ടൂറിസ്റ്റ് ബസ്സുകളില്‍ അലങ്കാരങ്ങള്‍ വേണ്ടെന്ന് ഹൈക്കോടതി

ടൂറിസ്റ്റ് ബസ്സുകളില്‍ അലങ്കാരങ്ങള്‍ വേണ്ടെന്ന് ഹൈക്കോടതി സ്വകാര്യ ടൂറിസ്റ്റ് ബസുകളില്‍ നിയമാനുസൃതമല്ലാത്ത ലൈറ്റുകളും അതീവ്ര ശബ്ദസംവിധാനവും ബോഡിയുടെ വശങ്ങളില്‍ ചിത്രങ്ങളും അനുവദിക്കരുതെന്ന് ഹൈക്കോടതി. ഇക്കാര്യങ്ങളില്‍ മോട്ടോര്‍ വാഹനനിയമവും ചട്ടവും കര്‍ശനമായി പാലിക്കപ്പെടുന്നുവെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഉറപ്പാക്കണമെന്ന് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍ നിര്‍ദേശിച്ചു. വിനോദയാത്രയ്ക്കും മറ്റും വാടകയ്ക്ക് ഓടുന്ന ബസുകളുള്‍പ്പെടെയുള്ള സ്വകാര്യബസുടമകളുടെ ഹര്‍ജികളിലാണിത്. നിയമപ്രകാരമല്ലാത്ത എല്‍.ഇ.ഡി., ലേസര്‍ ലൈറ്റുകളും അതിതീവ്ര ശബ്ദ സംവിധാനവും ചിത്രങ്ങളുമുള്‍പ്പെടെ നീക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയ നോട്ടീസ് ചോദ്യംചെയ്തുള്ള ഹര്‍ജികള്‍ തീര്‍പ്പാക്കി. അനധികൃത ലൈറ്റുകളും മറ്റും നീക്കി ബസ് പരിശോധനയ്ക്ക് ഹാജരാക്കാനാണ് നോട്ടീസെന്ന് കോടതി ചൂണ്ടിക്കാട്ടി. അതില്‍ സ്വാഭാവിക നീതി ലംഘനമില്ല. തുടര്‍ പരിശോധനകളില്‍ നിയമലംഘനം കണ്ടാല്‍ മാത്രമേ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനുള്ള നടപടി ആരംഭിക്കൂ. ഈ നടപടി മോട്ടോര്‍വാഹന നിയമത്തിലെ വ്യവസ്ഥകള്‍ പാലിച്ചാണ് നടത്തുകയെന്നും കോടതി വ്യക്തമാക്കി. പരിശോധനയ്ക്കെത്തുന്ന വാഹനങ്ങളില്‍…

കുളിരണിഞ്ഞ് മൂന്നാര്‍; തണുത്ത് വിറയ്ക്കുകയാണ് മൂന്നാര്‍

കുളിരണിഞ്ഞ് മൂന്നാര്‍; തണുത്ത് വിറയ്ക്കുകയാണ് മൂന്നാര്‍ തണുത്ത് വിറയ്ക്കുകയാണ് മൂന്നാര്‍. കഴിഞ്ഞ 85 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തണുപ്പ് കാലമാണ് മൂന്നാറില്‍ കടന്നുപോകുന്നത്. ഓര്‍മ്മകളില്‍ പോലും ഇല്ലാത്തവിധം മരവിപ്പിക്കുന്ന തണുപ്പാണ് ഇക്കുറി മൂന്നാറില്‍ അനുഭവപ്പെടുന്നതെന്ന് പഴമക്കാര്‍ പോലും പറയുന്നു. ജനുവരി രണ്ടുമുതല്‍ 19 വരെയുള്ള ദിവസങ്ങളിലാണ് ഈവര്‍ഷത്തെ ഏറ്റവുമധികം മഞ്ഞുവീഴ്ചയും തണുപ്പും അനുഭവപ്പെട്ടത്. ജനുവരി രണ്ടുമുതല്‍ 11 വരെ മൂന്നാര്‍ ടൗണ്‍, ചെണ്ടുവര, എല്ലപ്പെട്ടി, ചിറ്റുവര, സെവന്‍മല, പെരിയവര, നല്ലതണ്ണി എന്നിവിടങ്ങളില്‍ മൈനസ് നാലുവരെയായിരുന്നു താപനില. ജനുവരി 12 മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ തണുപ്പു കുറഞ്ഞ് താപനില അഞ്ചുവരെയെത്തി. എന്നാല്‍, 16 മുതല്‍ ശനിയാഴ്ചവരെ വീണ്ടും താപനില മൈനസിലേക്കു താഴ്ന്നു. ചെണ്ടുവര, ചിറ്റുവര, എല്ലപ്പെട്ടി, സെവന്‍മല, കന്നിമല എന്നിവിടങ്ങളില്‍ ശനിയാഴ്ച രാവിലെ മൈനസ് ഒന്നായിരുന്നു താപനില. മൂന്നാര്‍ ടൗണില്‍ താപനില പൂജ്യമായിരുന്നു. 1934-നുശേഷം താപനില ഇത്രയധികം…

ഫോണ്‍ പരിശോധിക്കാന്‍ പാസ് വേഡ് നല്‍കിയില്ല: ഭാര്യ ഭര്‍ത്താവിനെ ചുട്ടുകൊന്നു

ഭാര്യ ഭര്‍ത്താവിനെ പ്രെട്രോളിച്ച് കത്തിച്ചു കൊന്നു. മൊബൈല്‍ ഫോണിന്റെ പാസ് വേഡ് ചോദിച്ചിട്ട് ഭര്‍ത്താവ് നല്‍കാത്തതില്‍ പ്രകോപിതയായാണ് യുവതി ഈ കൊടും ക്രൂരത ചെയ്തത്. ഇന്തോനേഷ്യയിലെ ലോമ്പോക്ക് എന്ന സ്ഥലത്താണ് സംഭവം. ജനുവരി 12നായിരുന്നു സംഭവം. ദേദി പൂര്‍ണാമയെ (26) ഭാര്യ ഇന്‍ഹാം കഹയാനി (25) ആണ് കൊലപ്പെടുത്തിയത്. ഇന്‍ഹാമിനെ പോലീസ് അറസ്റ്റ് ചെയ്തു. ദേദിയുടെ ഫോണ്‍ പരിശോധിക്കാന്‍ വേണ്ടി ഇന്‍ഹാം അയാളോടു പാസ് വേഡ് ചോദിച്ചു. എന്നാല്‍ ദേദി പാസ് വേഡ് നല്‍കാന്‍ കൂട്ടാക്കിയില്ല. ഇതേതുടര്‍ന്ന് ഇന്‍ഹാം ഭര്‍ത്താവുമായി വഴക്കിട്ടു. നിയന്ത്രണം വിട്ട ദേദി ഭാര്യയെ തല്ലി. ഇതില്‍ പ്രകോപിതയായ ഇന്‍ഹാം കുപ്പിയില്‍ ഉണ്ടായിരുന്ന പെട്രോള്‍ ഭര്‍ത്താവിന്റെ ദേഹത്ത് ഒഴിച്ച് ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തി. വീട്ടിനുള്ളില്‍ നിന്ന് നിളവിളിയും, തീയും പുകയും ഉയരുന്നതുകണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് ദേദിയെ ആശുപത്രിയിലെത്തിച്ചത്. 80 ശതമാനത്തോളം പൊള്ളലേറ്റ ദേദി…

കെ.എസ്.ആര്‍.ടി.സി: പണിമുടക്ക് തടഞ്ഞ് ഹൈക്കോടതി…സമരം മാറ്റിവെക്കില്ലെന്ന് സംയുക്ത സമരസമിതി…

ഇന്ന് അര്‍ധരാത്രി മുതല്‍ തുടങ്ങാനിരുന്ന കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് ഹൈക്കോടതി തടഞ്ഞു. ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തൊഴിലാളികള്‍ക്ക് നിര്‍ദേശമുണ്ട്. എന്നാല്‍ സമരം മാറ്റിവെക്കില്ലെന്ന് ജീവനക്കാരുടെ സംയുക്ത സമരസമിതി അറിയിച്ചു. കെ.എസ്.ആര്‍.ടി.സിക്കും ജീവനക്കാര്‍ക്കും എതിരായ പരിഷ്‌കരണത്തിനെതിരെയാണ് സമരമെന്ന് നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍നടപടികളെ കുറിച്ച് ചര്‍ച്ചകളില്‍ തീരുമാനമായ ശേഷം മാത്രമേ ആലോചിക്കാവു എന്ന കര്‍ശന നിര്‍ദേശമാണ് കോടതി സമരക്കാര്‍ക്ക് നല്‍കിയിരുന്നത്. തൊഴിലാളി പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള വേദികള്‍ അതിനായി ഉപയോഗിക്കണം. നാളത്തെ ചര്‍ച്ചയ്ക്ക് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ കെ.എസ്.ആര്‍.ടി.സിയോടും കോടതി ആവശ്യപ്പെട്ടു. കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കരിക്കും ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് വിമര്‍ശനമുണ്ടായിരുന്നു. സമരക്കാര്‍ നേരത്തെ നോട്ടീസ് നല്‍കിയിട്ടും ചര്‍ച്ചയ്ക്ക് വിളിക്കാന്‍ വൈകി എന്ന കാരണത്താലാണ് തച്ചങ്കരിയെ കോടതി വിമര്‍ശിച്ചത്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുന്‍കൈ എടുക്കേണ്ടത് മാനേജ്മെന്റാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇനി നാളത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാകും വിഷയത്തില്‍ തുടര്‍നടപടികളുണ്ടാവുക. കേസ്…

റണ്‍വേയില്‍ അനധികൃതമായി വാഹനം പ്രവേശിച്ചു; എമിറേറ്റ്‌സ് വിമാനത്തിന്റെ ടയറുകള്‍ തകരാറിലായി

റണ്‍വേയില്‍ അനധികൃതമായി വാഹനം പ്രവേശിച്ചു; എമിറേറ്റ്‌സ് വിമാനത്തിന്റെ ടയറുകള്‍ തകരാറിലായി പറന്നുയരാന്‍ തുടങ്ങുമ്പോള്‍ റണ്‍വേയില്‍ അനധികൃതമായി വാഹനം പ്രവേശിച്ചതുമൂലം ബ്രേക്കിട്ട എമിറേറ്റ്‌സ് വിമാനത്തിന്റെ ടയറുകള്‍ തകരാറിലായി. കെയ്‌റോയില്‍ നിന്ന് ദുബായിലേക്ക് വരേണ്ടിയിരുന്ന വിമാനം ഇതുകാരണം വൈകിയത് എട്ട് മണിക്കൂറാണ്. ടേക്ക് ഓഫിനായി റണ്‍വേയിലൂടെ അതിവേഗം നീങ്ങിയ വിമാനം പെട്ടെന്ന് ബ്രേക്കിട്ടത് വഴി ടയറുകള്‍ക്ക് തകരാര്‍ സംഭവിക്കുകയും തുടര്‍ന്ന് വിമാനം തിരികെ ടെര്‍മിനലില്‍ എത്തിച്ച് യാത്രക്കാരെ പുറത്തിറക്കുകയും ചെയ്തു. തകരാര്‍ പരിഹരിച്ച് എട്ട് മണിക്കൂര്‍ വൈകിയാണ് വിമാനം പുറപ്പെട്ടതെന്ന് എമിറേറ്റ്‌സ് വക്താവ് പ്രസ്താവനയിലൂടെ അറിയിച്ചു. സംഭവത്തില്‍ അധികൃതര്‍ നടത്തുന്ന അന്വേഷണത്തോട് സഹകരിച്ചുവരികയാണെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് അതീവ പ്രാധാന്യമാണ് നല്‍കുന്നതെന്നും എമിറേറ്റ്‌സ് അറിയിച്ചു. പറന്നുയരാന്‍ തുടങ്ങുമ്പോള്‍ റണ്‍വേയില്‍ അനധികൃതമായി വാഹനം പ്രവേശിച്ചതുമൂലം ബ്രേക്കിട്ട എമിറേറ്റ്‌സ് വിമാനത്തിന്റെ ടയറുകള്‍ തകരാറിലായി. കെയ്‌റോയില്‍ നിന്ന് ദുബായിലേക്ക് വരേണ്ടിയിരുന്ന വിമാനം ഇതുകാരണം വൈകിയത്…

ഇടുക്കിയില്‍ റിസോര്‍ട്ട് ഉടമയേയും ജീവനക്കാരനേയും കൊലപ്പെടുത്തി; ഡ്രൈവര്‍ ഒളിവില്‍

Resort owner and employee murdered santhanpara idukki | Santhanpara Police

ഇടുക്കിയില്‍ റിസോര്‍ട്ട് ഉടമയേയും ജീവനക്കാരനേയും കൊലപ്പെടുത്തി; ഡ്രൈവര്‍ ഒളിവില്‍ മൂന്നാറില്‍ റിസോര്‍ട്ടില്‍ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. റിസോര്‍ട്ട് ഉടമയുടെയും സഹായിയുടെയും മൃതദേഹമാണ് റിസോര്‍ട്ടില്‍ കണ്ടെത്തിയത്. ഇടുക്കി ചിന്നക്കനാല്‍ നടുമ്പാറയില്‍ റിസോര്‍ട്ട് ഉടമ കോട്ടയം സ്വദേശി മാന്നാനം കൊച്ചയ്ക്കല്‍ ജേക്കബ്‌ വര്‍ഗീസെന്ന രാജേഷ് പെരിയകനാല്‍ ടോപ്‌ ഡിവിഷനില്‍ താമസിക്കുന്ന മുത്തയ്യ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. റിസോര്‍ട്ടില്‍ ഉണ്ടായിരുന്ന രാജേഷിന്‍റെ കാറും കാണാതായി. റിസോര്‍ട്ടിലെ ഡ്രൈവര്‍ രാജകുമാരി കുളപ്പാറച്ചാല്‍ സ്വദേശി ബോബിനെ സംഭവത്തിന്‌ ശേഷം കാണാനില്ല. ഒരാഴ്ച മുന്നേയാണ്‌ ഇയാള്‍ ഇവിടെ ജോലിക്കെത്തിയത്. വെള്ളിയാഴ്ച മുതല്‍ രാജേഷിനേയും മുത്തയ്യയെയും കുറിച്ച് വിവരമുണ്ടായിരുന്നില്ല. മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ മുത്തയ്യയുടെ ബന്ധുക്കള്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് ഇരുവരും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏലം കൃഷിയുള്ള എസ്റ്റേറ്റിലെ ഏലക്ക ഡ്രയര്‍ റൂമിലാണ് മുത്തയ്യയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന്…

ടിക്കറ്റെടുക്കാതെ മെട്രോയില്‍ സഞ്ചാരം: പിടിയിലായപ്പോള്‍ കയ്യും കാലും പിടിച്ച് രക്ഷപ്പെട്ട് കമിതാക്കള്‍

ടിക്കറ്റെടുക്കാതെ മെട്രോയില്‍ സഞ്ചാരം: പിടിയിലായപ്പോള്‍ കയ്യും കാലും പിടിച്ച് രക്ഷപ്പെട്ട് കമിതാക്കള്‍ കൊച്ചി മെട്രൊയില്‍ ടിക്കറ്റെടുക്കാതെ കടന്നുകൂടിയ കമിതാക്കള്‍ സഞ്ചരിച്ചത് ആലുവ മുതല്‍ കലൂര്‍ സ്റ്റേഡിയം സ്റ്റേഷന്‍ വരെ. അതീവ സുരക്ഷാ ക്രമീകരണങ്ങളുള്ള മെട്രൊയിലെ ഈ കൃത്യം കെഎംഎല്‍ആര്‍ അധികൃതരെ ഞെട്ടിച്ചിരിക്കുകയാണ്. ടിക്കറ്റില്ലാതെ അധികൃതരുടെ പിടിയിലായപ്പോള്‍ കയ്യുംകാലും പിടിച്ചു പിഴയൊടുക്കാതെ ഇരുവരും രക്ഷപ്പെടുകയും ചെയ്തു. കൊച്ചി മെട്രൊ സര്‍വീസ് തുടങ്ങിയ ശേഷം ഇതാദ്യമായിട്ടാണ് ഇങ്ങനൊരു സംഭവം അരങ്ങേറുന്നത്. Also Read >> മീ ടൂ മൂവ്മെന്റ് ഫാഷനാണെന്ന് പറയുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ നിലപാട് എന്താണെന്ന് മനസ്സിലാകും; മോഹന്‍ലാലിനെതിരെ ആഞ്ഞടിച്ച് പത്മപ്രിയ വളരെ കോളിളക്കം സൃഷ്ടിച്ച ഒരു ക്യാംപെയിന്‍ ആയിരുന്നു മീ ടൂ. മലയാളത്തില്‍ നിന്നും പലരുടെ പേരിലും മീ ടൂ ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാതലത്തില്‍ മീ ടൂ ചിലര്‍ക്ക് ഒരു ഫാഷനാണെന്ന് പറഞ്ഞ മോഹന്‍ലാലിനെതിരെ…

കുളിരണിഞ്ഞു കിടക്കുന്ന മൂന്നാറിന്റെ ചിത്രം പങ്കുവെച്ച് സന്തോഷ് ശിവന്‍ വെട്ടിലായി

കുളിരണിഞ്ഞു കിടക്കുന്ന മൂന്നാറിന്റെ ചിത്രം പങ്കുവെച്ച് സന്തോഷ് ശിവന്‍ വെട്ടിലായി തണുത്തുറഞ്ഞ മൂന്നാറിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കുളിരുതേടി നിരവധി സഞ്ചാരികളാണ് മൂന്നാറില്‍ എത്തുന്നത്. തണുത്തുറഞ്ഞ മൂന്നാറിന്റെ ഒരു ചിത്രം പങ്കുവെക്കവെ പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന് ഒരബദ്ധം പറ്റി. മൂന്നാറിലേതെന്ന് തെറ്റിദ്ധരിച്ച് മണാലിയിലെ മഞ്ഞുവീഴ്ചയുടെ ചിത്രമാണ് സന്തോഷ് ശിവന്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. മൂന്നാര്‍ എന്ന കുറിപ്പോടെയായിരുന്നു ട്വീറ്റ്. ഇതിനു പിന്നാലെ മറുപടിയുമായി കേരള ടൂറിസം വകുപ്പ് രംഗത്തെത്തി. ”സര്‍, ട്വീറ്റിലെ ഫോട്ടോ മണാലിയില്‍ എടുത്തതാണെന്ന് കരുതുന്നു. മൂന്നാറില്‍ ഇത്രയധികം മഞ്ഞുവീഴ്ച ഉണ്ടായിട്ടില്ല.” മറ്റുപലരും അബദ്ധം ചൂണ്ടിക്കാണിച്ച് രംഗത്തെത്തി. അതിനിടെ സന്തോഷ് ശിവന്റെ ട്വീറ്റ് ചിലര്‍ ട്രോളാക്കി. ചിത്രത്തില്‍ കെഎല്‍ നമ്പറിലുള്ള വാഹനമുള്ളതിനാലാകാം സന്തോഷ് ശിവന്‍ തെറ്റിദ്ധരിച്ചത് എന്ന് ചിലര്‍ പറയുന്നു. അബദ്ധം മനസ്സിലായതോടെ ഹിമാചല്‍ പ്രദേശ് ടൂറിസം വകുപ്പിന്റെ രസീതോട്…

ലൈംഗിക ശേഷി കുറച്ചേക്കും സൂക്ഷിക്കുക; വാഴയും പുരുഷനും ശത്രുവാകുന്നതെങ്ങനെ…

ലൈംഗിക ശേഷി കുറച്ചേക്കും സൂക്ഷിക്കുക; വാഴയും പുരുഷനും ശത്രുവാകുന്നതെങ്ങനെ... l banana-for-health

ഉത്തരേന്ത്യയിലെ ചില ഉള്‍നാടന്‍ ഗ്രാമങ്ങളിലെ ചില പ്രത്യേക സമുദായക്കാര്‍ക്കിടയില്‍ ഇപ്പോഴും ഈ രീതി നടന്നു വരുന്നുണ്ട് മലയാളിയുടെ, അവനെത്ര ദരിദ്രനോ ധനികനോ ആവട്ടെ സഹജമായ ശീലങ്ങളില്‍ ഒന്നാണ് പറമ്പിലൊരു വാഴത്തൈ നടുക എന്നുള്ളത്. വാഴയില്ലാത്ത ജീവിതം മലയാളിക്ക് ഓര്‍ക്കാന്‍ വയ്യ എന്നു പറഞ്ഞാല്‍ അത് തെറ്റാവില്ല. നമ്മുടെ ജീവിതത്തില്‍, ഭക്ഷണത്തില്‍ വാഴപ്പഴം ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ്. പൂജയ്ക്കും വിശേഷ ചടങ്ങുകള്‍ക്കും പഴം അത്യാവശ്യമാണ്. Also Read >> അയ്യപ്പനെ കണ്ടേ തീരൂ; മലകയറാനായി മേരി സ്വീറ്റി വീണ്ടുമെത്തി  പഴത്തിന്റെ ഗുണ ഗണങ്ങള്‍ കണ്ടറിഞ്ഞ നമ്മുടെ പൂര്‍വികര്‍ വാസ്തവത്തില്‍ അത് ജീവിതത്തിന്റെ ഒരു ഭാഗമാക്കി മാറ്റുകയായിരുന്നു. മറ്റ് പഴങ്ങളെ അപേക്ഷിച്ച് വാഴപ്പഴത്തിന് വളരെയേറെ പോഷക ഗുണങ്ങളും സവിശേഷതകളും ഉണ്ട്. എന്നാല്‍ വാഴയും പുരുഷനും തമ്മില്‍ ഒരു പ്രശ്‌നമുണ്ട്. പുരുഷന്റെ ശത്രുവാണ് വാഴ. വാഴയുടെ വേരാണ് പുരുഷന്മാര്‍ക്ക് ദോഷമായി ഭവിക്കുന്നത്.…

എന്നും വിസ്മയം പകര്‍ന്നു നല്‍കുന്ന ചുരുളി കാട് കണ്ട് കാടിറങ്ങാം…

എന്നും വിസ്മയം പകര്‍ന്നു നല്‍കുന്ന ചുരുളി കാട് കണ്ട് കാടിറങ്ങാം… കോന്നിയൂര്‍ …. ചരിത്രത്തിന്‍റെ സ്മൃതി പഥങ്ങളില്‍ രാജവംശത്തിന്‍റെ കഥ പറയുന്ന നാട്.കോന്നിയിലെ വിനോദ സഞ്ചാര സ്ഥലങ്ങളായ കോന്നി ആനക്കൂട് ,അടവി കുട്ട വഞ്ചി സവാരി എന്നിവ കണ്ടു നിറഞ്ഞവര്‍ക്ക് “ദേശ കാഴ്ച” ഒരുക്കുന്നു ചുരുളി വനത്തിലെ വിശേഷങ്ങള്‍. കോന്നി യിലെ വന വിശേഷങ്ങള്‍ ഏറെ പാടി പതിഞ്ഞതാണ്.എന്നാല്‍ ഈ ചുരുളി കാടുകള്‍ കയറിയവര്‍ അധികം ഇല്ല.കോന്നി വനം ഡിവിഷനില്‍ ഉള്ള നടുവത്ത് മൂഴി റേഞ്ച് ന്‍റെ ഭാഗമായ കല്ലേലി.കല്ലേലി പാലത്തില്‍ നിന്നും അച്ചന്‍കോവില്‍ നദിയുടെ അഴക്‌ ആസ്വ ദിച്ചു എങ്കില്‍ പതിയെ ചുരുളി കാട്ടിലേക്ക് കയറാം. കോന്നിയൂര്‍ …. ചരിത്രത്തിന്‍റെ സ്മൃതി പഥങ്ങളില്‍ രാജവംശത്തിന്‍റെ കഥ പറയുന്ന നാട്.കോന്നിയിലെ വിനോദ സഞ്ചാര സ്ഥലങ്ങളായ കോന്നി ആനക്കൂട് ,അടവി കുട്ട വഞ്ചി സവാരി എന്നിവ കണ്ടു നിറഞ്ഞവര്‍ക്ക്…