് മന്ത്രി ആയിരുന്നു ബാബുറാവു എന്നാൽ മരണം മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെടാതെ ബന്ധുക്കൾ മറച്ചു വെക്കുകയായിരുന്നു. ആത്മഹത്യ ചെയ്യുന്നവരും മകനെ വിളിച്ച് അറിയിച്ച ശേഷം യുവതി തൂങ്ങി മരിച്ചത്. വിവരമറിഞ്ഞ് മകനും ബന്ധുക്കളും എത്തുമ്പോൾ യുവതി തൂങ്ങി നിൽക്കുന്നതാണ് കണ്ടത്. യുവതിയെ ഉടൻതന്നെ സർക്കാർ വിക്ടോറിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മന്ത്രി ഉൾപ്പെടെ നിരവധി ആളുകൾ തന്നെ വഞ്ചിച്ചുവെന്നും മന്ത്രി 11 കോടി രൂപ തനിക്ക് തരാൻ ഉണ്ടെന്നും യുവതി തന്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. എന്നാൽ, മുൻ മന്ത്രിയുമായി അടുത്ത ആളുകളിൽ നിന്നുള്ള അഞ്ജനയ്ക്ക് നിരന്തരമായ ഉപദ്രവം നേരിട്ടിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. ഇത്…

അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ പേരുമാറ്റി; ഇനി അറിയപ്പെടുക ഈ പേരില്‍

ഏറെ പ്രസിദ്ധിയുള്ള വഴിപാടാണ് അമ്പലപ്പുഴ പാല്‍പ്പായസം. ഇതിന്‍റെ മാഹാത്മ്യവും പ്രസിദ്ധിയും മറയാക്കി പലരും വ്യാജ പാല്‍പ്പായസം വരെ വിറ്റ വാര്‍ത്ത ഇടയ്ക്ക് വിവാദമുണ്ടാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അമ്ബലപ്പുഴ ക്ഷേത്രത്തിലെ പാല്‍പ്പായസത്തിന്‍റെ പേര് മാറ്റാന്‍ ഒരുങ്ങുകയാണ് ദേവസ്വംബോര്‍ഡ്. അമ്ബലപ്പുഴ പാല്‍പ്പായസം പേര് മാറ്റി ഇനി ഗോപാല കഷായം എന്ന് അറിയപ്പെടും. മുന്‍പ് ആചാരപരമായി ഗോപാലകഷായം എന്നാണ് അറിയപ്പെട്ടിരുന്നത്. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ഇതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു. അമ്ബലപ്പുഴ പാല്‍പ്പായസം എന്നതിനൊപ്പം ഗോപാലകഷായം എന്ന ലേബല്‍ കൂടി ചേര്‍ത്തായിരിക്കും ഇനി പ്രസാദം വിതരണം ചെയ്യുക. ഈ പേര് മറ്റാരും ഉപയോഗിക്കരുതെന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തുമെന്നും ദേവസ്വംബോര്‍ഡ് പ്രസിഡന്റ്‌ എ പദ്മകുമാര്‍ പറഞ്ഞു. താന്‍ സ്ഥാനമൊഴിയുന്നതിനു മുമ്ബുതന്നെ ഇതിനുള്ള നടപടികളാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഇതെന്തൊക്കെയാണാവോ നടക്കുന്നത്…..

വെനിസ്, ആംസ്റ്റർഡാം, ലണ്ടൻ എന്നി നഗരങ്ങളിലെ പോലെ കൊച്ചിയും

വെനിസ്, ആംസ്റ്റർഡാം, ലണ്ടൻ എന്നി നഗരങ്ങളിലെ പോലെ കൊച്ചിയിലും കനാല്‍ ജലപാതകള്‍ സജീവമാക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോവുകയാണെന്ന് സർക്കാർ. ഇന്റഗ്രേറ്റഡ് അർബൻ റീജനറേഷൻ ആന്റ് വാട്ടർ ട്രാൻസ്പോർട്ട് സിസ്റ്റം പ്രോജക്റ്റിന്റെ (ഐയുആർ‌ഡബ്ല്യുടിഎസ്) വിശദമായ പദ്ധതി രേഖയും രൂപ രേഖയും തയ്യാറാക്കുന്നതിനും സൂപ്പർവൈസറി സേവനങ്ങൾ നല്‍കുന്നതിനുമുള്ള ടെണ്ടർ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് നെതർലാൻഡ്‌സ് ആസ്ഥാനമായുള്ള ആന്റിയ നെഡർലാൻഡ് ബിവി (നെതർലാൻഡ്സ്), യൂണിഹോൺ കൺസോർഷ്യം എന്നിവയ്ക്ക് നല്‍കിയിരിക്കുകയാണ്. നെതര്‍ലാന്‍ഡ്‌സ്‌ സന്ദര്‍ശനത്തെ തുടര്‍ന്ന് പ്രളയപുനര്‍നിര്‍മ്മാണം ഉള്‍പ്പെടെ യോജിച്ചു പ്രവര്‍ത്തിക്കാവുന്ന മേഖലകളില്‍ നെതര്‍ലന്‍ഡ്‌സ്‌ സഹായം വാഗ്ദാനം ചെയ്തിരുന്നു. അതേതുടര്‍ന്ന് വില്യം-അലക്സാണ്ടർ രാജാവിന്റെയും നെതർലാൻഡ്‌സിലെ മാക്സിമ രാജ്ഞിയുടെയും നേതൃത്വത്തിലുള്ള ഡച്ച് സംഘം കൊച്ചി സന്ദർശിക്കുകയും കേരളത്തിലെ വികസന സംരംഭങ്ങളിൽ പങ്കാളികളാകാൻ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തു. ഈ സന്ദര്‍ശനങ്ങളുടെ തുടര്‍ച്ചയായാണ് ഈ പദ്ധതി. 42 മാസമാണ് പദ്ധതി പൂർത്തിയാക്കാനുള്ള കാലയളവ്. 22.67 കോടി രൂപയാണ്…

സംസ്ഥാനത്ത് ആദ്യമായി ഹെപ്പറ്റോളജി യൂണിറ്റ്; കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പുന:രാരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹെപ്പറ്റോളജി യൂണിറ്റ് ആരംഭിക്കുന്നുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കരള്‍ രോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗികള്‍ക്ക് പ്രത്യേകമായുള്ള ചികിത്സ ലഭ്യമാക്കുന്നതിനാണ് ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിന്റെ കീഴില്‍ ഹെപ്പറ്റോളജി യൂണിറ്റ് ആരംഭിക്കുന്നത്. കൂടാതെ മെഡിക്കല്‍ കോളേജിലെ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പുന:രാരംഭിക്കാനും ഈ യൂണിറ്റ് സഹായിക്കും. ഇതിന്റെ ഭാഗമായി ഒരു പ്രൊഫസര്‍ തസ്തികയും ഒരു അസി. പ്രൊഫസര്‍ തസ്തികയും സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായും മന്ത്രി വ്യക്തമാക്കി. വിവിധ കരള്‍ രോഗങ്ങളുടെ നിര്‍ണയവും ചികിത്സയും നടത്തുന്ന പ്രത്യേക വിഭാഗമാണ് ഹെപ്പറ്റോളജി. നിലവില്‍ മെഡിക്കല്‍ കോളേജുകളില്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിന് കീഴിലാണ് ഈ വിഭാഗം പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ തസ്തിക സൃഷ്ടിച്ച് ഇതിനെ വിപുലീകരിച്ചാണ് ഹെപ്പറ്റോളജി യൂണിറ്റ് പുതുതായി ആരംഭിക്കുന്നത്. ഭാവിയില്‍ ഹെപ്പറ്റോളജി ഡി.എം. കോഴ്‌സ്…

ബലാത്സംഗത്തെ നിസാരവത്കരിക്കുന്ന പോസ്റ്റുമായി അന്ന ഹൈബി ഈഡൻ: ബലാത്സം​ഗം തടുക്കാനായില്ലെങ്കിൽ ആസ്വദിക്കണമെന്ന പോസ്റ്റ് വിവാദത്തിലേക്ക്

കൊച്ചി: ബലാത്സം​ഗത്തെ നിസാരവൽക്കരിച്ച് അന്ന ഹൈബി ഈഡൻ, ബലാത്സംഗത്തെ നിസാരവത്കരിക്കുന്ന തരത്തിൽ ഫെയ്സ്ബുക്ക് പോസ്റ്റിട്ട എറണാകുളം എംപി ഹൈബി ഈഡന്റെ ഭാര്യ അന്ന ലിന്റ ഈഡനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം. വിധിയെന്നത് ബലാത്സംഗം പോലെയാണെന്നും, തടുക്കാൻ സാധിച്ചില്ലെങ്കിൽ അത് ആസ്വദിക്കണമെന്നുമാണ് അന്ന ഫെയ്സ്ബുക്കിൽ കുറിച്ചത്. എന്നാൽ കനത്ത മഴയിൽ തിങ്കളാഴ്ച ഹൈബി ഈഡന്റെ വീട്ടിലും വെള്ളം കയറിയിരുന്നു. വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനവും വെള്ളത്തില്‍ മുങ്ങിയിരുന്നു. വീട്ടിന് ചുറ്റും വെള്ളം നിറഞ്ഞപ്പോള്‍ റെസ്‌ക്യൂ ബോട്ടില്‍ കുഞ്ഞിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന വീഡിയോയും ഒപ്പം ഹൈബി ഈഡൻ ഐസ് ക്രീം കഴിക്കുന്ന ചിത്രവും പങ്കുവച്ചുകൊണ്ടാണ് കുറിപ്പ്. എന്നാൽ ഇതിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. പോസ്റ്റിലെ പ്രസ്താവന സ്ത്രീവിരുദ്ധമാണെന്ന വിമര്‍ശനമാണ് ഉയരുന്നത്. വിവാദമായതോടെ അന്ന പോസ്റ്റ് നീക്കം ചെയ്തു. എന്നാല്‍ ഇതിനകം തന്നെ പോസ്റ്റ് വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിൽ…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; യുവാവ് അറസ്റ്റിൽ

ഇടുക്കി: പതിനാലുകാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സൗഹൃദം നടിച്ച്‌ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയിൽ. ഇടുക്കി ഉപ്പുതറയില്‍ കണ്ണംപടി, കത്തിതേപ്പന്‍ സ്വദേശി ബിനീഷ് മോഹനനാണ് പിടിയിലായത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് ദേഹാസ്വസ്ഥ്യം വന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഡോക്ടര്‍ നടത്തിയ പരിശോധനയിലാണ് 14 വയസ്സുകാരിയായ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. ഉടന്‍ തന്നെ ഡോക്ടര്‍ ഉപ്പുതറ പോലീസില്‍ വിവരമറിയിക്കുകയും കട്ടപ്പനയില്‍ നിന്നുള്ള വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയുമായിരുന്നു. എന്നാൽ സൗഹൃദം നടിച്ച്‌ വീട്ടിലെത്തിയ ബിനീഷ് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നും നിരവധി തവണ പീഡിപ്പിച്ചിട്ടുണ്ടെന്നുമാണ് പെൺകുട്ടി മൊഴി നൽകിയത്. കുട്ടികള്‍ക്കെത്തിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്‌സോ വകുപ്പ് പ്രകാരമാണ് ബിനീഷിനെതിരെ കേസെടുത്തത്.

തൊഴിലുറപ്പ് ജോലിക്കിടെ കഴുത്തില്‍ പെരുമ്പാമ്പ് ചുറ്റി; തലനാരിഴക്ക് രക്ഷപ്പെട്ട് തൊഴിലാളി

കാട്ടാക്കട: തൊഴിലാളിയുടെ കഴുത്തില്‍ തൊഴിലുറപ്പ് ജോലിക്കിടെ പെരുമ്പാമ്പ് ചുറ്റി. ജോലിക്കിടെ കണ്ട പാമ്പിനെ പിടിച്ച് ചാക്കിലാക്കുന്നതിനിടെയാണ് കഴുത്തില്‍ ചുറ്റിയത്. നെയ്യാര്‍ഡാമിന് സമീപം മരക്കുന്നത്ത് ആണ് സംഭവം. പെരുംകുളങ്ങര സ്വദേശി ഭുവനചന്ദ്രന്‍ നായരുടെ കഴുത്തിലാണ് പെരുമ്പാമ്പ് ചുറ്റിയത്. നിസാര പരിക്കുകളോടെ ഭുവനചന്ദ്രന്‍ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം നാല് മണിക്കായിരുന്നു സംഭവം. നെയ്യാര്‍ഡാം കിക്മ കോളജ് അങ്കണത്തില്‍ കാടുവെട്ടിത്തെളിക്കുകയായിരുന്നു ഭുവന ചന്ദ്രന്‍നായരുള്‍പ്പെടുന്ന 55 അംഗ തൊഴിലാളി സംഘം. എന്നാൽ സ്ഥലത്ത് പെരുമ്പാമ്പിനെ കണ്ട തൊഴിലുറപ്പ് ജോലിക്കാര്‍ 10 അടിയിലേറെ നീളമുള്ള പാമ്പിനെ പിടിച്ച് വനപാലകരെ ഏല്പിക്കാന്‍ ശ്രമിച്ചു. പാമ്പിന്റെ മധ്യഭാഗം പിടിച്ചിരുന്ന ഭുവനചന്ദ്രന്‍നായരുടെ കയ്യില്‍ നിന്ന് പാമ്പിലുള്ള പിടിവിട്ടു. ഇതോടെ പാമ്പ് വാല്‍ കഴുത്തില്‍ ചുറ്റി. ആദ്യം പകച്ചെങ്കിലും ഇവര്‍ ധൈര്യം കൈവിട്ടില്ല. ഒപ്പമുണ്ടായിരുന്ന തൊഴിലാളികളുടെ സഹായത്തോടെ പാമ്പിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീട് പാമ്പിനെ വനപാലകരെ ഏല്‍പ്പിച്ചു.

നവജാത ശിശുവിനെ ബാ​ഗിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ഊർജിതമാക്കി പോലീസ്

തൊടുപുഴ: നവജാത ശിശുവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തോപ്രാംകുടിക്കു സമീപം വാത്തിക്കുടിയില്‍ ആണ് സംഭവം. അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം ബാഗിനുള്ളില്‍ നിന്നാണ് പോലീസ് കണ്ടെടുത്തത്. ഇടുക്കി മുരിക്കാശ്ശേരി പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു അന്വേഷണം ആരംഭിച്ചു. കുഞ്ഞ് ചാപിള്ളയായിരുന്നുവെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയത്. യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി ഇടുക്കി ജില്ല ആശുപത്രിയിലേക്കു മാറ്റി.